Thursday, December 08, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 6

ധരിണിക്കു ഏറ്റവും ഇഷ്ടപെട്ടതു നൈയിൽ പോളീഷായിരുന്നു, അതും കടുത്ത നിറങ്ങളുള്ളവ. കടും ചുവപ്പു നിറം തന്നെ അവനും തിരഞ്ഞെടുത്തു നഖങ്ങളിൽ പുരട്ടി. കണ്മഷിയില്ലാത്ത അവളുടെ മുഖം സങ്കൽപ്പിക്കാൻ പോലും കഴിയില്ല അവനു. അൽപം സമയം കൂടുതൽ എടുത്തുവെങ്കിലും, അതും അവൻ ഭംഗിയായി അവളുടെ കണ്ണുകളിൽ എഴുതി. ഗോപി പൊട്ടേ അവൾ തൊടൂ, അതു തൊടുവിച്ചു, ഒപ്പം അൽപം കുങ്കുമവും ആ നെറ്റിക്കു മുകളിൽ.

മാധവനമ്മാവൻ ഇടയിൽ അവനോടു പതിയ പറഞ്ഞു, "ആ കഴുത്തിലെ ആഴ്ന്ന പാടിൽ അൽപം കൂടുതൽ പൌഡറിടു, അല്ലെങ്കിൽ ഇനി അതു കാണുമ്പോ നിന്റെ അമ്മയ്ക്‌..........

50 Comments:

Blogger ഗന്ധര്‍വ്വന്‍ said...

പെട്ടന്ന് എഴുതി തീർത്ത കഥ - 6

തകറ്‍പന്‍ ഒര്‍ സിക്സറ്‍ അടി.അതുല്യ ബാറ്റ്സ്മാന്‍. ചെറിയ ഒരു ബാറ്റ്‌ റ്റ്വിസ്റ്റ്‌. സ്കോറ്‍ പൂരെ ക പൂര

Spelling mistakes regretted

3:15 PM  
Blogger .::Anil അനില്‍::. said...

ചെറിയ വലിയ കഥ.

6:54 PM  
Blogger വക്കാരിമഷ്‌ടാ said...

കൊള്ളാം, നല്ല കഥ... ഈ ചെറിയ വലിയ കഥകളുടെയൊക്കെ ഒരു സമാഹാരം പുറത്തിറക്കുമോ ആവോ....

11:12 AM  
Blogger priyanvellany said...

Seems to be a professional writer.

All stories are short in size, but big contend.

5:07 PM  
Blogger kumar © said...

അതുല്യ,
ഈ കൊച്ചുകഥയ്ക്ക് കമന്റുവയ്ക്കാൻ വാക്കുകൾ അളവിനു കിട്ടുന്നില്ല. പെട്ടെന്നെഴുതിയ കഥ പെട്ടെന്ന് നിന്നു പോകരുതു. തുടരണം.

നല്ല പോസ്റ്റ്. മനസും കണ്ണും നിറഞ്ഞു.
നന്ദി.

5:20 PM  
Blogger വിശാല മനസ്കന്‍ said...

ടച്ചിങ്ങ്‌...ടച്ചിങ്ങ്‌...!

7:52 AM  
Blogger ചില നേരത്ത്.. said...

ചെറിയ കഥയിലെ വലിയ സത്യം..

8:29 AM  
Blogger ദേവന്‍ said...

വോഡൌസ് എഴുതി- " ഇരുട്ടത്ത് നമ്മൾ ഗോവണിയിറങ്ങി വരുമ്പോൾ ഇല്ലാത്ത ആ ഒരു അവസാന പടിമേൽ ചവിട്ടി കാൽ താഴ്ന്നു പോകവേ മനസ്സിൽ തോന്നുന്ന ഒരാന്തൽ ഇല്ലേ, അതുപോലെ എന്റെ മനസ്സൊന്നാളി."
(ഒത്തിരി സന്തോഷിക്കാൻ വരട്ടെ, തുല്യ 21 ആം നൂറ്റാണ്ടിലെ വോഡൌസ് ആണെന്ന്നല്ല പറയാൻ പോകുന്നത്. കമന്റടി നയം ഓർമ്മയുണ്ടല്ലോ) അതുല്യക്കഥകൾ വായിക്കുമ്പോ അതുപോലെ ഒരു ആന്തൽ ആണു മനസ്സിൽ.

9:01 AM  
Blogger lavan! lo lavan said...

ചുരുക്കം ചില വരികളിലൂടെ മനസിൽ ഒരു മഹാസാഗരത്തിന്റെ അലയുയർത്തുന്ന പോസ്റ്റ്. പെട്ടെന്നെഴുതിയിഅ കഥാ‍ശ്രേണിയിൽ ചിലതെങ്കിലും മനസുലയ്ക്കുന്നവ തന്നെയാണ്.

ഈ മലയാളം ബ്ലോഗുലോകത്തിലെ ചില ഗോഡ്‌ഫാദർ ഫിഗറുകൾ ഇതിനു നേരേ കണ്ണടച്ചുപിടിക്കുന്നു. എന്നിട്ട് ചില വളിപ്പുകൾക്കും വിഴുപ്പുകൾക്കും അകാരണമായി തിരിവെട്ടം പിടിക്കുന്നു. rasakaram.

ഇതിവിടെ പണ്ടും പറഞ്ഞു തളർന്ന വർത്തമാനമാണ്.
വീന്റുമൊരു കമന്റുവിവാദങ്ങളിലേക്ക് ഞാൻ എടുത്തിടുന്നില്ല കാര്യങ്ങളെ.

ചിന്തിക്കുക. ഇനി വരുന്ന ബ്ലോഗു സമൂഹം നിങ്ങളെ പത്രമുത്തശ്ശികളെ എന്നപോലെ അവഗണിക്കും. പഴയ താളുകൾക്കിടയിൽ അമർന്നുപോകും.

ഞാൻ ലവൻ. ലോ ലവൻ. മുൻപു വെറും വായനക്കാരനായിരുന്നു. ഇപ്പോൾ വരമൊഴി പഠിക്കുന്നു, ഒരു അങ്കത്തിന്. (തമാശ)

12:17 PM  
Blogger അതുല്യ said...

ഇഷ്ടപെട്ടൂന്ന് അറിയുമ്പോൾ ഇനിയും എഴുതാൻ തോന്നുന്നു.

ഒരു രുക്മിണിയും, വൈത്തിയും, മൃദുലയും, ദേവു അമ്മൂമ്മയും, ശിവനും, തകർന്നുടഞ്ഞ ക്യാമറയുമൊക്കെ എന്റെ മനസ്സിൽ ഒരുപാടു നെരിപ്പ്പോടുകളുണ്ടാക്കുന്നു. ഞാനാദ്യം ഞാനാദ്യം എന്നു പറയുന്നുമുണ്ട്‌, വിരൽതുമ്പിൽ ആരായിരിക്കും ആദ്യം വരുക. ആവോ....

