കറിവേപ്പില്ല ചമ്മന്തി.
കറിവേപ്പില്ല ചമ്മന്തി.
ആദ്യമേ ,..
കറിവേപ്പില തൊണ്ടയ്കും, തൊലിയ്കും, മുടിയ്കും അത്യുത്തമം. പിന്നെ ഏറ്റവും പ്രൂവന്‍ (ഫോര്‍ മി.. ലിവിംഗ് എക്സാബിള്‍..) ദിവസം മൂന്ന് കതിര്‍ കറിവേപ്പില തിന്നുന്നു. കനം കൂടുന്നത് വളരെ അധികം ഇത് മൂലം നിയന്ത്രിയ്കപെടുന്നു. കാരണം എനിക്കറിയില്ലാ. ദേവന്‍ പ്ലീസ്.. പക്ഷെ പഴമക്കാരുടെ മൊഴി പിന്തുടര്‍ന്ന്. എസ്പഷലി ഓണ്‍ ദാറ്റ് ഫോര്‍ ഡിഫിക്ക്ക്കല്‍ട്ട് ഡേയ്സ്, ഇത് വളരെ നല്ലതാണു.
15 കതിര്‍ കറിവെപ്പില(കഴുകിയെടുത്തത്)
1 സ്പൂണ്‍ ഉ:പരിപ്പ്
വേണ്ടത്ര ഉപ്പ്
ഒരു ചെറിയ തുണ്ട് പുളി
ഒരു ചെറിയ തുണ്ട് ഇഞ്ചി
3 പച്ചമുളക്
5 കുരുമുളക്
ഒരു ചെറിയ കഷണം കായം. (വളരെ കുറച്ച്)
ഉഴുന്ന് പരിപ്പ് എണ്ണയോഴിയ്കാതെ ചുവക്കേ വറുക്കുക.
ആദ്യം ഉഴുന്ന് പരിപ്പ് നല്ലവണ്ണം പൊടിച്ച് മാറ്റുക. മഷി പൊടി വേണ്ട. തര തരാന്ന് മതി.
പിന്നെ ചെറിയ ബൗളില്‍ കരിവേപ്പിലയും ബാക്കിയുള്ള ചേരുവകളും നല്ലവണ്ണം അരച്ചെടുക്കുക. അല്‍പം വെള്ളം വേണമെങ്കില്‍ തളിയ്കാം. പുളിയ്ക് പകരം അരച്ച ശേഷം നാരങ്ങ പിഴിഞ്ഞാലും മതി. ഇതിലേയ്ക് ഉ:പരിപ്പ് പൊടിച്ചത് ചേര്‍ത്ത് ഒന്ന് കൂടി തിരിയ്കുക. വേണമെങ്കില്‍ അല്‍പം വെളിച്ചെണ്ണ തൂവി ഉപയോഗിയ്ക്കുക. പിടിച്ചാ കിട്ടാത്ത വയറൊഴിച്ചിലുള്ളപ്പോഴും, യാത്ര കഴിഞ്ഞെത്തുമ്പോഴും, (കെ.കെ എക്സ്-പ്രെസ്സില്‍ ഡെല്‍ഹി വരെ പോയി വരുമ്പോഴും) ഒക്കെ ഇത് അത്യുത്തമം. പിന്നെ കേടാവില്യാ എന്ന ഗുണവും ഉണ്ട്.
കരിവേപ്പില പൊടി.
ഇനി കരിവേപ്പിന്റെ മരം തന്നെ വീട്ടിലുള്ളവര്‍, നല്ല മൂത്ത ഇല വരുമ്പോ, കുറെ പറിച്ച് ഉതിര്‍ത്ത് ഒരു മുണ്ടില്‍ റൂമിന്റെ മൂലയില്‍ ഉണക്കാനിടുക .(നിഴലുണക്ക് എന്ന് പറയും ഞങ്ങള്‍) രണ്ട് ദിവസം കഴിയുമ്പോ ഇത് നല്ലവണ്ണം ക്രിസ്സ്-പി ആയിട്ടുണ്ടാവും, ഉരുണ്ട് നടക്കുന്ന ഉണ്ണിമാര്‍ കേറി മൂത്രമൊഴിച്ചിലെന്‍ങ്കില്‍. ഇത് ചീനചട്ടിയില്‍ ഇട്ട് നല്ലവണ്ണം ചൂടാക്കുക. "വറുക്കറുത്" ചീന ചട്ടി ചൂടാക്കി അടുപ്പ് ഓഫാക്കി അതില്‍ ഇട്ടാലും മതി.
15ഓ അതിലധികമോ (കരിവേപ്പിലയുടെ അളവു പോലേ) മുളക് എണ്ണയില്ലാതെ വറുത്ത് മാറ്റുക.
