Thursday, March 30, 2006

തിരോന്തരത്ത്‌ കണ്ടത്‌...

Wednesday, March 29, 2006

ഗിരിജേടെ ഓര്‍മയ്ക്‌

Sunday, March 26, 2006

നമ്മടെ മാഷ്‌ പോയി.


കുഞ്ഞു മാഷ്‌
കുഞ്ഞിന്റെ മാഷ്‌
അതെന്റെ മാഷ്‌
കുഞ്ഞുണ്ണി മാഷ്‌
കനിവുള്ള മാഷ്‌
കുഞ്ഞു കവിതയുള്ള മാഷ്‌
മലയാളമെന്നാല്‍ മാഷ്‌
മനസ്സിലെന്നുമെന്‍ മാഷ്‌
മരണമില്ലയെന്‍ മാഷിനു
കൂപ്പുകൈ കുഞ്ഞുമുത്തശ്ശനു
ബ്ലോഗര്‍ തൂവീടുമീ കണ്ണീരിനൊപ്പ്പ്പം.

Tuesday, March 21, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 33

രാമന്‍ വീട്ടുപടിക്കലെത്തി. അകത്താരുമില്ലാ. സാധാരണ അമ്മ ഉച്ച്കയ്ക്‌ ഒരു മണിയാവുമ്പോ പേപ്പറോ, നാരായണ 101 തവണയോ ഒക്കെ എഴുതിയിരിയ്കാറു പതിവുണ്ട്‌. ഇതിനിടയില്‍, അപ്പറത്തേ, നാരയണിവല്യമ്മ വന്ന് പറഞ്ഞു, "അമ്മ, വിലാസിനിനേം കൂട്ടി, ആസ്പ്ത്രീലു പോയി, വസന്ത പ്രസവിച്ചു, ആണ്‍കുട്ടി. നിന്നോട്‌ ഏട്ടത്തീയമ്മേടെ വീട്ടിന്ന് ഉണ്ടോളാന്‍ പറഞ്ഞിട്ടുണ്ട്‌.

വല്യേട്ടന്‍ കല്ല്യാണം കഴിച്ച്‌ വളപ്പിലു തന്നെ മാറി താമസിയ്കുന്നു, അവിടെ പോയി ഉണ്ണാംന്ന് വച്ചാ, അത്‌ അത്ര പിടിയ്കണ കാര്യമല്ലാ രാമനു. എന്നാലും തിരിച്ച്‌ ഓഫീസിലു സമയത്ത്‌ എത്തെണ്ട കാര്യം ഓര്‍ത്തപ്പോ, ഏടത്തിയമ്മേടെ വീട്ടിലെയ്ക്‌ നടന്നു.

ഏട്ടനൊപ്പ്പ്പം ഉണ്ണാനിരുന്നപ്പോ, ഏട്ടത്തിയമ്മ ചോദിച്ചു.

"എന്തെ അമ്മ ഒന്നു വയ്കാതെ പോയത്‌? എനിയ്ക്‌ പിടിപ്പത്‌ പണിയായിരുന്നു, ഇന്ന് മാസികയ്ക്‌ വിഷു പതിപ്പിനു സദ്യ ഒരുക്കത്തിനുള്ള പാചകവിധി എഴുതി അയയ്കേണ്ട അവസാന തീയതിയാ, അതിനിടയ്ക്‌ പറഞ്ഞപ്പോ, പിന്നെ എന്തോക്കെയോ തട്ടി കൂട്ടി നിനക്കായ്‌ പെട്ടന്ന്, സാമ്പാറോക്കെ ഒരു വിധം ഒപ്പിച്ചതാ, എന്തെകിലും വിളമ്പണ്ടെന്ന് കരുതി"

പാചക വിധി വായിയ്കുന്നവര്‍ ഉണ്ണാന്‍ ഈ മേശപുറത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം രാമന്‍ ഓര്‍ത്തു, ഒപ്പം, "സ്നേഹം" എന്ന ചേരുവ മാത്രം ചേര്‍ത്ത്‌ ഒരു പാചക വിധിയും നോക്കാതെ, മോരും മുളകുമാണെങ്കില്‍ പോലും എത്ര പനിയിലും, കാലുവേദനയിലും, വിളമ്പിതരുന്ന അമ്മയേയും.

Monday, March 20, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 32

ഇന്നു ഞായറാഴ്ച. 80 വയസ്സുള്ള ദേവുവമ്മായിയും, ഭാസ്കരനമ്മാവനും അന്നും കാത്തിരുന്നു. അമേരിയ്കയിലുള്ള മകന്റെ ഫോണ്‍-വിളിയുണ്ടാവും, കൃത്യം വൈകുന്നേരം നാലിനു വിളിക്കാറാണു പതിവ്‌, ഇപ്പോ രണ്ടു മൂന്നു തവണയായി മുടങ്ങുന്നു. ചോദിച്ചാല്‍ അവന്‍ തട്ടു മുട്ട്‌ പറയും. വിളിക്ക്‌ കാത്തിരിയ്കുമ്പോ, അടുക്കളക്കാരി ഭവാനിയമ്മയുടെ മകന്‍ സേതു വന്നു പറഞ്ഞു .