12:17 PM  
Blogger സാക്ഷി said...

പൊട്ടിയൊലിച്ച് മനം കുതിര്‍ത്തൊഴുകിവന്ന കൊച്ചുറവകള്‍ ഇപ്പോള്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുകയാണ്.
ആ ഉറവകള്‍ക്കു പിന്നിലൊക്കെയും വലിയൊരു തിരയിളക്കത്തിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു.

1:02 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

വൈത്തിയും ശിവനും ഒക്കെ പെട്ടെന്നു തന്നെ പോന്നോട്ടെ അതുല്യേ.

2:07 PM  
Blogger വിശാല മനസ്കന്‍ said...

This comment has been removed by a blog administrator.

3:03 PM  
Blogger വിശാല മനസ്കന്‍ said...

എന്നാലും എന്റെ ലവനേ... ഇത്രക്കും വേണ്ടിയിരുന്നോ? ഞാനെന്തെങ്കിലും കുറക്കാൻ പറഞ്ഞൂന്ന് വച്ച്‌ ഇങ്ങിനെയൊക്കെ പറയാമോ ചേട്ടാ?

ഒരു വളിപ്പ്‌ ഈ അവസരത്തിൽ ഞാനോർക്കുന്നു, പറയാതിരിക്കാൻ പറ്റുന്നില്ല:

പണ്ടൊരിക്കൽ എനിക്കൊരു പെൺ സുഹൃത്തിന്റെ കത്ത്‌ വന്നു. അവൾ 'മേ നെ പ്യാർ കിയാ' കണ്ടപ്പോൾ സൽമാന്റെ റോളിൽ എന്നെയാ സങ്കൽപിച്ചതെന്ന്.

എനിക്ക്‌ അതിഭയങ്കര താൽപര്യമൊന്നുമില്ലാഞ്ഞിട്ടും (സത്യം), ഞാൻ 'ഒരു രസത്തിന്‌', അമരത്തിലെ മമ്മുട്ടിയുടെ ഡയലോഗ്‌ എഴിതി എൻവെലപ്പിനകത്ത്‌ brut perfume ഒക്കെ അടിച്ച്‌ ആർഭാടമായി അയച്ചുകൊടുത്തു.

'എനിക്ക്‌ ഈ ലോകത്ത്‌ മറക്കാൻ പറ്റാത്ത മൂന്ന് മൊതലുകൾ, ഒന്ന് എന്റപ്പൻ, രണ്ട്‌ എന്റമ്മ പിന്നെ നീ'. എന്നൊക്കെ പറഞ്ഞ്‌.

എന്റെ ജാതകപ്രകാരം ആ സമയത്ത്‌ ശുക്രനും ഗുളികനും കൂടി കണ്ടകശനി എന്ന ഗെയിം കളിച്ചുകൊണ്ടിരിക്കുയായിരുന്നേയ്‌. അതുകൊണ്ട്‌ ആ കത്ത്‌ അവളുടെ ശിൽപി (അച്ഛൻ) ക്കായിരുന്നു കിട്ടിയത്‌. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ, അവൾ, 'ഇവൻ ഇത്തരക്കാരണാനെന്ന് എനിക്കറിയില്ലായിരുന്നു അച്ഛാ' എന്ന് പറഞ്ഞതായും, എന്നെ ലോറി കയറ്റി കൊല്ലാൻ പറ്റിയ ഡ്രൈവർമാരെ അദ്ദേഹം അന്വേഷിക്കുന്നതായും അറിയാൻ കഴിഞ്ഞു.

അതിന്റെ അടിസ്ഥാനത്തിൽ ഞാൻ വീണ്ടുമൊരു കത്തയച്ചു:

'ഞാൻ വെറുമൊരു തമാശക്ക്‌ പറഞ്ഞതല്ലേ? അപ്പോഴേക്കും തെറ്റിദ്ധരിച്ചോ' എന്ന് ചോദിച്ചുകൊണ്ട്‌.

അത്‌ അവൾക്ക്‌ തന്നെ കിട്ടി, എന്നിട്ടിങ്ങനെയൊരു മറുപടി എനിക്കയച്ചു:

'നീ ഇത്ര പേടിത്തൊണ്ടനാന്ന് അറിഞ്ഞില്ലാടാ ഊപ്പേ' എന്നായിരുന്നു ഉള്ളടക്കം.

എവിടെയാണ്‌ പിഴച്ചത്‌ എന്നാലോചിച്ച്‌ ഞാൻ ചിന്താമഗ്നനായി അരപാക്കറ്റ്‌ വിൽസ്‌ വലിച്ചിട്ടും എനിക്ക്‌ ഞാൻ ചെയ്ത പിഴവ്‌ മനസ്സിലായില്ല.

ലവന്റെ കമന്റ്‌ വായിച്ചപ്പോൾ മുതൽ എന്റെ പിഴവിനെക്കുറിച്ച്‌ ഞാനാലോചിച്ചുകൊണ്ടിരിക്കുകയാണ്‌..!!

3:24 PM  
Blogger lavan! lo lavan said...

vishala manaskaa (malayalam ezhuthaanulla vadi ippol kayyililla. manglish commentukal vaaykkaaththa mahathikal khamikkuka.)

ningalude comment vaayichappol njanum chintha magnanaayi poyi.


ningal vishaala maaya manasullayaal aanu. allenkil ente aththarathilulla commentinu answer parayilla.
enthayaalum thank u.

4:21 PM  
Blogger സു | Su said...

This comment has been removed by a blog administrator.

6:07 PM  
Blogger വക്കാരിമഷ്‌ടാ said...

ലെവൻ [ആ പേരിൽ തന്നെയുണ്ടല്ലോ, ഒരു തമാശ..:)) ] ചുമ്മാ ഇങ്ങിനെ എഴുതുന്നതല്ലേ... ഈ മലയാളം ബ്ലോഗുകൾ തരുന്ന ആശ്വാസം ചില്ലറയല്ല...

അതുല്യേച്ചീ.... ഒരോന്നോരോന്നായി പോരട്ടെ...

7:12 PM  
Blogger കലേഷ്‌ കുമാര്‍ said...

:)
(കൊച്ചു കഥയ്ക്ക് കൊച്ചു കമന്റ്)

1:34 PM  
Blogger priyanvellany said...

I have seen only one sincere comment in this blog which is of Lo-Lavan. Most of the other veteran blog sculptors ostracizing him. He is creative because he speaks truth. He is like the small child laughing at the nude king.

It is funny that Su- is answering Lo-Lavan.( enne kandal kinnam katto?. ) and
many people commenting on that.

Is that the things he said is real , then it is very much unhealthy and need a rethinking. Creative criticism improves.
Exasperating with the comments,which might do some future guidance and improvement is, some what like sparing the rod and spoiling the child. Pleasant remarks fills the ear but spoils the writing . Madhavi kutty will become Nalini jameela

2:57 PM  
Blogger പെരിങ്ങോടന്‍ said...

