Monday, December 25, 2006

സുനാമിയുടെ ഓര്‍മ്മയ്ക്‌



ഇത്‌ പോലെ ഒരു ഡിസംബര്‍ 26നു, ലോകത്തിലേ പലയെടുത്തും ഒരുപാട്‌ ചിതകള്‍ എരിഞ്ഞു, എരിഞ്ഞടക്കാന്‍ കഴിയാത്തവ പിന്നീട്‌ കുഴിച്ച്‌ മൂടി, വേറേ വേറെ അല്ലാതെ, ഒന്നിച്ച്‌, ജാതി മത ലിംഗ ഭേദമില്ല്യാതെ.

ബാക്കിയുണ്ടായിരുന്ന തീരങ്ങളൊക്കെയും തന്നെ ശവപറമ്പുകളായും, ദുരന്തം ഒഴിഞ്ഞു മാറിയിട്ടവര്‍ ജീവിയ്കുന്ന ശവങ്ങളായും മാറി..

ചിലര്‍ക്ക്‌ എല്ലാരും തന്നെ,
ചിലര്‍ക്ക്‌ സഹോദരന്മാരെ, അമ്മയേ, ചിലര്‍ക്ക്‌ ഒരു കുഞ്ഞിനെ, ചിലര്‍ക്ക്‌ മക്കളായ നാലുപേരെയും ഒന്നിച്ച്‌, മറ്റ്‌ ചിലര്‍ക്ക്‌ ഇന്നലെ നവവധുവായി തലകുമ്പിട്ട്‌ മുന്നില്‍ നിന്നവളേ, വേറേ ചിലര്‍ക്ക്‌, നാളേ ഒരു കുഞ്ഞു ചിരിയ്കുന്ന മുഖം മാറോടണയ്കാം എന്ന് കരുതി സ്വപ്നം കണ്ടവരെ....

കണക്കുകള്‍ ദുരന്തങ്ങളുണ്ടാവുമ്പോള്‍ എന്ന പോലെത്തന്നെ, പല ആയിരങ്ങളുടേയും അക്കങ്ങള്‍ നിരത്തുന്നു. ആയിരമോ പതിനായിരമോ അതിലപ്പുറമോ..... ശരിയ്കും അറിയുന്നവര്‍, കൂടെയുള്ളവരെ നഷ്ടപെട്ടവര്‍ മാത്രം. അവര്‍ക്കാണല്ലോ ഇനി എണ്ണാനും നോക്കാനും മുഖമില്ലാതെ ആയത്‌. ബാക്കിയൊക്കെ മറ്റുള്ളവരുടെ പുസ്തകങ്ങളിലേ കണക്കുകള്‍ മാത്രമാണു.

ഒരുപാട്‌ സൗഖ്യങ്ങളുണ്ടാവുമ്പോള്‍, സമാധാനം മനസ്സിനോട്‌ ചേര്‍ന്നിരിയ്കുമ്പോള്‍, ഇത്‌ പോലെത്തെ ദുരന്തങ്ങളിലെയ്ക്‌ ഞാന്‍ കണ്ണ്‍ പായിയ്കുന്നു. ഒരുപക്ഷെ നാളെ ഇന്ന് വളയം ചെയ്തിരിയ്കുന്ന സുരക്ഷ ഇല്ലാതെയാവുമ്പോള്‍, തരിച്ചിരിയ്കാതെ, ചില പരിചിത ഭാവം കാണിയ്കാനും ഉള്‍കൊള്ളാനും ഇത്‌ ഉപകരിയ്കും.

7 Comments:

Blogger അതുല്യ said...

സുനാമിയുടെ ഓര്‍മ്മയ്ക്‌.

11:17 PM  
Anonymous Anonymous said...

സുനാമിയെ പലരും ഇന്നൊരു തമാശയാക്കി അവതരിപ്പിയ്ക്കുമ്പോള്‍ ഞാനോര്‍ക്കുന്നത്‌ അന്നേ ദിവസം വേളാങ്കണ്ണിയില്‍ കുര്‍ബാനകൂടാന്‍ പോയ ഞങ്ങളുടെ ഒരു സുഹൃത്തിനെയാണു. കടുത്ത തലവേദന മൂലം രാവിലത്തെ മാസിനു അദ്ദേഹം പോയില്ല. പിന്നെ കേള്‍ക്കുന്നതോ തൊട്ടടുത്ത റൂമിലുള്ളവരെല്ലാം തന്നെ തിരയില്‍ ഒലിച്ചുപോയ വാര്‍ത്തയും. ഞങ്ങളെ ഫോണ്‍ വിളിക്കുമ്പോള്‍ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു.

