Sunday, May 07, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 35

അയാള്‍ക്ക്‌ മടുപ്പു തോന്നി. ഈ ജീവിതം നരക തുല്യം, കഷ്ടപാടുകളും, ബാങ്ക്‌ ബാധ്യതകളും, കെട്ടിയ്ക്കാന്‍ നിക്കുന്ന പെണ്മക്കളും, രോഗിയായ ഭാര്യയും, എല്ലാം കൊണ്ടും അയാളെ വിധി ശ്വാസം മുട്ടിച്ചു. ജീവിതം അവസാനിപ്പിയ്കുക തന്നെ.

നേരെയെത്തിയത്‌ തീവണ്ടിപാലത്തില്‍. പാലത്തില്‍ തലവച്ച അയാള്‍ക്ക്‌, ഇപ്പോ തന്റെ തലയിലൂടെ ട്രയിനിന്റെ ചക്രം കേറുന്നതും, ചിന്ന ഭിന്നമാക്കപെടുന്ന ശരീരവും ഒക്കെ ഒരു ചിത്രം എന്ന പോലെ തെളിഞ്ഞ്‌ വന്നു. ആകെ ഭീതി കേറി അയാള്‍ എണീറ്റ്‌ നടന്നു.

പിന്നെ എത്തിയത്‌ സമുദ്രതീരത്ത്‌, നേരേ നടന്ന് മുക്കിനുള്ളില്‍ വെള്ളമെത്തിയപ്പോള്‍ അയാള്‍ക്ക്‌ വല്ലാതെ ശ്വാസം മുട്ടി. ഉപ്പുവെള്ളം സിരകളില്‍ എത്തി, അയാള്‍ പരിഭ്രാന്തനായി കരയ്കോടി എത്തി, ഈ രീതിയിലുള്ള ഒരു മരണം തനിയ്കാവില്ലാ.

അവിടുന്ന് പോയി ഒരു കന്നാസ്‌ മണ്ണെണ്ണ അയാള്‍ വാങ്ങി ശരീരത്തിലൊഴിച്ചു നിന്നു. തീയുടെ ഒരു കണിക ദേഹത്തില്‍ മുട്ടുമ്പോള്‍, വെന്തു നീറുന്ന ശരീരം അയാളെ ഭയപ്പെടുത്തി. ഇല്ല്ലാ ഇതും ശരിയാവില്ലാ, വികൃതരൂപത്തില്‍ തന്റെ ശവശരീരം കണ്ട്‌ ആരും പേടിയ്കരുത്‌, അയാള്‍ അതില്‍ നിന്നും പിന്‍ വാങ്ങി.

അങ്ങനെ പലതും അയാള്‍ ശ്രമിച്ചു. ഒന്നും ഒരു വിജയം കണ്ടില്ലാ, അവസാനം അയാള്‍ക്ക്‌ തോന്നി, ജീവിയ്കുന്നതിനേക്കാള്‍ ധൈര്യം മരിയ്കാന്‍ വേണം. ധൈര്യമായി ജീവിയ്കുക തന്നെ, ഭീരുവായീ മരിയ്കുന്നതിനേക്കാള്‍ നല്ലത്‌.

9 Comments:

Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

4:13 PM  
Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

4:14 PM  
Blogger അഭയാര്‍ത്ഥി said...

എന്റേലോകത്തില്‍ കമെന്റില്‍ തുടങ്ങിയ ഈ കാമ്പൈന്‍ ഇതാ കഥയില്‍ എത്തി നില്‍കുന്നു.
അതുല്യയുടെ പ്റൊഫഷന്‍ കൌണ്‍സലിങ്ങിന്റേതാകാം.

കഥ പതിവിന്‍ പടി ചിന്താ സ്റെണിയിലേക്കു കുസ്റുതി നോട്ടത്തൊടെ കണ്ണിറുക്കുന്നു.

ശരി ഞാന്‍ അത്മഹത്യ ചെയ്യുന്നില്ല- ഒന്നും കൊണ്ടല്ല. അതുല്യയെ പേടിച്ചു. അല്ലെങ്കില്‍ അത്മഹത്യയുടെ ശരിതെറ്റുകളുടെ കണക്കു കഥകളിലൂടെ ചൊദിച്ചാല്‍.


ഇല്ലേയില്ല...

4:34 PM  
Blogger സ്വാര്‍ത്ഥന്‍ said...

അവസാനം ഒരു മേജര്‍ ട്വിസ്റ്റ് പ്രതീക്ഷിച്ചു...

8:38 AM  
Blogger അതുല്യ said...

എന്നാ സ്വാര്‍ഥാ നമുക്ക്‌ അയാളെ പിടിച്ച്‌ ഒരു കല്യാണം കൂടി കഴിപ്പിച്ചാലോ?

8:49 AM  
Blogger സ്വാര്‍ത്ഥന്‍ said...

അതു തന്നെയാ അതുല്യേ അതിന്റെയൊരു ശരി!!!

10:20 AM  
Blogger വേണു venu said...

ആരും ആകാതെ പോയവര്
__________________

ഒന്നും ആകാന് കഴിയാത്തതിന്റെ അസ്വസ്തത പേറി കഴിയുന്നവര് എന്ന കുറിപ്പാണു് ഈ കുറിപ്പിനു് നിദാനം.
വളരെ ഇഷ്ടപ്പെട്ടു.
അറിയപ്പെടാത്ത് മനുഷ്യ ജീവികള്,
അറിയിയ്ക്കാന് കഴിയാതെ പോയവര്.
ഒന്നും ആകാതെ പോയെന്നറിയാന് തുടങ്ങുന്ന ആ അറിവിന്റെ അസ്വസ്ഥത.
.....
ആരും ഒന്നും ആകുന്നില്ലെന്നും ആയെന്നു തോ ന്നുന്നതും ആയില്ലെന്നു തോന്നുന്നതും വെറും തോന്നലുകളാണെന്ന അറിവു് അറിയുമ്പോള്......ഒരസ്വസ്ഥ തയ്ക്കും കാര്യമില്

1:42 PM  
Blogger Unknown said...

nike roshe, vans pas cher, true religion jeans, longchamp pas cher, ray ban uk, lacoste pas cher, nike air max, michael kors, kate spade handbags, mulberry, air max, nike free, coach outlet, true religion outlet, north face, nike air max, lululemon, coach factory outlet, air jordan pas cher, nike air max, hollister, michael kors, true religion jeans, true religion jeans, hogan, north face, ray ban pas cher, sac longchamp, burberry, michael kors, oakley pas cher, ralph lauren pas cher, nike blazer, air force, hermes, michael kors, abercrombie and fitch, coach outlet, timberland, louboutin pas cher, vanessa bruno, converse pas cher, hollister pas cher, nike roshe run, new balance pas cher, coach purses, tn pas cher, sac guess, nike free run uk, ralph lauren uk, kate spade outlet

6:28 AM  
Blogger Unknown said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:00 PM  

Post a Comment

<< Home