Wednesday, November 08, 2006

അഭിവാദ്യത്തിന്റെ ചുവന്ന പൂക്കള്‍.





വിശ്വ പ്രഭയ്ക്‌ സ്വാഗതം.

കൂവൈറ്റില്‍ നിന്ന് യു.എ.ഈ യില്‍ എത്തി നമ്മുടെ മീറ്റില്‍ പങ്കാളിയാവാന്‍ സന്മനസ്സ്‌ (ധൈര്യം)കാണിച്ച വിശ്വത്തിനു അഭിവാദ്യത്തിന്റെ ചുവന്ന പൂക്കള്‍.

ഒപ്പം അബുദാബിയില്‍ നിന്നു വരെ ഇത്രയും ദൂരം യാത്ര ചെയ്ത്‌ നമ്മോളോടൊപ്പം എത്താന്‍ മനസ്സ്‌ കാണിച്ച സാക്ഷിയ്കും സെമിയ്കും.. പിന്നെ ദൂരെ നിന്നെത്തുന്ന ഞാനറിയാത്ത മറ്റ്‌ ചിലര്‍ക്കും.

---
ദേവനു.. പൂക്കള്‍ ദയവായി വീട്ടിലേ കുപ്പിയിലാക്കരുത്‌. കൊത്തി വച്ച പേന വല്ലതും അവിടെയുണ്ടെങ്കില്‍ സൂക്ഷിയ്കുമല്ലോ.

43 Comments:

Blogger അതുല്യ said...

വിശ്വ പ്രഭയ്ക്‌ സ്വാഗതം അഥവാ ക്‍ര്‍ ക്‍ര്‍....

12:07 PM  
Blogger സു | Su said...

പച്ചപ്പൂക്കള്‍ കാണിക്കൂ ;)

“ഒരു പൂ മാത്രം ചോദിച്ചൂ, ഒരു പൂക്കാലം നീ തന്നൂ”

എന്ന് വിശ്വം. ;)

(ഞാന്‍ ഓടുന്നു...ഓടിക്കൊണ്ടേയിരിക്കുന്നൂ...)

12:14 PM  
Blogger വല്യമ്മായി said...

വിശ്വേട്ടന് ജെബെലലി ബ്ലോഗേര്‍സ് യൂണിയന്‍റെ വകയും തൃശ്ശൂര്‍ എഞിനീയറിങ്ങ് കോളേജ് അലുംനി യുയെയി ചാപ്റ്റര്‍ വകയും തറവാട് വകയും എന്‍റെ സ്വന്തം വകയും പ്രത്യേക സ്വാഗതം.

12:14 PM  
Blogger കുറുമാന്‍ said...

വിശ്വബൂലോകാധിപന്‍ വിശ്വേട്ടനെ യു എ യിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഇടിവാളെ പൊട്ടിക്കൊരു 101 വെടി

അതുല്യേച്ച്യേ, വല്യമ്മായേ, കരകാട്ടം തുടങ്ങട്ടെ

വാ മയിലേ,പൂങ്കുയിലേ....ഡം കും ഡം കും

12:27 PM  
Blogger അതുല്യ said...

കുറു.. പ്ലീസ്‌ കരകാട്ടത്തിന്റെ ലിറിക്സ്‌ എനിക്ക്‌ വിട്ട്‌ തരു..

12:33 PM  
Blogger Rasheed Chalil said...

വെല്‍ക്കം വിശ്വേട്ടാ... വെലക്കം വെലക്കം..

പടച്ചോനേ... ജബലലിയിലും യൂണിയനോ ?

12:36 PM  
Blogger മുസ്തഫ|musthapha said...

വിശ്വ പ്രഭയ്ക്‌ സ്വാഗതം :)

പൂവൊരെണ്ണം അതുല്യയുടെ കയ്യില്‍ കൊടുത്തിരുന്നു - കിട്ടിക്കാണുമല്ലോ :)

12:45 PM  
Blogger വല്യമ്മായി said...

സെക്രട്ടറി തന്നെ അങ്ങനെ പറയരുത്.പിന്നെ കുഞ്ഞാപ്പുവിനെ കാണാതായ ഒഴിവിലേക്ക് രാധേയനെ അംഗമാക്കിയ കാര്യം താങ്കള്‍ അറിഞ്ഞില്ലേ.
ഓഫിനു മാപ്പ്

12:50 PM  
Blogger അതുല്യ said...

