Wednesday, April 27, 2011


ഗൂളിങ്ക്ലാസ്സ് ഇവന്റിലേയ്ക്ക്.. 3 കൊല്ലം പഴക്കമുണ്ട്.. എടുക്കുമോ? :( സമര്‍പ്പണം ആഷ്ലിയ്ക്ക്.

ബാച്ചി കൂട്ടാന്‍ ഇവന്റിലേയ്ക്ക്


ഏറ്റവും എളുപ്പം വയ്കാവുന്ന ബാച്ചി കൂട്ടാന്‍. ആവശ്യത്തിനു ഉ:കിഴങ്ങെടുത്ത് കുഞായി മുറിച്ച്, കഷ്ണത്തിനു മുകളില്‍ വെള്ളം നില്‍ക്കുന്ന രീതിയില്‍ ഉപ്പും, മുളകു പൊടി, അല്പം മസാലപൊടി എന്നിവയിട്ട് നല്ലവണ്ണം വേവിയ്കുക. ഇറക്കി വച്ചതിനു ശേഷം, ഒരു സ്പൂണ്‍ അല്ലെങ്കില്‍ 2 സ്പുണ്ണ് കോക്കനട്ട് മില്‍ക്ക് പൌഡര്‍/അല്ലെങ്കില്‍ നിഡോ പൌഡര്‍ ആയാലും മതി ഒരല്പം ചൂട് വെള്ളത്തില്‍ കലക്കി യോജിപ്പിയ്ക്കുക. എന്നിട്ട് അതിലെയ്ക്ക് വെളിച്ചെണ്ണയില്‍, സാധാരണയിലും ഒരല്പം കൂടുതല്‍ അളവില്‍, ചെറിയ ഉള്ളിയോ സവാളയോ കൊത്തി അരിഞ്, കടുക് വറക്കുന്നതിന്റേ കൂട്ടത്തില്‍ വഴറ്റി താളിയ്ക്കുക. ഡേഡിക്കേറ്റഡ് റ്റു, ജയന്‍ കഞുണ്ണി.


വേനലവധി ഇവന്റ്....

Monday, April 25, 2011

ഗൂലിങ്ക്ലാസ് ഇവന്റ് അവസാനിയ്ക്കുന്നില്ല... തുഞ്ചന്‍ ഗൂളിങ്ക്ലാസ് പടം. പടം കട്: ശങ്കര്‍ദാസ്. ഗ്ഗൂളിങ്ക്ലാസ്സ് അല്പ്ം വിലകൂടിയതാണ്. ക്ഷമിയ്ക്കുമല്ലോ.

Saturday, April 23, 2011

ഈസ്റ്ററിനു. കള്ളും കോഴീം മുട്ടേം ഒന്നുമില്ല, പകരം, കാരാവട.

ഉണ്ടാക്കേണ്ട വിധം, ഡപ്പി അരി, അല്ലെങ്കില്‍ അല്ലെങ്കില്‍ പൊന്നി ഇഡ്ഡലി അരി 1 കപ്പ്, ഒരുപിടി ഉഴുന്ന്, ഒരു പിടി കടലപരിപ്പ്, എല്ലാം കൂടെ കുതിര്‍ത്ത് മിക്സിയില്‍ അരയ്ക്കുക.

കുഞി ബൌളില്‍ അരയ്ക്കണം വെള്ളം ചേര്‍ക്കാതെ.

ഗ്രൈന്‍ഡറിലോ വല്യ ബൌളിലോ ഒക്കെ അരച്ചാല്‍ അത് പതഞ് പൊങും ഉഴുന്ന്, പരിപ്പ് ഒക്കെ ഉള്ളത് കൊണ്ട്. പ്രത്യേകം നോട്ട് ത പോയിന്റ്, ചതച്ച് എടുക്കുക.

ഇതിന്റെ കൂടെ, ഒരു തവി ദോശമാവും, (പുളി കിട്ടാനാണത്), പിന്നെ ഉപ്പും, മുളക്, കരിവേപ്പില, കായം, എന്നിവയും ചേര്‍ത്ത് വെറുതെ കിള്ളി കിള്ളി ഇടൂക. വടപോലെയിട്ടാല്‍ അത്രേം ക്ര്സിപ് ആവില്ല, നിറയെ വല്യ ചീനചട്ടില്‍ നിറയെ എണ്ണയും വേണ്ടി വരും.

ഇതാവുമ്പോ അല്പം എണ്ണയില്‍ ഇടാന്‍ പറ്റും. ബിസ്ക്കറ്റ് പോലെ ക്രിസ്പി ആയിട്ടിരിയ്ക്കും. ഈസിയുമാണു, എണ്ണയും കുടിയ്ക്കില്ല, അരി ആയത് കൊണ്ട്. ചട്ണിയോടു കൂടിയോ ഉള്ളിചമന്തിയോട് കൂടിയോ കഴിയ്ക്കാം ബെസ്റ്റ്... കോമ്പിനേഷന്‍, ഞാന്‍ പുളിയിഞ്ചിയുടേ കൂടേ തട്ടും.

Friday, April 22, 2011

കണ്ട കണസ് കുണസയും, ഒരു ക്രെയിറ്റ് ബിയറും, പിന്നെ വൈനും, ബഫയും ഒക്കെ ഓര്‍ഡര്‍ ചെയ്ത് തട്ടി വിട്ടിട്ട്, പിരിവിടാന്‍ വന്നപ്പോ, പോക്കറ്റ് തപ്പി, പിന്നെ തരാമെന്നോ, ട്രൈയിനു സമയമായീന്നോ? എന്തൂട്ടിത്? പൈസ തന്നിട്ട് പോയാ മതി... ട്രെയിന്‍ പോയാ പോട്ടെ... പിന്നെം വണ്ടി വരും... ഏടുക്കട പൈസ...

ഗൂളിങ്ക്ലാസ്സ് ഇവന്റൊക്കെ ജോറാവണമെങ്കില്‍ നമ്മടെ കൂടെയുള്ള ആളുകള്‍ക്കൊക്കെ അതില്ലാണ്ടെ ഇരിയ്ക്കണം, ദിത് പോലെ...


Thursday, April 14, 2011

Saturday, April 09, 2011