Monday, January 16, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 23

ജയന്തി ജനലിനിടയിലൂടെ താഴെക്ക്‌ നോക്കി, മീതേയ്ക്കു മീതേ അടുക്കി വച്ചിരിക്കുന്ന നീൽകമൽ കസേരകൾ. കല്ല്യാണതിരക്കൊഴിഞ്ഞ്‌ ബാക്കി വന്ന ബന്ധുക്കൾ അവിടെയുമിവിടെയും ക്ഷീണിതരായി ഇരിക്കുന്നു. അവൾ പൂമാലകളൊക്കെയൂരി, തലയിലെ അലങ്കാരവസ്തുക്കൾ എടുത്ത്‌ മാറ്റി. ആകെ തളർച്ച തന്നെ. കല്ല്യാണപെണ്ണെങ്കിലും, അമ്മയ്കു കൈയാളായി ജയന്തി ഓടി നടന്ന് അടുക്കളെയിലെ കാര്യങ്ങൾ അന്വേക്ഷിച്ച്‌ അവൾക്ക്‌ വയ്യാതായി. ഇനി പാവം അമ്മ, ഒറ്റയ്ക്‌.......

“നീ ഇങ്ങനെയിരുന്നാ എങ്ങനെ? പോയി മേലുകഴുക്‌..... ചായിപ്പു മുറി അടിച്ചു വ്ര്ത്തിയാക്കി, കട്ടിലോക്കെ പിടിച്ചിട്ടുണ്ട്” അവൾ തല വെട്ടിച്ച്‌ നോക്കി, വനജ ചിറ്റയാണു.

"ദേ നിനക്കാറിയാലോ, ആദ്യ രാത്രിയാ...... പുരുഷന്റെ കൂടെ ആദ്യേ...... എങ്ങനെയൊക്കെ എന്നൊക്കെ..... സൂക്ഷിച്ചു കണ്ട്‌...... പരിഭ്രാന്തി കാട്ടാതെ, ആണുങ്ങൾ പലവിധമാകും, നീ വായിച്ചതോ സിനിമയിൽ കണ്ടതോ ഒന്നുമാവില്ലാ.......” വനജ ചിറ്റ പറഞ്ഞു നിർത്തി.

ജയന്തി ഓർത്തു....

പിന്നാമ്പുറത്തേ പത്തായത്തീന്ന് വെങ്കല ഉരുളി എടുപ്പിയ്കാൻ കൂടെ കൂടിയ വേലായുധനമ്മാവൻ, താൻ കുനിയുമ്പോ കൂടെ കുനിഞ്ഞ്‌, വെങ്കലം തപ്പാതെ, തന്റെ ജാക്കറ്റ്‌ വെട്ടിൽ കണ്ണുന്നിയതും,

കറവക്കാരൻ ഗണേശൻ പാലുചെമ്പ്‌ എടുക്കാൻ ചെല്ലുമ്പോ, അകിടു നോക്കി, പാലു പോരാ, പാലു പോരാ, തീറ്റ മാറ്റണമ്ന്ന് അച്ഛനോട്‌ പറയ്‌ ന്ന് പറയുന്നതും,

തയ്യൽക്കാരൻ ചുപ്പു, പുള്ളിപാവടയ്ക്‌ അളവെടുക്കുമ്പോ, തുടയിൽ പിച്ചുന്നതും,

വള-കണ്മഷി വിക്കണ കേശു വള കയ്യിലു കേറ്റുമ്പോ മനപ്പുർവം കൈ തെറ്റിച്ചു മാറത്ത്‌ കൈ മുട്ടിക്കുന്നതും,

പഠിക്കാൻ പോവുമ്പോ, ഇടവഴീലു വച്ചു, ആ നൊണ്ടിമാപ്ല സൈക്കൾ ചെയിൻ ഊരി പോയീന്ന തട്ടിപ്പ്‌ പറഞ്ഞ്‌ കുനിഞ്ഞിരുന്ന് വേണ്ടാധീനം കാട്ടണതും.....

പലവിധത്തിൽ ഏതു വിധമാകും, ഇനി ഇന്ന് എന്റെ മുമ്പിൽ? അവൾക്ക്‌ വനജ ചിറ്റ പറഞ്ഞ പരിഭ്രാന്തിയേക്കാളേറെ, പുച്ഛമാവും തോന്നിയത്.

28 Comments:

Blogger സു | Su said...

