Sunday, February 11, 2007

ആറ്റു നോറ്റുണ്ടായൊരു ഉണ്ണിയ്കും അമ്മൂനും വേണ്ടി



ഇങ്ങനേം ഉണ്ടോ ഒരു വിദ്യ “അഭ്യാസ” കച്ചോടം.
അഗ്രുവേ... സിദ്ധുവേ... ദേവനാന്ദസ്വാമിയേ....ദില്‍ബുവേ...
കടവുള്‍ മട്ടും തുണൈ.
(ദുബായ് നഗരത്തിലെ ഇന്ത്യന്‍ സ്കൂളുകളിലേ എല്‍.കെ.ജി വിദ്യ”അഭ്യാസനത്തിനു” ഉണ്ണിയേയും അമ്മൂനേയും,, ചേര്‍ക്കാന്‍ തലേനാള്‍ രാത്രി തന്നെ തമ്പടിച്ച മാതാപിതാക്കള്‍. )



9 Comments:

Blogger അതുല്യ said...

അഗ്രുവേ... സിദ്ധുവേ... ദേവനാന്ദസ്വാമിയേ....ദില്‍ബുവേ...
കടവുള്‍ മട്ടും തുണൈ.

10:21 AM  
Blogger കുറുമാന്‍ said...

ഷാര്‍ജയിലെ അവസ്ത്ഥയും മോശമായിരുന്നില്ല അതുല്യേച്ചി. ഷാര്‍ജ അവര്‍ ഓണ്‍ സ്കൂളില്‍ ഇന്നലെ അഡ്മിഷന്‍ നടക്കും എന്ന് പബ്ലിക്കായ് അനൌണ്‍സ് ചെയ്തിട്ട്, 90% ആളുകള്‍ക്കും (വേണ്ടപെട്ടവര്‍ക്ക്) ടോക്കണ്‍ മിനിഞാന്നു തന്നെ കൊടുത്തു.

ദൈവമേ 2009 ഇല്‍ എനിക്കും വിരിവക്കണമല്ലോ വീണ്ടും!!

10:26 AM  
Blogger ശാലിനി said...

ഇതെന്താ ഇത്ര തിരക്ക്? അവിടെ സ്ക്കൂളുകള്‍ കുറവാണോ?

10:30 AM  
Blogger Unknown said...

സര്‍വ്വധനാല്‍ പ്രധാനമായ ധനം കൊതിച്ചല്ലേ?
ഇതും ഇതിലപ്പുറവും വേണ്ടിവരും.

10:43 AM  
Blogger കണ്ണൂസ്‌ said...

എന്റെ നമ്പര്‍ അടുത്തകൊല്ലം വരും. :-(

11:45 AM  
Blogger Unknown said...

ങേ.. നവജാത അഛന്മാരുടെ കൂട്ടത്തില്‍ എന്റെ പേരോ? അതുല്ല്യാമ്മേ ഡോണ്ടൂ ഡോണ്ടൂ... :-)

ഓടോ:എന്റെ നമ്പര്‍ എപ്പ വരും? (ഇപ്പോഴടുത്തൊന്നും വരില്ല എന്തായാലും അതുല്ല്യാമ്മേ)

12:25 PM  
Anonymous Anonymous said...

എണ്‍പതുകളിലും അതിനുമുന്‍പും ബോംബേയില്‍ നിന്നും നാട്ടില്ലേക്ക്‌ അവധിക്കാലത്ത്‌ പോകാനുള്ള ജയന്തി ജനതക്ക്‌ ബുക്ക്‌ ചെയ്യാന്‍ ഇങ്ങനെ പോയി കിടന്നിരുന്നു! പിന്നെ കാണുന്നതിപ്പോളാ. എന്റമ്മോ, അവിടെ എന്താ സ്കൂളൊന്നുമില്ലേ? അതോ കെമത്തമുള്ള സ്കൂളുകള്‍ കേമത്തത്തിനൊട്ടും കുറവില്ലാത്ത അച്ഛനമ്മമാര്‍ അന്വേഷിച്ച്‌ പോകുന്നതാണോ?
തള്ളിയ രണ്ടുകണ്ണുകളും തിരിച്ച്‌ സ്വസ്ഥാനത്തേക്കാന്‍ കുറച്ചുബുദ്ധിമുട്ടി! അത്ഭുതേ അത്ഭുതം!
-സു-

12:31 PM  
Blogger krish | കൃഷ് said...