പ്രിയന്‍,

നളിനി ജമീ‍ല ഒരു എഴുത്തുകാരിയാണോ? ഗോപിനാഥനല്ലേ നളിനിയുടെ കഥ എഴുതിയതു്.

3:46 PM  
Blogger Achinthya said...

കഥാവശേഷമാകാത്ത കഥകൾ..നന്ദി.

ലവൻപറഞ്ഞതിൽ ഒരൽപം കാര്യമുണ്ടല്ലോ കൂട്ടരെ.
പിന്നെ ഒരു പഴേ തമിഴ്‌ പട്ടാ ഓർമ വരണെ. ഒരു ഖന്ദിത നായിക പറേണതാ..."സൂതുകാരക്കള്ളീീ എന്റ്രു അവളൈ നാൻ സൊന്നാൾ സുരുക്കെന്റ്രു ഉമൈക്കേൻ വരികിത്‌ സ്വാമീ"?

8:48 PM  
Blogger lavan! lo lavan said...

ഞാൻ പറഞ്ഞത് മനസിലാക്കിയവർക്കൊക്കെ നന്ദി. അത് ഇവിടെ എനിക്കൊപ്പം പ്രകടിപ്പിച്ചവർക്കും നന്ദി.

എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്ന് തോന്നുന്ന രീതിയിൽ (പ്രിയനു നന്ദി, അവസരത്തിലും അനവസരത്തിലും ഉപമകൾകൊണ്ട് പോസ്റ്റ് നിറയ്ക്കുന്ന വ്യക്തിക്ക് തികച്ചും അവസരോചിതമായ ഉപമ) ഇവിടെ എത്തിയ സൂര്യഗായത്രിയോട് എനിക്ക് സഹതാപവും. ഇതിനൊന്നും ചികിത്സ എന്റെ കയ്യിലില്ല. ഒന്ന് ഇരുന്ന് ചിന്തിക്കുക അലോചിക്കുക. എല്ലാം മനസിലാകും.

“ പുറം ലോകം അധികം കാണാത്ത ഒരു വീട്ടമ്മയല്ലേ. വളിപ്പേത്, വിഴുപ്പേത്, നല്ലതേത്, ചീത്തയേത് എന്ന് ചിലപ്പോൾ മനസ്സിലാകുന്നുണ്ടാവില്ല.“ ഇതു അപകർഷതയാണ്.

എന്റെ ഗോട്ടി തരൂ ഞാൻ കളി നിർത്തും എന്നു പറഞ്ഞ് ആരെയാ നിങ്ങൾ വിരട്ടുന്നത്? അതുകേൾക്കുമ്പോൾ അയ്യോ “അയ്യൊ അഛാ പോകല്ലെ. പോകല്ലെ അഛാ പോകല്ലെ” എന്നു താളത്തിൽ പാടുന്ന “സൂ പോയാൽ ഞാനീ കടാപ്പുറത്തിരുന്ന് പാടിപ്പാടിമരിക്കും” എന്നു വിതുമ്പുന്ന, “തന്നില്ലെങ്കിൽ ഗൂഗിളിന്റെ സരവർ തകർന്നുപോകും“ എന്നു വിലപിക്കുന്ന ഒത്തിരി ഒത്താശകൾ ഉണ്ടാവും ഇവിടെ.

നിങ്ങൾ ബ്ലോഗിങ് നിർത്തിയാൽ ഈ ബ്ലോഗുലോകത്തിനു ഒത്തിരി നഷ്ടങ്ങൾ ഉണ്ടാകും. തുടർച്ചയായി ഒരുവർഷമായി പോസ്റ്റ് ചെയ്യുന്ന സൂ വിന്റെ 100 കഴിഞ്ഞ പോസ്റ്റുകളിൽ മിക്കവാറും പോസ്റ്റുകൾ വളരെ നല്ലതായിട്ടാണ് തോന്നിയതു്. അതിൽ ചിലത് അമൂല്യവും.
മറ്റുചിലതൊക്കെ വളിപ്പുകളും. (അതു എഴുത്തുകാരിയ്ക്കും തോന്നിയിട്ടുണ്ടാവും അൽ‌പ്പം കഴിഞ്ഞ്).
എന്നു കരുതി ഒരാൾ ബ്ലോഗിങ് നിർത്തിയാൽ ഒത്തിരിപേർ വരും ഒടുങ്ങാത്ത വാക്കുകളുമായി.
നമ്മൾ അറിയാത്ത ഒത്തിർപേർ ഇവിടെ മലയാളം ബ്ലൊഗുകൾ എഴുതുന്നു. ഈ അടുത്ത കാലത്ത് ഏവൂരാൻ കോരിയെടുത്ത ഒത്തിരി പുതുമുഖങ്ങളെ കണ്ടില്ലെന്നു നടിക്കാൻ നമുക്കവില്ല. അതുകൊണ്ട് വിരട്ടരുത്. പകരം നല്ല പോസ്റ്റുകൾ എഴുതൂ. ഞങ്ങൾ അവിടെ കീജയ് വിളിക്കാം.
നിങ്ങളുടെ ഉറവ വറ്റാതിരിക്കട്ടെ.

സുഹൃത്തുക്കളെ, എനിക്കൊരു തിരുത്തൽ വാദിയാകണ്ട. എന്റെ മനസിൽ തോന്നുന്ന ശരികൾ ഞാൻ പറഞ്ഞോട്ടെ. അതുകേൾക്കാൻ ഇഷ്റ്ടമില്ലാത്തവർ കമന്റ് ഓപ്ഷൻ ഓഫ് ചെയ്തോളൂ‍.
ഉണ്ടാവും എന്റെ വാക്കുകളോട് മനസുകൊണ്ടെങ്കിലും ശരിമൂളുന്ന ഒത്തിരിപേർ ഉണ്ടാകും ഈ കൂട്ടത്തിൽ.

അതുല്യ ക്ഷമിക്കുക. ഇവിടെ പറഞ്ഞുതുടങ്ങിയതായതു കൊണ്ട് ഇവിടെത്തന്നെ ബാക്കിയും പറയുന്നു.

10:47 AM  
Blogger അതുല്യ said...

ലവാ, ഈ നട്ടല്ലു നിവർത്തുന്ന ബാം എവിടെ കിട്ടും??

