Sunday, November 20, 2005

ഒരു വര, പിന്നെ എന്നും ഒറ്റയ്കായ വര

എല്ലാരും ഇപ്പോ, പോസ്റ്റിടുന്നവരേക്കാളും മണ്ട പുണ്ണാക്കിയും, ബുദ്ധിയുപയോഗിച്ചുമാണു കമന്റ്‌ എഴുതി കഷ്ടപെടുന്നതു. ഒരു "ഉരു"വും കൈമാറപെടാത്ത "ബാർട്ടർ സിസ്റ്റം" പോലെ തോന്നുന്നു എനിക്കു. എന്നോട്‌ പൊറുക്കുക. ചിലപ്പോ ചില നേരങ്ങളിൽ, പണിതിരക്കുകളിൽ പെട്ടിരിക്കുമ്പോ, പറയാനുദ്ദേശിച്ച കാര്യങ്ങൾ, ഒരുപാട്‌ നല്ല വാചകങ്ങളിൽ പറയാൻ കഴിയാതെ വരുന്നു. ഇത്‌ എന്റെ കാര്യമാവും, ചിലപ്പോ എല്ലരുടെയും. അപ്പോ," വളരെ നന്നായി " എന്നെഴുതിയ ഞാൻ, ഒരു പക്ഷെ, ഗന്ധർവൻ വിശാല മനസ്കന്റെ “കുടുംബം കലക്കി” പോസ്റ്റിനു പറഞ്ഞ ഭാഷ എഴുതണമെന്നുണ്ടങ്കിലും, അതിനു കഴിവുണ്ടെങ്കിലും, സമയകുറവോ, സാഹചര്യമോ ചിലപ്പോ കുറുകെ നിക്കുന്നുണ്ടാവും, അതു കൊണ്ടു, ഗന്ധർവൻ പറഞ്ഞ അത്രയും നന്മ എന്റെ പോസ്റ്റിനു, മറ്റുള്ളവർ കണ്ടില്ലാന്നു, പോസ്റ്റിട്ടവരിൽ പലരും മനസ്സിൽ പറയുന്നവരുണ്ടാകും. കാരണം, വാക്കുകൾ വാളിന്റെ ഫലം ചെയ്യുമെന്നല്ലേ, നല്ലതാ‍യാലും, ചീത്ത ആയാലും. തീർന്നില്ല, അതു കഴിഞ്ഞു വരുന്നു ഒരു "കൃതഞ്ജത" അർപ്പിക്കൽ ചടങ്ങ്‌. വന്നതിനു നന്ദി, പോയതിനു നന്ദി, ഇരുന്നതിനു നന്ദി, ചിരിച്ചതിനു നന്ദി...... പിന്നെ വാക്കില്ലാതെ, കുറെ വിത്‌ ഔട്ട്‌ ചിരി :)

അല്ലാ ഇനി മറിച്ചു, "നന്നായില്ലാ" എന്നുള്ളത്‌ അൽപം ആംഗലെയത്തിൽ ആക്കി നാലു വരികൂട്ടി എഴുതിയാ പിന്നെ, ബാക്കി പോസ്റ്റിനു ഒരു നല്ല വാക്കു എഴുതാനുള്ള സമയം കൂടി മെനകെടുത്തി, ആ തലയും വാലും കാട്ടാതെ പറഞ്ഞവനു പുറകേ പോകുന്ന കാഴ്ച എല്ലാരും ഇന്നലെ കണ്ടു. പിന്നെ ഉണ്ടാവുന്നതു, വിളമ്പരം ചെയ്യപെടാതെയുണ്ടാവുന്ന തോൽ-വിയും ജയവും ഇല്ലാത്ത ഒരു തരം യുദ്ധം. മരുഭൂമീന്നു പുല്ല്ലു ഇറക്കുമതി ചെയ്യാൻ കപ്പലുമായി വന്ന ഒരുവന്റെ കഥ........എവിടാ വായിച്ചത്‌.........

ഞാനുദ്ദേശിച്ചതു, ശരിക്കും വരികളിൽ വന്നോ എന്ന സംശയം എനിക്കില്ലാതില്ലാ ,ചുരുക്കത്തിൽ, കമെന്റ് എഴുതുന്നവർ, പോസ്റ്റിട്ടവർ ഉപയോഗിച്ച ഭാഷയ്ക്കു, നിഘണ്ടുവിലുള്ള എല്ലാ നല്ല വാക്കുകളും ഉപയോഗിച്ചു കീർത്തനം പാടാതെയിരിക്കുക. തീർച്ചയായും, ഒരു ചർച്ചയ്കോ/ചിന്തയ്കോ വകയുള്ള ഒരു വിഷയം അതിലുണ്ടെങ്കിൽ, അതു ഒരു തുളസിപൂവോ ,ചെരുപ്പ്പ്പോ, വരിക്ക ചക്കയോ ആവട്ടെ, അതിനെ കുറിച്ചു നമുക്കു ആരോഗ്യപരമായ രീതിയിൽ ചിന്തിക്കാം, ചികഞ്ഞെഴുതാം, തർക്കിക്കാൻ.

അതു കൊണ്ടു കമന്റിട്ടു കോളിളക്കം സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്‌, ഞാൻ ഗ്രേഡിങ്ങു സമ്പ്രദായത്തിലേക്കു മാറി!!

A+++ = SUPERB
A++ = EXCELLENT
A+ = VERY GOOD
A = GOOD, BUT YOU WROTE BETTER BEFORE DEAR!!!


C, D ഒന്നും വേണ്ട, ചീത്താന്നോ, തല്ലിപ്പൊളീന്നോ, പുല്ലു കൂടുതൽ തിന്ന കിടാവോ എന്നോക്കെ പറഞ്ഞാ ഒരുപാടു പേരുടെ സമയം പോകും, സമാധാന റാലിയും, അനുഭാവം പ്രകടിപ്പിക്കാനുള്ള സമ്മേളനവും ഒക്കെയുണ്ടാവും, പിന്നെ, അതിനോട്‌ അനുബദ്ധിച്ചു സെക്രറ്റ്രിേറ്റിൽ ഗതാഗത കുരുക്കും.


അപ്പോ, ചുവപ്പു നാട മുറിച്ചു ഉൽഘാടനം :

വിശാലമനസ്കന്റെ "കുടുംബം കലക്കിക്കു"

A+++


അതുല്യ പതക്കെ, അപ്പുന്റെ നോട്ട്‌ ബുക്കീന്ന് താൻ കോറിയിട്ട പേജുകൾ വലിച്കു കീറി, മൊബൈലിന്റെ താഴെ വച്ചു. ഓഫിസിൽ പോകുമ്പോ എടുക്കാൻ മറന്നാ, പിന്നെയും എഴുതാൻ, തലയിലെ ബാറ്ററി ചിലവാക്കണം. അവൾ ലെറ്റണച്ചു. പിന്നെ പിങ്ക്‌ പൂക്കളുള്ള തലയിണയിൽ തലചേർത്ത്‌ ആലോചിച്ചു, ഇങ്ങനെ ഒക്കെ നാളെ വിശാല മനസ്കന്റെ ബ്ലോഗിലു കമന്റ്‌ എഴുതിയാ ഒരുപാടു പേരു ഒഫീസു പണിക്കിടയിൽ, ഇതിനു ഈങ്ക്ഗുലാഭ്‌ വിളിക്കില്ലേ? ഈ പൊല്ലപ്പിനു പോകണോ? ഒരു മിന്നൽ പിണർ തലയിലൂടെ പാഞ്ഞു. പിന്നെ ഓർത്തു, നല്ലവരായ, ബ്ലോഗ് സുഹ്ത്തുക്കളെ, എനിക്കു പ്രിയപെട്ടവരെ, എന്നൊക്കെ ആദ്യവരികളിൽ പറഞ്ഞു നോക്കിയാലോ? ശാസ്ത്രീയമായി ഇടി പഠിച്ചവരുടെ ഇടയിൽ നിന്നു രക്ഷപെടാൻ ഒരു ഉപാധി എന്ന പുസ്തകം എവിടെ കിട്ടും ഇനി? തിരുത്തലോ, കൂട്ടലോ, നാളെ രാവിലെ ആവാം, ഇപ്പോ നേരം ഒരുപാടു വൈകി. അപ്പുനെ രാവിലെ 4 മണിക്കു അലാറം വച്ചു എണീപ്പിക്കണം, പരീക്ഷ സോഷ്യലാ നാളേ.

39 Comments:

Blogger കലേഷ്‌ കുമാര്‍ said...

