Wednesday, January 17, 2007

സ്നേഹത്തിന്റെ ശിക്ഷ

കാത്തിരിപ്പ്‌ ചിലപ്പോള്‍
കനലിലൂടെ നടത്തി
കരച്ചിലില്‍ കൂട്ടിച്ചേര്‍ത്ത്‌
കാവല്‍ക്കാരനാക്കി മാറ്റുന്നു.


സ്നേഹത്തിന്റെ ശിക്ഷ ഇതാവാം.

41 Comments:

Blogger അതുല്യ said...

സ്നേഹത്തിന്റെ ശിക്ഷ.

6:59 AM  
Blogger ബയാന്‍ said...

കയറില്ലാതെ ബന്ധിച്ചിരിക്കുന്ന കാവല്‍കാരന്‍.

8:57 AM  
Blogger അത്തിക്കുര്‍ശി said...

അതുല്യേച്ചി,,
കനലിലും കരച്ചിലിനും കാത്തിരിപ്പിനും ശേഷം ഉണ്ടാവുന്ന സമാഗമങ്ങളിലെ സന്തോഷങ്ങള്‍!! അവയ്കു വേണ്ടി നമുക്കിനിയും കാത്തിരിക്കം.., കാവല്‍ നില്‍ക്കാം

9:09 AM  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഇത്ര കൂടിയ ശിക്ഷ വേണ്ടായിരുന്നു...

9:12 AM  
Blogger സുല്‍ |Sul said...

കാത്തിരിപ്പൊരു സുഖമുള്ള ഏര്‍പ്പാടല്ലെ.

-സുല്‍

9:17 AM  
Blogger Rasheed Chalil said...

കാത്തിരുപ്പ് എപ്പോഴും സുഖമുള്ള ഏര്‍പ്പാടാവില്ല സുല്ലേ... വെക്കേഷന്‍ കാത്തിരിക്കുന്ന പ്രവാസിയും മരണം കാത്തിരിക്കുന്ന രോഗിയും ഒരേപോലെയാണോ... ?

ഓടോ :
കാത്തിരിപ്പ്‌ ചിലപ്പോള്‍
കനലിലൂടെ നടത്തി
കരച്ചിലില്‍ കൂട്ടിച്ചേര്‍ത്ത്‌
കാവല്‍ക്കാരനാക്കി മാറ്റുന്നു

ഇത് എസ് എസ് എല്‍ സി പരീക്ഷയുടെ ഫലത്തിനായി കാത്തിരുന്ന്, ആ സമയത്ത് വീട്ടുകാര്‍ ജയിച്ചില്ലങ്കില്‍... എന്ന് ഭീഷണിപ്പെടുത്തി, അവസാനം എട്ട് നിലയില്‍ പൊട്ടി, അക്കാരണത്താല്‍ വീട് കാവലിനായി നിയോഗിക്കപെട്ട വല്ലവരുടേയും കഥയാണോ ചേച്ചീ...

ഞാന്‍ യു യെ ഇയില്‍ ഇല്ല... ആരും എന്നെ തിരയരുത്.

9:29 AM  
Blogger അതുല്യ said...