വിശ്വസിക്കാന്‍ പ്രയാസം.. നല്ല സ്കൂളുകളില്‍ LKG അഡ്മിഷന്‌ തിരക്ക്‌ ഉണ്ടാകും.. എന്നാലും ഇത്‌.. ഹോ..

കൃഷ്‌ | krish

5:02 PM  
Blogger ദേവന്‍ said...

കൊള്ളാം.
ബാക്കി ഒരു എല്‍ കെ ജിയിലും പഠിപ്പിക്കാത്ത എന്തു വിദ്യയാണാവോ ഈ പള്ളിക്കൂടത്തില്‍ നിന്നും അളന്നു തൂക്കി കൊടുക്കുന്നത്‌?
(ഞാന്‍ ഒരാഴ്ച്ചയേ എല്‍ കെ ജിയില്‍ പഠിച്ചുള്ളു, അപ്പോഴേക്ക്‌ മടുത്തു. വികലമായ വിദ്യാഭ്യാസ സമ്പ്രദായത്തോട്‌ വിജോയിച്ച്‌ കെ ജി ബഹിഷ്കരിച്ചുകളഞ്ഞ എന്നെ പിന്നെ എന്നെ അച്ഛന്‍ തന്നെ പഠിപ്പിച്ച്‌ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. അതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒരു കുറവ്‌ എന്റെ പഠിത്തത്തിനു വന്നെന്ന് സംഭവം കഴിഞ്ഞ്‌ പത്തു മുപ്പത്തിമൂന്നു കൊല്ലമായിട്ടും ഒരിക്കല്‍ പോലും തൊന്നിയിട്ടുമില്ല. എന്റെ കൊച്ചിനെ ഞാന്‍ തന്നെ പഠിപ്പ്ചാല്‍ ഒന്നാം ക്ലാസ്‌ അഡ്മിസ്ഷന്‍ കൊടുക്കുന്ന സ്കൂളുണ്ടോ ദുബായിലെന്ന് ഞാനൊന്ന് അന്വേഷിക്കട്ട്‌)

അതും പോട്ട്‌. അതുല്യാമ്മ വേറൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ദുബായിലെ ഇന്ത്യന്‍ സ്കൂളുകള്‍ ( സായിപ്പിന്റെ ജെംസ്‌ ഫൌണ്ടേഷനില്‍ കൊണ്ട്‌ കെട്ടിയിട്ട വെച്ചൂര്‍ പശു-സ്വിസ്സ്‌ ബ്രൌണ്‍ ക്രോസ്‌ ടൈപ്പ്‌ സ്കൂളുകള്‍ വരെ) ടീച്ചര്‍മാര്‍ക്ക്‌ കൊടുക്കുന്ന ശമ്പളം ഒരു കൊള്ളാവുന്ന ഓഫീസിലെ പ്യൂണോ ഡ്രൈവറോ വാങ്ങുന്ന വേതനത്തെക്കാള്‍ കുറവാണെന്ന്? തന്റെ ഗതികേടുകൊണ്ട്‌ ഈ പിച്ചക്കാശിനു പണിയെടുക്കേണ്ടിവന്നല്ലോ എന്നു പ്രാകി രാവിലേ ജോലിക്കിറങ്ങുന്ന പാവം പിടിച്ച, പലപ്പോഴും പഠിക്കാനുള്ള മാനസികാവസ്ഥയോ തയ്യാറെടുപ്പോ അറിവോ വിദ്യാസമ്പന്നതയോ ഇല്ലാത്ത ഗുരോ പ്രണാമഹ വാര്‍ക്കകമ്പിയും ചല്ലിയും
സിമിന്റുമിട്ട്‌ വാര്‍ത്തെടുക്കുന്ന ദുബായിക്കാരന്റെ പുത്തന്‍ തലമുറ സ്വാശ്രയ കോളേജും മറ്റും ഇല്ലെങ്കില്‍ തെണ്ടി പോയേനെ!

1:22 AM  

Post a Comment

<< Home