പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 36
ഇത്രയും കാലും താങ്ങും തണലുമായി കൂടെ നിന്നിട്ട്, ഒരു മുന്നറിയിപ്പും തരാതെ ദൈവം ഇത് എന്തിനെന്നോട് ചെയ്തു? ഒന്നോ രണ്ടോ ആഴ്ച സുഖമില്ലാതെ കിടന്നിരുന്നെങ്കിലും വേണ്ടില്ലായിരുന്നു.
ചേതനയറ്റ ആ മുഖം നോക്കി അവള്‍ പൊട്ടി പൊട്ടി കരഞ്ഞു. ഞാനെന്ത് തെറ്റാണു ചെയ്തത്? ഇനി എങ്ങനെയാണു മുന്നോട്ട് പോവുക. കണ്ണിനു പൂങ്കനിയും, മനസ്സിനെന്നും കുളിരും നല്‍കിയിട്ട് ഒരു നിമിഷം കൊണ്ട് എല്ലാം തുടച്ച് നീക്കപ്പെട്ടില്ലേ? അവള്‍ പിന്നേയും പിന്നേയും സൂക്ഷിച്ച് നോക്കി, ജീവന്റെ ഒരു തുടിപ്പെങ്കിലും.... ഇല്ലാ, ഇനി ഒരു രക്ഷയുണ്ടാവുമെന്ന് തോന്നിന്നില്ലാ. പോയി എല്ലാൂം പോയി...
അവള്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ലാ ഭാവിയേ കുറിച്ച്, പിച്ച വച്ച് നടക്കാന്‍ പാകത്തിനു കുറെ കുരുന്നുകള്‍ ബാക്കി, അവള്‍ക്ക് ചുറ്റുമുള്ള ലോകം ആകെ കറങ്ങുന്നത് പോലെ തോന്നിയവള്‍ക്ക്... ഈ ഒരു അവസരത്തില്‍ എന്ത് ചെയ്യാനാവും......
ഈ ദുര്‍ഗതിയ്ക് ഞാന്‍ തന്നെ ഉത്തരവാദിയെന്ന് എല്ലാരും പറയില്ലേ? പക്ഷെ ഞാനായിട്ട് ഒരു ജീവന്‍ ഇല്ലാതാക്കുമോ? ഇല്ലാ നീ തന്നെ, നീ തന്നെ ...അവള്‍ ഒരുപാടു തവണ ആ അശരീരി കേട്ടു.
ഞാനോ.... അതെ.. നീ തന്നെ...അതെ.. നീ തന്നെ...
ഇനിയിപ്പോ.......
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ലാ, ആ കുമാര്‍ജി ചെയ്തപോലെ നമ്മടെ ശ്രീജിത്തിനെ വിളിച്ച് അഡ്മിന്‍ പവര്‍ അങ്ങട് കൊട്.... പക്ഷെ ഡീലീറ്റ് ബട്ടണ്‍ നെക്കീത് കൊണ്ട്....
14 Comments:
ശ്രീക്കുട്ടനുവേണ്ടി...
അതുല്ല്യ ചേച്ചീ,
ഇത് കലക്കി. ശ്രീജീ..... മാനം പോയഡേയ്...
:-)
നല്ല കഥ.
അതുല്യ ചേച്ചിയേ.. എന്നാലും ഇത്രേം.കണ്ണിപ്പോ നനയ്ക്കേണ്ടി വരും എന്നൊക്കെ പേടിച്ച് വായിക്കുന്ന പാവങ്ങളെ പറ്റിക്കാന്‍, ആണല്ലേ...ഹും...
ആദ്യം കമന്റിറ്റ ടീമും കൊള്ളാം വ്യത്യസ്ത ഗള്‍ഫ്കഥയും കൊണ്ട് വന്ന അസുരന്‍..“നീയാണ്ട്രാ ഇതിനൊക്കെ തുടക്കമിട്ടത്..”
-പാര്‍വതി
കുമാര്‍ജിക്ക് ഞാന്‍ പാര, എനിക്ക് ചേച്ചി പാരയോ. നോക്കിക്കോ, ചേച്ചിക്ക് പാര വയ്ക്കാനും ഈ ബൂലോകത്ത് ആളുകള്‍ ഉണ്ടാകും.
ആദ്യം രസത്തില്‍ വായിച്ച് പോയതാ, അവസാനം ഈ പണി വിചാരിച്ചില്ല :(
ഈശ്വരാ... ശ്രീജിയുടെ പേരു മാറ്റേണ്ടി വരുമല്ലോ..
ടെമ്പ്ലേറ്റ് ഫാദര്‍, ഫാദര്‍ ഓഫ് റ്റേമ്പ്ലേറ്റ് എന്നോ, റ്റെമ്പ്ലേറ്റു വൈദ്യര്, അങ്ങനെ വല്ലതും ? ;)
ദേ ഇപ്പ ഒന്നൂടി കിട്ടി...
ടെമ്പ്ലേറ്റ് റിസസിറ്റേറ്റര്‍ ! അതാവും കൂടുതല്‍ ചേര്‍ച്ച !
ഇതെങ്ങനെ പാരയാവും? ഡിലീറ്റു ഞെക്കിയില്ലായിരുന്നെങ്കില്‍ ശ്രീജിത്തിനെ വിളിക്കാമായിരുന്നു എന്നല്ലേ? അതോ പാരയാണോ? ഇന്നു വക്കാരിയേയും കാണാനില്ല ഒന്നു പഠിച്ചു വിശദീകരണം തരാനായി. :)
ഹി ഹി ഹി
നന്നായിരിക്കുന്നു അതുല്യ ചേച്ചി...
ഈ അവസാനത്തെ കലമുടയ്ക്കല്‍ എന്‍റെ ഒരു വീക്നെസ്സാണേയ് :)
ഓ.ടോ> ഇത്രേം ചാഞ്ഞ് കിടക്കുന്നൊരു മരം ഞാനിപ്പഴാ കാണണേ :)ശ്രീജി കാണാതേ ഞാനോടി
ഹിഹിഹി
പോരട്ടെ പോരട്ടെ...
പെട്ടെന്നെഴുതിത്തീര്‍ത്ത കഥ സീരീസ് പുനരാരംഭിച്ചതില്‍ പുളകം! :-)
നല്ല കഥ... കൂടേ ശ്രീജിത്തിനൊരു കൊട്ടും.
വലിയോര്‍കളെപ്പോലെ ചെറിയോര്‍കളും മണ്ണില്‍ മരണത്തിന്നുശേഷം മാലോകര്‍ക്കിഷ്ടം ചേര്‍പ്പൂ.
മരണം ചിലപ്പോള്‍ യശസ്സുണ്ടാക്കും.
അഭിമന്യു, കര്‍ണനൊക്കെ അങ്ങിനെ യശസ്സുണ്ടാക്കിയവരല്ലെ.
ഡിലിറ്റ് ചെയ്താലും മായാത്ത മുഖങ്ങളുള്ളവര്‍. അവര്‍ സ്മരണകളില്‍ ജീവിച്ചോളും.
അതുകൊണ്ട് കരയേണ്ട മകളെ കരയേണ്ട ഈ കണ്ണുനീര്‍ ഇന്നേ ചൊരിയേണ്ട....
ഇന്‍സ്റ്റന്റ് കഥകള്‍ക്ക് സ്വാഗതം.
ചേച്ചിയും പാരവെപ്പ് തുടങ്ങിയോ?
ഇതെന്താ കഥ. :)
Post a Comment
<< Home