Saturday, December 17, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 12

ദേ, അപ്പൂ, പതുക്കെ, അമ്മേടെ കൈ പിടിച്ച്‌,, നീ ഈ തിരക്കു കാട്ടിയതാ ഇപ്പോ വീണേ... ഓ.. നിനക്കു ഇപ്പോ എന്നെ വേണ്ടാതായീ, ദേ, നോക്കിയെ, ഉണ്ണി ഒറ്റയ്ക്‌ നടക്കൂണു. പിന്നെ കൈപിടിച്ചു എഴുതി, അ, ആ.... നീ മിടുക്കനാ, വേഗം പഠിച്ചൂലോ, അമ്മ പഠിപ്പിച്ചതിലും വലിയ വാക്കാ ഉണ്ണിയിപ്പോ പറയണേ. പിന്നെ അവനൊരുദിനം ആ കറവക്കാരന്റെ സൈക്കളീന്ന്..... എന്നിട്ടിപ്പ്പ്പൊ ആ അപ്പുവാ, ബൈക്കിലു അച്ഛനേം വച്ച്‌.... ഒക്കെ ശരിയാ, വിമാനം കേറീപ്പോ ഞാൻ പറഞ്ഞതാ , വെള്ളക്കാരിളോന്നും നമുക്കു വേണ്ടാ, ആ ശങ്കരമാമന്റെ മോളേ... അമ്മയ്കു പിണക്കമൊന്നൂല്ലാട്ടോ, പക്ഷെ വിവരത്തിനു ഒരു എഴുത്തെങ്കിലും ഇടയ്കിട്ടൂടെ നിനക്ക്‌? നിന്നെ ഒന്ന് കാണാന്നും കരുതിയിരുന്നിട്ട്‌, ദേ ഇപ്പ്പ്പോ അച്ഛൻ പറയണൂ, നീ അവളെടെ നാട്ടിലു പോയീന്ന്, എനിക്കു സഹിക്കണില്ല്യാ അപ്പൂണ്ണീ, നീ ഒന്ന് വിളിക്കെങ്കിലും ചെയ്യോ അവിടെ എത്തിയാ, എത്ര നാളാന്ന് കരുതിയാ ഇങ്ങനെ കാണാണ്ടേ.... മയക്കത്തിനിടയിൽ, കണ്ണീർ അവളുടെ മിഴികോണിലൂടെ തലയിണയിലേയ്കിറങ്ങി.

അവളുടെ മിഴികൾ പാതി തുറന്നു. തലയിണലേയ്കു വീണ ആ കണ്ണിരു മാത്രമായിരുന്നു അവൾക്കു അപ്പു ബാക്കി വച്ചു പോയ സത്യം. ഇടയിലെപ്പോഴോ, നെറ്റിയിൽ തലോടി, ഡോക്ടർ അവളെ ആശ്വസിപ്പിച്ചു.. ഒന്നു രണ്ടു അലസലും. ഡീ ആൻഡ്‌ സീയുമൊക്കെ ഇപ്പോ സാധാരണ........

------
ഇബ്രുവിന്റെ അമ്മയും, കുമാറിന്റെ അപ്പുവും, ഒരുമിച്ച് മനസ്സിലേയ്ക്കു ....

16 Comments:

Blogger അതുല്യ said...

ഇബ്രുവിന്റെ അമ്മയും, കുമാറിന്റെ അപ്പുവും, ഒരുമിച്ച് മനസ്സിലേയ്ക്കു ...

1:27 PM  
Blogger ദേവന്‍ said...

ബയോപ്സി ലാബിൽ ഫോർമലിൻ ഫിക്സ് ഭരണിയിൽ ഒരു പിണ്ഡമായിരിക്കാൻ വേണ്ട വളർച്ചകൂടി ഇല്ലായിരുന്നതുകൊണ്ട് അവനെ കുഷ്ഠരോഗിയുടെ അറ്റുപോയ കാലിനൊപ്പം ഫർണസ്സിലെറിഞുകളഞെന്നുകൂടി പറയു.

ഇന്നു തമാശയില്ല. കരഞ്ഞോളാം.

