Monday, May 29, 2006

ട്രെയിനിംഗിനിടയില്‍ ഇട്ട കുത്തുകള്‍ .





















ഉച്ചയൂണു കഴിഞ്ഞ്‌ പിന്നേം ട്രെയിനിംഗ്‌.. ദേ അപ്പ്പോ തോന്നി ഇതൊക്കെ ഒന്ന് പൊടി കളഞ്ഞ്‌ പിന്നേം കുത്തിട്ട്‌ പഠിച്ചാലോ എന്ന്.

പണ്ട്‌ പട്ടത്തി ഇതൊക്കെ ചെയ്തിരുന്നു. ഇപ്പോ കാറിലിരുന്നാ രാവിലെ തല പോലും ചീവുന്നത്‌. പിന്നെ കുനിഞ്ഞ്‌ ഇരുന്ന് ഇതൊക്കെ ഇടാന്‍ എവിടെ സമയം. ട്രെയിനിംഗേ..

നീണാള്‍ വാഴ്ക്‌ നീ..

Monday, May 22, 2006

എത്ര നേരമായ്‌...

Monday, May 15, 2006

വക്കാരിയ്കൊരുചിന്നവക്കാരിപിന്നേം


വക്കാരി അപ്പോ ഈ ടെപ്പ്‌ ആയിരുന്നൂല്ലേ? മ്മ് മ്മ് മ്മ് കലേഷു വിളിക്കെന്‍ങ്കിലും ചെയ്തു... ..

Sunday, May 14, 2006

അല്‍ക്കാ അജിത്ത്‌

കണ്ണൂസ്സേ ഒരു ഐഡിയയും, നക്ഷത്രവും ക്രിമി ടോമീടെ പേരു വിളിയും ഒന്നുമില്ലാതെ ഇവളിന്നലെ പാടി... ഒരു പാവക്കുട്ടിയുമായി ഈ 8 വയസ്സുകാരിയിന്നലെ എന്റെ വീട്ടിലേയ്ക്‌ കടന്നു വന്നു.

പിന്നെ പാടി...പാടറിയേ..
പഠിപ്പറിയേപള്ളിക്കുടം താനറിയേ...
ഏേടറിേയേ എടുപ്പറിയേ
ഏട്ടുവക ഞാനറിയേ
എഴുത്തിലെ എഴുതവില്ലേ
എഴുത്തി വച്ച്‌ പഠിക്കവില്ലെ
എലക്കനം തെരിയവില്ലെ
തലക്കനവും എനക്ക്‌ ഇല്ലൈ..
സരി.. ഗപ ... പധനിസ
പാടറിയേ...

കുട്ട്യടത്തിയ്ക്‌ ഒരുപക്ഷെ കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലാ, അതിനാണിത്‌ ഇന്നലെ ക്ലിക്കിയത്‌.

അങ്ങനെ ഒരുപാട്‌ പാട്ടുകള്‍, അതും 11 ഭാഷകളില്‍ പാടി ഗിന്നസ്സില്‍ ബുക്കില്‍ പേരു വരുത്തിയ മിടുക്കി. അല്‍ക്കാ അജിത്ത്‌. അപ്പൂന്റെ ഒപ്പം ഇവളും എന്റേതായിരുന്നുവെങ്കിലെന്ന് ആശിച്ച നിമിഷം. ദൈവം ദീര്‍ഘായുസ്സ്‌ കൊടുക്കട്ടെ.

ദേവന്റെ പനീര്‍ കൂ......



ഇന്നലെ ദേവന്‍ പറഞ്ഞു, പനീര്‍ ബട്ടര്‍ മട്ടര്‍ മസാലയെങ്കില്‍ ഡിന്നറിനു വരാംന്ന്, സഹബ്ലോഗ്ഗറല്ലേ, ഞാനിത്‌ ചെയ്തില്ലെങ്കില്‍...

പനീര്‍ 1/2

ബട്ടര്‍ 1/2 പനീര്‍

വറുക്കാന്‍ എണ്ണ ആവശ്യത്തിനു

കശുവണ്ടി ഫോര്‍ ഗ്രേവി മേക്കിംഗ്‌..

