ആവ്ശ്യപ്പെടാതെ ഉപകാരം ചെയ്യാൻ പോകരുത് !!!
രാവിലെ വന്നപ്പോ ഓഫീസിൽ ആകെ മൊത്തം ഒരു നിശബ്ധത, ചായ പയ്യൻ ദീപക് എന്നോടു വന്നു പറഞ്ഞു ലോജിസ്റ്റിക്സ് സെക്ഷൻ "മേ നയാ സെക്രട്ടറി ആയ ഹെ മാഡം എന്നു" ഓ - അപ്പോ അതാണു കാര്യം.(ഹാവൂ! സമധനം - ആരുടേയും ജോലി തെറിച്ചില്ല എന്നു ഉറപ്പായീ,ഈ നാട്ടിൽ, ജോലി തെറിക്കുന്നതു, നമ്മടെ നാട്ടിലെ ട്രെയിനിൽ നിന്നും എറിയുന്ന് പ്ലാസ്റ്റിക് കപ്പ് പോലെയ്യുള്ള ലാഘവമേ ഉള്ള്ലു .ചിലതു നെരിഞ്ഞു അമർന്നു വീഴുന്നു, മറ്റു ചിലതു എൻ.ഒ.സീ എന്ന പേരിൽ ഞെരിക്ക പെടാതെ വീഴുന്നു. സുനാമി പോലും വരുമ്പോ അറിയുവാൻ ഇപ്പോ കഴിയുന്നു. പക്ഷേ ഇവിടെത്തെ ജോലി പോകുന്നതു നാട്ടിലെ തെങ്ങിന്റെ മണ്ടയിലേ ഉണക്ക തെങ്ങ പോലെയാണു. ഇന്നാളുടെ തലയിലെ വീഴാവൂ എന്ന ഒരു ബോധവും തെങ്ങക്കു വേണ്ടല്ലോ!ഇനി ഉള്ള ശ്വാസം മുട്ട് എല്ലാർക്കും- എങ്ങനെ വന്നു, ഏതു വിസ? എപ്പോ ഇന്റർവ്യൂ നടന്നു,ആരു സ്ക്രീൻ ചെയ്തു, എന്തു സാലറി, സി.വി ഏതു മെഷീനിൽ ഫാക്സ് ചെയ്തു, ഏറ്റ്വും അറിയാൻ മോഹം, ഓഫീസ് വണ്ടിയിൽ പോക്കു വരവു ഉണ്ടാവുമോ എന്നു അറിയണം,ഫ്രീ ആയിട്ടു സംസാരിക്കാൻ പറ്റിയ സമയം അതാണല്ലോ,ആരുടെ എങ്കിലും ഒക്കെ ചോരയും കുടിക്കാനുള്ള സമയവും (മെയിൻ ഉദ്ദേശവും അതു തന്നെ)നല്ല ബ്രാൻഡ് പെർഫ്യൂം മണം വന്നപ്പോ ഒന്നു തിരിഞ്ഞു നോക്കാതെ ഇരിക്കാൻ പറ്റിയില്ല, ഫോർ ചെയ്ഞ്ചു എന്നു മാനേജ്ംമന്റ് പറയും പോലെ ഒരു ഫിലിപ്പിന കുട്ടി. ഇനി ഇപ്പോ എന്തും ആർക്കും കൂക്കി വിളിക്കാം, പറയാം, നമ്മടെ നാടൻ ഭാഷയിൽ, അവൾക്കു ഒന്നും മനസ്സിൽ ആവില്ലല്ലോ. ലോജീസ്റ്റിക് മാനേജർ വന്നു പറഞ്ഞു, “യു ഓൾ കൊ-ഒപ്രെയ്റ്റ് ട്ടു ഗെറ്റ് ഹർ സെറ്റിൽഡ് “ കേൾക്കണ്ട