"മരുന്നെടുത്ത്‌ വച്ചത്‌ കഴിച്ചോ മുത്തശ്ശി? ഭാസ്കരന്റെ മാഷിനു 2 ഗുളിക പുതിയതുമുണ്ടായിരുന്നു. എന്നിട്ട്‌, നിങ്ങളൊന്ന് വേഗം വേഷം മാറ്റൂ, 4 മണിയ്കല്ലേ, ബി.പി, ചെക്ക്‌ ചെയ്യാന്‍ ശീട്ടെടുത്തിരിയ്കണേ?

സേതുവിനു എല്ലാം കൃത്യമായി ഓര്‍മ്മയുണ്ട്‌. അതു മതി.

ഇടയ്ക്‌ വരുന്ന ഫോണ്‍-വിളികള്‍ക്കായി അവര്‍ പിന്നേയും ഞായറാഴ്ചകളില്‍ കാത്തിരിന്നിരിയ്കണം.

Wednesday, March 15, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 31

അവള്‍ക്കവനോട്‌ ഒരുപാട്‌ പ്രണയം തോന്നിയിരുന്നു. അവന്‍ ഒരു ഭര്‍ത്താവും, ഒരു കുഞ്ഞിന്റെ അഛനുമാണെന്നറിഞ്ഞിട്ടും, അവള്‍ക്‌ അവനോട്‌ പ്രണയം തോന്നി. അവര്‍ അതിലൂടെ ഒരുപാട്‌ ദൂരം സഞ്ചരിച്ചു. സിറ്റികളില്‍ ചുറ്റി തിരിയാന്‍ സമൂഹം അനുവദിച്ചില്ലാ എങ്കിലും ഒോഫീസിലെ ഈമെയിലൂടെ അവര്‍ ഒരുപാട്‌ കാര്യങ്ങള്‍ പങ്കുവച്ചു.

വൈകുന്നേരങ്ങളില്‍, ഫോണിലൂടെ "കം ഒോവര്‍, ഷീ ഇസ്‌ നോട്ട്‌ ഹിയര്‍" എന്ന വാക്യത്തിലൊതുക്കി, അവള്‍ അയാളുടെ ഫ്ലാറ്റില്‍ ചെല്ലാന്‍ തുടങ്ങി. അവര്‍ വാക്കുകളിലുടെ സംസാരിച്ചതിലുപരി, അവരുടെ ശരീരങ്ങള്‍ ആശയങ്ങള്‍ പങ്കുവച്ചു. മിഴികളിലെ ആലസ്യം മാറും മുമ്പേ, കിടക്കവരി തട്ടിമാറ്റി അവന്‍ പറയും, "അവള്‍ വരാറായി, ഞാന്‍ കൊണ്ടാക്കണോ?" അവള്‍ക്ക്‌ അതിനോട്‌ ഒരുപാട്‌ ഈര്‍ഷ്യയുണ്ടായിരുന്നു. "കൊണ്ടാക്കണോ" എന്ന ചോദ്യത്തിനര്‍ത്തം, "നീ വേഗം പോകാന്‍ നോക്കുക" എന്നതാണെന്ന് രണ്ട്‌ പേര്‍ക്കും അറിയാം. അല്ലെങ്കില്‍, അവന്‍ പറയും, "ഇന്നവളുടെ പിറന്നാളാണു, പുറത്താണു ഡിന്നര്‍, ഐ ഹാവ്‌ ടു ഗെറ്റ്‌ റെഡി യു നോ: അല്ലെങ്കില്‍, "ഇന്ന്, വെഡിംഗ്‌ ഡേ, ഗിഫ്റ്റ്‌ വാങ്ങാന്‍ ഒരുമിച്ച്‌ പോണം, ലെറ്റ്‌ മി ബി ക്വ്വിക്ക്‌" എന്നും, ഇതല്ലെന്‍ങ്കില്‍, മറ്റ്‌ എന്തെങ്കിലും ഉണ്ടാവും. ഒരു വാക്ക്‌ സംസാരിയ്കാനോ, വീടുകാര്യങ്ങള്‍ സംസാരിയ്കാനോ മുതിരാതെ, എത്തിയാലുടനെ, അവന്‍ അവളെ വാരിപുണരും, എന്നുമെന്നും എനിക്കു നിന്നെ ഒരുപാട്‌ വേണം എന്ന ഭാവത്തോടേ. അവള്‍ക്കും അയാള്‍ക്കും അറിയാമായിരുന്നു, ഇത്‌ എവിടെയും എത്താന്‍ പോകാത്ത ഒരു ബന്ധം, എന്നാലും ഒരു ചര്യ പോലെ ഫോണിലൂടെ "കം ഓവര്‍....." തുടര്‍ന്നു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോ, ചിറകറ്റ പക്ഷിയേപോലുള്ള ആ മുറിയില്‍ നിന്നുള്ള തിടുക്കത്തിലൂള്ള ഇറങ്ങിപ്പോക്ക്‌ അല്ലെങ്കില്‍, ഇറക്കി വിടല്‍, അവള്‍ക്ക്‌ താങ്ങാനാവാതായായി. ഒരു പത്ത്‌ മിനിറ്റ്‌ ആ മാറില്‍ തല ചായ്ച്‌ ഒന്ന് തേങ്ങാന്‍ അയാള്‍ അനുവദിയ്കാതതെന്തേ? തനിക്കുമില്ലേ ആഗ്രഹങ്ങള്‍? താനെന്താണു നേടുന്നത്‌? "കം ഓവര്‍ എന്നുള്ള ഫോണ്‍ വിളി മാത്രമോ?
നഷ്ടപെടുന്നതോ?
ഇല്ലാതെ പോകുന്ന വിവാഹദിനങ്ങള്‍,
ഇല്ലാതെ പോകുന്ന പിറന്നാള്‍ ആശംസകള്‍,
ഇല്ലാതെ പോകുന്ന വരാന്ത്യ സന്ദര്‍ശനങ്ങള്‍,
ഇല്ലാതെ പോകുന്ന കുഞ്ഞിന്റെ പുഞ്ചിരി,
ഇല്ലാതെ പോകുന്ന രണ്ടുപേരും ഒന്നിച്ചുള്ള വഴിയോരക്കാഴ്ച്ചകള്‍,
കൈകോര്‍ത്തുള്ള സവാരികള്‍, അങ്ങനെ പലതും എന്നല്ലാ,

