Tuesday, February 07, 2006

ഗുണദോഷ പരിഹാര മാർഗ്ഗം..

ചില ദിവസം അപ്പൂന്റെ അരികിൽ കിടന്ന് രാത്രി ഞാൻ സ്കൂൾ വിശേഷമൊക്കെ ചോദിക്കാറുണ്ട്‌. ഇന്നലെ അവനായിട്ട്‌ പറഞ്ഞു. “ ഡയറീലു ഒപ്പു വേണം, ടീച്ചർ നേ കുച്ച്‌ ലിഘാ.... ...

ഓ.... ഞാൻ കരുതി, ആദ്യേ, ദോശ പൊതിഞ്ഞ അലുമൂനിയം ഫോയിൽ പേപ്പറിൽ കല്ലു പൊതിഞ്ഞു ആരെങ്കിലും നെറ്റി പൊട്ടിച്ചുണ്ടാവും.. പരാതി ഒഴിഞ്ഞിട്ട്‌ സമയമില്ലാ, ഡയറീലു കോളവും കമ്മി...

ഫിസിക്സ്‌ പീരീഡിലു, ചില കുട്ടികൾ ടൊയ്‌ലെറ്റിൽ പോകാൻ ചോദിച്ചപ്പോ, കുറച്ചു പേരെയൊക്കെ വിട്ടൂ. പിന്നെയും തുടർന്നപ്പോ, മിസ്‌ പറഞ്ഞൂന്ന് "ഇനി മുതൽ, ടൊയ്‌ലറ്റിലു പോണ്ടവരു കൈ പൊക്കിയാ മതി"

അതുല്യേടെ അല്ലേ അപ്പൂ..... അവൻ പറഞ്ഞൂന്ന്..... മിസ്‌ മിസ്‌... കൈ പൊക്കിയാ ഹൌ വി ക്യാൻ ടു ശൂ.. ശൂ.....? വി വാണ്ട്‌ ടു ഡു ഇൻ ദ നോർമൽ വേ... മിസ്‌......

പ്രതികരണശേഷീന്നോ ഗുരുത്വക്കേട് വാങ്ങൽന്നോ ഇതിനെ പറയ്യ്യാ... .. ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാ...

11 Comments:

Blogger Sreejith K. said...

കൈ പൊക്കിയാല്‍ ശൂ ശൂ പോയില്ലെങ്കിലും ഒരു ചിരി വരും എന്നു ഇപ്പൊ മനസ്സിലായി. കലക്കി പോസ്റ്റ്. അല്ലാ, ഇത് പെട്ടെന്ന് എഴുതി തീര്‍ത്ത കഥ അല്ലേ? സമയം എടുത്ത് എഴുതിയ കഥ ആണോ?

4:20 PM  
Blogger Kalesh Kumar said...

വിത്തുഗുണം പത്തുഗുണം!!!
കഥ കൊള്ളാം!

5:40 PM  
Blogger reshma said...

‘അതുല്യേടെ അല്ലേ അപ്പൂ‘തന്നെ തന്നെ! ഫോട്ടോ കണ്ടപ്പോ ഒരു പാവത്താന് എന്നാ വിചാരിച്ചേ:)

5:58 PM  
Blogger SunilKumar Elamkulam Muthukurussi said...

"nishkaLam" ennallE ithine paRayuka?

6:46 PM  
Blogger Adithyan said...

ഹ ഹ...
മിടുക്കൻ... ;-)

6:54 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അതുല്യേച്ചി, അപ്പൂനെ അപ്പുവായ് തന്നെ വളരാന്‍ അവനുവദിക്കൂ. നല്ല ഹ്യൂമര്‍സെന്‍സ്.

"കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് നിങ്ങളൂടെ സ്നേഹം കൊടുക്കാം. പക്ഷേ നിങ്ങളുടെ ചിന്തകള്‍ അരുത്. എന്തെന്നാല്‍ അവര്‍ക്ക് അവരുടെ തന്നെ ചിന്തകള്‍ ഉണ്ട്." - ഖലീല്‍ ജിബ്രാന്‍

7:59 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

അപ്പു ശരി തന്നെ..!
ഇവിടെ നിന്നാൽ കോഴഞ്ചേരിയിൽ പോകാൻ പറ്റുമോ എന്ന ചോദ്യം ഓർമ വരുന്നു..!

10:14 AM  
Blogger മര്‍ത്ത്യന്‍ said...

ഇന്നത്തെ കുട്ടികള്‍ പലപ്പോളും നമ്മളേക്കാള്‍ logical ആണ്‌.

3:36 AM  
Blogger അതുല്യ said...

reshma, off topic.. എനിക്ക് പത്തിരി രെസിപ്പി ഒന്നു പറഞ്ഞ് തരുമോ? വളരെ മയത്തിലു പട്ടു തൂവാല പോലെത്തെ പത്തിരി? ഞാനുണ്ടാക്കുമ്പോൾ ഒക്കെ പൊടിഞ് അറ്റം വി ഷേപ്പിലു കീറീ പോകുന്നു. email വിട്ടാലും മതീട്ടോ.

8:58 AM  
Blogger reshma said...

അറിയാവുന്നത് ഇമെയിൽ വിട്ടുണ്ട് ട്ടോ ...

9:43 AM  
Blogger Unknown said...

coach outlet store
mulberry uk
ray ban sunglasses
tods shoes
celine outlet
michael kors outlet sale
hollister uk
moncler outlet store
kobe shoes
michael kors outlet
fitflop sale
michael kors online outlet
lululemon pants
nike air huarache
ferragamo shoes
tiffany and co
karen millen uk
nike free uk
canada goose outlet
salomon shoes

7:56 AM  

Post a Comment

<< Home