താമസം, ചെവി ദൈവം മൊഹമ്മെദ് ബാഷയ്ക്കു മത്രം കൊടുത്ത പോലെ യെസ് സർ, യെസ് സർ , എന്നു പറഞ്ഞു ഒരു പാടു ഓഫീസ് സ്റ്റേഷനെറികൾ സ്ത്രീ ധനം കിട്ടിയ വക പോലെ എടുത്തു വന്നു കൊടുത്തു, ദീപകിനോൊടു ചായക്കു പറഞ്ഞു, ആകെ ഒരു കൊല്ലന്റെ ആലയിലേ മുയൽ പോലെ ഇരിക്ക പൊറുതി ഇല്ലാത്ത അവസ്തയായീ മൊഹ.ബാഷയുടെതു ഊണു ടൈം ആയപ്പോ 10 -15 രൂപ പോയാലും വേണ്ടില്ലന്നു കരുതി മൊഹ്.ബാഷ നല്ല കട്ടിയുള്ള സാൻഡ്വിഛ് ഒക്കെ ഒോർഡർ ചെയ്തു, ഒപ്പം ഫ്രഷ് ഒാറഞ്ജ് ജ്യൂസും!! (അവൾ കരുതിയട്ടുണ്ടാവും എന്നും ഇങ്ങനെ ആവുമോ ലഞ്ച് ഇവിടെ?? ) വെള്ളം വീണ പഞ്ഞി പോലെ ഇരുന്ന ഒഫീസ് ഓഫീസിൽ ആകെ ഒരു ഉഷാർ ആയീ - മൊഹ്.ബാഷ ഒരുപാടു ഗൊൾ അടിച്ച ഒരു കളിക്കാരന്റെ മട്ടിൽ നിൽക്കുന്നു - അവൾ ഡിയർ ഡിയർ ന്നു ബാഷയെ വിളിച്ചു കുറെ സംശയങ്ങൾ, ഫോൺ നമ്പർ ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു ഇടയ്ക് ഇടയ്ക്. വൈകുന്നേരം ഓഫീസ് വണ്ടി വന്നപ്പോ എല്ലാരും ഇനി ചുറ്റി കറങ്ങി നിന്നാൽ കൈയിലേ കാശു കൊടുത്തു മുൻസിപ്പാലിറ്റി ബസ്സിൽ പോകേണ്ടി വരുമെന്ന അത്ര സുഖമില്ലാത്ത ചിന്തയുമായീ വണ്ടിയിൽ കയറി, ബാക്കി വിശേഷങ്ങൾ നാളെ ആവാം എന്ന മട്ടിൽ. മൊഹ്.ബാഷക്കു കാർ ഉണ്ടു, എന്നു വച്ചാ ഡ്രൈവിംഗ് ലെസെൻസ് കിട്ടിയ ഭാഗ്യവാൻ എന്നു അർഥം എപ്പോഴും എവിടെയും പോകാം. അവൻ പറയുന്നു, “ഐ കാൻ ഡ്രൊപ്പ് യ്യു റ്റിൽ .........ടാക്സി സ്റ്റാൻഡ്. പരോപകാരാർഥം ഇദം (ഇളം) ശരീരം എന്ന മട്ടിൽ - അവളും ഒ.ക്കെ പറഞ്ഞു കാണണം.
എപ്പോ പോയീ, എപ്പോ എത്തീ, എവിടെ എറക്കി, എന്നു ഒന്നും അറിയില്ല-ഒന്നിച്ചു പോയിന്നു മാത്രം സെക്യൂരിറ്റി പറഞ്ഞതായി, എല്ലാം അറിഞ്ഞിരിയ്കണം എന്നു നിർബ്ബന്ദമുള്ള വാസു പറഞ്ഞു.
