Tuesday, December 27, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 18

ദേവയാനി വിഷമിച്ചിരുന്നു. ഇന്ന് ഇതു മുന്നാം ദിനം, കുഞ്ഞിന്റെ വയറ്റീന്ന് പോക്ക്‌ തുടങ്ങിയിട്ട്‌. വാടി തളർന്ന ആ കുഞ്ഞിനെ മടയിൽ വച്ച്‌ അവൾ ആ ചേരിയിലേ കൂരയിലിരുന്നു.

ദേ.... വാർഡ്‌ മെംബർ സാറു വരുന്നു. അപ്പുറത്തെ സാവിത്രി ഓടി വന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദർശനം പതിവാണു മാസത്തിലൊരിയ്കൽ. കുഞ്ഞിനെ കണ്ടതും അദ്ദേഹം പറഞ്ഞു, “വേണ്ട പോലെ നോക്കാഞ്ഞിട്ടാ, ദേ ഈ ഗ്ലാസ്സിലെ കലക്കവെള്ളമല്ലെ ഇതിനു കുടിയ്കാൻ കൊടുക്കുന്നത്‌? എങ്ങനാ കൊച്ചിനു ദീനം വരാതിരിയ്കാ? വൃത്തിയ്കും വെടിപ്പിനും ഒക്കെ ജീവിച്ചാ ഒരു അസുഖവും വരില്ലാ. പെറ്റാ പോരാ നോക്കാനറിയണം.......”

ദേവയാനി പതിയേ പറഞ്ഞു, "സാറെ, ഈ വെള്ളമൊന്ന് തിളപ്പിച്ച്‌ കൊടുക്കാൻ അൽപം മണ്ണെണ്ണ വാങ്ങാൻ ഒരു 10 രുപാ കിട്ടിയാ.......

“അതിനല്ലേ, അടുത്താഴ്ച ചേരിയിലു പുതുതായി ചികിൽസ കേന്ദ്രം വരാൻ പോണേ, അവിടെ കൊണ്ടു പോയി കാട്ട്‌, മരുന്നു കൊടുത്താ മാറണതാ ഈ വയറുദീനം“ മെമ്പർ സാറു പടിയിറങ്ങി.

11 Comments:

Anonymous Anonymous said...

ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം ഇവിടെയും വന്നിരുന്നെങ്കില്‍..

4:16 PM  
Blogger അതുല്യ said...

തിരിച്ചു വിളിക്കാനല്ലാ, അവരെ ഒക്കെ ചുട്ടു കൊല്ലണം അലെങ്കിൽ ജനപ്രതിനിധി ആയാൽ പിന്നെ താമസം ചെറ്റ കുടിലിലേയ്കു മാറ്റണം, സെക്കിളിലെ പോകാവൂ.... എന്നൊക്കെ നിയമം വന്നാ മതി, ഒക്കെ നന്നാവും. ഇതു പോലെ ഒരു ചെറ്റകുടിലിലേ അമ്മയും പിന്നെ കരയില്ല തുളസി.

4:29 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എന്തിനവരെ കുറ്റം പറയുന്നു തുളസി. ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതോടെ നമ്മുടെ കടമകളും ബാദ്ധ്യതകളും അവസാനിച്ചോ. വേദനിക്കുന്നവന്‍റെ വേദന മാറ്റണ്ട ആ കണ്ണീരൊപ്പുകയെങ്കിലും ചെയ്യാമല്ലോ. നമ്മളതു ചെയ്യുന്നുണ്ടോ. എല്ലാവരുടെയും കാര്യമല്ല. ചെയ്യുന്നവരുണ്ടാകാം. ഈശ്വരന്‍ അവരെ അനുഗ്രഹിക്കട്ടെ!

4:36 PM  
Anonymous Anonymous said...

സാക്ഷീ കുറ്റം പറഞ്ഞതല്ല. ജനാധിപത്യത്തിലും,രാഷ്ട്രീയക്കാരിലും ഇപ്പോഴും എനിക്കു വിശ്വാസമുണ്ട്‌.പക്ഷെ 'തിരിച്ചു വിളികാനുള്ള അവകാശവും തെരെഞ്ഞെടുത്തവരില്‍ ഉണ്ടെന്നറിയുമ്പോള്‍ അവര്‍ കുറെ കൂടി ആത്മാര്‍ത്ഥ കാണിക്കില്ലേ?

4:48 PM  
Blogger myexperimentsandme said...

This comment has been removed by a blog administrator.

4:50 PM  
Blogger myexperimentsandme said...

പതിവുപോലെ സുന്ദരം. വെറും നാലു ഖണ്ഡികയിൽ ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു.

സാക്ഷി പറഞ്ഞത് ശരിയാ... തിരഞ്ഞെടുത്തുവിട്ടാ‍ൽ‌പ്പിന്നെ നമ്മുടെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞൂന്ന് വിചാരിക്കുന്നവർ നമ്മളിലും... നമുക്ക് തന്നെ ചെയ്യാവുന്ന എത്ര എത്ര ചെറിയ കാര്യങ്ങളുണ്ട് നമ്മുടെ നാട്ടിൽ... എന്തിൻ നമ്മൾ ജനപ്രതിനിധികളുടെ വരവും നോക്കിയിരിക്കണം? ദേവയാനിയുടെ കണ്ണീർ നമുക്കൊക്കെത്തന്നെ ഒപ്പാമല്ലോ... (അങ്ങിനെ ചെയ്യുന്ന ധാരാളം പേരുമുണ്ടുകേട്ടോ)

