Sunday, January 07, 2007

പ്രണയം

പ്രണയകിണറ്റില്‍ വീണ അവനു നേരേ അവള്‍ നീട്ടിയ മിഴികള്‍ എന്ന കയര്‍ ആദ്യം അവനെ തൂക്കികയറ്റിയെങ്കിലും പിന്നീട്‌ അവനെ തൂക്കില്‍ കയറ്റി.

22 Comments:

Blogger അതുല്യ said...

ബാച്ചീസിനു വെറുതേ കൊടുക്കുന്നു.

7:49 PM  
Blogger രാവണന്‍ said...

എന്തരോ എന്തോ.... ഒന്നും മനസ്സിലായില്ല...

ഏന്നാലും ഇരിക്കട്ടെ എന്റെ വക ഒരു കന്നി തേങ്ങ....

ഠേ..... ദേ പൊട്ടി....

8:02 PM  
Blogger മഹേശ്വരന്‍ said...

പാവം അവന്‍....

എന്തിനാ പ്രേമിക്കാന്‍ പോയെ?

8:06 PM  
Blogger sandoz said...

കിണറ്റില്‍ വീണു എന്ന് വായിച്ചപ്പോള്‍-വല്ല ആത്മഹത്യാ ശ്രമവുമായിരിക്കും എന്നാണു കരുതിയത്‌.
പിന്നെ തൂക്കി കയറ്റി എന്ന് വായിച്ചപ്പോള്‍-ലോഡിംഗ്‌ അണ്‍ലോഡിംഗ്‌ തൊഴിലാളികളുടെ പ്രശ്നമായിരിക്കും എന്ന് കരുതി.
അവസാനം തൂക്കിലേറ്റി എന്ന് വായിച്ചപ്പോഴല്ലേ സദ്ദാമിന്റെ കാര്യമാണെന്ന് മനസ്സിലായത്‌.

8:07 PM  
Blogger Salil said...

നമ്മുടെ നാട്ടില്‍ ചിലയിടങ്ങളില്‍ ത്രാസിന്‌ തൂക്ക്‌ എന്ന് പറയാറുണ്ട്‌ .. അതാണോ അതുല്യ ഉദ്ദേശിച്ചത്‌ - എന്നാല്‍ കലക്കി .. അല്ലെങ്കില്‍ ചിരിയില്‍ ഞാന്‍ പങ്കുചേരുന്നില്ല .. :-)

8:12 PM  
Blogger Unknown said...

ഇതാ ബാച്ചീസിനോസിനൊരു പൊതിയാ തേങ.
ഇതു കൊണ്ടെന്തൊക്കെ കാട്ടിക്കൂട്ടുമെന്നു കാണാലോ!

ഉത്തരാധുനികനും ശേഷം ഇവനൊ? :)-

8:16 PM  
Blogger കരീം മാഷ്‌ said...

അതുല്ല്യേച്ചി ഇപ്പോ സ്ത്രീപക്ഷമോ ? അതോ ആണ്‍പക്ഷമോ?
ഏതായാലും തൂക്കുന്നതിനു മുന്‍പു കറുത്ത മുഖം മൂടി വേണ്ടാന്നു പറയാന്‍ ധൈര്യം കിട്ടണേ എന്നോരു ആശയുണ്ട് ഇനിയും ബാക്കിയായ ആണത്തത്തിന്.

5:05 AM  
Blogger അനംഗാരി said...

ബാച്ചീസേ...ഓടി വാ....ഇത് കാണ്.അതുല്യാമ്മ (ഗൌരിയമ്മ എന്നൊക്കെ പറയുമ്പോലെ)നിങ്ങളെ പ്രണയത്തിന്റെ ഊരാകുടുക്ക് അല്ലെങ്കില്‍ ജീവിതം കട്ടപ്പൊഹയാകുന്നെതെങ്ങിനെയെന്ന് കാണിച്ച് തരുന്നു.

6:26 AM  
Blogger Rasheed Chalil said...

കഴുത്തില്‍ കുരുക്കിയ കയറില്‍ വലിക്കുമ്പോഴേല്ലാം അവള്‍ ഐ ലവ് യു എന്ന് പറഞ്ഞിരുന്നോ ?

7:37 AM  
Blogger കുറുമാന്‍ said...

പ്രണയം മുതുനെല്ലിക്കപോലെയാണ്, ആദ്യം കൈക്കും, പിന്നെ കൈപ്പൊരു ശീലമായിക്കോളും :)

8:41 AM  
Blogger രാജീവ്::rajeev said...

ആരാ പറഞ്ഞെ പ്രണയം മുതുനെല്ലിക്കയാണെന്ന്. :) :) :)
അതു നല്ല അപ്പിളല്ലെ ആപ്പിള്‍.
പിന്നെ അതുല്ല്യേച്ചി, തുക്കി കയറ്റുന്നതിന്റെയും, തൂക്കില്‍ കയറ്റുന്നതിന്റേയും പ്രാസ ഭംഗി കൊള്ളാം. ഇനീപ്പോ അതിന് പ്രാസംന്നല്ലേരിക്ക്വോ പറയാ ഉമേഷേട്ടാ എന്നെ തല്ലല്ലെ :) :) :D ഞാന്‍ പഠിച്ചോളാം.

