Saturday, January 14, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 22

അപ്പന്റെ അടുത്തേയ്കിരിയ്ക്‌ നീ, അമ്മച്ചി പതിയെ ഷർട്ടിന്റെ കൈയിൽ പിടിച്ച്‌ അവനോട്‌ പറഞ്ഞു. ഇന്നലെ മുതൽ ചോദിക്കാൻ തുടങ്ങിയതാ, ജോസ്‌ വന്നോന്ന്.....

അപ്പൻ കണ്ണുകൾ തുറന്ന്, ക്ഷീണിച്ച കെകൾ നീട്ടി ജോസിനെ തൊടാൻ ആഞ്ഞു. ചുറ്റും നിന്നിരുന്നവർ അൽപം മാറി നിന്നു. ഒരേ ഒരു മകൻ. എന്തെങ്കിലും പറയാനുണ്ടാവും, ഇനി എത്ര നേരം...... ഇന്നോ നാളെയോ.

ജോസ്‌ അടുത്തെത്തി, സ്റ്റൂളിലിരുന്നു. പിന്നെ പറഞ്ഞു, “അപ്പാ, ഞാൻ വന്നു.......“

“ജോസേ..... നീ ഓർക്കുന്നോ........ നിന്നെ ഞാൻ ഏഴാം തരത്തിലു സൈക്കളു ചവിട്ടാൻ പഠിപ്പിച്ചത്‌? നീ എത്ര തവണ വീണു... .. “

അപ്പന്റെ നെഞ്ചിൻ കൂട്‌ ഉയർന്ന് താഴ്ന്നു. ശ്വാസം മന്ദഗതിയിലായി. എന്തിനോ ആ അപ്പൻ കരയുന്നുണ്ടായിരുന്നു.... തലയിണയിലേയ്ക്‌ ഇറ്റു വീണു ചേർന്നലിഞ്ഞു ആ അശ്രുക്കൾ. ഒരുപക്ഷെ, ഇനി എത്ര നേരം ഇവരോടൊപ്പം... മനസ്സു വിങ്ങുന്നുണ്ടാവണം.

“പിന്നെയും പിന്നെയും, സൈക്കളിലിരുത്തി, എന്നാ ബുദ്ധിമുട്ടിയാ ഞാൻ...... എന്നാലും നിന്നെ പഠിപ്പിച്ചേ ഞാൻ അടങ്ങിയുള്ളു.. നീ വലിയ മടിയാനാ അല്ലേടാ... വീണാ പിന്നെ സൈക്കളെ തൊടുകേല്ലാ.... ഓർമ്മയുണ്ടാടാ... ജോസിയേ നിനക്ക്‌............“

“അപ്പൻ ഇതു എന്നാവാ ഈ പറയണേ... ഒന്നോ രണ്ടൊ ദിനം അപ്പൻ വന്നൂന്നല്ലാതെ, ഞാൻ പിന്നെ, ആ സിമന്റു നാണുവിന്റെ സൈക്കളിലു ഇടംകാലിട്ട്‌ ചവിട്ടി തന്നെ അല്ലായോ പഠിച്ചത്‌?.....എനിക്കു നല്ല ഓർമ്മയുണ്ട്‌, ഞാൻ തന്നെയാ പഠിച്ചത്‌ അപ്പാ..... “

അപ്പൻ പിന്നെയും കുറച്ചു നേരം കൂടി കരഞ്ഞു.

6 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

വിഷയങ്ങളില്‍ പുലര്‍ത്തുന്ന വ്യത്യസ്ഥതയുടെ കാര്യത്തില്‍ ചേച്ചിയെ സമ്മതിക്കാതെ വയ്യ. മനസ്സിനെ ഒന്നു പിടിച്ചുകുലുക്കാതെ ഒരു കഥയും അവസാനിപ്പിക്കില്ലാന്ന് ശപഥം ചെയ്തിരിക്കുകയാണല്ലേ. വളരെ നന്നായിട്ടുണ്ട്‌ .

4:21 PM  
Blogger reshma said...

തൊലിക്കട്ടി കൂടിയത് കോണ്ടാണോ എന്നറിയില്ല- എനിക്കാ മകന്റെ ഓർമ്മയിൽ ചിരിയാ വന്നേ! ഒരു തരം യോസ്സാരിൻ നർമ്മം.

