പെട്ടന്ന് എഴുതി തീർത്ത കഥ - 25
രണ്ടു പേർക്കും പിരിയണമെന്നുണ്ടായിരുന്നു. എന്നും ഉയരുന്ന ശകാര വർഷങ്ങളും, കുറ്റപെടുത്തലുകളും, അസ്വസ്ഥത നിറഞ്ഞ ദിനങ്ങളും, ചലനമറ്റു കിടന്ന അടുക്കളപുറവും, വാരിവലിച്ചിട്ടിരുന്ന തുണികളും, എല്ലാമെല്ലാം അവർക്കുള്ളിലെ മരവിപ്പിന്റെ ചിത്രം വ്യക്തമാക്കിയിരുന്നു.
എന്നാലും "പിരിയാം" ന്ന് പറയാൻ കഴിയാതെ... അമ്മ, സഹോദരങ്ങൾ, സമൂഹം, ഒോഫീസിലെ ചുറ്റുപാടുകൾ.
ഭവാനി ചിറ്റമ്മ തീർഥയാത്രയ്ക് എന്ന് പറഞ്ഞു വന്ന് നിൽകാൻ തുടങ്ങിയിട്ട് നാലുനാളായി. എന്തെങ്കിലും ഒക്കെ അവർക്കും തോന്നി കാണണം. അതു കൊണ്ടാവും, രണ്ടു പേരോടും പുറപ്പെടുന്ന ദിവസം, സർവേശ്വരന്മാരേയും മനസ്സിൽ ധ്യാനിച്ചു എന്തെങ്കിലും വഴിപാടിനായി നേരാനാവശ്യപെട്ടത്. വിളിച്ചാ വിളിപുറത്താ ഭഗ്ഗോതി... പാഴാവില്ലാ പ്രാർഥന ചിറ്റ കൂട്ടി ചേർത്തു.
ചായക്കടയിലെ ബാബു രാവിലെ പറയണണ്ടായിരുന്നു, "വിരുന്നു വന്നവരെ ആരെയോ, ബസ്റ്റ് സ്റ്റാന്റിലു കൊണ്ട് വിട്ട് വരണ വഴി, ഏതോ, ടിപ്പർ ലോറിയിലിടിച്ചൂന്നാ പറയണേ, ഫയർഫോഴ്സ് ആളുകളു പൊളിച്ചാത്രേ ശരീരങ്ങളു പുറത്തെടുത്തത്" രണ്ടു പേരും ഒന്നിച്ചായത് നന്നായില്ലേ കുമാരാ?
17 Comments:
പെട്ടെന്ന് എഴുതി തീർന്ന കഥകളുടെ സിൽവർ ജൂബിലി വേളയിൽ ടൈറ്റിലിൽ ഒരു മാറ്റം വേണ്ടിവരുമോ?
കഥകളിൽ ഒത്തിരി “മരണം“ ഒളിച്ചുകളിക്കുന്നു.
“പെട്ടെന്ന് എഴുതി തീർത്ത ജീവിതം“ എന്നുവേണ്ടിവരുമോ?
എന്തായാലും എഴുത്ത് നടക്കട്ടെ. ചിലകഥകളൊക്കെ ഉള്ളിൽതട്ടിവീഴുന്നു. ചിലതൊക്കെ അയലോക്കങ്ങൾ വഴി കാഴ്ചയായി പോകുന്നു. ചിലതൊക്കെ വിറയലാകുന്നു. ചിലത് വെറുതെയാകുന്നു.
25ൽ എത്തിയ എഴുതിത്തീരലുകൾക്ക് അഭിനന്ദനങ്ങൾ.
നേര്‍ച്ച ഫലിച്ചു. അല്ലേ.
കുറച്ചുനാളായി ദുരന്തങ്ങളെ മാറ്റി നിര്‍ ത്തിയിരിക്കുകയായിരുന്നല്ലോ? നന്നായിട്ടുണ്ട്.
എഴുതി തീറ്ത്ത കഥകളില്‍ പലതും പലപ്പോഴും മനസ്സിലേക്ക് കടന്നു വരുന്നതിനെ പറ്റി അതിശയിക്കുമ്പോള്‍, അതുല്യ, അതെല്ലാം ജീവിതത്തില്‍ നിന്ന് തന്നെ പകറ്ത്തിയെഴുതിയതാണല്ലോ എന്ന് മനസ്സിലാകുന്നു.