OT
കുഞ്ഞുവാവയുള്ള ബ്ലോഗ്ഗേശ്സ്‌ (യു.ഏ ഈ ) ന്റെ ശ്രദ്ധയ്ക്‌ (സുല്ല്/അഗ്രജന്‍/രാധേയന്‍/ഇടിവാള്‍/കുറൂസ്‌/ വല്ല്യമ്മായി/................)
യു.ഏ യീടെ പ്രാന്ത പ്രദേശങ്ങളില്‍, പ്രത്യേകിച്ച്‌ ഷാര്‍ജ ദുബായി എന്നിവിടങ്ങളില്‍ ഒക്കെ ചിക്കന്‍ ബോക്സ്‌ കണ്ട്‌ വരുന്നു. തണുപ്പൊക്കെ കുറഞ്ഞു വരുന്നു എന്നാശ്വസിച്ചിരിയ്കുമ്പോള്‍ പിന്നേം വന്നും മഴ. കുഞ്ഞുങ്ങളുമായിട്ട്‌ ഷോപ്പിംഗ്‌ മല്ലിലും പാര്‍ക്കിലും മറ്റും പോവുമ്പോള്‍ (പോകാതിരിയ്കുക ഉത്തമം) ഒരു കരുതല്‍ നല്ലത്‌. അപ്പൂന്റെ ക്ലാസ്സിലെ 9 കുട്ടികള്‍ക്ക്‌ ഒറ്റയടിയ്ക്‌ ഇന്നലേ മുതല്‍ ഈ അസുഖം വന്നിട്ടുണ്ട്‌. പനിയായിരുന്നും തുടക്കമെന്നതിനാല്‍, അത്രയ്ക്‌ കാര്യമാക്കാതെ, കുട്ടികളേ സ്കൂളില്‍ വിട്ടതാകം ഇത്രേം പകര്‍ച്ചയ്ക്‌ കാരണം. ഇവിടെ ലോക്കല്‍ അറബികല്‍, ചിക്കന്‍ ബോക്സ്‌ വന്നാലും അത്‌ കാര്യമാക്കാതെ തന്നെ കുരുക്കളോട്‌ കൂടിയും, പൊട്ടി ഒലിച്ചും ഒക്കെ ഇവരെ തുറസ്സായ സ്ഥലത്ത്‌ കണ്ട്‌ വരുന്നു. സൂക്ഷിയ്കുമല്ലോ.

(കാത്തിരിപ്പ്‌ ഇനിയും തുടരുന്നു. :(

9:31 AM  
Blogger Unknown said...

'കാത്തിരിപ്പ്‌ ചിലപ്പോള്‍
കനലിലൂടെ നടത്തി
കരച്ചിലില്‍ കൂട്ടിച്ചേര്‍ത്ത്‌
കാവല്‍ക്കാരനാക്കി മാറ്റുന്നു.'

കനലിലൂടെ നടക്കുമ്പോഴും ചിരിക്കാന്‍ ശ്രമിക്കുന്നവരെ എന്തു വിളിക്കാം അതുല്ല്യേച്ചി?

10:02 AM  
Blogger അതുല്യ said...

പൊതുവാളാ, ,അവര്‍ ചിരി വരുത്തുകയല്ലേ?
--
Web Filter glitch slows down internet news - Gulf News. Ennum Thumbs down thanne!!

10:07 AM  
Blogger Unknown said...

അതെ .
തന്നെ സ്‌നേഹിക്കുന്ന മറ്റുള്ളവരെ കരച്ചിലില്‍ നിന്നും രക്ഷിക്കാന്‍.

10:11 AM  
Blogger വേണു venu said...

ജീവിതമേ ഒരു കാത്തിരിപ്പാണെന്നു തോന്നാറുണ്ടു്.

10:14 AM  
Blogger chithrakaran ചിത്രകാരന്‍ said...

കാത്തിരിക്കനും, കഷ്ട്റ്റപ്പെടാനും ഒന്നുമില്ലാത്തതാണ്‌ ജീവിതമെന്നു തൊന്നുംബൊഴല്ലെ ജീവിതം അര്‍ത്ഥശൂന്യമാകുന്നത്‌..!! നന്ദി , ഒര്‍മ്മിപ്പിച്ചതിന്‌.

10:22 AM  
Anonymous Anonymous said...

കവിത(?) ഇഷ്ടമായി!.
ഓ:ടോ ആണ്‍ അതിലേറെ ഇഷ്ടമായത് .
ഒരു കുഞ്ഞു സംശയം. ഈ പോക്സിനെ ബോക്സാക്കിയതിനു പുറകില്‍ അറബിയുടെ കൈയില്ലേ?. ( “സുന്തൂക് ദജാജ്” ?)