അഘ്രു... ചേച്ചീന്ന് വിളിയ്കാന്‍ ഇത്‌ അവസാനത്തേ നോട്ടീസ്‌. ഇനി പിഴ. (എന്റെ സ്വഭാവം അല്ല)

1:12 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

വിശ്വേട്ടനു സ്വാഗതം.
എന്നെ അതിഥിയാക്കി മൂലക്കിരുത്താനുള്ള
പൂതി മനസ്സിലിരിക്കട്ടെ.

1:18 PM  
Blogger മുസ്തഫ|musthapha said...

കുറുക്കനതുല്യ:

ബ്ലോഗ് പേരുകളുടെ കൂടെ ചേട്ടനും ചേച്ചിയും ഇക്കാകയും താത്തയും അച്ചായനും ചേട്ടത്തിയും വേണ്ട എന്നു തന്നെ മനസ്സിപ്പോഴും പറയുന്നു :)

1:21 PM  
Blogger Rasheed Chalil said...

അഗ്രജാ ഈ പാച്ചു അനിയത്തിയാണോ... പ്രൊഫൈല്‍ ഫോട്ടോകണ്ട് ചോദിച്ചതാ...

ഞാന്‍ ഈ നാട്ടുകാരനേ അല്ല.

അതുല്യചേച്ചീ എനിക്കറിയാം മനസ്സിലെന്താണെന്ന്... എന്റെ പോസ്റ്റിലും ഓഫടിക്കുന്നോ എന്നല്ലേ... ഹ ഹ ഹ

1:22 PM  
Blogger അതുല്യ said...

അക്രൂ..രാഖീടെ ലിസ്റ്റീന്ന് എന്നെ ഒഴിവാക്കാനുള്ള ബുത്തിയാണോ?

ഗുരു എന്നായാലും എനിക്കല്‍പം പോലും അഹങ്കാരം തോന്നില്ലാട്ടോ.

1:32 PM  
Blogger വിശ്വപ്രഭ viswaprabha said...

പ്രിയപ്പെട്ട അതുല്യേ,

നന്ദി, നിറഞ്ഞ നന്ദി.
ഇത്രയ്ക്കൊക്കെ സ്വാഗതം പറയാന്‍ തക്ക യിവനാര്!
എന്തായാലും താഴ്മയോടെ, ഉള്ളുനിറഞ്ഞ നന്ദി. അതുല്യയ്ക്കു മാത്രമല്ല, വരവേല്‍ക്കുന്ന മറ്റു യൂഏയിക്കാര്‍ക്കും.

ഈ അതുല്യയെപ്പോലെ ആയിക്കൂടേ നമുക്കൊക്കെ? എന്തൊക്കെ ആരൊക്കെ എത്രയൊക്കെ പറഞ്ഞാലും ഒരു ചമ്മലും പുളിപ്പുമില്ലാതെ (ആട്ടിയാലും പോവാതെ) ഇവിടെത്തന്നെ കാണും ഇവര്‍!

ആ ഗട്ട്സിനു നന്ദി. മീറ്റിനുണ്ടാവുമല്ലോ അല്ലേ?

ഇനി ആ രണ്ടു ദിവസത്തെ സ്പെഷല്‍ അപ്പിയറന്‍സ് മാറ്റി പഴയ അതുല്യയായിക്കൂടേ? വിമര്‍ശനം കടിയ്ക്കുമോ എന്നറിയാന്‍ ഒരു ടെസ്റ്റു ഡോസു തന്നതല്ലേ അന്നു ഞാന്‍? ഒരു കൂട്ടുകാരന്‍ ഒരു കമന്റു പറഞ്ഞപ്പോഴേക്കും പേരു തന്നെ മാറ്റിയിട്ടാല്‍ പിന്നെങ്ങനെ ഞങ്ങള്‍ക്ക് മാതൃകാബ്ലോഗിനിയായി അതുല്യയെ എടുത്തുപൊക്കി (ഹമ്മോ!) കാണിക്കാന്‍ പറ്റും!?
അതുകൊണ്ട് അതൂം ഇതൂം ഒന്നൂല്യാണ്ട് അതുല്യയായിത്തന്നെ ശാന്തിയോടെ മീറ്റിനു വരിക.


തേങ്ങയെറിഞ്ഞ സൂവിനു പ്രത്യേക നന്ദി. മനസ്സുകൊണ്ടെങ്കിലും സൂ ഒരു പാസ്പോര്‍ട്ടും വിസയുമെടുത്ത് യൂഏയിസംഗമത്തിനു ചേട്ടനോടൊപ്പം ഒരു സ്കൂട്ടറില്‍ വരുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആ മനസ്സിനു സ്വാഗതവും നദിയും.