:)

6:18 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഇങ്ങനെ അടച്ചാക്ഷേപിക്കല്ലേ ചേച്ചി.

7:52 AM  
Blogger myexperimentsandme said...

പാവം ആണുങ്ങൾ... അവരെന്തെല്ലാം കേക്കണം..
:(
:)
):(

8:18 AM  
Blogger ദേവന്‍ said...

ഈ ആണുങ്ങളെ കമ്പ്ലീറ്റ് വിഷം കൊടുത്ത് കൊന്നാലോ? ഒരു മനസ്സമാധാനം കിട്ടുമല്ലോ..

8:28 AM  
Blogger Adithyan said...

ദേവാ,
അപ്പറഞ്ഞതു പോയന്റ്‌... :-)

വന്നുവന്നു യീ ‘യെംസീപ്പീസിനെ‘ തട്ടീട്ട്‌ ജീവിക്കാൻ വയ്യാണ്ടായി , ല്ല്യേ?

8:41 AM  
Blogger Kalesh Kumar said...

എന്തു പാവം പെണ്ണുങ്ങൾ!

ആണുങ്ങളുടെ കൈയ്യിൽ മാത്രമാ കുഴപ്പം! അപ്പൂപ്പൻ ആണാണ്, അച്ഛൻ ആണാണ്, ആങ്ങള ആണാണ്, ഭർത്താവ് ആണാണ്, മകൻ ആണാണ്!

ഇത്രേം വേണ്ടായിരുന്നു ചേച്ചീ...

ദേവൻ പറഞ്ഞതാ ശരി-ആൺ വർഗ്ഗത്തിനെ ആകെമൊത്തംടോട്ടൽ വിഷം കൊടുത്ത് കൊന്നുകളയണം - എല്ലാരും ഞരമ്പ് രോഗികളല്ലേ?!

പി.എസ്: അല്ല ബൂലോഗത്തിലെ പുരുഷ കേസരികൾ ഇതൊന്നും കേൾക്കുന്നില്ലേ??? :(

10:41 AM  
Blogger അതുല്യ said...

അയ്യോ, ഞാനൊന്നും ഉദ്ദേശിച്ചല്ലാട്ടോ. സാക്ഷീടെ ഒരു കഥയിലെ വിവരണം കേട്ടപ്പോ, ഞാനും ഒന്ന് കുറിക്കാംന്ന് കരുതീന്ന് മാത്രം. അതു കൊണ്ടല്ലേ “കഥ”യാവുന്നത്? “ഇതു ഒരു സംഭവമല്ലാ.....ഇതിലെ കഥാപാത്രങ്ങളുൻ..........തികച്ചും....

10:44 AM  
Blogger സ്വാര്‍ത്ഥന്‍ said...

കലേഷേ,
'പാവം പെണ്ണുങ്ങള്‍' എന്ന് പറയാന്‍ വരട്ടെ,
'സൂര്യഗായത്രിയില്‍' വിശ്വേട്ടന്‍ കൊടുത്തിരിക്കുന്ന ലിങ്കിലെ വീഡിയോ ഒന്ന് കണ്ട്‌ നോക്കൂ, എന്നിട്ടാവാം അഭിപ്രായം!

10:49 AM  
Blogger Sreejith K. said...

"കഥാവശേഷന്‍" എന്ന സിനിമ ആരെങ്കിലും കണ്ടതാണോ? അതില്‍ നിത്യ ദാസ്‌ അവതരിപ്പിച്ച കഥാപാത്രം അങ്ങിനെ ഒരു ചതി ചെയ്തതെന്തിനാ? അങ്ങിനെ യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്ത ഒരു പെണ്‍കുട്ടിയെ എനിക്കറിയാം. ഇമ്മാതിരി പെണ്‍പിള്ളേര്‍ ഈ ഭൂമിയിലുണ്ടോ എന്ന്‌ ചിന്തിച്ചു പോയി ഒരു നിമിഷം.

ഭേഷ്‌. ഞാനും ഒരു ഗോള്‍ അടിച്ചേ. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ.

11:03 AM  
Blogger ദേവന്‍ said...

ആന്റി-പ്രൊപ്പഗാന്റി (പെട്ടെന്നെഴുതിത്തീർത്ത കമന്റ്)
ഒന്ന്:
പറയാതെ എത്രനേരം ഇരിക്കും? മേരിദാസൻ അവസാനം വായ തുറന്നു
“എടീ, എന്റെ ബയോപ്സി റിപ്പോർട്ട് കിട്ടി. തൊണ്ടയിൽ ക്യാൻസറു തന്നെയാണെന്നാ..”

