Sunday, May 14, 2006

ദേവന്റെ പനീര്‍ കൂ......



ഇന്നലെ ദേവന്‍ പറഞ്ഞു, പനീര്‍ ബട്ടര്‍ മട്ടര്‍ മസാലയെങ്കില്‍ ഡിന്നറിനു വരാംന്ന്, സഹബ്ലോഗ്ഗറല്ലേ, ഞാനിത്‌ ചെയ്തില്ലെങ്കില്‍...

പനീര്‍ 1/2

ബട്ടര്‍ 1/2 പനീര്‍

വറുക്കാന്‍ എണ്ണ ആവശ്യത്തിനു

കശുവണ്ടി ഫോര്‍ ഗ്രേവി മേക്കിംഗ്‌..

ക്രീം ആവശ്യത്തിനു

ഫുള്‍ ക്രീം മില്‍ക്‌ ഫോര്‍ ഗ്രേവി ലൂസനിംഗ്‌....

13 Comments:

Blogger അതുല്യ said...

ദേവന്റെ പനീര്‍ കൂ...

10:13 AM  
Blogger അതുല്യ said...

ദേവന്റെ പനീര്‍ കൂു...

10:20 AM  
Blogger ദേവന്‍ said...

ചേരുവ മൊത്തത്തില്‍ ആയില്ലല്ലോ അതുല്യേ, ഇതൂടെ ചേര്‍ത്തോ:
പന്നിക്കൊഴുപ്പ്‌ 100 ഗ്രാം

പട്ടിക്കണ്ടി ചൂടുള്ളത്‌ രണ്ടു പീസ്‌

ചാണകം ഉണങ്ങിയത്‌ 50 ഗ്രാം പൊടിച്ച്‌ ചേര്‍ക്കുക

ഓടയില്‍ നിന്നും കോരിയ വെള്ളം ഒരു കപ്പ്‌


കൊഞ്ചിന്റെ തോട്‌ കിടന്നു കുണ്ടളപ്പുഴു കയറിയത്‌ അര റ്റേബില്‍ സ്പൂണ്‍.

(അതുല്യയോടല്ല, ബാക്കിയുള്ളവരോട്‌. ഈ പനീര്‍ എന്നു പറയുന്ന സാധനം 60 ശതമാനം നെയ്യാണ്‌. ഇതിനെ ഉണ്ടാക്കുന്ന രീതി- പാല്‍ ഫാക്റ്ററി ബോയിലറില്‍ തിളപ്പിച്ച്‌ അതില്‍ സിറ്റ്രിക്‌ ആസിഡ്‌ ചേര്‍ക്കുന്നു. എന്നിട്ടു കീടന്‍ തെളിച്ചു കളഞ്ഞ്‌ ആസിഡ്‌ വീണു പിരിഞ്ഞ പാലിന്റെ കട്ടി മാത്രം എടുത്ത്‌ ഞെക്കി ഖരവസ്തുവാക്കുന്നു. എതാശുപത്രീല്‍ പോയാലും ദോശമാവു പാക്കറ്റിന്റെ കട്ടിയും പോപ്‌ കോണ്‍ ചാക്കിന്റെ ആകൃതിയുമുള്ള മാര്‍വാര്‍ഡി പെണ്ണുങ്ങള്‍ ഹാ ഹൂ ഈ എന്നൊക്കെ അണച്ച്‌ ക്യൂ നില്‍ക്കുന്നത്‌ കാണാറില്ലേ, അവര്‍ എങ്ങനെ ഇങ്ങനെ ആകുന്നെന്നറിയാന്‍ നെയ്യും ചീസും എന്താണെന്ന് അറിഞ്ഞാ,ല്‍ മതി.)

10:35 AM  
Blogger കുറുമാന്‍ said...

അതുല്യേച്ച്യേ....
മട്ടര്‍ പനീര്‍ മസാല കാണാന്‍ ഗംഭീരം, ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്നു പറഞ്ഞതുപോലെ,സ്വാദും അത്യത്തം ആയിരിക്കണം. പക്ഷെ ഒരു സംശയം!! കറിവെച്ചതിനുശേഷം, ചീനചട്ടിയില്‍ മല്ലിയെങ്ങാനും പാവി മുളപ്പിച്ചിരുന്നോ? അല്ല, കൊത്തമല്ലിക്കാട് കണ്ടിട്ടൊരു തംശയം:)

10:38 AM  
Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

11:07 AM  
Blogger അഭയാര്‍ത്ഥി said...

അതാണിന്നലെ മംസാറില്‍ ഓടുമ്പോള്‍ ഷാര്‍ജയിലെവിടേയോ ഒരു ദേവദുന്ദുഭി നാദം.

ഇതു ഓണം രെസ്റ്റോറന്റിലെ ചട്ടി പോലിരിക്കുന്നല്ലോ?.

മല്ലിയില മാത്റം വെട്ടി ഇടുന്നതിനു പാചകമെന്നോ പേറ്‍.