അതുല്യ ചേച്ചി പറഞ്ഞു: “കമെന്റ് എഴുതുന്നവർ, പോസ്റ്റിട്ടവർ ഉപയോഗിച്ച ഭാഷയ്ക്കു, നിഘണ്ടുവിലുള്ള എല്ലാ നല്ല വാക്കുകളും ഉപയോഗിച്ചു കീർത്തനം പാടാതെയിരിക്കുക. തീർച്ചയായും, ഒരു ചർച്ചയ്കോ/ചിന്തയ്കോ വകയുള്ള ഒരു വിഷയം അതിലുണ്ടെങ്കിൽ, അതു ഒരു തുളസിപൂവോ ,ചെരുപ്പ്പ്പോ, വരിക്ക ചക്കയോ ആവട്ടെ, അതിനെ കുറിച്ചു നമുക്കു ആരോഗ്യപരമായ രീതിയിൽ ചിന്തിക്കാം, ചികഞ്ഞെഴുതാം, തർക്കിക്കാൻ.“ -100% അതിനോട് യോജിക്കുന്നു.

ബാക്കി കാര്യങ്ങളോട് അത്ര യോജിപ്പില്ല. ചേച്ചിയുടെ ഈ വിഷയത്തിലെ സീരിയസ്നസ്സ്സും ആത്മാർത്ഥതയും മനസ്സിലാക്കുന്നു. ഈ കൂട്ടായ്മ നിലനിൽക്കണം.

പലരും പല രീതിയിലല്ലേ ചിന്തിക്കുന്നത്? ഇഷ്ടപ്പെട്ടത് ഉഗ്രൻ എന്നു പറയുന്നതിലെന്താണ് തെറ്റ്? ഞാൻ അങ്ങനെ പറയും.

എന്നാ‍ലും സാരമില്ല. ഗ്രേഡിംഗ് സിസ്റ്റം കൊള്ളാം - ഞാൻ അതെ കുറിച്ച് സീരിയസ്സായി ആലോചിക്കുന്നു. അതുല്യ കമ്മീഷന്റെ ഗ്രേഡിംഗ് സിസ്റ്റത്തെ കുറിച്ച് മറ്റ് ബുലോഗർ എന്തു പറയുന്നു എന്ന് നോക്കാം!

5:58 PM  
Blogger സു | Su said...

അതുല്യ മാഡത്തിന്,
കമന്റ് എഴുതാൻ ഒരു ഓപ്ഷൻ ഉള്ളതുകൊണ്ട് വായിക്കുന്നവരൊക്കെ ഒരു അഭിപ്രായം പറഞ്ഞിട്ട് പോയാൽ നന്നായിരിക്കും എന്നുള്ളത് ശരിയല്ലേ. എല്ലാവർക്കും സ്വന്തം അഭിപ്രായം പറയാം. എന്നാലും ഒരു ബ്ലോഗിൽ വല്യ മാസ്റ്റർപീസ് നിലവാരം പ്രതീക്ഷിച്ചുകൊണ്ട് , വായിച്ച്, അതിനു വായിൽ തോന്നിയതൊക്കെ, ആരാന്റെ ബ്ലോഗല്ലേ, ഇരിക്കട്ടെ എന്ന മട്ടിൽ അഭിപ്രായം വെക്കുന്നത് കുറച്ച് കൂടുതൽ ആയിപ്പോകും. നന്നായില്ലെങ്കിൽ കുറച്ച് തമാശ ആയിട്ട് മാഡം പറഞ്ഞതുപോലെ ഒരു A+ or A ഗ്രേഡിങ്ങ് ഒക്കെ കൊടുക്കുന്നതു നല്ലതായിരിക്കില്ലേ. അതിനു പകരം വല്യ വിമർശനം ഒക്കെ എന്തിനാ? അതുകൊണ്ടാണ് ഞാൻ അജ്ഞാതന്റെ കമന്റ് എടുത്ത് ഒരു പോസ്റ്റ് വെച്ചത്. ആ കമന്റിൽ ഉള്ള അത്രേം വിമർശനം വേണമായിരുന്നോ. അറിയാത്തതുകൊണ്ട് ചോദിക്ക്യാണെന്ന് വിചാരിച്ചാ മതി.

പിന്നെ, ജോലിയില്ലെങ്കിലും, തിരക്കുണ്ടെങ്കിലും ഇല്ലെങ്കിലും ബ്ലോഗ് വായിക്കുന്നവർക്ക് ഒരു അഭിപ്രായം വെച്ച് പോകാനൊക്കെ സമയം ഉണ്ടാകും. അല്ലാതെ ഒരു ജോലിയും ഇല്ലാത്തവർ കമന്റ് വെച്ചാൽ മതി എന്ന് തീരുമാനിക്കാൻ ആർക്കെങ്കിലും പറ്റുമോ? അഭിപ്രായം വെച്ചതിന് നന്ദി പറയുന്നത് ഒരു നല്ല കാര്യം ആണ്. ചിരിച്ചാലും ഇല്ലെങ്കിലും. ചിലർ പുഞ്ചിരിക്കും, ചിലർ പൊട്ടിച്ചിരിക്കും. അല്ലാതെ എല്ലാവർക്കും കലാഭവൻ മണിയുടെ ബ്രാൻഡ് ചിരി ചിരിക്കാൻ പറ്റുമോ

പിന്നെ, നല്ലവരായ സുഹൃത്തുക്കളോടല്ലാതെ എന്തെങ്കിലും കാര്യം പറയാൻ പേരും ഊരും വെക്കാതെ തോന്നിയമട്ടിൽ കമന്റ് വെക്കുന്ന അജ്ഞാതന്മാരെ വിളിച്ച് പരാതി പറയാൻ പറ്റുമോ?

പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. കുറെയായി എന്നെ ഓരോന്നു പറഞ്ഞ് നോവിച്ചുകൊണ്ടിരിക്കുന്നു.മനസ്സിലാവില്ല എന്നു വിചാരിക്കേണ്ട. ഞാൻ എന്തു ചെയ്തിട്ടാ? എനിക്ക് നിങ്ങളെയെല്ലാം പോലെ വിദേശത്ത് വല്യ കമ്പനിയിൽ ജോലിയോ പല തരത്തിലുള്ള ആൾക്കാരെ പരിചയമോ, ആർഭാടമോ ഒന്നും ഇല്ല. സമ്മതിച്ചു. പക്ഷെ ഞാനും ഒരു മനുഷ്യജന്മം തന്നെയാ. ഇടയ്ക്കൊക്കെ ഓർത്താൽ നന്ന്. മനുഷ്യനു പോലും ഗ്രേഡ് കൊടുത്ത് പെരുമാറുന്ന കാലം ആണെന്ന് അറിയാം. എന്നാലും....

8:30 PM  
Blogger evuraan said...

മലയാളം ബ്ലോഗുകൾക്ക് ഇം‍ഗ്ലീഷിൽ മാർക്കോ?

കാണുന്നിടത്തെല്ലാം കമ്മന്റിടാൻ നിൽക്കാതെ, ഇഷ്ടമുള്ളിടത്ത്, ഇഷ്ട്മുള്ള പോലെ, ഇഷ്ടമുള്ളവർക്കെഴുതാം. അതല്ലേ കമ്മന്റ്?

എല്ലാവരും പൊറ്റെക്കാടും മലയാറ്റൂരും അല്ല, എങ്കിലും മലയാളത്തിലവർ എഴുതുന്നു. ആ ശ്രമങ്ങൾ തികച്ചും ശ്ലാഘനീയമാണ്.
വേണമെങ്കിൽ കമ്മന്റിടൂ, അല്ലെങ്കിൽ വേണ്ട.

സാമാന്യ മര്യാദകളുടെ പേരിൽ ചിലപ്പോൾ കമ്മന്റിട്ടവരുടെ ഏതേലും ഒരു ബ്ലോഗിൽ പോയി തിരിച്ചൊരെണ്ണം ഇട്ടെന്ന് വരാം - -

വായനക്കാരനും എഴുത്തുകാരനും തമ്മിൽ ആശയവിനിമയം - ബ്ലോഗുകളുടെ പ്രത്യേകതയാണത്.

മാത്രമല്ല, ഒരു സമൂഹത്തിന്റെ പ്രതിഫലനമാണത് . മറ്റുള്ളവർ അഭിവാദനം ചെയ്യുമ്പോൾ തിരികെ മുണ്ട് പൊക്കി കാണിക്കാതിരിക്കുന്ന നന്മ. മറ്റുള്ളവർ തെറി വിളിക്കുമ്പോൾ ഇഷ്ടമുള്ള പോലെ പ്രതികരിക്കാനുള്ള കഴിവ്.

