Wednesday, February 15, 2006

എന്റെ നര

നിന്റെ അമ്മേനെ കൊണ്ട്‌ തോറ്റു... എവിടെ പോയി നിന്നാലും ഈ കണ്ണാടി നോക്കല്, പിന്നെ നര നര നര എന്ന വേവലാതിയും. ശർമ്മാജി അപ്പുനോട്‌ കസർത്തുന്നു. തുടർന്ന് പിന്നേം.... ...ഷോപ്പിംഗ്‌ സെന്ററില്‍ പോയാ അവിടെ...... ലിഫ്റ്റില്‍ വച്ച്‌ ആ കണ്ണാടീല്, താഴെ ഫ്ലോർ എത്തിയാ പോലും അറിയില്ലാ തുമാരീ മാ.., കാർ പാർക്കിങ്ങില്‍ വല്ലവന്റേയും വിൻഡോ മിറ്‌ററില്, വല്ല സ്റ്റീൽ തൂണു കണ്ടാ അവിടെ, പാത്രം തേയ്കുമ്പോ സ്റ്റീൽ പാത്രത്തില്, എന്തിന്, ബ്ലേഡ്‌ കണ്ടാപ്പോലും തുമ്മാരീ മാ ചോട്ത്തീ നഹീ ഹെ... മേ ഹും പരേശാൻ... കൈസേ സംഞ്ചാവൂം മേ ഇസ്‌ ഔരത്‌ കോ..... ബോലോ തും, യേ ശീഷാ ദേഖ്നേ കീ ബീമാരി ചോട്നേ കോ....

കുറെ നേരം ഞാനൊന്നും മിണ്ടിയില്ലാ. കുറ്റം സമ്മതിയ്കാതെ പറ്റില്ലല്ലോ. കുറച്ചു കഴിഞ്ഞ് അപ്പൂനോട്‌ പറഞ്ഞു.. .. “പപ്പാ കോ ബോലൊ അപ്പൂ, ലിസ്റ്റില്, പപ്പാ കാ കഷണ്ടിയും കൂടി ചേർക്കേണ്ടതായിരുന്നു ന്ന്..” (user friendly യാ....)

ആകെ പരാതി മയം, കാരണം എന്റെ നര.. പാവം നര......ഒന്ന് കാണാനും കൂടി ഇവരുടെ ഒക്കെ അനുമതി വേണോ?

16 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

"ശര്‍മ്മാജി നന്നായാല്‍ കണ്ണാടി വേണ്ട" അല്ലേ?

ഭാഗ്യനരയായിരിക്കും അതുല്യേച്ചി.
അങ്ങനെ സമാധാനിക്കാം. അല്ലാതെന്താ ചെയ്യാ.
നല്ലോരു പട്ടത്തിക്കൊച്ചാരുന്നു.
എന്തുചെയ്യാം വയസ്സായിപോയി.

11:39 AM  
Blogger Kalesh Kumar said...

ചേച്ചീ,ചേച്ചിക്ക് കെട്ടി ഹൈസ്കൂളിൽ പഠിക്കുന്ന ഒരു മോനുമുണ്ട്. വയസ്സായി. ഇനിയെങ്കിലും നര എന്ന സത്യത്തെ ഒന്ന് അക്സപ്റ്റ് ചെയ്യ്!

കല്യാണം പോലും കഴിക്കാത്ത എന്റെ തലയും മീശയുമൊക്കെ നരച്ചു. രണ്ടര മണിക്കൂർ ചക്കിപെണ്ണ് എന്റെ തലയിലും മീശയിലും പണിഞ്ഞാ എന്റെ നരയെല്ലാം കണ്ടിച്ച് കളഞ്ഞത് - എന്നിട്ടാ ഞാ‍ൻ പെണ്ണൂകാണാൻ പോയത്. എന്റത്ര വിഷമം ഇല്ലല്ലോ...

11:57 AM  
Blogger ചില നേരത്ത്.. said...

നരയിലെന്തിരിക്കുന്നു ചേച്ചീ..
തലവരയിലല്ലേ കാര്യം?
അതിനെപറ്റി ആകുലപ്പെടൂ..
ഈ കണ്ണാടി നോട്ടം എന്റെയും വീക്നെസ്സാ..
നര നോക്കാനല്ല, തൊലി നിറം കുറഞ്ഞോന്ന് നോക്കാന്‍.

1:13 PM  
Blogger Sreejith K. said...

മുടിയല്ലേ നരച്ചുള്ളൂ, മനസ്സ് നരച്ചില്ലല്ലോ എന്നൊര്‍ത്ത് സമാധാനിക്ക് അതുല്യ ചേച്ചി. കുറേ കാലം കറുത്ത മുടി ആസ്വദിച്ചില്ലേ, ഇനി വെളുത്ത മുടി ആസ്വദിക്ക്. There is a fun in growing old, ഇല്ലേ ചേച്ചി.

1:22 PM  
Blogger സ്വാര്‍ത്ഥന്‍ said...

ഹഹ, പട്ടത്തിക്കുട്ടി വെളുത്ത് വെളുത്ത് തല വരെ വെളുത്തല്ലേ?
സത്യം പറ, കാണാന്‍ കൊതിക്കുന്നത് ബാക്കി നില്‍ക്കുന്ന നാലും മൂന്നും ഏഴ് നരയ്ക്കാത്ത മുടിയല്ലേ?

2:51 PM  
Blogger അതുല്യ said...

സ്വാര്‍ത്ഥആ..... ഒരു കിലോ പച്ചരീലു നാലു എള്ളിട്ട പോലെയാ ഇപ്പോ സ്ഥിതി. കലേഷിന്റെ കല്യാണത്തിനു പോകുന്നതിനു മുമ്പ് ഞനെന്തെങ്കിലും ചെയ്യും.... (ശർമാജി ഒന്നും ചെയ്യാതിരുന്നാൽ.)