1:41 PM  
Blogger ഇടിവാള്‍ said...

പണ്ട്‌ തൃശ്ശൂപ്പൂരത്തിന്റെ കരിമരുന്നുപ്രയോഗക്കാരന്‍ "ഏനാമാവു ജോസ്‌" ഞങ്ങടെ നാട്ടുകാരനാ..

പക്ഷേ, അതല്ല്ലാതെ, വെടിവെപ്പോ, വെടി പൊട്ടിക്കലോ ആയി ഞമ്മക്കൊരു ബന്ധവുമില്ല കുര്‍മാനേ ;)

ഇവിടംവരെ വന്നതല്ലേ, വിശ്വേട്ടനു നല്ല കടുപ്പത്തിലൊരു സ്റ്റ്രോങ്ങ്‌ സ്വാഗതം, സോഡയൊഴിക്കാതെ...

1:42 PM  
Blogger മുസ്തഫ|musthapha said...

കുറുക്കനതുല്യ:

ആ ലെവലുവരെയൊക്കെ പോണോ :)

1:50 PM  
Blogger അതുല്യ said...

വിശ്വംജീയേ , വിമര്‍ശനം ശിരസ്സാ വഹിച്ചല്ലേ ഞാന്‍ പേരടക്കം കുത്തിതിരുപ്പു ഭഗോതിടെ നടയ്കലിരുന്ന് മാറ്റിയിട്ടത്‌.!! ഇന്ന് അനിലിനു ഒരു സമസ്താപരാധവും ചീട്ടാക്കിയിട്ടുണ്ട്‌.

വിമര്‍ശനം കടിയ്കില്ല്ല, പിടിയ്കും.

ഇതെന്റെ രണ്ടിഞ്ചു തുരിശല്ലേ വിശ്വം? ആട്ടലും ആടലും, വിശ്വം എഴുതിയ എന്നെ പൊക്കലും ഒക്കെ ഒരു സന്യാസി കഥയേ ഓര്‍മ്മപെടുത്തുന്നു. വെള്ളത്തില്‍ വീണ ലലനാമണിയേ ഒരു സന്യാസി പൊക്കിയേടുത്ത്‌ തീരത്തെത്തിയ്കുന്നു. സന്യാസികള്‍ യാത്ര തുടര്‍ന്നു. അല്‍പം കഴിഞ്ഞപ്പോ ഒരു കുബുധി സന്യാസി ചോദിച്ചൂന്ന്, നിങ്ങള്‍ക്ക്‌ ആ ലലനാമണിയേ എടുത്ത്‌ തീരത്ത്‌ വച്ച ആ ''ഗ്യാപ്പ്പ്പില്‍ ''എന്തേലും തോന്നിയോ ന്ന്? ഉടനേ വന്നു മറുപടി..ഓ.. നീ ഇത്രയ്ക്‌ ചീപ്പാണല്ലേ? ഞാനത്‌ അപ്പഴെ താഴെ വച്ചപ്പോ അതിനേ മറന്നു. നീ അതിനെ ഇത്രേം നേരം പൊക്കി പിടിച്ച്‌ നിന്നോ എന്ന്? വിശ്വം ആട്ടിയാ പോകുന്ന സൈസ്‌ അല്ലാ, അലിമണി കേസ്സാ ഇത്‌.!!

2:07 PM  
Blogger സു | Su said...

കൊച്ചിമീറ്റിന്റെ പോസ്റ്റില്‍ പറഞ്ഞ മെനുവില്‍, ഇവിടെ വിശ്വം തന്ന നന്ദി പുഴുങ്ങിയതും ഉണ്ടാവുമെന്ന് വിനീതമായി അറിയിക്കുന്നു. പിന്നെ മീറ്റിന്, മനസ്സുകൊണ്ട് പങ്കെടുക്കുന്നതല്ല. അത്രയ്ക്കൊന്നും ആഗ്രഹം എനിക്കില്ല.

ഓഫിന് മാപ്പ്.

2:11 PM  
Blogger Unknown said...

This comment has been removed by a blog administrator.

2:17 PM  
Blogger Unknown said...

അയ്യോ വിശ്വേട്ടനുള്ള പോസ്റ്റില്‍ പച്ചാളത്തിനുള്ള കമന്റിട്ടു. ഛെ ഛെ ദില്‍ബാ....

വിശ്വേട്ടാ.... രണ്ടരക്കിലോ അതിഭയങ്കര സ്വാഗതം എന്റെ വക ദാ പിടിച്ചോളൂ.