12:33 PM  
Blogger അതുല്യ said...

നന്ദുവേ.. തിരുത്തിയതിനു നന്ദി.

സ്നേഹത്തിന്റെ ശിക്ഷയിലൂടെ മുന്നോട്ട്‌ ഇനിയും ഞാന്‍ പോകുന്നു, കാത്തിരിയ്കുന്നു. മരണം വരെ. ഞാന്‍ സ്നേഹിച്ചവര്‍ക്ക്‌ എന്റെ മരണം ശിക്ഷയായി മാറും പിന്നീട്‌.

12:41 PM  
Blogger Physel said...

ദെന്തര് ? ആല്‍മഹത്യാക്കുറിപ്പോ...പൊട്ടത്തരം! സ്നേഹിച്ചവര്‍ക്ക് മരണം ഏരിവന്നാല്‍ ഒരു മാസത്തെ ശിക്ഷ...ആ... പിന്നെ മരിച്ചവര്‍ക്ക് പോയി അത്രതെന്നെ! ചുമ്മാ

1:02 PM  
Blogger -B- said...

കുഞ്ഞുവാവകള്‍ക്ക് മാത്രല്ല ചേച്ചീ, ഈ കോഴിപോ‍ക്സ് , വലിയവര്‍ക്കും വനാല്‍ വല്യ ബുദ്ധിമുട്ട് തന്നെ. ദേ ഇപ്പോ രണ്ടാഴ്ച്ചത്തെ കിടക്കവാസം കഴിഞ്ഞ് ഓഫീസ്സില്‍ വന്നതേ ഉള്ളു. ഇത്രയും ഇറിറ്റേഷന്ന് ഉള്ള ഒരു സൂക്കേട്! എന്തായാലും വീട്ടില്‍ ബോറടിച്ചിരുന്നപ്പോള്‍ ചേച്ചീടെ ആ എഗ്‌ലെസ് കേയ്ക്ക് ഉണ്ടാക്കി നോക്കി. സുഖല്ല്യാണ്ടിരീക്കുമ്പോ അടുക്കളയില്‍ കേറിയതിന് വൈകീട്ട് ഓഫീസ് കഴിഞ്ഞ് വന്ന ആളുടെ കയ്യീന്ന് ചീത്ത കേട്ടെങ്കിലും കേയ്ക്ക് നിമിഷ നേരം കൊണ്ട് അപ്രത്യക്ഷായി. :) സ്നേഹത്തിന്റെ ഇങ്ങനെയുള്ള ശിക്ഷകള്‍ രസമുണ്ട്. :)

qw_er_ty

1:07 PM  
Blogger കുറുമാന്‍ said...

ഈ കവിത മനസ്സിലാവാത്തവര്‍ക്ക്, അതിന്റെ വ്യാഖ്യാനം ഇതാ ചുവടെ


'കാത്തിരിപ്പ്‌ (കുപ്പി ഓര്‍ഡര്‍ ചെയ്തിട്ടുള്ള ആ മുടിഞ്ഞ കാത്തിരുപ്പുണ്ടല്ലോ അത് തന്നെ)

ചിലപ്പോള്‍ - (ഭൂരിഭാഗവും വരുന്നവഴിക്ക് ക്വാട്ട വാങ്ങിയിട്ട് കുടിയിലേക്ക് വരും, അല്ലാത്തപ്പോള്‍ കുടിയിലെത്തിയതിനു ശേഷമാണ് ഒന്നും മിച്ചമില്ല എന്നറിയുന്നത്, അപ്പോള്‍ ചിലപ്പോള്‍ ഓര്‍ഡര്‍ ചെയ്യേണ്ടി വരും)