ഒരു ചെറിയ നെല്ലിക്ക പുളി. ഒരലപം എണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് നല്ലവണ്ണം കരിയാതെ മുപ്പിച്ചെടുക്കുക. പുളിയിലുള്ള മോയ്സ്റ്റര്‍ പോകാനാണിത്.
1/4 ഗ്ലാസ് ഉ:പരിപ്പ്. ഉഴ്"പരിപ്പ് ഒരു ഈവന്‍ മിക്സര്‍ എന്ന നിലയ്കാണു ഉപയോഗിയ്കുന്നത്, പല പാചക കുറിപ്പുകളിലും, ഗുണവും കാണും. ഉ:പരിപ്പ് ചുമക്കെ എണ്ണയില്ലാതെ വറക്കുക.
1 സ്പൂണ്‍ കുരുമുളക് വരുത്തത്.
അല്‍പം കായം വറുത്തത്
1 സ്പുണ്‍ ജീരകം വറുത്തത്. (സ്വാദിഷ്ടമാണെങ്കില്‍ കൂട്ടാം)
ഇതൊക്കെ ഉ:പരിപ്പ് ഒഴിച്ച്, എല്ലാം നല്ലവണ്ണം ആറിയതിനു ശേഷം പൊടിയ്കുക. നല്ല പൊടിയായിട്ട് തന്നെ. ഇത് മാറ്റിയിട്ട് ഈ ഉ:പരിപ്പും ഇട്ട് പൊടിയ്കുക. ഇല്ലാം കൂടി ഇപ്പോ ഒരു പച്ച കളര്‍ (ഹെന്ന പൊടി) പോലെ കിട്ടും. ഇത് കുപ്പിയിലാക്കി നല്ലവണ്ണം അടച്ച് വയ്കുക. ഗര്‍ഭിണികളോ അല്ലെങ്കില്‍ പനിയൊക്കെ വന്നാലോ നാവിനു രുചിയില്ല്യാണ്ടെ ഇരിക്കുമ്പോ ഇതില്‍ നിന്ന് അല്‍പം എടുത്ത് ചൂടു ചോറില്‍ ഇട്ട് വെളിച്ചെണ്ണെയോ നറും നെയ്യും, (ദേവന്‍ കാണണ്ട, എനിക്ക് പിന്നെ വധ ശിക്ഷയാ....) ഒക്കെ കൂട്ടി അല്‍പം ഉപ്പും ചേര്‍ത്ത് കഴിയ്കാം, with curd rice too.
ഈയ്യിടെ ഒരു സുഹൃത്ത് ചിക്കന്‍ തക്കാളി സവാളയിട്ട് വേവിച്ച ശേഷം ഈ കറിവേപ്പില പൊടി ചേര്‍ത്ത് കുറുക്കി, ചിക്കന്‍ ഇന്‍ കറി ലീവ് മാരിനേറ്റഡ് ആയി കുക്കിയിരുന്നു. സ്വാദുണ്ടായിരുന്നും എന്ന് റിപ്പോര്‍ട്ട്. എന്നാലും പട്ടത്തീ റിസിപ്പീടെ ഒരു സുക്രുതക്ഷയം...
പിന്നെ ഇഞ്ചിയേ.. എനിക്ക് അറിയാവുന്ന ഒക്കെ എന്റെ വീട്ടിന്ന് കൈമാറി വന്നത് തന്നെയുള്ളു, അത് കൊണ്ട് അഗ്രഹാര റ്റച്ചുള്ള വെജിറ്റേറിയന്‍ പാചകങ്ങളെ അറിയൂ. കത്രിയ്കാകുഴമ്പ്, ചേന എണ്ണ ക്കറി, പടവലങ്ങ പൊരിച്ച് കുഴമ്പ്, കീര മുളകൂട്ടല്‍, പാവയ്ക പിട്ടല.. വാഴക്കൂമ്പ് മശിയല്‍... പിന്നെ കെട്ടിച്ച് വിട്ടത് സോറി ഓടി ക്കേറിയത് അങ്ങ് യൂപ്പി കുഗ്രാമത്തിലേയ്യ്ക്.. ചോലെ, ദം ആലൂ, പഞ്ച് ദാല്‍, ദാല്‍ ജീരാ, കുങ്ക്രൂ (കോവയ്ക്കാ..) അര്‍ബി ദം.. കരേലാ ബര്‍ത്താ, ബിന്‍ഡി ബര്‍ത്താ... ഇതൊക്കെ മതീയെങ്കി ഞാന്‍ തരാം. പക്ഷെ വേറെ ഒരു ലിങ്ക് ഉണ്ടാക്കിട്ട് അതിലിടാം ട്ടോ. അല്ലെങ്കില്‍ പിന്മൊഴിയ്കാരു എന്നെ തല്ലും, യു.പിക്കാരുടെ ഒക്കെ മുഴോനും നെയ്യാ,ആലൂ പൊറോട്ടാ, ഫൈനി പൊറോട്ട, ഫുല്‍കാ ദാല്‍.. ഒക്കെനും നെയ്യിലുണ്ടാക്കി,വെണ്ണ മുകളില്‍ വച്ചാ ശര്‍മാജീടെ അച്ഛന്‍ കഴിയ്കാറു. അതിനു മീതെ നാഴി നല്ല 1 ഇഞ്ച് കനത്തിലു മലായ് നിക്കണ പാലും!! അത് കുടാതെ കടുകണ്ണ തേച്ച് ഒരു കുളിയും.. എന്റപ്പാ.... മെനു പറയുമ്പോ ഞാന്‍ അടുത്ത് കാണുന്ന കസേരയില്‍ ഇബ്രു പിടിച്ച പോലെ പിടിച്ച് നിന്നിട്ടുണ്ട്. !! ഒക്കേനും പങ്കു വയ്കാം ട്ടോ. ഒരു ബ്ലോഗ്ഗ് തുറക്കട്ടെ.