ക്രീം ആവശ്യത്തിനു

ഫുള്‍ ക്രീം മില്‍ക്‌ ഫോര്‍ ഗ്രേവി ലൂസനിംഗ്‌....

Wednesday, May 10, 2006

എന്നെ എന്തു കൊണ്ട്‌ മറന്നു തുളസി.....

Monday, May 08, 2006

വക്കാരിയ്കൊരുക്കുറ്റിപൂട്ടുമ്മൊപ്പമീകടലക്കറിയും.


Sunday, May 07, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 35

അയാള്‍ക്ക്‌ മടുപ്പു തോന്നി. ഈ ജീവിതം നരക തുല്യം, കഷ്ടപാടുകളും, ബാങ്ക്‌ ബാധ്യതകളും, കെട്ടിയ്ക്കാന്‍ നിക്കുന്ന പെണ്മക്കളും, രോഗിയായ ഭാര്യയും, എല്ലാം കൊണ്ടും അയാളെ വിധി ശ്വാസം മുട്ടിച്ചു. ജീവിതം അവസാനിപ്പിയ്കുക തന്നെ.

നേരെയെത്തിയത്‌ തീവണ്ടിപാലത്തില്‍. പാലത്തില്‍ തലവച്ച അയാള്‍ക്ക്‌, ഇപ്പോ തന്റെ തലയിലൂടെ ട്രയിനിന്റെ ചക്രം കേറുന്നതും, ചിന്ന ഭിന്നമാക്കപെടുന്ന ശരീരവും ഒക്കെ ഒരു ചിത്രം എന്ന പോലെ തെളിഞ്ഞ്‌ വന്നു. ആകെ ഭീതി കേറി അയാള്‍ എണീറ്റ്‌ നടന്നു.

പിന്നെ എത്തിയത്‌ സമുദ്രതീരത്ത്‌, നേരേ നടന്ന് മുക്കിനുള്ളില്‍ വെള്ളമെത്തിയപ്പോള്‍ അയാള്‍ക്ക്‌ വല്ലാതെ ശ്വാസം മുട്ടി. ഉപ്പുവെള്ളം സിരകളില്‍ എത്തി, അയാള്‍ പരിഭ്രാന്തനായി കരയ്കോടി എത്തി, ഈ രീതിയിലുള്ള ഒരു മരണം തനിയ്കാവില്ലാ.

അവിടുന്ന് പോയി ഒരു കന്നാസ്‌ മണ്ണെണ്ണ അയാള്‍ വാങ്ങി ശരീരത്തിലൊഴിച്ചു നിന്നു. തീയുടെ ഒരു കണിക ദേഹത്തില്‍ മുട്ടുമ്പോള്‍, വെന്തു നീറുന്ന ശരീരം അയാളെ ഭയപ്പെടുത്തി. ഇല്ല്ലാ ഇതും ശരിയാവില്ലാ, വികൃതരൂപത്തില്‍ തന്റെ ശവശരീരം കണ്ട്‌ ആരും പേടിയ്കരുത്‌, അയാള്‍ അതില്‍ നിന്നും പിന്‍ വാങ്ങി.

അങ്ങനെ പലതും അയാള്‍ ശ്രമിച്ചു. ഒന്നും ഒരു വിജയം കണ്ടില്ലാ, അവസാനം അയാള്‍ക്ക്‌ തോന്നി, ജീവിയ്കുന്നതിനേക്കാള്‍ ധൈര്യം മരിയ്കാന്‍ വേണം. ധൈര്യമായി ജീവിയ്കുക തന്നെ, ഭീരുവായീ മരിയ്കുന്നതിനേക്കാള്‍ നല്ലത്‌.

Saturday, May 06, 2006

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ വക്കാരി

മര്യാദയ്ക്‌ ഫോട്ടം പടച്ച്‌ വിട്‌ അല്ലെങ്കില്‍ ഞാനിനിയും ഇതിലും ഇതലപ്പുറവും നാട്ടാരോടു പറയും.