Wednesday, February 20, 2008

പിന്നേം ഒരു IT സംശയം

രാവിലെ ഏതോ ഒരു സൈറ്റീന്ന് ഒരു പൂക്കള്‍ടേ പടം സേവ്‌ ചെയ്തപ്പോഴ്‌, സേവ്‌ ആസ്‌ എന്ന ഫോള്‍ടര്‍ നേയിം ഇങ്ങനെ വന്നു. സാധാരണ Desktop/my documents ന്ന് ഒക്കെ ആണു വരാറു. കറന്റ്‌ ആയിട്ട്‌ വന്ന ഫോള്‍ഡര്‍ :-നോക്കിയപ്പോഴ്‌ ഞാന്‍ ഞെട്ടി. ഒരു 900 ആയിരത്തോളം ജെപിജി പടങ്ങള്‍. പാത്ത്‌ അന്വേക്ഷിച്ച്‌ പോയപ്പോഴ്‌, ഇങ്ങനെ കണ്ടു.

Local Disk (C:)
Documents and Settings
Owner
Local Settings
Temp
Temp Internet Files
Content.IES
Folder
6JUVS70X
8T8POXCX
CVU81X4A
EX6NE582

നോക്കിയപ്പോഴ്‌, ഇത്‌ പോലെ 10/15 ഫോള്‍ഡറുകള്‍ രൂപാന്തരപെട്ടിട്ടുണ്ട്‌, ഒരോ ഫോള്‍ഡറുകളിലും 950/845 JPEG/HTML എന്നിവയും, WINAMP nte ഐക്കോണുമൊക്കേനുമുണ്ട്‌ (One can just number these icons and tell, how many songs I listen to in a day :)

അതായത്‌, ഒന്ന്/രണ്ട്‌ കൊല്ലത്തോളം ഞാന്‍ പോയ സൈറ്റുകളിലെ മിക്ക പടങ്ങളും, ഞാന്‍ അപ്പലോഡ്‌ ചെയ്ത പടങ്ങളും, അതും കൂടാണ്ടേ, ബ്ലോഗര്‍ സൈറ്റുകളിലെ, എല്ലാരുടേ പ്രൊഫൈല്‍ പടവും, പിന്നെ ബ്ലോഗ്ഗര്‍ സൈനും (ഒരു 5000 ത്തില്‍ കൂടുതല്‍ 'ബി' എന്ന സൈനും ഉണ്ട്‌.

ഇത്‌ എങ്ങനെ എപ്പോ സംഭവിച്ചൂ? ഇത്രേം ആയിരം പടങ്ങള്‍ സേവ്‌ ആയപ്പോ എന്റെ സ്പേസ്‌ പോയില്ലേ? ഇത്‌ അപകടമാണോ? ഡീലീറ്റ്‌ ചെയ്യേണ്ടതാണോ? പിന്നെ കുറേ ഫോള്‍ടറുകളില്‍, ഇത്‌ വരെ വന്ന എന്റെ എക്സല്‍ റിപ്പോര്‍ട്ടുകളും ഒക്കെ സേവ്‌ ആയിട്ടുണ്ട്‌. ആരെങ്കിലുമൊക്കെ എ.റ്റി പുലികളു ഒന്ന് സംശയം തീര്‍ക്കു. അപ്പോ ബ്ലോഗ്ഗില്‍ പോകുന്നവര്‍റ്റെ കമ്പ്യൂട്ടറുകളില്‍ എല്ലാം ഇത്‌ പോലെ എവിടെയെങ്കിലും ഒരു ഫോള്‍ടറീല്‍ പോയി പടവും ഐക്കണും സേവായി സ്ഥലം പോകുന്നുണ്ടാവുമോ? അതോ എന്റെ മിഷീനിന്റെ സെറ്റിങ്ങ്സിന്റെ കുഴപ്പമാണോ ഇത്‌?