P.S
(വലിയ വീക്കന്റോ അവധികളോ ഒക്കെ കിട്ടുമ്പോ, ഞാന്‍ സാധാരണ അല്‍പം, 1/4 കിലോ വീതം ജീരകം, കുരുമളക്, ഉ:പരിപ്പ്, കടലപരിപ്പ്, പച്ചരി (വറുത്തിട്ട്), പെരും ജീരകം, കറുവാപട്ട, കരയാമ്പൂ , ഉലുവ(വറുത്തിട്ട്) എന്നിവ ഒക്കെ വേരേ വെറെ പൊടിച്ച് കുപ്പിയിലാക്കി ഫീസര്‍ കവറുകളാക്കി വെയ്കും. (ഞാന്‍ ഫ്രീക്ക്വന്റലി ഉപയോഗിയ്കുന്നവ). പാചക കുറിപ്പുകള്‍ കാണുമ്പോ ഇതോക്കെ ഉപകാരപ്പെടും) സവാള/വെളുത്തുള്ളി/ഇഞ്ചി എന്നിവയും പുറം തോട് കളഞ്ഞ് "കഷ്ണിയ്കാതെ" കവറുകളില്‍ ഒാട്ടയിട്ട് വച്ചാലും കുറെ കാലം കേട് കൂടാതെ ഇരിയ്കും. അത് പോലെ പുതിന പച്ചയ്ക് ഇഞ്ചിയും പച്ചമുളകും കൂട്ടി അരച്ച് ഫ്രീസറില്‍ വയ്കുകയാണേങ്കില്‍ ആവശ്യമുള്ളപ്പോ ഒരു തൈരില്‍ ഒഴിച്ച് കുക്കുമ്പര്‍ ഇട്ട് പുതിന പച്ചടിയോ അല്‍പം തേങ്ങ ചേര്‍ത്ത് പുതിനാ ചട്ടണിയോ അല്ലെങ്കില്‍ പുതിന റൈസോ ഒക്കെ വിരുന്നുകാര്‍ വരുമ്പോ ഉണ്ടാക്കാം.)
28 Comments:
ഇഞ്ചിപെണ്ണേ... ശര്‍മാജീനെ ശബരിമലയ്ക് കേറ്റി വിട്ടത് ഇഞ്ചീടെ ഭാഗ്യന്നേ പറയേണ്ടൂ. അല്ലെങ്കില്‍ വീട്ടിലേ മെഷീനില്.... സ്ക്രീനില് മലയാളം ശര്‍മാജി കണ്ടാല്‍, ഞാന്‍ ചിക്കന്‍ കറി റെസിപ്പീ കാണണ പോലയാ.
കറിവേപ്പില്ല ചമ്മന്തി.
മലക്ക് പോയപ്പോഴെങ്കിലും ആ ശര്‍മ്മാജിക്ക് ഒരു സ്വൈര്യം കൊട് എന്റെ പൊന്നുങ്കട്ടേ.. കുറുക്കത്തി അതുല്യേ!!
:) ഞാന്‍ ഓടിയേ..
