Wednesday, December 28, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 19

കിടപ്പറയുടെ ജനാലയ്ക്കൽ വന്നിരിയ്ക്കുന്ന രണ്ട്‌ മൈനകൾ. പുറത്ത്‌ തോരാത്ത മഴ. മണിക്കൂറുകളായി ആ കിളികൾ ഈ ജനാലപാളിയിൽ അങ്ങനെ ഇരിയ്കുന്നു. ഇടയ്കിടെ കൊക്കുരുമ്മി, തൂവൽ കൂടഞ്ഞ്‌. പിന്നെ ഇതു ഒരു നിത്യ സംഭവമായി അവൾക്ക്‌. ഒരു മാസത്തോളം ഈ കിളികൾ അവൾക്ക്‌ കൌതുകം പകർന്നു. ഒരുദിനം അവൾ അവനോട്‌ പറഞ്ഞു. "നോക്കൂ, ഈ കിളികളെ, എത്ര ദിവസമായി, സ്നേഹത്തൊടെ, ഇവ ഇവിടെ വന്നിരിക്കുന്നു. നിങ്ങളാണെങ്കിൽ, അഞ്ചു മിനിറ്റ്‌ ഒന്നിച്ചിരുന്നാൽ, വഴക്കടിച്ചു പിരിയുന്നു. ഈ പക്ഷികൾ നമ്മൾക്ക്‌ എന്തോക്കെയോ പറഞ്ഞു തരുന്നില്ലേ??"

എന്നും വന്നിരിക്കുന്ന ആൺകിളി ഒന്നാണെന്നും, അവൻ കൊണ്ടുവരുന്ന പെൺകിളി പലതാണെന്നും അവൻ മനസ്സിൽ ഓർത്തു, അവളോടു പറഞ്ഞില്ല, അഞ്ചു മിനിറ്റാവാൻ ഇനിയും 2 മിനിറ്റു ബാക്കി.

23 Comments:

Blogger രാജ് said...

കിടിലന്‍ സംഭവം എന്നൊക്കെ ഉപയോഗിക്കുമ്പോള്‍ ഒരു അപകര്‍ഷതാബോധം തോന്നുന്നു. Wow! എന്നു പറയുമ്പോള്‍ അങ്ങിനെയില്ല.

1:45 PM  
Blogger ദേവന്‍ said...

എഴുതുന്നത് ബ്ലോഗ്ഗിലിടു പ്രിയൻ. എത്ര ടൺ എഴുതിയാലും ശരിയായെന്ന് ആർക്കും സ്വയം തോന്നില്ല. അതു വായിച്ച് ആളുകൾ കൊള്ളാമെന്നും കുറച്ചുകൂടെ ശരിയാകാമായിരുന്നെന്നും സാരമില്ല അടുത്ത തവന ശരിയാകുമെന്നും ഒക്കെ പറയുമ്പോൾ ശരിയായില്ല എന്നു നമുക്കു തോന്നുന്നത് കുറഞ്ഞു കുറഞ്ഞു വരും, എഴുത്ത് കൂടുതൽ എളുപ്പമാകുകയും ചെയ്യും.
(ഈ വെള്ളാനി തന്നെയോ വെള്ളായണിപ്പരമുവിറ്റെയും വെള്ളായണി അർജ്ജുനന്റെയും വെള്ള?)

1:56 PM  
Blogger അഭയാര്‍ത്ഥി said...

ഗന്ധറ്‍വന്റെ നാട്ടില്‍ പാലകള്‍ പൂക്കുന്ന കാലം. ഗന്ധറ്‍വന്‍മാര്‍ പണിയെടുക്കാതെ പഴമയിലേക്കു മടങ്ങും കാലം.

ഗന്ധറ്‍വ നഗര്‍തിലേക്കു പൊകും മുമ്പേ ഒരു കമന്റ്‌. ഗന്ധറ്‍വ ജ്നനാനം വിളംബാം:- 10 കാട കോഴിക്കു ഒരു പൂവന്‍ എന്നതണു പൌല്‍റ്റ്റി നിയമം. ഇല്ലെങ്കില്‍ കാട കോഴികല്‍ മരിച്ചു പോകും... കണ്ണുകെട്ടാമെങ്ങില്‍ പയ്യെതിന്നെണ്ട. പനയെ വിഴുങ്ങാം, പയ്യിനേയും. എന്നാണു കാകലോകുകീയതില്‍ പറഞ്ഞിരിക്കുന്നതു.