അതുല്യേച്ചി തിരിച്ചുവന്നതിൽ‍ സന്തോഷം- ആ ഒരു punch ബ്ലോഗ്ലോകത്തിൽ‍ ഇല്ലായിരുന്നു കുറച്ച് ദിവസം.

5:54 PM  
Blogger myexperimentsandme said...

“ആഗോളവൽക്കരണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും തിരതള്ളിപ്പാച്ചിലിൽ മനുഷ്യമനസ്സുകളിൽനിന്നും ഒലിച്ചുപോയ സ്നേഹം, കടപ്പാട്, ഹൃദ്യത, വൈകാരികത എന്നിവയെ നിർദ്ദയം തുറന്നുകാട്ടുന്ന അതുല്യകൃതി.."

എന്നോ

"പഠനം, ജോലി, കരിയർ, കാരിയർ ഇവയെ മാത്രം ലക്ഷ്യമാക്കിപ്പായുന്ന യുവതലമുറയെ ബാധിച്ചിരിക്കുന്ന ഹൃദയശൂന്യത, ഇൻസെൻസിറ്റിവിറ്റി, ഔചിത്യക്കുറവ്, വികാരശൂന്യത ഇവയ്ക്കെതിരേ വായനക്കാരുടെ ഉപബോധമനസ്സിനെ ഉണർത്താൻ ഉതകുന്ന ഉൽ‌ക്കൃഷ്ടകൃതി"

എന്നോ ഒക്കെ വിശേഷിപ്പിക്കണമെന്നുണ്ട്. പക്ഷേ എനിക്ക് വഴങ്ങുന്നത് മറ്റൊരടിപൊളിക്കൃതി എന്ന സാധാ വിശേഷണം മാത്രം.

അതുല്യേച്യേ, അവധിക്കാലമടിപൊളി? കാച്ചിലും പുഴുക്കുമൊക്കെ നന്നായി ഭക്ഷിച്ചുവല്ലേ... കഥയിലൂടെ കരയിപ്പിക്കുന്നു, കഴിച്ച കാര്യങ്ങളിലൂടെ കൊതിപ്പിക്കുന്നു....

6:05 PM  
Blogger Visala Manaskan said...

'അപ്പനും, അപ്പന്റെ മോനും' കഥ നന്നായി.

കൌണ്ട്‌ ഡൌൺ തുടങ്ങി മരണക്കിടക്കയിൽ കിടക്കുന്ന ഒരപ്പൻ, തന്റെ മകനെ, ചെർപ്പത്തിലേ സൈക്കിള്‌ ചൌട്ട്‌ പഠിപ്പിച്ചതോർമ്മിപ്പിക്കുന്നതും, 'അയിനെപ്പറ്റ്യൊന്നും അപ്പൻ വല്യ ഡയലോഗടിക്കണ്ടാ., ഞാന്തന്ന്യാ പഠിച്ചേ' എന്ന് പറയുന്ന മോനേയും വിഷ്വലൈസ്‌ ചെയ്തപ്പോൾ രേഷമയെപ്പോലെ, എനിക്കും ചിരി വന്നു..:)

ജോസിനെ കുറ്റം പറയാൻ പറ്റില്ല. അപ്പനായാലും അമ്മായിയപ്പനായാലും, മരിക്കാൻ പോവുകയാണെന്ന് വച്ച്‌, ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞാൽ സമ്മതിച്ചുകൊടുക്കണോ? ജോസ്‌ അങ്ങിനെ ആരെയും കൂട്ടാക്കണോനല്ല..!

8:14 AM  
Blogger Unknown said...

ray-ban sunglasses
louis vuitton handbags
camisetas futbol baratas
ferragamo outlet
nfl jersey wholesale
polo shirts
michael kors outlet online
louis vuitton,borse louis vuitton,louis vuitton sito ufficiale,louis vuitton outlet
lebron shoes
michael kors outlet online
michael kors outlet
the north face outlet
nike outlet store
true religion canada
michael kors outlet online
louis vuitton handbags outlet
timberland shoes
michael kors handbags outlet
chanel outlet store
ray-ban sunglasses
michael kors outlet
1203minko

7:52 AM  
Blogger yanmaneee said...

nike air max 97
nike air max 95
nike flyknit
supreme
golden goose outlet
off white clothing
nike shox
golden goose
birkin bag
supreme clothing

3:26 PM  

Post a Comment

<< Home