മേരിക്കുട്ടി സീരിയലിലെ നായികയുടെ കരച്ചിൽ മ്യൂട്ട് അടിച്ച് ഭർത്താവിനെ ഒന്നു നോക്കി
“തന്നേ?”

അയാൾ കീഴോട്ടു നോക്കിയിരുന്നു.
രശ്മി സോമന്റെ നിലവിളി വീണ്ടും റ്റീവിയിൽനിന്നുയർന്നു

11:21 AM  
Blogger ദേവന്‍ said...

ആന്റി-പ്രൊപ്പഗാന്റി (പെട്ടെന്നെഴുതിത്തീർത്ത കമന്റ്)
രണ്ട്:
ഫോൺ അടിച്ചപ്പോൾ അയാൾ റ്റീവിയുടെ വോളിയം കുറച്ചു. മേരിക്കുട്ടി ഈർഷ്യയോടെ അതു വീണ്ടും കൂട്ടി.
“മിസ്റ്റർ മേരിദാസൻ?“ രശ്മി സോമന്റെ നിലവിളിക്കിടയിലൂടെ പതിഞ്ഞൊരു ശബ്ദം റിസീവറിൽ
“അതെ“
“ഞാൻ ആർ സീ സീ യിൽ നിന്നാണ്.. അത്.. പിന്നെ.. ക്ഷമിക്കണം എനിക്കൊരബദ്ധം പറ്റി.. പേഷ്യന്റ് ഐ ഡി മാറിപ്പോയതാണ് ആ റിപ്പോർട്ട് നിങ്ങളുടേതല്ല.“
“ശരി. വയ്ക്കട്ടേ?”
“മിസ്റ്റർ മേരിദാസ്, സന്തോഷമായില്ലേ? ജീവിതം തിരിച്ചു കിട്ടിയില്ലേ?”
“ഇറ്റ് ഡസ്ന്റ് മാറ്റർ മച്ച് ഡോക്റ്റർ.. താൻക്സ് ഫോർ കാളിങ്ങ് എനിവേ”

11:22 AM  
Blogger Visala Manaskan said...

ദേവൻ പറഞ്ഞകണക്കെ, ആണായിപ്പിറന്നവരെയെല്ലാം ഒന്നുകിൽ കൊന്നൊടുക്കുക, അല്ലെങ്കിൽ ഉഴാൻ കൊണ്ടുപോകുന്ന പോത്തുകൾടെ പോലെ, ശസ്ത്രക്രിയക്ക്‌ വിധേയരാക്കിയാലും മതിയാവും ല്ലേേ??

പക്ഷെ, ആരെയും ഒഴിവാക്കരുത്ട്ടാ..!!

11:34 AM  
Blogger അതുല്യ said...

എത്ര നേരം പറയാതെയിരിക്കും?
ദെൽ-ഹീലു ട്രെയിനിലു വച്ചു.....
ബാഗ്ലൂരിലു ഔട്ടോലു വച്ചു....
വിമാനത്തിലു പോകുമ്പോ ഐർഹൊസ്റ്റസിനോട്‌....
സെബാസ്റ്റീൻ പുഴവക്കിലു വച്ചു 3 വയസ്സു...
അന്ധയായ..മന്ദബുദ്ധിയായ 18 കാരിയെ.......
5 വയസ്സുകാരിയെ മിട്ടായി കൊടുത്തു, വായിലു മണ്ണൂതിരുകി, ബലാൽ... ചെയ്തു കൊന്നു...
കൊല്ലപ്പെട്ട സ്ത്രീയേ...എഫ്‌.ഐ.ആർ.. എഴുതുന്നതിനിടയിൽ എസ്‌.ഐ...........
ശരീരം ആകെ പൊള്ളിയ സ്ത്രീയെ വൃത്തിയാക്കുന്നതിനിടയിൽ...സുബ്രമണ്യൻ.......
അഛ്കൻ മകളേ 10 കൊല്ലമായി........
15 വയസ്സുകാരി ബലാൽസംഗത്തീന്ന് രക്ഷപ്പെട്ട്‌ ഓടി വരുമ്പോൾ നിർത്തിയെ പോലീസ്‌ ജീപ്പിലെ പോലീസുകാരൻ, 3 തവണ ഉപയോഗിച്ച ശേഷം അവളെ കരിമ്പിൻ കാട്ടിൽ തള്ളിയിട്ടു...........

