Saturday, December 02, 2006

ഉമേശന്‍ മാശിന്റെ ഉണ്ണിയ്ക്‌....



ഉമേശന്‍ മാശിന്റെ ഉണ്ണിയ്ക്‌....

സിന്ധുവേ ദേ അതുല്യ അമ്മായീം മറ്റ്‌ ദുബായ്കാരും ബാക്കി എല്ലാരും ചേര്‍ന്ന് വിളക്ക്‌ ഒക്കെ ഒരുക്കിട്ടോ ഇരുപത്തെട്ടിനു. വേഗം ആ ഉണ്ണീനെ ഉമേശിന്റെ മടിയിലിരുത്തി അല്‍പം കണ്മഷി ഒക്കെ എഴുതിച്ച്‌, ആ ചരട്‌ ഒന്നെ കെട്ടാന്‍ പറയൂ. എന്നിട്ട്‌ എന്നും അല്‍പം മഷി കാല്‍ പാദത്തിന്റെ അടിയിലും തേയ്കൂ, കലി തൊടാതിരിയ്കട്ടെ അവനേ. കുഞ്ഞുങ്ങളെ തേടി നടക്കലാ കലീടെ പ്രധാന ജോലി.പക്ഷെ കാലിന്റെ അടിയിലു മഷി കണ്ടാ പിന്നെ ആ വഴി വരില്ല്യ. (ഈ അതുല്യാമ്മൂമേനേ ആരെങ്കിലും .....)

കൊച്ചീന്ന് വരുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അല്‍പം ഗോരാചനാദി ഗുളികയും കരുതു. ഉണ്ണീനേ ഇന്ന് എല്ലാരും കൂടി എടുത്ത്‌ എടുത്ത്‌ പാവം രാത്രി ഒരുപാട്‌ കരയും, കൈമാറിയൊക്കെ എടുക്കുമ്പോ ഉണ്ണിയ്ക്‌ ദേഹം വേദനിയ്കും. അത്‌ കൊണ്ടാ കരയണേ. ഗുളിക അല്‍പം തേനില്‍ ചാലിച്ച്‌ കൊടുക്കൂട്ടോ രണ്ട്‌ ദിവസം സിന്ധു.

ചടങ്ങ്‌ ഒക്കെ കഴിഞ്ഞ്‌ സന്ധ്യയുണ്ടോവൂല്ലോ അല്ലേ?

ഒക്കെ മംഗളായിട്ട്‌ നടക്കട്ടേ.

തിരക്കാ അമ്മായിയ്ക്‌, ദേ അടുത്തത്‌ ദേവന്റെ, പിന്നെ കലേഷിന്റെ, പിന്നെ ..... ശ്രീ...

9 Comments:

Blogger അതുല്യ said...

ഉമേശന്‍ മാശിന്റെ ഉണ്ണിയ്ക്‌....

7:23 PM  
Blogger വല്യമ്മായി said...

ആശംസകള്‍,പ്രാര്‍ത്ഥനയും

8:42 PM  
Blogger Sreejith K. said...

കലേഷിന്റെ എന്നു പറഞ്ഞതിന്‍ ശേഷം ഇട്ട ആ ശ്രീ എന്ന സാധനം എന്റെ പേരിന്റെ തുടക്കത്തിലും ഉള്ള ഒരു സാധനമായതിനാല്‍ ഞാന്‍ ചില തെറ്റിദ്ധാരണകളില്‍ ഉഴലുന്നു. ഞാന്‍ അല്ല അതെന്ന് ഒന്ന് പറയൂ. കല്യാണം കൂടി കഴിയാത്ത ഞാന്‍ ഇരുപത്തെട്ട് നടത്തുക എന്നൊക്കെ പറഞ്ഞാല്‍ അത് കടന്ന കൈ അല്ലേ?

12:06 AM  
Blogger myexperimentsandme said...