ഓഫീസിലേ ഉത്സവ ലഹരി രണ്ടാം ദിവസത്തിലേക്കു കടന്നു. രാവിലെ മൊഹ.ബാഷ ആകെ മൊത്തം ലോട്ടറി അടിച്ചിട്ടു ടിക്കറ്റ് കണാതെ ആയ പോലെ ഇരിക്കുന്നു. അവൾക്കു മൊഹ്. ബാഷ എന്നലെ അടിച്ഛേൽപ്പിച്ച സ്നേഹവായ്പ്പ്ന്റെ ഒരു ചീളും മുഖത്തു ഇല്ല. എന്തു ഉണ്ടായിക്കാണും കാറിൽ ??വല്ലകടും കൈയും മൊഹ. ബാഷ ചെയ്തുവൊ?? അതും ഒരു ദിവസത്തെ പരിചയത്തിൽ എന്താകും കൂടി വന്നാൽ എന്തു ഉണ്ടായിക്കാണും കാറിൽ ??വല്ല കടും കൈയും മൊഹ. ബാഷ ചെയ്തുവൊ?? അതും ഒരു ദിവസത്തെ പരിചയത്തിൽ എന്താകും കൂടി വന്നാൽ സംഭവിച്ചിരിക്കുക? കാര്യമായ ഏന്തോ ഒന്നു സംഭവിച്ചിരിക്കണം. ഒരു കൈയെറ്റം അല്ലെങ്കിൽ അതിനുള്ള ചുറ്റു വട്ടം എന്തെങ്കിലും എങ്കിൽ, അവൻ നാട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു എന്നു എല്ലാർക്കും അറിയാം,അപ്പോ അതു ഉണ്ടായിട്ടില്ലന്നു ഉറപ്പായി. പിന്നെയെന്താവും ?എല്ലാരും ക്രിക്കെറ്റ് മാച്ഛ് കാണുമ്പോ പന്തു എറിയുന്നവന്റെ ഒപ്പം തല തിരിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കുന്നു. ഒരു പൊടി വാചകം എങ്കിലും ആരെങ്കില്ലും പറയുമെന്നു കരുതിയതും അസ്ഥാനത്തായീ. ആരും ഒന്നും മിണ്ടി കണ്ടില്ലാ. ഇമെയിൽ ഉള്ളവർ അതു വഴിയും ഒക്കെ, ചോദിക്കുന്നുണ്ട്. ജി.എം ന്റെ സീനിയർ സെക്രട്ടറി എന്ന നിലയിൽ എനിക്കു ലൊജിസ്റ്റിക് മാനേജറോടു കുറച്ചു കൂടുതൽ അടുപ്പവും, എപ്പോഴും കയറി പോകാനുള്ള സ്വാതന്ത്രിയവും ഉണ്ടു, പിന്നെ ജന്മാനയുള്ള ജിഞ്ജാസയും ന്നു കൂട്ടികൊള്ളു. ഇതു അറിയാതെ പറ്റില്ലല്ലോ, (നമുക്കു ഒരു സാമൂഹ്യ കടമ ഇല്ലേ എല്ലാരോടും?)
ബാഷ സീറ്റിൽ ഇരിക്കുന്നില്ല, അവൾ സംശയം ചോദിക്കുന്നില്ല ആകെ ഒരു കിണറ്റിൽ കല്ലിട്ട മട്ട് . ഞാൻ രണ്ടും കൽപ്പിച്ചു ലൊജിസ്റ്റിക് മനേജെരോടു ചോദിച്ചു - All Ok with New Sec? Nice to have an another nationality around us. അയാൾ എന്നെ ഒന്നു നോക്കി, പിന്നെ പറഞ്ഞു "ഇന്നലെ ഞാൻ അവളോടു വൈകുന്നെരഒ ഫോട്ടോസ്റ്റാറ്റിനു പറഞ്ഞു, ബാക്കി കിട്ടിയതു ഇതാണു“ !! വൈക്കോൽ ചീളുകൾ പോലെ കുറെ പേപ്പർ റിബൺ കഷ്ണങ്ങൾ!! പിന്നെ അയാൾ തുടർന്നു പറഞ്ഞു, “ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന മഷീന്റെ അരികിൽ അവൾ നിൽക്കുന്നതു കണ്ടപ്പോൾ ബാഷ ചോദിച്ചു പോലും -May I help you with our new machine - all in one? അവൾ തലയാട്ടിയതും ബാഷ പേപ്പർ എടുത്തു വച്ചു Shredder machine knob അറിയാതെ സ്വിച്ചു ഒോൺ ചെയ്തു പോലും, അവൾ ചോദിച്ചു -where do i collect the copy from? അപ്പോഴാണു ബാഷ അറിഞ്ഞതു ഫോട്ടോസ്റ്റാറ്റിനു ഉള്ള പേപ്പർ ബാഷ വച്ചതു Shredder Option Knobil nnu!! വൈക്കൊൽ കഷ്ണം പോലെ ആയതു -പുതിയതായീ കിട്ടിയ കമ്പനിയുടെ ട്രേഡ് ലെസെൻസും !!