9:26 AM  
Blogger Unknown said...

ബാച്ചി തൂങ്ങും..... ഉവ്വ അതിനിത്തിരി പുളിയ്ക്കും. കിണറ് കുത്തിയതേ ബാച്ചിയാ. അവനെയാണ് കിണറ്റില്‍ നിന്ന് കയറ്റിയിട്ട് തൂക്കാന്‍ പോണത്. :-)

10:04 AM  
Blogger ഏറനാടന്‍ said...

ഈ ചേച്ചിക്ക്‌ ദൈവംതമ്പുരാന്‍ കുറച്ചൂടെ ബുദ്ധി അധികം കൊടുത്താലുള്ള അവസ്ഥ! ഹോ ആലോയ്‌ക്കനൂടെ വയ്യാ! ഇത്തിരി വരിയില്‍ ഒരു ഇതിഹാസം രചിക്കുന്ന.... വയ്യ പറയുന്നില്ല.

5:43 PM  
Blogger നന്ദു said...

ഒരു സുഹൃത്ത് പ്രണയത്തെക്കുറിച്ച് പറഞ്ഞത് പ്രണയം പപ്പടം പോലെയാണെന്നാണ്‍. കാണാനൊരാനച്ചന്തമുണ്ട് പക്ഷെ പൊട്ടിച്ചാലും തണുത്താലും കൊള്ളില്ല എന്ന്?
ഓരൊരോ കാഴ്കപ്പാടുകള്‍ !. മിഴികള്‍ കൊണ്ടു കടുകു വറക്കുകയും ഒടുവില്‍ ആ ചട്ടിയില്‍ തന്നെ തള്ളിയിടുകയും ചെയ്യുന്ന ഏര്‍പ്പാട് ഈ പെണ്ണുങ്ങള്‍ തുടങ്ങീട്ട് കാലം കുറെയായി. ഇപ്പോഴിതാ അവരുടെ സഹായത്തിനായി “ഗാര്‍ഹികപീഡന”ത്തിനെതിരെ നിയമവും. ബാച്ചികളെ നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ ........!

9:07 AM  
Blogger സ്വാര്‍ത്ഥന്‍ said...

അവള്‍ അവനെ ഈ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നില്ലേ!

നന്ദൂ ഇപ്പൊ വീട്ടത്യാവശ്യത്തിന് ഒരു ബെന്‍സ് വാങ്ങാന്‍ “നിന്റെ വീട്ടീപ്പോയി കാശ് കൊണ്ടുവാടീ” എന്നു പറഞ്ഞാല്‍ ഗാര്‍ഹിക പീഡനവും സ്ത്രീധനവും ഒന്നും ആകില്ലാന്ന്! ശരിയാണോ? സുപ്രീം കോടതീ കീ...

9:24 AM  
Blogger അതുല്യ said...

ഗാര്‍ഹീക പീഡനത്തിന്റെ മറ പിടിച്ച്‌ രണ്ട്‌ ദിവസം മുമ്പ്‌ റ്റിവിയില്‍ ഒരു വല്‍സല പണിക്കരേ കാട്ടിയിരുന്നു. ഒരു കോടി വരുന്ന ഒരു വീടിന്റെ ഉടമയായി പോലും ഇവര്‍. ഭര്‍ത്താവ്‌ പണ്ടെങ്ങോ ഉപേക്ഷിച്ച്‌ പോയി. അതിന്റെ പിന്നാലെ കേസും കൂട്ടവും ഒക്കെ നടത്തി, പിന്നീട്‌ ഇവര്‍ കേസ്‌ ജയിച്ച്‌ ഈ വീട്‌ സ്വന്തമാക്കി. പറഞ്ഞ്‌ വന്നത്‌, പണ്ട്‌ കുടുംബ കോടതി കൈയ്യൊഴിഞ്ഞ കേസാണിത്‌. പിന്നിട്‌ ഈ ഗാര്‍ഹീക പീഡനത്തിന്റെ വരവോടെ, അതിന്റെയൊക്കെ പല വഴികളിലും ഇഴ ചേര്‍ത്ത്‌ ഈ കേസ്‌ ജയിച്ചു എന്നാണു വക്കീലു പറയുന്നത്‌. അപ്പോഴും എന്റെ മനസ്സില്‍ ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. മനസ്സില്‍ നിന്ന് പടിയിറക്കി വിട്ട ഭര്‍ത്താവില്‍ നിന്നും പിന്നീട്‌ വസ്തുക്കള്‍ സ്വായത്തമാക്കി ജീവിയ്കുമ്പോള്‍, സ്ക്രാച്ച്‌ ആന്‍ഡ്‌ വിന്‍ കൂപ്പണിലൂടെ കിട്ടിയ സമ്മാനത്തിന്റെ സുഖമല്ലേ ഉണ്ടാവൂ? മുഖം പോലും കണ്ടിട്ടില്ലാത്തെ ഒരാളുടെ മണിയോര്‍ഡര്‍ അനാഥാലത്തിലെ കുട്ടികളു വാങ്ങുന്നത്‌ പോലേ? മനസ്സും ശരീരവും ഓര്‍മ്മകളും തനിക്ക്‌ തരാന്‍ കഴിയാത്ത ഒരാളുടെ വസ്തുക്കള്‍ കേസ്‌ ജയിച്ച്‌ നേടിയത്‌ എന്റെ കൈയ്യില്‍ കിട്ടിയാല്‍ പഴുതാരകൊട്ട കമ്ഴ്ത്തിയത്‌ പോലെ തോന്നും എനിക്ക്‌.