സമൂഹത്തിലെന്ന പോലെ, പ്രത്യഭിവാദനം ചെയ്യണ്ട എന്നു കരുതിയാൽ, അതു ചെയ്യാനും ബ്ലോഗർക്ക് കഴിയും.

പിന്നെ, അത്രമാത്രം ഇഷ്ടപ്പെടാത്ത ബ്ലോഗുകകൾ, വായിക്കേണ്ട.

കമ്മന്റുകൾ വേണ്ടാത്തവർ, അതങ്ങ് ഡിസേബിളും ചെയ്തേക്കണം.

കമ്മന്റെഴുതാൻ വാക്കുകൾ കിട്ടാനില്ലാത്തതിനാൽ ഈ ഇംഗ്ലീഷ് ഗ്രേഡിംഗ് ഉപയോഗിച്ച് വരയും കുറിയുമിട്ട് രക്ഷപെടാമെന്നാണോ?

ആശയദാരിദ്ര്യമെങ്കിൽ, മൌനം ഭൂഷണം??

ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടു , അല്ലെങ്കിൽ മറിച്ചും - അതും വേണമെങ്കിൽ മാത്രം - പറയാൻ ഇംഗ്ലീഷ് വേണം??

എഴുത്തിന്റെ നിലവാരത്തെക്കുറിച്ച് ഇവിടെ വിമർശകരാകുന്നതിൽ വലിയ അർത്ഥമില്ല - പൊതുജനം എഴുതുന്നു - പൊതുജനം വായിക്കുന്നു - ഇഷ്ടപ്പെട്ടില്ലേ? എന്നാൽ ആയാളിന്റെ ബ്ലോഗ്ഗ് വായിക്കേണ്ട. അത്രതന്നെ.

11:17 PM  
Blogger ഗന്ധര്‍വ്വന്‍ said...

Gandharvan is not an expert in criticism. Just a connoisseur of writing. So his comments will either indicate good or bad and what attracted or disgusted him.
Most of the comments are writen on the spur of the moment when he happened to read, and it may take 5 mins to comment. More time consumption to deep excavation will end up in either insincerity to what he was paid for. He is actually stealing time from his employer.

Gandharvan do not beleive in criticisms. Every writer do right to his consciousnes and for that call only he is writing. If u just write anything it will end up in writing mucky things.

Atulya's sincerity and thought is very much felt , but the grading system is only useful till school college level, and we all are on my openion A+++++++++.

It is better as atulya said to make bouncy comments rather than inane good-bad comments.

Thought without action and action without thought are both futile, and ur thought surely can be curative to many (Gandharvan included).

8:31 AM  
Blogger ദേവന്‍ said...

ചാതുര്‍വര്‍ണ്യം മയ സൃഷ്ടം.
കമന്റിനെക്കുറിച്ച്‌ ഗൌരവമായി ചിന്ത്തിച്ചത്‌ നന്നായി അതുല്യേ, കമന്റില്ലെങ്കില്‍ മിക്കവാറും ആരുമൊന്നും എഴുതില്ലല്ലോ.. ബ്ലോഗ്ഗുകള്‍ക്ക്‌ വളം വേണം, വെള്ളം വേണം, കളകള്‍ പറിച്ചു കളയണം, ചാഞ്ഞു വരുന്ന പോസ്റ്റിനെ ഈട്ടിമരത്തില്‍ പിടിച്ചു കെട്ടണം, പ്രൂണിംഗ്‌ നടത്തണം, കന്നുകാലി കയറിയാല്‍ വടിയെടുത്ത്‌ ഓടിക്കണം, വിമര്‍ശനവും ആസ്വാദനവും നിസ്സാര പണിയല്ല;
പക്ഷേ
ആഢ്യന്‍, ആസ്യന്‍, ഇളിഭ്യന്‍, ഏഭ്യന്‍ എന്നു നാലു ഗ്രേഡില്‍ ബ്ലോഗ്ഗര്‍മാരെ തരം തിരിക്കണം എന്ന അഭിപ്രായത്തോട്‌ തീരെ യോജിപ്പില്ല സഹോദരീ. എനിക്കു മൂന്നുനാലു എ+++ കിട്ടിയെന്നു വയ്ക്കുക, ഇതു കടയില്‍ കൊടുത്താല്‍ പഞ്ചസാരയോ ഓഫീസില്‍ കൊടുത്തല്‍ ഇങ്ക്രിമെന്റോ വീട്ടില്‍ കൊടുത്താല്‍ കട്ടന്‍ ചായയോ കിട്ടില്ല. എന്നാല്‍ എ -- കിട്ടിയാല്‍ എന്റെ എഴുത്തു പഴുത്തു വീഴുകയും ചെയ്യും.

ക്വാണ്ടിഫൈ ചെയ്യാന്‍ കഴിയാത്തത്‌ ക്വാളിഫൈ ചെയ്യരുതെന്നല്ലേ ഗരുഡവാക്യം (ഗൂഢാര്‍ത്ഥം കണക്കപ്പിള്ളമാര്‍ക്കും മേലെഴുത്തു പിള്ളമാര്‍കും മാത്രം മനസ്സിലാകുന്ന ഒരു സൂത്രമാണ്‌ - ബ്ലോഗ്ഗു നിറയുന്ന കമ്പ്യൂട്ടര്‍ വി. ശാരദമാര്‍ക്ക്‌ വിശദീ, കരിച്ചുതരാം. കാശു കണ്ടില്ല എന്നു പറഞ്ഞാല്‍ അതു പൊട്ടത്തരം. 35 രൂപ ഇന്നലെ മുതല്‍ കണ്ടില്ല എന്നു പറഞ്ഞാല്‍ ന്യായം. കൃഷി നശിച്ചു എന്നു പറഞ്ഞാല്‍ പോരാ, കൊപ്ലി നട്ടിട്ടാണോ അതോ കോന്തി കൊയ്തിട്ടാണോ നശിച്ചത്‌, എത്ര രൂപയുടെ കൃഷിയാണ്‌ നശിച്ചത്‌ എന്നും പറയണം)

സംഭവം കൊള്ളാം എന്നു പറയാം, പക്ഷേ കൊള്ളില്ല എന്നു പറയുമ്പോ
എന്തുകൊണ്ട്‌
എങ്ങനെ
ഇതെങ്ങനെ ശരിയാക്കാം
എന്നൊക്കെ ഇല്ലെങ്കില്‍ എഴുതിയവന്‍ ആ കമന്റുവരികള്‍ക്കിടയില്‍ വേണ്ടാത്തതു കാണാന്‍ സാധ്യതയുണ്ടെന്നും ആ വിമര്‍ശനം കൊണ്ട്‌ ഉദ്ദേശിച്ച പ്രയോജനം ചെയ്യില്ലെന്നുമാണ്‌ എന്റെ അഭിപ്രായം


പലരും പല രീതിയില്‍ ബ്ലോഗ്ഗുന്നു.
ചിലര്‍ സമയവും അധ്വാനവും ചെലവിട്ട്‌ കഷ്ടപ്പെട്ട്‌ വിജ്ഞാനപ്രദമായ ബ്ലോഗ്ഗുകല്‍ സൃഷ്ടിക്കുന്നു (ഉദാ: ചന്ദ്രേട്ടന്‍) ചിലര്‍ ഇന്റര്‍നെറ്റില്‍ മലയാളസാഹിത്യത്തിന്റെ നവോത്ഥാനം സ്വപ്നം കാണുന്നു, എന്നെപ്പോലെ ചിലര്‍ ഒരു ഫോറം എഴുതുന്നത്ര അധ്വാനരഹിതമായി മനസ്സില്‍ തോന്നുന്നതു പറഞ്ഞിട്ടു പോകുന്നു (ഇന്നലെ സിദ്ധാര്‍ത്ഥനോട്‌ പറയുകയായിരുന്നു - ഓഫീസില്‍ ചാറ്റ്‌ ചെയ്യുന്നത്‌ പോക്രിത്തരമായതിനാല്‍ മാത്രമാണ്‌ ഞാന്‍ ബ്ലോഗ്ഗും ഫോറവും എഴുത്തുകാരനായതെന്ന്) ഞാനെഴുതുന്നതിനോട്‌ എനിക്കടുപ്പത്തെക്കാള്‍ വളരെ വത്യസ്ഥമാണ്‌ ചന്ദ്രേട്ടനു എന്റെ ഭാഷയെന്ന ബ്ലോഗ്ഗിനോടുള്ളത്‌. ഇതിനെല്ലാം
ഒരേ കമ്മട്ടത്തിലടിച്ച നാണയം കൊണ്ട്‌ വിലയിടാന്‍ പറ്റില്ല.

9:14 AM  
Blogger ദേവന്‍ said...