(ഓഫീസുലു തിരക്കാട്ടൊ. എല്ലാ‍രുടെയും പോസ്റ്റ് ഒക്കെ ഇടയ്കു വായിക്കും.. ഒന്ന് ചിരിച്ചു കാണിച്ചതായി പോലും പറയാൻ പറ്റുന്നില്ല)

ലീവു എടുത്തു രണ്ട് ദിവസം ഓഫീസിലു വന്ന് ബ്ലോഗ് വായിയ്കണംന്നാ തോന്നണേ ഇപ്പോ...

3:38 PM  
Blogger അതുല്യ said...

സ്വാര്‍ത്ഥആ..... ഒരു കിലോ പച്ചരീലു നാലു എള്ളിട്ട പോലെയാ ഇപ്പോ സ്ഥിതി. കലേഷിന്റെ കല്യാണത്തിനു പോകുന്നതിനു മുമ്പ് ഞനെന്തെങ്കിലും ചെയ്യും.... (ശർമാജി ഒന്നും ചെയ്യാതിരുന്നാൽ.)

(ഓഫീസുലു തിരക്കാട്ടൊ. എല്ലാ‍രുടെയും പോസ്റ്റ് ഒക്കെ ഇടയ്കു വായിക്കും.. ഒന്ന് ചിരിച്ചു കാണിച്ചതായി പോലും പറയാൻ പറ്റുന്നില്ല)

ലീവു എടുത്തു രണ്ട് ദിവസം ഓഫീസിലു വന്ന് ബ്ലോഗ് വായിയ്കണംന്നാ തോന്നണേ ഇപ്പോ...

4:08 PM  
Blogger അതുല്യ said...

എല്ലാർക്കും വാരാന്ത്യ വാഴ്ത്തുക്കൾ. ഒരുപാട് എഴുതു എല്ലാരും,ശനിയാഴച്ച വരുമ്പോ, വായിക്കാലോ.

ഉമേഷിനു ; അക്ഷര പിഴാസു ഒരുപാട് പിടിയ്കുന്നു. ഒരു സഹ ബ്ലോഗറോട് ഞാൻ പറഞിട്ടുണ്ട്, സ്പെല്ലിങ് മിസ്ടേക്ക് ഒക്കെ ഒന്ന് തരം പോലെ തിരുത്തി തരാൻ. ഇമ്പോസിഷൻ തരല്ലേട്ടോ. ഞാൻ നന്നായിക്കോളാം. ഓഫീസിലു തിരക്കാ, സായിപ്പിനെ കാണാതെ സൂത്രത്തിലു റ്റെപ്പ് ചെയ്യുമ്പോ പറ്റി പോണതാ. I will try not to repeat it sir.

4:17 PM  
Blogger Adithyan said...

ഇപ്പൊ വന്നുവന്നു പ്രായമായവർക്കാ ഡിമാൻഡ്‌ അതുല്യചേച്ചീ...

ബിഗ്‌ ബി
ശർമ്മിള ടാഗോർ
ശബാന ആസ്മി
ഡിമ്പിൾ കബാടിയ...

4:28 PM  
Blogger reshma said...

അതുല്യചേച്ചി, ഇതൊന്ന് നോക്കിയേ http://www.kimball.k12.sd.us/Heroes%20Web%20Page/Indira%20Gandhi.htm
അല്ലേലും വെളുത്ത ബാക്ഗ്രൌണ്ടിലാ കറുപ്പിന് ഭംഗി.

7:45 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

:):)

2:38 PM  
Blogger Manjithkaini said...

യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം

നരച്ച മുടി മഹത്വത്തിന്റെ ലക്ഷണമാണ്

എന്നിങ്ങനെയൊക്കെ ബൈബിള്‍ പറഞ്ഞു വച്ചിട്ടുണ്ടേ...

നരയ്ക്കുമ്പോള്‍ മുഴുവനായി നരയ്ക്കാന്‍ സാധിക്കട്ടെ..

7:37 AM  
Blogger സൂഫി said...

നുമ്മടെ കുഞ്ചന്‍ നമ്പ്യാരേട്ടന്‍ പാടിയ പോലെ…
ഇതാ ഇബടെ…
“പത്തു നൂറു വയസ്സാ‍യിട്ടൊരമ്മൂമ്മയിരിക്കുന്നൂ…“

8:37 AM  
Blogger nalan::നളന്‍ said...

ബാക്കിയുള്ള കറുപ്പ് വെളുപ്പിക്കുന്നതാ എളുപ്പം എന്നാണോ പറഞ്ഞുവരുന്നത്.
അതുപോട്ടെ ഈ കണ്ണാടി ഉച്ചാടനം ചെയ്യാനുള്ള മാര്‍ഗ്ഗം നോക്കിയാലോ ?

8:52 PM  
Blogger ദേവന്‍ said...

സാരമില്ല തുല്യേ! മൊത്തം നരക്കൂ..
പ്ലാറ്റിനം ബ്ലോണ്ടി ആണെന്ന് ആള്‍ക്കാര്‍ വിചാരിച്ചോളും (എന്റെയാപ്പീസില്‍ ഒരു പ്ലാറ്റിനംഇനം ഉണ്ട് തുല്യ കണ്ടിട്ടില്ലേ? അവള്‍ സുരസുന്ദരിയാണെന്നാ പൊതുജനസംസാരം):)

10:53 PM  
Blogger yanmaneee said...

christian louboutin shoes
canada goose jacket
fila
supreme hoodie
michael kors outlet online
yeezy boost 350
air jordan
nike air force 1
adidas stan smith
vans shoes

3:25 PM  

Post a Comment

<< Home