Tuesday, June 14, 2011








ആശ്ലീം, പട്ടേട്ടുമായി ഒക്കെ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം, വയനാട്ടിലേയ്ക്ക് തൊടുത്ത് വിട്ടു ഇന്നലെ, ഞായറാശ്ച അതിരാവിലെ.

ബൂലോകകാരുണ്യത്തില്‍ നിന്നുണ്ടായ കൂട്ടായ്മയുടേ ബാക്കിപത്രമായിട്ട്, വിചാരിച്ച പോലെ യൂണിഫോം കുഞുങ്ങള്‍ക്ക് എത്തിയ്ക്കാനും, അവരേ കാണാനും, സന്തോഷം പങ്കിടാനുമൊക്കെ കഴിഞു, കുറച്ച് നന്ദികള്‍ ഇത് പോലെ ബാക്കി..

ദുഫായിലേ റ്റ്രാഫിക്കില്‍ ഓടിനടന്ന് പൈസ സ്വരൂപിച്ച കൈപ്പിള്ളിയ്ക്,
കൈ അയച്ച് പോക്കറ്റീന്ന് പൈസയിട്ട് എല്ലാര്‍ക്കും,
നാട്ടില്‍ മെയിലിലും, കോണ്ടാക്ടിലും കൂടെ സ്വരൂപിച്ച മനോജ് (നിരക്ഷരന്),
കോര്‍ഡിനേറ്റ് ചെയ്ത ആശ്ലിയ്ക്ക്,
ഫണ്ട് കൈകാര്യം ചെയ്ത എനിക്ക്,
ഫണ്ട് പുട്ട് അടിയ്ക്കാണ്ടെ ചെയ്സ് ചെയ്ത് കണക്ക് നോക്കി പറഞ് കൊണ്ടിരുന്ന പ്രിയയ്ക്ക്,
അംഗനവാടി കുട്ടികളുടെ യൂണിഫോമ്ം അവസാന ഘട്ടത്തില്‍ കൈകാര്യം ചെയ്ത അപ്പുവിന്,
കൂടേ വയനാട്ടിലേയ്ക്ക് ഓടി എത്തിയ മൈന ഉമേഇബയ്ക്ക്,
ഞാന്‍ ഇടയ്ക്ക് നാട്ടീന്ന് മിസ്സാവുമ്പോ ഫണ്ട് നോക്കിയിരുന്ന എഴുത്തുകാരിചേച്ചിയ്ക്ക്,
തുണി, തുന്നല്‍ ഒക്കെ എടുത്ത് നടത്തിയ വയനാട്ടിലെ മനോജിന്,
യൂണിഫോം കാര്യങ്ങള്‍ കുട്ടികളുമായിട്ട് കോര്‍ഡിനേറ്റ് ചെയ്ത സാമുവല്‍ സാറിന്,
70 പ്ലസ് എത്തി നില്‍ക്കുമ്പോഴും, 45 ന്റെ ഊര്‍ജ്ജത്തില്‍ ഓടീ നടന്ന ആശ്ലീടെ അച്ഛന്, (ഇങ്ങേരുടെ ഫാനായി ഞാന്‍), അമ്മയ്ക്ക്, ഭാര്യയ്ക്ക്,
എച്ചിത്തരത്തിലും പിച്ചത്തരത്തിലും, പി.ജി കഴിഞ് പി.എച്ച്ഡീയ്ക്ക് ശ്രമിയ്ക്കുന്ന എന്നെ വയനാട്ടിലേ കഴുത്തറപ്പന്‍ ഹോട്ടലില്‍ ബുക്ക് ചെയ്യിപ്പിച്ച് താമസിപ്പിച്ച ശ്രീമാന്‍ പട്ടേട്ടിന്,
ക്വാളിസ് ഡ്രൈവര്‍ അനീഷിന്, അതിലെല്ലാമുപരി, നമ്മുടെ കുഞമ്മദിയ്ക്കയ്ക്ക്... നന്ദി നന്ദി...

മര്യായ്ക്ക് ബുധനാശ്ചത്തേ ഉച്ച ട്രേയിനു ബുക്ക് ചെയ്തിരുന്ന എന്നെ, ഇനി ഈ പരിസരത്ത് കണ്ട് പോകരുതെന്ന് താക്കീത് ചെയ്ത്, ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് ബലമായി സൂപ്പര്‍ പാസ്റ്റില്‍ പിടിച്ചിരുത്തി, പെരും മഴയത്ത് ചുരമിറങ്ങി പോക്കോണമെന്ന് പറഞ്, തിരിച്ചയച്ച് പട്ടേട്ട്, (ദോഷം പറയരുതല്ലേ, നുമ്മടേ കോഫീ ഹൌസീന്ന് ഫ്രെഡ് റൈസ് വാങി തന്ന്, ഞാന്‍ അത് ഡീസണ്ട് ആയിട്ട് സ്പൂണ്‍ കൊണ്ട് കഴിയ്ക്കേമ്ം ചെയ്ത് :) :(

ദേണ്ടേ ഇപ്പോ 1 മണിയ്ക്ക് രാത്രി കെസ്സാര്‍റ്റീസിയ്ല് കൊച്ചീല്‍ വന്നിറിങ്ങി, നിശീഥിനി പാടി നടക്കേണ്ടീ വരുമെന്ന് കരുതിയിരുന്നെങ്കിലും, മഴ ആണേങ്കിലും, ഒരു ഓട്ടോ ചേട്ടന്റെ കാലു പിടീച്ച് എന്നെ അങ്ങേരു വീട്ടി കൊണ്ട് വന്ന് ആക്കി തുണച്ച്.

ടിക്കറ്റി ക്യാന്‍സലിനു നെറ്റീ കേറിയപ്പോ നെനച്ച്, ഈ സുനയും കൂടെ പോസ്റ്റ് ചെയ്ത് രണ്ട് വോഡ്കേം, കുടിച്ച് കിടന്ന് ഉറങ്ങിയാ ഇനി നാളേ വൈകുന്നേരം എണീറ്റാ മതിയല്ലോന്ന് :) 20 മണിക്കൂറിലേറെ യാത്രയും, 3 മണിക്കുറിന്റെ ഒരു മീറ്റിങും :)

ബെസ്റ്റ്! ഐ ലവ് ആശ്ലീ ആന്റ് പട്ടേട്ട്. നീണാള്‍ വാഴ്ക.


(Priya to Update booloka kaarunyam blog please)


വയനാട്ടിലെത്തിയ മാന്‍‌കിടാവും, കണ്ട് മുട്ടിയ ചെന്നായ്ക്കളും.

Thursday, June 09, 2011