നിരുപകൻ ക്രഷ്ണൻ നായരു സാറു ഒരുപാടു പേരെ തൊലിയുരിച്ചു കാന്താരി തേച്ചിട്ടുണ്ട്‌, അതു വായിച്ചവർ ചിലപ്പ്പ്പൊ ലവൻ പറഞ്ഞ പോലെ, കുറച്ചു നേരം ഇരുന്നു ചിന്തിക്കും, പിന്നെ നന്നാവും. ചിലർ തല തിരിച്ചു പിടിക്കും. ഒക്കെ പതിവാ. സു വിന്റെ പേരു ഒരിടത്തും ലവൻ എഴുതിയിരുന്നില്ലാ, ബ്ലോഗിൽ ഒരുപാടു പേരില്ലേ? എരിശ്ശെേരി കുറിപ്പെഴുതിയ കലേഷു വരെ!! കോഴികട്ടവന്റെ തലയിൽ പപ്പുണ്ടാവുമ്ന്ന് ലവൻ പറഞ്ഞു നിർത്തിയതും, സു കൈപൊക്കി തലയിലു വച്ചതെന്തിനാണു? . ജീപ്പിലു നോട്ടീസു വിതരണം നടത്തീന്നു കരുതി, ആ നാടകം നമ്മളു പോയി കണ്ടോളണമെന്നുണ്ടോ? ലവൻ പറഞ്ഞതിനു അഭിപ്രായവിത്യാസം നമുക്ക്‌ പ്രകടിപിയ്കാം വേണമെന്നുണ്ടെങ്കിൽ, അല്ലാതെ, "നീ അതു പറഞ്ഞതു എന്നെ കരുതിയല്ലേ... ന്നു നീട്ടി പാടിയാ, കൊളുത്തിലെ പുഴുകണ്ടു വായ തുറന്ന മീൻ പോലെയാവും. തുറന്ന വായകൾ ലാക്കാക്കി കൊളുത്തുകൾ ഇനിയുമുണ്ടാവും നമ്മടെ ചുറ്റും.

എന്നും വീട്ടമ്മമ്മാർ വയ്കുന്ന സാമ്പാർ നന്നാവാറു പതിവില്ല, അന്നത്തെ പോലെ ആയില്ലാന്നു വീട്ടിലാരെങ്കിലും ചിലപ്പോ പറയും. ചിലപ്പൊ, ജാനുചിറ്റേടെ സാമ്പാറു നന്നായീന്നു വരെ പറയും. അവരെ തുക്കി കൊല്ലാൻ വിധിക്കുന്നതു ശരിയാണോ? അവരു പറഞ്ഞോട്ടെ, നാമിലെൊരുവൻ അവനും, ലവനും, മറ്റെവനും.

ലവാ, നിനക്കു സ്വാഗതം, എന്റെ നെഞ്ചിലേയ്ക്‌, കുത്തുക, പക്ഷെ, കുത്തിയ ശേഷം കത്തി തിരിയ്കരുത്‌.

11:49 AM  
Blogger ദേവന്‍ said...

തുല്യേ,
ചെറുശ്ശേരി,ഇടശ്ശേരി, കാരശ്ശേരി എന്നൊക്കെയല്ലാതെ ചെർപ്ലശ്ശേരി- വടശ്ശേരി എന്നോ എരിശ്ശേരി പുളിശ്ശേരി എന്നോ ബ്ലോഗിലെഴുതരുതെന്ന് എനിക്കറിയാമ്മേലായിരുന്നു (കലേഷിനെക്കൊണ്ട് എരിശ്ശേരി വയ്പ്പിച്ചത് ഞാനാ, ഇന്ത മീശയേൽ പിടി)

നയം:
1. വിശക്കുന്ന മനുഷ്യാ നീ ചെറുശ്ശേരിയുടെ പുസ്തകം താഴെ വച്ച് പുളിശ്ശേരിക്കലം എടുക്കൂ.

2. ബ്ലോഗ്ഗുകൾ എണ്ണത്തിൽ കുറഞ്ഞ സ്ഥിതിക്ക് പോസ്റ്റുകളുടെ ക്വാണ്ടിറ്റി കൂടണം, ക്വാളിറ്റി ഇത്തിരി കുറഞ്ഞാലും. ഓവർടൈം വെട്ടുന്ന ബാർബറ് ശരിയാക്കിത്തരുന്ന മീശക്ക്കിത്തിരി ബാലൻസ് തെറ്റിയാലും പോട്ടെ.

3. നട്ടെല്ല്: ഞാൻ ഈ ലോകത്തെല്ലാവർക്കും, അവനവനടക്കം, മാപ്പു കൊടുത്തെന്ന് ഉറച്ച് മനസ്സിൽ വിചാരിച്ച് നോക്കു, ഏത് സൈക്കിൾച്ചെയിൻ നട്ടെല്ലും റൂൾത്തടി പോലെ നിവരും.

12:37 PM  
Blogger അതുല്യ said...

ഹോ അപ്പോ, മീശ ദേവനും വന്നൂല്ലേ?? ആ ബാർബർ ഷാപ്പിലു പോയിരുന്നു മുത്തു വായിലിട്ട കഥ എന്നെ കൊണ്ടു ഈ ബ്ലോഗിലു പറയിക്കണോ ദേവാ?

എരിശ്ശെരി കഥ മതിയെങ്കിൽ, ആ മിസ്സിസ്സ്‌. കെ. എം മാത്യുവിന്റെ ബുക്കെങ്ങാനും വാങ്ങൂ.അല്ലെങ്കിൽ കൈരളിയിൽ ഒരു കൊച്ചമ്മ വരുന്നുണ്ട്‌, ചിലപ്പോ എനിക്കു തോന്നും, ഇതു ജയലക്ഷ്മി പരസ്യമാണോന്ന്. ഏതായലും ഒന്നു കണ്ടു നോക്കു.

പിന്നെ നട്ടെല്ലില്ലാത്തവരെന്തു ചെയ്യും? ഉള്ളവനില്ലാത്തവനു കൊടുക്കണമെന്നല്ലേ?

12:48 PM  
Blogger ദേവന്‍ said...

ഓഫ് ടോപ്പിക്ക് (കേട്ടാ തോന്നും ഇതുവരെ ഞാൻ ടോപ്പിക്കിന്റെ മോളിൽ അടയിരിക്കുകയായിരുന്നെന്ന്)
തപ്പിയാൽ നല്ലത് എവിടേം കാണാം. കൈരളീലെ മാഗിക്കൊച്ചമ്മേക്കാണാതെ ഏഷ്യാനെറ്റിലെ സാജ് പാചകം കാണൂ. അയാളുണ്ടാക്കുന്നതൊന്നും ഞാൻ കഴിക്കുന്ന സാധനങ്ങളല്ലെൻകിലും എനിക്കതു കാണാനിഷ്ടമാണ്. പാചകത്തെക്കുറിച്ചുള്ള അയാളുടെ വീക്ഷണവും. ഇന്നലെക്കണ്ടത്
1. “പൊടിച്ച ശർക്കര തരാൻ പറഞ്ഞിട്ട് സ്റ്റുഡിയോക്കാരു മൈൻഡ് ചെയ്തില്ലാ നെവർ മൈൻഡ്”.