കനലിലൂടെ നടത്തി (ഡ്രൈ ആയിട്ട്, അഥവാ ഓണ്‍ ദ റോക്കില്‍ അടിക്കുമ്പോള്‍ കനലെരിയുന്നപോലെയുള്ള ആ എരിച്ചില്‍ ഉണ്ടല്ലോ, യേത്, അതു തന്നെ)

കരച്ചിലില്‍ (കാലി കുപ്പി നോക്കി ഇനിയില്ലാ തുള്ളിപോലും ബാക്കി എന്നറിയുമ്പോള്‍ ആരായാലും കരഞ്ഞു പോകും)

കൂട്ടിച്ചേര്‍ത്ത്‌ (റം, വിസ്കി, ബ്രാന്‍ഡി മുതലായ കാലികുപ്പികളുടെ അടി കാലിയാക്കി, ഞെക്കി പിഴിഞ്ഞ്, ഒരു ഗ്ലാസിലേക്കൊഴിച്ച് കൂട്ടി ചേര്‍ത്തെന്നര്‍ത്ഥം)

കാവല്‍ക്കാരനാക്കി മാറ്റുന്നു (കാവല്‍ക്കാര്‍ന്‍ എന്നു പറഞ്ഞാല്‍ - എല്ലാം കൂട്ടിച്ചേര്‍ത്തടിച്ച്, ഉറങ്ങുന്നവന്‍ എന്നര്‍ത്ഥമാണിവിടെ വരുന്നത്)


ഇങ്ങനെ ഒരു കഴിവ് എന്റെ ഉള്ളില്‍ ഉറങ്ങികിടക്കുന്നുuണ്ടായിരുന്നു ഞാന്‍ അറിഞ്ഞില്ല :)

1:26 PM  
Blogger Unknown said...

കാത്തിരിപ്പ് നല്ലത് തന്നെ.
അതൊരു സ്നേഹമുള്ള ശിക്ഷയാണല്ലൊ.
എന്നാലും മരണത്തെക്കുറ്ച്ച് മാത്രം പറയരുത്.

1:31 PM  
Blogger magnifier said...

അപ്പാ....കുറച്ചീസം മുന്നെ ഉമേഷ്ജിയുടെ തലയില്‍ ആരൊക്കെയോ ചേര്‍ന്ന് എടുത്തു വെച്ച “സന്ദര്‍ഭാശയപുലിയച്ഛന്‍” പട്ട, ദേ അവിടുന്നെടുത്ത് കുറുമാന്റെ തലയില്‍ പ്രതിഷ്ഠിച്ചു! അദവിടെ ഉറച്ചിരിക്കുവാന്‍ ച്ചിരെ സൂപ്പര്‍ ഗ്ലൂവും തേച്ചു. സലാം....

1:37 PM  
Blogger sandoz said...

അതുല്യാമ്മ ക്ഷമിക്കണം.ഞാന്‍ ആലോചിച്ചിട്ട്‌ ഇവിടെ ഒരു ഓഫിനു മാത്രമേ സ്കോപ്പുള്ളൂ.
എന്റെ കുറുമാനേ...ഹ.ഹ.ഹാ

1:41 PM  
Blogger അതുല്യ said...

സങ്കടായീ എനിക്ക്‌. അല്‍പം സങ്കടം ഇവിടെ ഇറക്കി വയ്കാന്‍ വന്നിട്ട്‌ ഈ അനിയന്മാരല്ലാം കൂടെ തിത്തി തിമൃതിത്തൈ ന്ന് പറഞ്ഞ്‌.

കുറുമാന്‍ വ്യക്തിഹത്യയ്ക്‌ മറുപടി പറഞ്ഞതാണെന്ന് ഞാന്‍ മനസ്സില്ലാക്കട്ടേ?

മാഗ്നിയങ്ങുന്നേ തലേന്ന് മാറ്റിയ "പട്ട" ഏതാണെന്നാ പറഞ്ഞത്‌?

1:48 PM  
Blogger Mubarak Merchant said...

കുറുമാ...

