Sunday, September 10, 2006

തിരിച്ചെത്തിയ ചെവിയിലേ വണ്ട്‌

എല്ലാരുടെയും ബ്ലോഗില്‍ കയറി അടിയുണ്ടാക്കുന്നതില്‍ പ്രമുഖതയുള്ള മലയാള ബ്ലോഗരില്‍ ഒരാളായ അതുല്യ തിരിച്ചെത്തിയതറിഞ്ഞ്‌, വിമാനത്താവളത്തിലും ഷാര്‍ജയിലുമായി കുതിച്ചെത്തിയ പത്ര റിപ്പോര്‍ട്ടമാര്‍ക്ക്‌ അവര്‍ നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ :-

റി: യാത്രയോക്കെ.....

അതുല്യ: ഒരുവിധം സുഖമായിരുന്നു. അവസാന നിമിഷം അപ്പുവിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഓണവും കൂടി ആഘോഷിച്ചിട്ടാണു വിമാനം കയറിയത്‌, അതു കൊണ്ട്‌, ആദ്യം ബുക്ക്‌ ചെയ്യ്തിരുന്ന നേരിട്ടുള്ള വിമാനം ക്യാനസലാക്കി മുംബായ്‌ വഴി വന്ന തലവേദന നിലവിലുണ്ട്‌.

റി: നാട്ടില്‍ ഒരുപാട്‌ ദിവസം കഴിച്ചുകൂട്ടിയതായി അറിഞ്ഞു. ആദ്യ ദിവസങ്ങള്‍ ശരിയ്കും തിരക്കായിരിന്നിരിയ്കും അല്ലേ?

അതുല്യ: ശരിയ്കും തിരക്കായിരുന്നു. എയര്‍പ്പോര്‍ട്ടില്‍ നിന്നും ഉറങ്ങിയാടിയ അപ്പുവിനേയും കൊണ്ട്‌ ഇമിഗ്രേഷന്‍ ക്യൂ ഒരു ഒരു മണിക്കൂര്‍. നാലു രാജ്യങ്ങളിലേ വിമാനമാണു ഒരേ സമയത്ത്‌ എത്തിയത്‌. പിന്നെ നമ്മുടെ വിശ്വംജിയുമായി ഒരു അവസാന നിമിഷ കരാറുണ്ടായിരുന്നു. വിമാനത്താവളത്തില്‍ വച്ച്‌ കാണാംന്ന്. മകളുടെ കൈയ്യില്‍ ഒരു തവള സഞ്ചിയുണ്ടാവുമെന്നും, പിങ്ക്‌ ഉടുപ്പാണു ധരിച്ചിരിയ്കുന്നത്‌ എന്നും., വിശ്വം ഒരു പച്ച ഷര്‍ട്ടാണെന്നും... ഈവിധം വേഷധാരിയേ ഒക്കെ അന്വേഷിച്ച്‌ ഒരു മണിയ്ക്കൂര്‍ പിന്നേയും കളഞ്ഞും.. സാധനം കൈയ്യിലുണ്ടോ.... സാധനം കൈയ്യിലുണ്ടോ.........

വിശ്വം എന്നോടുള്ള ദേഷ്യം തീര്‍ത്തതാണെന്ന് പീന്നിടുള്ള സമഗ്രമായ അന്വേഷണത്തില്‍ തെളിഞ്ഞു. പ്രീപേയ്ട്‌ റ്റാക്സിയില്‍ കയറി കൊച്ചീന്ന് പറഞ്ഞ്‌ മയങ്ങി... ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട്‌ കണ്ണു തുറന്നപ്പോഴും വണ്ടി ആലുവ പാലത്തില്‍ തന്നെ... ദുബായിലേ ബ്ലോക്കീന്ന് ഓടി രക്ഷപ്പെടുവാന്‍ കൊച്ചിയിലേത്തിയെട്ട്‌ പഞ്ചറായ ട്ടയര്‍ മാറ്റി സ്റ്റെപ്പിനിയിട്ടപ്പോ അതും പഞ്ചര്‍ എന്ന് മനസ്സിലാക്കിയ പോലെയായി. ഒരുവിധം 2 മണിക്കൂറില്‍ (പോരാത്തതിനു കലൂരിലെ പള്ളിയില്‍ നൊവേന ദിവസം വേറേ) എത്തിപെട്ടു. നേരെ കൃഷ്ണാ നഴ്സിംഗ്‌ ഹോമിലേയ്കാണു പോയത്‌. അടഞ്ഞു കിടന്ന റൂം നംബര്‍ 57 തുറന്നു. മുത്ത്ശ്ശീ അനക്കം കേട്ടത്‌ കൊണ്ടാവണം തിരിഞ്ഞു നോക്കി.

പാട്ടീമ്മ : ആരു...

ഞാന്‍ : അമ്മാ, ഞാന്‍ അതുല്യാവാക്കും, കൂടെ കുഴന്തെയും വന്തിരുക്കാന്‍...

പാട്ടീമ്മ : നീ ആത്തുക്ക്‌ പോലയാ....

ഞാന്‍ : ഇല്ലെ, പാത്ത്‌ പോറൊമ്ന്ന് നിനച്ചേന്‍..

പാട്ടീമ്മ : പോയി കുളിച്ച്‌ തൂങ്കി, ആത്തേയെല്ലാം ശരിയാക്കി വന്താ പോരും.

ഞാന്‍ : വേറെ ആരും ഇല്ലയാ.. ഹോം നഴ്സ്‌ ഉണ്ട്ന്ന് അണ്ണാ ചൊന്നാനേ..

പാട്ടീമ്മ : ഇല്ലെ, അവളെ നേത്തയ്ക്‌ ചൊല്ലി വിട്ടേന്‍.. അവള്‍ ശരിയില്ലൈ. കണ്ണും കൈയും കാട്ടി അപ്പാവെ അവള്‍ പാട്ടിലാക്കുവള്‍, നാന്‍ ബാത്ത്രൂം പോന വഴിയ്ക്‌ ഹോര്‍ലിക്സ്‌ കുടുപ്പള്‍, അപ്പോ അത്‌ അക്രമം താനെ.. ആരെയും നംബകൊള്ളാത്‌, കാലം കെട്ട്‌ കടക്ക്‌.. നീ വന്താച്ചെ... ഇനി നീ പോരും.....

ഞാന്‍ മനസ്സില്‍ പറഞ്ഞു, 90 കഴിഞ്ഞ്‌ രോഗാതുരനായി ആരെയും മനസ്സില്ലാക്കാന്‍, മിണ്ടാന്‍ കഴിയാതെ, വല്ലപ്പോഴും ബോധം വന്ന് പോയി കിടക്കുന്ന മുത്തശ്ശനെ ഹോം നഴ്സ്‌ കണ്ണു കാട്ടി മയയ്കുന്നു എന്നു പറയുന്ന രാധപ്പാട്ടിയ്ക്‌ ഇപ്പോ അസുഖം ദേഹത്തിനല്ല, മനസ്സിനാണു. ആ മനസ്സില്‍ ഭീതി ഒരുപാട്‌.. ഞാന്‍ ഒന്നും മിണ്ടിയില്ലാ. പാട്ടി വേഗം എണീന്ന് അച്ഛനോട്‌ പറഞ്ഞു..

ആരു വന്തിരുക്കാ പാരുങ്കോ...

ഒരുപാട്‌ അയാസപെട്ട്‌ മിഴി തുറന്നു അദ്ദേഹം.

പാട്ടി പിന്നെയും .... ആരു തെരിഞ്ചുതാ...

ചുണ്ട്‌ കോട്ടി മറുപടി വന്നു.. ഓ ....

കോടിയ വായിലൂടെ ഇതാവണം പറഞ്ഞത്‌ അരകൊറയായി...

എനിക്കു സമാധാനം. ബോധം ഇനിയും ഈ വക്കീലിന്റെ മനസ്സില്‍ ബാക്കില്‍. ഞാന്‍ അടുത്തെയ്ക്‌ പോയിരുന്നു. ആകെ മൊത്തം റ്റ്യ്ബുകളും ബെഡ്‌ സോറിനു തടയായി വെള്ള പായ്കറ്റുകളും. 90 കിലോവോളം ഉണ്ടായിരുന്ന അദ്ദേഹം 26 കിലോവിലേയ്ക്‌... എല്ലുകള്‍ ഒരുപക്ഷെ തൊലി പൊളിച്ച്‌ എന്നെ തൊടുമോ എന്ന പേടിയില്‍ ഞാന്‍.

ഞാന്‍ : അപ്പാ, അര്‍ജുന്‍ വന്തിരുക്കാന്‍, അവനും നാനും നമസ്സ്ക്കാരും പണ്ണറോം....

പിന്നെയും ബോധം വന്നും പോയും ഇരുന്നു. പാട്ടി ഇടയ്ക്‌ പറഞ്ഞു,

നീ ആത്ത്ക്ക്‌ പോ, റസ്റ്റ്‌ എടുത്ത്‌ നാളെയ്ക്‌ വാ..


പിന്നെയും ഞാന്‍ വണ്ടി കയറി "അതുല്യ" യില്‍ എത്തി. മനസ്സ്‌ പിടഞ്ഞു. അമ്മ ഒറ്റയ്കി ആസ്പ്ത്രിയില്‍..

റി: പിന്നെ കുറെ ദിവസം ആസ്പ്ത്രി തിരക്കായിരുന്നു എന്ന് കേട്ടൂ. വെക്കേഷന്‍ പോയിtt ആസ്പ്ത്രിയില്‍...

അതുല്യ: ശരിയാണു. ഫ്ലാറ്റ്‌ ഒന്ന് ശരിയാക്കി, അരി , മുളക്‌ ഒക്കെ വാങ്ങി ഞാന്‍ ചോറുമൊക്കെ ആയി രാവിലെ ആസ്പ്ത്രിയില്‍ പോവും. ചില മാസികള്‍ ചുറ്റുപാടിലെ കടയില്‍ നിന്ന് വാങ്ങി പാട്ടിയ്കോപ്പം ഇരിയ്കും. വല്ല്പ്പോഴും അഛനു അല്‍പം ഹോര്‍ലിക്സ്‌, അതു മാത്രം ആണു ആഹാരം. മരുന്നിനോടൊന്നും ഒരു തിരിച്ചറിവുമില്ലാ. ഇടയ്ക്‌ പറയും "" ഹോ കഷ്ടം..... പിന്നെ എന്തൊക്കെയോ തുരു തുരേ തെളിയാതെ പറയും, ഞാന്‍ എഴുതി കാണിയ്കും ഇതാ ചോാന്നേള്‍? ഇതാ ചോന്നേള്‍?