കണ്ടില്ലേ എന്റെ അശ്രദ്ധ? എനിക്കടുപ്പം എന്നത്‌ എനിക്കുള്ള അടുപ്പം എന്നു തിരുത്തിവായിക്കനപേക്ഷ..

9:17 AM  
Blogger പെരിങ്ങോടന്‍ said...

:)
:=)
:(
:x
_/Y\_

എന്നീ ASCII ആർട്ടുകളായിരുന്നു പിന്നെയും ഭേദം.

വ്യക്തിവിശേഷണം: സ്വന്തം ഈഗോയോട് സൌമ്യമായും മറ്റുള്ളവരുടെ ഈഗോകളിൽ ശക്തമായും ഇടപെടുന്ന ഒരാളെ എനിക്കു് അറിയുമായിരുന്നു. ആദ്യമെല്ലാം അതുല്യ അവരാണെന്നു് പോലും ഞാൻ ധരിച്ചു പോന്നിരുന്നു.

9:40 AM  
Blogger അതുല്യ said...

ബ്ലോഗ് പോസ്റ്റിങ്ങിൽ ഞാൻ ഒരുപാട്‌ ഇഷ്ടപെടുന്ന, ഏവ്വൂരാനോടും, മറ്റു കമന്റു എഴുതിയ എല്ലോരുടുമായി.....(മലയാളം ബ്ലോഗിനെ കുറിച്ചു പറയുമ്പോഴും പരിചയപെടുത്തുമ്പോഴും, ആദ്യമായി, ആ ഏവൂരാന്റെ, "അമ്മമ്മ" വായിക്കു, ചിരഞ്ജിവി വായിക്കു, മരിചു പൊയ ജവാന്റെ ജടം കാണുന്ന അച്കന്റെ കഥ വായിക്കു എന്നൊക്കെയാണു പറയാറു ഞാൻ. ഈ സത്യം എന്നെ ഇടയ്ക്കു വിളിക്കുന്ന ബ്ലോഗിലെ സുഹൃത്തുക്കൾ, എപ്പോഴെങ്കിലും ഒരു അവസരത്തിൽ പറയുമ്ന്നു ഞാൻ കരുതുന്നു. ഇന്നു രാവിലെ 8 മണിക്കു ഒരു സഹൃദയൻ എന്നെ വിളിച്ചിട്ട്‌ പറഞ്ഞു, അതുല്യേ, ഏവൂരാൻ ഒരുപാട്‌ എഴുതിയട്ടുണ്ട്‌, അതുല്യടെ പോസ്റ്റിനേ കുറിച്ചു, വേണ്ടായിരുന്നു ആ പോസ്റ്റു എന്നു. പിന്നെ പറഞു, ഏവുരാനെ എതിർതു എഴുതു, എന്നോക്കെ, ഉടനെ ഞാൻ പറഞ്ഞതു, ഏവൂരാൻ ചെംബരത്തി പൂവിനെ വിവരിച്ച "എത്രനാൾ ഇവൾ...." എന്ന വരികളാണു. അങ്ങെനെയൊക്കെ പറയുന്ന ഒരാൾക്കു എന്റെ അവിവേകം പൊറുക്കുക ഏളുപ്പം അല്ലാ, അതു കൊണ്ട് തന്നെയാണു അദ്ദേഹം അതു പറഞിരിക്കുക എന്നും പറഞ്ഞു. എന്നെ വിളിച്ച ആൾ ഇതു വായിച്ചാൽ, അതു സത്യം എന്നു കമന്റിൽ തിരിച്ചു പറഞ്ഞില്ലെങ്കിലു, ആർകെങ്കിലും ഒരു സ്വകാര്യ ഇമൈൽ വിടാൻ അപേക്ഷ. ഒരു ബ്ലോഗിനെ കുറിച്ചു അഭിപ്രായം പറയാൻ ദുബായീന്നു ചന്ദ്രേട്ടനേ വരെ കഴിഞ്ഞാഴ്ച വിളിച്ചിരുന്നു. ഒരുപാട്‌ നല്ല പോസ്റ്റുകളിടുന്ന തുളസീടെയും,വിശാല മനസ്കന്റെയും, അങ്ങനെ ഒരുപാടു പേരുടെ പോസ്റ്റ്‌ പ്രിന്റ്‌ എടുത്തു അയച്ചുകൊടുത്ത്‌, അത്‌ മുതലാവില്ലാ എന്നു കരുതി, നാട്ടിലെ (പനമ്പിള്ളി നഗറിലെ) എന്റെ റിട്ടയർ ചെയ്ത എന്റെ മുത്തശ്ശനടക്കമുള്ള ഒരു സീനിയർ സിറ്റിസൺ ഫോറത്തിനു (ശ്രീ, അനന്തകൃഷ്ണയ്യർ,കൊച്ചി, ananth_chuppaiyer@rediffmail.com)ഒരു കമ്പ്യൂട്ടർ ഈ മലയാളം ബ്ലോഗ്‌ മാത്രം വായിക്കാൻ, എർപാടക്കി കൊടുത്ത ആളാണു ഞാൻ. കമ്പ്യൂട്ടർ വാങ്ങി കൊടുത്ത പൊങ്ങച്ചമല്ലാ ഞാനിവിടെ പറഞ്ഞതു, പക്ഷെ, 15 കൊല്ലത്തോളം, നില നിന്ന, കേരളം വിട്ട്‌ മാറി മാറിയുള്ള സൈനീക ജീവിതവും, അതു കഴിഞ്ഞപ്പോഴുള്ള ഈ മരുഭൂമി വാസത്തിനുമിടയ്കു പെട്ടന്നു വന്നു പെട്ട ഒരു വലിയ പെരുമഴയാണു ഈ ബ്ലോഗ്‌ എനിക്കു. അപ്പോ ഞാൻ വായിക്കുന്ന നല്ല അവതരണങ്ങൽ, എന്റെ പ്രിയപെട്ടവരോക്കെയും, വായിക്കണം എന്ന ഒരു ആഗ്രഹം കൊണ്ടാണു ഞാൻ അതു ചെയ്തതു. നിലവാരം കുറഞ്ഞ മാസികൾ വാങ്ങി ഒരു പുറം മുഴുവനും പരസ്യം കണ്ടു മടുത്ത ഞാൻ ഈ ബ്ലോഗ്‌ കണ്ടപ്പോൾ എല്ലാം മറന്നു, പണിപോലും അങ്കലാപ്പിലാക്കി, സായിപ്പിന്റെ പറ്റിച്ചു ബ്ലോഗ്‌ എഴുതുന്നതു, അതിനോട്‌ ഒരുപാടു നന്ദി ആദ്യം പറയേണ്ടതു, സുവിനോട്‌, കാരണം, ഗായത്രി മന്ത്രത്തേ കുറിച്ചു അറിയുവാനും, ഈ സൂര്യഗായത്രി എന്നതു എന്തു കൊണ്ടു എന്നും അറിയാൻ തപ്പിയപ്പോ, കിട്ടിയതു സുവിന്റെ ബ്ലോഗ്ഗ്‌ വിലാസം. അതു കഴിഞ്ഞു നന്ദി, കലേഷിനു, ഓഫീസ്‌ തിരക്കിനിടയിൽ, ഒരുപാടു തുരു തുരെ വിളിച്ചു, ബുദ്ധിമുട്ടിചു, പ്രൊഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യിച്ചു, ആദ്യാക്ഷരം കുറിച്ചു. പിന്നെയാണു അറിഞ്ഞതു, ഇതിനു പുറകിയൽ ശരിക്കും, രാപകൽ അദ്ധ്വാനിച്ചർ ഒരുപാടു വേറെ, സിബു, തുടങ്ങി ഒരുപാട്‌ പേർ.