വിട

spelling spelling little star...

2:06 PM  
Blogger അതുല്യ said...

ഗന്ധർവാ, ആ മരുന്നൊന്ന് മാറ്റി നോക്കൂ. ചിലപ്പോ ഭാഷയെങ്കിലും തെളിയും. കുറെ ദിവസമായി പറയണമെന്ന് കരുതിയിരുന്നതാ. പച്ചക്കറിക്കടയിലു പോയി നാലിഞ്ചു ആണി ചോദിയ്കുന്ന നിങ്ങടെ ഈ അവസ്ഥയ്കു മാറ്റം വന്നില്ലെങ്കിൽ ഞാനീ ബ്ലോഗ്‌ എഴുത്ത്‌ നിർത്തി വല്ല അമ്മീക്കല്ലു ആട്ടുക്കല്ല് കൊത്താനുണ്ടോ പണിക്കിറങ്ങും.

2:14 PM  
Blogger myexperimentsandme said...

അതുല്യേച്ച്യേ, പെരിങ്ങോടർ വ്വൌ പറഞ്ഞ സ്ഥിതിക്ക് ഇനി അത് പറ്റില്ല. ഞാൻ cool പറയാം..

പ്രിയൻ പറഞ്ഞത് സത്യം.. ഈ നാലുവരി ടെക്നിക്ക് അത്ഭുതം തന്നെ...

ഗന്ധർവ്വന്റെ കാടക്കഥ കേട്ടപ്പോൾ ആദ്യകാല കണക്കുക്ലാസ്സുകൾ കഴിഞ്ഞ് വരുന്ന കുഞ്ഞുപിള്ളേരോടു ചോദിക്കുന്ന ചോദ്യങ്ങൾ ഓർമ്മ വന്നു:

“പത്തു കോഴിക്ക് മുപ്പതു രൂപാ വിലയെങ്കിൽ അഞ്ച് താറാവിന്റെ വിലയെത്ര?“

പത്ത് കോഴിക്ക് മുപ്പത്. അതുകൊണ്ട് ഒരു കോഴിക്ക് മുപ്പത് ബൈ പത്ത്. അതുകൊണ്ട് അഞ്ച്...അഞ്ച്....

ങേഹേ.... താറാവോ?

2:15 PM  
Blogger അതുല്യ said...

വക്കാരി, ആ തലയൊന്ന് രണ്ട് ദിവസത്തെയ്യേക്ക് കയ്യ്‌വായ്പ തരുമോ?
പോസ്റ്റിനേക്കാളും നല്ല കമന്റ് എഴുതുന്ന വക്കാരിയും ദേവനുമൊക്കെ ഒരുപാട് പ്രശംസയർഹിക്കുന്നു.

2:30 PM  
Blogger ദേവന്‍ said...

കാക്ക വന്നു പനമ്പഴവും വീണു എന്നു വച്ചാൽ.. വച്ചാൽ ..ആൽ... ല്.. എന്നല്ലേ ഗന്ധർവ്വരേ കാകതാലീയത്തിൽ പറഞിരിക്കുന്നത് :) :)

(ഓഫ് റ്റോപ്പിക്ക്- കാകോലൂകീയം:
ആരെൻകിലും ഈ കാക്കയും മൂങ്ങേം തല്ലു കണ്ടിട്ടുണ്ടോ? കീരിxപാമ്പു പോലെ തന്നെയോ?)

2:32 PM  
Blogger അഭയാര്‍ത്ഥി said...

നല്ല പോലെ വിട ചൊല്ലുവാന്‍ നിന്ന ഞാന്‍ വീണ്ടും ഉദ്തരിക്കപെട്ടിരിക്കുന്നു.
നല്ലതു പറയുന്ന വായക്കു ചുടു തണ്ണി എറിയുന്ന ചായക്കടയിലായിറുന്നുവൊ ?? അതോ പച്ചക്കറി കടയില്‍ ചീഞ്ഞ തക്കാളി പറുക്കലൊ?????. കിളിവാതിലിലെ രതി നൊക്കി രസിക്കുന്ന സ്ത്റീ മാറി വരുന്ന ഇണക്കിളിയെ തിര്‍ച്ചറിയുന്നില്ല- രതി വൈപര്യത്വം എന്ന തത്വം.