2:17 PM  
Anonymous Anonymous said...

ഒരമ്മയും മകനും

Luka chupi bahut huyi
saamne ajaaa na
kahaan kahaan doondein tuje
takgayi ab theri maa
aajaa sanj huyi muje theri fikar
dhundlagaya dhek meri nazar aajaa


kaise tujko dhikaan yehaan hey kya
maine jharne se paani maa
tod ke piya he
guchca gucha he khabon ko
uchal ke chua he
chayaliye bhali dhoop yehaan hey
naya naya hai sab roop yehaan
yahaan sab kuch hey maaa
phir bhi lege tuj bhin mujko akelaaa

റിലീസു ചെയ്യാനിരിക്കുന്ന "രംഗ്‌ ദേ ബസന്തി " എന്ന അമീര്‍ ഖാന്‍ ചിത്രത്തിനു വേണ്ടി ഏ ആര്‍ റഹ്‌മാന്‍ കമ്പോസൂ ചെയ്ത്‌ ലതാാ മങ്കേഷ്ക്കറും ഏ ആര്‍ റഹ്‌മാനും ചെര്‍ന്നു എന്നെ കരയിപ്പിച്ച പാട്ട്‌,പ്രസൂണ്‍ ജോഷിയുടെ വരികള്‍

2:50 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ചേച്ചി നമ്മളെല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അപ്പുമാരാണ്.. അല്ലെങ്കില്‍ അമ്മമാരാണ്. അല്ലേ?

3:06 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ചെറുപ്പത്തിൽ ബസ്സിൽ കയറിയാൽ കമ്പിയിൽ മുറുക്കെ പിടിച്ചിരിക്കുമായിരുന്നു. അതുല്യക്കഥകൾ വായിക്കാനിരിക്കുമ്പോഴും, ഇപ്പൊ അങ്ങനെ ഇരിക്കേണ്ടിയിരിക്കുന്നു.

3:48 PM  
Blogger സു | Su said...

നന്നായിരിക്കുന്നു :) ഇതുപോലൊന്ന് എന്റെ ബ്ലോഗിലും ഉണ്ട്.

ഈ പോസ്റ്റുകൾക്കൊക്കെ പെട്ടെന്ന് എഴുതിത്തീർത്ത കഥ എന്നെഴുതി നമ്പർ വെക്കാതെ വ്യത്യസ്തമായ തലക്കെട്ട് വെച്ചൂടെ?

4:26 PM  
Blogger Kalesh Kumar said...

:_ )

4:41 PM  
Blogger ചില നേരത്ത്.. said...

നീ എന്നാ വരിക എന്നേ ഇന്നും അവളെന്നോട് ചോദിച്ചുള്ളൂ. ഇനി കാത്തിരുന്നത്ര കാത്തിരിക്കേണ്ടെന്ന് സമാധാനിപ്പിച്ചപ്പോള്‍, പതിവു പോലെ നേറ്ത്ത ഒരു വിങ്ങല്‍ ഞാന്‍ കേട്ടു.
എന്നെ കൈപിടിച്ചുയറ്ത്തിയ ആ പുണ്യം ദീറ്ഘനാള്‍ എന്നോടൊപ്പമുണ്ടാകട്ടെ.
അതുല്യ ചേച്ചീ ഈ പോസ്റ്റ് എന്റെ കണ്ണു നനയിച്ചു..

5:20 PM  
Blogger അതുല്യ said...

സൂ, എഴുതുന്നതു തന്നെ സായിപ്പിനെ പറ്റിച്ചാ. ഒരു അംബുജമോ, രുക്മിണിയോ, ധരിണിയോ ഒക്കെ വണ്ടിയോടിയ്കുമ്പോ മൻസ്സിൽ വന്നു പെട്ടാ പിന്നെ വന്നു, രണ്ടു വരി എഴുതി അവരെ പുറത്താക്കിയാലേ സായിപ്പിന്റെ പണി ഫോക്കസു ചെയ്യാൻ പറ്റു. അതിനിടയ്കു തലയ്കു ചേരാത്ത തൊപ്പി വയ്ക്കണ്ടാന്ന് കരുതിയാ സൂ പേരൊഴിവാക്കുന്നത്.