മിഴി കോണില്‍ നിന്ന് അല്‍പം കണ്ണീര്‍ പോടിയും. കമ്മ്യൂണിക്കേഷന്റെ അധിപനായിരുന്നു അദ്ദേഹം. ഇപ്പോ.... ഞാന്‍ മനപ്പൂര്‍വം ഇടയ്ക്‌ ബ്ല്ഡ്‌ സെര്‍ക്കുലേഷന്‍ ഒന്ന് ശരിയാക്കാന്‍ ചൊടിപ്പിയ്കും

"ശിവഗിരി കേസ്‌ എന്നാച്ച്‌? സ്വാമിക്ക്‌ ഇനി അധികാരം ഏതാവത്‌ കടയ്കുമാ? അപ്പാക്ക്‌ കൊഞ്ചം കാശ്‌ കിടച്ചത്‌... അതു മിച്ചം ഇല്ലയാ...."

ശിവഗിരിന്ന് കേള്‍ക്കുമ്പോ, ഉഷാറായി കണ്ണ്‍ തുറക്കും, പിന്നെ... ഇനി എന്ത്‌ ശിവഗിരി എന്ന മട്ട്ടില്‍ പിന്നേയും ഉറക്കത്തിലേയ്ക്‌. വേദനയുടെ നരകത്തിലേയ്ക്‌ കയറ്റി വിടാന്‍ ആ ഫിസിയോതേറാപ്പിസ്റ്റ്‌ വരും ഉച്ചയ്ക്‌ 2 മണിയ്ക്‌.. ഇന്നലെ വന്ന ഞാന്‍, ഡോക്റ്റര്‍ഗിരി പഠിയ്കാത്ത ഞാന്‍, ഒരു അഭിപ്രായത്തിനു നിന്നില്ലാ. അദ്ദേഹം വന്ന് ഇദ്ദേഹത്തിനെ എല്ലൂരുന്ന മട്ടില്‍ ചില പ്രയോഗങ്ങള്‍ കാട്ടും. ആ സമയത്‌ ഞാന്‍ ഒന്നും പറയാതെ പാട്ടിയേ കൂട്ടി ബാല്‍ക്കണിയിലേക്ക്‌ ഇറങ്ങും. അച്ഛന്‍ നിലവിളിയ്കു, എന്നെ പിടിയ്കാതെ, കുത്തറത്‌.. കുത്തറത്‌.... അയാള്‍ പോയാ അച്ഛന്‍ പിന്നേയും ഒരു മണിക്കൂര്‍ വേദനയില്‍ പുളയും. പാട്ടി എന്നോട്‌ ഇടയ്ക്‌ ചോദിയ്കും,

"" പൊണ്ണെ... ഒനക്ക്‌ എന്ന തോന്നത്‌.. എത്ര നാള്‍ കൂടെ ഇപ്പടി.... , അന്നയ്ക്‌ ബാത്ത്രൂമിലേ വീഴ്‌ ന്തോണെ അതേ പടി പ്രാണം പോയിരുന്താ പോരും, മൂന്ന് മാസമാച്ച്‌ നാന്‍ ആസ്പ്ത്രിയിലെ.... ""

ശരിയാണു, 90 വയസ്സ്‌ കഴിഞ്ഞ അച്ഛനു 90 ലേക്ക്‌ എത്താന്‍ ഏതാനും മാസം ബാക്കിയുള്ള ശ്രുശ്രൂഷക..... ചിന്തകളില്‍ തെറ്റുണ്ടോ.. ദൈവമേ... കാണപെട്ട ദൈവങ്ങള്‍ എന്നു വിളിയ്കുന്ന ഇവര്‍ക്ക്‌ ഇങ്ങനെ എന്നാല്‍, വല്ലപ്പ്പൊഴും മാത്രം ചുറ്റുപാടുകളെ കുറിച്ച്‌ ചിന്തിയ്കുന്ന എന്റെ കാര്യം.... അനായേസേന മരണം... ദൈന്യം അനേയ്യെന ജീവിതം...

റി: അതിനിടയ്ക്‌ ആയിരുന്നില്ലേ ബ്ലോഗ്‌ മീറ്റിംഗ്‌...

അതുല്യ: അതെ അതെ.....ഇതിനിടയ്ക്‌ എന്റെ നമ്പ്ര് കിട്ടിയവരല്ലാം നാട്ടില്‍ എന്നെ വിളിച്ചിരുന്നും ബ്ലോഗ്‌ മീറ്റിങ്ങിന്റെ ചര്‍ച്ച മുറയ്ക്‌ നടന്നു . വിശ്വവുമായി വിശദ ചര്‍ച്ച നടത്തി, ബ്ലോഗ്‌ മീറ്റിങ്ങിന്റെ ഒരു എകദ്ദേശ രുപത്തില്‍ വന്നെത്തി. . റ്റ്രാഫ്ഫിക്‌ പ്രശനങ്ങള്‍ മാത്രമാണു കുരുക്കായാത്‌ വാസ്തവത്തില്‍. കുണ്ടിന്റേയും കുഴിയുടെയും കല്ലുകളുടെയു, ഇടയ്കുള്ള എന്തോ ഒരു സാധനമാണു റോഡ്‌ എന്ന് നിഘണ്ടുവില്‍ എന്ന് പ്രഘ്യാപിയ്കും എന്ന് കാത്തിരിയ്കണം. വല്ലാത്ത അവസ്ഥ തന്നെ. പരിതാപകരം. ദിനം പടി കൂടുന്ന അപകട മരണങ്ങളും. ഒരു സ്ഥലത്തീന്ന് മറ്റൊരു സ്ഥലത്തേയ്ക്‌ എത്തിപെടാനുള്ള പാട്‌, വിശാലന്റെ ഒരു പുരാണത്തിലെ ഗുഹ ഉഴിച്ചില്‍ പോലയായിരുന്നു. എന്നാലും മീറ്റിങ്ങ്‌ ഒരുപാടു നന്നായി എല്ലാരേയും കാണാന്‍ കഴിഞ്ഞു. വെറും പരിചയങ്ങള്‍, ദൃഡമായ സൗഹൃദങ്ങളായി മാറി. എത്താന്‍ കഴിയാത്ത നാട്ടിലുള്ളവരും ഇല്ലാത്തവരുമാവരെ കുറിച്ച്‌ നഷ്ടബോധം തോന്നി എല്ലാര്‍ക്കും.

റി: ഈ സമയത്ത്‌ മുത്തശ്ശന്‍?

അതുല്യ: പാട്ടി ഇടയ്ക്‌ ഇടയ്ക്‌ പറയും, നീ ആരുട്ടെ ഇപ്പടി പേശറായ്‌? ശര്‍മാക്ക്‌കിട്ടിയാ?? മലയാളം അവര്‍ പഠിച്ചാരാ?

ഞാന്‍ : പാട്ടി, അപ്പa, അന്നെക്ക്‌ കമ്പ്യൂട്ടറിലേ കഥയെല്ലാം വാശിച്ചാര്‍ ഇല്ലയാ.. അന്ത എഴുതിനവാ എല്ലാം കൊച്ചിയിലേ വരാ... അവാ കിട്ടെയാക്കും പേശറേന്‍..

പാട്ടീമ്മ : ഇന്ത ആസ്പ്ത്രിയേ കെട്ടിന്റ്‌ കെടന്താ നീ ആരെ പാര്‍പ്പായി? അമ്മ ചോദിയ്കുമായിരുന്നു.

അതൊന്നും സാരമില്ലാന്നും, ഞാനെങ്ങനെയെങ്കിലും ഒക്കെ തട്ടിക്കുട്ടിക്കാം എന്നും ഞാന്‍ പാട്ടിയോട്‌ പറഞ്ഞു.

ജൂലായ്‌ 6.

ഡോക്ട്രര്‍ പറഞ്ഞു, വീട്ടില്‍ ഒരു വാട്ടര്‍ ബെഡ്‌ തരമാക്കി മുത്തശ്ശനെ കൊണ്ട്‌ പോകാം, ഫിസിയോനരകാപ്പിക്കാരനേയും ഞങ്ങള്‍ പറഞ്ഞ്‌ വിടാം. ഇതനുസരിച്ച്‌ അച്ഛനെ തറവാട്ടിലേയ്ക്‌ ബ്ലോഗ്‌ മീറ്റിങ്ങിനു രണ്ട്ദിവസം മുമ്പ്‌ കൊണ്ട്‌ പോയി.

റി: മീറ്റിംഗ്‌ കഴിഞ്ഞ്‌ പോസ്റ്റ്‌/ഫോട്ടൊ ഒന്നും കണ്ടില്ലല്ലോ? കമ്പ്യൂട്ടര്‍ ഒന്നുമില്ലേ വീട്ടില്‍?

അതുല്യ: ഒന്നും പറയണ്ടാ, ഫ്ലാറ്റില്‍ ഉള്ള ഒരു സി.പി.യൂ 386, കണ്ണിമാങ്ങാ അച്ഛാറിട്ട്‌ വെയ്കാന്‍ പറ്റിയ ഭരണി പരുവ്ത്തിലാണു. അതൊന്ന് തൊട്ടാ പിന്നെ 3 മെഷീന്‍ വാങ്ങേണ്ട കാശാവും. എന്നാ പിന്നെ കഫേയില്‍ പോയി കൊട്ടാം ന്ന് കരുതിയാ, കല്ല് കണ്ടാ പട്ടിയില്ല, പട്ടിയേ കണ്ടാ കല്ലില്ലാ, രണ്ടും കൂടി ഒന്നിച്ചായാ അടുപ്പത്ത്‌ പാലെന്ന പരുവം.. വേണ്ടാ എന്നെ കൊണ്ട്‌ പറയിപ്പിയ്കേണ്ട. പാവം ശ്രീജിത്തിന്റെ തല ഞാന്‍ ഒരുപാട്‌ തിന്നതാ.. അവസാനം ഞാന്‍ തിരുമാനിച്ചു, ഇനി കൊച്ചിയില്‍ ഞാന്‍ കാമ്പ്യൂട്ടര്‍ തൊടില്ലാന്ന്.. ഈ ശപഥത്തിനിടയിലാണു പാവം നമ്മുടെ ശ്രീജിത്ത്‌ സ്വന്തം പിക്കാസോ സൈറ്റ്‌ പാസ്വേവെര്‍ഡ്‌ തന്ന് ചില ഫോട്ടോകള്‍ എനിക്കിടാന്‍ കഴിഞ്ഞത്‌.