2:19 PM  
Blogger അതുല്യ said...

ആരേഡെയ്‌ ദില്‍ബനാനേ എന്റെ പോസ്റ്റ്‌ മാറിക്കേറി ഓഫടിയ്കണത്‌. ദുബായിലു വീടു മാറിക്കേറിയാലുള്ള പിഴ അറിയാലോ അല്ലേ?

2:20 PM  
Blogger അതുല്യ said...

സൂ നോവിയ്കാതെ.

2:29 PM  
Blogger സു | Su said...

ആര്‍ക്കാ നൊന്തത്?

2:43 PM  
Blogger അതുല്യ said...

സൂ,

.

2:45 PM  
Blogger സു | Su said...

സോറി.



.
.
.

3:05 PM  
Blogger Mubarak Merchant said...

gt.
.
.
.
.

3:18 PM  
Blogger magnifier said...

ചേച്ചീടെ പ്രൊഫൈല്‍ പടത്തില്‍ ചേച്ചി ഏതാ? വിള‍ക്കു കൊളുത്തണ കൊച്ചു പെണ്ണാണോ? ഓഫിനു സോറി

6:42 PM  
Blogger സു | Su said...

മാഗ്നീ, എല്ലാ ഫോട്ടോയും ഇവിടെ ഉണ്ട്.

http://picasaweb.google.com/kumarnm/KeralaBloggersMeet2006

6:46 PM  
Blogger magnifier said...

സൂ, ഒരുപാട് നന്ദി...എല്ലാരേം കണ്ടു. (പടം കണ്ടിട്ട് സൂ നെ ചേച്ചീന്ന് വിളിക്ക്ണ്ടാന്നു തോന്നുന്നു)
ഇനി കുറെയാളെ യുഏഇ മീറ്റിന്റെ പടങ്ങളില്‍ കാണാം അല്ലേ? സത്യം പറഞാല്‍ ഒരുപാടു നാളുകള്‍ക്ക് ശേഷം നാട്ടീന്ന് കുടുംബക്കാരുടെ ഒരാല്‍ബം കയ്യീക്കിട്ടിയ ഒരു സുഖം!

7:20 PM  
Blogger സു | Su said...

അയ്യടാ... എന്നെ ചേച്ചീന്ന് തന്നെ വിളിക്കണം. ഇല്ലെങ്കില്‍.....


ആ പാവാടേം ബ്ലൌസും ഇട്ട് നിക്കുന്നത് ഞാനല്ല ;)

7:31 PM  
Blogger magnifier said...

ഓ.ക്കെ..ബ്ലോഗ്ഗില്‍ മുതിര്‍ന്നത് എന്ന അര്‍ഥത്തില്‍ ചേച്ചി..പ്രായത്തില്‍ മുതിര്‍ന്നതാകാന്‍ ഒരു ന്യായവും കണുന്നില്ല സൂ..(ചേച്ചീ) രണ്ട് സംശയങ്ങള്‍

ഇതില്‍ മനോരമാ‍ ന്യൂസ് ചാനലിന്റെ മൈക്രോഫോണ്‍ കാണുന്നുണ്ടല്ലോ..ഈ മീറ്റ് വളരെ റീസന്റ് ആണോ?

ആ മുടിനീട്ടിയ, നിര്‍മീശനായ, പയ്യന്‍ പാച്ചാളം ആണോ?

അതുല്യേച്ചിയുടെ ഈ പോസ്റ്റ് ഓഫടിച്ച് കൊളമാക്കും എന്നാ തോന്നണെ!

7:44 PM  
Blogger അതുല്യ said...

മാഗ്നീയേ ഞാനിതൊക്കെയും പിന്നെ ഒരാളേയും കാണുന്നുണ്ട്ട്ടോ.

സൂച്ചിച്ച്‌...


Meet was on 08 Jun 2006.

7:52 PM  
Blogger സു | Su said...

നാളത്തെ സൂപ്പിന് എന്റെ പേരിടീച്ചേ അടങ്ങൂ അല്ലേ?

അത് ഞാന്‍ എന്ന ബ്ലോഗ്ഗര്‍ ആണ്. പച്ചാളം വന്നില്ല.

ജൂലൈ-8 നു ആയിരുന്നു മീറ്റ്. മനോരമക്കാര്‍ വന്നു.

എന്റെ വയസ്സ് പ്രൊഫൈലില്‍ ഉണ്ട് ;)

7:53 PM  
Blogger magnifier said...