മോശമായി പോയി- വെറുതെ ചീഞ്ഞ തക്കാളി ഏറു കൊണ്ടു പോകുന്ന പോക്കില്‍.

ആണ്‍ കിളിക്കു എപ്പൊഴും തിരിച്ചറിവു കൂടുതല്‍. പെണ്ണെത്റ വലുതായലും പ്റസവിച്ചേ പറ്റു.
കഥയിലെ മോറല്‍:- രതി നോക്ക്ക്കി രസീകുമ്പോള്‍ ആള്‍മാറാട്ടം ഉണ്ടാകാം. ആണു കറ്‍ത്താവും പെണ്ണു കറ്‍മവും.

ക്റിയാ വിശേഷണങ്ങള്‍ എഴുതുന്നില്ല.

2:58 PM  
Blogger ചില നേരത്ത്.. said...

അതുല്യ ചേച്ചീ.
“പോസ്റ്റിനേക്കാള്‍ നല്ല കമന്റെഴുതുന്ന...” ആ ലിസ്റ്റിലേക്ക് ഗന്ധറ്വ്വനെ കൂടെ ഉള്‍പ്പെടുത്തൂ..അദ്ദേഹത്തിന്റെ ആ കമന്റ് കണ്ടില്ലെ?. പോസ്റ്റും കമന്റുകളും(ഇതടക്കം) വളരെ നന്നായിരിക്കുന്നു.
-ഇബ്രു-

3:10 PM  
Blogger അഭയാര്‍ത്ഥി said...

മൊത്തം 50 എണ്ണം ഇതു വരേ??. എനിയും എത്റ എത്ര തക്കാളികള്‍?
പെട്ടെന്നു പൂക്കുന്നു, തളിറ്‍ക്കുന്നു, ചീയുന്നു?.
ഗന്ധറ്‍വന്‍ സെന്‍സസ്‌ എടുത്തു- ശത്റു ആയാലും മിത്റമായാലും ആദ്യം അറിയുക പഠിക്കുക എന്നല്ലേ???????

എന്തായാലും അനുമോദനങ്ങള്‍....

3:58 PM  
Blogger അതുല്യ said...

ഗന്ധർവാ ഉവാചാ:
(ഒരു നല്ല കമന്റല്ലേ, അതു ഈ വിധം കുളമസ്സ്യ് കിടക്കണ കണ്ടപ്പോൾ എനിക്കു തോന്നി ആ ബോൾട് ഒക്കെ ഒന്നു മാറ്റി, അക്ഷരപിശാശിനെ ഓടിച്ചു കളഞ്ഞു,കുളിപ്പിച്ചു കിടത്താൻ).
-----------
നല്ല പോലെ വിട ചൊല്ലുവാന്‍ നിന്ന ഞാന്‍ വീണ്ടും ഉദ്ധരിക്കപെട്ടിരിക്കുന്നു.

നല്ലതു പറയുന്ന വായക്കു ചുടു തണ്ണി എറിയുന്ന ചായക്കടയിലായിറുന്നുവൊ ??
അതോ പച്ചക്കറി കടയില്‍ ചീഞ്ഞ തക്കാളി പറുക്കലൊ?????.

കിളിവാതിലിലെ രതി നോക്കി രസിക്കുന്ന സ്ത്രീ മാറി വരുന്ന ഇണക്കിളിയെ തിര്‍ച്ചറിയുന്നില്ല-രതി വൈപര്യത്വം എന്ന തത്വം.

മോശമായി പോയി. വെറുതെ ചീഞ്ഞ തക്കാളി ഏറു കൊണ്ടു പോകുന്ന പോക്കില്‍ ഞാൻ.

ആണ്‍ കിളിക്കു എപ്പോഴും തിരിച്ചറിവു കൂടുതല്‍. പെണ്ണെത്ര വലുതായലും പ്രസവിച്ചേ പറ്റു.

കഥയിലെ മോറല്‍:- രതി നോക്കി രസിക്കുമ്പോള്‍ ആള്‍മാറാട്ടം ഉണ്ടാകാം. ആണു കർ‍ത്താവും പെണ്ണു കർമ്മവും.

ക്രിയാ വിശേഷണങ്ങള്‍ എഴുതുന്നില്ല.

4:04 PM  
Blogger അഭയാര്‍ത്ഥി said...

Thanks for the correction.
You are experienced and so I repeat my earlier comment which I could not .....

