നരക യാത്ര
അങ്ങനെ സുദിനം വന്നു.
എവിടേയ്കാ എന്നല്ലേ? ഒരു സംശയോം വേണ്ടന്നെ.. നരകത്തിലേയ്കാ.
സീറ്റൊക്കെ ഓവര്‍ ബുക്ക്ഡാ. കുറുമാന്‍ ഡീലിംഗ് ഇറ്റ്.
ഞാന്‍, ഡാലി, ഒക്കേനും ആദ്യേ ബുക്ക് ചെയ്തു. സോ കണ്‍ഫേംഡാ സീറ്റ്.
പിന്നേ... ദേവനുണ്ടാവും.. ന്യൂട്ടറൊക്കെ ദേവനല്ലേ വയ്കാനറിയൂ, പിന്നെ 2 നൈറ്റ്‌സ് 1/2 ഡേ 365 ദിര്‍ഹംസ് ഇന്റു 15 പീപ്പള്‍ എന്നൊക്കെ പറഞ്ഞാ കണക്കുപിള്ളയാവുമ്പോ കൃത്യമായിട്ട് ഹരിച്ച് പറയും. പിന്നെ വിശാലനുമുണ്ട് സില്‍കിനോടൊപ്പം നരകത്തിലു പോയീട്ട് പാലൊക്കെ വേണ്ടി വന്നാലോ....
വക്കാരീം വരും. അലെങ്കില്‍ വേണം.. എല്ലാരും കുടെ മുന്നിലോട്ട് ആയുമ്പോ വക്കാരിനേ നമുക്ക് പുറകില്‍ ഇരുത്തിയാ ഒരു ബാലന്‍സില്‍ ആവൂലോ അതോണ്ടാ. പട്ടേട കാര്യമാ ബിഗ് പ്രോബ്ലം.
അങ്ങനെ പുറപ്പെട്ടു. ആപ്പ ഊപ്പാ റ്റ്രെയിനൊന്നുമല്ലാട്ടോ. നല്ല ഒന്നന്തരം ബോയിംഗാ.. എന്തിന കുറയ്കണേ? എന്റെ ശ്രീജിത്തല്ലേ പെലറ്റിനു പഠിച്ചിട്ട് ഇരിയ്കണേ..
എല്ല്ലാരും ഉണ്ടോന്ന് നോക്കിയേ കുറുമാനേ..... പാസ്പോര്‍ട്ട് ഒന്നും ചെക്ക് ചെയ്യണ്ടാന്നേ... കയറി പോന്നോട്ടെ.. എന്താ... ലാസ്റ്റ് മിനിറ്റില്‍ ഉമേഷിനു സീറ്റു വേണമെന്നോ? ശരി ശരി.. ഇരുന്നോട്ടെ.. ഇനി നരകത്തെലെങ്ങാനും വല്ല സംസ്കൃതമോ മറ്റോ ആണു ഭാഷാ എങ്കില്‍ നമ്മള്‍ക്ക് പാടാവില്ലേ. അതൊണ്ട്, അല്ലൗ ഹിം.
ആരാ പിന്നേ ഇപ്പോ? ദേ അരവിന്ദനോ? ആ കൂട്ടിനേ ഒടിച്ച് തന്നെ കയറ്റണം ഇതിലേയ്ക്.. എന്നാലും പോന്നോട്ടെ. നരകത്തിലു പോയിട്ട് ലവ് യൂ കഥ കേട്ടിരിയ്ക്യാലോ നമുക്ക്..
ശ്രീയേ.. വാ.. ടേക്ക് ഓഫ്..
അതുല്യേച്ചീം ഡാലീം ഒക്കെ എന്റെ കൂടെ ഇരുന്ന മതി. ആ പിള്ളേരുടെ കൂടെ ഇരിയ്കണ്ടാട്ടോ. ഒക്കേനും ദുഷ്ടന്മാരാ....