അപ്പോ ജയന്തി എന്ന ഒരുവളുടെ, അവൾ കടന്നു പോയ വഴിയിലെ, പുരുഷ പ്രജകൾ അവൾക്കു നൽകിയ മുറിവുകൾ പകർത്തുമ്പോൾ, മുറ്റത്ത്‌ നിക്കണ മൂവാണ്ടൻ മാവിനെ ഞാനെങ്ങനെ നായകനാക്കും?? പ്ലീസ്‌.. ഒന്നു മനസ്സു വയ്കൂ എന്നെ കല്ലെറിയല്ലെ.......... ഇതു കഥയല്ലേ സുഹൃത്തുക്കളേ? ജോസ്‌ പ്രകാശ്‌ എന്തു മാത്രം ബലാൽസംഗം അവതരിപ്പിച്ചു........ അതു കൊണ്ട്‌ ആരെങ്കിലും അയാളെ വെടിവെച്ചു കൊന്നോ?

12:19 PM  
Blogger ദേവന്‍ said...

ഇതൊന്നുമില്ലെന്ന് ആരും പറഞില്ലല്ലോ. ഉണ്ടെന്ന് പറഞിട്ടുമുണ്ട്. പക്ഷേ ഇതൊരു കഥയല്ലേ? ഞാൻ ഇങ്ങനെ ഒരു കഥയെഴുതിയാൽ എന്താ ധരിക്കുക?

ഒരിടത്തൊരിടത്ത് ഒരു ഷേയറിങ് ഫ്ലാറ്റിൽ 5 തമിഴന്മാരും 5 മലയാളികളും താമസിക്കുന്നുണ്ടായിരുന്നു
ത-1 മലയാളിയുടെ കരണത്തടിച്ചു
ത-2 മലയാളിയുടെ പോകറ്റടിച്ചു
ത-3 മലയാളിയെ കള്ളക്കേസിൽ കുരുക്കി
ത-4 മലയാളികളുടെ മോട്ടാച്ചാവലിൽ വിഷം കലക്കി]
ത-5 മലയാളികളെക്കുറിച്ച് കള്ളക്കഥയുണ്ടാക്കി പരത്തി.

ഈ കഥ വായിക്കുന്ന പാണ്ടി ദേവൻ മലയാളിയോ തമിഴനോ എന്നു ചോദിക്കും.. ങാഹാ വെറുതേയല്ല തമിഴന്മാർ എല്ലാം വൃത്തികെട്ടവർ എന്നു കഥയെഴുതിയത് അവന്റെ എല്ലടിച്ചൊടിക്കണം എന്നു കമന്റും ഇടും. പുരിഞ്ചിതാ?

12:31 PM  
Blogger Adithyan said...

ഒരു സംശയം ചോദിച്ചോട്ടെ?
ആരും ഒന്നും ധരിക്കർത്‌... എന്നെ തല്ലർത്‌...

ഈ ദേവനും അതുല്യയും ഹബിയും വൊയ്‌ഫും ആണോ? അല്ലാ... രണ്ടു പേർടെയും ഈ ഐക്യവും പരസ്പരധാരണയും ഏകാഭിപ്രായങ്ങളും സർവ്വോപരി മനപ്പൊരുത്തവും കണ്ടു ചോദിച്ചു പോയതാ...

2:07 PM  
Blogger ദേവന്‍ said...

അയ്യോയെന്റാദിത്യോ..

അപ്പൂന്റപ്പന്‍ ബ്ലോഗ്ഗ്‌ വായിക്കാത്തോണ്ട്‌ അതുല്യ രക്ഷപ്പെടും..

ദേവരാഗിണി ഉച്ചക്ക്‌ ഊണൊക്കെ കഴിഞ്ഞ്‌ ഏവൂരാന്‍ ബ്രാന്‍ഡ്‌ വലയെടുത്ത്‌ ബ്ലോഗ്ഗിലേക്കു വീശുന്നു, ദേകുടുങ്ങീ ആദിത്യന്റെ ഈ പോസ്റ്റ്‌.. എന്തായിത്തീരുമോ..