മൊത്തം 50 എണ്ണം ഇതു വരേ??. എനിയും എത്റ എത്ര തക്കാളികള്‍?
പെട്ടെന്നു പൂക്കുന്നു, തളിറ്‍ക്കുന്നു, ചീയുന്നു?.
ഗന്ധറ്‍വന്‍ സെന്‍സസ്‌ എടുത്തു- ശത്റു ആയാലും മിത്റമായാലും ആദ്യം അറിയുക പഠിക്കുക എന്നല്ലേ???????

എന്തായാലും അനുമോദനങ്ങള്‍....

4:15 PM  
Blogger അതുല്യ said...

ഗന്ധർവാ,നന്ദി കമന്റിനു. ചീഞ്ഞ തക്കാളിയ്ക്കു വലിയ ഡിമാന്റാ, ഇറച്ചിക്കറിയ്കും, ഗ്രേവിയുണ്ടാക്കാനും ഒക്കെ ചീഞ്ഞ തക്കാളി ആവുമ്പോ എളുപ്പമുണ്ടാവും.
ബ്ലോഗർ അതുല്യ ആത്മഹത്യ ചെയ്തു. ഇനി എന്നെ കാത്തിരിയ്കണ്ട ആരും.

എന്റെ ആത്മഹത്യ്യ്കു, ഒരു കാരണവശാലും കാരണം ഗന്ധർവനല്ലാ എന്ന കുറിപ്പുണ്ടാവും,എന്റെ തലയ്കരുകിൽ.

4:39 PM  
Blogger അഭയാര്‍ത്ഥി said...

Happy to know that I am in no way responsible for saving the blog.
(joke again)
Gandharvan lost many friendship due to acid remarks but seldom think of a remarkably well going Atulya to stop.

Ask Gandharvan to stop and it will be done. U r a creative writer I respect.

Gandharvan want to take a long leave on loss of pay.

Keep going.

Good bye.

4:50 PM  
Blogger അതുല്യ said...

അപ്പുവും, അപ്പുന്റെ അച്ഛനും, ഞാനും...
എല്ലാർക്കും എന്റെ നവവത്സരാശംസകൾ.
ഒരുപാട് സമാധാനവും, സൌഖ്യവും, ആരോഗ്യവും, ജഗദീശ്വരൻ നമുക്കെല്ലാർക്കും നൽകട്ടെ.

ജനുവരി 2 വരെ അവധി തന്നു സായിപ്പു. അദ്ദേഹത്തിനും എല്ലാം നന്മകളു നേരുന്നു.

5:01 PM  
Blogger myexperimentsandme said...

അതുല്യേച്ചിക്കും അപ്പൂനും അപ്പൂന്റെ അച്ഛനും എല്ലാവർക്കും വക്കാരിയുടെ പുതുവത്സരാശംസകൾ.

5:06 PM  
Blogger reshma said...

ആകെമൊത്തം Hot.
അതുല്യക്കും പ്രിയപ്പെട്ടവർ‍ക്കും നന്മ നിറഞ്ഞ പുതുവർ‍ഷം ആശംസിക്കുന്നു.

1:15 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

പെട്ടന്ന്‌ എഴുതിയ പുതുവത്സരാശംസകൾ...!

4:36 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

"അഞ്ചു മിനിറ്റാവാൻ ഇനിയും 2 മിനിറ്റു ബാക്കി."
സമ്മതിച്ചിരിക്കുന്നു. എങ്ങിനെ ഇങ്ങനെയെല്ലാം എഴുതാന്‍ കഴിയുന്നു.

10:17 AM  
Blogger Achinthya said...

അപ്പുന്റെ വീട്ടിലെ വല്ല്യോർക്കും, അപ്പുനും
സന്തോഷം, സമാധാനം, ശാന്തി...
സ്നേഹം

1:13 AM  
Blogger സു | Su said...

അപ്പുവിനും, അപ്പുവിന്റെ അമ്മയ്ക്കും, അച്ഛനും,
പുതുവത്സരാശംസകൾ.

10:13 AM  
Blogger Unknown said...

201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale

2:37 PM  
Blogger yanmaneee said...

golden goose
jordan shoes
yeezy boost 350
moncler jacket
retro jordans
jordan shoes
hermes online
kevin durant shoes
cheap jordans
hermes belt

3:24 PM  

Post a Comment

<< Home