ഒന്നും തന്നെ അവള്‍ക്ക്‌ നേടാനായില്ല. അവള്‍ക്ക്‌ ഒരു തീരുമാനതിലെത്താനൊട്ടു കഴിഞ്ഞതുമില്ലാ. ആരുണ്ട്‌ അവള്‍ക്‌ ഒരു പോംവഴി പറഞ്ഞു കൊടുക്കാന്‍? അവള്‍ ഈ വഴിയേ തന്നെ പോകണോ? അതോ ഈ ഇറങ്ങിപോക്ക്‌ മാത്രം സ്വന്തമുള്ള ബന്ധവുമായി തുടരണോ?

Monday, March 13, 2006

അടിക്കുറുപ്പ്‌ മല്‍സരം

Thursday, March 09, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 30

മണിപ്പയ്യന്‍ (എന്റെ ഓഫീസ്‌ ക്ലീനര്‍) ഇന്നലെ രാത്രി വരെ 1900 ദിര്‍ഹംസിന്റെ (21,000 രുപയുടെ) ഉടമയായിരുന്നു.
(ബ്ബ്രേക്ക്‌-ഡൌണ്‍ : ക്ലീനര്‍ കമ്പനി മാസ ശംബളം 300, (രാവിലെ 5.30 മുതല്‍ ഉച്ചയ്ക്‌ രണ്ട്‌ വരെ, അതു കഴിഞ്ഞ്‌, രാത്രി 10 വരെ, 4 വീട്ടില്‍ ക്ലീനിംഗ്‌ ജോലി വരവു 1600/-, ) തിരിച്ച്‌ മുറിയില്‍ 11 മണിയ്കെത്തി, ഉണ്ട്‌ കുളിച്ച്‌ 12 മണിയ്കു കിടന്ന്, രാവിലെ 5 മണിയ്ക്‌ കമ്പനിയിലേയ്ക്‌ യത്ര).

ഫ്ലാഷ്‌ ബാക്ക്‌ : ഇന്നലെ രാത്രി, റോളയിലേയ്ക്‌ (ഷാര്‍ജ മെയിന്‍ ജങ്ക്ഷന്‍) വരാന്‍ മണിപയ്യന്‍ ടാക്സിയില്‍ കയറി. മുമ്പ്‌ സീറ്റിലിരുന്നവന്‍, ഒരു സുഡാനി, ടാക്സി വിട്ട്‌ അല്‍പം കഴിഞ്ഞപ്പോ പഴ്സ്‌ തുറന്നിട്ട്‌, എന്റെ പൈസ കളവു പോയേ എന്ന് പറയുകയും, പുറകിലിരിയ്കുന്ന മണിപയ്യനോട്‌, നിന്റെ പ്ഴ്സ്‌ തുറന്ന് കാട്ടാന്‍ പറയുകയും ചെയ്യുന്നു. ഇവന്‍ പാവം,ഇത്‌ കേട്ട്‌ പറഞ്ഞു, ഞാനിപ്പോ വണ്ടിയില്‍ കയറിയതേയുള്ളു, എന്റെ കൈയ്യില്‍ എന്റെ പൈസ മാത്രമേയുള്ളു എന്നും പറഞ്ഞ്‌, പ്ഴ്സ്‌ കാട്ടുന്നു. ഇത്‌ തന്നെ എന്റെ പണമ്ന്ന് പറഞ്ഞ്‌ ആ സുഡാനി മുമ്പിലിരുന്നവന്‍, മണിപയ്യനെ ഉന്തി പുറത്തിട്ട്‌, പഴ്സുമായി വണ്ടിവിട്ടു പോകുന്നു.

