Saturday, January 21, 2006

പിറന്നാളുകാരൻ




ഈ കള്ളച്ചിരിയൊക്കെ കാട്ടി മയയ്കാതെ, ആരെങ്കിലും ഒക്കെ ഒന്ന് പറയൂ ഇവനോട്‌ നല്ലവണ്ണം പഠിച്ച്‌ മിടുക്കനായി നമ്മടെ വക്കാരീനേം ആദീനേം ശ്രീജിനേം, പച്ചൂനേം, ദില്‍ബൂനേം മറ്റ്‌ എനിക്ക്‌ ചുറ്റും ഈ ബൂലോഗത്തിലുള്ള അനിയന്മാരേം അനിയത്തിമാരേം ഒക്കെ പോലെ നല്ല ചുണക്കുട്ടികളായി വല്യ ഉദ്യോഗം ഒക്കെ ആവണമെങ്കില്‍ നല്ലവണ്ണം പഠിയ്കണം, ഇത്‌ പത്താം ക്ലാസ്സാണു, കണക്കിനും മാത്രം നൂറില്‍ നൂറു വാങ്ങിച്ച്‌ ഹിന്ദിയ്കും സോഷ്യലിനും 50 വാങ്ങിയിരുന്നാ പോരാ,ആവറേജ്‌ 95% ഉണ്ടേങ്കിലെ ഫസ്റ്റ്‌ ഗ്രൂപ്പ്‌ കിട്ടൂ, അതുല്യാന്റീനേ റ്റെന്‍ഷന്‍ അടിപ്പിച്ച്‌ കൊല്ലരുത്‌, നല്ല കുട്ടിയായി ഫുള്‍ റ്റെം പോഗോ വോ നിക്കളോടിയനോ ഒന്നും കണ്ടിരിയ്കരുത്‌, സൂ ആന്റിയോട്‌ ആട്ടോഗ്രാഫില്‍ എഴുതിയ പോലെ പൈലറ്റായി കാട്ടണമ്ന്ന്. എന്നിട്ട്‌ ഈ അങ്കിള്‍മാരോ ആന്റിമാരോ ഒക്കെ ദുബായീന്നു, ഇസ്രായിലീന്നും ജപ്പാനീന്നും ഒക്കെ വിമാനത്തില്‍ കാണുമ്പോ, അയ്യമ്പടാ ഇത്‌ നമ്മുടെ അപ്പൂസ്‌ അല്ലേന്ന് പറയണം ന്ന്.

പിന്നേം ഈ കുരുന്ന് മീശ ചെക്കനു പിറന്നാളിന്ന്.

43 Comments:

Blogger ചില നേരത്ത്.. said...

പ്രിയപ്പെട്ട അപ്പൂ.
പിറന്നാളാശംസകള്‍.
ഒരുപാട് സന്തോഷത്തോടെ, ഒരുപാട് കാലം ജീവിക്കാന്‍ വേണ്ടിയുള്ള പ്രാറ്ത്ഥനകളോടെ.
-ഇബ്രു-

3:39 PM  
Blogger Kumar Neelakandan © (Kumar NM) said...

അപ്പുവിനു പിറന്നാളശംസകളുമായി കല്യാണി/സുമ/കുമാർ.

3:43 PM  
Blogger Unknown said...

many many happy returns of the day dear Appoo...
Happy B'day..
with luv
dRiZzlE MOttambrum

4:14 PM  
Blogger സ്വാര്‍ത്ഥന്‍ said...

"ഈ പുഞ്ചിരി എന്നും മങ്ങാതെ മായാതെ കൂട്ടായിരിക്കട്ടെ..."
അപ്പൂന്‌ പിറന്നാള്‍ ആശംസകള്‍...

4:16 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

പിറന്നാള്‍ ആശംസകള്‍...

4:18 PM  
Blogger Visala Manaskan said...

'പിറന്നാളാശംസകൾ'

4:22 PM  
Blogger സ്വാര്‍ത്ഥന്‍ said...

അപ്പൂന്‌ അയല്‍വക്കത്തുള്ള ഒരുകൂട്ടം മാമന്മാരുടെ 'ഏപ്പി ബഡ്‌ഡേ റ്റൂ യൂ!'

4:32 PM  
Blogger ദേവന്‍ said...

Happyz
Birthdayz
Appuz
Devz

4:39 PM  
Blogger സു | Su said...

അപ്പുവിന് ആശംസകള്‍ :)

സു & ചേട്ടന്‍.