2. “വാട്ടർ ഓഫ് ഇൻഡ്യ ഒരു കപ്പ്- ഇതു അരക്കെണ്ട്യാവശ്യമില്ല”

3. “കണ്ടാൽത്തന്നെ അറിയാമല്ലോ കൊളസ്റ്റ്രോൾക്കറിയാ“

ആസ്വദിച്ചു പാചകം ചെയ്യുന്നയാൾ. അഭിനവ നളൻ

1:00 PM  
Blogger lavan! lo lavan said...

ദേവാ നട്ടെല്ലുവളച്ച് എന്തിനു മീശവെട്ടാൻ ഇരുന്നു കൊടുക്കണം?

ഏഷ്യനെറ്റിലെ അനിൽകുമാറിന്റെ വാക് ചാതുര്യത്തിലേക്കും കൈരളിയിലെ ലക്ഷ്മി നായരുടെ വസ്ത്രധാരണത്തിലെക്കും കടത്തിവിട്ട് ഈ വിഷയത്തിന് ഉപ്പുകുറയ്ക്കല്ലെ, ചങ്ങാതിമാരെ.

അതുല്യയ്ക്കും നന്ദി. കത്തികയറ്റേണ്ടിവന്നാൽ നെഞ്ച് അതുല്യമാണോ എന്നു നോക്കാതെ തന്നെ കേറ്റാം. തിരിക്കില്ല. അങ്ങനെ തിരിയുന്നതാണെങ്കിൽ ആദ്യമേ ഇതിനു മുതിരില്ലായിരുന്നു.

1:11 PM  
Blogger അതുല്യ said...

ദേവാ, ആ ചിരിയൊഴിച്ചു അയാൾടെ എന്തും നമുക്കു കാണാം. ഇനി ചിരിക്കൂ എന്നു പറഞിട്ടു ചിരിക്കണപോലെ..

1:13 PM  
Blogger പെരിങ്ങോടന്‍ said...

ഓഫ് ടോപ്പിക്കിനു പുറത്തൊരു ടോപ്പിക്ക്:

അങ്ങേരു് കൊള്ളാം ദേവാ, പാചകം എന്തെന്നറിയില്ലെങ്കിലും (എനിക്ക്) മൂപ്പരുടെ വാചകം കേട്ടിരിക്കാം. പക്ഷെ ടിയാന്‍ ഒരു ദ്രോഹം ചെയ്തു കളഞ്ഞു; മലയാളികള്‍ക്ക് കേരളാ ഫ്രൈഡ് ചിക്കന്‍ (KFC) ഉണ്ടാക്കുന്നതെങ്ങിനെയെന്നു് പറഞ്ഞുകൊടുത്തു. അതിന്റെ ഫലം ഞാന്‍ ഒന്നു രണ്ടിടത്തു് അനുഭവിക്കുകയും ചെയ്തു :|

1:15 PM  
Blogger ദേവന്‍ said...

ലവാ (കുശൻ കുശാനദേശത്ത് കുശലനായിത്തന്നെയുണ്ടല്ലോ?)

ഉപ്പോടുകൂടെത്തന്നെപറയട്ടെ:
1. എന്റെ കമന്റടി നയം ഞാൻ വ്യക്തമാക്കിക്കഴിഞ്ഞതാണ്
മനസ്സാക്ഷിക്കു നിരക്കാത്ത ഒരഭിനന്ദനം ഞാൻ പറഞ്ഞ് എന്നെയും എഴുതിയയാളിനെയും പറ്റിക്കില്ല.

2. വലിയ വിമർശനങൾ നടത്താറില്ല, കാരണം, സകലരും ലക്ഷണമൊത്ത സൃഷ്ടികൾ മാത്രമുണ്ടാവാൻ കാത്തിരുന്നാൽ ഒരു വർഷം ഒന്നോ രണ്ടൊ പരമാവധി പോസ്റ്റുകളേ ഇടാൻ കഴിയൂ. തോന്നുമ്പോൾ തോന്നിയ തോന്നിവാസമെല്ലാം എഴുതിവിട്ടാലേ ഇത്രയും സജീവമായിരിക്കു മലയാളം ബ്ലോഗ്ഗ്ലോകം. സ്പീഡുകൂട്ടുമ്പോ നിലവാരം കുലുങ്ങാതിരിക്കാൻ പറ്റില്ലല്ലോ. ഏൾ സ്റ്റാൻലി ഗാർഡ്നർ ഹർജി എഴുതുമ്പോഴും ഫോണിൽ സംസാരിക്കുംപ്പൊഴും കുളിക്കുംപോളുമൊക്കെ സെക്രട്ടറി അടുത്തിരുന്നു എഴുതിയെടുക്കുമായിരുന്നെന്ന് മൂപ്പരെ അറിയുന്നവരു പറയുന്നു. നോവൽ വായിച്ചാലും അതു മനസ്സിലാവും. പക്ഷേ put out the light and then Iput out the light എന്നെഴുതാൻ തപസ്സിരുന്നാലേ പറ്റൂ.

വിശാല മനസ്കൻ ഹൈവേയിലും അതുല്യ ഊണു സമയത്തും പെരിങ്ങോടൻ ഉറക്കം കുറച്ചും ഗന്ധർവ്വൻ ഓഫീസിൽ ആരും കാണാതെ ഒളിച്ചും കുമാറ് യാത്രക്കിറ്റയിൽ ഓടിക്കയറി വന്നും അനില് തിരക്കിനിടയിൽ ശ്വാസം പിടിച്ചും വക്കാരി 5 മിനുറ്റ് ഗവേഷണം മാറ്റിവച്ചുമൊക്കെയെഴുതുന്നവർ. (റാൻഡം പേരുകൾ മാത്രം)എന്നിട്ടും ഇത്രയൊകെയൊത്തെൻകിൽ സമയവും സമാധാനവുമുണ്ടെൻകിൽ എന്ത്ര ഗംഭീരമായേനേ ? എഴുതാവുന്നതിന്റെ അങ്ങേയറ്റം എഴുതട്ടേ എല്ലാവരും, വെട്ടുതിരുത്ത് പിന്നീട് വേണമെൻകിലും ചെയ്യാമല്ലോ. ഇത്രയും ഞാനടിച്ചത് ഒരു ഒളിച്ചുവച്ച വിൻഡോ വഴി, ജോലി ചെയ്യുന്നതിനിടെ. ഒരു ദിവസം 10 കമന്റിടണേൾ വേറൊരു മാർഗ്ഗവുമില്ല.

2:02 PM  
Blogger സു | Su said...

