മാവേല് എറിയുമ്പോ (മിനിമം) അറിഞ്ഞിരിക്കേണ്ടവ
നെല്ലായിൽ ചിലവഴിച്ച വേനലവധിക്കാലത്തിന്റെ ഒരുച്ച. എന്നും ഞങ്ങൾ കുട്ടികളുടെ കൂടെ നേരമ്പോക്കിനു കൂട്ടായി, പന്തല്ലൂരിന്നു കാളവണ്ടി കേറി ചന്ദ്രൻ മാഷു വരും. അമ്മായി 4 മണിക്കു കൊടുക്കുന്ന ഗോതമ്പു ദോശയും, ഉള്ളി ചമ്മന്തിയും ആണു പ്രധാന "ടാർഗറ്റ്" എങ്കിലും, കുട്ടികളെ കുരുത്തകേട് എന്തെങ്കിലും പഠിപ്പിച്ചെ എന്നും തിരിചു പോകു. അങ്ങനെ ഒരു ദിനം, ഞങ്ങളെ എല്ലാം കൂട്ടി, ആൽമരചോട്ടിലെ ബസ് സ്റ്റോപ്പിനു പുറകിലേ രജിസ്റ്റ്രർ അപ്പീസ്സു പറമ്പിലെ മാവിനെ ചോട്ടിൽ എത്തി. അന്നത്തെ സിലബസ്സിലെ വിഷയം (നാട്ടുകരുടെ) “മാവേലെറിയൽ"
വീരശൂരത്തം കാട്ടി, ഒരൊറ്റ "പട്ടിക" കഷണത്തിന്റെ ഏറിൽ, വീണൂ നാലു മാമ്പ്ഴങ്ങൾ.!! മേലെ പറന്നു പോകുന്ന വിമാനം കൂടി അന്നു ഞങ്ങൾക്കു ഒരു അൽഭുതമായി തോന്നിയില്ലാട്ടോ.
ഈ അൽഭുതം കണ്ടിട്ട്, "എന്നെ ആദ്യം എന്നെ ആദ്യം" എന്ന മട്ടിൽ കുട്ടികൾ തിക്കി തിരക്കി.
കുട്ടികളെ എല്ലാം വരി വരിയായി റാലിക്കു കൊണ്ടുപോകുന്നതു പോലെ നിർത്തി, ഈ ഏറിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചായി പിന്നെ ചർച്ച. പാണ്ഡവരെയും, കൌരവരേയും, പണ്ട് ദ്രോണാചാര്യയർ അമ്പും വില്ലും കുലയ്കാൻ പഠിപ്പിയ്കാൻ നിന്ന ഗൌരവം ചന്ദ്രൻ മാഷിന്റെ മുഖത്ത്.
ഒരൊരുത്തരുടെയും ഊഴത്തിൽ, അവരോടൊക്കെ,മാവിന്റെ കൊമ്പിൽ എറിയാൻ ഒാങ്ങുമ്പോ എന്തൊക്കെ കാണാം എന്നൊക്കെ ചോദിച്ചു. കൂടുതൽ ഐറ്റം പറഞ്ഞാ, "കൂടുതൽ മിടുക്കൻ ഞാൻ" എന്നു ഭാവിച്ചിട്ടാവണം, എല്ലാരും മൽസരിച്ചു പറഞ്ഞു, മാമ്പ്ഴം, ചില്ല, മാമ്പൂ, പടർന്ന ഇത്തിൾകണ്ണിന്റെ കായ, താഴെ മാവിൽ കെട്ടിയ ദേവസ്സീടെ പശു തുടങ്ങി അപ്പുറത്തേ സുബ്ബു വാര്യസ്സാരിന്റെ ജനൽ കമ്പി വരെ അക്കമിട്ടു പറഞ്ഞു. അൽപസ്വൽപം വിവരക്കേടു കൂടിയതു കൊണ്ടാവാം, ശങ്കു പറഞ്ഞു, ചന്ദ്രന്മാമാ, ഞാൻ ആ ചില്ലയ്ക്കിടയിലേ ആ മാമ്പഴം മാത്രമാണു കണ്ടത് എന്നു. ചന്ദ്രന്മാമനു ഇക്ഷ പിടിച്ചു ശങ്കൂന്റെ ഈ ഉത്തരം, എന്നിട്ട് പ്രസ്താവിച്ചു :
"ഇതാണു ഉന്നം കാണുമ്പോഴുണ്ടാവേണ്ട ഏകാഗ്രത! അതു മാത്രമായിരിക്കണം ലക്ഷ്യം നമ്മുടെ മനസ്സിൽ, അല്ലാതെ, അപ്പുറത്തെ ജനൽ കമ്പി മനസ്സിൽ കണ്ടാ, പട്ടിക പോയി അവരുടെ അടുക്കളേലു വിഴും
ഏതായാലും ഇതോടെ, ശങ്കു ഹീറോ ആയി അന്നു. അതു കൊണ്ടു, 'പട്ടിക" ഏറിനു കൂടുതൽ ശ്രേഷ്ഠനും അവൻ. ഞങ്ങൾ എല്ലാരും അൽപം അഭിമാന ക്ഷതം ഉണ്ടായെങ്കിലും, ഒതുങ്ങി നിന്നു. ഇനി ഇന്നു ഇവനെയല്ലേ ഏറു പഠിപ്പിക്കൂ.