കുടുംബം, മുതലാളിത്ത വ്യവസ്ഥിതിയുടെ താഴെക്കിടയിലുള്ള അവസ്ഥയാണെന്ന് ആരോ പറയുന്നത് കേട്ടു.
-ഇബ്രു-
കുമാറെ, ജനനത്തേ കുറിച്ച് ഒരുറപ്പു വയ്യാ, പക്ഷെ മരണത്തേക്കുറിച്ച്.. ഇന്ന്.. നാളെ... ഇപ്പോ.. അതുണ്ടാവും അതുറപ്പ്. അത് കൊണ്ട് ഒരു ഒളിച്ചു കളിയില്ല്ലാ, നേരിലു തന്നെയുണ്ട് എല്ലാരുടെയും, കാലൻ കണക്കു പൊസ്തകവും കൊണ്ട് നടക്കുമ്പോ ചിലപ്പ്പ്പൊ, മേൽ-വിലാസം തപ്പാനിത്തിരി താമസയ്കുന്നു അത്ര തന്നെ. ചിലർ NH 47 തന്നെ താമസിയ്കുമ്പോ, മറ്റു ചിലരുടെ സ്ഥലം,
ജങ്ക്ഷനിറങ്ങി, ഓട്ടോപിടിച്ച്, നാരയണനായരുടെ ചായ കടയിലു ചോദിച്ച്, വടക്കോട്ടിത്തിരി, വലത്തോട്ടിത്തിരി, കുന്നിറങ്ങി, അരുവിചാടി, ചെമ്പരത്തിവേലിയ്ക്ലലു ജാനുവിനോട് പിന്നേയും ചോദിച്ചു, പട്ടിയെ പേടിച്ചു, പടിപ്പുരയെത്തുമ്പോ അൽപം വൈകുമ്ന്ന് മാത്രം.
25ലെത്തിയത് ഞാനറിഞ്ഞില്ലാട്ടോ, അവിടെയ്ക് നോക്കറെഞ്ഞതിനു നന്ദി.
ഒന്നിച്ചായത് നന്നായി അതുല്യേ...
ജനന മരണങ്ങൽക്കിടയിലെ ചെറു ഗ്യാപ്പുകളിൽ പെട്ടെന്നു പെട്ടെന്നു ഒരു എഴുതുന്ന ഒരു പാടു കഥകൽ പെട്ടെന്നു പെട്ടെന്നു വായിക്കാനാവണമേ എന്നാണെന്റെ പ്രാാർത്ഥന
പിരിയാന്‍ കൊതിച്ചവര്‍ മരണത്തിലും ഒന്നിച്ചതു നന്നായോ?
ആ..ഒരാള്‍ സ്വര്‍ഗ്ഗത്തിലും മറ്റെയാള്‍ നരകത്തിലും പോവ്വേരിക്കും...:-)
അരവിന്ദാ, സ്വർഗ്ഗം - നരകം? എവിടാ ത്? പോയി വന്നവരെ വല്ലവരേയും കണ്ടോ?
++ ഓഫ് റ്റോപ്പിക്ക്: ഒരു ഫലിതം ഒാർമ്മ വരുന്നു :-
നരകത്തിലെത്തിയ ലോക നേതാക്കൾ.
ബൂത്തിലു കേറി അവനവന്റെ നാട്ടിലേയ്ക് ഫോൺ വിളിച്ചു.
പാകിസ്ഥാൻ, ബ്രിട്ടൻ, യുറോപ്പ്.... എല്ലാരും ബില്ലു സെറ്റിലു ചെയ്തു.
നമ്മടെ ലലു പ്രസാദ് വിളിച്ചപ്പോ മാത്രം ഒന്നും കൊടുക്കേണ്ടി വന്നില്ല. എന്തു കൊണ്ട് ?
നരകത്തീന്ന് മറ്റൊരു നരകത്തേയ്ക് കളുകൾ ഫ്രീ എന്ന് ഒരു ബോർഡ് അവിടെയുണ്ടായിരുന്നു.!!
വഴക്ക് വേണം ദാമ്പത്യത്തില്‍. ഇല്ലെങ്കില്‍ അത് വെറും നാടകം ആയിപ്പോവും. പുറത്തുനിന്നൊരാള്‍ ഒരിക്കലും ഇടപെടരുത്, ഇടപെടുത്തരുത്. പിരിഞ്ഞേ തീരൂ എന്നുള്ളവര്‍ പിരിയണം. ഒരാള്‍ക്കും മറ്റൊരാളുടെ ജീവിതം ജീവിക്കാന്‍ ആവില്ല. അതുകൊണ്ടു തന്നെ അവരുടേം ഇവരുടേം അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല.