ഞാൻ വെച്ച കമന്റ് പിൻ വലിക്കുന്നു. വിഡ്ഡികളോടും വിവേകികളോടും തർക്കിക്കരുതെന്നാണ് ഞാൻ പഠിച്ച പാഠം. ഹിന്ദിയിൽ ഉള്ള ചൊല്ലുപോലെ ശത്രുതയായാലും സൌഹൃദമായാലും ഒപ്പത്തിനൊപ്പം നിൽക്കുന്നവരോടേ പാടുള്ളൂ. നിങ്ങളോടൊക്കെ എതിർത്തുനിൽക്കാൻ ഞാൻ ആര്? ഒരു കാര്യം പറയാൻ ഉണ്ട്. അവിവേകം ആണെങ്കിൽ പൊറുക്കണം. സൂര്യഗായത്രി എന്നെ ബ്ലോഗിനെപ്പറ്റി അഭിപ്രായം എഴുതൂ. സു എന്ന വ്യക്തിയെ വെറുതേ വിടൂ. ബ്ലോഗ് സ്പോട്ട് ഉള്ളിടത്തോളം ആ ബ്ലോഗ് ഉണ്ടാവും എന്ന് വിചാരിക്കാം.

(വിശാലനു മാത്രം :) ) വിശാലാ, ആ കമന്റ് ആരും കണ്ടില്ലാന്നു തോന്നുന്നു. അതുകൊണ്ട് സു മാത്രം കിണ്ണം കട്ടൂന്നു തോന്നി, സു മാത്രം തലയിൽ കൈവെച്ചു, സു മാത്രം വിരട്ടി.
കൈമടക്കു വല്ലതും കൊടുത്തോടാ ഗഡീ ;)

പെരിങ്ങ്സ് :) പുസ്തകത്തിന്റെ പുറംചട്ട നോക്കിക്കഴിയട്ടെ. എന്നിട്ടല്ലേ ബാക്കി.

6:51 PM  
Blogger Mookasaakshi said...

Lavan Kee Jay !!!!!

Ingane paranjathum cheythathum ellam comment delete cheyyunna laakhavathil 'undo' cheyyan patti irunnenkil... !!!

'Valya joli yum orupaadu aalkkare parichayavum onnum illa " - ithinte peru complex ennu aanu... sympathy padichu pattan nokkuka ennum parayaam..

' oru veettamma alle ennu karuthi kshamikkoo... ' veettamma kku enthaanu kuravu ? samayam orupaadu alle bakki ullavare kkal??? veettamma aayirikkan pattunnathu oru bhaagyam alle ? apoorvam chilarkku maathram kittunna..

Atulya, superb !!! you are a real genious !!!

Manglish nu maappu .

Blog undakkanam nnu orikkalum vichaarichathalla.. pakshe ivide oru comment idaathirikkan kazhinjilla.. Atulya anonymous comment disable cheythirikkunnathu kondu ingane onnu create cheyyendi vannu.. aadyathethum avasaanathethum aakatte ee comment..

12:35 AM  
Blogger അതുല്യ said...

പിന്നെയും ദേവന്റെ ഓഫ്‌ റ്റോപ്പിക്കിന്റെ പുറത്തോരു പെരിങ്ങോടന്റെ ഒോഫ്‌ റ്റോപ്പിക്കിന്റെ പുറത്തോരു അതുല്യേടെ ഓഫ്‌ റ്റോപ്പിക്ക്‌ : ആ സാക്ഷി എന്ന മഹാൻ എവിടെ?? എല്ലാം കാണുന്നവൻ സാക്ഷി, ക്കെൾക്കുന്നവൻ സാക്ഷീന്ന് വിളിച്ചു നടന്നിട്ട്‌ എവിടെ? നമ്മളു ജയപ്പിച്ചു വിട്ട്‌ രാജ്യസഭയുടെ കൊമ്പത്ത്‌ കേറിയിരുന്ന്, നമ്മടെ ചോദ്യങ്ങൾ സഭയിൽ അവതിരിപ്പിയ്കാൻ നമ്മടെ കൈയീന്ന് 50,000 മുതൽ ഒന്നര ലക്ഷം വരെ വാങ്ങിയ "ഏമ്മാന്മാരേ" സാക്ഷി കണ്ടില്ലേ? ഇവരെയല്ലേ ഉരുട്ടണ്ടേ? അല്ലാ പിടിച്ചു നിർത്തി കലേഷു പറഞ്ഞ പോലെ ഷോക്കടിപ്പിച്ച്‌ കൊല്ലണോ? അല്ലാ, ലണ്ടനിൽ പൊട്ടിയ എണ്ണക്കിണറിൽ എറിയണോ? അല്ലാ, ഇനി ഒന്നും വേണ്ടേ? അടുത്ത തവണ പിന്നേയും ജയിപ്പിച്ചു വിട്ടാ മതിയോ?

10:22 AM  
Blogger Adithyan said...

മോനെ ലവാ,
ഈ തമ്മിലടിയിൽ ഇടപെടരുതെന്നു വിചാരിച്ചിരുന്നതാണ്. പറ്റിയില്ല.

മ്വോൻ ആ സൂര്യഗായത്രി ചെയ്തപോലെ ഒരു 100 പോസ്റ്റ്‌ എഴുത്‌, ആ പോസ്റ്റിലോക്കെ ഒരു 10 കമന്റ് വെച്ചു മേടിക്കു(പോസ്റ്റിനെപ്പറ്റി , അല്ലാതെ വെറെ വല്ലവനെപ്പറ്റിയും കുറ്റം പറയുന്ന കമന്റ്‌ അല്ല...) ...


എന്നിട്ടു വാ, വന്നു ഡയലോഗ്‌ അടിക്കു.

അല്ലാതെ വെറുതെ ഒരു പോസ്റ്റിൽ കയറി ഇതു കൊള്ളാം മറ്റെതു കൊള്ളില്ല എന്നു പറഞ്ഞാൽ അതു വെറുതെ കണ്ണുകടി ആയെ ബാക്കിയുള്ളവർ കാണൂ... യേശുദാസിന്റെ പാട്ടു ഈയിടെയായി കൊള്ളില്ല എന്നു ആർക്കും പറയാം. ഒന്നു പാടി നോക്കൂ....

പിന്നെ അതുല്യ ചേച്ച്യെ,
ഒരു കുറുക്കന്റെയും രണ്ടു മുട്ടനാടുകൾടെയും ഒരു കഥ ഒണ്ടു... അല്ല ... പറഞ്ഞെന്നെ ഒള്ളൂ.

10:39 AM  
Blogger priyanvellany said...

Dear adityan>
ഒരു കുറുക്കന്റെയും രണ്ടു മുട്ടനാടുകൾടെയും ഒരു കഥ ഒണ്ടു... അല്ല ... പറഞ്ഞെന്നെ ഒള്ളൂ. Katha paraqnjilla - parayu.

Adityan rises on certain blogs. Be set with that, if u r taking the roll of a sunday lawyer.

Oh sorry u r openionated.

U will tread where wise stumbles.

Rushhhhhhhhhhhh.

11:06 AM  
Blogger അതുല്യ said...

ആദിത്യാ ഇതിനാണോ "റ്റെമ്പ്റ്റേഷൻ" "റ്റെമ്പ്റ്റേഷൻ" ന്ന് ഇങ്ങ്ലീസിലു പറയണത്‌?