(അതുല്യാജീ..ചമ്മന്തി ഉണ്ടാക്കുമ്പോള്‍ വിളിക്കുക. ഞാന്‍ അവിടെ വന്ന് വാങ്ങിക്കോളാം)
താങ്ക്യൂ..അതുല്ലേച്ചിയെ. ഇത്ര പെട്ടെന്ന് ഇതു പോസ്റ്റിയതില്‍. ശര്‍മ്മാജീ കീ ജയ്! ശബരിമലയില്‍ പോയി പളനി രാമേശ്വരം ഇവിടെയൊക്കെ പോവാന്‍ പറയൂ.. :-)
പ്ലീസ്...പ്ലീസ്. വേറെ ബ്ലോഗ് തുടങ്ങി, അങ്ങോട്ട് മാറ്റൂന്നെ. അതു മതി.അതു മാത്രം മതി. ആ റെസിപ്പികളാണ് വേണ്ടത്.
വിശാലോ എന്ത് ആര്‍ദ്രവാമായ വിളിയായിത്.. എന്റെ പൊന്നുംങ്കട്ടെന്ന്... താങ്ക്യൂ... ഒരു സി.സി കോപ്പി ഞാന്‍ സോണയ്ക് കൊരിയര്‍ അയയ്കുന്നുണ്ട്...
ഇഞ്ചിയേ കടുത്ത കൈ പറയാതെ... ആഫ്റ്റര്‍ ഓള്‍ ഹീ ഈസ് മൈ സ്പോണ്‍സര്‍.
ദേവന്‍ വേദിയിലുണ്ടെങ്കില്‍ കരിവേപ്പിലയേ പറ്റി രണ്ട് വാക്ക്...
കറിവേപ്പില
കറിയ്കു പിമ്പും
ഇലയ്ക് മുമ്പും.....
അതുല്യേച്ചിയേ...
ഇതൊക്കെ കാണുമ്പോള്‍ ഒന്നു പരീഷിക്കാന്‍ മോഹം! പക്ഷേ ഞങ്ങള്‍ ബാച്ചീസ്* ..വേണോന്നൊരു സംശയം...
റെസീപി കൊണ്ടുകൊടുത്താല്‍ ഹോട്ടലുകാരുണ്ടാക്കിത്തരുമോ ആവോ! അല്ലേല്‍ ഈ ചാലക്കുടിയിലോട്ടൊരു പാഴ്സല്‍ പ്ലീസ്....
അതുല്യ,
വളരെ നന്ദി. ഇതു ഞാന്‍ ശ്രീമതിക്കു
അയയ്ക്കുന്നുണ്ട്. (ആ ഗോതമ്പ് ഇടിയപ്പം
എന്താക്കിയോ ആവോ?. ഞാനിതേവരെ അതേപ്പറ്റി ചോദിച്ചില്ല. ഇതു അതിന്റെ കൂടെ കഴിക്കാനുള്ളതല്ലെ?!)
നന്ദുവേ.. നാട്ടി പോവുമ്പോ കോടതീയിലോട്ട് ആദ്യം പോകേണ്ടി വരുമോ?
പാചകത്തിനു വാങ്ങിക്കുട്ടുന്ന ചേരുവയേക്കാള്‍ പ്രധാനം അതുണ്ടാക്കുവാനുള്ള മനസ്സും, ഒപ്പം സ്നേഹവും എന്ന ചേരുവകളാണു പ്രധാനം.
Su.Pu. - Thanks. Courier Service do not accept parcels to Chalakudi these days!!
കറിവേപ്പില്ല ചമ്മന്തി എന്നാണ് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. ശരിയാക്കുമല്ലോ.
കറിവേപ്പില എന്റെ ഇഷ്ടഭക്ഷണപദാര്‍ത്ഥം ആണ്. അതിട്ടാല്‍ എല്ലാ വിഭവത്തിനും സ്വാദ് കൂടും എന്ന് എനിക്കൊരു വിചാരം ഉണ്ട്. ചമ്മന്തി പിന്നെ, എപ്പോഴും ഉണ്ടാക്കുന്ന ഒന്നാണല്ലോ.
:)
കറി വേപ്പില്ല ചമ്മന്തി എന്തായാലും ഒന്ന് പരീക്ഷിക്കണം. എന്നിട്ട് വേണം ഇവിടെ വന്ന് രണ്ട് പറയാന്‍ :)
സൂവേ നന്ദി. മാറ്റാം ട്ടോ. (മടീണ്ട്..)
ഞാനും അക്കൂട്ടത്തിലാ..എനിക്കും കൂട്ടാന്‍ വയ്കുന്നതിലും ഇഷ്ടം താളിയ്കാനാ. കാഞ്ഞ് വരണ വെളിച്ചെണ്ണയിലു, കടുകും, ഉ:പരിപ്പും, ഉണക്കമുളകും, ഉലുവേം, ഉള്ളീം കരിവേപ്പിലേം ഒക്കെയിട്ട് താളിയ്കുമ്പോ ഞാന്‍ കോരിതരിച്ചിരിയ്കും. ലവ്വ് മച്ച്...