എന്മകനെ രാമാചന്ദ്രാ നീ വനത്തില്‍ പോകയാണോ...
(വേടരുകളിയില്‍ നിന്നും അടാപ്റ്റ്‌ ചെയ്ത വരികള്‍)

2:18 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഓ ഇവിടെ ഇത്രേം ബഹളം നടന്നോ?

ജയന്തിയെ വിടു്‌, നമുക്കു വസന്തിയെ നോക്കാം.
"അളവു പാവാട തന്നാല്‍ ശരിയാവില്ല ചുപ്പു വന്നളവെടുത്തോ" ന്നു പറയുന്ന വാസന്തി, ജാക്കറ്റിന്റെ വെട്ടൊന്നിറക്കി തയ്ക്കാന്‍ ചുപ്പുവിനോടവശ്യപ്പെട്ട വാസന്തി. "വള ഞാന്‍ നോക്കീട്ടു കേറണില്ല ഇതു ചെറുതാ" ന്നു കേശുവിനോടു പരാതി പറയുന്ന വാസന്തി.
ഈ വാസന്തിക്കു സാരി പൊക്കിളിനു മീതേം കുത്താം അതിനു കീഴേം. പൊക്കിളിനു താഴെ കുത്തുന്നതും അവിടേക്കു ഗണേശന്‍ നോക്കുന്നതും തെറ്റാണെന്നു ഞാന്‍ പറയില്ല. പക്ഷെ ഒരു പരിധി വിട്ടാല്‍ ഇതു രണ്ടും തെറ്റെന്നു അള്ളാണെ ഞാന്‍ പറയുമേ.

now എവരി ബഡി ഗോ ടു യുവര്‍ ക്ലാസ്സസ്‌

2:32 PM  
Anonymous Anonymous said...

"no women no cry"
Bob Marley

2:38 PM  
Blogger അതുല്യ said...

ആദിത്യാ... എന്തു നല്ല സംശയം...
അപ്പുന്റെ അച്ഛനു മലയാളം അറിയില്ലാ, അല്ലാ ആരെങ്കിലും വായിച്ചു പറഞ്ഞു കേപ്പിച്ചാ തന്നെയും, തുമ്മിയാ തെറിക്കണ മൂക്കല്ലാ. പത്തു പതിനെട്ട് കൊല്ലമായി. ദേവനെ വെറുതെ വിടൂ പാവം, newly married ആ, എന്തിനാ വെറുതെ..
ഈ വക സംശയം ഈമെയിൽ വഴിയാവുന്നതാണു ഭംഗിട്ടോ.

എന്നാലും CA ക്കാരനും, വല്യയോരു ഉരുപെടിയുടെ തലപ്പെത്ത് യിരുക്കുന്ന ദേവൻ അവർകളുമായി, വെറും നാലാം ഗ്ലാസും ഗുസ്തിയുമുള്ള എന്നെ ആശയ്ങ്ങളിലും, ചിന്താശ്രേണിയിലും ചേർത്തു വച്ചതിനു ഒരു ഉപകാരസ്മരണ...

പണ്ട് ചിലരിവിടെ ഞാൻ മറ്റാരോ ഈഗോ ഉള്ളയാളാണെന്ന് ഉറപ്പിച്ചു വരെ പറഞതാണു. ഈശ്വരാ.. കണ്ണടയുന്നതിനു മുമ്പ് എന്തോക്കെ കാണണം കേക്കണം.... വരുന്ന രോഗങ്ങൽ അകന്നു പോകാൻ വരം തരേണമേ എന്റെ ഗുരുവായൂ‍രപ്പാ..

4:24 PM  
Blogger ചില നേരത്ത്.. said...

ആണുങ്ങള്‍ ആണുങ്ങളെ വശീകരിക്കുകയും,
ആണുങ്ങള്‍ പെണ്ണുങ്ങളെ വശീകരിക്കുകയും,
പെണ്ണുങ്ങള്‍ ആണുങ്ങളെ വശീകരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇതല്ല ഇതിലപ്പുറവും നടക്കും..
(ഞാന്‍ അതുല്യ ചേച്ചി പറഞ്ഞതും കമന്റുകാറ് പറഞ്ഞതും അംഗീകരിച്ച് മദ്ധ്യമാറ്ഗ്ഗം സ്വീകരിച്ചിരിക്കുന്നു .)

4:29 PM  
Blogger Adithyan said...

