Wednesday, February 28, 2007

ഈ ചിത്രം ഏത്‌.


Monday, February 26, 2007

തിരിഞ്ഞോടുന്നവര്‍

മലയാളം ബ്ലോഗുകള്‍ അഥവാ തിരിഞ്ഞോടുന്നവര്‍.

(ഫോട്ടോയ്ക്‌ കടപ്പാട്‌ ഡെക്കാന്‍ ഹെരാള്‍ഡ്‌)

Thursday, February 22, 2007

തലതപ്പുന്നവര്‍


ഇതിലേതായിരിയ്കും ശരിയ്കും വര്‍മ്മ? ഇന്നലെ കമന്റിട്ട വര്‍മ്മാര്‍ ദയവായി അവനവന്റെ തലകള്‍ എടുത്ത് മാറ്റാന്‍ അപേക്ഷിയ്കുന്നു.
(കട്പട്: ഗ്ഗൂഗ്ഗിള്‍ സെര്‍ച്ച് ഭഗോതി)

Wednesday, February 21, 2007

തിരിച്ചെടുക്കരുത് എന്ന് പറയാന്‍ ഏത് അമ്മയ്ക് എന്ത് അവകാശം?

തിരിച്ചെടുക്കരുത് എന്ന് പറയാന്‍ ഏത് അമ്മയ്ക് എന്ത് അവകാശം? പൂത്തുലുഞു നില്‍ക്കുന്ന ഒരു ഉദ്യാനം മുഴുവനും നമ്മുക്ക് തന്നിട്ട് ദൈവം പറയുന്നു, നീ ഇതിന്റെ കാവല്‍ക്കാരന്‍ മാത്രം. പൂക്കളെടുക്കാന്‍ ഞാന്‍ വരും, അതെന്റെ മാത്രം അവകാശം. വെള്ളവും വളവും നല്‍കി ഇവയേ വളര്‍ത്തുക നീ...

ഈ ഒരു തിരി വെളിച്ചം കുഞുങ്ങള്‍ നഷ്ടപെട്ട ഒരു മാതാപിതാക്കള്‍ക്കും ഇനി വെളിച്ചമേവില്ലാ എന്ന തിരിച്ചറിവുണ്ടെങ്കിലും, ഈ ഒരു തിരി വെളിച്ചത്തില്‍ ഞാനും എന്റെ മറ്റ് എല്ലാ ബൂലോഗ കൂടപ്പിറപ്പുകളും നിങ്ങളോടൊപ്പം, നിങ്ങള്‍ പൊഴിയ്കുന്ന കണ്ണീരിന്റെ തീവ്രത അറിയുന്നു.

Tuesday, February 20, 2007

ഇനിയും കത്താന്‍ എത്ര വനം ബാക്കി?

തട്ടേക്കാട്ടിലെ സലിം അലി പക്ഷി സങ്കേതത്തിലെ തൊപ്പി മുടി കാട്ടില്‍ കാട്ടു തീ പടരുന്നു. അപൂര്‍വ ഇനം ജീവികളുടെ ആവാസ സങ്കേതമാണു നശിയ്കുന്നത്‌. കഴിഞ്ഞ വെള്ളിയാഴ്ചയാണു (16.2.2007) വനം കത്താന്‍ തുടങ്ങിയത്‌ എന്ന് നിവാസികള്‍ പറയുന്നു. അഞ്ഞൂറോളം ഹെക്റ്റര്‍ വനപ്രദേശം ഇത്‌ വരേയ്കും കത്തി നശിച്ചു എന്നാണു കണക്കി. പാവം പക്ഷികളും, അപൂര്‍വ ജീവികളും.

സര്‍ക്കാര്‍ ഇവിടെ വെടിയുണ്ട മിഴുങ്ങി ഇരിയ്കുകയാണെന്ന് അവര്‍ പാവങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയും കത്താന്‍ എത്ര വനം ബാക്കി?

Tuesday, February 13, 2007

ഇക്കാസിന്റെ സൂസിയും പിന്നെ കുറുമാന്റെ റാഡോ വാച്ചും.

ഓഹ് ...ഞാന്‍ വാലൈന്റെന്‍സ് നെക്കല്സ് വാങ്ങി കൊടുത്തപ്പോ എന്റെ സൂസ്സിന്റെ ചിരിയ്ക് എന്റെ കുറുമാ, പത്തരമാറ്റ് 9.16 തിളക്കമായിരുന്നു. ഉറപ്പായി അവള്‍ എന്നെ തന്നെ കെട്ടും.
..
..
..
..
..
..
..
..

ഉം.. പിന്നെ.... പിന്നെ... അവളെ ഇപ്പോ ഞാന്‍ അവള്‍ടേ വീട്ടില്‍ കൊണ്ടാക്കി വന്നേയുള്ള്... നിന്റെ നെക്കലേസ് വിറ്റാ അവളെനിക്ക് റാഡോ വാച്ച് വാ‍ങ്ങി തന്നതു.... നിന്റെ സൂസ്സിയല്ലാ, കുറുമാന്റേന്ന് പറ മോനെ...ഗന്ധര്‍വര്‍ക്കൊരു വാലൈന്റ്യിന്‍ കേക്ക്

വാലന്റെയിന്‍ ദിനമായിട്ട് പാവം നമ്മടെ ഗന്ധര്‍വര്‍ക്ക് ഒരു കേക്ക് കൊറിയര്‍ വിട്ടിട്ടുണ്ട്. അത് അങ്ങട് എത്തിയാ പിന്നെ ഞാനിവിടെ ഉണ്ടാവില്ലാന്ന് ഉറപ്പ്, അതിനു മുമ്പ് ബൂലോഗര്‍ക്ക്ക് ഞാനിതിന്റെ ഒരു പടമെങ്കില്‍ സമര്‍പ്പിച്ചിട്ട് സമാധിയാവാംന്ന് നിനച്ചു. കുത്തിത്തിരിപ്പ് ഭഗോതി കാത്തോളണേ...


Sunday, February 11, 2007

കേരളത്തിനു അഭിമാനിയ്കാന്‍ പിന്നേയും.


ആറ്റു നോറ്റുണ്ടായൊരു ഉണ്ണിയ്കും അമ്മൂനും വേണ്ടിഇങ്ങനേം ഉണ്ടോ ഒരു വിദ്യ “അഭ്യാസ” കച്ചോടം.
അഗ്രുവേ... സിദ്ധുവേ... ദേവനാന്ദസ്വാമിയേ....ദില്‍ബുവേ...
കടവുള്‍ മട്ടും തുണൈ.
(ദുബായ് നഗരത്തിലെ ഇന്ത്യന്‍ സ്കൂളുകളിലേ എല്‍.കെ.ജി വിദ്യ”അഭ്യാസനത്തിനു” ഉണ്ണിയേയും അമ്മൂനേയും,, ചേര്‍ക്കാന്‍ തലേനാള്‍ രാത്രി തന്നെ തമ്പടിച്ച മാതാപിതാക്കള്‍. )Thursday, February 08, 2007

റ്റെം വേയ്സ്റ്റ് - റ്റെം പാസ്സ് അല്ലെങ്കില്‍ യാ‍ഹൂവും ഗൂഗിളും