Tuesday, February 19, 2008

സ്നേഹ പൂര്‍വ്വം സിയ എഴുതീത്

ഇന്ന് രാവിലെ സിയയുടേ അഡോബ് ഇല്ലുസ്റ്റ്രേറ്ററിന്റെ പോസ്റ്റില്‍ ഞാന്‍ എന്റെ അറിവു കേട് കൊണ്ട് ചോദിച്ചു, മലയാളം കാലിഗ്രാഫി, (കാര്‍ട്ടൂനിന്റെ ഒക്കെ കുറിപ്പുകളില്‍ കാണുന്നത് പോലെ) എഴുതാന്‍ എങ്ങനെയാണു സാധിക്കുക? മിക്ക കാലിഗ്രാഫി സോഫ്ട് വയറുകളും ഞാന്‍ ഡൌണ്‍ലോഡിയത്, അഞ്ജലീം, വരമൊഴീംന്ന് ഒക്കെ എഴുതിയട്ട് കാലിഗ്രാഫീലെ ഏതെങ്കിലും ഫോണ്ട് ഇടുമ്പോ എല്ലാ അക്ഷരോം കൂടേ എന്നെ കുത്താന്‍ വരും. കുറെ ഞാന്‍ ഇതൊക്കെ അന്വേക്ഷിച്ച് കറങീം, നമ്മടേ (എനിക്കറിയാവുന്ന മലയാളം ഫോണ്ടുകള്‍) സപ്പോറ്ട്ട് ചെയ്യുന്ന കാലിഗ്രാഫി ഉണ്ടോ എന്നും ചോദിച്ചു. ഇത് പറയാന്‍ തന്നെ കാരണം വേണുവിന്റെ കാര്‍ട്ടുണുകളില്‍, മിക്കപ്പോഴും തന്നെ വേണു റ്റൈപ്പ് ചെയ്തിട്ടിരിയ്ക്കുന്ന ഫോണ്ടുകള്‍ എനിക്ക് എപ്പോഴും കണ്ണില്‍ കുത്തി നില്‍ക്കാറുള്‍ല പോലെ തോന്നാറുണ്ട്. ഇത് പോലെ തന്നെ, ഈ കാരണങ്ങള്‍ കൊണ്ട് തന്നെ, ആര്‍ക്കെങ്കിലും കത്ത് എഴുതുമ്പോഴ്, ഞാന്‍ കീമാനൊന്നും റ്റൈപ് ചെയ്യാണ്ടെ, കൈ കൊണ്ട് എഴുതുകയാണു പതിവ്. അച്ചടിച്ച് വച്ച പോലെ ഒരു കത്ത് വായിയ്ക്കാന്‍ എനിക്കിഷ്ടമല്ല താനും. ചാറ്റില്‍ ആരെയെങ്കിലും ഒക്കെ കാണുമ്പോ ചോദിക്കാറുമുണ്ട് ഞാന്‍ ഇതിനെ കുറിച്ച്. അങ്ങനെയാണു ഇന്ന് സിയയുടേ പോസ്റ്റ് കണ്ടതും, അതില്‍ ഈ സംശയം ഉന്നയിച്ചതും. കുറച്ച് കഴിഞ് വന്ന സിയയുടെ ഒരു മെയിലിലെ അറ്റാച്ച്മെന്റ് ആണു താഴെ. ഇത് പോലെ ഏത് കാലിഗ്രാഫീലും എന്ത് കൊണ്ടാണു നമുക്ക് വരമൊഴി/കീമാന്‍/അഞ്ചലി ഒക്കെ ഇടാന്‍ പറ്റാത്തത്? അല്ലാ പറ്റുവൊ? എന്നാല്‍ എങ്ങിനെ? ഇത് സിയ അയച്ച അഡോബ്ബ് ജിപിജി ആക്കീതാണു ഞാന്‍. അപ്പോഇത് വേണുവിനു പരീക്ഷിച്ചുടേ? അല്ല അഡോബ് ഉണ്ടെങ്കില്‍ മാത്രെ പറ്റുള്ളോ? സിയയുടേ പോസ്റ്റില്‍ കമന്റ് ആയിട്ട് ഈ പടം അപ്ലോഡ് ആക്കാന്‍ പറ്റാതൊണ്ട് ആണു ഇത് ഇവിടേ ഇട്ടത്. എനിക്ക് സാധാരണ മലയാളം കീമാനില്‍ എഴുതി അത് കാലിഗ്രാഫില്‍ ഇടുമ്പോഴ് ഞാന്‍ ആഗ്രഹിച്ച ഫോണ്ടില്‍ വരുന്ന ഒരു കാലിഗ്രാഫി എഴുതാന്‍ എന്തേലുമ്ം മാര്‍ഗ്ഗമുണ്ടോ? അഡോബ്ബ് അല്ലാണ്ടേ? ഒരു അംഗനവാടിയുടേ പ്രവര്‍ത്തന മേഖലയുമായി ഒരലപം കുഞു കുട്ടികളേ പഠിപ്പിയ്ക്കുവാനായിട്ട് അടുത്ത് തന്നെ അല്പം സമയം ചെലവാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. അപ്പോ മലയാളം അക്ഷരങ്ങളൊക്കെ പ്രിണ്ട് അല്ലാണ്ടേ കാലിഗ്രാഫി രീതിയിലു ചുമരിലൊട്ടിയ്ക്കാനായിട്ട് ഒരു പോസ്റ്ററൊക്കെ പോലെ പ്രിണ്ട് എളുപ്പത്തില്‍ എടുക്കാന്‍ വലിയ ചിലവില്ലാണ്ടേ, വേറ്ഡ്- എക്സല്‍ എന്നിവയില്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? സിയയുടേ പോസ്റ്റിന്റെ ഉദ്ദേശം മാറണ്ടാന്ന് കരുതിയാണു ഈ ചീളു സംശയം ഞാനിവിടേ ഇടണത്. ഒന്ന് സഹായിയ്ക്കുമല്ലോ.