ഡാ. ശ്രീയേ നീ ഇരിയ്കണ സ്ഥലത്തിന്റെ പേരാ കുട്ടീയേ.. കോക്ക് പിറ്റ് ന്ന് .. അങ്ങനെ പറ.. അതാ ഒരു സ്റ്റൈലു.
അപ്പോ ടേക്ക് ഓഫ്..
അതുല്യേ.. ആ റ്റച്ചിന്‍ങ്ങ്സ് ഒക്കെ പുറകിലു വചോണ്ടല്ലേ ഇപ്പോ നമുക്ക് ഈ ബെല്‍റ്റ്ട് ഒക്കെ ഊരി പോകാന്‍ പറ്റാണ്ടേ ആയത്.. കഷ്ടം ഇനി പൊതി പോലും ആ വക്കാരി തിന്നും. ഒക്കെ കള്ളന്മാരാ മക്കളു. ദേവാ പ്ലീസ് അല്‍പം കപ്പപ്പുഴുക്ക് ഇവിടെം... എത്തിക്ക്..
ദേ.. ദേ.... എത്തീന്നാ തോന്നണേ...
"പുഴയോരത്തില്‍ ഒരു തോണിയെത്തീലോ..... സില്‍ക്-സ്മിതേടേ ഡാന്‍സിന്റെ പാട്ട് കേക്കുണു."
ഇതന്നെ.. ഇതെന്നെ... കുറുമാന്‍ കൂവി വിളിച്ചു..
അതെങ്ങനെയാ കുറുമാനെ നീ അറിഞ്ഞത്?
അതല്ലേ അതുല്യേച്ചീ, എന്റെ കൈയ്യിലുള്ള ബ്രോഷറിലുള്ളത്.. ഇന്ന് രാത്രി 8.30 ന്ന് സില്‍ക്കിന്റെ നിര്‍ത്ത ന്ര്ത്ത്യങ്ങള്‍... അതാ ഞാന്‍ പറഞ്ഞേ.. ഇതന്ന്യാ നരകം. നിര്‍ത്താന്‍ പറ ആ ശ്രീക്കട്ടനോട്.
അതുല്യേച്ചി.. നിര്‍ത്താറായോ.?
ഡാ കുട്ടി, ഞാന്‍ പറഞ്ഞില്ലേ . ഓണ്‍ലി യൂസ് കറക്റ്റ് റ്റെര്‍മിനോളോജി... ഷാല്‍ ഐ റ്റ്രൈ ഡിസെന്റിംഗ് ന്ന് പറയൂ...
ഒാ എന്നാ ശരി... ഷാല്‍ ഇ റ്റ്രൈ..
ശരി .. ശരി ..സൂക്ഷിച്ച് ഡാലി പറഞ്ഞു.
അതുല്യേച്ചി... ഒരു പ്രശനം...
എന്താത്... എനിക്ക് ഭീതി....
എനിക്ക് താഴെ ഇറങ്ങാന്‍ അറിയില്യാ. അത് അവരെന്നെ പഠിപ്പിച്ചില്യ ..
അയ്യോ.. നിന്നെ ദേവന്‍ വിട്ട് പഠിയ്കാന്‍ പറഞ്ഞ് ഞാന്‍ മുഴുവന്‍ പൈസേം തന്നതല്ലേ? നീ ആ കാശ് എന്ത് കാട്ടീ??
ബാഗ്ലൂരിലേ ബ്ലോഗ്ഗ് മീറ്റില്‍ ചിലവാക്കി എന്റെ ചേച്ചിയേ...
നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.
അപ്പോ അതുല്യേച്ചി ഇനി.. നരകത്തിലേയ്ക് എങ്ങനെ നമ്മളു? ബ്ലോഗ്ഗെശ്സ്സിനേ ഒന്ന് താഴെ യിറക്കണ്ടേ?? പൊക്കത്തിലു ഇരുന്ന മതിയോ?