അതുല്യചേച്ചീ, ഓവർ ആയെങ്കിൽ ക്ഷമിക്കുക... വെറുതെ തമാശക്കു പറഞ്ഞതാണ്...

4:45 PM  
Blogger രാജ് said...

അതുല്യേ, ചിലരുണ്ടായിരുന്നുവോ, ഞാന്‍ മാത്രമായിരുന്നില്ലേ? പറഞ്ഞത് ഉറപ്പിച്ചുമായിരുന്നു, ഉവ്വോ അങ്ങിനെ ആയിരുന്നുവോ?

8:12 PM  
Blogger Visala Manaskan said...

ഇതിലെ നായിക, ചൂരിദാറിട്ട ഏതോ ആണാവാനേ തരമുള്ളൂ. പെണ്ണുങ്ങൾ, പരമസാധുക്കൾ, പാവം അബലകൾ.!

http://www.neethu.com/abbasiya/

4:32 PM  
Blogger അരവിന്ദ് :: aravind said...

വിശാലം, ഷോക്കിംഗ് വീഡിയോ..
കൊച്ചമ്മയോടുള്ള പക കുഞ്ഞിനോടു തീര്‍ത്തതാണോ? അതോ വിഡ്ഢിപെട്ടി അഡിക്ഷന്‍‌റ്റെ മറ്റൊരു ഉദാഹരണമോ? എല്ലാവരും ശ്രദ്ധിക്കുക.

അതുല്യ, കഥ നന്ന്.
ആണുങ്ങള് പലവിധം എന്നതു കഥാപാത്രത്തിന്‍‌റ്റെ തോന്നലാണെന്നു വിശ്വസിക്കുന്നു.

മനുഷ്യര് പലവിധം എന്നതാണ് കൂടുതല് നേര്. ആണ്‍-പെണ്‍ വ്യത്യാസം വേണോ?

4:17 PM  
Blogger Unknown said...

ray-ban sunglasses
louis vuitton handbags
camisetas futbol baratas
ferragamo outlet
nfl jersey wholesale
polo shirts
michael kors outlet online
louis vuitton,borse louis vuitton,louis vuitton sito ufficiale,louis vuitton outlet
lebron shoes
michael kors outlet online
michael kors outlet
the north face outlet
nike outlet store
true religion canada
michael kors outlet online
louis vuitton handbags outlet
timberland shoes
michael kors handbags outlet
chanel outlet store
ray-ban sunglasses
michael kors outlet
1203minko

7:52 AM  
Blogger Unknown said...


http://www.prokr.net/2016/09/furniture-moving-company-khobar.htm
http://www.prokr.net/2016/09/furniture-moving-company-dammam.html
http://www.prokr.net/2016/09/furniture-moving-company-al-hasa.html
http://www.prokr.net/2016/09/furniture-moving-company-jubail.html

1:41 AM  
Blogger شركة المتألق للخدمات المنزلية said...

شركة ركن الابداع تعد شركة مثالية فى اعمال نقل العفش بمدينة الاحساء وبجميع مدن المنطقة الشرقية حيث توفر للساده العملاء امكانية نقل الاثاث بأمان الى المكان الذى يريد العميل ان ينقل ذلك العفش فيه وايضاً نوفر للعميل العديد من الامتيازات الاخرى مثل الضمان على اعمال النقل وايضاً امكانية توفير فريق متميز من الفنيين المتخصصين فى اعمال الفك والتركيب والتغليف ومجموعه متميزه فى نقل جميع انواع الاثاث وكل ذلك نقدمة من خلال شركة نقل عفش بالاحساء فهى الافضل دون منافس ولا يوجد لها مثيل على الاطلاق واسم شركتنا يعنى التميز والتطور شركة ركن الابداع حيث نعمل بجديه ومصدقيه وشفافيه مع العميل لكى نجعله راضى تماماً عن كافة الاعمال التى نقدمها له
شركة نقل اثاث بالاحساء تقدم لكم كل ماهو مميز فى عالم نقل الاثاث فهى تعد شركة المثالية لنقل الاثاث بالاحساء ولذلك نقدم لكم خدمتنا على مدار الساعه وفى جميع ايام الاسبوع

5:09 PM  
Blogger yanmaneee said...

air max 97
nmd
golden goose
birkin bag
kobe shoes
kyrie 3
yeezy boost 350
yeezy shoes
balenciaga sneakers
nike vapormax

3:22 PM  

Post a Comment

<< Home