കറിവേപ്പില ചമ്മന്തി ഒന്ന് ശ്രമിച്ചു നോക്കണം. കത്രിയ്കാകുഴമ്പ്, ചേന എണ്ണ ക്കറി, പടവലങ്ങ പൊരിച്ച് കുഴമ്പ്, കീര മുളകൂട്ടല്‍, പാവയ്ക പിട്ടല.. തുടങ്ങിയവയുടെ റെസീപി വൈകാതെ ഇടുമല്ലോ.
ഹൊ ഈ പെണ്ണുങ്ങളുടെ ഒരു കാര്യം - ഇത്തിരി സമയം കിട്ടിയാ കഞ്ഞീ, കറീന്നും പറഞ്ഞിരിക്കും. സൂവും ഇഞ്ചീം എല്ലവര്‍ക്കും ഇതൊക്കെത്തന്നെ പണി ലെബനൊനില്‍ യുദ്ധം നടന്നതും തിരുവാമ്പാടീ തെരഞ്ഞെടുപ്പു നടന്നതും ഒന്നും ഇവരറിഞ്ഞില്ലെ ആവൊ?
:-)പെണ്ണുങ്ങളുടെ കൈകൊണ്ടു മരിക്കാനായിരിക്കും എനിക്കു വിധി
എന്റെ വെമ്പിള്ളിയേ.. ജാതകം അങ്ങട് നോക്കീരു.. വല്ല സുന്ദരിയും സുശീലയും സൗഭാഗ്യവതീം ആയ എന്നെ പോലെയുള്ള വല്ല സ്ത്രീ ഗണത്തിന്റെ കൈയ്യീന്ന് മരിയ്കാന്‍ യോഗോണ്ടോ ന്ന്.
--
വയറു നിറഞ്ഞാലേ എന്തേലുമൊക്കെ നടക്കൂ... മറക്കണ്ട.. :)
ആ ഇഞ്ചി ഇപ്പോ ഉറങ്ങണത് ഭാഗ്യയായി.
താരേ..ഇന്ന് രാവിലെ മുതല്‍ തുടങ്ങീതാ, ആദ്യം വിഷ്ണു, പിന്നെ ഇരിങ്ങല്‍, പിന്നെ അഗ്രൂ, പാവം ഈ ഞാന്‍. താരേയും കൂടി ഇങ്ങനേ സ്നേഹല്യാണ്ടായാ...
കരിവേപ്പില ബെസ്റ്റ് മുടിയ്കാണുട്ടോ. കരിവേപ്പില നന്നായി അരച്ച്, ഉണ്ടയാക്കി വെയ്യിലത്ത് വച്ച് ഉണക്കി, വെളിച്ചെണ്ണയില്‍ ഇട്ട് വച്ച്, ആ എണ്ണ തേച്ചാ, കാര്‍ക്കുന്തലങ്ങട് തഴച്ച് വളരും. ആണുങ്ങള്‍ക്കുള്ള മുടി കൊഴിച്ചിലിനും നല്ലതാണു. നരയ്കും നല്ലതാണു.
"കറി വെപ്പില്ല, ചമ്മന്തി" എന്നാണ് കരുതിയത്.
കറി വെയ്കാത്തപ്പോഴാണല്ലോ ചമ്മന്തി അരക്കുക.
കറിവേപ്പില, മല്ലിയില ഇന്നൊക്കെ കേട്ടാലോ എന്റെ വായില്‍ വെള്ളം നിറയും.
ഞാനൊരു പശുവാണോ ഡോക്ടര്‍?
അരവിന്ധാ.. ചിരിച്ചൂൂ....... മറിഞ്ഞൂ.... വീണൂ..
ഈ ചെക്കനെ കൊണ്ട് തോറ്റൂ ഞാന്‍.
ദുബായ് വഴി പോകണേ നാട്ടി പോവുമ്പോ, നമുക്കൊരു ചിരിയരങ്ങ് ഒരുക്കാം....