അതിനല്ലേ നമ്മടെ ഞാന്‍ ഇരിങ്ങലു.. സ്നേഹത്തൊടേ രാജു... അങ്ങേരെ ഒന്ന് വിളിയ്കട്ടേ ഞാന്‍ ... ഞാന്‍ നബര്‍ തിരഞ്ഞു...
ഡാലി ആകെ റ്റെന്‍ഷനില്‍..അതുല്യേ എന്റെ പ്രൊജക്റ്റ്...പ്രമോഷന്‍...
കോക്ക് പിറ്റിലേ ബഹളം കേട്ട് ദേവന്‍.. എന്താ അവിടെ... ദേ താഴെ നരകം നരകം... ഡാന്‍സ് തീരാറായി... വേഗം....
ദേവാ .. ശ്രീജിത്ത് ദേവന്‍ പറഞ്ഞ് വിട്ടിട്ട് മോളോട്ട് വരാനാണു പറഞ്ഞത്.. താഴോട്ടേയ്ക്.... ആവോ.. ഓം നമോ നാരായണ... ഗോവിന്ദ.. ഗോവിന്ദ...
എന്നാ നമുക്ക് ചാടാം? ദേവന്റെ വക പിന്നേം..
അയ്യോ ദേവാ ചാടേയ്? വക്കാരിയോ ഉമേഷോ ഒക്കെ ചാടിയോ കറക്റ്റായിട്ട് ലാന്‍ഡും. ദേവന്‍ പേപ്പറു പോലെ തിരിച്ച് പറന്ന് ദുബായിലാവും.. വന്നതല്ലേ, നരകം കണ്ടിട്ട് തന്നെ പോകാം.
ന്നാ അതുല്യേച്ചിയേ ശര്‍മാജീനെ ഒന്ന് വിളി... എന്തെലും...
ഹലോ ഹലോ...
അരേ.. പ്രോബ്ലം ഹോഗായാ രേ... നീച്ചേ ഉത്തര്‍നാ നഹി ആത്തെ ഈ ശ്രീജിത്ത് ക്കോ...
അച്ഛാ... മെരാ തോ ജാന്‍ ചുട്ടാ നാ തുംസെ... എനി വേ റ്റെല്‍ ഹിം റ്റു അപ്ലൈ ബ്രേക്സ്.. ആന്‍ഡ് സ്റ്റാന്‍ഡ് ഓണ്‍ കറകറ്റ് പോയിണ്ട് ഓഫ് ഹെല്‍...
ചേച്യേ... ബ്രേക്ക് എവിടാ.. ഞാനിത് വരെ അതും കണ്ടിട്ടില്യാ. അതൊക്കെ കാറിന്റെ പോലെ ആ സാറു തന്നെയാ ഇടാറു..
നരകത്തിലെത്താനുള്ള എല്ലാ മോഹങ്ങളും പൊലിഞ്ഞു.. ഇനിയിപ്പോ...
കുറുമാന്റെ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.
അതുല്യേച്ചിയേ... ഞ്യാന്‍ ഒരു കാര്യം പറയാം.. നമുക്ക് ആ ഫൂവല്‍ റ്റാങ്കിന്റെ അടപ്പ് ഒന്ന് ഊരി വിട്ടാലോ... പെട്രോളു തീരുമ്പോ താനെ താഴോട്ട് പോരില്ലേ...
എന്നാ പിന്നെ അതാ നല്ലത്.. അടപ്പൂരി...... ഫൂയല്‍ താഴൊട്ട്..
വിമാനവും ഇടിച്ചിറങ്ങി..........
ഹാവൂ.............
ഇതെവിടെയാ പ്പാ... നമ്മളു? അറബിയില്‍ കണ്ട ബോര്‍ഡ്....ആകെ മൊത്തം കരിയുന്ന മണവും.. പാതകള്‍ മുഴുവനും ചോരയൊലിയ്കുന്ന ശവ ശരീരങ്ങളും.....
...........................
