Monday, October 31, 2022

Valparaiso update

 








Sunday, April 17, 2022

The great Indian idlis

 #ദഹണ്ഡപുരഓർമ്മയ്ക്ക്

#cansurviveonidlis

#idlis

#tips

#indiancooking



ഇഡ്ഡലി ഉണ്ടാക്കുന്നത് ഒരിക്കലും റോക്കറ്റ് സയൻസേ അല്ല.


അരി

ഉഴുന്ന്

ഉപ്പ്


അത്രേയുള്ള്


എന്നാലും നിത്യാ രഞ്ജിത്തിന്റെ പോസ്റ്റിലേ ഇഡ്ഡലി കമന്റ്സുകൾ കണ്ടപോ ആർക്കേലും ഉപകാരമായിക്കോട്ടേന്ന് കരുതി.


തമിഴരാണ് അഞ്ജാത കാലം മുതൽ ഇഡ്ഡലീടെ അവകാശികളെന്നാണ് അറിയപ്പെടുന്നത്.  പലതരം അരികൾ വിളയപ്പെടുന്ന സംസ്ഥാനമായ്ത് കൊണ്ടാകും.  മലയാളികൾ പുട്ടും ഇഡിയപ്പവും ഉപ്പുമാവും കസർത്തുമ്പോ തമിഴർ ജനനം മുതൽ മരണംവരെ‌ ഇഡ്ഡലിയന്മാരാണ്.


എന്റെ ഒക്കെ ചെറുപ്പത്തിൽ ഇഡ്ഡലിക്ക് ഒരു അരവ് ദോശക്ക് ഒരു അരവ്


ഇഡ്ഡലി എങ്കിൽ പുഴുക്കലരി തരതരപ്പായി അരച്ചത്.. ഉഴുന്നും.‌രണ്ട്ം വേറേ വേറേ ആക്കി അരക്കും


ദോശ എങ്കിൽ പച്ചരി/ഉഴുന്ന്/ഉലുവ എല്ലാം കൂടെ ഒന്നിച്ച് നനച്ച് നല്ല പോലെ അരക്കും.


എല്ലാമേ ഒന്നുകിൽ ആട്ട്കല്ല് അല്ലെങ്കിൽ ഗ്രൈൻഡർ. ഇതിനിടെ മിക്സി എന്ന കിടുതാപ്പ്‌ ദോശയ്ക്ക് ഉപയോഗിക്കും. ഇഡ്ഡലിക്ക് ആട്ട്കല്ല് അല്ലെങ്കിൽഗ്രൈൻഡർ.  അല്പം സാമ്പത്തിക‌നില ഇല്ലാത്തവർ പോലും തമിരുടെ ഇടയിൽ ചിട്ടി ഒക്കെ ഇട്ട് വാങുന്ന സംഗതി ഗ്രൈൻഡറാണ്.


അന്നൊക്കെ ഇഡ്ഡലി പുഴക്കലെന്ന് ഒരു തരം അരി അല്ലെങ്കിൽ റേഷൻ പുഴുക്കൽ അരി.. അതാണ് ഇഡ്ഡലിക്ക്. 

അന്ന് ഈ‌കിട്ടുന്ന പോലെ ബാൾ ഉഴുന്നില്ല

 പരിപ്പാണ്. (നിങൾ മ്യൂസിയം പീസാണല്ലേ എന്ന കമന്റ് നിരോധിക്കപ്പെട്ടു) 1975 ലേ ഒക്കെ കഥ ആണ്.


അപ്പോഇനി പഴയ കഥക്ക് സ്ഥാനമില്ല


ഇപ്പോ ഇഡ്ഡലിക്ക് ഇന്ത്യ മൊത്ത്ം തഞ്ചാവൂർ പൊന്നിഎന്ന‌ അരിയാണ്. മിക്സിയിൽ അരയാൻ ബുദ്ധിമുട്ടാണ്. 6 മണിക്കൂർ എങ്കിലും കുതിർക്കണം.


അരി നാൽഗ്ലാസ്സ് തഞ്ചാവൂർ പൊന്നി

ഉഴുന്ന് ഒരു ഗ്ലാസ്സ് (ബാൾ ഉഴുന്ന്)

പരിപ്പെങ്കിൽ/മിക്സിയ്ലേ അരയ്ക്കൽ എങ്കിൽ ഒന്നര ഗ്ലാസ്


അരി കഴുകി കുതിർത്താനിടണം

ഉഴുന്നും കഴുകിയേ ഇടാൻ പാടുള്ളു

അരയ്ക്കുന്നതിനു മുന്നേ കഴുകിയാൽ പശപ്പ് പോകും.


ആദ്യമേ ഉഴുന്ന് അരയ്ക്കുക

ഉഴുന്ന് അരയ്ക്കുമ്പോ അല്പാല്പം വെള്ളം ചേർത്ത് നല്ല  പഞി പരുവത്തിൽ അരയ്ക്കാണം. പഴമക്കാർ പറയുക കൈയ്യിൽ വച്ച് ഊതി‌നോക്കി പറക്കുന്ന പരുവം. ഒരുപാട് കട്ടിയുമാവരുത് ഒരുപാട് നീണ്ടും പോകരുത്.