വെമ്പിള്ളീം പറഞ്ഞു, പിന്മൊഴീലു ഇനി കുക്കി കാക്കി കളിയ്കരുതെന്ന്. പിന്മൊഴീലു കൊളുത്താതെ ഇഞ്ചീടെ ആശയ്ക് ഒരു ബ്ലോഗുണ്ടാക്കീട്ടുണ്ട്.
http://uruliyumchembum.blogspot.com/
ഇഞ്ചിയേ ഗ്രൂപ്പിലൊക്കെ ചാടിയിറങ്ങി തളരുമ്പോ ഇതിലൂടെ പോകുക. ആരേയെങ്കില്‍ നാലു കോണ്ട്രിബ്യൂട്ടേഴ്സിനേ കിട്ടുമോ എന്നും അന്വേക്ഷിയ്കമല്ലോ. ബ്ലോഗ് അല്ലെങ്കില്‍ പാഴായി പോകും.
http://www.uruliyumchembum.blogspot.com/
ഹാായ്! താങ്ക്യൂ...ഇനി ഇവിടെ ഇട്ട റെസിപ്പികളുടെ ലിങ്കും കൂടി ആ ബ്ലോഗിലോട്ട് ഇടാവൊ? എനിക്ക് വയ്യ! ഈ അതുല്യചേച്ചീനെ എന്താ ചെയ്യണ്ടേന്ന് ഒരെത്തും പിടീം കിട്ടണില്ലല്ലൊ.ചോദിക്കണേന് മുന്‍പേ എല്ലാം തരുന്നു...മിസ്റ്റര്‍ ഈശ്വരാ, ഒന്ന് നോക്കീ പഠിക്കൂ ഈ ചേച്ചീനെ...
ചേച്ചി മാത്രം മതി. ബാക്കി ആരും വേണ്ടാ.
ചേച്ചീന്റെ തലയിലുള്ള റെസിപ്പികള്‍ മൊത്തം ഊറ്റി എടുക്കാനാണ്. :) സൂവേച്ചീന്റെ കരിവേപ്പിലയില്‍ നിന്ന് ഊറ്റുന്നുണ്ട്. :)
പതുക്കെ പതുക്കെ സമയം കിട്ടുമ്പോഴാണെങ്കിലും
അവിടെ ഒരു പോസ്റ്റ് ഇട്ടാല്‍ മതി. എപ്പളും ഇടണമെന്നൊന്നുമില്ല. ഇങ്ങിനെ ഈ അറിവ് ആ ഇഞ്ചിപ്പെണിന് പറഞ്ഞ് കൊടുക്കണ്ടേയെന്ന് തോന്നുമ്പൊ. ഊരുകാ റെസിപ്പീസ് ഒക്കെ. അപ്പൂസ് ഒരു നസ്രാണിപ്പെണ്ണിനെയാണ് കെട്ടണേങ്കില്‍ പിന്നെ ഉപകാരമാവൂലൊ (ഹഹഹ, പ്ലീസ് തല്ലരുത്!) :) (അപ്പൂസെ, ആശ വെക്കണ്ടാ...ചുമ്മാ പറഞ്ഞതാ!,
അമ്മേടെ ചിരവേടെ മൂര്‍ച്ച ഓര്‍മ്മിച്ചോളൂ..)
അതെന്നാ പിന്മൊഴിയില്‍ വേണ്ടാന്ന് വെക്കണെ? അതു ശരി.ഇവിടെ ഇവര് ശ്ലോകവും ഉഗാണ്ടയില്‍ എന്തു നടന്നൂന്നു, കള്ള് എങ്ങിനെയാ കുടിക്കണ്ടേന്നും നാഴിക്ക് നാല്‍പ്പതു വട്ടം പറയുമ്പൊ എന്നാ നമക്ക് പറഞ്ഞാല്‍? അതു ശരി! പിന്മൊഴി ഇല്ലെങ്കില്‍ പോസ്റ്റ് ചിലപ്പൊ മിസ്സ് ആവും...
എനിക്കോര്‍മ്മയുണ്ട് വിശ്വേട്ടന്‍ എപ്പോഴോ എവിടെയോ പറഞ്ഞത്, വാഴേടെ വേരു പോലെ എന്തോ കൊണ്ട് എന്തോ കറി വെക്കാം എന്നൊക്കെ.ഞാന്‍ കേട്ടിട്ടും കൂടിയില്ല. സോ, പിന്മൊഴീല് വരുമ്പൊ അങ്ങിനത്തെ അറിവുകളും കിട്ടുവല്ലൊ.
അതുല്യെ, എന്തായീ കുക്കി കാക്കി? ജര്‍മ്മനില് ഇപ്പറഞ്ഞതിന് വളരെ മോശം അര്‍ത്ഥമാണു കേട്ടൊ.
ആ പിന്നെ ഇഞ്ചീനെ കൂട്ടിക്കൊ അവിടാവുമ്പൊ ഇഞ്ചീം മാങ്ങായും പിന്നെ ഉരുളക്കുപ്പേരീം എപ്പഴും റെഡിയാ.