ഡാലിയാണു രക്ഷയ്കെത്തിയത്.. അയ്യോ.. മക്കളേ നമ്മള്‍ ഇറങ്ങീത് ഇറാഖിലാ.....ഇനിയിപ്പോ ഈ ശരിയ്കുള്ള നരകം കണ്ടിട്ട് പോവാം...
അയ്യോ എന്നാലും എന്റെ സില്‍ക്ക് സ്മിതേടേ ഡാന്‍സ്... കുറുമാന്‍ കുറുകി.........
22 Comments:
m
ശ്രീക്കുട്ടാ ചുമ്മാ ബാ...
ഇറാക്കിലെങ്കിലും ലാന്‍ഡ് ചെയ്തത് നന്നായി. അല്ലെങ്കി സത്യമായിട്ടും , ഞാന്‍ ‘ഒലക്ക’ എന്നു മാത്രം കമന്റിട്ടേനെ അതുല്യേച്ച്യേ.
ഇതു കലക്കി എന്റെ ചേച്ചീ. എല്ലാര്‍ക്കും ആവശ്യം അറിഞ്ഞ് കൊടുത്തിട്ടുണ്ട്. അസ്സലായില്‍.
പ്ലെയിനിന് ബ്രേക്ക് ഇല്ല എന്നറിഞ്ഞുകൂട അല്ലേ. ആകാശത്ത് വച്ച് സഡന്‍ ബ്രേക്ക് ഇട്ടാല്‍ വണ്ടി ഉരഞ്ഞ് നില്‍ക്കാന്‍ ടയര്‍ ഇല്ലാലോ, അതോണ്ടാ. പ്രെയിന്‍ നിര്‍ത്തണത് എങ്ങിനെ ആണെന്നറിയോ? അതിന്റെ എഞ്ചിന്‍ തിരിച്ചു വയ്ക്കും. അതെങ്ങിനെയാണെന്ന് വച്ചാ, അതിന്റെ സ്റ്റിയറിങ്ങ് ഇടത്തോട്ട് ഗംബ്ലീറ്റ് തിരിച്ചിട്ട് ഒറ്റ ഒടി, അതാ അതിന്റെ ഒരു രീതി. ഒന്നും അറിയാണ്ട് ചുമ്മാ എന്നെ കളിയാക്കരുത്, ഒരു വളര്‍ന്ന് വരുന്ന പൈലറ്റിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതിന് ന്യായീകരണമില്ല.
പക്ഷെ പാസഞ്ചേര്‍സ്, യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് എന്നൊന്നും ഇംഗ്ലീഷില്‍ വിളിച്ച് കൂവാന്‍ എന്നെക്കിട്ടില്ല, “പിള്ളാരേ, ഒന്ന് ശ്രദ്ധിക്കിനെഡേയ്” എന്ന് പറഞ്ഞാലല്ലേ ആളുകള്‍ക്ക് മനസ്സിലാക്കാനും എനിക്ക് പറയാനും ഒരു ഒരു ഇത്, ഏത്?
കുറുമാന്‍ കുറുകീല്ലെ? അതും സില്‍ക്കിന്റെ ഡാന്‍സ് കാണാണ്ട്. അസംഭവ്.
ആരവിടെ, അന്തപുരത്തില്‍ കോഴിക്കാഷ്ടമാക്കിയത്??
എന്തായാലും ഇറാക്കിലെത്തി.....ഒന്നു രണ്ടു ബോംബ് പൊട്ടിച്ചു കളിച്ചിട്ട് പോകാം നരകത്തില്‍.
ശ്രീജ്യേ,പഠിക്കണ കാലത്ത് വല്ല പാറ്റണ്‍ ടാങ്കു പഠിച്ചിരുന്നേല്‍ അഫ്ഖാന്‍ വഴി, ബലൂച്ചിസ്ഥാന്‍ വഴി, പാക്ക് വഴിയെങ്ങാനും ഇന്ത്യേലോട്ടു കെട്ടിയെടുക്കാമായിരുന്നില്ലേ.
