Thursday, December 27, 2007

ബേനസീര്‍ നീയും..

ചരിത്രം ഇവരെ ഓര്‍ക്കുമോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം, ഇതിനു പുറകെ അഗ്നിയ്ക്‌ ഒരു രാജ്യം തന്നെ ഇരയായേയ്കാം, ചരിത്രത്തില്‍ അതുണ്ടാവും ഉറപ്പ്‌.

ചിന്തകള്‍ക്കും വാദങ്ങളും ഇനി സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. എന്നാലും പൊലിഞ്ഞത്‌ കുറെ മനുഷ്യ ജീവനായത്‌ രണ്ട്‌ തുള്ളി കണ്ണുനീര്‍, ശ്രീമതി ബേനസീറിനും, അവര്‍ക്കൊപ്പം ഇരയയാവര്‍ക്കും.ആദരാഞ്ചലികള്‍.

പുതിയ കൊല്ലത്തേക്ക്

സ്നേഹമുള്ള എല്ലാ ബ്ലോഗ് എഴുതുന്ന സുഹൃത്തുക്കള്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ല ആരോഗ്യതിന്റെയും ഒരു വര്‍ഷമാവട്ടെ ഇനി മുമ്പില്‍.പടത്തിനു കടപ്പാട് ഇവിടെ

Monday, December 17, 2007

ഞാന്‍ കണ്ട ഒരു ദിവസത്തേ കൊച്ചി അഥവ നാല്പത്തേഴാം കൊച്ചീ ബ്ലോ-ഗീറ്റ്

ബ്ലോഗീറ്റിനു സ്വാഗതം.
പച്ചൂ പോസ് ചെയ്യുന്നു. ഏതോ സീരിയല്‍ പ്രോഡ്യൂസര്‍ക്ക് അയക്കാനാണെന്ന്!
ഈ ചെമ്പരത്തീ പൂവ് എടുത്ത് അവന്റെ തലയിലു വച്ചാലോ?
ബ്ലോ-ഗീറ്റില്‍ സന്നിഹതരായവര്‍ - ഇടതീന്ന് വലത്തോട്ട് - കേരളഹഹ സജ്ജീവ് - ഇക്കാസ് - മുല്ലപ്പൂ അതുല്യ പാവം പാ‍ച്ചൂ, കലേഷ്, കുമാരണ്ണന്‍.
അപ്പൂക്കുട്ടന്റെ കൂട്ടുകാര്‍, അപ്പൂ ഇല്ലാത്തതിനെ കുറവ് ഇവര്‍ ഇത്തവണ എന്നോടോപ്പം.
>അല്ലാ മുല്ലേ, നീ തന്നെ പറ, ഈ കലേഷ് ദുബായിലായിരുന്നപ്പോ ചേച്ചീ ചേച്ചീന്ന് പറഞ് എന്തൊരു സ്നേഹമായിരുന്നു, ഇപ്പോ കെട്ടി, ഇവിടെ വന്നപ്പോ, ഒരു മെയിലു പോലുമവന്‍ അയയ്കില്ലേ?? എന്തോരു പോക്രിത്ത്രരം അല്ലേ ഇത്? ഇവന്‍ ചെയ്ത്ത് ശരിയായോന്ന് നീ തന്നെ പറ?
പച്ചൂ പോട്ടം വേറേ എവിടെയോ പിടിയ്കുമ്പോ പോസ് ചെയ്യുന്ന ഞാന്‍!
ഈ പപ്പടത്തിന്റെ അടുത്ത പുലി ആക്കീയാലോ?
>
അതുല്യാമ്മേം പാച്ചുമോനും.
ലുക്ക് മാനേജര്‍, മിസ്റ്റര്‍ ഗോപി നാഥ്, ഞാന്‍ നിങ്ങളോട് ബുക്ക് ചെയ്തപ്പോ പറഞതല്ലേ വെജ് സൂപ്പ് ഉണ്ടാവണംന്ന്? എന്നിട്ട് നിങ്ങളീ സൂപ്പിലു മുട്ടയിട്ട് അടിച്ച് കലക്കി ആര്‍ക്കാ വച്ചിരിയ്ക്കണേ?
> സജ്ജീവ് റസ്റ്റോറണ്ട് മാനേജര്‍ ഗോപിനാഥിന്റെ പടം വരയ്കുന്നു.
പിടിച്ച് പറിച്ച് ഗിഫ്റ്റ് കവര്‍ വാങ്ങല്ലേ അതുല്യേച്ചി. തന്നിട്ടേ ഞാന്‍ പോവൂ.
ആനകള്‍ടെ ഇടയില്‍ പെട്ട എലി, അഥവ പാണ്ടി ലോറി കേറിയ തവള പോലെ ഞാന്‍.
എനിക്ക് കൊണ്ട് വന്ന പോട്രേയിറ്റാണു സജ്ജീവ് എന്നാലും കുമാറിന്റെ മോഹമാണു ഒരു പ്രകാശനം പോലെ പടം പിടിയ്കണമെന്ന്.. ആയിയ്കൊട്ടേ.
ഒരുപാട് സന്തോഷത്തൊടേ എനിക്ക് സജ്ജീവ് വരച്ച് (അതു, ഒരു സായഹ്നം മാത്രം നോട്ടീസ്സ് നല്‍കി, അത് വരച്ച്, ഓടി പിടിച്ച് എവിടെയോ പോയി ഫ്രേമ്ം ചെയ്യിച്ച്, അതും കൊണ്ട് ഓടി വന്ന സജ്ജീവ്! യൂ ആര്‍ ഗ്രേയ്റ്റ് മാന്‍!)
ഈ കുട്ടികളൊക്കെ ഇങ്ങനെ ചിരിയ്കണത് എന്ത് കണ്ടിട്ടാണാവോ?
ഈ പൂവ് ഞാനെടുത്ത് ചെവിയിലു വച്ചാലോ?
ഉമേച്ചീ, വീ മിസ്സ് യൂ ന്ന് പറയണ കലേഷ്...
അപ്പുക്കുട്ടന്റെ കൂട്ടുകാര്‍
അപ്പുക്കുട്ടന്റെ കൂട്ടുകാര്‍
ഈ പയലുകളെ ഒക്കെ പിടിച്ച് ഞാന്‍ ഒന്ന് പൂശും ഇപ്പോ...
എന്റെ ആദ്യത്തേ ബ്ലോഗ് സുഹ്രുത്തും, ഏറ്റം കൂടുതല്‍ സ്നേഹത്തോടെ അടുത്ത് പെരുമാറുന്ന അനിയനും.
വീണ്ടും അനിയന്മാരോടോപ്പം. (ചേച്ചിയ്ക് വയസ്സി ലുക്ക് വന്നൂന്ന് പറഞ ഇക്കാസിനോട് ഞാന്‍ ക്ഷമിയ്കണോ? ഗോദറേജ് ഡൈയ് ഞാനും ഒരിയ്കല്‍ വാങും. ങും!
ദേണ്‍ണ്ടെ ഇവിടെ ഇങ്ങനെ നോക്കി ക്ലിക്കണം.. ക്ലാസേടുക്കുന്ന കുമാര്‍!
ഇക്കാസിനെ ഞാന്‍ പുത് മണവാളന്‍ ന്ന് പറഞപ്പോ കണ്ട നാണം.