ഞാനെഴുതിയതു ഇനിക്കുള്ള ഒരു ഐടി ഉപയോഗിച്ച് ഒരു പോസ്റ്റാണു. ആരുടെയും കോളത്തിലെഴുതിയ ഒരു കമന്റ്‌ അല്ലാ. അതുല്യ എന്നൊരുവൾ (ഇവൾ മറ്റൊരുവൾ അല്ലാ, നിങ്ങൾ എവിടെയോ കണ്ടുന്നു പറയുന്നവരോ, ഇഗോകളെ കൈകാര്യം ചെയ്യുന്നവളോ, ചെയ്യാനറിയത്തവളോ അല്ല.) പിന്നെ പ്രത്യേകിച്ചു എനിക്കു ഒരു മുഖവും, എന്നെ നേരിട്ടു അറിയുന്നവരും, വല്ലപ്പോഴും വിളിച്ചു കുശലം പറയുന്നവരുമുണ്ട്‌ എന്റെ ഈ കുറച്ചു നാൾ മാത്രം പ്രായമുള്ള മലയാളം ബ്ലോഗ്‌ സൌഹൃദത്തിൽ. പിന്നെ ഞാൻ എങ്ങനെയൊക്കെ കമന്റ്‌ പറയാമോ വിശാല മനസ്കന്റെ പോസ്റ്റീൽ കയറി എന്നു തോന്നിയ ഒരു “ചിന്തയാണു“ എന്റെ പോസ്റ്റ്‌. അതുകൊണ്ടാണു അതു മൊബൈലീനു താഴെ വച്ചു ഉറങ്ങാൻ കിടന്നതും. അതു എന്റെ പോസ്റ്റീൽ തന്നെയാണു ഇപ്പൊഴും ഒരു കമന്റ്‌ ആയീട്ട്‌ ആരുടെയും പോസ്റ്റിൽ എത്തിയിട്ടുമില്ലാ? പിന്നെ ഞാൻ എഴുതാൻ ഉദ്ധെശിച്ച വിഷയം, അതിനെ കുറിച്ചു ഉണ്ടായ കമന്റുകൾ : ഒരു തല്ലിപൊളി ചീത്ത, നിലവാരം ഇല്ലാത്ത പോസ്റ്റ്‌ എഴുതിയപ്പോ, ഇന്നു, ഏവൂരാൻ പറഞ്ഞപോലെ :

പൊതുജനം എഴുതുന്നു - പൊതുജനം വായിക്കുന്നു - ഇഷ്ടപ്പെട്ടില്ലേ? എന്നാൽ ആയാളിന്റെ ബ്ലോഗ്ഗ് വായിക്കേണ്ട. അത്രതന്നെ. ചെയ്താ പോരേ?

പക്ഷെ, എല്ലാ ജോലിയും മാറ്റി വച്ചു, എന്റെ വിഷയത്തിനു/ആശയത്തിനു എതിരായി ഒരു യുദ്ധത്തിനു ഒരുങ്ങിയ "കുട്ടായ്മ" ഒരുപാടു ആശ്വാസം പകരുന്നു. ആ തിരിച്ചറിവു, "കൂട്ടായ്മ" വെളിച്ചതു കൊണ്ടു വരൽ മാത്രമാണു ഞാൺ എന്റെ പോസ്റ്റു കൊണ്ടു ഉദ്ദശിച്ചതും. പക്ഷെ ഇതു പോലെ ഉള്ള ഒരു ശ്രമം അല്ലെങ്കിൽ രണ്ട്‌ വാക്കെഴുതാനുള്ള മുൻ-കൈ, ഒരുപാട്‌ നല്ല പോസ്റ്റിടുന്നവരുടെ, ഒരു പാടു അറിവു പകുരുന്നവരുടെ പോസ്റ്റ്‌ കാണുമ്പോഴെന്തു കൊണ്ട്‌ ഉണ്ടാവുന്നില്ലാ? ഒരു ഏരിശ്ശേരി കഥയെഴുതിയ കലേഷിന്റെ പോസ്റ്റിൽ പോയി, “അസ്സല്ലായി“ “ഉഗ്രൻ” “നല്ല അവതരണം“ എന്നു പറയുവാൻ തോന്നിയപ്പോ ഉണ്ടായ ഒരു മനസ്തിതിയോ നീതി ബോധമോ വേറെ ഒരു പോസ്റ്റു കാണുമ്പോഴും വേണ്ടേ? അല്ലാ, തോന്നിയാൽ അല്ലേ എഴുതാൻ പറ്റു, കമന്റ്‌ എഴുതൽ അടിചേൽപ്പിക്കമോ എന്നു ചോദിച്ചാ, പിന്നെ നമ്മൾ, ഇതു ഒരു "കൂട്ടായ്മ" എന്നു ഒരു പാട്‌ സ്നേഹം ചേർത്തു പറയുന്നതിൽ അർത്തമുണ്ടോ? പുതിയതായി വരുന്നവർക്കും/ഒരുപാട്‌ മെനക്കെട്ടു ഒരു പാടു വിവരം ശേഖരിച്ചു നമുക്കു തരുന്നവരും ഒരു നല്ല വാക്കിന്റെ തൂവൽസ്പ്പർശം ആഗ്രഹിക്കുന്നവർക്കു, അല്ലെങ്കിൽ, അതു ഇനിയും നന്നായി കാര്യങ്ങൾ എഴുതാൻ അവരെ സഹായിക്കും എന്നു എന്തുകൊണ്ട്‌ മറന്നു പോകുന്നു നമ്മൾ?

പിന്നെ അങ്ങനെ രാത്രി കോറിയിട്ട ഒരു ഒരു പോസ്റ്റ്‌ അതുല്യ പിറ്റേ ദിവസം ഓഫീസിൽ എത്തിയപ്പോ പോസ്റ്റ്‌ ചെയ്തില്ലാന്ന് പ്രത്യേകം പറയണ്ടല്ലോ. ഒരു പാട്‌ നല്ലമനസ്സുള്ളവർ എന്റെ അധികപ്രസംഗത്തിനു മാപ്പു തരിക. ഇനി മേലാൽ.................

5:37 PM  
Blogger കലേഷ്‌ കുമാര്‍ said...

:(
അതുല്യേച്ചീ, അധികം പ്രസംഗിച്ചത് ആരാ?
കാര്യം ഒരുപാട് സീരിയസ്സായി!
പോസിറ്റീവ് സെൻസിൽ ആരും കാര്യങ്ങൾ കാണുന്നില്ല - ഞാനടക്കം!

പ്രവാസിയായ എനിക്ക് ജന്മനാടുമായുള്ള ഒരു പൊക്കിൽകൊടി ബന്ധം പോലെയാണിന്ന് ഈ കൂട്ടായ്മ. കൂട്ടായ്മ നിലനിൽക്കണം - അത് നമ്മുടെയെല്ലാം ആവശ്യമാണ്. അതിനെല്ലാരും ഒരുമിച്ച് തന്നെ വേണം.

5:58 PM  
Blogger സു | Su said...

എനിക്കൊരാളുടേം നന്ദി വേണ്ട. നന്ദി ഉള്ള ആൾക്കാർ വെറുതേ ഓരോന്ന് പറയില്ല. ഇപ്പോ ഈ എഴുതിയ കമന്റ് പോലെ സൌമ്യമായിട്ട് പല കാര്യങ്ങളും പറയാമായിരുന്നു. കുറച്ചു നാൾ മുൻപല്ലേ ‘സുവിനോട് എന്തോ കൈമടക്കു കിട്ടിയ മാതിരി സുവിന്റെ മതിൽക്കൽ ഇരുന്നു ജയ് വിളിച്ചത്‘ എന്ന് ഗന്ധർവനോട് പറഞ്ഞത്? ഗന്ധർവൻ പോയി പല സ്ഥലത്തും ജയ് വിളിച്ചിട്ടുണ്ടാകും. അവരെയൊന്നും പേര് എടുത്ത് പറഞ്ഞു കണ്ടില്ലല്ലോ. ഞാൻ ഒന്നും തിരിച്ച് പറയില്ലാന്നു കരുതി അതൊക്കെ പറഞ്ഞതല്ലേ. ഗന്ധർവനോട് മറുപടി പറയാൻ എന്നെ മുൻപിൽ നിർത്തണോ? ഒരു ബ്ലോഗ് തുടങ്ങീന്നു വെച്ചിട്ട് കണ്ണിൽ കണ്ടവരുടെയൊക്കെ വർത്തമാനം കേൾക്കേണ്ട കാര്യം എനിക്കില്ല. കമന്റ് പറയേണ്ടത് എഴുതുന്ന പോസ്റ്റുകളെപ്പറ്റിയാണ്. അല്ലാതെ എഴുതുന്നവരെക്കുറിച്ച് തോന്നിയതൊക്കെ പറയാൻ ആർക്കും അധികാരം ഇല്ല. അതു പറയണമെങ്കിൽ നമ്മളൊക്കെ അടുത്ത കൂട്ടുകാർ ആയിരിക്കണം, അല്ലെങ്കിൽ ബന്ധുക്കൾ ആയിരിക്കണം. അല്ലാതെ പേഴ്സണൽ കമന്റ്സ് ഇല്ലാതിരിക്കുന്നതായിരിക്കും നല്ലത്.