പിന്നെ “അതുല്യാവിന്‍ ചമയിലിടം“ മാറ്റി “ബൂലോക ചമയലിടം എന്നാക്കിക്കൂടെ?“ എല്ലാവരുടെയും കൊണ്ട്രിബ്യൂഷനുണ്ടെങ്കില്‍? നല്ല കാര്യാണു കേട്ടോ -ഞങ്ങള്‍ തീറ്റ പ്രാന്തന്മാരായ ആണുങ്ങള്‍ക്ക് കയറിയിറിങ്ങി കപ്പലോടിച്ചു പോവാല്ലൊ!
ങ്ഹേ, ഇഞ്ചീ,
എന്നെ വിളിച്ചോ?
എന്റെ ഇഞ്ചിയേ.. ഞാന്‍ ബ്ലോഗ്ഗിലാ നിര്‍ദോഷമായ കുത്തിത്തിരുപ്പുണ്ടാക്കി കുറുക്കന്‍ പട്ടവുമൊക്കെ ആയിട്ട് നടക്കണേ.. ഇതിപ്പോ ഇഞ്ചി എന്റെ വീട്ടി കേറി ....
എന്റെ ഇഞ്ചി.. എനിക്ക് ജാതിയോ മതമോ വിഭാഗമോ ഒന്നുല്ല്യാന്നേ... കരയുമ്പോ കണ്ണീരിനൊക്കെ ഒരേ നിറമല്ലേ? അല്ലാ നസ്രാണീക്കാരു കരയുമ്പോ നീലയോ ചുവപ്പോ ആണോ? നാലു കൂടെ പിറപ്പും ഞാനുമൊക്കെ നാഷണല്‍ ഇന്റ്രഗ്രേഷന്റെ കോംബിനേഷന്‍ പോലയാ കെട്ടിയേക്കണേ. അതോണ്ട് എല്ലാ വിശേഷം വരുമ്പോഴും പൊന്നു പെങ്ങള്‍ക്ക് സമ്മാനമുണ്ടാവും. (ഈ ഒരു ഉശിരില്‍ ഞാന്‍ ഈയ്യിടെയായി പടവലങ്ങയിട്ട് നസ്രാണിയുടെ മീന്‍ കൂട്ടാന്റെ വിധിയില്‍ വച്ചു (ആ റേഡ് കളര്‍ മീങ്കൂട്ടാന്‍), മീങ്കുട്ടാനേ കാട്ടും ടെയ്സ്റ്റുണ്ടായിരുന്നുന്ന് വിധികര്‍ത്താക്കള്‍.)
പിന്മൊഴീലു കണ്ട് പോകരുതെന്ന് വെമ്പിള്ളി എന്നേ കണ്ണു കാട്ടിയാ പോയേ. കേക്കാതെയിരുന്നാ നാളേ വന്ന് ചൂരലെടുക്കും. ഇഞ്ചി ബ്ലാങ്കറ്റ് പെര്‍മിഷന്‍ വാങ്ങിരു. എല്ലോരോടും ബോര്‍ അടിപ്പിയ്കാന്‍ എന്നാ ഞാന്‍ പിന്മൊഴീലു ഇടാം. അല്ലേല്‍ അമ്മച്ചീയാണെ ഞാനിടില്ലാ. (നളി മെമ്പേഴ്സുണ്ടെങ്കില്‍ വെജ് ഇനത്തില്‍ ഒരു കോംബിറ്റേഷന്‍ വിത്ത് രെസിപ്പിയോ/പടമോ ഒക്കെ ആവാലോന്ന് കരുതുന്നു. അങ്ങനെ ഫോട്ടം മാത്രം സപ്തവര്‍ണ്ണം കോമ്പൈറ്റ്ഷന്‍ ആക്കണ്ട. പണ്ട് ഡിഫന്‍സില്‍ ഞങ്ങള്‍ ഫിക്സഡ് ഇഗ്രീഡയന്‍സ് വച്ച് കോമ്പിറ്റേഷന്‍ നടത്തുമായിരുന്നു. നല്ല നോവല്‍ ഐഡിയാ അയിരുന്നു.)
ഈശ്വരാ പണ്ട് ഞങ്ങള്‍ക്ക് അച്ചാറും അപ്പളവും കൊണ്ടാട്ടവുമൊക്കെ business ആയിരുന്നുന്ന് ഈ ഇഞ്ചി എങ്ങനാണാവോ കണ്ട് പിടിച്ചേ... എന്നെ കൊല്ല്...
വാഴേടെ വേരല്ലാന്നേ.. താമരേടെ കാമ്പാ, താമരകിഴങ്ങ്/വേരു എന്നൊക്കെ പറയും.
ഇഞ്ച്യേ പോസ്റ്റുണ്ട് ഉറുളിയില്‍. പിന്നെ പഴയതില്‍ ഒരു കമന്റും ഉണ്ട്. ഒരു ഫോളോ അപ്പ് പ്ലീസ്.
