Sunday, December 17, 2006

ഒരു തുണ്ട്‌

എന്നെ കൊണ്ടാവില്ലാ എന്ന് പറയേണ്ട സ്ഥലത്ത്‌ ഞാന്‍ ശ്രമിയ്കാം എന്ന് പറയാതിരിയ്കുക.


അനുഭവത്തിലൂടെ ഉയര്‍ന്ന് വന്ന ഒരു തുണ്ട്‌ വാക്യം.

22 Comments:

Blogger അതുല്യ said...

ഒരു തുണ്ട്‌.

11:50 AM  
Blogger സ്വാര്‍ത്ഥന്‍ said...

‘ഞന്‍ ശ്രമിക്കാം’ എന്നതിന്റെ അര്‍ത്ഥം ‘പോയി പണി നോക്കെടാ’ എന്നാണെന്നാണ് ഞാന്‍ ധരിച്ചു വച്ചിരുന്നത് !

11:52 AM  
Blogger മുസ്തഫ|musthapha said...

എന്നിട്ടും ‘ഈ’ പോസ്റ്റ് എഴുതീലോ അതുല്യേച്ച്യേയ് :))

12:01 PM  
Anonymous Anonymous said...

അപ്പോ ഇനി ഞാന്‍ സ്വാര്‍ഥനോട്‌ ഒന്നും ചോദിയ്കില്ലാ. ഇത്രയ്കും നീചത്വം കാട്ടിയാ ദൈവം പൊറുക്കില്ലാ സ്വാര്‍ഥാ.

12:07 PM  
Blogger Kalesh Kumar said...

ശരിയാ ചേച്ചീ!

12:54 PM  
Blogger Sreejith K. said...

“ഞാന്‍ ശ്രമിക്കാം”, “ഞാന്‍ നോക്കാം” എന്നൊക്കെ പറഞ്ഞാല്‍ അതുതെന്നയാണ് അര്‍ത്ഥം അതുല്യച്ചേച്ചീ. അതു മനസ്സിലാക്കാന്‍ അതുല്യച്ചേച്ചിക്ക് അന്‍പത് വയസ്സുവരെയുള്ള അനുഭവം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നോ? ;)

2:21 PM  
Blogger സുല്‍ |Sul said...

അതുല്യേച്ചി ‘ഇന്‍ശാ‍അള്ളാ’ കേട്ടിട്ടില്ലെ.
ഇടക്ക് ദുബായില്‍ വാ, അപ്പൊ കേള്‍ക്കാം.

-സുല്‍

2:30 PM  
Blogger അതുല്യ said...

സുല്ലേ.. ഇന്‍ശ്ശാ അള്ളാ, മീന്‍സ്‌ ഗ്യാരന്‍ഡി സിക്സ്‌ മണ്‍ത്‌സ്‌ ശരിയാവില്ലാന്ന് ...

അതെന്ന്യാ ന്നേ ഞാനും പറഞ്ഞേ,, ഒക്കേനും ശരിയാക്കി തരാം ന്നും പറഞ്ഞ്‌ എന്നെ കൊണ്ടാവില്ലാന്ന് പിന്നെ പറയണ്ടാന്ന്.

ശ്രീക്കുട്ടാ.. ഒരാള്‍ ഇന്നലെ 44 ന്ന് പറഞ്ഞ്‌ പോയിട്ട്‌ അത്‌ ഇന്ന് അമ്പതായതില്‍ അനിര്‍വ്വാജ്യമായ സന്തോഷം രേഖപെടുത്തി കൊള്ളട്ടെ.

2:41 PM  
Anonymous Anonymous said...

അതു ശരി അപ്പോ ഈ പറഞ്ഞതാരാ??

“അതുല്യ said...

എവൂരാനേ, ഞാന്‍ ശ്രമിയ്കാംട്ടോ. 5 കൊല്ലം മുമ്പ്‌ ചിലത്‌ ഞാന്‍ കുത്തിക്കുറിച്ചിട്ടുണ്ട്‌. ശ്രമിയ്കട്ടെ,.......”.

ഓ:ടോ:
ഞാന്‍ മാത്രമല്ല അറിവുള്ള ശ്രീജിതും എനിക്കു കൂട്ടിനുണ്ട്. നന്നായി.

3:29 PM  
Blogger വേണു venu said...

കാമരാജ് ഏതാവശ്യത്തിനു ചെല്ലുന്നവരേയും നിരാശരാക്കില്ലാ എന്നു കേട്ടിട്ടുണ്ടു്. “പാര്‍ക്കലാം” എന്നു പറഞ്ഞുവിടും. അതിന്‍റെ അര്‍ഥം പോങ്കോ നടക്കാതു് എന്നായിരിക്കാം.
അതുല്യാജി,ഞാന്‍ ശ്രമിയ്കാം എന്ന തുണ്ടു് ഒരു കള്ളനാണല്ലേ.:)

3:39 PM  
Blogger Siju | സിജു said...

