Sunday, March 30, 2008

മീറ്റ് ഈറ്റ് ദുഫായ് 2

ഈ പടം കടപാട്സ് റ്റു സുല്ല്
ഈ പടം കടപാട്സ് റ്റു സുല്ല്
ബ്ലോഗ് മീറ്റ് എന്ന് പറഞാലെനിക്ക് അജുവാണു. ആദ്യത്തേ മീറ്റില്‍ ബാര്‍ക്കുടയിലെത്തി ഞാന്‍ കേറി പിള്ളേരെയൊക്കെ കൊഞ്ചിച്ച് നടന്നു. അല്പം സമയം കഴിഞ്, അജു ഓടി വന്ന് എന്നെ കെട്ടി പിടിച്ച് പറഞു, എനിക്കേറ്റം ഇഷ്ടം അതുല്യാന്റീനെ ആണു. ഞാന്‍ കൂടെ ഇരുന്നൊട്ടേ? അങ്ങനെ അന്ന് മുഴോനും അവന്‍ എന്റെ കൂടെ തന്നെ നിന്നു. കൈപ്പിള്ളി വന്ന് പറഞു, ഇവന്‍ ഏറ്റവും ബുദ്ധിമാന്‍, അതുല്യടേ മകന്‍. ഞന്‍ ചിരിച്ചു.. പിന്നേം ഒന്ന് ഒന്നൊര കൊല്ലം കടന്ന് പോയി. ഇന്നലേ പിന്‍ണേം എന്നെ കണ്ടതും അവന്‍ ഓടി വന്നു, പഴേ പോലെ കെട്ടിപുണര്‍ന്നു. എനിക്ക് തിരിച്ച് നല്‍കാന്‍ എന്തുണ്ട് ഇവനു? ഒരു കുഞിനേം സ്നെഹിയ്ക്കരുതെന്ന് പിന്നേമ്ം പിന്നേം എന്റെ മനസ്സ് പറയുന്നു. എന്നാലും അറിയാണ്ടെ ഞാനും ശര്‍മ്മാജീം എപ്പോഴും കുഞ്ഞുങളുടെ അടുത്തേയ്ക്ക് തന്നെ തിരിയുന്നു, എല്ലാം മറന്ന്.

എന്നും രാവിലെ മറക്കാണ്ടെ ഓണ്‍ലൈനില്‍ വന്ന് ഗുഡ് മോര്‍ണിങ് ചേച്ചീന്നും പറഞ്, തിരിച്ച് പറഞില്ലെങ്കില്‍, എന്തൊരു അഹങ്കാരീന്നും പറഞ് മടങ്ങണ എന്റെ തമനു. (പുറകെ കുറു, ഞാനൊക്കെ അയ്യായിരം ഉലുവേം കളഞ് വിഗ്ഗും വച്ചേച്ച് നിക്കുമ്പോ ലിവള്‍ക്കൊക്കെ കണ്ണില്ലേ? എന്നേ നിറുത്തി ഒരു പടം പിടിയ്ക്കാന്‍?
ഏഴ് പെണുങ്ങള്‍!


അജു (തറവാടീടേ) എനിക്ക് സ്വാഗതമോതുന്നു.
ഗള്‍ഫ് ഗേറ്റിന്റെ പൊട്ടന്‍ഷ്യല്‍ കസ്റ്റ്മര്‍ തമനു.
മിന്നാമിനുനുങ്
ഈ പുല്ലന്മാരെ എടുക്കണതിലും ഭേദം ഈ ഒറിഞിനല്‍ പുല്ലാണു എന്ന് തറവാടി.
തറവാടീടെ അജു, അപ്പൂന്റെ കണ്ണന്‍, അപ്പൂ പിന്നേ ശര്‍മാജീം. (പിള്ളേരെ പിടുത്തമാണു മെയിന്‍ പണി)
സിമീടെ ചിരി. (ചിരിച്ചത് നന്നായി :)

പൊതുവാള്‍
നല്ല നിറഞ ചിരി!ഇതാണു ഞാന്‍ കൂറേ കാലായിട്ട് കണ്ട് പിടിയ്ക്കണമെന്ന് പറഞ് നടന്ന അനോണി കമന്റിടുന്ന അനോണീമാമന്‍! ദൂരെ നിന്ന് എല്ലാം വീക്ഷിച്ച് പകര്‍ത്തുന്നു. ഞാന്‍ വിടോ? ഏറ്റം വലിയ എഇപ്പി പിടിയന്‍ എന്റെ അടുത്തല്ലേ!!


