Wednesday, March 15, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 31

അവള്‍ക്കവനോട്‌ ഒരുപാട്‌ പ്രണയം തോന്നിയിരുന്നു. അവന്‍ ഒരു ഭര്‍ത്താവും, ഒരു കുഞ്ഞിന്റെ അഛനുമാണെന്നറിഞ്ഞിട്ടും, അവള്‍ക്‌ അവനോട്‌ പ്രണയം തോന്നി. അവര്‍ അതിലൂടെ ഒരുപാട്‌ ദൂരം സഞ്ചരിച്ചു. സിറ്റികളില്‍ ചുറ്റി തിരിയാന്‍ സമൂഹം അനുവദിച്ചില്ലാ എങ്കിലും ഒോഫീസിലെ ഈമെയിലൂടെ അവര്‍ ഒരുപാട്‌ കാര്യങ്ങള്‍ പങ്കുവച്ചു.

വൈകുന്നേരങ്ങളില്‍, ഫോണിലൂടെ "കം ഒോവര്‍, ഷീ ഇസ്‌ നോട്ട്‌ ഹിയര്‍" എന്ന വാക്യത്തിലൊതുക്കി, അവള്‍ അയാളുടെ ഫ്ലാറ്റില്‍ ചെല്ലാന്‍ തുടങ്ങി. അവര്‍ വാക്കുകളിലുടെ സംസാരിച്ചതിലുപരി, അവരുടെ ശരീരങ്ങള്‍ ആശയങ്ങള്‍ പങ്കുവച്ചു. മിഴികളിലെ ആലസ്യം മാറും മുമ്പേ, കിടക്കവരി തട്ടിമാറ്റി അവന്‍ പറയും, "അവള്‍ വരാറായി, ഞാന്‍ കൊണ്ടാക്കണോ?" അവള്‍ക്ക്‌ അതിനോട്‌ ഒരുപാട്‌ ഈര്‍ഷ്യയുണ്ടായിരുന്നു. "കൊണ്ടാക്കണോ" എന്ന ചോദ്യത്തിനര്‍ത്തം, "നീ വേഗം പോകാന്‍ നോക്കുക" എന്നതാണെന്ന് രണ്ട്‌ പേര്‍ക്കും അറിയാം. അല്ലെങ്കില്‍, അവന്‍ പറയും, "ഇന്നവളുടെ പിറന്നാളാണു, പുറത്താണു ഡിന്നര്‍, ഐ ഹാവ്‌ ടു ഗെറ്റ്‌ റെഡി യു നോ: അല്ലെങ്കില്‍, "ഇന്ന്, വെഡിംഗ്‌ ഡേ, ഗിഫ്റ്റ്‌ വാങ്ങാന്‍ ഒരുമിച്ച്‌ പോണം, ലെറ്റ്‌ മി ബി ക്വ്വിക്ക്‌" എന്നും, ഇതല്ലെന്‍ങ്കില്‍, മറ്റ്‌ എന്തെങ്കിലും ഉണ്ടാവും. ഒരു വാക്ക്‌ സംസാരിയ്കാനോ, വീടുകാര്യങ്ങള്‍ സംസാരിയ്കാനോ മുതിരാതെ, എത്തിയാലുടനെ, അവന്‍ അവളെ വാരിപുണരും, എന്നുമെന്നും എനിക്കു നിന്നെ ഒരുപാട്‌ വേണം എന്ന ഭാവത്തോടേ. അവള്‍ക്കും അയാള്‍ക്കും അറിയാമായിരുന്നു, ഇത്‌ എവിടെയും എത്താന്‍ പോകാത്ത ഒരു ബന്ധം, എന്നാലും ഒരു ചര്യ പോലെ ഫോണിലൂടെ "കം ഓവര്‍....." തുടര്‍ന്നു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോ, ചിറകറ്റ പക്ഷിയേപോലുള്ള ആ മുറിയില്‍ നിന്നുള്ള തിടുക്കത്തിലൂള്ള ഇറങ്ങിപ്പോക്ക്‌ അല്ലെങ്കില്‍, ഇറക്കി വിടല്‍, അവള്‍ക്ക്‌ താങ്ങാനാവാതായായി. ഒരു പത്ത്‌ മിനിറ്റ്‌ ആ മാറില്‍ തല ചായ്ച്‌ ഒന്ന് തേങ്ങാന്‍ അയാള്‍ അനുവദിയ്കാതതെന്തേ? തനിക്കുമില്ലേ ആഗ്രഹങ്ങള്‍? താനെന്താണു നേടുന്നത്‌? "കം ഓവര്‍ എന്നുള്ള ഫോണ്‍ വിളി മാത്രമോ?
നഷ്ടപെടുന്നതോ?
ഇല്ലാതെ പോകുന്ന വിവാഹദിനങ്ങള്‍,
ഇല്ലാതെ പോകുന്ന പിറന്നാള്‍ ആശംസകള്‍,
ഇല്ലാതെ പോകുന്ന വരാന്ത്യ സന്ദര്‍ശനങ്ങള്‍,
ഇല്ലാതെ പോകുന്ന കുഞ്ഞിന്റെ പുഞ്ചിരി,
ഇല്ലാതെ പോകുന്ന രണ്ടുപേരും ഒന്നിച്ചുള്ള വഴിയോരക്കാഴ്ച്ചകള്‍,
കൈകോര്‍ത്തുള്ള സവാരികള്‍, അങ്ങനെ പലതും എന്നല്ലാ,