റി: ഫ്ലാറ്റിലെ ജീവിതം?? അപ്പു വെക്കേഷന്‍ ഒരുപാട്‌ ആഘോഷിച്ച്‌ കാണും അല്ലേ?

അതുല്യ: ഞാന്‍ എന്നും പഴയ പോലെ രാവിലെ ഫ്ലാറ്റിലെ താഴത്തെ ഗണപതി അമ്പലത്തില്‍ തൊഴുത്‌, വീട്ടിലെ കുറച്ച്‌ ജോലി തീര്‍ത്തി സിറ്റിയിലേയ്ക്‌ പല കാര്യത്തിനായി വരും (ജയലക്ഷ്മി സില്‍ക്സ്‌ നഷ്ടത്തിലാവരുതല്ലോ). പിന്നെ മുത്തശ്ശന്റെ അടുത്ത്‌ പോയി ബി.പി. കൂട്ടി, ശിവഗിരി കാര്യം പറയും. അപ്പുവിനെ വെകേഷന്‍ സയന്‍സും, കണക്കും ക്ലാസ്സില്‍ ചേര്‍ത്ത്‌ സിലബസ്സ്‌ കവര്‍ ചെയ്യിച്ചു. പിന്നെ ഡോണ്‍ ബോസ്ക്കോവില്‍ ഫുഡ്ബോള്‍ കളി, പിന്നെ ഫ്ലാറ്റിലെ വാനരകൂട്ടം, അര്‍ദ്ധരാത്രി വരെ..... പരിസരം ചുറ്റിയടിക്കല്‍, വാച്ച്‌ മാന്‍, കെയര്‍ ടേക്കര്‍ വെറുപ്പിക്കല്‍... വെക്കേഷന്‍ അവനു ചെറുതും, വലുതുമായ ഒരു പാടു കൂട്ടുകാരെ ഉണ്ടാക്കി കൊടുത്തു. വേരു പിഴുത്‌ തിരിച്ച്‌ കൊണ്ട്‌ വരാന്‍ നന്നേ പാടു പെട്ടു. എന്നും റ്റിക്കറ്റ്‌ മാറ്റി വാങ്ങല്‍ ആയിരുന്നു ഒരു ജോലി.

റി: അങ്ങാടി നിലവാരം ഒക്കെ എങ്ങനെ നാട്ടില്‍?

അതുല്യ: അയ്യോ... ലോട്ടറി അടിച്ചാ പോലും പിറ്റേ ദിവസം 100 കടം വാങ്ങേണ്ടി വരും എന്ന കണക്കിലാണു സുഹൃത്തേ... എല്ലാത്തിനും തീ പിടിച്ച വില. കുറുമാനെ വിളിച്ചപ്പോ ഒരിയ്കല്‍ പറഞ്ഞു, 500 രുപയുടെ ഒരു കെട്ട്‌ എടുത്ത്‌ പോക്കറ്റിലിട്ട്‌ രണ്ട്‌ ദിവസം കഴിഞ്ഞപ്പോ, പിന്നെ ഇപ്പോ രബ്ബര്‍ ബാന്റ്‌ മാത്രം ബാക്കീന്ന്. അത്താ സ്ഥിതി. ഈ കാശും കൊണ്ട്‌ എന്തെങ്കിലും വാങ്ങാം ന്ന് കരുതി നിരത്തിലിറങ്ങിയാ, ഇന്ന് എത്തണമ്ന്ന് കരുതിയിറങ്ങിയാ, മറ്റ്ന്നാളെ എത്തൂ... കപ്പലണ്ടി കച്ചവടക്കാരന്‍ പോലും ഹുണ്ടായ്‌ കാറിലാണു യാത്രാ. ഇല്ലാര്‍ക്കും ബാങ്കുകാറു വീട്ടില്‍ കൊണ്ടാണു കാര്‍ കൊടുക്കന്നത്‌. കാറില്ലാത്തവന്‍ പിണം എന്ന മട്ടില്‍.

റി: യാത്രകള്‍ ഒക്കെ ഒരുപാടു ഉണ്ടായോ?

അതുല്യ: ഏയ്‌.. എത്തിയ ഉടനെ ഒരു സുഹൃത്തിന്റെ കുഞ്ഞിനെ കാണാന്‍ പോയി ഒല്ലൂരിലേയ്ക്‌. സ്വന്തം വണ്ടിയിലാണു പോയത്‌. കലേഷ്‌ വിശദമായി പറഞ്ഞിരുന്നു, ചേച്ചി വണ്ടി എടുക്കരുതെന്നു. (ശര്‍മാജിയ്ക്‌ ആ റ്റെന്‍ഷന്‍ ഒന്നുമില്ലാ, "വണ്ടി" മാറ്റി വാങ്ങാം എന്നുള്ള ആശയാണാവോ...) എന്നാലും ഒല്ലൂര്‍ക്ക്‌ ആദ്യമായിട്ടും അവസാനമായിട്ടും ക്വാളിസില്‍ പോയി. പോയ വഴിക്ക്‌ കുമാര്‍ജി വിളിച്ചിരുന്നു. അന്നാണു തുള്‍സീടെയും ചന്ദ്രേട്ടന്റെയും ഒക്കെ നംബര്‍ തന്നത്‌.

പിന്നെ എല്ലാത്തവണയും പോലെ, ഗുരുവായൂര്‍, വക്കാരിയൂര്‍, വക്കാരിയേ കുളിപ്പിയ്കുന്നതും കണ്ടു, പിന്നെ, ഏറ്റുമാന്നൂര്‍, വൈക്കം, കടത്തുരുത്തി,. പിന്നെ ഒരു ദിനം പൂര്‍ണത്രിയേശന്‍. അവിടെ വിശേഷിച്ച്‌, ഞാന്‍ ഒരു വക്കാരിയുമായി കൊഞ്ചി നിക്കുമ്പോ, ഒരു പാപ്പാന്‍ അടുത്തേയ്ക്‌ വന്നു ചോദിച്ചു,

അതുല്യ?? ചിറ്റൂര്‍ റോഡിലേ...

അതു മുരളി ചേട്ടനായിരുന്നു, , ഇപ്പോ ഗജരാജപട്ടം കിട്ടിയ "എറണകുളത്തപ്പന്‍ ശിവകുമാറിന്റെ 25 കൊല്ലമായി ഒരേ പാപ്പാനായ, മുരളി ചേട്ടന്‍. ഒരുപാട്‌ വയസ്സായി, മുടിയോക്കെ നരച്ച്‌... ഞാന്‍ ഒരുപാട്‌ സന്തോഷിച്ച ദിവസമായിരുന്നു. ശിവകുമാറിനെ നടയിരുത്തിയപ്പോ വളരെ കുഞ്ഞായിരുന്നു - ആനയും, ചെറുപ്പമായിരുന്നു -- മുറളിയും. എന്നിട്ടും പരിചയം ഭാവിച്ച്‌ മറക്കാതെ ഓടിയെത്തി മുറളിചേട്ടന്‍..

പിന്നെയും യാത്ര പോയി, ഇടുക്കി ഡാം കാണാന്‍. പോയത്‌ വാഗമണ്‍ കാണാനാണു. അവിടെ കുറെ മുട്ട കുന്നു മാത്രം. പിന്നെ അസഹ്യമാ ചൂടും. എത്തിയതല്ലെ എന്ന് കരുതി. കുട്ടികളെ കണക്കാക്കി, ഇടുക്കിക്കു വിട്ടു. ഡാമില്‍ ജലനിരപ്പ്‌ നന്നേ കുറവ്‌. ഈശ്വരാ... കൊച്ചിക്കാരെ പവര്‍കട്ട്‌ ഭഗവാന്‍ കാത്തോളണേ....

റി: പെട്ടന്നാന്നായിരുന്ന് മുത്തശ്ശന്റെ മരണം അല്ലെ??

അതുല്യ: അതെ.. ഇടുക്കി പോയി വന്നത്‌ രാത്രി 9 ആയി കാണും. വരുന്ന് വഴിയ്ക്‌ ഞാന്‍ വീട്ടില്‍ കയറിയിരുന്നു. ഒന്നും പ്രതേകിച്ച്‌ തോന്നിയില്ലാ, രണ്ട്‌ ദിവസമായി എന്തു വായില്‍ വച്ചാലും തുപ്പുമായിരുന്നു. പിന്നെ മുതുക്‌ ഏതു സമയവും അനക്കും. ബേഡ്‌ സോര്‍ പടരുന്നതാണെന്ന് ഞാന്‍ ഊഹിച്ചു. ദൈവമേ... ഇന്നെങ്കിലും... എന്ന് ഞാന്‍ എന്നും പ്രാര്‍ഥിയ്കും. തിരിചു വന്നു കിടന്ന്, രാത്ര് ഒരു 2 മണിയ്കാണു വീട്ടീന്ന് ഫോണ്‍ വന്നത്‌, ഉറങ്ങുമ്പോ തന്നെ ഒരു പരാക്രമവും കാട്ടാതെ, മുത്തശ്ശന്‍ ദൈവത്തിന്റെ തൃപ്പാദത്തില്‍ എത്തീന്ന്... എല്ലാ ചടങ്ങുകളും നന്നായി നടന്നു. കുറുമാന്‍ 13 ചടങ്ങ്‌ നടക്കുന്ന അന്ന് എന്നെ കാണാന്‍ വരാം ന്ന് പറഞ്ഞിരുന്നു. അടിയന്തിരത്തിന്റെ സദ്യയ്ക്‌ കുറുമാന്‍ ഉണ്ടാവും എന്നും ഞാന്‍ നിനച്ചു. എത്തിയില്ല പക്ഷെ.