അപ്പൊ ഇതാണല്ലേ ശരിക്കുള്ള അര്‍ഥം!!
ഞാനീ മതിലിന്റെ മോളീക്കേറിയിരുന്ന് ഇത്രഏം നേരമാലോചിച്ചിട്ടും ഒരു കുന്തോം പിഡികിട്ടീല!
അദ്ദാണ് കുരുത്തം വേണമെന്ന് പറയണത്..

ഗുരുവൈ നമ:

1:49 PM  
Blogger അതുല്യ said...

ഇക്കാസേ ..ഇങ്ങനെ മതിലില്‍ ഇരിയ്കണവരെ പണ്ട്‌ (ആയ കാലത്ത്‌) കാണുമ്പോ, കാലില്‍ പിടിച്ച്‌ പുറകോട്ട്‌ മറിച്ചിടാന്‍ തോന്നുമായിരുന്നു.

നല്ല പടം. ആ വഴിയ്ക്‌ ആരേലും വന്നാ ഒരു കണ്ണു വേണേ, ആ കാലേലു,

(എന്റെ സെന്റി പോയിട്ടൊന്നുമില്ല്യാ, ഞാന്‍ ഇനിയും കാത്തിരിയ്കുന്നു, സ്നേഹത്തിന്റെ ശിക്ഷയ്ക്‌ അടിമപെട്ട്‌)

1:56 PM  
Blogger Unknown said...

കുറുമയ്യ.. ശിഷ്യപ്പെട്ടിരിയ്ക്കുന്നു. ദക്ഷിണ ഫ്രിഡ്ജിലേയ്ക്ക് വെച്ചിട്ടുണ്ട്. :-)

2:01 PM  
Blogger വാളൂരാന്‍ said...

athulyammooommme....
Sorry, orotta commentiloote post kuruvintethayi marippoyi....

2:04 PM  
Anonymous Anonymous said...

അതുല്യേച്ചി, unconditional ആയാല്‍ പ്രശ്നം തീര്‍ന്നു :)

കുര്‍ക്കുറെ കുറുമാ :)

2:10 PM  
Blogger സു | Su said...

എനിക്കൊക്കെ മനസ്സിലായി.

കാത്തിരിപ്പ് - അതായത് കോഴിയെ പിടിക്കാന്‍ തക്കം നോക്കിയുള്ള കാത്തിരിപ്പ്.

കനലിലൂടെ നടത്തി - എന്നുവെച്ചാല്‍, കോഴിയെ ജീവനോടെ കനലില്‍ ചുട്ടെടുക്കുന്നത്. നടത്തി എന്നു പറഞ്ഞാല്‍ ജീവന്‍ വേണമല്ലോ.

കരച്ചിലില്‍ കൂട്ടിച്ചേര്‍ത്ത് - അത് കരയുമ്പോള്‍, കുറച്ച് മസാല കൂട്ടിച്ചേര്‍ക്കും. അത്രതന്നെ.

കാവല്‍ക്കാരന്‍ ആക്കി മാറ്റുന്നു - കോഴിക്ക് കുറുക്കന്‍ കാവല്‍ എന്നു കേട്ടിട്ടില്ലേ. അതു തന്നെ. നമ്മളൊക്കെ കുറുക്കനെപ്പോലെ അതിനേം നോക്കി വെള്ളമിറക്കി ഇരിക്കുന്നു.

പൊരിച്ച കോഴിയെ സ്നേഹിക്കുന്നവര്‍ക്ക്, അത് തയ്യാറാവാന്‍ എടുക്കുന്ന സമയം ഒരു ശിക്ഷയാവാം എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കലാഭവന്‍ മണി, സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ പറയുന്നതുപോലെ, അല്ലാതെ, ഇതിന് വേറെ ഒരര്‍ത്ഥമൊന്നുമില്ല.


(കാശിയിലേക്കുള്ള വണ്ടിയില്‍, ഒരു കോണില്‍ ഞാന്‍ ഇരിക്കുന്നു.)