6:27 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ബ്ലോലോകം എന്ന 'കൂട്ടായ്മ', 'കുന്നായ്മ' ആയി മാറുന്നോ എന്നൊരു സംശയം..!
എനിക്ക്‌ ശരി എന്നു തോന്നുന്നത്‌ ഞാൻ എഴുതുന്നു, അത്‌ ബ്ബ്ലോഗിൽ പബ്ലിഷ്‌(ഈ വാക്കിന്റെ അർഥം 'എനിക്കും എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാർക്കും വേണ്ടി മാത്രം' എന്നല്ല എന്നു മേഘങ്ങൾക്ക്‌ വിശ്വാസം..!) ചെയ്യുന്നു, 'കമന്റ്‌' എന്ന ഒരു അലക്കുകല്ലും..!

ചിലർ പോസ്റ്റ്‌ കല്ലിൽ വെച്ചു ഒന്ന്‌ 'സോപ്പ്‌' പതപ്പിച്ച്‌ വെള്ളവും 'വെണ്മ കൂട്ടാൻ ഉജാലയും കൊടുത്ത്‌' തിരിച്ചു പോകും..
ചിലരോ, അത്‌ ചുരുട്ടി കൂട്ടി കല്ലിലിട്ട്‌ ആഞ്ഞടിക്കും..!
'എന്റെ തുണി നീ അടിച്ച്‌ കീറി' എന്ന് പറഞ്ഞ്‌ വിലപിച്ചിട്ട്‌ യാതൊരു കാര്യവുമില്ല.
അഴുക്ക്‌ കാണുന്നവൻ ആഞ്ഞലക്കും, കണ്ടിട്ടും കാണാത്തവൻ നേരത്തേ പറഞ്ഞ 'പതപ്പിക്കൽ' കഴിഞ്ഞ്‌ സ്ഥലം വിടും..!
കമന്റ്‌ ചെയ്യുന്നവന്റെ 'ഊരിനും, പേരിനും, കുലത്തിനും' വലിയ പ്രസക്തിയുണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല..!
കമന്റുകളെ ക്രിയാത്മകമായി പരിഗണിച്ചാൽ പ്രശ്നം തീർന്നു..!
ഇതാണു എന്റെ പോസ്റ്റ്‌, കമന്റന്മാർക്ക്‌ സ്വാഗതം എന്ന്‌ പറഞ്ഞിട്ട്‌ ബ്രായ്ക്കട്ടിൽ 'എന്നെയും എന്റെ വ്യക്തിത്വത്തെയും തൊട്ട്‌ കളിച്ചാൽ..!', എന്ന് മുന്നറിയിപ്പിന്റെ ആവശ്യം ഇല്ല.
തോന്നുന്നവൻ വായിക്കുക, തോന്നുന്നത്‌ എഴുതുക..!!
'ഈ ഖണ്ഡികയിൽ എഴുത്തുകാരൻ ഉദ്ദേശിച്ചത്‌' എന്ന് വായിക്കുന്നവന്‌ തോന്നേണ്ട കാര്യമില്ല..
വായിക്കുന്നവന്‌ എന്ത്‌ തോന്നുന്നു എന്നതാണു കാര്യം..!
ആസ്വാദനം പലവിധം ഉലകിൽ..!!

എന്റെ ബ്ലോഗിലേക്കും വരൂ എല്ലാവരും(അജ്ഞാതർക്കും സ്വാഗതം)..
ഞാൻ എനിക്ക്‌ തൊന്നിയതൊക്കെ എഴുതിയിട്ടുണ്ട്‌..
നിങ്ങൾക്ക്‌ തൊന്നുന്നത്‌ കമന്റ്‌ ചെയ്യാം..!
വസ്ത്രവും കല്ലും റെഡി, അലക്ക്‌ തുടങ്ങട്ടേ...!

9:37 AM  
Blogger ദേവന്‍ said...

വര്‍ണ്ണമേഘമറിയാന്‍,
എന്റെ മലായളമെത്തുന്നതിലും ഉയരെയാണല്ലോ താങ്കള്‍ തുണി തൂക്കിയിരിക്കുന്നത്‌? (ഇതെന്തു സൂത്രം? ഞാന്‍ കൊടിയാണെന്നു വിചാരിച്ചു)ഇതില്‍ പ്രതിഷേധിച്ച്‌ ഞാന്‍ അലക്കുകല്ലില്‍ ഒരു പോസ്റ്ററും പതിച്ച്‌ തിരിച്ചുപോന്നു.

കമന്റടി നയം വ്യക്തമാക്കുന്നു.

ഞാന്‍ മൂന്നു തരം കമന്റുകള്‍ അടിക്കും (അബദ്ധം വാ സുബദ്ധം വാ).

ഒന്ന് - അനുബന്ധം (അനു എന്ന കുട്ടിയുമായി എനിക്കുള്ള ബന്ധമല്ല) ഒരു വ്യക്തി ഒരു പോസ്റ്റെഴുതുമ്പോള്‍ അതിന്റെ താഴെ എനിക്കറിയാവുന്ന പൊടിപ്പുകളും തൊങ്ങലുകളും ചേര്‍ക്കല്‍ - സാധാരണയായി ഞാനിത്‌ പണ്ട്‌ ഉണ്ടതും പഴമ്പാളയില്‍ തൂ.. കഥകള്‍, ലേഖനങ്ങള്‍ എന്നിവയിലാണ്‌ ചെയ്യാറ്‌- എനിക്കു താല്‍പര്യമുള്ളതും ഇഷ്ടമുള്ളതുമായ വിഷയങ്ങളില്‍ ആര്‍ക്ക്കെങ്കിലും വായിക്കാനിഷ്ടമുണ്ടെന്ന് എനിക്കു തോന്നുന്ന സ്റ്റോക്ക്‌ ഉണ്ടെങ്കില്‍ എടുത്തിടും. തള്ളേ എന്തര്‌ കിടിലം പോസ്റ്റ്‌ അണ്ണാ എന്നു പറയുന്നതിനെക്കാളും ഉപയോഗം(എഴുതിയയാള്‍ക്കും വായിച്ചയാള്‍ക്കും എനിക്കും) ഇതിനുണ്ടെന്ന വിശ്വാസത്തിലാണ്‌ പാതകം ചെയ്യാറ്‌.

രണ്ട്‌: സംവാദം (സം തീവ്രവാദം, സം മിതവാദം)
വിളയുമെന്ന് ഉറപ്പുണ്ടെങ്കിലേ നടൂ ഞാന്‍. പാറപ്പുറത്ത്‌ വിത്തെറിഞ്ഞു ഇളിഭ്യനാകരുതെന്നല്ലെ ആപ്തം. അപ്പുറത്തിരിക്കുന്ന കളിക്കാരനെ കുറിച്ച്‌ ഏക്ദേശം ഒരു പിടികിട്ടിയാല്‍, ടിയാന്റെ/ ടിയാളുടെ വെബ്ബില്‍ കയറി
വാശിക്കു സംസാരിക്കും- ചാരായ ഷാപ്പിലെപ്പോലെ ചുമ്മാ കൂക്കിവിളിയും ചിരിയും കരച്ചിലുമാണെങ്കില്‍ അങ്ങോട്ടു നോക്കില്ല.

മൂന്ന്: പ്രോത്സാഹനം ഓരോ പോസ്റ്റിടുമ്പോഴും പ്രോത്സാഹനം വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്രയും നാളില്ലാതിരുന്ന രീതിയില്‍ എന്തെങ്കിലുമുണ്ടെങ്കിലേ അതു വേണ്ടൂ എന്നാണ്‌ എന്റെ നിലപാട്‌. ഉദാ: മലയാളം പോസ്റ്റുകളെ പൊക്കാന്‍ ഏവൂരാന്‍ കണ്ടുപിടിച്ച പാതാളക്കരണ്ടി. അല്ലാതെ എന്തു കണ്ടാലും നന്നായി എന്നു പറയല്‍ ആത്മവഞ്ചനയാണ്‌, നിങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കലുമാണ്‌.

വിമര്‍ശനം - ഇല്ല. ഇല്ലേയില്ലാ. മലയാളഭാഷയേ മലയാളിയേയോ ഇന്റര്‍നെറ്റിനേയോ എന്നെത്തന്നെയോ നന്നാക്കിക്കളയും എന്നൊരു ലക്ഷ്യവുമെനിക്കില്ല. കര്‍ണ്ണന്‍ വില്ലുകുലച്ചപോലെ എന്തിനു പിന്നെ ഞാന്‍ വെറും വ്യായാമം നടത്തുന്നത്‌?
കമന്റടി വേണ്ടാത്തവര്‍ അയ്യോ പൂവാലന്‍ എന്നു നിലവിളിക്കുക, ഞാന്‍ ഓടാം..
ഗുര്‍ജിഫിയന്‍ തത്വമനുസരിച്ച്‌ (അപ്പെന്‍ഡ്‌, കോന്‍ട്രാസ്റ്റ്‌, ജഡ്ജ്‌) തയ്യാരാക്കിയ ഈ കമന്റടി നയത്തെക്കുറിച്ചുള്‍ല നിങ്ങളുടെ കമന്റുകള്‍ അയക്കേണ്ട വിലാസം
പ്രതിയുടെ കരണം
കെയര്‍ ഒഫ്‌ സ്റ്റേഷന്‍ റൈറ്റര്‍
സര്‍ക്കാര്‍ മന്ദിരം
പൂജപ്പുര

12:08 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ദേവരാഗമേ..
പോസ്റ്റർ കണ്ടു..!
വായിച്ചു..!
തുണി കൊടിമരത്തിലാണെങ്കിൽ കയറുമുണ്ട്‌ കൂടെ..
വലിച്ച്‌ താഴെയിറക്ക്‌..!
'ഫോണ്ട്‌' താഴെ കൊടുത്തിട്ടുണ്ടല്ലോ.