വിളമ്പതുല്യേ ഒരു പ്ലേറ്റ് അമേരിക്കന്‍ ചോപ്സ് സോറി ചോപ്സി
സീന്‍-2
നിലവിളിക്കുന്ന ശര്‍മ്മാജി യുടെ ക്ലോസപ്പ്...
മുഖത്തു നിന്നും ക്യാമറ കഴുത്തിലേയ്ക്കു പാന്‍ ചെയ്യുന്നു. കഴുത്തില്‍ രണ്ടു വളയിട്ട കൈകള്‍.
കഴുത്തിലെ പിടിയില്‍ നിന്നും കുതറി മാറിയ ശര്‍മ്മാജി “യേ ക്യാ...” എന്നാക്രോശിക്കുന്നു.
നിലവിളിയും തുടര്‍ന്നുള്ള ഒച്ചയും കേട്ടിട്ട് ഞെട്ടി കണ്ണ്‍ തുറക്കുന്ന അതുല്ല്യാജി..
“മാപ് കീജിയേ ഓ സബ് സപ്നാ ധാ...”
സീന്‍ ഫെയ്ഡൊട്ട്.....(ഇവിടെ ഒരു വയലിന്റെ കരച്ചിലാവാം)
ഓ.ടോ. അതുല്യ കൊച്ചേ എന്റെ ഇ.മെയില്‍ ID ഞാന്‍ ഡിലീറ്റ് ചെയ്തു!!.
വട്ടായോ? അതോ വായിക്കുന്നോരെ വട്ടാക്കുവാന്‍ നേര്‍ച്ചയുണ്ടോ? എന്തായിതൊക്കെ എന്റെ ചേച്ചിയേ?!!
ശാര്‍മ്മാജീടെ ഭാഗ്യം, കുറച്ച് നേരത്തേക്കെങ്കിലും സ്വര്‍ഗ്ഗത്തില്‍ വസിക്കാനായല്ലോ :))
അപ്പോഴേ പറഞ്ഞതാ.. നരകത്തിലേക്ക് പോകുന്നതിനു മുമ്പ് ഒരു പ്രിപ്പറേഷന്‍ വേണമെന്ന്. ഒരു ട്രയലെങ്കിലും. ഭാഗ്യത്തിന്‍ തുറന്നുവിടാന്‍ ഫ്യൂയില്‍ ഉണ്ടായിരുന്നു.
എല്ലാമറിയാവുന്ന ആളിനെ സില്‍ക്കിന്‍റെ കൂടെ ഡാന്‍സ് ചെയ്യാന്‍ വിട്ടു നേരത്തെ തന്നെ. അവിടെ ഡാന്‍സ് ചെയ്യുകയാണൊ അതൊ എന്തെങ്കിലും ആലോചിച്ചിരിപ്പാണൊ.?
കോക്ക് പിറ്റിലിരുന്നാണൊ ശ്രീയേ ബ്രേക്ക് ചവിട്ടുന്നേ..
എന്തായാലും കുറുമന്‍റെ ബുദ്ധി രക്ഷിച്ചു.
പാവം ശര്‍മ്മാജിയുടെ ആകാശത്തേക്കുള്ള നോട്ടം കണ്ട് ഒരരികില്‍ കുറ്റം മാത്രം കണാന്‍ വേണ്ടി സ്നേഹത്ത്തോടെ വിളിച്ചു അതുല്യ ചേച്ചി വിളിച്ചു കയറ്റിയ ഞാന്‍ ഇരിങ്ങല്‍ പോലും ഒച്ചയില്ലാതെ കരഞ്ഞു.
ഒടുക്കം ഭദ്രമായി ബുഷിന്‍റെ കയ്യിലെത്തിച്ചല്ലൊ. ഇനി എങ്ങിനെ യാ ഭാരതം പുന:ര്‍ജ്ജനിക്കുക?