പട്ടിക എടുത്ത് ചന്ദ്രന്മാമൻ കൊടുത്തു, ശങ്കു ഒരുപാട് ഉന്നം പിടിച്ചു, കണ്ണുകൾ കോട്ടി വലിചു ഒറ്റ കാച്ച്!!
അതു കഴിഞ്ഞ് ഒരു മാസം തോളെല്ലു പൊട്ടി പ്ലാസ്റ്റരിട്ട് ശങ്കു കിടന്നു.
കാണാൻ ചെന്ന ചന്ദ്രന്മാമയോടൊപ്പമുണ്ടായിരുന്ന സുരേഷ് പറയുന്നുണ്ടായിരുന്നു, "പാവം ശങ്കു, അവൻ ആ മാവിന്റെ മൂട്ടീ കെട്ടിയ പശുവിനെ കൂടെ കാണേണ്ടതായിരുന്നു അല്ലെ ചന്ദ്രന്മാമേ? അതു കൊണ്ടല്ലെ, ഇവന്റെ ഉന്നം തെറ്റി, പട്ടിക മേലെ വീണ ആ പശു,കയറു പൊട്ടിച്ചു വന്നു ഇവനെ മറിച്ചിട്ടത്!
12 Comments:
A+++ = SUPERB
(കടപ്പാട് : അതുല്യ ഏകാംഗ കമ്മീഷൻ ഗ്രേഡിംഗ് സിസ്റ്റം)
അതുല്യേച്ചിയേ, നന്നായിട്ടുണ്ട് ! പാവം ശങ്കു!
ഇങ്ങനത്തെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടാ ഇടയ്ക്കിടയ്ക്ക് ബൂലോഗത്തിൽ ന്യൂക്ലിയർ ബോംബുകൾ ഇടുന്നത് അല്ലേ?
Incessant archery of humour- That is what atulya's writing.
Her arrows are sharp , and she is apt in stretching the bow to the mark, and finding the center point of the target.
Well said, and once again proves her ability to write. (mara kutti aanu kattathu, attathoru pashu undayirunnathu arinjilla ennu pandu kalavinu nyayikaranam parayumaayirunnu)
Note:-(tharkathile gandharvanu ningalodu virodhamullu. ur writing and sense of humour gandharvan very much likes)
വളരെ നന്നായി എഴുതിയിരിക്കുന്നു... അഭിനന്ദനങ്ങൾ. ഇങ്ങിനത്തെ ഭാവനകൾ വെളിച്ചം കാണാൻ മലയാളം ബ്ലോഗുകളും ഒരു കാരണമായ സ്ഥിതിക്ക് അതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരോടും വൈകിയാണെങ്കിലും ഒരു നന്ദി പറഞ്ഞുകൊള്ളുന്നു.
മാമ്പഴമാണോ അതോ പച്ചമാങ്ങയാണോ ഏറിൽ വീണതെന്നൊരു സംശയം. പച്ചയാണെങ്കിൽ ഉന്നം പിഴച്ചില്ല പഴുത്തതാണെങ്കിൽ അയ്‌ല്‌പക്കത്തുകൂടെ പോയാലും മാങ്ങ തൊഴിയും.
മാവിലേറ് കൊള്ളാം..!
ഞങ്ങളൊക്കെ 'ഏറുകാര്' ആയിരുന്ന കാലത്ത് ഏറിനു മുൻപ് താഴെ പറയുന്ന സാധനങ്ങൾ സമീപ പ്രദേശങ്ങളിലുണ്ടോ എന്നു 180 ഡിഗ്രി യിൽ വീക്ഷിക്കുമായിരുന്നു..