ഈ കൂട്ടം പറച്ചിലിന്റെ മുന്നില്‍ വലിയ ഒരു രസകരമായ കഥയുണ്ട്. കേള്‍വിക്കാരിയായ രാധേയന്റെ മകളോട് മൂത്ത ചേച്ചി വിവരിയ്ക്കുന്നു കുഞനിയന്‍ കേള്‍ക്കുന്നു! പിന്നെ പോസ്റ്റാക്കാവേ അത് വിശദമായിട്ട്.
ശര്‍മാ അങ്കിള്‍ ഇങ്ങനെ തട്ടി പറച്ചോണ്ടല്ലേ ഞാന്‍ കരയണത്, പതുക്കേ എടുക്കായിരുന്നില്ലേ?
മുസാഫിര്‍ (ബാബു), ശിവ പ്രസാദ് (മൈനാഗന്‍)
ഇതൊന്ന് കഴിഞാല് എണീറ്റ് പോവായിരുന്ന് എന്റെ അമ്മച്ചീ!പട്ടേരീം ദേവനും
അതുല്യാമ്മായീം മരുമക്കളും.
നിതിന്‍ വാവ
എല്ലാരും ഒന്ന് ചോദിയ്ക്ക പോലും ചെയ്യാണ്ടേ എന്തെല്ലാമോ തിന്നു. പിന്നെ എനിക്ക് രക്ഷ് ഈ ഈ പുല്ലീന്ന് കിട്ടണത് തന്നെ, അയ്യോ പാവമ്ം ഞാന്‍.
കുറേ ആളുകള്‍ !
എന്തേ? നേരം വൈകി വന്നാല്‍ മീറ്റിലു കൂട്ടൂലേ?
ഏറ്റവും മനോഹരമായ നിമിഷം, ബിലാലും ദത്തനും ഭീമന്‍ (2) കേക്ക് മുറിക്കാനുള്ള തയ്യാറെടുപ്പില്‍.
ക്ഷമ ശ്രീമാന്‍ ശര്‍മ്മാജി, കേക്ക് കുട്ട്യോളേ റ്റേണ്‍ ബൈ റ്റേണ്‍ ആയിട്ട് കഴിപ്പിയ്ക്കുന്നു.
ഒന്നും വിചരിയ്ക്കണ്ട നാട്ടാരെ, അപ്പടീ‍ീം മാമന്മാരും അണ്ണിമാരും കൂടേ മൈദാനം വളഞ്. എനിക്ക് എവിടേലൂം ഒന്ന് ഇരിയ്ക്കണ്ടേ? അതോണ്ടാ മരത്തിലേയ്യ്ക്ക് കേറീത്..

ഞാനെന്തോരു പാവാ അതുല്യാമ്മായീ എന്റെ അപ്പേനെ പോലൊന്നുമല്ല.
സുല്ലും കുടുംബവും ഞാനും.
സുന്ദരന്‍ വാവേമ്ം സുന്ദരന്‍ അപ്പേം. ശര്‍മ്മാജീടെ കൈയ്യും!


ഇവിടെ ഇപ്പോ എന്തോ നടക്കും!
സാക്ഷീ, നീ പോസ്റ്റിട്ടോ കമന്റിട്ടോ എന്നൊന്നും എനിക്ക് പ്രശ്നമല്ല, പിരിവ് തരാണ്ടേ പോവ്വാന്‍ പറ്റില്ല് കട്ടായം!
പതിമൂന്നാണുങ്ങള്‍
ബൂലോക സുന്ദരി! (അപ്പൂനെ മകള്‍)ഇനി അല്പം വീട്ട് കാര്യം
തറവാടി, വല്യമ്മായീ, ഞാന്‍
കുറെ കാലം അന്വേക്ഷിച്ച് നടന്നതാണു ഞാന്‍ ഉഗ്ഗാണ്ട രണ്ടാമന്‍
ആരടാ ഞാന്‍ ലേറ്റായി വന്നേന്ന് പറഞ് പള്ള് പറയണത്?
അപ്പടീം കലോറീന്ന് പറഞ്, ആരോഗ്യ പോസ്റ്റിടണതാ ഞാന്‍,ഈ പ്ലേറ്റിലെ വല്ലതും ലവന്മാരു കണ്ട് പിടിയ്ക്കോ?
പുതിയവര്‍
മുടിയെവിടെ കൈപ്പിള്ളീ.. പഴേ മുടിയുള്ളതായിരുന്നു ചുള്ളന്‍ ലുക്ക്.
എനിക്കും ഒരു ബ്ലോഗ്ഗ് തുറന്ന് തരോ
ബെസ്റ്റ് കോമ്പിനേഷന്‍, അവില്‍ നനച്ചതും, മുട്ട മാലേം! ചുമ്മാതാണോ ജീന്‍സിന്റെ സ്റ്റിച്ച് ഇപ്പോ വിടാന്‍ പോണത്!

മീറ്റ് ഈറ്റ് ദുഫായ് 1

കുറുമാന്റെ തല പോലത്തേ മാജിക്കാണിത്, ഈ സവാളയാണു
പിന്നീട് ഈ കടലയായത് !
പണിയെടുക്ക് മക്കളേ

ഭാഷയ്ക്കും പരിചയത്തിനും അതീതമായ സ്നേഹം!!

Friday, March 28, 2008

മീറ്റ് പടം - രണ്ടെണ്ണംകുറെ പുതിയ ആളുകളേം അവരുടെ ഒക്കെ കുഞി പിള്ളേരേം കണ്ടു ഈ മീറ്റില്‍, ഒരുപാട് സന്തോഷമായി കുറച്ച് നേരം ചിലവഴിച്ചു. വേഗം വന്ന് രണ്ട് ഇഷ്ടപെട്ട പടം ഇടുന്നു. ഇനീം ഇത് പോലെ കുഞ്ഞുങ്ങളോടൊപ്പം കഴിയാന്‍ ഇട വരട്ടേ.