അത്യാവശ്യത്തിനു, (ലീ മെറീഡിയന്‍ ഹോട്ടല്‍ വിക്കാന്‍ പോകുന്നുന്ന് പേപ്പറില്‍ കണ്ടപ്പോ, വാങാന്‍ പോയതാണു ഒറ്റ ദിവസം കൊച്ചിയിലേയ്ക്). അതിന്റെ ഇടയ്ക് എന്നെ കൊണ്ടാവാതെ പ്ലെയിന്‍ പോയി. അപ്പോ ആ തിരിയ്കില്‍ കിട്ടാവുന്ന നമ്പ്ര് ഒക്കെ വിളിച്ച്, ഇവരെ ഒക്കെ ഒന്ന് കാണാം ന്ന് ഞാനും കരുതി.

കുറെയേറെ തിരക്കുകള്‍ ഉണ്ടായിട്ടും, എവിടെന്നെക്കെയോ ഓടി പിടിച്ച്, (പഞ്ചര്‍ ആയ വണ്ടി, റോഡില്‍ ഇട്ട് ഓട്ടോ പിടിച്ചാണു ഇക്കാസ് എത്തീത്), കുമാര്‍ അതിലും വലിയെ ഏതോ തിരിയ്കില്‍ ആയിരുന്നു, ഒറ്റ കോള്‍ പോലും എടുക്കാതെ, തിരക്കാണു അതുല്യ, ഞാന്‍ എത്തിക്കോളാം എങ്ങനെയെങ്കിലും എന്ന പറഞാണു കൃത്യമായി എത്തീത്, പച്ചൂ, ജ്ഡജീടെ നോട്ടം വെട്ടിച്ച് അരമണിക്കൂറിനു വേണ്ടീ വന്നു, സജ്ജീവ് മുന്നാറിലേയ്കോ മറ്റോ പോകേണ്ടുന്ന ഓഫീസ് മീറ്റിങിന്റെ സമയം മാറ്റിയാണെത്തീത്, കലേഷ് എങ്ങനെയായാലും ചേച്ചീനെ ഞാന്‍ കാണുംന്ന് പറഞാണു ഫോണ്‍ താഴെ വച്ചത്, മുല്ലപ്പൂ, കുട്ടികളെ ഒക്കെ വീട്ടിലാ‍ക്കി, ശനിയാഴ്ച ആയിരുന്നിട്ട് പോലും വന്നു. കുമാര്‍ എനിക്ക് ചായ പെന്‍സിലും പേപ്പറും തന്നു. തും പോരാണ്ടെ, പടം ഒക്ക്കേനും എടുത്തതും കുമാര്‍ അണ്ണന്‍ താന്‍! ഞാന്‍ എങ്ങനെയാണു നന്ദി പറയേണ്ടത് എല്ലാരൊടും? നന്ദി നന്ദി നന്ദി.