എന്റെ മുമ്പിലിരുന്ന് മണിപയ്യന്‍ തേങ്ങി തേങ്ങി കരയുന്നു, കണ്ണുനീരിനു പകരം ചോരപൊടിയുന്നു, കാരണം, മിണ്ടാനും കേക്കാനും നടക്കാനും പറ്റാത്ത അവന്റെ ഒരു നാലു വയസ്സുകാരി പൊന്മുത്തു, ആസ്പത്രിയില്‍ ഓപറേഷന്‍ കാത്ത്‌ കിടക്കുന്നു.

ദൈവമേ... നീ അതറിഞ്ഞുവോ?

Wednesday, March 08, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 29

കോളിംഗ്‌ ബെല്‍ ശബ്ദം കേട്ടതും, സുമിത്രയ്ക്‌ ആധിയായി. ഡോര്‍ വ്യുവറില്ലൂടെ നോക്കിയപ്പോ, അവള്‍ ആകെ അന്ധം വിട്ടു. സോമേട്ടന്‍!! .

രാവിലെ ജോലിക്ക്‌ പോയിട്ട്‌ ഇത്ര പെട്ടന്ന് അര മണിക്കുറില്‍ എങ്ങനെ തിരിച്ചു വന്നു? എന്തു കൊണ്ട്‌? വൈകുന്നേരമേ വരൂ എന്ന ധൈര്യത്തില്‍ അല്ലെ, കിരണിനെ വിളിച്ചത്‌? താഴെ കാണുമ്പോഴുള്ള സ്നേഹപ്രകടനം നടക്കുമ്പോ തന്നെ, സോമേട്ടന്‍ പറയാറുണ്ട്‌, ഇത്‌ ഒന്നും നമുക്ക്‌ ചേരുന്നതല്ലാ, ഇതു ശരിയാവില്ലാ, ഇനി മേലാല്‍..... എന്നിട്ടും, കൂസലില്ലാതെ ...

അകത്ത്‌ കിരണ്‍... പുറത്ത്‌ സോമേട്ടന്‍....

അവള്‍ക്ക്‌ ശ്വാസം മുട്ടി. കോളിഗ്‌ ബെല്‍ പിന്നെയും പിന്നെയും ശബ്ദിച്ചു... കിരണിനെ എങ്ങാനും വീട്ടിനുള്ളില്‍ വച്ച്‌ സോമേട്ടന്‍ കണ്ടാല്‍.... പക്ഷെ വാതില്‍ തുറക്കാതെ വയ്യല്ലോ, അവള്‍ പതിയെ വാതില്‍ തുറന്നു.

"ഞാന്‍ ലാപ്റ്റോപ്‌ എടുക്കാന്‍ മറന്നു" പകുതി വഴിയ്ക്‌ മടങ്ങി.

അവള്‍ ഒന്നും ശ്രദ്ധിച്ചില്ല. എന്താ നീ ഒരു മാതിരി??

എല്ലാ ധൈര്യവും സംഭരിച്ച്‌ അവള്‍ പറഞ്ഞു, "കുര്യന്‍ അങ്കിള്‍ ഫാമിലി, പള്ളിയിലു പോയപ്പോ, അവര്‍ കിരണിനെ ഇവിടാക്കീട്ട്‌ പോയി. അകത്തുണ്ട്‌."

"കൊണ്ടുവന്നാക്കിയത്‌ ഒക്കെ ശരി, ആ നശൂലമെങ്ങാനും കാര്‍പെറ്റ്‌ മുള്ളി കേടാക്കതെ നോക്ക്‌ നീ. ഞാന്‍ ഉച്ചയ്ക്‌ ഉണ്ണാന്‍ വരുമ്പോഴേയ്കും അതിനെ വാച്ച്മമാനേ എേപ്പിച്ചേയ്ക്‌, ചെവി തല കേക്കാതെ അതിന്റെ കൊര കേട്ടാ, ഒരലപം കിടന്നിട്ട്‌ പോകാംന്ന് വച്ച അതു നടക്കില്ല"