ഒന്നും തന്നെ അവള്‍ക്ക്‌ നേടാനായില്ല. അവള്‍ക്ക്‌ ഒരു തീരുമാനതിലെത്താനൊട്ടു കഴിഞ്ഞതുമില്ലാ. ആരുണ്ട്‌ അവള്‍ക്‌ ഒരു പോംവഴി പറഞ്ഞു കൊടുക്കാന്‍? അവള്‍ ഈ വഴിയേ തന്നെ പോകണോ? അതോ ഈ ഇറങ്ങിപോക്ക്‌ മാത്രം സ്വന്തമുള്ള ബന്ധവുമായി തുടരണോ?

10 Comments:

Blogger Adithyan said...

കണക്കിലെ സമവാക്യങ്ങൾ ലഘൂകരിക്കുന്നതു പോലെ ബന്ധങ്ങളുടെ (ബന്ധനങ്ങളുടെയും)സമസ്യകൾക്കും ഉത്തരം കണ്ടുപിടിക്കാനായെങ്കിൽ....

വിലക്കപ്പെട്ട കനികളാണോ കൂടുതൽ ഭക്ഷിക്കപ്പെടുന്നത്‌?

6:24 PM  
Blogger myexperimentsandme said...

പെട്ടെന്നെഴുതിത്തീർത്തെങ്കിലും സംഗതി വളരെ കോം‌പ്ലിക്കേറ്റഡ്.....

6:29 PM  
Blogger സൂഫി said...

എന്തേ അതുല്യേച്ചി.. കഥകളിലൊക്കെയും എപ്പോഴും ഒരു അവിഹിത ലാഞ്ചന...

10:36 AM  
Blogger അഭയാര്‍ത്ഥി said...

കഥയുടേയും ജീവിതത്തിന്റേയും അതിറ്വരമ്പില്ലാതാകുന്നു അതുല്യ എഴുതുമ്പോള്.
വിവാഹം സ്വറ്ഗതു നടക്കുന്നതു കൊണ്ടു വരനും വധുവും അഭിപ്രായ സമന്വയമുള്ളവരാകണമെന്നില്ല. ഇതു ഇത്തരം വഴി മാറിയുള്ള സഞ്ചാരത്തിലേക്കു നയിക്കുന്നു
പിന്നെ ചോദ്യത്തിനു ഉത്തരം കണ്ടെത്തേണ്ടതു അവള് തന്നെ. കുട്ടിയും, ഭര്ത്താവും ഒത്തുള്ള , ഗാറ്ഹസ്ഥ്യമൊ അതോ മനസ്സെന്ന കുതിരയെ അതിന്റെ പാട്ടിനു വിട്ടേക്കണമൊ എന്നു സ്വയം തിരിച്ചറിയണം.
ഉത്തരം ശരി അല്ലെങ്കില് വിക്റമാദിത്യ വേതാളം കണ്ടാലും മതി. എന്തായാലും അവറ്ക്കിത്റയൊക്കയെ പറ്റു എന്നു ആറ്ജിതമായ അറിവു പറയുന്നു.

പിന്നെ പിന്നെ:- ഇത്തരമുള്ള ലെവന്മാരു സൂക്ഷിക്കുക. ഈ ബ്ളോഗെങ്ങാനും ലെവന്മാരുടെ ബീഗം കണ്ടാലത്തെ സ്ഥിതി..... വിശാലമനസ്ക്കന്റെ കേപ്ക്ഷന് കടമെടുത്തു പറയട്ടെ "കുടുംബം കലക്കി" കഥയാകും ഇതു. ജാഗ്രതൈ


spelling mistakes regretted

10:53 AM  
Blogger ചില നേരത്ത്.. said...

കം ഓവര്‍ വിളി കേട്ട് ഇറങ്ങി വരുന്നവര്‍ക്ക് ഇത്തരമൊരു മാനസികാവസ്ഥ ഉണ്ടാകുമെന്നെനിക്ക് തോന്നുന്നില്ല.