ഇഞ്ചിയേ.. ഞാന്‍ കണ്ടു. ഇഞ്ചി കാട്ടണ പകുതി ഉന്മേഷം എന്നെ അന്ത കാലത്ത് അടുക്കളയിലു നിര്‍ത്തിയപ്പോ കാട്ടിയെങ്കില്‍ ഞാനൊരു ഫുള്‍ റ്റൈം ദഹണ്ണക്കാരിയായി കരിപുരണ്ട സെറ്റും മുണ്ടും മടിക്കുത്തുമായി നിന്നേനെ. (ഇപ്പോഴും സ്ഥിതി വലിയ മെച്ചമല്ലാട്ടോ). ഉമ്മ എത്രേം പോന്നോട്ടെ. പക്ഷെ കടിയ്കരുത്.
ഹുക്കാന്‍ ഇപ്പോഴും പേടിയാ. തര്‍ക്കുത്തരത്തിലാ ഞാനിവിടെ പിടിച്ച് നിക്കണേ ഇഞ്ചി. ഇനി അത് കുക്കില്‍ കൂടി ആക്കുമ്പോ എന്നെ ഓടിച്ചിട്ട് എല്ലാരും കൂടി തട്ടും. അത് വേണോ? ഇഞ്ചീടെ അപേക്ഷ ആരെങ്കിലും വരവ് വയ്കുമോ എന്ന് നോക്കട്ടെ.
ആര്‍ പിയേ.. കച്ചവടമാക്കുമ്പോ പരിപ്പിന്റെ പുറത്ത് ഹൈപോത്തിക്കേഷന്‍ റ്റു അതുല്യാന്ന് എഴുതാന്‍ മറക്കണ്ട. പരിപ്പ് വാരി ബ്ലോട്ടിങ്ങ് പേപ്പറിലോ റ്റിഷ്യൂന്റെ അടിയിലു പഞ്ഞി വച്ച് അതിലിട്ടാലോ ഇനിയും എണ്ണ വലിഞ്ഞ് കിട്ടും. വെറും റ്റിഷ്യു മാത്രമെങ്കില്‍ ദേവഗുരു ആറുമാസം സദ്യ കൊടുത്താലുള്ള കണക്കേ വരൂ. കാരണം, ഒരു സോക്കിംഗ് ലിമിറ്റ് കഴിഞ്ഞാ പിന്നെ, ഇറ്റ് ഡു നോട് അബ്സോര്‍ബ് ഓയില്‍ അറ്റ് ഓള്‍.
ഇഞ്ചിയേ.. ആര്‍പിയേ.. ബിന്ദുവേ.. താരേ... സൂവെ....രേശ്മേ അരവിന്ധാ... വീക്കന്റ് മഹാമഹം ആക്കു..... തക്കാളി തൊക്ക്...
ഇഞ്ചിയേ.. ആര്‍പിയേ.. ബിന്ദുവേ.. താരേ... സൂവെ....രേശ്മേ അരവിന്ധാ... വീക്കന്റ് മഹാമഹം ആക്കു..... തക്കാളി തൊക്ക്...
http://uruliyumchembum.blogspot.com/2006/12/blog-post_08.html
ഹൊ എന്‍റെ അതുല്യാവെ, അതുല്യാവിന്‍റെ ശ്വാസം വിടാതെയുള്ള വാചകമടി കാണുമ്പൊ വിശാലന്‍റെം അരവിന്ദന്‍റെം ബ്ലൊഗു വായിക്കുന്ന മാതിരി. ആ ഫോട്ടൊ ഏതായാലും അതുല്യാവിനു പറ്റിയ കസേര തന്നെ.
അതുല്യാ,
ആ മീങ്കറീന്റെ കാര്യം ഇവിടെ പറഞോ?. കരിങ്കാലീ.. മിണ്ടരുതെന്നു പറഞോണ്ടല്ലേ ഞാനതു ഇതുവരെ പൊളിക്കാത്തത്?.
എനിക്കു റ്റി.വി.എം. റിപ്പോര്‍ട്ട് കിട്ടീല്ല എന്നിട്ട് തീരുമാനിക്കാം കോടതിയില്‍ പോണോ വേണ്ടേന്ന്?.
ഇഞ്ചിയേ പിന്മൊഴിയ്ക് ശ്രമിയ്കുന്നുണ്ട്. നടന്നാ പറയാം ട്ടോ. ഇന്നും കൂടീ ക്ഷമിച്ചൂന്ന് ഒരു വാക്ക്.
http://uruliyumchembum.blogspot.com/2006/12/blog-post_11.html
Post a Comment
<< Home