4:44 PM  
Blogger aneel kumar said...

അപ്പൂനു ഫുജൈറേന്ന് നാലാള്‍ടെ വക
“പിറന്നാള്‍ ആശംസകള്‍!!!“

5:32 PM  
Blogger Unknown said...

ജന്‍‌മദിനാശംസകള്‍....

7:07 PM  
Blogger Manjithkaini said...

അപ്പൂ,

ജന്മദിനാശംസകള്‍ !!

മന്‍‌ജിത്, കുട്ട്യേടത്തി,ഹന്ന

9:11 PM  
Blogger evuraan said...

പിറന്നാള്‍ ആശംസകള്‍...!!

ഉപനിഷത്തുക്കളിലൊന്നിനെ ഉദ്ധരിക്കട്ടെ:

“ഉത്തിഷ്ഠതാ ജാഗ്രത, പ്രാപ്യ വരാന്‍ നിബോധത..”

10:22 PM  
Blogger nalan::നളന്‍ said...

തൊപ്പിക്കുട്ടാ അപ്പുക്കാരാ,
ജന്മദിനാശംസകള്‍ !

10:32 PM  
Blogger രാജ് said...

ആശംസകള്‍ അപ്പുവേ,
അമ്മയാണു ഗുരു, നല്ലൊരു ഗുരുനാഥയെ ലഭിച്ച അപ്പു തികച്ചും ഭാഗ്യവാനുമാണു്. ഇനിയും ഒരുപാടു സൌഭാഗ്യങ്ങള്‍ അപ്പുവിനെ തേടിവരട്ടെ. നല്ല പിറന്നാളാശംസകള്‍!

12:12 AM  
Blogger reshma said...

Happy Birthday Appu,
God bless you!

7:36 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

നന്നായി വരട്ടെ!

9:35 AM  
Blogger Adithyan said...

അല്ൽപ്പം താമസിച്ചു പോയി...
ന്തായാലും...

Belated happy Bday to Appu

9:44 AM  
Blogger അതുല്യ said...

അപ്പൂന്ന് പിറന്നാളാശംസിച്ച എല്ലാർക്കും നന്ദി. അവൻ പറയുന്നുണ്ടായിരുന്നു, ബ്ലോഗിലുള്ളവരോട്‌ പറയൂ അമ്മ, ആശംസ വേണ്ട, പിരിവിട്ട്‌ ഒരു പ്ലേസ്റ്റേഷൻ 2 വാങ്ങിതരാൻ, അതു പോരാ പോലും, പിന്നെ ഒരു എം.പി.ജി പ്ലേയറും...... അവന്റെ ലിസ്റ്റ്‌ നീളും!!! ഒരുപാട്‌ അസഹനീയമായ കുറുമ്പുകൾക്കു ട്യൂഷൻ വേണമെങ്കിൽ അറിയിക്കുക.

പെരിങ്ങോടൻ സാറെ... പാവല്ലേ ഞാൻ. എന്നോടെന്തിനീ പിണക്കം..... എന്നുമെന്തിനാണേന്നോടു പരിഭവം........ അവൻ വലിയ ഒരു പഠിപ്പിസ്റ്റാണു. ആകെ കൂടി ഞാൻ പറയാറുള്ളത്‌, നീ ഇങ്ങനെയിരുന്ന് പഠിക്കല്ലേന്നാണു. അല്ലാതെ ഈ അമ്മയ്കു ഒരു ഗുരു വൈഭവവുമില്ലാട്ടോ.

11:07 AM  
Blogger Adithyan said...

>>അവൻ വലിയ ഒരു പഠിപ്പിസ്റ്റാണു. ആകെ കൂടി ഞാൻ പറയാറുള്ളത്‌, നീ ഇങ്ങനെയിരുന്ന് പഠിക്കല്ലേന്നാണു.

മാതൃകാ അമ്മ...

11:15 AM  
Blogger അതുല്യ said...

.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന 11,000 കോൺഗ്രസ്സ്‌ പ്രതിനിധികൾക്കുള്ള ഭക്ഷണത്തിനു വേണ്ടി, ഹൈട്രാബാദിൽ, ഏകദേശം ഒരു കോടി രുപയാണു ആന്ധ്രപ്ര്ദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി ചിലവാക്കുന്നതു.

പത്തു കോടി രുപ വിലമതിക്കുന്ന രത്നഹാരം അമിതാബച്ചൻ തിരുപ്പതിയിൽ കാഴ്ചവെയ്കുന്നു.