11:32 AM  
Blogger അഭയാര്‍ത്ഥി said...

കഥയുടേയും ജീവിതത്തിന്റേയും അതിറ്വരമ്പില്ലാതാകുന്നു അതുല്യ എഴുതുമ്പോള്.
വിവാഹം സ്വറ്ഗതു നടക്കുന്നതു കൊണ്ടു വരനും വധുവും അഭിപ്രായ സമന്വയമുള്ളവരാകണമെന്നില്ല. ഇതു ഇത്തരം വഴി മാറിയുള്ള സഞ്ചാരത്തിലേക്കു നയിക്കുന്നു
പിന്നെ ചോദ്യത്തിനു ഉത്തരം കണ്ടെത്തേണ്ടതു അവള് തന്നെ. കുട്ടിയും, ഭര്ത്താവും ഒത്തുള്ള , ഗാറ്ഹസ്ഥ്യമൊ അതോ മനസ്സെന്ന കുതിരയെ അതിന്റെ പാട്ടിനു വിട്ടേക്കണമൊ എന്നു സ്വയം തിരിച്ചറിയണം.
ഉത്തരം ശരി അല്ലെങ്കില് വിക്റമാദിത്യ വേതാളം കണ്ടാലും മതി. എന്തായാലും അവറ്ക്കിത്റയൊക്കയെ പറ്റു എന്നു ആറ്ജിതമായ അറിവു പറയുന്നു.

പിന്നെ പിന്നെ:- ഇത്തരമുള്ള ലെവന്മാരു സൂക്ഷിക്കുക. ഈ ബ്ളോഗെങ്ങാനും ലെവന്മാരുടെ ബീഗം കണ്ടാലത്തെ സ്ഥിതി..... വിശാലമനസ്ക്കന്റെ കേപ്ക്ഷന് കടമെടുത്തു പറയട്ടെ "കുടുംബം കലക്കി" കഥയാകും ഇതു. ജാഗ്രതൈ

spelling mistakes regretted

12:05 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

"യുവത്വമെന്നാല്‍ പൊടിപടലങ്ങളേയും പൂഴിമണ്ണിനേയും ചുഴറ്റിയുയര്‍ത്തി കണ്ണുകളില്‍ വീഴ്ത്തി കാഴ്ചയെ നശിപ്പിക്കുന്ന ഒരു ചുഴലിക്കൊടുങ്കാറ്റാണ്" - ഖലീല്‍ ജിബ്രാന്‍

അവള്‍ക്ക് പോംവഴി പറഞ്ഞുകൊടുക്കാന്‍ ആര്‍ക്കും കഴിയില്ല അതുല്യേച്ചി. ഒരു ഫോണ്‍ കോളിനായ് അവളിനിയും കാത്തിരിക്കും, ഇനി ഒരിക്കലും അവളെ തേടി ആ ഫോണ്‍ കോള്‍ വരില്ലെന്നു തിരിച്ചറിഞ്ഞാലും.

നന്നായിട്ടുണ്ട്. ഇനിയും എഴുതൂ സമൂഹത്തിന്‍റെ നേര്‍ക്കാഴ്ചകള്‍.

4:10 PM  
Blogger അരവിന്ദ് :: aravind said...

ഇതു വായിച്ചു കഴിഞ്ഞ് എനിക്കു തോന്നുന്നതു ഒറ്റവാക്കില്‍ പറയാമെന്നു തോന്നുന്നു.

ഡെസ്റ്റിനി.

കഥ വളരെ നന്നായി അതുല്യേച്ചി.

10:09 AM  
Blogger Visala Manaskan said...

കഥയെപ്പറ്റി: അതുല്യ ഗംഭീരമായി എഴുതിയിട്ടുണ്ട്.

കാര്യത്തെപ്പറ്റി: ഗന്ധര്‍വ്വനും ഇബ്രാനും പറഞ്ഞതിലും വിട്ട് ഒന്നും പറയാനില്ല.

പിന്നെ, ‘കം ഓവര്‍‘ വിളി കേട്ട് വല്ലവന്റെ കൂടെ ഇറങ്ങിപ്പോകുന്നവള്‍, മൊബൈല്‍ ഫോണ്‍ തറയിലെറിഞ്ഞ് പൊട്ടിച്ചിട്ട് ‘ഞാനെന്തൊരു ഭാഗ്യദോഷിയാ.. എന്റെ മൊബൈല്‍ മറ്റുള്ളവരുടേ പോലെ വര്‍ക്ക് ചെയ്യുന്നില്ല’ എന്ന് കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ? ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍.

10:35 AM  
Blogger Unknown said...

oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store

7:56 AM  

Post a Comment

<< Home