ഈ രണ്ടു മുട്ടനാടുകളൂടെ ചോര ഞാനെങ്ങനെ ഒറ്റയ്കു തീർക്കുമ്ന്ന് വിഷമിച്ചിരിയ്കുകയായിരുന്നു ഈ കുറുക്കൻ, ഇപ്പോ ഒരു കൂട്ടായി, ബോറടിക്കില്ല, കള്ളിനും ചോരയ്കും ഒരു കൂട്ട്‌ എപ്പോഴും നല്ലതാട്ടോ.

11:12 AM  
Blogger ദേവന്‍ said...

പുട്ടിനു തേങ്ങ നിറക്കുമ്പോലെ കുറച്ചു കാര്യം കുറച്ച് ഓഫ് റ്റോപ്പിക്ക് - ഇതു കൊള്ളാം (പുട്ടിനു ക്രെഡിറ്റ്, കുട്ട്യേടത്തിക്ക്)

പബ്ലിക്കിനു വേണ്ടി സർവീസസ് ചെയ്യുമ്പോ എന്തെൻകിലും ആദായം വേണ്ടേ എം പീ സാറന്മാർക്ക്? അതുകൊണ്ടാണ്ട് തങങൾ പബ്ലിക്‍ സർവീസ് കമ്മീഷൻ ചോദിച്ച് വാങുന്നതെന്നാണ് അവരുടെ വാദം

11:14 AM  
Blogger Adithyan said...

ഒരു കുറുക്കന്റെയും രണ്ടു മുട്ടനാടുകൾടെയും ഒരു കഥ ഒണ്ടു... അല്ല ... പറഞ്ഞെന്നെ ഒള്ളൂ. Katha paraqnjilla - parayu.

അതു ഒരു മലയാളിക്കും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലാത്ത ഒരു കഥയാണ്. അതുല്യചേച്ചിയുടെ കമന്റു വായിച്ചാൽ ഏകദേശം മനസിലാകും.

Adityan rises on certain blogs. Be set with that, if u r taking the roll of a sunday lawyer.

Adithyan comments on any post which he is lucky enough to read and which he deems good enough to accommodate the comment. That act can not be and will not be controlled by the petty politics and silly ego issues doing rounds in the mallu blog world. If you care so much as to scroll down a few screens, you will find a comment by the same Adithyan on one of the authors’ posts.

Oh sorry u r openionated.

If what you meant is opinionated, then yes I am. But I know how to treat my ego and my opinion separate. Don’t be sorry to express your judgment about anything or anybody. When you have an opinion, please do stand by it.

U will tread where wise stumbles.

By all means... Was, is, and will continue to be outspoken.

Rushhhhhhhhhhhh.

No way... take life as it comes, a day at a time.

==============

അതുല്യചേച്ചി, "റ്റെമ്പ്റ്റേഷൻ" അല്ല്ല ചേച്ചി... രായമാണിക്യത്തിലു മമ്മൂട്ടിക്കാ പറയണ പോലെ, “മൊഡ കണ്ടാൽ യെഡപെഡും...” ശീലമായിപ്പോയി. പിന്നെ ചോരടെ ഷെയറു വാങ്ങാൻ വന്നതല്ല ചേച്ചീ... ഈ കുറുനരീസിനെ ഒക്കെ ഓടിച്ചു വിട്ടു ബ്ലോഗു ലോകത്തിലു ശാന്തിയും സധാമാനവും കളിയാട്ടാൻ വന്നതാ....

3:56 PM  
Blogger lavan! lo lavan said...

സന്തോഷം, ഞാൻ കൊളുത്തിവിട്ട അമിട്ട് ചീറ്റിയില്ല എന്നറിഞ്ഞതിൽ.

ആദിത്യാ, മോനങ്ങ് തകർക്കുന്നല്ലൊ!
ഖസാക്കിന്റെ ഇതിഹാസമെടുത്ത് വച്ച് രവിയും ശസിയും കളിക്കുന്ന നീയാണോ വലിയ ബ്ലോഗെഴുത്തുകാരൻ? ഓ വി വിജയന്റെ ആത്മാവ് പൊറുക്കട്ടെ. ഈ മൊഡ കാണാനും കണ്ടിട്ട് എടപെടാനും പാവം വിജയൻ ജീവിച്ചിരിപ്പില്ലല്ലൊ!

മൂകസാക്ഷി, “Atulya, you are a real genious !!!“ എന്നൊക്കെ പറയാൻ വരട്ടെ, നിങ്ങൾ എന്തു അർഥത്തിലാണ് ഇങ്ങനെ പുലമ്പുന്നത് എന്നറിയില്ല. അതുല്യയുടെ അവസാനം കണ്ട ചില പോസ്റ്റുകളെക്കുറിച്ച് മാത്രമാണ് നമ്മൾ സംസാരിച്ചത്. അല്ലാതെ അതുല്യയുടെ മഹത്വത്തെക്കുറിച്ചല്ല. കമന്റുകൾക്ക് ഗ്രേഡ് നിലവാരം നിശ്ചയിക്കുന്ന അവരുടെ വാക്കുകളെ നമുക്ക് തള്ളിക്കളയാം. ഞാൻ ഈ ബ്ലോഗുകളിൽ കണ്ട ഏറ്റവും വലിയ മണ്ടത്തരം അതാണ്.

പ്രിയൻ നന്നി.

ഞാൻ ഇനിയും വരും (ഭീഷണിയായല്ല).
ഇങ്ങനെയൊക്കെ കാണുമ്പോൾ ഞാനെങ്ങനെ വരാതിരിക്കും.

എന്റെ വരവ് ഇഷ്ടപ്പെടുന്ന ഒത്തിർപേർ ഇവിടെയുണ്ട്.

എന്റെ വരവ് ഇഷ്ടമല്ലെങ്കിൽ മെജോരിറ്റി ഇവിടെ എഴുതൂ “ഇവിടെ ഞാനിനി വരരുത് എന്ന്.“ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് പിന്നെ ഞാൻ ഇവിടെ ഉണ്ടാവില്ല.

5:50 PM  
Blogger സു | Su said...

മൊഡ ന്നു വെച്ചാ എന്താ? :(

5:57 PM  
Blogger lavan! lo lavan said...

മൊഡ എന്നു പറഞ്ഞാൽ പ്രിയ സുഹൃത്ത് ആദിത്യൻ പറഞ്ഞ “രായമാണിക്യത്തിലു മമ്മൂട്ടിക്കാ പറയണ പോലെ, “മൊഡ കണ്ടാൽ യെഡപെഡും... ശീലമായിപ്പോയി.“ എന്ന വാക്യത്തിലെ മൊഡ. കൂടുതൽ വിവരങ്ങൾക്ക് ആദിത്യനോട് ചോദിക്കുക.

6:09 PM  
Blogger Adithyan said...