7:28 AM  
Blogger സുല്‍ |Sul said...

വളരെ സത്യം.

ദുരന്ത ബാധിതരുടെ കഷ്ടപ്പാടുകള്‍ക്കിനിയെങ്കിലും ഒരറുതി വരട്ടെ!

-സുല്‍

7:35 AM  
Blogger sreeni sreedharan said...

കഴിഞ്ഞ വര്‍ഷം വേളാങ്കണ്ണിയില്‍ പോയപ്പോ, ശരിക്കും ആളുകളുടെ നിലവിളികള്‍ ചെവിയില്‍ മുഴങ്ങുന്നതു പോലെ തോന്നി. :(

ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ജീവിതം നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി ഈശ്വരനോട് പ്രാര്‍ത്ഥിക്കാം.

8:15 AM  
Blogger paarppidam said...

സുനാമി ദുരന്തത്തെ ഇനിയും അതിജീവിക്കാത്തവര്‍കായി...നന്നായിരിക്കുന്നു.പക്ഷെ അതിലും വേദനിപ്പിക്കുന്ന ഒന്നാണ്‌ സര്‍ക്കാര്‍ മുതല്‍ ചില സംഘടനകള്‍ വരെ അതിന്റെ പേരില്‍ പിരിവെടുത്ത്‌ മുക്കിയതും ഇനിയും വാഗ്ദാനം ചെയ്ത വീടുകള്‍ പൂറത്തിയാക്കാത്തതും.മലയാളി ദുരന്തങ്ങളെയും ധനസമ്പദിക്കുവാനുള്ള ഒരു വഴിയായി തിരഞ്ഞെടുത്തിരിക്കുന്നു.

12:20 PM  
Blogger തമനു said...

സുനാമി ദുരന്തം നമുക്ക്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഓര്‍ക്കാനുള്ള ഒരു ദിവസം മാത്രമായിരിക്കുന്നു. നഷ്ടപ്പെട്ടവന്റെ വേദന പോലും നമുക്കൊരാഘോഷമാണ്‌. ഇന്നും നേതാക്കളുടെ വക 'രണ്ടാം വാര്‍ഷികാഘോഷം" ഉണ്ട്‌. വൈകിട്ടത്തെ വാര്‍ത്തയില്‍ നമുക്കതു കണ്ട്‌ രോമാഞ്ചം കൊള്ളാം, പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ശോകസാന്ദ്രമായ സംഗീതത്തിന്റെ അകമ്പടിയോടെ ആ തീരങ്ങളെ ഒക്കെ വീണ്ടും കാണാം ... പിന്നീട്‌ സൗകര്യപൂര്‍വം ഒരു വര്‍ഷത്തേക്ക്‌ അതു മറക്കാം.

അതിനെക്കുറിച്ച്‌ ഓര്‍ത്ത്‌ വേദനിക്കാന്‍ ശരിക്കും നഷ്ടം സംഭവിച്ചവരുണ്ടല്ലോ ...

3:46 PM  
Blogger ഗിരീഷ്‌ എ എസ്‌ said...

മരണം ഒരു കാത്തിരിപ്പാണെന്ന്‌
വിശ്വസിക്കാനാണെനിക്കിഷ്ടം...
ഓരോ കാത്തിരിപ്പും മരണത്തിന്‌ മുമ്പുള്ള..
നിയോഗങ്ങളാണെന്നും...
സുനാമി...
വാര്‍ഷികം കടന്നുപോകുമ്പോള്‍..
ഓര്‍ക്കുകയും പരിതപിക്കുകയുമല്ലാതെ മേറ്റ്ന്ത്‌ ചെയ്യാന്‍...
ല്ലേ അതുല്യേ...

നല്ല രചന...
അഭിനന്ദനങ്ങള്‍

3:05 PM  

Post a Comment

<< Home