വാളൂരിപിടിക്കാനും കോഴികൂവാനും ആരും ഉണ്ടായില്ലേ ചേച്ചി??
ഇതൊക്കെ ആ കുട്ടിച്ചാത്തന്‍റെ കളിയാണ് എന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാ.
നന്നായി ചേച്ചി.
ഒന്ന് ഫ്രഷ് ആകാന്‍ പറ്റി. സന്തോഷം
:-)
:-)
-പാര്‍വതി.
ഇതൊട്ടും ശരിയല്ല..ഒരു സീറ്റ് ഞാന്‍ അവിടെവച്ചേ ബുക്ക് ചെയ്താരുന്നു..
പോട്ട് പോട്ട്..ഞാന്‍ പ്ലയിന്‍ ചാര്‍ട്ടെര്‍ ചെയ്തു വരും..കാശ് സാത്താനങ്കിള്‍ കൊടുത്തോളും
:)
വിമാനം ടേക്ക് ഓഫിന് മുന്‍പ് ഞാന്‍ കൂക്കി വിളിച്ചതു കേട്ടില്ലല്ലേ.
ബ്രേക്ക് താഴെ മറന്നു വെച്ചിട്ടാ ശ്രീജി പറന്നത്.
അതുല്യേച്ചീ, ചോറ്റാനിക്കരെ പോയി ഒരു ആഴ്ച ഭജനം ഇരിയ്ക്ക് എല്ലാം ശരിയാകും. :-)
അംബിയേ റീകണ്‍ഫേം ഇന്‍ ഫൂറ്റര്‍... ശ്രീക്കുട്ടന്‍ ഇനിയും പഠിയ്കും, ഇനിയും നമ്മള്‍ പോകും. സോ പ്ലീസ് സ്റ്റേ ഇന്‍ റ്റച്ച്..
മുല്ലപ്പൂവേ... ഞാനും കേട്ടായിരുന്നു, ആള്‍ ഓട്ടത്തില്‍ ആള്‍ ഓട്ടത്തില്‍ ന്ന് പൂ പറഞ്ഞത്...
(പോസ്റ്റ് കണ്ടുട്ടോ... കുമാറു പറഞ്ഞപോലെ ഒരു വെക്കേഷന്‍ കാലാവധി മുഴുവനും, ന്യൂടില്‍സ് എന്റെ കാറിലും ഇരുന്നിട്ടുണ്ട്.. പിന്നെ ഗുണമുണ്ടായി.. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയനായി... :(
അതിനു അവിടെ ഉത്സവത്തിന്റെ ഭജനം തീരട്ടെ. ഒരു ബ്ലോഗേസ്ഴ് മീറ്റിന്റെ ഹോസ്റ്റാവാനൊന്നും ഇനി എനിക്ക് ശൗര്യം പോരാ..
:)
ഈ ഇഞ്ചിപെണ്ണു രാവിലെ അല്‍പം നേരത്തെ എണിറ്റ് വന്നാ ഞങ്ങളോക്കെ പോണേനു മുമ്പേ അല്‍പം വേലിയ്കലു നിന്ന് കറിയ്കെന്താ, ചെക്കന്റെ ദീനം മാറിയോ എന്നൊക്കെ ചോദിച്ചിരിയ്കായിരുന്നില്ലേ..
ഇനിയിപ്പോ ബൈ ബൈ ന്നേ പറയാന്‍ പറ്റു...
എന്റെ ചിറ്റേ പറഞ്ഞു പറഞൊടുവില്‍ അവിടേയ്ക്കു തന്നെ പറത്തിക്കളഞ്ഞല്ലോ!!. ദുബായിലെ തണുപ്പത്ത് പപ്പട വടേം കടിച്ചോണ്ടവിടെങ്ങാനും കുത്തിയിരുന്നാപ്പോരായിരുന്നോ?. ഇടത്തോട്ടെന്നു പറഞ്ഞാ വലത്തൊട്ടു തിരിക്കണ ശ്രീജിത്തേട്ടന്റെ കയ്യിലാരെങ്കിലും ആ കുന്ത്രാണ്ടം കൊണ്ടോയി കൊടുക്ക്വൊ ചിറ്റേ?