--

ആന്ധ്രാപ്ര്ദേശിൽ, ഉൾഗ്രാമത്തിൽ, ഒരു യുവതി ജനിച്ച കുഞ്ഞിനെ മൂന്നാം ദിവസം 5 രുപയ്കു വിറ്റ്‌, രണ്ട്‌ ബണ്ണും, ഒരു ചായയും കുടിച്ചു കഴിച്ചു ജീവൻ നിലനിർത്തി. ഇവരെ പൂർണ്ണ നഗ്നയായിട്ടാണു കാണപെട്ടത്‌, തണുപ്പു കാരണം, അവർ സ്വന്തം സാരി കഷ്ണം ഉപയോഗിച്ചു, കുഞ്ഞിനെ പൊതിഞ്ഞിരുന്നു.

11:51 AM  
Blogger evuraan said...

അപ്പുവേ,

പ്ലേസ്റ്റേഷന്‍ മാറിനില്‍ക്കുന്ന ഒരു സംഭവം സജസ്റ്റ് ചെയ്യട്ടെ..?

ഒരു പുതിയ പെന്റിയം ഡി / ഹൈപ്പര്‍ ‌ത്രെഡിംഗ് മെഷീനും,കുറഞ്ഞത് ഒന്നര്‍ ഗിഗ് മെമ്മറിയേലും വേണം, ഹോപ്പോജ് പി.വി.ആര്‍ 150-ഉം, പത്ത്-മുന്നൂറ്റമ്പത് ഗിഗ് വലിപ്പമുള്ള ഒരു ഹാര്‍ഡ്‌ഡ്രൈവും ഉള്ളോരു കമ്പ്യ്യൂട്ടര്‍ മേടിച്ചു തരാമ്പറ.

പിന്നെ ദാ, ഈ പേജും റഫറന്‍സിനായി...

1:04 PM  
Blogger അതുല്യ said...

ഏവൂരാനെ, ആ ക്രഡിറ്റ്‌ കാർഡ്‌ നമ്പരോന്ന് തരണേ അലെങ്കിലീപറഞ്ഞതോന്നും ഈ ജന്മത്തിലു അവനു കിട്ടില്ല. ഒരു ഡൈനിങ് ടേമ്പിളോ സോഫയോ ഒക്കെ ആവാംന്ന് ഈ 2006 ഇലു എനിക്ക് ചിലപ്പോ തോന്നാറുണ്ട്. സെറ്റ് മുണ്ടൊക്കെ മാറ്റി നൈറ്റി ആയാലോ ന്നും. നമുക്ക് തോന്നുമ്പോ ആവശ്യംണ്ടാവരുതല്ലോ, ആവശ്യം വരുമ്പോ തോന്നിയാ മതീന്ന് വച്ചിട്ടാ.

2:07 PM  
Blogger Tom Mangatt said...

പ്രിയ അതുല്യ,
ബ്ലോഗിലേക്കുള്ള ക്ഷണത്തിനു നന്ദി. പിറന്നാള്‍ ദിവസം തന്നെയായതിനു വളരെ നന്ദി. പായസവുമുണ്ടാകുമല്ലോ!
ഞാന്‍ സാധാരണ ഉപയോഗിക്കുന്ന മലയാളം കീബോര്‍ഡ്‌ ബ്ലോഗിങ്ങിനു പറ്റില്ല. വരമൊഴി വഴങ്ങി വരുന്നതേയുള്ളു താനും. അതുകൊണ്ടാണു മലയാളം ബ്ലോഗിംഗ്‌ തുടങ്ങാത്തത്‌; മോഹമില്ലാഞ്ഞല്ല. അതൂല്യ, ഇതൂല്യ എന്നായാലോ! ഒരിക്കല്‍ കൂടി നന്ദി. ആശംസകള്‍.

8:33 PM  
Blogger അരവിന്ദ് :: aravind said...

ബൂലോഗത്തില്‍ അധികം പരിചയം ഇല്ല..
അതുല്യയുടെ ഫോട്ടോ കണ്ട് ചെറ്യെ കുട്ടി ആയിരിക്കും ന്നാ കരുതീത്.

ഇപ്പൊ പോസ്റ്റുകള്‍ക്ക് കുറച്ചു കൂടി വിശ്വസനീയത...മുന്‍പ് ഞാന്‍ വണ്ടര്‍ അടിക്ക്യ..ഇത്ര പ്രായത്തില്‍, ഇങ്ങനെ മനോഹരമായി എഴുത്വേ ..ഇതെവിടെ പോയി നില്‍ക്കും?