നന്ദൂ.. :-)

3:43 PM  
Anonymous Anonymous said...

വേണുവിന്റെ കമന്റിനു കൊടു കൈ.

3:56 PM  
Blogger magnifier said...

ഇദ്വന്നല്ലേ അദുല്യേച്ചീ ഭരണിക്കാവ് വേലയ്ക്ക് അപ്ഫന്‍ നമ്പൂരിപ്പാട്, അകത്തോലമ്മയോട് പറഞ്ഞതും “ച്ചാല്‍ കുട്ടിമാളോ, ഇനി ഞാനൊന്ന് നോക്കട്ടേ“ ന്ന്. ന്നിട്ട് അപ്ഫന്‍ നമ്പുരി മരിക്കണവരെ വല്ലോം നടന്നോ? ഇല്യ. അദല്ലേ പറഞ്ഞെ നോക്കാം നോക്കാന്മ് ന്ന് പറയണത് “ന്നെ ക്കൊണ്ട് കൂട്ട്യാ കൂടൂലമ്മാളോ,നീയെന്റെ....(അദ് പറേണ്ട, ശരിയാവൂല)എന്നതിനു തുല്യമാണെന്ന്!

6:27 PM  
Blogger അതുല്യ said...

ജയകൃഷ്ണന്‍ വധക്കേസ്‌ വിധി വന്നപ്പോ ഞാന്‍ മനസ്സില്‍ പറഞ്ഞു, റിഡിക്കുലസ്‌... എവിടെ ആര്‍ക്ക്‌ എങ്ങനെ നീതി?

ഇപ്പോ റ്റി.വി തുറന്നപ്പോ.. എഷ്യാനെറ്റില്‍
എം.ജി ശ്രീകുമാറിന്റെ സരിഗമപധനിസ...

അതിഥിയായിട്ട്‌ വന്ന അദ്ദേഹത്തേ കണ്ടപ്പോള്‍ കറിക്കറിയുന്ന തിരക്കിലുള്ള പോക്ക്‌ വരവില്‍ ഞാന്‍ കരുതി, വല്ല സിനിമാലാക്കാരും ആവുമെന്ന്..

പിന്നേം ഒന്നൂടെ നോക്കി.. ഞാന്‍ അന്ധാളിച്ചു! എന്റമ്മച്ചീ...
നമ്മടെ ഉപ മുഖ്യന്‍ ഉമ്മന്‍ ചാണ്ടി സാറു...

ശ്രീകുമാര്‍.. ചേട്ടനു 1000 രുപയുടെ സമ്മാനമടിച്ചിരിയ്കുന്ന്, ഇത്‌ വച്ച്‌ ഇഷ്ടമുള്ളത്‌ ചെയ്യാം ചേട്ടനു...

ഈശ്വരാ ഞാനിനിയും ജനങ്ങളുടെ ഇടയില്‍ തന്നെ ജനങ്ങള്‍ക്ക്‌ വേണ്ടി എന്നും ഉണ്ടാവും എന്ന്?

റിഡിക്കുലസ്‌!!

6:40 PM  
Blogger Abdu said...

ഉമ്മന്‍ ചാണ്ടി ഉപമുഖ്യനായോ?

അതെപ്പൊ?

6:54 PM  
Blogger sreeni sreedharan said...

ഇതെഞ്ഞോട് ഇന്നാള് പറഞ്ഞതാ..

:)

7:20 PM  
Blogger അതുല്യ said...

ഉപ അല്ലാന്നേ.. മുന്‍ ന്ന് വായിയ്ക്‌ നിങ്ങളു... തപ്പും പിഴയും ഒക്കെ ഉണ്ടാവും. 50 വയസ്സായി ഇപ്പോ.

7:29 PM  
Blogger Abdu said...

അയ്യോ അതുല്ല്യാമേ

ഞാന്‍ കുറ്റം പറഞ്ഞതല്ലാട്ടോ,

കണ്ടപ്പോ പറഞ്ഞൂന്നേള്ളൂ

7:36 PM  
Anonymous Anonymous said...

ഒരു വരി പോസ്റ്റുകള്‍!
ഹൈക്കു ??!

10:10 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

ഒരു പുസ്തകമുണ്ട് ഇംഗ്ലീഷില്‍... "NEVER SAY YES, WHEN YOU WANT TO SAY NO"... നല്ലൊരു നുറുങ്ങ്...

11:35 AM  
Blogger Mubarak Merchant said...

നല്ല തുണ്ട്.
തമിഴില്‍ തുണ്ടെന്നു പറഞ്ഞാ തോര്‍ത്തല്ലേ ചേച്ചീ?

11:38 AM  
Blogger Unknown said...

zzzzz2018.5.24
ralph lauren uk
chrome hearts
nike outlet
houston texans jerseys
nike air jordan
pandora
adidas outlet online
coach outlet online
ralph lauren outlet
moncler jackets

5:07 AM  

Post a Comment

<< Home