2:16 PM  
Blogger മുല്ലപ്പൂ said...

ഒന്ന് ഓട്ടോ ഓടിച്ചൊട്ടെ ?

കുറുമാ, കമെന്റു വായിച്ചു തലയെറിഞ്ഞു ചിരിച്ചേ.
തുളസി കുറു നു നല്‍കിയ പേരു കൊള്ളാ‍മ്

3:36 PM  
Blogger വല്യമ്മായി said...

പ്രണയപ്പായസത്തിന്‍ മധുരമേറ്റും
ഒരു നുള്ളുപ്പല്ലോ വിരഹദുഃഖം

3:42 PM  
Anonymous Anonymous said...

"സ്നേഹത്തിന്റെ ശിക്ഷയിലൂടെ മുന്നോട്ട്‌ ഇനിയും ഞാന്‍ പോകുന്നു, കാത്തിരിയ്കുന്നു. മരണം വരെ. ഞാന്‍ സ്നേഹിച്ചവര്‍ക്ക്‌ എന്റെ മരണം ശിക്ഷയായി മാറും പിന്നീട്‌" Oru Pathirupathettu kollam kazhinjulla kaaryamalle athu appol nokkiyaal pore?

3:45 PM  
Blogger അതുല്യ said...

എന്റെ ശിക്ഷ എന്നൊടൊപ്പം.

(എന്റെ ഇമോഷന്‍സിനു ഒരു വിലയും കല്‍പിയ്കാതെ ബൂലോഗ കൂടപ്പിറപ്പുകളേ...ഏത്‌ കാശിയ്ക്‌ പോയാല്‍ നിങ്ങള്‍ടേ പാപം തീരും?)

കുറൂ-സൂ സ്മരണേ നിത്യം
പൂര്‍വ്വ ജന്മ കൃതം പാപം
കമന്റ്‌ രൂപേണ ദൃശ്യതി.

4:25 PM  
Blogger പൊന്നപ്പന്‍ - the Alien said...

കര്‍മ ക്രിമ്യ കൃതം കര്‍ത്ര്വം
നര്‍മ്മ നിര്‍മ്യ നിരാലംബം
കുര്‍മ ജെര്‍മാ ഫിന്‍വരാര്‍ഭാ
നമ്രതേ നമ്രതേ നമ്രതേ..

വ്യാഖ്യാനം

കര്‍മ ക്രിമ്യ കൃതം കര്‍ത്ര്വം - കര്‍മത്താല്‍ കര്‍ത്താവിനെ പോലും ക്രിമിയാക്കുന്നവനും (എന്തൊക്കെയായിരുന്നു കയ്യിലിരിപ്പ്!!)

നര്‍മ്മ നിര്‍മ്യ നിരാലംബം - നര്‍മ്മത്താല്‍ നിര്‍മലരായ മനുഷ്യരെ നിരാലംബരാക്കുന്നവനും അതായത് പാവപ്പെട്ടവരെ ചിരിപ്പിച്ചു പണ്ടാരടക്കുന്നവനും

കുര്‍മ ജെര്‍മാ ഫിന്‍വരാര്‍ഭാ - ജെര്‍മനി വഴി ഫിന്‍ലാന്റിലെത്തി രാഷ്ട്രീയ അഭയം ചോദിച്ചവനുമായ കുറുമാനേ.. (ഫിന്‍വരാര്‍ഭാ എന്നതു ഫിന്‍-വ-രാര്‍ഭ എന്നു വായിക്കണം അതായതു ഫിന്‍ലാന്റു വഴി രാഷ്ട്രീയ അഭയം)

നമ്രതേ നമ്രതേ നമ്രതേ.. - നമിക്കുന്നൂ നമിക്കുന്നൂ നമിക്കുന്നൂ.