ഇനി അടുത്തത് അതിലും വലിയ നന്ദി തഥാഗതനോടാണു. ഞാന്‍ ഇവിടെ വന്നൂന്ന് പറഞപ്പ്പൊ, ഞാനും വരുന്നുണ്ട് നാളെ ഒരു ദിവസത്തിലേയ്ക്, പറ്റുമെങ്കില്‍ കാണമ്ം ന്ന് പറഞിരുന്നു. വൈകുന്നേരം ആയപ്പോഴും വിളിയ്കാഞപ്പോ ഞാന്‍ കരുതി, കാണാണ്ടെ പോവുംന്ന്. ആദ്യായിട്ടാണു ഞാന്‍ തഥാഗതനേ കാണണത്. എങ്ങനെയോ മീറ്റിങിന്റെ ഇടയില്‍ നിന്ന് ആ തിരക്കേറിയ എം.ജി റോഡിലൂടേ ഡ്രൈവറോട്, ഇവിടെ, വലത്ത് ഇടത്ത് എന്നോക്കെ പറഞ്, ഒരു 5 മിനിറ്റിനു വേണ്ടി, ബ്ബി.ടി.എച്ചില്‍ വന്ന് എന്നെ കണ്ടു. പെരുത്ത് സന്തോഷം. അവിടെയ്ക് അപ്പോഴ്ഹേയ്കും കേരള ഹഹ സജ്ജീവിനേം വിളിച്ച് ആ പാവവും വന്നും ഞങ്ങള്‍ മൂന്ന് പേരും കൂടി ഇരുന്ന് ഒരു കോഫി കുടിച്ചതാവും എനിക്ക് തോന്നുന്നു, ഏറ്റും ദൈര്‍ഖ്യം കുറഞ ബ്ലോഗ്ഗര്‍ മീറ്റ്? നന്ദി നന്ദി. (എന്നെ കണ്ടതും, അതുല്യ്ക് എത്ര വയസ്സുണ്ടെന്നുള്‍ല സജ്ജീവിന്റെ ചോദ്യമാണു, ബാബു നമ്പൂതിരി പറയണ പോലെ, ബ്ലോഗ് മീറ്റ് എങ്കില്‍ ചെകിട്ടത്തടിച്ച പോലെയാണു എനിക്ക് തോന്നിയത്, അതും പോരാഞിട്ട്, 42? അപ്പോ തഥാഗതന്‍, ഇല്ലാന്നേ 41 അല്ലെങ്കില്‍ 40?? അപ്പോ സജ്ജീവ് പിന്നേം സീരിയസായ്യിട്ട് , അല്ല അല്ല, എനിക്ക് ഓര്‍മ്മയുണ്ട്, കണ്‍നക്ക് കൂട്ട്ടുമ്പോ 44? ഇവരെ ഒക്കെ കൊന്നിട്ട് കെട്ടി തൂക്കണം അതാ വേണ്ടത്.

ഇനി അതിലും വലിയ നന്ദിനി പശൂനെ കൊടുക്കേണ്ടത്, (അചിന്ത്യ)ഉമേച്ചിയ്കാണു. ഞാന്‍ എത്തി ഉമാന്ന് പറഞത് മുതല്‍, കാണണമ്മ്ന്ന് തിടുക്കം കൂട്ടുകയും, എന്നും ഒരു ഇടയ്ക് ഇടയ്ക് എന്നെ വിളിച്ച് ഒരുപാട് നേരം സംസാരിച്ച് എനിക്ക് ഒരുപാട് സ്നേഹം വാരിക്കോരി തരികയും ചെയ്തു. ഇക്കാലത്ത്, ഒരു സ്ഥലത്ത് നമ്മള്‍ എത്തി പെടുമ്പോള്‍, വന്നുന്ന് അറിയിയ്കുമ്പോള്‍, സമയം കിട്ടുമ്പോ വരൂന്ന് പറയുക അല്ലാതെ, നമ്മളേ ഒരുപാട് കെയര്‍ ആന്റ് കണ്‍സേണ്‍ എടുത്ത്, ഒരോ തവണയും വിളിച്ച് കാര്യങ്ങള്‍ ഒക്കെ തിരയ്കുന്ന ആ ഉമേച്ചിയുടെ മനസ്സിനു എന്താണു നമ്മള്‍ കൊടുക്കേണ്ടത്. (സിദ്ധാര്‍ത്ഥ്നേം, ദേവനേം, കുമാറിനേം ഒക്കെ ചീത്ത പറഞു, അത് ഒന്നും ഞാന്‍ ഇവീടെ പറയുന്നില്ല ഏതായാലും)! നന്ദി ഉമാസ്. നന്ദി.