പാട്ടി മരണം നടന്ന അന്ന് ഒന്നും അത്രയ്ക്‌ കരഞ്ഞില്ലാ. ഇടയ്ക്‌ പറയും, "അപ്പ പോന്നാ എന്നാ, നീങ്കള്‍ എല്ലാരും ഇരുക്കേളേ എനക്ക്‌...""" ഇത്‌ പറഞ്ഞ്‌ വടക്കെ മുറിയില്‍ പോയി പൊട്ടി കരയും, 70 കൊല്ലമാച്ച്‌ എന്‍ കൈയേ പിടിച്ച്‌ ഇങ്ക വന്ത്‌.. ഒരു നാ കൂട നീങ്കി നില്ല് ചൊല്ലായ്ക്‌, എള്ളുക്ക്‌ എണ്ണയാ നാന്‍ ഇരുന്തേന്‍.. ഇപ്പോ ദാ താലിയേ പറിച്ച്‌ പോനാ പാത്തായാ.. ഇതുക്കാ ദൈവം.....

ദൈവത്തിനു മാത്രം നീതി നടപ്പാക്കാന്‍ കഴിവുള്ള ജനനത്തിനും മരണത്തിന്റെയും കേസുകെട്ടില്‍ നമ്മള്‍ എന്തു പാട്ടിയോട്‌ പറഞ്ഞ്‌ സ്മാധാനിപ്പിയ്കാന്‍. ഞാന്‍ ഇടയ്ക്‌ പോയി പറയും, "നീങ്കള്‍ ചുമ്മ ഇരുക്കറത്തെ, പഴയ കാല ചിട്ടകള്‍, കൂട്ടാന്‍ വെക്കറ വിധം, എല്ലാം ഒന്നു എനക്ക്‌ എഴുതി താരുങ്കോ.. നേരം പോവും ഇല്ലയാ....

അപോ പറയും, "ഇനി നാന്‍ ആരുക്കുടീ ചമയ്കണം......

റി: അതുല്യേടെ പഴയ സുഹൃത്ത്‌ വലയത്തിലേ ആരെക്കുറിച്ചും പറന്‍ഞ്ഞില്ലല്ലോ? എല്ലാരേയും കണ്ടുവോ?

അതുല്യ: ഉവ്വ്‌ ഉവ്വു... പഴya സര്‍ക്കാര്‍ ഓഫീസില്‍ ഒരുപാടു തവണ പോയിരുന്നു. അല്‍പം കണക്കുകള്‍ കിട്ടാന്‍ ബാക്കിയുണ്ടായിരുന്നു. പല സുപ്രണ്ട്മാരും പിരിഞ്ഞിരിയ്കുന്നു. ചിലരുടെ മക്കള്‍ക്കും അവിടെ തന്നെ ജോലിയായി. ചിലര്‍ക്ക്‌ പ്രമോഷന്‍, ചിലരുടെ കുട്ടികളെ കല്യാണം കഴിച്ച്‌ അയച്ചു, ചിലര്‍ അമ്മൂമയും, അപ്പൂപ്പനും ആയി,

"" അതുല്യയ്കെന്താ, ദുബായിലുപോയി, ഇഷ്ടം പോലെ കാശായില്ലേ.. പോരാത്തതിനു ഒരു ആണ്‍കുട്ടി മാത്രം, ഒക്കെ എന്തു ചെയ്യും"" എന്ന പൊത്‌ പല്ലവിയും ഒരുപാട്‌ കേട്ടു.

സര്‍ക്കാര്‍ ഓണാഘോഷത്തിനു പ്രത്യേകം വിളിച്ചിരുന്നു. ഒന്ന് രണ്ട്‌ പ്രോഗാം കാമ്പയര്‍ ചെയ്തു.. പിന്നെ എല്ലാര്‍ക്കും തിരക്കു തന്നെ.. ഞാനും പറ്റുന്നവരെ ഒക്കെ നമ്പര്‍ ശേഖരിച്ച്‌ വിളിച്ചിരുന്നു. ചിലര്‍ നല്ല അടുപ്പം കാണിച്ചു. ചിലര്‍, വേറിട്ട അനുഭവം കാഴ്കവച്ചു. അത്‌ അല്ലെങ്കിലും അങ്ങനെയാണു. പടലയില്‍ നിന്ന് കായ വേര്‍പട്ടപോലയാണു. വേര്‍പെട്ട്‌ വെളിയിലായ ബന്ധങ്ങള്‍. പുതിയ സൗഹൃദങ്ങള്‍ നമ്മുടെ സ്ഥാനം പിടിയ്കുന്നു. കണ്ണിനു മുമ്പില്‍ ഇല്ലാത്തവ മനസ്സില്‍ നിന്നും കൂടി മായുന്നു. അത്ര തന്നെ..

ഇവിടെ എത്തിയ ശേഷവും ഒരു ഉത്തമ സുഹൃത്ത്‌ ഫോണ്‍ വിളിച്ചപ്പോ വളരെ നിസ്സംഗതയോടെ തന്നെ പെരുമാറിയതിന്റെ അല്‍ഭുതം ഇനിയും എനിയ്ക്‌ വിട്ട്‌ മാറിയിട്ടില്ല.. ചില നേരങ്ങളില്‍ ചില മനുഷ്യര്‍. ചിലപ്പോര്‍ അവര്‍ ആ സമയത്തിl വിലയേറിയ വല്ലതും നഷ്ടപെട്ടതിന്റെ ആഘാതത്തിലാവും, നമ്മളതിറിയുന്നില്ലല്ലോ. എല്ലാം പഴയ പടിയാവും എന്നു തന്നെയാണു വിശ്വാസം.

റി: ഫ്ലാറ്റിലോക്കെ ഓണം എങ്ങനേ...

അതുല്യ: ഫ്ലാറ്റില്‍ മാത്രമായിരുന്നു ഓണം. മുത്തശ്ശന്റെ മരണം ഓണത്തെ കുടുംബത്തില്‍ നിന്നും അകറ്റി. ഫ്ലാറ്റില്‍ ഞാന്‍ മുന്‍ കൈ എടുത്ത്‌ അത്തതിനു ഒരു പൂക്കളം ഒക്കെ ഒപ്പിച്ചു. അപ്പുവിനു ഒരു പുതിയ അനുഭവമായിരുന്നു. ജമന്തിപൂക്കള്‍ ഒക്കെ പിച്ചി പിച്ചി അവന്റെ കൈയ്യില്‍ കറ വന്നു എന്ന് പറഞ്ഞ്‌ നടക്കുന്നുണ്ടായിരുന്നു. അവസാനം പൂ മതിയാവതെ വന്നപ്പോ, കല്ലുപ്പു വാങ്ങി കുങ്കുമം കലര്‍ത്തി പൂ നിരത്തിയത്‌ അവനു അല്‍ഭുതമുണ്ടാക്കി...

റി: അതിനിടയ്ക്‌ പിന്നീട്‌ വന്ന കുറുമാനേം കൂട്ടി ഒരു കൊച്ചി മീറ്റ്‌ എന്നോക്കെ കേട്ടല്ലോ ..

അതുല്യ: അതെ അതെ... നിക്ക്‌ ഒരു ദിവസം വൈകുന്നേരം വിളിച്ചു പറഞ്ഞു, ചേച്ചി, നമുക്കു വീണ്ടും ഒരു കൊച്ചി മീറ്റ്‌ വേണം... ഞാന്‍ പറഞ്ഞു, തിര്‍ക്കാണു നിക്ക്‌.. എന്നാലും ശ്രമിയ്കാം.

എന്നാ അതിന്റെ ചര്‍ച്ചയ്കായി ഒന്നു പാര്‍ക്കില്‍ കൂടാം എന്നായി നിക്ക്‌. ഞാന്‍ ശരിയെന്ന് പറഞ്ഞെങ്കിലും, അന്നായിരുന്നു, എന്റെ ജെ.എം ഹാബിറ്റാറ്റിന്റെ 10ആം വാര്‍ക്ഷികവും ജനറല്‍ ബോഡിയും. വൈകുന്നേറം ഒരുപാട്‌ പരിപാടികള്‍, ഐസ്ക്രീം വിതരണം, ബേല്‍പൂരി ഔട്ട്‌ ലെറ്റ്‌ എന്നിവ. ഇതിനിടയില്‍ കൂടി, പുതിയ മെംബര്‍ ആയ ഞാന്‍ മുങ്ങുന്നത്‌ ശരിയല്ലാ എന്നൊരു തോന്നല്‍ ഉണ്ടാവുകയും, എത്തുവാന്‍ പറ്റുന്നവരെ "അതുല്യ"യിലേയ്ക്‌ ക്ഷണിയ്കുകയും ചെയ്തു. ദീര്‍ഘ്യമതികം ഉണ്ടായിലെങ്കിലും, എന്റെ വീട്ടിലെ പഴതും പുതിയതും ആയ ഒരു പാട്‌ ആഹാര സാധനങ്ങല്‍ തിര്‍ന്ന് കിട്ടി എന്ന് പറയാതെ വയ്യ. അവനവന്‍ തിന്നത്‌ പോരാ എന്ന് കരുതി,, കുറെ പഴത്‌, ഒരു ബ്ലോഗരുടെ അമ്മയ്കും പൊതിഞ്ഞെടുത്തു. എന്തായി സ്ഥിതിയാവാ അവരുടെ. എന്തായാലും "അതുല്യ" യില്‍ എത്തിയവര്‍ക്ക്‌ എന്റെ നന്ദി ഇവിടെ ഈ വഴി അറിയിയ്കുന്നു.

റി: പിന്നെയും ഒരു ബ്ലോഗര്‍ അന്വേഷിച്ചെത്തിയെന്നുള്ള സ്ഥിരീകരിയ്കാത്ത വാര്‍ത്തയുണ്ടായിരുന്നല്ലോ... അതിനെ പറ്റി..

