പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 34
അവള്‍ ഒരുപാടു സുന്ദരിയായിരുന്നു. മുതുകത്ത് കഴുത്തിനു താഴെ വലത് വശത്ത് നീല നിറമുള്ള നീണ്ട മറുക് അവളെ കൂടുതല്‍ സുന്ദരിയാക്കിയിരുന്നു. ബസ്റ്റോപ്പുകളില്‍ കണ്ട പരിചയം വളര്‍ന്ന്, അവനും അവളും തമ്മില്‍ പിരിയാന്‍ കഴിയാത്ത പ്രണയത്തില്‍ കൊണ്ടെത്തിച്ചു, പിന്നെ വിവാഹവും.
സന്തുഷ്ടമായ കുടുംബ ജീവിതം. ഇത്രയും സുന്ദരിയായ ഭാര്യ സ്വന്തമായതില്‍ അയാള്‍ സന്തോഷിച്ചിരുന്നു.
കാലങ്ങള്‍ ഒരുപാട് കടന്നു പോയി. അതോടൊപ്പം തന്നെ പല കാരണങ്ങളാലും അയാള്‍ക്ക് അവളോടുള്ള സ്നേഹത്തിന്റെ തീവ്രതയും, ഊഷ്മളതും കുറഞ്ഞു വന്നു.
ഒരു ദിവസം, അവളുടെ മുഖത്ത് ഉറ്റു നോക്കി തെല്ല് നീരസത്തോടെ ചോദിച്ചു?"ഈ മറുക് ഇത്രകാലമായി ഈ കഴുത്തില്‍? ജന്മനാലോ അതോ ഇടയ്ക് വന്നതോ? പെട്ടന്ന് നോക്കുമ്പോള്‍ തന്നെ കാണാം, ഇത് മറിച്ച് വയ്കുന്ന ബ്ലസിടു ഇനി മുതല്‍....
ഒരു നിമിഷത്തേയ്യ്ക് അവള്‍ മിണ്ടിയില്ല. പിന്നെ മെല്ലെ പറഞ്ഞു.
"നിങ്ങള്‍ക്കെന്നോട് സ്നേഹം കുറഞ്ഞ അന്നു മുതലാണു ഈ മറുകും വന്നത്".


6 Comments:
അതുല്യേച്ചി ദാ വീണ്ടും എത്തീലോ പെട്ട്ടന്ന് മനസ്സീന്ന് പോകാത്ത കഥയുമായി!
ഇത്ര സ്റ്റോക്ക് എവിടുന്നാ?!
അതുല്ല്യേച്ചി എഴുതുന്ന ഓരോ കഥ വായിച്ചുകഴിയുമ്പോഴും തോന്നും, വെരി സിമ്പിള്‍, നമുക്കും എഴുതാമല്ലോ ഇങ്ങിനെയൊക്കെ എന്ന്. പക്ഷേ സംഗതി തലകുത്തി നിന്നാലും അങ്ങിനെയൊന്നും എഴുതാനും പറ്റുന്നില്ല. അതുതന്നെ ഇതിന്റെ ബ്യൂട്ടിയുടെ പല കാരണങ്ങളിലൊരു കാരണം..
അതുല്ല്യേച്ച്യേ, ഇതും ഇഷ്ടപ്പെട്ടു....
ക്രിക്കറ്റ് കളികണ്ടപ്പോ നിനച്ചതേയുയുള്ളു ഈ വക്കാരീനേ ബാറ്റുമായിട്ട് കണ്ടില്ലല്ലോന്ന്. രസിച്ചു വായിച്ചു കളി കണ്ടപോലെ. പണ്ടത്തേ പോലെ ഇപ്പോ ഓടാനൊക്കെ പറ്റുന്നുണ്ടോ ആവോ?
എന്റെ വക്കാരി, ഞാനെഴുതുന്നത് ഒക്കെ ഒരു രണ്ടു വരിയല്ലേയുള്ളു. വക്കാരീനേം പെരിങ്ങ്സിനേം സാക്ഷീനേം, നേം..., നേം...., നേം...., നേം.... ഒക്കെ പോലെ ഒരു എഴുത്ത് എഴുതാന്‍ പറ്റിയാ ഞാന്‍ അന്ന് ഈ ദുബായി വിട്ട് ഡി.സി ബുക്കിന്റെ പടിക്കല്‍ പോയി നില്‍ക്കും. അവരുടെ ഗതി എന്താകുമോ എന്തോ!!
അതെ, സ്നേഹത്തിന്‍റെ ഉറവ വറ്റിത്തുടങ്ങുമ്പോള്‍ കാഴ്ചകള്‍ സൂക്ഷ്മദര്‍ശിക്കുള്ളിലൂടെയാവുന്നു,
കുറ്റങ്ങളും കുറവുകളും ഭീമാകാരം പൂണ്ട് മറ്റു കാഴ്ചകളെ മറച്ച് നില്ക്കും. അവിടെ കാഴ്ചപ്പാടുകളും മാറാന്‍ തുടങ്ങുന്നു.
ഒത്തിരി കാര്യം ഇത്തിരി വാക്കുകളില്‍ !
നന്നായിട്ടുണ്ട് അതുല്യേച്ചി.
ബ്രൌസര്‍
കേവല വായനയില്‍ അശ്റദ്ധമായി പോകേണ്ട ഒരു കഥയിലെ ധൈഷണികാംശവും സാരസ്യവും വെളിപ്പെടുത്തിയതു സാക്ഷിയുടെ കമന്റ്.
വരകളിലൂടേയും കഥകളിലൂടേയും കാണിച്ചു തരുന്ന നിതാന്തത മാത്റമല്ല, ഉദാത്തമായ വിമര്‍ശനവും തനിക്കു വഴങ്ങുമെന്നു വിളിച്ചു പറയുന്നു സാക്ഷി ഈ കമെന്റിലൂടെ.
എന്തായാലും കമെന്റിനെ പറ്റി പറഞ്ഞു കഥയെ പറയാതിര്‍ക്കുക ശരിയല്ലല്ലോ. കഥ എങിനെ എഴുതണം എന്നു എന്നൊടാരെങ്കിലും ചൊദിച്ചാല്‍ ഞാന്‍ പറയും ഇതുപോലെ.
വ്യംഗ്യത്തിലൂടെ ഇത്റമാത്റം സൂചിപ്പിക്കാന്‍ കഴിവുള്ളവണ്ണം കനത്ത വായനാശീലമുള്ള നിങ്ങള്‍ ഇബ്രാന്റെ കഥക്കെഴുതിയ കമന്റ് എന്നെ അതിശയിപ്പിക്കുന്നു. ബ്ളോഗിലെ ഒരു പുതിയ പരീക്ഷണമായ ആ കഥ വായിച്ചിടത്തോളം എനിക്കാസ്വദിക്കാനായി. കമെന്റിടാന്‍ മാത്രമുള്ള വയന ആയില്ല. അതിനാല്‍ കമെന്റിയില്ല. അതു ഒരു കുസുറ്‍തി കമന്റ് ആണല്ലേ?
Post a Comment
<< Home