അരി അത് കഴിഞ് അരച്ച് തരുതരുപ്പായിട്ട്. റവ പരുവം


ഒരു കാരണവശാലും ഉപ്പിട്ട് അരയ്ക്കരുത്.


അരച്ച്‌ വച്ച് രണ്ടും കൂടി കൂട്ടി ഉപ്പിട്ട് കൈകൊണ്ട് കലക്കി വയ്ക്കണം. ആപ്പ കൊണ്ട് കലക്കിയാൽ ബാക്റ്റീരിയ‌വർക്കാവില്ല.:)


മിനിമം 7 മണിക്കൂർ ഫെർമെന്റിങ്.

തണുപ്പ്‌രാജ്യമെങ്കിൽ ഒവനകത്ത്‌വയ്ക്കാാം.


ഇനി രാവിലെ മാവെടുക്കുമ്പോ ആന പാത്രക്കടയിൽ കേറിയ പോലെ മാവിട്ടിളക്കരുത്. ഇഡ്ഡലി പൊന്തി നല്ല ബോൾ ആവണമെങ്കിൽ അടിയിളക്കി കലക്കിയാൽ പറ്റില്ല.  അടിമാവിൽ. അരിഅടിഞിട്ടുണ്ടാവും. അത് പിറ്റേ ദിവസം ദോശക്ക് അരയ്ക്കുമ്പോൾ അല്ലെങ്കിൽ ഊത്തപ്പം ഉപയോഗിക്കാം.


പൊതുവേ പറയാറ് ഇഡ്ഡലി തട്ട് അലുമീനിയത്തിന്റേതാണ് നല്ലതെന്നാണ്. ചൂട് വേഗം പരക്കുന്നതിന്റേ ആവണം. 


ഇഡലി തട്ടിൽ എണ്ണ അല്ലെങ്കിൽ തുണി. 

ഇഡലി പാത്രം വച്ച് ആവി വന്ന പിന്നേയേ ഇഡ്ഡലി തട്ട് വയ്ക്കാവൂ. ഒരുപാട് ഹൈ സ്റ്റീം വേണ്ട. 7 മിനിററ്റ് ധാരാളം. 


എടുത്ത് അല്പം തണുത്ത വെള്ളംതളിച്ച് സ്പൂൺ കൊണ്ട് എടുക്കുക.


ഇതൊന്നുമില്ലാതെ അവിടത്തേ ഇഡ്ഡലീ സോഫ്റ്റായിരിന്നല്ലോ‌ ഇവിടത്തേ ഇഡ്ഡലി പഞി ആയിരിന്നല്ലോ എന്ന് പറയാറുണ്ട് ചിലർ


അതിൽ ഒന്നുകിൽ

മുകളിൽ പറഞവ കൂട്ടിയും കുറച്ചും

ചോറ്

ഈസ്റ്റ്‌വെള്ളം

ഈനോ

ഹോട്ടലെങ്കിൽ പുളീച്ച കഞി‌വെള്ളം

തലേന്നത്തേ ദോശ ആപ്പം എന്നിവ‌ ചേർക്കാം. 


ഇവയൊക്കെ‌ചേർത്താൽ മോശം സാധനമെന്ന് എനിക്ക് അഭിപ്രായവുമില്ല. പഴകിയ വീഞാണല്ലോ എന്നും മിഴുങുന്ന റമ്മും വോഡ്ക്കയുമൊക്കെ.


ഈയിടെ ഒരു ബന്ധു അപ്പോ അരീം ഉഴുന്നുമൊക്കെഅരച്ച് അപ്പോ‌തന്നെ വേവിച്ച് ഇഡ്ഡലി ഷേയ്പ്പ്പിൽ ആർക്കോ‌ കൊടുത്തിട്ട് ഇത് പോലെ ഇഡ്ഡലി കഴിച്ചിട്ടില്ലാന്ന് പറഞെന്ന് :) so it is always your food is my poison :)


പിന്നെ ഈ‌ വക പങ്ക പാടൊന്നും ഇല്ലാതെ ഇഡ്ഡലിയുണ്ടാാക്കാം


ഹലോ  വസന്തഭവനാാ അപ്പാ?


ആമാങ്കേ


രണ്ട് പ്ലെയ്റ്റ് ഇഡ്ഡലി

ഒരു പ്ലേയ്റ്റ് വടെയ്

ഒരു പൊങ്കൽ

905 ഏ‌ബ്ലോക്ക്

അത്രെം മതി. 


:)

Sunday, January 08, 2012



Tuesday, December 20, 2011



Thursday, December 01, 2011


Thursday, November 24, 2011

Friday, November 11, 2011





























Posted by Picasa