സൂന്റെ ബ്ലോഗ്ഗ് ആണ്ട് നിറവിനു
എല്ലാര്‍ക്കും എന്റെ വക മൈസൂര്‍ പാക്ക്.
ആണ്ട് നിറവിന്റെ ഡേയ്റ്റ് മുന്‍-കൂട്ടി പറയുക. ഉണ്ടാക്കി വയ്കാനാണു.
സൂവേ... ഇനിയും ഒരുപാട് നാള്‍ ഞങ്ങളോടൊപ്പം. ഞങ്ങള്‍ടെയൊക്കെ ബ്ലോഗ്ഗിംഗ് എന്ന പറഞ്ഞാ അപ്പീസ്സിലെ കസേരടേ വാഴ്‌വിന്റെ കരുത്തേയുണ്ടാവുള്ളു. വീട്ടില്‍ പലര്‍ക്കും സാധിയ്കുമെങ്കിലും, ഈ ശംബളം മേടിച്ച് ബ്ലോഗ്ഗ് ചെയ്യണ്ണതിന്റെ സുഖമൊന്ന് വേറേ. സൂ പലപ്പ്പോഴായി വന്ന് സിസ്റ്റം ഓണ്‍ ചെയ്ത് ലോഗ്ഗിന്‍ ആയി ബ്ലോഗ്ഗ് ചെയ്യുന്നത് എത്ര ആയാസകരം എന്ന് ആലോചിയ്കാവുന്നതേയുള്ളു. പ്രത്യേകിച്ച് വീട്ടിലെ തിരക്കൊക്കെ മാറ്റി വച്ച്.
സൂവിനു ഒരു 11 ഗണ്‍ സല്യൂട്ട് !!!
15 Comments:
സൂവിനു ഒരു 11 ഗണ്‍ സല്യൂട്ട് !!!
കൊതിയന്മാരും കൊതിച്ചികളും വരുന്നതിനുമുമ്പേ ഞാനെന്ന കൊതിച്ചി ഒക്കെത്തിന്നട്ടെ. നന്ദി. എന്റെ പ്രിയപ്പെട്ട തീറ്റസ്സാധനം ആണിത്. :)
എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നൂ... ഇനി മൈസൂര്‍പ്പാക്ക് കിട്ടണമെങ്കില്‍ വൈകുന്നേരം ആവണ്ടേ.
എന്താ ആണ്ട് വിഴാവായിട്ട് വൃതത്തിലാണോ വൈകുന്നേരം വരെ? അല്ല വൈകുന്നേരമേ ഉണ്ടാക്കി കഴിയ്കൂ എന്നാണോ സ്വീറ്റ്‌സ്?
ഹിഹിഹി വ്രതം ഒന്നുമില്ല. വൈകുന്നേരം വാങ്ങിക്കൊണ്ടുവരാന്‍ പറയും. ഉണ്ടാക്കിയാല്‍പ്പിന്നെ, പത്ത് ദിവസം അതായിരിക്കും മുഖ്യതീറ്റ. അടുത്ത വര്‍ഷമെങ്കിലും തടി കുറയ്ക്കണം എന്നുണ്ട് ;)
ഇതു പതിനഞ്ചെണ്ണമുണ്ടല്ലോ,ആരാ ഇതു മുഴുവന്‍ തിന്നു തീര്‍ക്കുക ?
ഇതെങ്ങനെയാണുണ്ടാക്കുന്നതെന്നുകൂടി പറഞ്ഞു താ അതുല്യേച്ചി.
ഹെന്റമ്മോ, വായില്‍ ഒരു കൊടം വെള്ളം. "ച്ച് ഒരു കച്ചണം തരോ?"
താരേ/ഒബി... ഒട്ടും പാടില്യാത്ത കാര്യയാന്നെ ഇത്.
ദേ..