12:56 PM  
Blogger അതുല്യ said...

ഞാന്‍ മൂന്നു തരം കമന്റുകള്‍ അടിക്കും (അബദ്ധം വാ സുബദ്ധം വാ)............

എന്താ ഈ അബദ്ധം - സുബദ്ധം വാ.... ആരേയാ ഈ വാ വാ‍ ന്നു പറയുന്നതു? ആരെങ്കിലും കാണിച്ച അബദ്ധമാണോ? അല്ലാ, വല്ല തലയില്ലാ വാല്ലില്ലാ മനുഷ്യന്റെ കൊണ്ടു മനപൂർവം വല്ലതും പറയിച്ച അബദ്ധമാണോ?

എന്റെ ബ്ലോഗ് ഒരു കള്ളുഷാപ്പാണെന്നല്ലേ ദേവൻ പറഞു വന്നതു? ദേവന്റെ ബ്ലോഗിലു മര്യാദ്ക്കു സൌ-മ്യ-മായി (കൊല്ലത്ത് കൂടെ പഠിച്ചവൾ അല്ലാ) മാത്രം പെരുമാറിയ എന്നോട് “ കള്ളുഷോപ്പിലെ കൂക്കുവിളി“ എന്നൊക്കെ പറഞതിനോടു എനിക്കു തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ലാ, എന്റെ കമ്പനി സായിപ്പതിനു സമ്മതിക്കേല്ലാത്തതു കൊണ്ടാണു. ഞാൻ നിങ്ങളുടെ ഒരു സുഹ്ര്ത്തോ, നേരിട്ടറിയുന്ന ആളോ അല്ല, അതു കൊണ്ട് എന്നോടു അല്പം ദയ കാട്ടുക. ഞാൻ അന്യ്യല്ല, നിങ്ങളിൽ ഒരുവൾ, ദേവൻ പറഞ്ഞ “കരണം“ കാട്ടൻ വഴിയില്ലാത്തതു കൊണ്ടു ഈ കണ്ണിരെങ്കിലും കാണു. ഞാൻ ഒരു “സ്ത്രീ‍യാണു“ , എളുപ്പൻ വരുന്നതു കണ്ണിരാണു എന്നും,എന്നാണു അറിയുക? പിന്നെ എപ്പോ കരണം ഒക്കെ ഔട്ട് ഡേറ്റട് ആയീട്ടോ, ഇപ്പോ രണ്ടു ഉരുട്ടാ കിട്ടും!!

1:47 PM  
Blogger ദേവന്‍ said...

അബദ്ധം വാ സുബദ്ധം വാ എന്നു പറഞ്ഞത്‌ അബദ്ധമൊ സുബദ്ധമോ താങ്കളെന്തെഴുതിയാലും ഞാന്‍ അരേ വാഹ്‌ വാഹ്‌ എന്നു പറഞ്ഞോളാം എന്നാണ്‌

ഷാപ്പ്‌:
പണ്ടു പണ്ട്‌ സാറന്മാര്‍ റഷ്യ ഭരിച്ചിരുന്ന കാലം ഒരു വയസ്സന്‍ വോഡ്കയുമടിച്ച്‌ വഴിയളന്നു പോകുന്നതിന്നിടയില്‍ ഇങ്ങനെ പിറുപിറുത്തു
"വൃത്തികെട്ടവന്‍, ദ്രോഹി, തെമ്മാടി, വഞ്ചകന്‍, ചതിയന്‍" (ചോദ്യം വേണ്ട, റഷ്യന്‍ ഭാഷയില്‍ തന്നെ ഇതു പറഞ്ഞത്‌)

ഒരു പോലീസുകാരന്‍ ഓടിയെത്തി കയ്യില്‍ പിടിച്ചു
"രാജ്യദ്രോഹം പറയുന്നോടാ? കയറു കുതിരവണ്ടിയില്‍"
താനെന്തു രാജ്യദ്രോഹമനാണു പറഞ്ഞതെന്ന് വയസനോസ്കോവ്‌. രാജാവിനെ ആക്ഷേപിച്ചതിനാണെന്ന് പോലീസേമ്മാന്‍.
"ഞാന്‍ ചക്രവര്‍ത്തിയുടെ പേരു പറഞ്ഞതുപോലുമില്ലല്ലോ?"
"അതു പറയേണ്ടല്ലോ, താന്‍ വിവരിക്കുന്നത്‌ കേട്ടാല്‍ അറിയില്ലേ ആരുടെ കാര്യമാണീ പറയുന്നതെന്ന്"

അതുല്യയുടെ ഷാപ്പ്‌ ലേലം കൊള്ളല്‍ അതുപോലായി.

പരിചയമില്ലാത്തതിനാല്‍ മര്യാദ കാട്ടണം എന്നതിന്റെ വ്യംഗം ഞാന്‍ പരിചയമുള്ളവരോട്‌ മര്യാദകേട്‌ കാണിക്കുമെന്നാണോ? എന്റെ പരിചയക്കാരേ ഓടി വായോ...

എനിക്കു കലി കയറാന്‍ സമയമില്ലാ, വര്‍ണ്ണമേഘങ്ങളുടെ ബ്ലോഗ്ഗില്‍ എങ്ങനെ ഒരു വാക്കു മലയാളം എഴുതാന്‍ പറ്റും എന്നു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌ (എന്തു ചെയ്താലും യൂണിക്കോട്‌ നംബറെ വരുന്നുള്ളൂ അറിയാമെങ്കില്‍ ഒരു കൈ സഹായിക്കൂ തുല്യേ)

2:23 PM  
Anonymous Anonymous said...

ഹ ഹ..ദേവരാഗം എന്റെ ബ്ലോഗിൽ വരാത്തതിന്റെ കാരണം മനസ്സിലായി.അത്രയൊക്കെയേ
എന്നെക്കൊണ്ടാവുന്നുള്ളു മാഷെ.

su said:പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. കുറെയായി എന്നെ ഓരോന്നു പറഞ്ഞ് നോവിച്ചുകൊണ്ടിരിക്കുന്നു...'ബ്ലോഗ്‌ പൊസ്റ്റുകളിൽ കാണുന്ന സൂ ചേച്ചിയിങ്ങനെയല്ല.ഇതിനൊക്കെ നോവാൻ തുടങ്ങിയാൽ കുറെ നോവുമല്ലോ ചേച്ചീ.

കൂട്ടായ്മ/കന്നായ്മ. എന്റെ ജോലി ഉടനെ തെറിക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട്‌ 'കന്നായ്മ'യിലേക്കെത്തുന്നതിനു മുൻപ്‌ എറ്റെ ബ്ലോഗിങ്‌ മിക്കവാറും നിന്നേക്കും

2:29 PM  
Blogger വിശാല മനസ്കന്‍ said...

കമന്റിനെക്കുറിച്ച്‌ നിങ്ങളൊക്കെ പറഞ്ഞനിലക്ക്‌ നാഴിക്ക്‌ നാൽപതുവട്ടം ഇവിടെയെത്തുന്ന ഞാൻ പറഞ്ഞില്ലെങ്കിലെങ്ങിനെ?