1. കഷണ്ടിത്തല
2. ഓടിട്ട വീട്
3. പട്ടി(പട്ടിയും ഏറും ചേരില്ല..!)
4. അമ്മച്ചിമാര്(തൈ കിളവിമാരാണേൽ പോയി..! നല്ല പൂരപ്പാട്ട് പാടി നാറ്റിക്കും..!)
5.ഒറ്റയാന്മാർ(കൂട്ടത്തിലൊട്ട് ചേരുകേമില്ല, 'ബ്ലാക്ക്മൈൽ' ചെയ്ത് വീതം വാങ്ങുകയും ചെയ്യും..!)
ഇതൊക്കെയുണ്ടെങ്കിലും ഏറ് നടക്കും, അത് വേറേ..!
എറിയാൻ കയ്യും, ഓടാൻ കാലുമുണ്ടെങ്കിൽ പിന്നെ എന്തിര് തൊന്തരവ്..?
അതുല്യേ,
ക്ലൈമാക്സ് കലക്കി:)
അഭിനന്ദനം
പുരാണങ്ങളെ അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ.
മാവിലേറ് മഹാസാഗരമാണെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ അതിന്റെ തീരത്തെവിടെയോ വായിനോക്കി നടക്കുന്നൊരു കൊച്ചു കുട്ടി. ഏറിന്റെ പേയ്‌സ്, സ്വിംഗ് (റിവേര്‍സ് സ്വിംഗ് വരെ കണ്ടെത്തിയ മഹാരഥന്മാരുണ്ടത്രേ) എന്നിവ കൊണ്ട് ഇന്ദ്രജാലാം കാട്ടുന്ന പലരേയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്.. വര്‍ണ്ണമേഘം അതുപോലൊരു റ്റീം ആണെന്നു തോന്നുന്നല്ലോ..
മാവിൻ ചുവട്ടിൽ ഓല കൊണ്ട് പന്തലിട്ട് മാങ്ങ വീഴുന്നതും കാത്തിരുന്ന ഞങ്ങൾ നീലേശ്വരക്കാർ തീരത്തു പോലും എത്തിയില്ലല്ലോ ദേവാ
ഈ ദേവരാഗത്തിന്റെ ഒരു കാര്യം...!
'ഏറ്' ഒരു കലയാണെന്ന് പണ്ട് പരശുരാമൻ തെളിയിച്ചിട്ടുണ്ട്..!
പുള്ളിക്കരന്റെ ഏറാ ഏറ്..!
'ഫ്ലൈറ്റ്','സ്വിംഗ്(റിവേർസ് ഉൾപ്പടെ്)' എല്ലാം കിറു കൃത്യം..!
പരശുമാമന്റെ വക ഒരു ഏറുകൂടെ വരുന്നുണ്ട് വര്‍ന്നമേഘമേ.
മൂപ്പരു കന്യാകുമാരീല്‍ മുങ്ങിത്തപ്പി പഴേ മഴു എടുത്ത് വിവേകാനന്ദപ്പാറയില്‍ കയറി നിന്ന് ഒരൊറ്റ കീച്ച് വടക്കോട്ട്!! കാലുവാരല്‍ കൈക്കൂലി അക്രമം സമുദായ ലഹള എല്ലാം കടലില്‍ താണുപോയിക്കോളും..
നീലേശ്വരം ഭാഗത്ത് ഇതിരി നന്മ ബാക്കിയുള്ളതുകൊണ്ട് മഴു അതിനിപ്പുറം വരെ ചെന്നിട്ടു മഴു വീഴാനാണ് സാധ്യതയെന്ന് ജ്യോത്സ്യര്‍ ചട്ടുകാല്‍ കുട്ടികൃഷ്ണന്‍ പ്രവചിച്ചിട്ടുണ്ട്..
ഏറെന്തായാലും ജോറായി. അതും നെല്ലായിയിൽ നിന്നുള്ളതാകുമ്പോൾ എനിക്ക് കുറച്ചധികം നന്നായിത്തോന്നുമെന്നത് സ്വാഭാവികമാണല്ലോ.
കഥകളും കവിതകളും വിശേഷങ്ങളുമൊക്കെയായി നിറഞ്ഞുകവിയട്ടെ ഈ ബൂലോകം.
എറു കാണാൺ എത്തിയവർക്കു നന്ദി.
വിശാലാ ഒരു നെല്ലായി വെബ് പേജുള്ളത് അറിഞ്ഞു കാണുമല്ലോ അല്ലേ? (www.nellayi.com)
Post a Comment
<< Home