(ആവ്ശ്യപ്പെടാതെ ഉപകാരം ചെയ്യാൻ പോകരുത് എന്ന് പണ്ടു ആരോ പറഞ്ഞിട്ടില്ലേ.........
13 Comments:
:)
സു: ഒരു ദിവസം മുഴുവൻ ഇരുന്നാണു ഇതു മലയാളത്ത്തിൽ ആക്കിയതു. കൂടുതൽ കീ ബോർടുമായീ സ്നേഹത്ത്തിൽ ആവനായി ഇപ്പോ അതു കൊണ്ട്. സ്ഥിരാഭ്യാസവും ക്ഷമയും ആനയെ വലിക്കും എന്നു പറഞ്ഞതു ശരിക്കും സത്യമാണേ......... ക്ഷമ എന്റെ ജീവിതത്തിൽ പുതിയ നാമ്പുകൾ ഇട്ടു തുടങ്ങിയിരിക്കുന്നു. ഏന്നൊടൊപ്പം എന്നും ഉണ്ടാവണേ എന്ന പ്രാർതന നീ കേക്കേണമേ....
മലയാളം ടൈപ്പ് ചെയ്യാൻ ക്ഷമയില്ല, ഈ കീബോർഡ് വലിച്ചെറിയും എന്നൊക്കെ പറഞ്ഞയാൾ തന്നെയാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കാൻ വയ്യ! സന്തോഷം ഉണ്ട്!
അതുപോലെ തന്നെ ഇത് മംഗ്ലീഷിൽ എഴുതിയതിനെക്കാളും ഒന്നൂടെ നന്നായിട്ടുണ്ട്!
സമയം കിട്ടുമ്പോൾ പാരഗ്രാഫ് നേരെ ആക്കണം. വായിക്കാൻ ഒന്നൂടെ സുഖം കിട്ടാനാ.
അതുല്യ-- ഓഫീസ് വിശേഷങ്ങൾ ഇനിയും പോരട്ടെ. “പരോപകാരാർത്ഥമിളം ശരീരം” എന്ന പ്രയോഗം ഇഷ്ടപ്പെട്ടു :)
:).... പോർട്ടെ ഇനിയും പോരട്ടെ.
ഹാവൂ. :)
എന്തൊക്കെ പറഞ്ഞാലും മലയാളത്തോടുള്ള ഈ സ്നേഹം അതി ഗംഭീരമായി കേട്ടോ.
ലോകത്തിന്റെ പല കോണുകളിലാണെൻകിലും മലയാളിത്തം ഇന്നും മനസിൽ സൂക്ഷിക്കുന്ന ആൾക്കാരുടെ ഈ കൂട്ടായ്മ തികച്ചും ആസ്വാദ്യകരമാണു്.