ഇത്ര പെട്ടെന്ന് ഇരുപത്തെട്ടായോ...ആശംസകള്‍ ഉമേഷ്‌ജിക്കും കുടുംബത്തിനും. പിന്നെ അതുല്ല്യേച്ചിക്കും.

12:24 AM  
Blogger ദേവന്‍ said...

ഓണ്‍ലൈന്‍ അരഞ്ഞാണം കെട്ടും നടത്തിയോ? കൊച്ചിന്റെ അമ്മാവന്മാര്‍ക്ക് വെറ്റിലയില്‍ ആയിരത്തൊന്നു ദിര്‍ഹം വച്ച് കൊടുക്കുന്ന ചടങ്ങും കൂടെ അങ്ങ് നടത്തിക്കേ. ഇവിടെ വെറ്റ ഇല്ലാത്തതുകാരണം ചടങു മുടങ്ങണ്ടാ. ഒരു എന്‌വലപ്പില്‍ ഇട്ട് കീശേല്‍ വച്ചു തന്നാല്‍ മതി. ഇപ്പോഴത്തെ കാലമല്ലേ, ഡി ഡിയോ ക്രെഡിറ്റ് കാര്‍ഡോ ആയാലും കുഴപ്പമില്ല. [കലേഷ്, ശ്രീ ഒക്കെ നേരുതന്നേ? പഹയന്മാര്‍ എന്നോട് പറഞില്ലല്ലോ?]

2:08 AM  
Blogger ഉമേഷ്::Umesh said...

അതുല്യച്ചേച്ചീ,

ഒരുപാടൊരുപാടു നന്ദി. ആശംസകള്‍ക്കു മാത്രമല്ല, ജന്മദിനത്തില്‍ നിന്നു 28 കൂട്ടി ദിവസം കണ്ടുപിടിച്ചു് അന്നു് ആശംസിച്ചതിനും. വല്യമ്മായി, ശ്രീജിത്ത്, വക്കാരി, ദേവന്‍ എന്നിവര്‍ക്കും നന്ദി.

പേരിടീലും ഇരുപത്തെട്ടുകെട്ടും ആഘോഷിച്ചു. ആഘോഷിച്ചു. ഫോട്ടോകള്‍
ഇവിടെ.

11:27 AM  
Blogger അതുല്യ said...

ഫോട്ടം 1024 നന്നായീട്ടോ. ഇന്നാലും കരിയൊന്നുമെഴുതി കണ്ടീല്ല...

മതി മതി ഉണ്ണീടെ ഫോട്ടമിട്ടത്‌,,, സോ സോ റ്റെമ്പ്ട്ടിംഗ്‌... ഉണ്ണിനെ തൊടാന്‍ തന്നെ തോന്നുണു....

ചേച്ചീ വിളി വേണോ? ഇല്യാന്നേ...

ദേ ദേവന്‍ അമ്മാവന്റെ 1001 ദിര്‍ഹമ്ന്ന് ഒക്കെ പറഞ്ഞ്‌ കൂവുന്നുണ്ട്‌... ഫെബ്രുവരീലു ഇങ്ങട്‌ കിട്ടേണ്ടത്‌ വരവ്‌ വച്ച്‌.. പോസ്റ്റിറ്റീവ്‌ പ്ല്സ്‌ പോസ്റ്റീവ്‌ ന്നൊരു ഫോര്‍മുല അങ്ങട്‌ പറ ഉമേശന്‍ മാഷേ...

7:15 PM  
Blogger yanmaneee said...

golden goose
golden goose
supreme clothing
cheap jordans
yeezy
supreme new york
kyrie irving shoes
kyrie 7
a bathing ape
yeezy shoes

2:49 PM  
Blogger yanmaneee said...

supreme
pg 4
paul george shoes
kyrie 6 shoes
hermes
stephen curry shoes
lebron shoes
kyrie 7 shoes
yeezy 350
giannis antetokounmpo shoes

11:12 PM  

Post a Comment

<< Home