9:53 AM  
Blogger നന്ദു said...

ശ്രീമതി വത്സലയുടെ കേസിനും വശം രണ്ടുണ്ട്.
ഒന്ന്: കാലാകാലങ്ങളായി രണ്ടു കുട്ടികളുമായി കഴിയുന്ന അവര്‍ക്ക് ചിലവിനു പോലും കൊടുക്കാ‍തെ വിദേശത്ത് മറ്റൊരു ഭാര്യയുമായി സസുഖം വാഴുന്ന “ഭര്‍ത്താവ്” ല്‍ നിന്നും അതു വാങ്ങിയെടുക്കുന്നതില്‍ ഉണ്ടായിരുന്ന വാശി.

മറുവശം അതുല്യ പറഞ്ഞതുപോലെ മനസ്സില്‍ നിന്നും പടിയിറക്കിയശേഷം എന്തു സ്വത്തു കിട്ടിയാലെന്ത്?.
ഒന്നു കൂടി ചിന്തിച്ചാല്‍ ഒരു കണക്കിനു സ് നേഹത്തെക്കാളും സ്വത്തിലായിരുന്നില്ലേ അവരുടെ നോട്ടം?. ആ വീടിന്റെ ചിത്രം കണ്ടപ്പോള്‍ ഒരു സംശയം ഇതിനു ടാക്സും കറന്റ് ചാര്‍ജ്ജും മെയിന്റനന്‍സ് ചാര്‍ജ്ജുമൊക്കെ “ഭര്‍ത്താവു” തന്നെ ഇനി കൊടുക്കേണ്ടിവരുമോ? ആ നിയമത്തില്‍ അതിനു വല്ല വകുപ്പുമൊണ്ടോ ദൈവമെ!.

11:26 AM  
Blogger ശാലിനി said...

ഞാനും പലപ്പോഴും ആലോചിക്കാറുണ്ട്, തന്നേയും കുട്ടികളേയും ഉപേക്ഷിച്ചുപോയവന്റെ കാശ് യുദ്ധം നടത്തിമേടിക്കുന്നത് എന്തിനാണെന്ന്?

ബന്ധത്തിലുള്ള ഒരു സ്ത്രീയുണ്ട്, ഭര്‍ത്താവ് ഉപേക്ഷിച്ചു, ആങ്ങളമാര്‍ സംരക്ഷിക്കുന്നു, ഈ സ്ത്രീകാരണം ആങ്ങളമാരുടെ ഭാര്യമാര്‍ക്ക് എന്നും കണ്ണുനീര്‍.. മകന്‍ വളര്‍ന്നു, ജോലിയുമായി. ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണ് ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്ത് മകന്റെ പേരില്‍ എഴുതികിട്ടണമെന്നും പിന്നെ ആജീവനാന്തകാലം ഇവര്‍ക്ക് ചിലവിനു കൊടുക്കണമെന്നും പറഞ്ഞ്. ഇവര്‍ അങ്ങൊട്ടു പറഞ്ഞു വാങ്ങിയ വിവാഹമോചനം ആണ്. അപ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹവും കരുതലുമല്ല വേണ്ടത്, അങ്ങേരുടെ കാശ് ആണ്.

നന്നായി നോക്കിനടന്നിരുന്നെങ്കില്‍ ആ കിണറ്റില്‍ വീഴുമായിരുന്നോ, വീണതുകൊണ്ടല്ലേ തൂക്കില്‍കയറേണ്ടി വന്നത്.

11:49 AM  
Anonymous Anonymous said...

എന്നെ തല്ലല്ലേ… ഞാന്‍ നാന്നവില്ല

11:30 AM  
Blogger മുത്തലിബ് പി കൊവ്വപ്പുറം കുഞ്ഞിമംഗലം said...

എന്നെ തല്ലല്ലേ… ഞാന്‍ നാന്നവില്ല

11:33 AM  
Anonymous Anonymous said...

അവനപ്പോള്‍ പറഞ്ഞത്‌,

എന്റെ പ്രണയം പോലെയാണു
എന്റെ മരണവുമെങ്കില്‍
ഞാന്‍ മരിച്ചു കൊള്ളട്ടെ...!

എന്നായിരുന്നു.

12:52 AM  
Blogger 5689 said...

zzzzz2018.8.31
nike outlet
adidas superstar
ugg boots
oakley sunglasses wholesale
canada goose outlet
coach outlet online
pandora
uggs outlet
adidas outlet
christian louboutin shoes

7:19 AM  

Post a Comment

<< Home