മലയാളത്തില്‍ ഞാനെഴുതുന്ന രീതി പറയാം... വരമൊഴിയിലാണ് എഴുത്ത്; ആദ്യം മലയാളം വിന്‍ഡോയില്‍ ഒട്ടും നോക്കാതെയാണ് ടൈപ്പിംഗ്. എല്ലാം എഴുതിക്കഴിഞ്ഞാല്‍ പ്രൂഫ് റീഡ് ചെയ്യാന്‍ തിരിച്ചുവരും. ഓരോ സ്പെല്ലിംഗ് മിസ്റ്റേക്കിലും ക്ലിക്ക് ചെയ്ത് അപ്പുറത്തെ മംഗ്ലീഷ് വിന്‍ഡോയിലെ മഞ്ഞയടിച്ച വാക്കുകള്‍ തിരുത്തും. ഇങ്ങനെയും ഒന്നു ശ്രമിച്ചു നോക്കൂ...
ഞാനുപയോഗിക്കുന്നത് Tavultesoft Keyman ആണ് -- വളരെ സുഖം. F6, മലയാളം, അടുത്ത F6, English, അങ്ങനെയങ്ങനെ റ്റൈപ്പ് ചെയ്തുപോകാം. “വരമൊഴി” പേജിൽനിന്നു കിട്ടിയ ഏതൊ ലിൻകിൽ നിന്നുമാണു ഇതിനെ കിട്ടിയത്.
അതുല്യചേച്ചീ(ക്ഷമിക്കണം..)
ആ ഫിലിപ്പിനൊ കാതയ് പസഫികിൽ കയറി സ്ഥലം വിട്ടൊ?.
ഇവിടെ ഒരു വനിതാ സെക്രട്ടറിയുടെ അഭാവം വല്ലാതെ ബാധിക്കുന്നുണ്ട്..
-ibru-
സിബു: ഞാൻ സിബു പറഞ്ഞ രീതി തന്നെയാണു ചെയ്യുന്നതു. എപ്പോ പണ്ടെത്തെ ആ അന്ധാളിപ്പും പോയീ, ആരു ഉരുട്ടിയാലും ഉരുള്ളുന്ന ഒരു കല്ലാണു ഇതു എന്നും മനസ്സിലായീ. തുടക്കത്തിൽ തോന്നുന്ന ബുദ്ധിമുട്ടു കാര്യമാക്കതെ പുതിയതായി ഇതിലേക്കു കാലു എടുത്തു വച്ചവർ അൽപം ക്ഷമയോടെ കീ ബോർഡിനു മുമ്പിൽ ഇരിക്കുക. ചോരക്കു പകരം മടിയും അക്ഷമയുമാണു എന്റെ നെരമ്പുകളിൽ ഓടുന്നതു. അപ്പോ എനിക്കാവാമെങ്കിൽ..............
ഇബ്രു: സെക്രട്ടറിമാരൊടുള്ള അടുപ്പം ഒക്കെ തീക്കൊള്ളീ കൊണ്ടു തല ചൊറിയണ പോലെയാണു ഇവിടെ കേട്ടോ. പുതിയ സെക്രട്ടറി വന്നു പത്തു ദിവസത്തിൽ ജി.ഏംന്റെ വരെ പണി പോയ കഥ ഞാൻ കേട്ടിടുണ്ട്. വിസ കാൻസൽ ആയ വിവരം ചിലപ്പോ കയ്യിൽ നാട്ടിലെക്കുള്ള ടിക്കറ്റ് പി.ആർ.ഓ തരുമ്പോഴെ അറിയൂ. അതു വേണോ ??
The Seahawks and Cardinals Nike Air Max 90 played to a messy 6-6 tie in Sunday night’s matchup. Their tie marks the first time wholesale nfl jerseys since the NFL instituted overtime in 1974 that two teams have played Nike Air Max 2015 Shoes to a 6-6 tie, and it also marks the Nike Roshe Run lowest-scoring tie in NFL Jerseys the overtime era.
The Cardinals seem to have a history Nike Free Run with the cheap nfl jerseys 6-6 tie dating back to their time in St. Louis, however, nfl jerseys store as ESPN’s stats team pointed out.
zzzzz2018.8.31
polo ralph lauren outlet
ugg boots on sale 70% off
coach outlet
nike outlet store
uggs outlet
nike shoes
supreme outlet
fitflops sale clearance
pandora outlet
nike outlet
Post a Comment
<< Home