അതുല്യാമ്മേ ഇത്തിരി വലിയ ഓഫ് ഇമോഷന്‍ കാണാഞ്ഞിട്ടല്ല.. ഞാന്‍ ഇമോഷണലായിപ്പോയി. അതാ..
(ഡിസ്‌ക്ലൈമര്‍: ഇവിടയെഴുതിയ സംസ്കൃതം ഒരുതരം ബീറ്റാ വേര്‍ഷന്‍ സംസ്കൃതമാണ്. ഉമേഷു മാഷൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്തിനു മുന്‍പേ ഈ സിലബസ്സു മാറിയിരുന്നതിനാല്‍ അവര്‍ നടത്തിയേക്കാവുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും ഞാന്‍ ഉത്തരവാദിയായിരിക്കില്ല)

2:49 AM  
Blogger ഉമേഷ്::Umesh said...

കൃമിം കരോതി കര്‍ത്താരം
നിരാലംബം ച നിര്‍മ്മലം
യത് കര്‍മ്മം തമഹം വന്ദേ
കൂര്‍മ്മം ജര്‍മ്മനിഫിന്‍വരം

എന്നു മതിയോ പൊന്നപ്പാ?
:)

4:37 AM  
Blogger പൊന്നപ്പന്‍ - the Alien said...

ഹ്മ്മ്.. ഉമേഷേട്ടാ..അങ്ങനേം വേണമെങ്കില്‍ പറയാം :)

3:07 PM  
Blogger എന്‍റെ ഗുരുനാഥന്‍ said...

എന്നാലും ഇത്രയും കാഠിന്യം ..........അതുവേണ്ടായിരുന്നു.

5:23 PM  
Blogger നിരക്ഷരൻ said...

കഥയെഴുതിപ്പിച്ച്
കവിതയെഴുതിപ്പിച്ച്
കഥയില്ലാത്തവനാക്കിയും മാറ്റുന്നു.

12:16 PM  
Blogger 5689 said...

zzzzz2018.8.31
ralph lauren uk
converse shoes
longchamp handbags
ugg boots clearance
jordan shoes
pandora charms outlet
canada goose jackets
yeezy shoes
coach factory outlet
prada outlet

7:12 AM  
Blogger yanmaneee said...

golden goose
yeezy shoes
nike jordans
vapormax
nike air max 2018
russell westbrook shoes
michael kors handbags outlet
cheap jordans
golden goose outlet
yeezy

3:19 PM  
Blogger yanmaneee said...

off white nike
jordan 12
kyrie 6
adidsas yeezy
jordan shoes
kobe basketball shoes
yeezy
yeezy boost 350 v2
off white outlet
off white shoes

2:50 PM  
Anonymous Anonymous said...

Golden Goose, Golden Goose Outlet, Golden Goose Sale, Canada Goose Outlet, Golden Goose Sneakers, Golden Goose Shoes, Valentino Shoes, Golden Goose Sneakers, Moncler Outlet

12:34 PM  
Blogger elitaj said...

"Mauttomuus paljastus jätteet
gemüseschäler edelstahl
aderendhülsen set mit zange amazon
iphone xs armband
nike suede high tops vintage wrench
faldas cortas moda 2016 restaurante
fashion rings alignment
sandwich collectie voorjaar 2016
rieker 608b4 35 squat
fitflop verkoopadressen karton alarm
نظارات فندي رجالي
flensborg dametøj
Sukeltaja pito hiilihydraatti maapähkinät
3 i 1 staffeli
60w led chandelier bulb
smiješne dioptrijske naočale
עגילים ארוכים עם סברובסקי
adidas súlyemelő öv sjećanja
grillox cintura
kompresijas zeķes
minnie mouse in red polka dot dress
jordan 34 designer Innereien habe
city jersey timberwolves
4278 ray ban Kirju grill
awangardowe okulary przeciwsłoneczne
airfryer verkkokauppa
"

1:13 PM  

Post a Comment

<< Home