അതുല്യേച്ചീ, തുളസീ, തിരിച്ചുവിളിക്കാനും അടികൊടുക്കാനുമുള്ള നിയമം വന്നാൽത്തന്നെ അതൊക്കെ നീതിപൂർവ്വവും ന്യായപൂർവ്വവും വിനിയോഗിക്കാൻ മാത്രമുള്ള ധാർമ്മികതയും ഉത്തരവാദിത്തവുമൊക്കെ നമ്മളിൽ എത്രപേർക്കുണ്ട്? ഇനി കേരളത്തിൽ വനം പത്തുശതമാനത്തിൽ താഴെ മാത്രമെന്നു കേൾക്കുന്നു. എന്നിട്ടും ഉള്ള കാടുകൾ കാടല്ല, സർക്കാരിന്റെ സ്വന്തം സ്ഥലം മാത്രം എന്നും പറഞ്ഞ് പതിച്ചു കൊടുക്കാൻ പോകുന്നു? എന്തിന് പോകുന്നു?? നമ്മൾ തന്നെ ഈ ജനപ്രതിനിധികളോട് പറഞ്ഞു:

“സാറേ, സാറേ, അതൊന്നു പതിച്ചു താ സാറേ, അടുത്ത പ്രാവശ്യവും ഞങ്ങൾ സാറിനുതന്നെ കുത്താം സാറേ”

“ഓ ശരി” സാറിനും പെരുത്ത് സന്തോഷം.

കാടിനെപ്പറ്റിയും, അടുത്ത തലമുറയെപ്പറ്റിയും നദികളെപ്പറ്റിയും ഓർത്തവരൊക്കെ ജനവിരോധികളും ദ്രോഹികളും...

എന്തിന് ജനപ്രതിനിധികളെ പറയണം? അവർ ആരേ പ്രതിനിധീകരിക്കുന്നു?

നമ്മളെത്തന്നെ...

(ഞാൻ കുറച്ച് സെന്റിയായോ?)

4:52 PM  
Blogger അഭയാര്‍ത്ഥി said...

പാര്‍ലിയമെന്റില്‍ 10 എം പി മാരെ സസ്പെന്റ്‌ ചെയ്തു.
ചോദിയതിനു കാശു. അ

വറ്‍ക്കു ഒരു പാടു ചിലവാക്കി കിട്ടിയ എം പി പദം കണ്ണില്‍ ചോരയില്ലതതാവര്‍ .... .

പുറത്താക്കിയവരും പുറത്താക്ക പെട്ടവരും ഒന്നു തന്നെ. പിടിക്കപെടുന്നതു വരേക്കും നാം പോലിസ്‌. പിടിക്കപെട്ടാല്‍ കള്ളന്‍.
ഈ ലൊകം ഇങ്ങിനെ.

ദേവയാനിക്കു വാറ്‍ഡു മെംബറ്‍ മണ്ണെണ്ണക്കു കാശു കൊടുക്കില്ല..........................

5:11 PM  
Blogger ചില നേരത്ത്.. said...

ജനപ്രതിനിധികളെ തിരിച്ച് വിളിക്കാന്‍ ഗ്രാമസഭയ്ക്ക് അധികാരമുണ്ടെന്ന് ഞാനെവിടെയോ(വികേന്ദ്രീകരണം) വായിച്ചിട്ടുണ്ട്.
പക്ഷേ കാര്യമുണ്ടോ?. ഇല്ലെന്നാണ്‍ തോന്നുന്നത്.
കാരണം ജനകീയാസൂത്രണവും അതിന്റെ udf version-ഉം(പേരു മറന്ന് പോയി)ജനങ്ങള്‍ക്ക് ധാരാളം അധികാരങ്ങള്‍ പകുത്ത് നല്‍കുന്നു. ആരൊക്കെ ശ്രദ്ധിക്കുന്നു എന്നതാണ്‍ കാര്യം.
ദേവയാനിക്ക് അയല്‍ക്കാരാരുമില്ലേ എന്നാണ്‍ ഈ ക്രിസ്തുമസ്സ് വേളയില്‍ എന്റെ മനസ്സില്‍ ഉയരുന്ന ചോദ്യം..
-ഇബ്രു-

9:56 AM  
Blogger അതുല്യ said...

വാസ്തവം പറഞ്ഞാ ഇബ്രു, ഞാനുദ്ദേശിച്ചതു ഒരു ജനപ്രതിനിധിയെ കരി തേച്ചു കാണിയ്കല്ലായിരുന്നില്ല. കലക്കം വെള്ളം കുടിച്ചതു കൊണ്ട്‌ വയറു ദീനമുണ്ടാക്കീന്നു പറയുന്ന ഒരാൾ, 10 രുപ തരു മണ്ണെണ്ണ വാങ്ങിയ്കാനെന്ന് ദേവയാനി പറയുമ്പോ, എന്നാ മരുന്ന് വാങ്ങി കഴിച്ച മതി എന്ന് പറഞ്ഞൊഴിയുന്ന കൌശല ബുദ്ധിയെ കുറിച്ചായിരുന്നു ഞാൻ പറയാനൊരുങ്ങിയത്‌!

10:20 AM  
Blogger aneel kumar said...

"ദേവയാനിക്ക് അയല്‍ക്കാരാരുമില്ലേ?" എന്നല്ല ഇബ്രൂ, “സ്വജാതിയിലെ ആരുമില്ലേ?” എന്നാവും ഉചിതമായ ചോദ്യം.

11:05 AM  
Blogger yanmaneee said...

michael kors outlet
nike air max 2019
nike air vapormax
hogan outlet
fila sneakers
jordan 12
jordan sneakers
zx flux
reebok shoes
golden goose

3:24 PM  

Post a Comment

<< Home