അതുല്യ: ഞാനൊന്ന് ആലോചിയ്കട്ടെ.... ആ...ശരിയാണു... വൈക്കം തൊഴുത്‌ വരുന്ന വഴി ഒരു ഫോണ്‍ കോള്‍ ഉണ്ടായിരുന്നു.. അതുലേയ്ച്ചി.. ഞാനാ രാജീവ്‌... ഞാന്‍ ഒരു നിമിഷം ചിന്തിച്ചു.. ആരാവും... പിന്നെ പറഞ്ഞു. സാക്ഷി..... ഒരുപക്ഷെ കൊച്ചിക്‌ ഇറങ്ങും. ഞാന്‍ പറഞ്ഞു, സാക്ഷി ഞാന്‍ പോകാറായി... വേഗം തീരുമാനിച്ചാ കാണം.. അലെങ്കില്‍ ബാക്ക്‌ ഇന്‍ ദുബായ്‌..

സാക്ഷി എത്തി പറഞ്ഞ പോലയല്ലാ, പറഞ്ഞില്ലാ, ഞാന്‍ വീടു ഒഴിച്ച്‌ ഇന്ന് ഗോതമ്പ്‌ ദോശ മതി, നാളെ പായ്ക്കിംഗ്‌ എന്നൊക്കെ വിചാരിച്ച ദിവസം സാക്ഷി എത്തി.... തൈരും കൂര്‍ക്ക്‌ മെഴുക്കുവരട്ടിയും ഉള്ളി ചമന്തിയും ഒക്കെ തത്രപാടില്‍ ആക്കി ഒരു വിധം ഊണു കഴിപ്പിച്ചു. കാണാം വന്ന് സന്മനസ്സ്‌ കാട്ടിയ സാക്ഷിയ്കും ഈ അവസരത്തില്‍...


റി: അപ്പുവിനു വേണ്ടി ബോര്‍ഡിംഗ്‌ സ്കൂളിംഗ്‌ ഒക്കെ തേടി നടന്നു എന്ന് ത്രിശ്ശൂര്‍ നിലയത്തില്‍ നിന്ന് റിപ്പോര്‍ട്ട്‌ ഉണ്ടല്ലോ?

അതുല്യ: അയ്യാ ദയവായി എന്റെ ബി.പി. കൂട്ടല്ലേ. പത്ത്‌ കഴിഞ്ഞാ അവനെ ദൈവത്തിന്റെ നാട്ടില്‍ വിടണം ന്ന് കരുതി, ഞാന്‍ ഒരു പത്ത്‌ ഇരുനൂറു കിലോമിറ്റര്‍ കറങ്ങി. ചുരുക്കി പറഞ്ഞാ..

രംഗം ഒരു പേരെടുത്ത സ്കൂള്‍ ഇന്‍ കൊച്ചി.

അതുല്യ: ഞാന്‍ ഒരു റ്റെന്‍-ത്ത്‌ സ്റ്റുടന്റ്‌ ഇന്റെ പാരെന്റ്‌ ആണു. 11ത്ത്‌ ന്റെ അഡ്മിഷനെ കുറിച്ച്‌ അറിയാന്‍ വന്നതാണു.

സ്കൂള്‍ അധികൃതര്‍: മാഡം, ഏതാ ഗ്രൂപ്പ്‌?

അതുല്യ: കണക്കും സയന്‍സും... അല്ലെങ്കില്‍ ..

സ്കൂള്‍ അ: " ആകെ 10 സീറ്റാണു പുറത്തുള്ളവര്‍ക്ക്‌. 90% എല്ലാത്തിനും, കണക്കിനും 95% ഉണ്ടങ്കിലേ അപ്പ്ലിക്കേഷന്‍ ഫോം തരു. 10 പേര്‍ക്കും ഈ മാര്‍ക്ക്‌ എങ്കില്‍ ഞങ്ങള്‍ നറുക്ക്‌ എടുത്താണു സീറ്റ്‌ തരുക.

അന്നത്തെ ദിവസം ഞാന്‍ പാഴാക്കി എന്ന് പറഞ്ഞാ മതിയല്ലോ. തിരിച്ച്‌ വന്ന് ഒരു ദിവസം 8 മണിക്കുര്‍ കളി എന്ന തോതില്‍ ഫ്ലാറ്റില്‍ കളിച്ചു മദിക്കുന്ന അവനോട്‌ രണ്ട്‌ തട്ടി കേറി.

"ആജ്‌ സേ സബ്‌ കുച്ച്‌ ബന്ധ്‌, ഒാര്‍ തും അഭി സേ 20 ഘണ്ടാ പടൊ, and get 95%, വര്‍ണാ തുമാര ജിന്ധഘി ഹവാ കേ വിഗര്‍ ക ഫുട്‌ ബോള്‍ ജൈസാ ഹൊജായാഗാ...

അവന്‍ തിരിച്ച്‌ പറഞ്ഞു. : amma why you worried? when i reach 10th they will take campus selection from 10th itself. everything change amma, dont worry. let me play now. if no entrance, i will start a cycle mechanic shop and make new cycles etc. no die for entrance amma, take things lightly, this is vacation. cool amma cool....go and make some snacks. let me be more fit....
------
റി: സദ്യവല്ലതും ഒത്തുവോ? വക്കാരിയോട്‌ എന്ത്‌ പറയും?

അതുല്യ: സത്യം പറഞ്ഞാ ബ്ലോഗ്ഗ്‌ മീറ്റിന്റെ അല്ലാതെ ഒരു സദ്യയും ഒത്തില്ലാ. സര്‍ക്കാര്‍ അപ്പീസില്‍
ഓണാഘാഷം ഉണ്ടായിരുന്നു എന്നല്ലാതെ. അത്‌ പുറത്ത്‌ കാറ്ററിംഗ്‌ ആള്‍ക്കാരോട്‌ പറഞ്ഞു, 20 ലിറ്റര്‍ സാമ്പാര്‍, 1/4 kg അച്ചാര്‍, 15 ലിറ്റര്‍ പായസം,, 4 പാക്കറ്റ്‌ പപ്പടം, 2 കിലോ ബീന്‍സ്‌ തോരന്‍ എന്ന മട്ടില്‍. ശരിയായില്ല. പക്ഷെ ക്ഷീണം തീര്‍ക്കാന്‍, എന്റെ അച്ഛന്റെ വീട്ടില്‍ ഒരു കല്ല്യാണം ഉണ്ടായിരുന്നു. കസിന്‍ ചേട്ടന്റെ മകളുടെ.. അപ്പു എല്ലാ കസിന്‍സുമായി പരിചയപെട്ട്‌ ആഘോഷിച്ചു. വരന്‍ ശ്രീധര്‍, വധു രോഹിത. സമംഗളമായി നടന്നു. ഒരുപാട്‌ ബന്ധുക്കളെ കണ്ടു. അപ്പു മുണ്ട്‌ ഒക്കെ ഉടുത്ത്‌ ഓടി നടന്നു. അതിലും ഞാന്‍ സന്തോഷിച്ചത്‌, ഒരുകാലത്ത്‌ എനിക്കൊരു ദഹണ്ണപുര കാരണവര്‍ സുഹൃത്തായി ഉണ്ടായിരുന്നു. സൂത്രത്തില്‍ പാചക സൂത്രവാചകങ്ങള്‍ ഇദ്ദേഹത്തില്‍ നിന്ന് അഗ്രഹാരത്തിലുള്ളവര്‍ ഞാനടക്കം പഠിച്ചിരുന്നു. അദ്ദേഹത്തേ ഈ വിവാഹത്തില്‍ വച്ച്‌ വീണ്ടും കണ്ടു. പിറ്റേന്ന് യാത്രയായതിനാല്‍ ഒരുപാട്‌ ആഘോഷിയ്കാതെ തിരിച്ചു പോന്നു.

റി: ഇവിടെ ശര്‍മാജി എന്തു പറയുന്നു?

അതുല്യ: ശര്‍മാജി ഒന്നും പറയല്ലേ എന്ന പ്രാര്‍ഥനയിലാണു 2 ആഴ്ച്‌ അവധി നീട്ടി ഞങ്ങള്‍ എത്തിയത്‌.. ഒന്നും പറഞ്ഞില്ലാ. ചിരകാല അഭിലാഷത്തിന്റെ അപ്പ്ലിക്കേഷന്‍ വകവച്ച്‌ എനിക്കൊരു ലാപ്‌ റ്റോപ്‌ വാങ്ങി തന്നു. തലയെണ്ണി ഇപ്പോ സിസ്റ്റം ആണു വീട്ടില്‍. ലാപ്ട്ടൊപ്പ്പ്പ്‌ ബ്ലൊഗിനുള്ളതല്ലാ എന്നും, അപ്പൂനു ബോര്‍ഡിങ്ങിലാക്കുമ്പോ കൊണ്ടുപോകാനുള്ളതാണെന്നും ഊന്നി ഊന്നി കോണെ കോണെ പെ ബഹത്‌ ഭാര്‍ ബോലാ, അതു കൊണ്ട്‌, ഇന്റര്‍ കണക്ഷന്‍ ഒന്നും ഇതില്‍ തരപെടുത്തിയട്ടില്ലാ.

റി: ഇവിടെ എത്തിപെട്ട ശേഷം എന്തു തോന്നുന്നു? ഇനി..

അതുല്യ: കേരളം വിട്ട ആ ഒരു തേങ്ങല്‍ മനസ്സീന്ന്‌ മാറീട്ടില്ല എനിക്കും അപ്പുവിനും.. പാക്കിംഗ്‌ ചെയ്യുമ്പോ ഒരുപാട്‌ സങ്കടമായിരുന്നും മനസ്സില്‍. ഇന്ന്‌ തന്നെ തിരിച്ച്‌ വിമാനം കേറാനും അവന്‍ തയ്യാറായിട്ടാണു നില്‍പ്പ്‌...!!! അവന്റെ ഒരാഴ്ച്ചത്തെ സ്കൂള്‍ പോര്‍ഷന്‍ കവര്‍ ചെയ്യണം.അവനെ സ്ക്കുള്‍ മൂഡിലേയ്ക്‌ എത്തിയ്കണം. പിന്നെ എന്റെ കാര്യം, ഒരോ മുറിയിലും 3 മാസത്തേ ക്ലീനിംഗ്‌ ജോലിയുണ്ട്‌. (അതിനാണല്ലോ അതുല്യേച്ചിയ്ക്‌ ലാപ്പ്റ്റോപ്പ്‌ വാങ്ങി മുന്‍-കൂര്‍ ജാമ്യം ശര്‍മാജി എടുത്തത്‌...)