കുറുമാന്‍ ചേട്ടാ, ദേവേട്ടാ,വക്കാരി ചേട്ടാ, ശ്രീജിത്തേട്ടാ ആര്‍ക്കാ അവിടെ ബോധം ഉള്ളേന്നു വച്ചാ ദേ ഈ വിലാസോം നമ്പരും ഒന്നെഴുതി യെടുക്കണേ. ആശ കൊടുത്താലും ഇറഖിലേക്കു പോകല്ലേന്നാ മന്ത്രി പറഞ്ഞേക്കണെ.
Mr. Vayalar Ravi.
Ministry of Overseas Indian Affairs
9th Floor, Akbar Bhawan
Chanakya Puri
New Delhi - 110021
I n d i a
ഫോണ്‍: 91-11-24676839 / 24676837
eMAIL.: minister@moia.nic.in
എന്റെ ദൈവങ്ങളെ കാത്തോണേ.
-വീണ
ഇദെന്തൊരന്യായം...ഇത്രേം പോന്ന ബൂലൊഗ ഗഡികളേം കൊണ്ട് നരകത്തിലേക്കല്ല ഏതിറാഖിലേക്കായാലും പറക്കും മുന്‍പ് (അദും ശ്രിജിത് നിര്‍മണ്ടന്‍ എയറിന്ത്യനില്‍....!!)അറ്റ് ലീസ്റ്റ് ഒരാഴ്ച മുന്നെയെങ്കിലും ഒരു അനൌണ്‍സ്മെന്റ് നടത്തേണ്ടേ! ഇത്രേം റീത്തുകള്‍ ഒറ്റയടിക്ക് ഓര്‍ഡര്‍ ചെയ്താ പെട്ടെന്നൂ കിട്ടില്ലാന്നറിഞൂടെ....
നരകത്തിലേക്ക് ടിക്കറ്റെടുത്ത എല്ലാവരും ബോയിങ്ങില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ,ഞാന്‍ വിചാരിച്ചു നമ്മുടെ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തി വെച്ചു എന്ന്.
ഏതായാലും വിമാനത്തിലായതിനാല്‍ ഇറഖിലല്ലേ എത്തിയുള്ളൂ നമ്മുടെ വക്കാരിയുടെ വണ്ടിയായിരുന്നെങ്കില്‍ വല്ല ഞെളിയന്‍ പറമ്പിലോ മറ്റോ എത്തിച്ചേനെ .
എങ്കില്‍ ദൌത്യം പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തോടെ മടങ്ങാമായിരുന്നല്ലേ അതുല്ല്യച്ചേച്ചി?.
പോസ്റ്റ് രസികനായിട്ടുണ്ട് കെട്ടാ.....
എന്നെക്കൂട്ടാതെ പോവാന്‍ നോക്കിയിട്ടാ, അങ്ങനെ ഇരിക്കും.;)
യു.ഏ. ഇ . മിറ്റിന് ശേഷം അതുല്യക്കെന്തു പറ്റി?നരകത്തെ കുറിച്ച് ഇങ്ങിനെ എപ്പോഴും?
അതുലേച്ചീീീ, ഞാന്‍ അപ്പോഴേ പറഞ്ഞതാ, ആ ശ്രീയ്ക്ക് പറപ്പിക്കല്‍ പഠിക്കനായി കൊടുക്കണ പൈസ എനിക്ക് തരാന്‍. കേട്ടാ. ഇല്ലല്ലോ. ഇനി ഇവിടെ കിടക്ക്
zzzzz2018.8.31
canada goose outlet
longchamp outlet
mulberry handbags
supreme clothing
off white
jordan 8
red bottoms
louboutin shoes
christian louboutin shoes
nike chaussure femme
Post a Comment
<< Home