1 ഗ്ലാസ്സ് കടലമാവ്
2 ഗ്ലാസ്സ് നെയ്യ്
2 ഗ്ലാസ്സ് പഞ്ചസാര
(ദേവന്‍ ഈ വഴി വരും മുമ്പ് ഇത് വായിച്ച് സേവ് ചെയ്യുക. നെയ്യ് പായസം ഇട്ടതില്‍ പിന്നെ എന്നൊട് ശുണ്ടി കേറി മിണ്ടിയട്ടില്ല)
വേണമെങ്കില്‍ കടലമാവ് ഒന്ന് ചൂടാക്കാം ഓപ്ഷണല്‍. പക്ഷെ കടലമാവ് അരിച്ച് നല്ല ഈവന്‍ സ്പ്രെഡ്ഡിംഗ് ആക്കി വയ്കുക.
നെയ്യ് ആദ്യമേ ഒരു ചെറിയ ബര്‍നര്‍ കത്തിച്ച് അതില്‍ വയ്കുക. അത് ചൂടായി തന്നെ ഇരിയ്കണം.
പഞ്ചസാര വലിയ ചീനചട്ടിയില്‍ ഇട്ട് 1/4 വെള്ളം ചേര്‍ക്കുക.
അത് നല്ല സ്റ്റിഫ് പാനിയാവുമ്പോ, (കൈയ്യില്‍ ഇട്ട് ഇടുക്കുമ്പോ നല്ല കമ്പി പോലെ തോന്നിയ്കുന്ന പരുവം) സ്റ്റൗ അണച്ച്, ഇതിലേയ്ക് ഈ കടലമാവ് കുറേശ്ശെ ആയി ഇടുക.
കട്ട തട്ടാതെ ഇരിയ്കാനാണു ഗ്യാസ് അണയ്കാന്‍ പറഞ്ഞത്.
അത് കഴിഞ്ഞ് സ്റ്റൗ കത്തിച്ച്, ഇളക്കി കൊണ്ടിരിയ്കുമ്പോള്‍ തന്നെ ചൂടായി കൊണ്ടിരിയ്കുന്ന നെയ്യ് ഒഴിയ്കുക.
എന്നാലെ നല്ല പൊരിഞ്ഞു നിറയേ അരിപ്പ പോലുള്ള മൈസൂര്‍ പാക്ക് കിട്ടൂ.
അല്ല കേക്ക് പോലെ മൃദു പോലെ മതിയെങ്കില്‍ നെയ്യ് ചൂടാക്കാതെ തന്നെ കടലമാവിലേയ്ക് ഇട്ട് ഇളക്കുക. അല്‍പം കഴിയുമ്പോ ഇത് ചീനചട്ടിയില്‍ നിന്ന് വിട്ട് വരും.
അപ്പോ നെയ്യ് തടവിയ പ്ലേറ്റിലേയ്ക്ക് മാറ്റുക. എന്നിട്ട് അപ്പോ തന്നെ മുറിയ്കുക.
അല്ലെങ്കില്‍ ഉറച്ച് പോകും മുറിയ്കാന്‍ പറ്റില്ല. ഇതിന്റെ കൂടെ വേണമെങ്കില്‍ തേങ്ങയും ചേര്‍ക്കാം. പക്ഷെ രണ്ട് നാളേ ഇരിയ്കു.
ഫുഡ് കമന്റ് പിന്മൊഴിയിലെത്തിയതിനു വെമ്പിള്ളി ഇപ്പോ വരും. മാപ്പായ ക്ഷമ തരുക രണ്ട് കിലോ.
നന്ദി അതുല്യേച്ചി.
ഇനി കടല മാവു വാങ്ങുമ്പോള്‍ ഉണ്ടാക്കി നോക്കാം.
ഇതുണ്ടാക്കിയതാണോ? വൌ!:)
നല്ല ഫോട്ടൊ !!!
ഹായ്!! കൊതിയാവണു ചേച്ചീ..
അതുല്ല്യേച്ചിയെ ഞാനെന്റെ കുക്കിംഗ് ഗുരുവായി പ്രഖ്യാപിച്ചിരിക്കുന്നു.ഇത് പരീക്ഷിച്ചിട്ട് ഫലം പറയാം.
സിജിയെ ഈശ്വരന്‍ കാത്തുരക്ഷിക്കട്ടെ!
:-)
balenciaga
yeezy boost 500
nike react
yeezy boost 350 v2
nike shoes
baseball jerseys
ultra boost
nike air max 270
yeezy boost 350
nike air max 95
Post a Comment
<< Home