അതു കഴിഞ്ഞ്‌ അല്‍പം ഷോല്‍ഡര്‍ റിലേട്ടട്‌ മെഡിക്കല്‍ പ്രൊബ്ലംസ്‌ ഉണ്ട്‌. കൈ ഒരുപാട്‌ അയാസമുള്ള ജോലികള്‍ക്ക്‌ തല്‍ക്കാലം വിടവേണം. റ്റൈപ്പിങ്ങും ഇതില്‍ ഒരു ഭാഗം തന്നെ. ഇവിടുത്തേ ഉഴിച്ചില്‍ പിഴിച്ചില്‍ കഴിഞ്ഞ്‌ കൊച്ചിയില്‍ പോയി ഒരു ചെറിയ ആസ്പത്രി വാസം കഴിച്ച്‌ കൈ തിരിച്ച്‌ ഒടിച്ചാണു വന്നത്‌. നൂറു ശതമാനം ശരിയായീന്ന്‌ പറയാന്‍ വയ്യ. എന്നാലും.... ഡ്രൈവിങ്ങിനു ഒരു തടയുണ്ടാവും കുറച്ച്‌ ദിനം. ബ്ലോഗിനു വേണ്ടി റ്റൈപ്പ്‌ ചെയ്താ ശര്‍മാജി വക കൈ തിരിച്ച്‌ ഒടിയ്കും എന്നൊരു വാര്‍നിംഗ്‌ വേറെയുണ്ട്‌.

റി: തീരെ പ്രതീക്ഷിയ്കാതെ ആരെയെങ്കിലും ഈ യാത്രയില്‍ കണ്ടുവോ?..

അതുല്യ: ശരിയാണു.. തീരെ പ്രതീക്ഷിയ്കാതെ, അപ്പുവിനെ നന്നെ ചെറുപ്പത്തില്‍ നോക്കിയിരുന്ന അവന്‍ "ചി... ചി..." ന്ന് വിളിച്ചിരുന്ന റാണി ദീതിയേ കണ്ടു. 13 കൊല്ലത്തിനു ശേഷം. വിശെഷങ്ങള്‍ അറിയുമായിരുന്നെങ്കിലും, തേടി പിടിച്ച്‌ അവള്‍ എത്തി, അപ്പുവിനെ കാണാന്‍.

റി: മലയാളം ബ്ലോഗുഗകളെ കുറിച്ച്‌......

അതുല്യ: കൊച്ചിയില്‍ വച്ച്‌ തന്നെ അറിഞ്ഞിരുന്നു. ഒരുപാട്‌ മലയാളം പുതിയ ബ്ലോഗര്‍മാരുണ്ടായീ എന്നും, ബ്ലോഗ്ഗ്‌ ചുരുള്‍ നിവര്‍ത്താന്‍ പറ്റാത്ത അത്രേം നീണ്ടു എന്നു, ഒരുപാട്‌ സന്തോഷം തരുന്ന വാര്‍ത്ത തന്നെ. അതു തന്നെ ആയിരുന്നല്ലോ നമ്മുടെ ഉദ്ദേശവും. പ്രതീക്ഷയ്കൊപ്പം നമ്മളെ ഉയര്‍ത്താന്‍ നമ്മുടെ ഒപ്പം ചേര്‍ന്ന എല്ലാ പുതിയ സുഹൃത്തുക്കള്‍ക്കും ഞാനീ പോസ്റ്റ്‌ വഴി സ്വാഗതമേകുന്നു. ഒപ്പം തന്നെ നാട്ടില്‍ കഴിച്ചു കൂട്ടിയ ദിനങ്ങളില്‍ എന്നെ വിളിച്ചും, നേരില്‍ വന്നു കണ്ടും ഒരുപാട്‌ സ്നേഹിച്ച എല്ലാ സഹബ്ലോഗര്‍ക്കും ഈ പോസ്റ്റിലൂടെ തന്നെ ഞാന്‍ നന്ദി പറയട്ടെ. എല്ലാ ബ്ലോഗുകളും മെല്ലെ മെല്ലെ വായിച്ച്‌ മുഴുവാനാക്കണമെന്ന്‌ ആഗ്രഹിയ്കുന്നു. ഒരുപാട്‌ ദിനം, ഒരുപക്ഷെ അടുത്ത വെക്കേഷന്‍ വരെതന്നെ വേണ്ടി വരുമ്ന്ന്‌ തോന്നുന്നു. എന്നാലും എല്ലാം വായിച്ചു തീര്‍ക്കണമെന്ന് തന്നെയാണു ഉദ്ദേശം.

ഇങ്ങനെ ഒരു സമാധാനപരമായ തിരിച്ചു വരവുണ്ടാക്കി തന്ന്, വീണ്ടും കുടുംബത്തോടും, ഒപ്പം തന്നെ സ്നേഹവാല്‍സല്യം ചൊരിയുന്ന നിങ്ങളോടൊപ്പവും ഒക്കെ കൂടിച്ചേരാന്‍ അനുഗ്രഹിച്ച സര്‍വ്വേശ്വരനോട്‌ ഒരുപാട്‌ നന്ദി അര്‍പ്പിച്ച്‌ അതുല്യ വീണ്ടും ചപ്പാത്തി സബ്ജിയുണ്ടാക്കാന്‍ അടുക്കളയിലേയ്ക്‌ തിടുക്കത്തില്‍ പോയി....

******
ഇതു വരെ വായിച്ചെത്തിയ എല്ലാരും പറയുന്നുണ്ടാവും.. ഹാവൂ... സമാധാനം.. ചെവിയില്‍ കയറിയ വണ്ട്‌ ഒന്ന് ഇറങ്ങീലോ...

35 Comments:

Blogger അതുല്യ said...

സമാധാനപരമായ തിരിച്ചു വരവുണ്ടാക്കി തന്ന്, വീണ്ടും കുടുംബത്തോടും, ഒപ്പം തന്നെ സ്നേഹവാല്‍സല്യം ചൊരിയുന്ന നിങ്ങളോടൊപ്പവും ഒക്കെ കൂടിച്ചേരാന്‍ അനുഗ്രഹിച്ച സര്‍വ്വേശ്വരനോട്‌ ഒരുപാട്‌ നന്ദി അര്‍പ്പിച്ച്‌ ......

(ചില ഹൈലൈറ്റഡ്‌ അക്ഷരങ്ങളില്‍ ഫോട്ടോ ലിങ്ക്‌ കാണാം.)

അച്ചരപിശാശിനു സമസ്താപിരാധം ഉമേശന്‍ മാശു പൊറുക്കേണമേ....
കൂടെ പാടു കുട്ടികളെ....

10:13 AM  
Blogger സു | Su said...

അതുല്യച്ചേച്ചിയ്ക്ക് വീണ്ടും സ്വാഗതം.മീറ്റിനും, മീറ്റിന്റെ സദ്യയ്ക്കും നന്ദി.

10:16 AM  
Blogger Rasheed Chalil said...

എനിക്ക് ബൂലോഗത്ത് അഡ്മിഷന്‍ കിട്ടുമ്പോള്‍ ചേച്ചി നാട്ടിലായിരുന്നു. അവിടെ മീറ്റും വക്കരിമാഷിന് പഴക്കുല ഒരുക്കലും ... എല്ലാം കൂടി നല്ല തിരക്കല്ലായിരുന്നോ.
ഇനി ബൂലോഗത്തില്‍ നിത്യസാന്നിധ്യം പ്രതീക്ഷിച്ച് സ്വാഗതം ചെയ്യുന്നു ഈ അനിയന്‍.

10:28 AM  
Blogger Sreejith K. said...

മുഴുവന്‍ വായിച്ച് തീര്‍ന്നിട്ട് കമന്റിടാം എന്ന് വിചാരിച്ചാല്‍ നടക്കുമെന്ന് തോന്നുന്നില്ല. എന്തൊരു നെടുനീളന്‍ പോസ്റ്റ്. കമന്റ് ദാ പിടിച്ചോ. വായന ഇന്‍സ്റ്റാള്‍മെന്റില്‍ ആക്കാം.

സ്വാഗതം അതുല്യച്ചേച്ചീ, പഴയപോലെ ഉഷാറായി പെട്ടെന്ന് ഓരോ കഥകള്‍ എഴുതിത്തീര്‍ത്തും, വെറുതേ അടിയുണ്ടാക്കിയും ഒക്കെ വേഗം പഴയ ഫോമിലേക്ക് തിരിച്ച് വരൂ. ആശംസകള്‍.

10:32 AM  
Blogger മുല്ലപ്പൂ said...

അതുല്യേച്ചി,
സ്വാഗതം വീണ്ടും . മീറ്റ് സഘടിപ്പിച്ചതിനും കാണാന്‍ കഴിഞ്ഞതിലും ഒരുപാടു സന്തോഷം.

10:40 AM  
Blogger അരവിന്ദ് :: aravind said...

ഗംഭീരന്‍ പോസ്റ്റ് അതുല്യേച്ചീ...വായിച്ചു കഴിഞ്ഞപ്പോളേക്കും ഒന്നു നാട്ടില്‍ ചെന്നു വന്നപോലെ..എല്ലാവരേയും കണ്ടപോലെ...അതുല്യേച്ചിയുടെ വീട്ടില്‍ വിരുന്ന വന്നപോലെ...
മുത്തശ്ശന് ആദരാഞ്ജലികള്‍.
ഇത്ര തിരക്കിനിടയിലും ബൂലോഗമീറ്റും അല്ലാത്ത മീറ്റും, മറ്റു കാര്യങ്ങളും ഭംഗിയായി സംഘടിപ്പിച്ച അതുല്യേച്ചി എന്തു കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.
എന്റെ നമസ്കാരം...
ബൂലോഗത്ത് തിരിച്ചെത്തിയതില്‍ പെരുത്ത് സന്തോഷം..അപ്പോ തുടങ്ങൂ ആ പഴയ തകര്‍ക്കല്‍! :-)

വെല്‍‌കം ബാക്ക്!!!!

10:50 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എല്ലാം അസ്സലായിട്ടുണ്ട്.
പക്ഷെ ഇതുകൊണ്ടായില്ലാലോ.
പെട്ടെന്നെഴുതിത്തീര്‍ത്ത ഒരു കഥയ്ക്ക് കാത്തിരിക്കുന്നു.