മകനു പിറന്നാള്‍ ആശംസകള്‍.

2:38 PM  
Blogger അതുല്യ said...

അരവിന്ദാ,

യൌവനമുദിച്ചിട്ടും
ചെറുതായില്ല ചെറുപ്പം

പക്ഷെ അപ്പുവായിപ്പോയീല്ലേ
എന്റെ സാക്ഷിപത്രം!!

പിന്നെ എഴുത്തു നോക്കി വയസ്സോന്നും നിശ്ചയിക്കല്ലേേ... ചെറുപ്പം ഞാനിപ്പോഴും... പക്ഷെ, മുടി, ഇതൊക്കെ, അതങ്ങട്‌ കേേട്ടീല്ല്യാന്ന് നടിക്കണു. പിന്നെ കൂട്ട്‌ നിങ്ങടെയോക്കെ കൂടെയല്ലേ, കലേഷ്‌, വക്കാരി, സാക്ഷീ, സിദ്ധാർഥൻ, സ്വാർഥൻ.... പിന്നെ വീട്ടിലു അപ്പുവും. ഞാനിങ്ങനെയിവിടെകിടന്നോന്ന് ഞെളിഞ്ഞോട്ടെ.

3:13 PM  
Blogger myexperimentsandme said...

പ്രിയപ്പെട്ട അപ്പൂ... ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. സംഗതി മൊത്തം ലേറ്റായീന്നറിയാം. സോറി കേട്ടോ. പക്ഷേ, നാട്ടില്‍ പോയി സദ്യയുണ്ണാം, പുട്ടും കടലേം അടിക്കാം എന്നെല്ലാം സ്വപ്നം കണ്ട ഞാന്‍ അഞ്ചുകൊല്ലത്തിനിടയ്ക്ക് ഏറ്റവും അധികം വീണ മഞ്ഞു കാരണം, വിമാനത്തിന്റെ ടയറെല്ലാം ഐസായിപ്പോയതുകാരണം, ക്യാന്‍സല്‍ ചെയ്ത നാല്പത്ത‍ഞ്ചു വിമാനങ്ങളിലൊന്നയിപ്പോയി എന്റെ (?) വിമാനവുമെന്നതുകാരണം, ആയിരക്കണക്കിനാള്‍ക്കാരിലൊരുവനായി, ഞാന്‍ നരീറ്റാ വിമാനത്താവളത്തിന്റെ സ്പോഞ്ചു പോലത്തെ തറയില്‍ സദ്യ, അട, വട, പുട്ട്, കടല ഇവയൊക്കെ സ്വപ്നം കണ്ട് വട്ടായി ആകപ്പാടെ കിട്ടിയ കപ്പലണ്ടിയും കൊറിച്ച് വെള്ളവും കുടിച്ച് തറയായി കിടന്നുറങ്ങി. വിമാനമാങ്ങാ ലേറ്റായത് വെറും 22 മണിക്കൂറും മുപ്പതു മിനിറ്റും മാത്രം... എനിക്ക് മിസ്സായത് ഒന്നാം ദിവസം പുട്ടും കടലയും. നാട്ടിലെ പുതിയ കോമ്പിനേഷന്‍, ചൂടുപാലും മുക്കിത്തിന്നാന്‍ പരിപ്പുവടേം.

അതൊകൊണ്ട് അപ്പുവേ, എന്റെ വൈകിയുള്ള പിറന്നാളാശംസകള്‍. വീട്ടില്‍നിന്നും ബ്ലോഗുലോകത്തേക്കുള്ള ആദ്യത്തെ കത്ത് അപ്പുവിനുള്ള ആശംസകള്‍. പിറന്നാളടിച്ചുപൊളിച്ചൂന്ന് വിശ്വസിക്കുന്നു..

അതുല്ല്യേച്ച്യേ, വീട്ടുവിശേഷങ്ങള്‍ പിന്നാലെ. വീണ്ടും സന്ധിപ്പവരേക്കും വണക്കം....

8:58 PM  
Blogger കണ്ണൂസ്‌ said...

ആശംസകള്‍ അപ്പുവേ..

8:23 AM  
Anonymous Anonymous said...

എന്നെങ്കിലും ഈ വാതിലു തുറന്നാല്‌ പറയണമെന്നു കരുതിയ "പിറന്നാളാശംസകൽ". കൃത്യം ഒരു മാസമല്ലെ വൈകിയുള്ളു, സാരമില്ല അല്ലെ?