Tuesday, February 12, 2008

കലാകൌമുദിയുടേ പറ്റുകളില്‍ പഴേത്


പണ്ട് ഇത് ഏതോ ലക്കത്തില്‍ ഇത് പോലെ ഒരു ഖേദക്കുറിപ്പ് കലാകൌമുദീടെ വായിച്ചിരുന്നു. ഇന്നലെ കുത്തിപ്പിടിച്ചിരുന്നു ഒരു തിരച്ചിലു നടത്തിയപ്പോ ദേണ്ടേ ഇത് കണ്ട് ഞാന്‍. ലക്കം 1665 - ആഗസ്റ്റ് 5, 2007. അപ്പോഴ് ആളുകളെ ഇത് പോലെ ഇടിച്ച് വീഴ്ത്തിയിട്ട് പിന്നെ വക്കീല്‍ നോട്ടീസൊക്കെ വരുമ്പോഴ്, മുഖവിലയ്ക്കേടുത്ത് ആ‍ദ്യ പേജില്‍ ഖേദക്കുറിപ്പും ഇവര്‍ ഇറക്കും. കാത്തിരിയ്ക്കാം. ബ്ലോഗ്ഗേഴ്സിനു വക്കീലിനെയൊക്കെ കാണാന്‍ പോവാന്‍ പറ്റോ? എന്താണു ഈ ബ്ലോഗിന്റെ ഉടമ ഞാനാണെന്നതിനു ആധാരം? പാസ്സ്വേറ്ഡിട്ട് തുറന്ന് കാട്ടലാണോ?അതോ പ്രൊഫൈലിലേ പടമോ? ആര്‍ക്കെങ്കിലുമൊക്കെ ഇതിനെ കുറിച്ച് കൂടുതല്‍ അറിയുമെങ്കില്‍ പങ്കു വയ്ക്കുമല്ലോ.

Monday, February 11, 2008

നിര്യാതരായവര്‍

ആഗസ്റ്റ് 23, 1982
കീഴീല്ലത്ത് നാട്ടില്‍ കുല്‍നാട്ട് കുഴിയില്‍, കെ.ബി ശ്രീധരന്‍ (90)നിര്യാതനായി. ഭാര്യ പവനമണിയമ്മ (82) ആറ് മക്കള്‍ : ശ്രീകുമാരന്‍ (ക്ലാര്‍ക്ക് പഞ്ചായത്ത് ഓഫീസ് കൊങ്കാരു നാട്(കീഴില്ലത്ത്), നാരായണന്‍ (ഓവര്‍സീയര്‍, കെ.എസ്.ഇ.ബി) സുശീലന്‍ (കൃഷി ഓഫീസ്, കീഴില്ലം) സുകുമാരിമണിയമ്മ ( തെക്കൂട്ടം ഗവ.സ്ക്കൂള്‍) ഭാരതി (ഗവണ്മന്റ് ആസ്പത്രി തെക്കും ഭാഗം) ശശീന്ദ്ര ( കെല്‍ട്രോണ്‍ അരൂര്‍). മരുമ്മക്കള്‍ സുമ,(ട്ടീച്ചര്‍ പാണ്ടവടം എല്‍.പി സ്ക്കൂള്‍, രാധ, (നെടുങ്ങാടി ബാങ്ക്, വെങ്ങോല),ഭാര്‍ഗ്ഗവി, (വെറ്റിനറി ആസ്പ്ത്രി) പത്മനാഭന്‍, (സൂപ്രണ്ട്, കെ.എസ്.ആര്‍.ട്ടീ.സി) മല്ലേശ്വരന്‍,(ട്രാഫിക്ക് പോലീസ്, കെട്ടിമേട്)