മര്യാദക്കു ഒരു മോരും വെള്ളം കലക്കി ഉണ്ടാക്കാന്‍ അറിയാത്തവറ്‍ നളന്റെ ഏപ്റണ്‍ കെട്ടി പടമെടുത്തു പബ്ളിഷ്‌ ചെയ്യുന്നു.

ഇനിയും ഒരു പാടു കുറ്റങ്ങള്‍ എഴുതാനുണ്ടൂ. ഒരാഴ്ച്ചത്തെ സമയം തരുന്നു. ഇതുവരെ ബ്ളോഗരെ കാട്ടി കൊതിപ്പിചതൊക്കെ ഉണ്ടാക്കി ബ്ളോഗ്‌ വഴി ക്ഷണപത്റമയക്കു.

ഞങ്ങള്‍ ഇതെല്ലാം അതുല്യയുടെ ചടുലമായ വളയിട്ട കൈകളാല്‍ ഉണ്ടക്കിയതാണെന്നു ഉറപ്പിക്കട്ടെ. അല്ലെങ്കില്‍ ഞാന്‍ അടുത്ത സണ്ഡെ അടുത്ത പ്രതികരണവുമായി വരും. ജാഗ്രതൈ

Taste of the pudding is not in showing....

Or else add FDA approved additves and preservatives which devan suggested.

11:39 AM  
Blogger Kumar Neelakandan © (Kumar NM) said...

അത്യുല്യ ചേച്ചി വായില്‍ ചുണ്ടന്‍ വള്ളങ്ങള്‍ തെക്കുവടക്കോടുന്നു.
പക്ഷെ ഇതിലും വേഗത്തില്‍, നിറത്തില്‍, കൊതിയൂറും മണത്തില്‍ ഇതുണ്ടാക്കാം. സൂപ്പര്‍മാര്‍ക്കറ്റില്‍ പോവുക, അവിടെ ITC യുടെ “കിച്ചണ്‍സ് ഓഫ് ഇന്ത്യ” യുടെ ഒരു പാക്ക് പനീര്‍ മട്ടര്‍ മസാലയെടുക്കുക. അതിനുള്ളിലെ സില്‍‌വര്‍ പാക്ക് 3 മിനിട്ട് നേരം തിളച്ച വെള്ളത്തില്‍ മുക്കിവയ്ക്കുക. കവര്‍ പൊട്ടിച്ച് പാത്രത്തില്‍ ഒഴിക്കുക. കടുകുവരെ പൊട്ടിച്ച, മല്ലിയിലയൊക്കെ ഇട്ട പനീര്‍ മട്ടര്‍ മസാല റെഡി. (സ്വന്തമായുണ്ടാക്കുന്ന സംതൃപ്തി മാത്രം അതില്‍ മണക്കില്ല.)

ഈ വെക്കേഷനു ഭാര്യ നാട്ടിലായിരുന്നപ്പോള്‍ മടിയുള്ള ദിവസങ്ങളില്‍, റെസ്റ്ററന്റ് മടുത്ത നാളുകളില്‍ ഇതായിരുന്നു എന്റെ കറിവയ്പുകാരി.

12:55 PM  
Anonymous Anonymous said...

അതില്‍ നിന്നും ആ മട്ടറും പനീറും മാത്രം ഞാന്‍ എടുത്ത്‌ കഴിച്ചോട്ടേ?

(മുല്ല പൂവുകള്‍ ഇപ്പോഴാണ്‌ കണ്ടത്‌,ഞാന്‍ മറന്നതല്ല എന്റേം കയ്യിലുണ്ട്‌ )

2:00 PM  
Blogger മുല്ലപ്പൂ said...

ചേരുവ യില്‍ ഉള്ളതു ചട്ടിയില്‍ ഇല്ല.. ചട്ടിയില്‍ ഉള്ളതു ചേരുവയിലും..

ദേവാ ഇതു പൊലെ വീട്ടില്‍ ചെന്നാല്‍ അതുല്യേച്ചീം ഉണ്ടാവില്ല...

2:25 PM  
Blogger monu said...

hellooo

can u write the full recipie :).. i mean how exacly it should be prepared..(like mixing, timing etc etc)

it will be helpful for people like me( gulf bachelors) :D

10:59 AM  
Blogger തറവാടി said...

അതുല്യചേച്ചീടെ ബ്ലൊഗെല്ലാമൊന്നു നോക്കി...ആകെ ഒരു ഭക്ഷണ....അതോ എനിക്ക് തോന്നിയതോ?...

9:17 PM  
Blogger Unknown said...

zzzzz2018.5.24
michael kors outlet online sale
ralph lauren outlet
ralph lauren outlet
coach outlet
yeezy boost 350
michael kors outlet
coach factory outlet
jordan shoes
jordan shoes
canada goose jackets

5:04 AM  
Blogger yanmaneee said...

air max 270
adidas nmd r1
lebron 15
jordan shoes
adidas yeezy boost
michael kors
retro jordans
fila shoes
michael kors outlet
christian louboutin shoes

3:20 PM  

Post a Comment

<< Home