സ്വര്‍ഗവും നരകവും മരണത്തിനു ശേഷമല്ല. ജീവിതത്തില്‍ ആണ്. മനുഷ്യന്റെ മനസ്സില്‍. ചിലരുടെ സ്വര്‍ഗം കണ്ട് ദു:ഖിക്കുന്നതിനേക്കാള്‍ മറ്റു ചിലരുടെ നരകം കണ്ടിട്ട് താനിരിക്കുന്നത് സ്വര്‍ഗത്തിലാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നിടത്ത് ഓരോ മനുഷ്യനും വിജയിക്കും.
ഹാവൂ... ഇനി ഒരു പാട്ടാവാം.
“മേലെ വെള്ളിത്തിങ്കള്‍,
താഴേ നിലാക്കായല്‍,
കള്ളനെപ്പോലെ.....”
അറിഞ്ഞൂടാ..
ഉണ്ടോ ഇല്ലയോ എന്നറിയാന്‍ മരിക്കും വേണം, മരിച്ചാലൊട്ടു തിരികെ വന്ന് പറയാനും പറ്റില്യ.
അതല്ലേ യമന്റെ മിടുക്ക്..
നചികേതസ്സിനെ കണ്ടാലും ചോദിക്കാര്‍ന്നു.
"മരണത്തിനുശേഷം എന്തെന്നറിയാമെന്ന അഹങ്കാരത്തോടെ.." യുവ സാഹിത്യകാരന്‍റെ മരണക്കുറിപ്പ് ഏതോ ഒരു പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു. അയാള്‍ അറിഞ്ഞതെന്തായിരുന്നു? അതു ശരിയായിരുന്നോ? ആ ദിവസം വരെ കാത്തിരിക്കാം. അല്ലേ. ;)
സാക്ഷീ, ഒരു ശ്രമം വേണമെങ്കിലു നടത്തിയാലു..
എന്തിനാ അതുല്യേ. നല്ലോണം എഴുതേം വരയ്ക്ക്യേം ചെയ്യണ ചെക്കനാ..
വിശാലാ..
പറയാതെ അറിയാതെ
നീങ്ങളും നാട്ടിലു പോയോ?
ഇങ്ങനെ പോയാലു, DEO വന്ന് നോക്കുമ്പോ
കുട്ടികളെ കാണാഞ്
ഈ കൊല്ലം ഡിവിഷൻ കുറയ്കും,
അടുത്ത് തന്നെ സ്കൂളും നിർത്തിയാലോ
എല്ലാരും ഒന്നിടയ്ക് വന്ന് ഹാജർ വച്ച് പോകിൻ
നാട്ടിലു പോയി പൂട്ടടിച്ച് കഴിയണവരും എല്ലാരും ഒന്ന് കേൾക്കാൻ വേണ്ടീന്ന്യ പറയണേ. എല്ലാരേം ഒരുപാട് മിസ്സാവണു. ആരുമില്ലാതെ വെടിക്കട്ട് കഴിഞ്ഞ അമ്പലപറമ്പില് ആളിരിയ്കുമ്പോലെ, അവിടെവിടെ ഒരോരുത്തര്... എല്ലാരും തിരിച്ചു വരൂ വേഗം.
ഹാജർ മിസ്സ്!
ray-ban sunglasses
louis vuitton handbags
camisetas futbol baratas
ferragamo outlet
nfl jersey wholesale
polo shirts
michael kors outlet online
louis vuitton,borse louis vuitton,louis vuitton sito ufficiale,louis vuitton outlet
lebron shoes
michael kors outlet online
michael kors outlet
the north face outlet
nike outlet store
true religion canada
michael kors outlet online
louis vuitton handbags outlet
timberland shoes
michael kors handbags outlet
chanel outlet store
ray-ban sunglasses
michael kors outlet
1203minko
zzzzz2018.5.24
ralph lauren uk
chrome hearts
nike outlet
houston texans jerseys
nike air jordan
pandora
adidas outlet online
coach outlet online
ralph lauren outlet
moncler jackets
Post a Comment
<< Home