നവംബര്‍ 19, 2004
അമ്പലപ്പാറ ചെറുമുണ്ടശ്ശേരി കാവുംഭാഗം ശ്രീ.രാമന്‍ (62) നിര്യാതനായി. ഭാര്യ സുധ (52). മക്കള്‍ മൂന്ന് പേര്‍. സുനില്‍ രാം (സാറ്റ്രീ കമ്മ്യൂണിക്കേഷന്‍, മുംബായ്, അമിത് രാം (ട്രിം പ്രോപ്പറ്ട്ടീസ്, യു.എസ്.എ), ഡോ. സുസ്മിത പട്ടേല്‍ ( ബാഗ്ലൂര്‍). മരുമക്കള്‍: നിഷിത (പ്രഫസ്സര്‍ ആന്‍ഡ്രൂസ് കോളജ്), എറീക്ക (നഴ്സ് ഫേഡ്രിക്ക് ഹോസ്പിറ്റല്‍), എസ്. പട്ടേല്‍ (നിക്കീയന്‍, ബാഗ്ലൂര്‍)

Saturday, February 02, 2008

ഹന്ന.

ഇത്‌ ഹന്ന. തൊട്ടപ്പറത്തേ വീട്ടിലെ ഹന്ന വാവാന്ന് ഞാന്‍ വിളിയ്കുന്ന ഹന്ന, മൂന്ന് വയസ്സ്‌കാരി. 5 മണിയ്ക്‌ വൈകുന്നേരം ഞാനെത്തിയാല്‍ പിന്നെ എന്റെ കൂടെയുണ്ടാവും, എന്റെ വീട്‌ മുഴോനും കൊഞ്ചലുമായി ഉണര്‍ത്തി.. അവളാണു അധികാരി ഇവിടുത്തേ. ഒക്കേനും സഹിയ്കാം, അത്‌ എന്താ ഇത്‌ എന്താ വൈ വൈ വൈ ന്ന് ചോദിച്ചേണ്ടേയിരിയ്കും. സഹി കെടും ഞാന്‍ പറഞ്ഞ്‌ പറഞ്ഞ്‌. അപ്പോ ഇടയ്ക്‌ പറയും, ഇനി നമുക്ക്‌ വരയ്കാം, അല്ലെങ്കില്‍ കേര്ഴ്സീവ്‌ റൈറ്റിംഗ്‌ ചെയ്യാംന്ന് ഒക്കെ. കുറെ നേരം അതോണ്ട്‌ മിണ്ടാണ്ടെ ഇരിന്ന് മുഖം ചുളിച്ച്‌ വരയ്കും. ആ വരേം കളറിങ്ങും ഒന്ന് കാണേണ്ടത്‌ തന്നെയാണുട്ടോ. പടത്തിന്റെ ഒരോ കോളത്തിലും കളര്‍ ചെയ്യുമ്പോ, ഇടത്‌ വിരലൊക്കെ ആ ബോര്‍ഡറില്‍ വച്ച്‌ സൂക്ഷിച്ച്‌ ചെയ്യും. ഞാനൊരിയ്കേ ചോദിച്ചു, വൈ യൂ കീപ്പ്‌ തിസ്‌ ലെഫ്റ്റ്‌ ഹാന്‍ഡ്‌ ഫിങ്ഗ്സ്‌ ഇന്‍ ബോര്‍ഡര്‍? എന്റമ്മോ. , അത്‌ പെയിന്റ്‌ ചെയ്യുന്ന പെന്‍സില്‍ തെന്നി പുറത്തേയ്ക്‌ പോയി മറ്റേ കോളത്തില്‍ കളറാവാണ്ടെ ഇരിയ്കാനാണേന്ന്!

ഈ ഹന്ന കൂട്ടീനെ എല്ലാരും ഈ വഴിയ്ക്‌ വരുന്നവരോക്കെ ഒന്ന് പ്രോല്‍സാഹിപ്പിച്ചേക്കണേ. ഇന്നലെ ഹന്ന തീര്‍ത്ത പേയിന്റിംഗ്‌.