സിദ്ധാർത്ഥൻ എഴുതിയ കമന്റ് ! പോസ്റ്റിനേ തോപ്പിച്ചു!

പ്രിയാ, എന്തിനാ എന്റെ കൈയ്കു പണിയുണ്ടാക്കണേ?

5:52 PM  
Blogger myexperimentsandme said...

അതുല്യേച്ചീ... ഒരു നല്ല കഥ കൂടി. ഇതെല്ലാം ഒരു സമാഹാരമാക്കി സ്റ്റേപ്പിൾ ചെയ്തു വെച്ചാൽ ഒരു ദിവസം ആരെങ്കിലും ഈ ഇന്റർനെറ്റെല്ലാം കൂടി ലോകമെമ്പാടും കുളമാക്കിയാൽത്തന്നെ, മെയിലയക്കാനും ബ്രൌസു ചെയ്യാനും ബ്ലോഗെഴുതാനും ഒന്നും പറ്റതെ ഇങ്ങിനെ ഇരിക്കുമ്പോൾ ഇതൊക്കെ എടുത്ത് മറിച്ചു നോക്കാമല്ലോ..

നല്ല നല്ല കൊച്ചു കൊച്ചു കഥകൾ....

എന്റെ കൈയ്യിൽ ഇപ്പോ ഇതേ ഉള്ളൂ: ജ്ക്ഷ്ഫഹഹ്യ്

7:59 PM  
Blogger Kumar Neelakandan © (Kumar NM) said...

എന്റെ അപ്പൂ, നീ ഇവിടെ എത്തിയോ? ഇവിടെ നിനക്ക് അമ്മയാണല്ലോ കൂട്ട്. നന്നായി വാ.

8:21 PM  
Blogger reshma said...

പെട്ടെന്ന് കേറി വന്ന് നെഞ്ചത്ത് കുത്തി, ഇറങ്ങിപ്പോകുന്ന ഒരു ഓർമ്മ.
നന്നായിട്ടുണ്ട്.

9:38 PM  
Blogger അഭയാര്‍ത്ഥി said...

ഇബ്രുവിന്റേയും, കുമാറിന്റേയും മറ്റനേകം പേരുടേയും അപ്പു. ചുള്ളികാടിന്റെ പിറക്കാതെ പോയ മകനു എന്ന കവിത. ഒരു പാടു പച്ചയായ ജീവ സ്മരണകള്‍ ഉണര്‍തുന്നു. എങ്കിലും പറയട്ടെ- (ഓഫ്ഫ്ഫ്‌ റ്റൊപികാാാ) ഒറു പാടു അടി ഇടി പൊടി കാണുന്നു- വല്ലവരും ബാക്കി ആകുമോ?. വല്ലതും നടക്കുമോ?.

8:30 AM  
Blogger Visala Manaskan said...

:)

12:36 PM  
Blogger 5689 said...

zzzzz2018.8.31
polo ralph lauren outlet
ugg boots on sale 70% off
coach outlet
nike outlet store
uggs outlet
nike shoes
supreme outlet
fitflops sale clearance
pandora outlet
nike outlet

7:18 AM  
Blogger elitaj said...

"borttagning fransförlängning
mens aquascutum bucket hat
nesiojamo kompiuterio hdd Saugotis
jaffa verhot
adidas incite batting helmet
monic de la angel.ochelari de soare
hirevue south jordan utah zvon balcon
ذكر صناعي للبيع
all star nba 2017 jersey Host of
chanclas nike sb Tremendo azufre
nike rhyodomo átváltható rongy
mexican senorita dress
finančni Woods Rusija ozon shemo
stella gartenstuhl
waldläufer wanderstiefel
dewalt xr drill mutka
terrex swift r2 gtx adidas
air max bw eladó
asics 1071a019
asics gel cumulus 20 44 dvisluoksnis
leggins cortos mujer decathlon
adidas nmd olive green and pink
termostat fiat panda 1.2 gravitatie
socks graphic design cerinţe
"

1:00 PM  

Post a Comment

<< Home