10:52 AM  
Blogger ദേവന്‍ said...

എത്തിയോ?
തൊടങ്ങാം? റെഫെറിമാരേ, മുഴങ്ങട്ടെ മണി.

10:56 AM  
Blogger വല്യമ്മായി said...

അതുല്യചേച്ചിക്ക് ഒരു പുതിയ അനിയത്തിയുടെ സ്നേഹാന്വേഷണങ്ങള്‍.വിശദമായി പിന്നെ കാണാം.നമ്മളിവിടെ ദുബായില്‍ തന്നെ ഉണ്ടേ.

11:00 AM  
Blogger :: niKk | നിക്ക് :: said...

കൊലച്ചതിയായിപ്പോയി (ചുമ്മാ നമ്പറാ) അതുല്യേച്ചി. ഹിഹി എന്റെ മോന്ത ഇത്ര ക്ലോസപ്പില്‍ പ്രദര്‍ശിപ്പിച്ചത്.

എന്തു നീളമുള്ള പോസ്റ്റ്. എത്ര നല്ല പോസ്റ്റ്. ജ്വാലിക്കു തിരിച്ച് ജ്വായിന്‍ ചെയ്തപ്പോള്‍ത്തന്നെ ഹിങ്ങനെയൊരു പോസ്റ്റ് നാട്ടിയല്ലോ. നന്നായി നന്നായി. :) ഇനിയുമേറെ പ്രതീക്ഷിക്കുന്നു.

അപ്പൂനും ശര്‍മ്മാജിക്കും എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണേ.

11:19 AM  
Blogger Kalesh Kumar said...

വണ്ടി ഓടിക്കരുതെന്ന് പറഞ്ഞിട്ട് ഓടിച്ചു അല്ലേ?
അനുസരണയില്ല ചേച്ചിക്ക്!

പഞ്ചറാകാതെ തിരിച്ചെത്തിയതില്‍ സന്തോഷം!
അപ്പൂപ്പന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!

ഇനി ബൂലോഗമൊന്നുണരും!

ദേവേട്ടന്‍ പറഞ്ഞതുപോലെ “എത്തിയോ?
തൊടങ്ങാം? റെഫെറിമാരേ, മുഴങ്ങട്ടെ മണി.“

11:25 AM  
Blogger asdfasdf asfdasdf said...

അതുല്യ ചേച്ചിയേ. ചേച്ചി നാട്ടില്‍ പോയ സമയത്ത് ഞങ്ങള്‍ ചില പുതിയ അവതാരങ്ങള്‍ ബ്ലോഗുലകം കുളമാക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടേ..
അതുല്യച്ചേച്ചിയുടെ ഡയറിക്കുറിപ്പുകള്‍ അടിപൊളി..ഗള്‍ഫിലേക്ക് തിരിച്ച് സ്വാഗതം..

11:29 AM  
Blogger Mubarak Merchant said...

അതുല്യാജീ, വെല്‍ക്കം ബാക്ക്.
ഇങ്ങനെയൊരു പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു.
പിന്നെ, പൊതിഞ്ഞെടുത്ത സാധനങ്ങള്‍ ആ ബ്ലോഗറും അമ്മയും കൂടി വളരെ നന്ദിയോടുകൂടിത്തന്നെ തിന്നു തീര്‍ത്തു എന്നറിയിക്കുന്നു. (നാരങ്ങാനീരിലിട്ട കാന്താരിമുളക് തീര്‍ന്നിട്ടില്ല കെട്ടോ)
രുചിയോര്‍ക്കുമ്പോ വായില്‍ വെള്ളം നിറയുന്നു!

11:45 AM  
Blogger myexperimentsandme said...

ഹോ അതുല്ല്യേച്ചീ. എന്തൊരു വിവരണം. അടിപൊളി.

അതുല്ല്യേച്ചിയും അപ്പുവും നാട്ടില്‍ അടിച്ച് പൊളിച്ചു എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. അതിനിടയ്ക്ക് സംഭവിച്ച മുത്തച്ഛന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നു.

വക്കാരിമാര്‍ നാട്ടില്‍ ഇപ്പോളും കുളിക്കുന്നുണ്ടെന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം. ഞാനും എന്നും കുളിക്കുന്നുണ്ട്.

ഇവിടെ അങ്ങിനെയൊക്കെ പോകുന്നു. ആള്‍ക്കാരുടെ എണ്ണത്തില്‍ മാത്രമല്ല, സാങ്കേതികമായും മലയാളം ബ്ലോഗ് ലോകം വളരെയധികം വികസിച്ചു. ആദിത്യന്‍ ക്യാമറ വാങ്ങിച്ചു; ശ്രീജിത്ത് പാട്ട് പാടി.

അപ്പോള്‍ ഒരു കൈകൊണ്ടാണെങ്കിലും ബ്ലോഗുമല്ലോ. കൈയ്യൊക്കെ എത്രയും വേഗം സുഖമാവട്ടെ.

അപ്പു ശര്‍മ്മാജിക്കും ശരിക്കും ശര്‍മ്മാജിക്കും (കടപ്പാക്കട മൊത്തം അതുല്ല്യേച്ചിക്ക് തന്നെ)അന്വേഷണങ്ങള്‍.

12:02 PM  
Blogger മുസ്തഫ|musthapha said...

ദുബായിലേക്ക് തിരിച്ച് സ്വാഗതമോതുന്നു ഒരു ദുബായീക്കാരന്‍.

ശരിക്കും, ഈ ഒരൊറ്റ പോസ്റ്റില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള ഒരു ചിത്രം കിട്ടി.

12:06 PM  
Blogger കുഞ്ഞാപ്പു said...

ഞാന്‍ ഒരു പുതിയ ബ്ലോഗനാണെങ്കിലും മുഴുവനും വായിച്ചു. ഒരു വേള ഞാനും നിങ്ങളുടെ അവധിയില്‍ പങ്കു ചേര്‍ന്ന അതെ പ്രതീതി.

12:23 PM  
Blogger ഏറനാടന്‍ said...

ചേച്ചീ വെല്‍ക്കം ടു എമറാത്ത്‌! ഒറ്റയിരുപ്പിലൊക്കെ വായിച്ചു, എല്ലാരേയും കണ്ടു. പ്രത്യേകിച്ചും വക്കാരിമാഷിനെ! ഹൊ! പുള്ളിയിത്രേം വലിയ ശരീരവുമായിട്ടാണ്‌ ജീവിക്കുന്നതെന്ന് വിചാരിച്ചീല..! നാട്ടിലെ വിശേഷങ്ങള്‍ വായിക്കുവാന്‍ കാത്തിരിക്കുന്നു..

12:41 PM  
Blogger Obi T R said...

വെക്കേഷന്‍ നന്നായി വിവരിച്ചിരിക്കുന്നു, ഇടക്കു കണ്ണ് നിറഞ്ഞോ എന്നു സംശയം.

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യ കൊച്ചി മീറ്റിന്റെ മാധുര്യം ഒന്നൂടെ വര്‍ദ്ധിച്ചു (അതിനു പിന്നിലെ അതുല്യേച്ചിയുടെ കഷ്ടപാടോര്‍ത്തു). അന്നു മീറ്റിനു വരാതിരുന്നേല്‍ ഇന്നു ശരിക്കും സങ്കടം ആയെനേം.

ഒരു കാര്യത്തില്‍ സങ്കടമുണ്ടു, അതുല്യേച്ചിയെ കാണാന്‍ വിവാഹം കഴിഞ്ഞു ഭാര്യയുമായി എത്താം എന്നു പറഞ്ഞിട്ടു എത്താന്‍ കഴിയാതിരുന്നതില്‍ . എറണാകുളത്തെത്തിയിട്ടു മാസം ഒന്നു കഴിഞ്ഞെങ്കിലും ഞങ്ങള്‍ ഇതു വരെ കറങ്ങാന്‍ പോയത് പാടിവട്ടം മുതല്‍ പാലാരിവട്ടം വരെ. അത്രക്കു തിരക്കു (സംശയിക്കണ്ട എനിക്കല്ല ഭാര്യക്കു).

12:44 PM  
Blogger sreeni sreedharan said...

അയ്യോ, തിരിച്ച് പോയോ?
അപ്പോ തരാന്ന് പറഞ്ഞ സദ്യയുടെ കാര്യം മറന്നു പോയോ?? :(

5:24 PM  
Blogger അതുല്യ said...

വന്നെത്തി നോക്കി കുശലം പറഞ്ഞ എല്ലാര്‍ക്കും ശുക്രിയ ആദാ കര്‍ത്തേ ഹൈ മൈ

നിക്കേ.. ജ്വാലിയ്കു പോയി ഇത്രേം വലിയ പോസ്റ്റിട്ടാ ജ്വാലി പോയീന്ന് കരുതിയാ മതി. ജ്വാലിയ്ക്‌ പോയില്ലാ ക്ടാവേ.. ഇപ്പോ പോകമുടിയാത്‌, അപ്രമാ താന്‍ പോയി വിടണം, ഇപ്പോ ബ്രെഡ്ര് റോസ്റ്റാവാ വീട്ടിലെ താന്‍ ....

അഗ്രജാ... എന്നെ കുറിച്ച്‌ പിടി കിട്ടിയ ചിത്രം ഒന്ന് വരയ്കണേ... വരച്ച്‌ വരുമ്പോ നമ്മടെ പ്ലൂട്ടോയ്ക്‌ സംഭവിച്ച പോലെ റ്റോട്ടല്‍ പൂരാ മുഴുവനും ഔട്ടാക്കി വിടാതെ... ജാഗ്രതൈ..

കുറുമാനും സാക്ഷിയുമോക്കെ തിരിച്ചെത്തീന്ന് അറിഞ്ഞു. എന്തിരപ്പി വിശേഷളു? കാശോക്കെ പാമ്പാക്കി കളഞ്ച്‌ വിട്ടയാ??

എല്ലാര്‍ക്കും ഒന്നു കൂടി നമസ്തേ... വായിച്ചവര്‍ക്കും, വായിച്ച്‌ മിണ്ടാതെ ജ്വാലി തിരക്കില്‍ മുങ്ങിയവര്‍ക്കും ഒക്കെ നന്ദി.