പയലേ ലൊ ലവാ, നീ ചോദിച്ചു
“നീയാണോ വലിയ ബ്ലോഗെഴുത്തുകാരൻ?“
അല്ല... ഞാൻ അല്ല വലിയ ബ്ലൊഗെഴുത്തുകാരൻ. പക്ഷെ നിനക്കു കാണാനും താരതമ്യപ്പെടുത്താനുമായി എന്റെതായി ഒരു ബ്ലൊഗ് ഉണ്ട്. അതിൽ കുറെ പോസ്റ്റുകൾ ഉണ്ട്. അവിടെയാണു ഞാനും നീയും തമ്മിലുള്ള വ്യത്യാസം. അതാണു ഞാൻ നിന്നോടു ആദ്യമേ പറഞ്ഞതു...”ആദ്യം പോസ്റ്റ് എഴുതി പടിക്കു. എന്നിട്ടു കമന്റിലൂടെ ആളുകളെ തേജോവധം ചെയ്യാം...”

നിന്നെപ്പറ്റി അറിയാൻ ഞാൻ നിന്റെ പേരിൽ ക്ലിക്ക് ചെയ്തപ്പൊൾ എനിക്കു കിട്ടിയത് ഇതാണ്.


Profile Not Available

The Blogger Profile you requested cannot be displayed. Many Blogger users have not yet elected to publicly share their Profile.

If you're a Blogger user, we encourage you to enable access to your Profile.


നീ പറഞ്ഞ അഭിപ്രായത്തിനു മറുപടി പറയണമെങ്കിൽ ഞാൻ ‘വലിയ ബ്ലോഗെഴുത്തുകാരൻ‘ ആകണം. പക്ഷെ വായിൽ തോന്നിയതെന്തും വിളിച്ചു പറയാൻ നിനക്കൊരു പ്രൊഫൈൽ പോലും വേണ്ട.

പിന്നെ നിന്റെയാ ഡൈകോൾ “എന്റെ വരവ് ഇഷ്ടമല്ലെങ്കിൽ മെജോരിറ്റി ഇവിടെ എഴുതൂ “ഇവിടെ ഞാനിനി വരരുത് എന്ന്.“ . അതെനിക്കിഷ്ടപ്പെട്ടു. ഭാഗ്യം, യു. എൻ. സെക്രട്ടറി ജെനറൽ നേരിട്ടിടപെടണം എന്നു പറഞ്ഞില്ലല്ലോ....

നീ ഇനിയും കമന്റുകൾ എഴുതാൻ മറക്കരുത്.... ചുമ്മാ എല്ലാരുടെയും ഒരു സന്തോഷത്തിനു.... നീയില്ലാതെ നമുക്കെന്തു ആഘൊഷം.

6:22 PM  
Blogger ninest123 Ninest said...

ninest123 09.28
oakley sunglasses, jordan shoes, ugg boots, louis vuitton, michael kors outlet, louboutin outlet, polo ralph lauren outlet, louis vuitton outlet, prada outlet, tiffany and co, nike air max, cheap oakley sunglasses, longchamp outlet, louboutin, ray ban sunglasses, louis vuitton, michael kors, burberry, louboutin shoes, ugg boots, prada handbags, louis vuitton outlet, uggs on sale, longchamp, longchamp outlet, tory burch outlet, chanel handbags, ugg boots, replica watches, nike air max, gucci outlet, ray ban sunglasses, christian louboutin outlet, tiffany jewelry, burberry outlet online, michael kors outlet, nike outlet, nike free, michael kors outlet, michael kors outlet, louis vuitton, polo ralph lauren outlet, ugg boots, oakley sunglasses, ray ban sunglasses, oakley sunglasses, michael kors outlet, replica watches, oakley sunglasses

6:13 AM  
Blogger ninest123 Ninest said...

nike roshe, vans pas cher, true religion jeans, longchamp pas cher, ray ban uk, lacoste pas cher, nike air max, michael kors, kate spade handbags, mulberry, air max, nike free, coach outlet, true religion outlet, north face, nike air max, lululemon, coach factory outlet, air jordan pas cher, nike air max, hollister, michael kors, true religion jeans, true religion jeans, hogan, north face, ray ban pas cher, sac longchamp, burberry, michael kors, oakley pas cher, ralph lauren pas cher, nike blazer, air force, hermes, michael kors, abercrombie and fitch, coach outlet, timberland, louboutin pas cher, vanessa bruno, converse pas cher, hollister pas cher, nike roshe run, new balance pas cher, coach purses, tn pas cher, sac guess, nike free run uk, ralph lauren uk, kate spade outlet

6:15 AM  
Blogger ninest123 Ninest said...

nfl jerseys, bottega veneta, giuseppe zanotti, birkin bag, insanity workout, mont blanc, vans shoes, gucci, converse, oakley, hollister, louboutin, celine handbags, beats by dre, nike air max, hollister, jimmy choo shoes, instyler, wedding dresses, north face outlet, reebok shoes, soccer shoes, baseball bats, asics running shoes, chi flat iron, hollister, nike air max, nike roshe, mac cosmetics, longchamp, ferragamo shoes, abercrombie and fitch, herve leger, new balance, ghd, iphone 6 cases, converse outlet, nike huarache, lululemon, p90x workout, vans, soccer jerseys, mcm handbags, ralph lauren, babyliss, valentino shoes, nike trainers, timberland boots, ray ban, north face outlet, moncler

6:17 AM  
Blogger ninest123 Ninest said...

juicy couture outlet, links of london, ugg,uggs,uggs canada, sac louis vuitton pas cher, moncler, moncler outlet, pandora charms, canada goose outlet, karen millen, canada goose, lancel, canada goose, swarovski, ugg boots uk, ugg pas cher, hollister, montre pas cher, moncler, canada goose uk, doke gabbana outlet, michael kors handbags, coach outlet, louis vuitton, michael kors outlet, replica watches, doudoune canada goose, louis vuitton, canada goose outlet, moncler, toms shoes, wedding dresses, barbour jackets, ugg,ugg australia,ugg italia, swarovski crystal, barbour, moncler, thomas sabo, marc jacobs, moncler, louis vuitton, louis vuitton, canada goose, moncler, pandora jewelry, pandora jewelry, pandora charms, supra shoes, canada goose, juicy couture outlet, bottes ugg, michael kors outlet online
ninest123 09.28

6:19 AM  
Blogger dong dong said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:00 PM  
Blogger Stjsrty Xtjsrty said...

zzzzz2018.5.24
coach outlet online
nike requin
ray ban sunglasses
louboutin shoes
louboutin shoes
christian louboutin shoes
tods outlet
pandora
michael kors handbags
coach outlet

5:04 AM  
Blogger Stjsrty Xtjsrty said...

zzzzz2018.6.30
ecco outlet
moncler online
yeezy shoes
oakley sunglasses wholesale
yeezy boost 350
off white jordan 1
cheap nhl jerseys
kate spade outlet
coach factory outlet
converse shoes

9:53 AM  
Blogger Stjsrty Xtjsrty said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:22 PM  

Post a Comment

<< Home