അതുല്യേച്ചീ ഇതവസാനത്തെ ഓഫ്!
എന്നെയിങ്ങനെ ഷള്‍ഗവ്യത്തില്‍ കുത്തിനിര്‍ത്താതെ... നാളെ ബാരക്കുടയില്‍ 1001 ഏത്തം (മനസ്സില്‍)

സൂ.......വയസ്സ് കണ്ടാല്‍ അങ്ങിനെ നീട്ടി വിളിക്കാം. എന്റെ വളര്‍ച്ച സ്റ്റില്‍ അടിക്കുകയും സൂ ഒരു മൂന്നു വര്‍ഷം വളരുകയും ചെയ്താല്‍ ചേച്ചീന്ന് വിളിച്ചോളാം. ഓക്കേ?

8:10 PM  
Blogger സു | Su said...

മാഗ്നിയേട്ടന്‍ :|


(ഞാന്‍ ജീവിച്ചിരിപ്പില്ല ;) )

8:19 PM  
Blogger അതുല്യ said...

മാഗ്നിയേ എന്തായാലും ഇരുന്നില്ലേ ഇതും കൂടെ കണ്ടേച്ച്‌ പോ, ഒരു 846 കമന്റ്‌ ഒക്കെ വായിയ്കാനുള്ള കെല്‍പുണ്ടേല്‍ മതീട്ടോ.
http://boologaclub.blogspot.com/2006/07/blog-post_115231672331800364.html

പിന്നെ കുറച്ച്‌ ഫോട്ടങ്ങളിതിലുമുണ്ട്‌. പിടിച്ചിരിന്നോണേ.

http://picasaweb.google.com/sreejithk2000/KochiMeet

8:35 PM  
Blogger magnifier said...

ന്റെ കുത്തി...ഹൂശ് പിന്നേം പിന്നേം അതു തന്നെയാണല്ലോ വായീ വരണേ.. ഇതു മുഴോനും വായിക്കാന്‍ നിന്നാല്‍ ഇന്നു കുടുമ്മത്തെത്തലുണ്ടാവൂല. ഉറക്കം ആപ്പീസിലാക്കേണ്ടിവരും. ഒരു നാലീസം തുടരനായി വായിക്കാം. (ഒരു സ്വകാര്യം.. ഈ പഴയ കമന്റുകള്‍ക്കെല്ലാം ഇടയ്ക്ക് ഒരു അതുല്യ വേഴ്സസ് സൂ എന്നൊരു സ്മെല്‍ അടിക്കുനുണ്ടൊ എന്നൊരു ശങ്ക...എന്റെ ഒരു വെറും ശങ്കരനാണേല്‍ പഴയ 1001 നു പുറമേ ഇനിയൊരു 10001 ഏത്തം കൂടെ വരവ് വെച്ചോളൂ രണ്ടാള്‍ക്കും കൂടെ)

ഫോട്ടോ നോക്കി തീര്‍ക്കട്ടെ!

8:58 PM  
Blogger Unknown said...

zzzzz2018.5.24
off white shoes
ed hardy clothing
ralph lauren outlet
pandora
louboutin shoes
michael kors outlet
green bay packers jerseys
baltimore ravens jerseys
moncler uk
ralph lauren outlet

5:04 AM  
Blogger Unknown said...

kate spade outlet
oakley sunglasses
fitflops
adidas nmd runner
michael kors outlet
prada outlet
jordans
bottega
pandora jewelry outlet
golden goose shoes
zzzzz2018.6.30

9:52 AM  
Blogger Unknown said...

zzzzz2018.7.5
cheap basketball shoes
ugg boots clearance
moncler jackets
nike air max
fitflops sale
nba jerseys
canada goose outlet
mbt shoes
oakley sunglasses wholesale
cheap nhl jerseys

12:22 PM  
Blogger yanmaneee said...

golden goose
yeezy shoes
nike jordans
vapormax
nike air max 2018
russell westbrook shoes
michael kors handbags outlet
cheap jordans
golden goose outlet
yeezy

3:19 PM  
Blogger joker388mobile said...

https://dewangebet77.com/ sebagai Agen Sbobet Terpercaya dan Agen Judi Bola Online , Sbobet Live Casino dan Situs Judi Slot Onlinedi Indonesia

11:40 PM  
Blogger yanmaneee said...

yeezy boost 350 v2
off white clothing
supreme
golden goose
kyrie 6 shoes
jordan shoes
curry 5 shoes
bape
golden goose shoes
birkin bag

11:23 PM  

Post a Comment

<< Home