ബ്ലോഗ്‌ വായനയുണ്ടാവും. കമന്റുകളോ പോസ്റ്റുകളോ ക്ഷ.. കഷ്ടിയാവും, വീട്ടില്‍ ഒരു സെപ്റ്റംബര്‍ 11 ഉണ്ടാവരുതല്ലോ.....

വീട്ടില്‍ ഇരുന്ന് ബ്ലോഗിയാല്‍ ശംബളം കിട്ടില്ലല്ലോ, അപ്പോ ഇനി ശംബളം കിട്ടിതുടങ്ങീട്ട്‌ ആപ്പീസില്‍ ബ്ലോഗാം, സബര്‍ സബര്‍ ഏക്‌ മഹീനാ ഒാര്‍ സംബര്‍.....

8:18 PM  
Blogger Unknown said...

അതുല്ല്യ ചേച്ചീ,
നമ്മള്‍ പരിചയപ്പെട്ടിട്ടില്ല.അന്ന് ഞാന്‍ കൊച്ചീമീറ്റില്‍ ഫോണ്‍ ചെയ്തപ്പോള്‍ കേട്ട ശബ്ദവും കുറുമയ്യന്‍ വീട്ടില്‍ വന്നപ്പോഴെടുത്ത പടങ്ങളും മാത്രമാണ് അറിവ്. വഴിയേ എല്ലാമേ പുരിഞ്ചിടും. :-)

8:26 PM  
Anonymous Anonymous said...

അതുല്ല്യേച്ചി
നീങ്ക തിരുപ്പി ബ്ലോഗുക്കു വന്തതുക്ക് റൊമ്പ സന്തോഷം. ഇന്ത പോസ്റ്റു റൊമ്പ റൊമ്പ നല്ല്ലാരുക്ക്. പാട്ടിയമ്മാക്ക് സൌഖ്യം താനെ? കടുവള്‍ കാപ്പാത്തിടുവേന്‍.

ചിന്ന പയ്യന്‍സ് അപ്പുവെ പാത്തതില്‍ ബഹുത് ഹാപ്പി...

9:04 PM  
Blogger sreeni sreedharan said...

സത്യം പറ അതുല്യേച്ചി, എന്നെ മനസിലായില്ല അല്ലേ??
:(

9:16 PM  
Blogger Adithyan said...

അതുല്യച്ചേച്ചീ
വിശേഷങ്ങള്‍ എല്ലാം വായിച്ചറിഞ്ഞു. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെച്ചതില്‍ പങ്കുചേരുന്നു.

9:59 PM  
Blogger വിനോദ്, വൈക്കം said...

അയ്യയ്യോ..അതുല്യാക്കാ.. വൈക്കം
പാട്ടാവെ പാക്ക് റിക്ക് എന്‍ ഇടത്തിലും വന്തിട്ടിയാ..?? ഞാന്‍ അറിഞ്ഞവേ ഇല്ലയേ...
നമസ്കാരം ചേച്ചീ... ഞാന്‍ വൈക്കന്‍..
ബൂലോഗക്ലബ്ബില്‍ എന്റെ ആദ്യ വായന താങ്കളുടെ പഴയ ഒരു പോസ്റ്റ് ആയിരുന്നു. നിങ്ങളുടെ മീറ്റിന്ടെ വെളിച്ചത്തില്‍ ഒരു ഓണസദ്യ ഞാന്‍ പെന്റാ ടവറിലും ഓറ്ഗനൈസ് ചെയ്തു. ആദ്യമായി ഉള്ള ഒരു കൂട്ടായ്മ..

10:04 PM  
Anonymous Anonymous said...

അതുല്യചേച്ചി, എല്ലാം വായിച്ചു. സ്വാഗതം.
ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ചേച്ചി നാട്ടിലാണെന്ന് തോന്നുന്നു. എന്നാലും ഫോട്ടോയിലൊക്കെ കണ്ട് നല്ല പരിചയമുണ്ട്.

12:24 AM  
Blogger ദിവാസ്വപ്നം said...

ഹായ്... അതുല്യേച്ചീ...

ഇത് ഞാന്‍. ഒരു പുതിയ ബ്ലോഗര്‍. വളരെ നാളായി അതുല്യാ, അചിന്ത്യാന്നൊക്കെ കേള്‍ക്കുന്നു. അറിയാതെ ആളു മാറിപ്പോകുന്നതുകാരണം ആര് ഏതാണ് എന്ന് ഉറപ്പില്ലായിരുന്നു.

കഴിഞ്ഞ ദിവസം അചിന്ത്യാമ്മ ഒരു കമന്റിട്ടു. അങ്ങനെ പരിചയപ്പെട്ടു. ഇപ്പോള്‍ അതുല്യേച്ചിയെയും.

സത്യം പറഞ്ഞാല്‍ പോസ്റ്റ് മുഴുവന്‍ വായിച്ചില്ല. ഫോട്ടോ എല്ലാം കണ്ടു. ആ ലഗേജ് പായ്ക്ക് ചെയ്ത് വച്ചിരിയ്ക്കുന്നതൊഴിച്ച് എല്ലാം ഇഷ്ടപ്പെടുകയും ചെയ്തു. :)

അപ്പോള്‍, വെല്‍കം ബാക്ക് ടു ഊട്ടി :)

4:33 AM  
Blogger Unknown said...

വെല്‍കം ബാക്!
വിവരങ്ങളൊക്കെ “ബ്ലോഗ്-പത്ര ദ്വാരാ” അറിഞ്ഞിരുന്നു.
എല്ലാവരും പറഞ്ഞതുപോലെ കഥകള്‍ പോരട്ടെ!

4:57 AM  
Blogger Satheesh said...

വെല്‍കം ബാക്ക്!
ഉമേഷ്മാഷെ ഈ വഴിക്കൊന്നും കാണുന്നില്ല..അല്ലേല്‍ എപ്പം മണി മുഴങ്ങീന്ന് ചോദിച്ചാ മതി!

6:56 AM  
Anonymous Anonymous said...

ആ എത്തീല്ലേ.
ഇവടെ പിള്ളേരൊക്കെ കൈ വിട്ടു പോണു. എല്ലാരടേം കാര്യം നോക്കണ്ട ഉമേഷും ദേവനുമാണെങ്കി...ഉം...ഞാനൊന്നും പറേണില്ല്യ. ന്തായാലും ആ സായിപ്പിനെയൊക്കെ സൈഡാക്കി വേഗം വേഗം ഇവടെ വരൂ.

കണ്ണേ ദിവാചൊപ്പനമേ, മുന്‍പും പലരോടും പറഞ്ഞതാ. അതുല്യേം അചിന്ത്യേം തെറ്റല്ല്ലേട്ടോ. ഈയമ്മ സൂപ്പര്‍ ഫാസ്റ്റ്. ഞാനൊരു കാളവണ്ടി.അതുല്യേടെ അതുല്യായ വാചകടി തുടങ്ങുമ്പോ തെറ്റിദ്ധാരണ മാറും ട്ടോ.
ശര്‍മ്മാജിക്ക് പരിചയക്കേടൊന്നൂല്ല്യല്ലോ അതുല്യാ?
അപ്പൂനുമ്മ

7:08 AM  
Blogger അതുല്യ said...

പിന്നീടെത്തി പരിചയപ്പെട്ടവര്‍ക്കും നന്ദി.

അചിന്ത്യേ, മതി എന്നെ ചീത്തപ്പേരു കേള്‍പിച്ചത്‌, വെറുമൊരു മോഷ്ടാവയോരെന്നെ.. ...

ശര്‍മാജീയ്ക്‌ പരിചയക്കേട്‌ ഒന്നുമില്ലാ, അല്‍പം പരിചയക്കുറവ്‌ എനിക്കാണു തോന്നിയത്‌ :(

പച്ചാളം മകനേ.. ഒന്നെ എനക്ക്‌ രൊമ്പ പുരിഞ്ചത്‌, നീ താനെ അന്ത 50 ഗ്രാം കുട്ടി പുള്ളെ? ഞാന്‍ ചൊന്ന മാതിരി, ബോണ്വിവിറ്റ, ബൂസ്റ്റ്‌ എല്ലാം വാങ്കി പുട്ട്‌ ചുട്ട്‌ കഴീടാ, അല്ലാട്ടാ, അടുത്ത തുലാവര്‍ഷ കാറ്റിലെ നീ ഔട്ട്‌.....

10:23 AM  
Blogger sreeni sreedharan said...

50 ഗ്രാമാ....
എന്നമാ ഇത്, ഇപ്പടിയെല്ലാം ചൊല്ലകൂടാത് .
ഇങ്കെ, ഞാന്‍ ഒരു ജിമ്മനെന്ന് ചൊല്ലി വച്ചിറുക്ക്. ;)
നീങ്ക ചൊന്ന മാതിരി ഞാന്‍ ബൂസ്റ്റ് കഴിച്ചിറ്ക്(ഇരിക്കുന്നൂ എന്ന് അര്‍ത്ഥം)

11:38 AM  
Blogger evuraan said...

ആങ്ഹാ, അതുല്യ തിരിച്ചെത്തിയോ?

അതുല്യേടെ വെക്കേഷന്‍ തീരുന്നില്ലല്ലോ എന്നും, ഇതൊരു ഒന്നൊന്നര രണ്ടര മൂന്നര വെക്കേഷനാണല്ലോ എന്നും മനസ്സിലിങ്ങനെ ( പറയാതെ തരമില്ല, അല്പം അസൂയയോടെ തന്നെ) കഴിഞ്ഞ് ദിവസം ചിന്തിച്ചതേയുള്ളൂ.

അപ്പൂ‍നും ശര്‍മ്മാജിയ്ക്കും സുഖമെന്ന് കരുതുന്നു.

വെല്‍ക്കം ബായ്ക്ക്, അതുല്യ..!

1:47 AM  
Blogger yanmaneee said...

christian louboutin shoes
canada goose jacket
fila
supreme hoodie
michael kors outlet online
yeezy boost 350
air jordan
nike air force 1
adidas stan smith
vans shoes

3:26 PM  
Blogger yanmaneee said...

golden goose
golden goose
supreme clothing
cheap jordans
yeezy
supreme new york
kyrie irving shoes
kyrie 7
a bathing ape
yeezy shoes

2:49 PM  

Post a Comment

<< Home