ബിന്ദു

9:18 PM  
Blogger അതുല്യ said...

ഈ കുരുന്ന് മീശ ചെക്കനു പിറന്നാളിന്ന്.

7:26 PM  
Blogger സു | Su said...

അപ്പുവിന് പിറന്നാള്‍ ആശംസകള്‍. :)

പഠിച്ചുമിടുക്കന്‍ ആവുക. :) ഏത് മേഖല ആയാലും
നല്ലൊരു ജോലി സമ്പാദിക്കുക.

7:38 PM  
Blogger ബിന്ദു said...

പിറന്നാള്‍ ആശംസകള്‍!
പഠിച്ചു മിടുക്കനാവുക, അതുപോലെ അമ്മയുടെ ആഗ്രഹം പോലെ നല്ലൊരു മനുഷ്യന്‍ ആവുക. :)

7:50 PM  
Blogger ലിഡിയ said...

അപ്പൂ എന്നും അമ്മയുറ്റെ ഏറ്റവും അടുത്ത സുഹൃത്തായി എന്നും മനസ്സിനോടത്ത് നില്‍ക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

ഈശ്വരാനുഗ്രഹവും ഗുരുത്വം മതി, മറ്റ് പഠിപ്പൊക്കെ താനെ വന്നോളും.

:)

-പാര്‍വതി.

8:00 PM  
Blogger വേണു venu said...

പ്രിയപ്പെട്ട അപ്പൂ.
പിറന്നാളാശംസകള്‍.
അമ്മയുടെ ആഗ്രഹങ്ങള്‍ പൂവണിയാന്‍ ഉത്സാഹിച്ചു പഠിച്ചു മിടുക്കനാകുക. അതിനു് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

8:11 PM  
Blogger krish | കൃഷ് said...

അപ്പൂസിന്‌ പിറന്നാളാശംസകള്‍.

കൃഷ്‌ | krish

8:46 PM  
Blogger വല്യമ്മായി said...

പിറന്നാള്‍ ആശംസകള്‍

11:21 PM  
Blogger sreeni sreedharan said...

അപ്പുക്കുട്ടന് പിറന്നാളാശംസകള്‍.

(കിട്ടിയൊ?)

11:35 PM  
Blogger Siju | സിജു said...

അപ്പുക്കുട്ടന് പിറന്നാളാശംസകള്‍
qw_er_ty

3:00 PM  
Blogger കടയ്ക്കല്‍ said...

അപ്പൂ എന്നും അമ്മയുറ്റെ ഏറ്റവും അടുത്ത സുഹൃത്തായി എന്നും മനസ്സിനോടത്ത് നില്‍ക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

ഈശ്വരാനുഗ്രഹവും ഗുരുത്വം മതി, മറ്റ് പഠിപ്പൊക്കെ താനെ വന്നോളും.

:)

-പാര്‍വതി.

7:24 PM  
Blogger sandoz said...

പിറന്നാളുകാരനു കുറച്ചു വൈകിയിട്ടാണെങ്കിലും ആശംസകള്‍.

ഓ;ടൊ;അതേ മുകളില്‍ കാണുന്ന കമന്റ്‌ എനിക്ക്‌ മനസ്സിലായില്ലാട്ടോ.....പാര്‍വതിയോ...താഴ്‌വാരമോ.....അതോ താഴ്‌വാരത്തിലൂടെ പാര്‍വതിയോ.....കണ്‍ ഫ്യൂഷന്‍ ആയല്ലോ.

8:04 PM  
Blogger Peelikkutty!!!!! said...

അപ്പൂസെ,ഹാപ്പി ബര്‍‌‌ത്ഡേ റ്റൂ..യൂ..

...ചേച്ചി ഒരുപാ‍ാ‍ാ‍ാ‍ാ‍ാ‍ാട് വൈകിയൊ?..ഹേയ്!:)
qw_er_ty

9:40 AM  
Blogger 5689 said...

zzzzz2018.8.31
ralph lauren uk
converse shoes
longchamp handbags
ugg boots clearance
jordan shoes
pandora charms outlet
canada goose jackets
yeezy shoes
coach factory outlet
prada outlet

7:12 AM  
Blogger yanmaneee said...

Kanye West shoes
nmd
louboutin shoes
yeezy
russell westbrook shoes
golden goose sneakers
vapormax
michael kors bags
yeezy
christian louboutin sale

3:15 PM  

Post a Comment

<< Home