ഞാൻ ഇവിടെ എഴുതുന്നതും വായിക്കുന്നതും അൾട്ടിമേയ്റ്റിലി, എന്റെ സ്വന്തം സന്തോഷത്തിന്‌ വേണ്ടി മാത്രമാണ്‌. ഒരിക്കെലെന്നോട്‌ ഒരു അനോനിമസ്സ്‌ പറഞ്ഞു, 'ബ്ലോഗുള്ളതുകൊണ്ട്‌ ഈ ചവറൊക്കെ മോണിറ്റർ കണ്ടു' എന്ന്. ആലോചിച്ചപ്പോൾ, ടിയാൻ പറഞ്ഞത്‌ പരമസത്യം ആണ്‌. പക്ഷെ, ഇഷ്ടല്ല്യാത്തവർ വായിക്കാതിരിക്കട്ടെ, ഡയറിയെഴുതാൻ എഴുത്തുകാരനാവണോ എന്നൊക്കെ സ്വയം പറഞ്ഞ്‌ സമാധാനിച്ചു. വീണ്ടും വീണ്ടും കുറേ പേർ അതേപോലെ, പറഞ്ഞിരുന്നെങ്കിൽ ഇവിടെ എഴുതുന്നത്‌ വടികൊടുത്ത്‌ അടിവാങ്ങലായി തോന്നി 'എന്തിനാ ആവശ്യല്ല്യാത്ത പണിക്ക്‌ നിക്കണേ' എന്ന് ചിന്തിച്ച്‌ ഞാൻ ഓടി രക്ഷപ്പെട്ടേനെ. നഷ്ടം എനിക്ക്‌ മാത്രം. എന്റെ ഒരു ഹോബി മിസ്സാവും.

ഓഫീസിലെ തിരക്കിനും പ്രഷറിനുമിടയിൽ ഇതൊരു സ്നേഹത്തുരുത്താണ്‌ പലർക്കും. ദുഖിക്കാനും ടെൻഷനടിക്കാനും നൂറുകണക്കിന്‌ കാരണമുള്ളവർക്ക്‌ ഇങ്ങിനെ ഒരു സന്തോഷം കിട്ടുകയാണെങ്കിൽ കിട്ടിപ്പോട്ടേന്ന് വിചാരിക്കണം. മെഗാ പുലികളാണെങ്കിൽ രചനകൾ കലാകൌമുദിക്കയക്കാതെ ബ്ലോഗിലിടുമോ? അനോനിമസ്സ്‌ തീവ്രവാദികൾ അത്‌ മനസ്സിലാക്കാതിരിക്കുന്നത്‌ മനുഷ്യത്വരാഹിത്യമാണ്‌. (ഞാൻ വല്ലാണ്ട്‌ സീരിയസ്സായോ)

പുണ്യമൊക്കെ പലരും പറയും. നമ്മൾ അറിഞ്ഞുകൊണ്ട്‌, ഉപദ്രവിക്കാതിരുന്നിട്ടും, ഒരാൾ 'ഹർട്ട്‌ ചെയ്യാനിറങ്ങിയാൽ' അതിനി എത്ര വല്ല്യ പുള്ളിയാണെങ്കിലും എത്ര പേർക്ക്‌ ആ ഹർട്ടറെ വീണ്ടും സ്നേഹിക്കാനും അംഗീകരിക്കാനും കഴിയും? അവൻ മൈസ്രേട്ടാണെങ്കിൽ അവന്റോടെ..! അതായിരിക്കില്ലേ പൊതുവേ നിലപാട്‌.
---
ഒരു വടക്കൻ വീരഗാഥ കണ്ടിട്ട്‌, ആരോമലിന്റെ ഫാനായ എന്റെ അടുത്ത വീട്ടിലെ അമ്മൂമ്മ, ആ സിനിമയുണ്ടാക്കിയവരെ ചൂലും കെട്ടുകൊണ്ടടിക്കണം എന്ന് പറഞ്ഞു. അവന്‌ കഥയറിയില്ലെങ്കിൽ എന്നോട്‌ ചോദിക്കട്ടേ, ഞാൻ പറഞ്ഞ്‌ കൊടുക്കാം, എന്ന്..! എന്നിട്ട്‌ എം.ടി. എഴുത്ത്‌ നിറുത്തിയോ...?? അതാണ്‌...അതാണ്‌ എനിക്ക്‌ സൂ നോട്‌ പറയാനുള്ളത്‌..!

പിന്നെ വായിച്ചതിന്‌ നന്ദിയുണ്ട്‌ എന്ന് ഞാൻ വളരെ സീരിയസ്സായി പറയുന്നതാണ്‌. ആരും വായിക്കുന്നില്ലെങ്കിൽ, വല്ലതും എഴുതുമ്പോൾ 'നിനക്കെന്തിന്റെ സൂക്കേടാ മോനേ' എന്നെന്റെ ആത്മാവെന്നോട്‌ ചോദിച്ചാൽ ഞാനെന്ത്‌ മറുപടി പറയും??

ഒരുകാര്യം കൂടെ:
ദേവരാഗത്തിന്റെ സെൻസ്‌ ഓഫ്‌ ഹ്യൂമർ എനിക്ക്‌, തൃപ്രയാറപ്പാ.. സ്റ്റൈലിൽ 'ബർദുബായ്‌ ശിവാ' എന്നൊരിക്കൽ വിളിച്ചപ്പോളേ പിടികിട്ടിയതാണ്‌. പിന്നെ നിങ്ങൾ അതുല്യയും ദേവരാഗവും തമ്മിൽ ഇടക്കൊക്കെയെങ്കിലും ഒന്നേറ്റുമുട്ടുന്നത്‌ അനാവശ്യമാണെന്ന അഭിപ്രായമിപ്പ്പ്പോൾ മാറി.

വല്യ കാര്യാട്ട്‌ എനിക്ക്‌ മനസ്സിലാവാറില്ലെങ്കിലും ഒരു രസമൊക്കെയുണ്ട്‌. ക്രിക്കറ്റ്‌ കളിക്കിടയിൽ ഓവർ കഴിയുമ്പോൾ സൈഡ്‌ മാറുന്ന കീപ്പറെപ്പോലെയാണ്‌ എന്റെ മനസ്സ്‌. ദേവന്റെ കമന്റ്‌ കേൾക്കുമ്പോൾ ദേവന്റെ സൈഡും അതുല്യയുടെ കമന്റ്‌ കേട്ടാൽ ആ സൈഡും നിൽക്കും. അതുകൊണ്ട്‌ രണ്ടുപേർക്കും എന്റെ ഫുൾ സപ്പോർട്ട്‌ എപ്പോഴുമുണ്ടായിരിക്കും.

3:21 PM  
Blogger അതുല്യ said...

ഇതാ ഈ നെല്ലായി, കൊടകര, ആളൂർ, കോടാലി, പന്തല്ലൂർ, ആർപ്പുക്കര, ആമ്പല്ലൂർ, വൈല്ലൂർ ഒക്കെ ഉള്ളവരുടെ ഒരു സ്നേഹം! കണ്ടില്ലെ പേരിന്റെ പെരുമ കളയാതെ കാത്തു സുക്ഷിച്ചത്‌.. ഇനിയും ഞാൻ പലതും പറയുട്ടോ കമന്റായിട്ട്‌,(സായിപ്പു ശംബളം തരുമ്പോ നന്ദികേട്‌ കാട്ടുന്നത്‌ ശരിയല്ലല്ലോ). എന്നെ ഇതുപോലെ. .........

ഞാണിമേറി കളിക്കുന്ന് നേരത്തു
വീണുപോകാതിരുന്നീടാൻ ഗണേശനും
വാണിയും മൽഗുരുനാഥനും വ്യാസനും
പാണികൾ നീട്ടിയനുഗ്രഹീചീടേണം.


(സ്വകാര്യമാ.. ദേവനനു വലിയ ഒരു സപ്പോർട്ടായിട്ട്‌ ഒന്നും പറയണ്ടാട്ടോ, അന്നൊരുനാൾ, വിശാലനെ കുറിച്ചു........ ഹോ... എന്താ പറഞ്ഞേന്നറിയ്യ്യൊ....അല്ലെങ്കിൽ വേണ്ടാ, അതൊക്കെ ഇപ്പോ ഇവിടെ പറഞ്ഞിട്ട്‌ എനിക്ക്‌ എന്തു കിട്ടാനാ, ദൈവം ചോദിച്ചോളും എന്നു കരുതിയാ മതി, നല്ല മനസ്സുള്ള നമ്മളോക്കെ അങ്ങനെയൊക്കെ പറയണ്ടാന്ന് വച്ചിട്ടാ...) !!

പിന്നെ കലാകൌമുദിയെല്ലാട്ടോ, അതു ഇപ്പ്പ്പൊ "മലയാള"ത്തിന്റെ പിടിയിലാ

വിശാലൻ പറഞ്ഞ പോലെ, ചൂട്ടു കത്തിച്കു കടലു വറ്റിക്കാൻ നിക്കുന്നവർ അവിടെ നിന്നോട്ടെ, എഴുതാനുള്ളവർ എഴുതുക, കമന്റുകളും, തർക്കുത്തരങ്ങളും, സധൈര്യം പോസ്റ്റ്‌ ചെയ്യുക. ആരെങ്കിലും കെറുവിച്ചാലോ, പേരവടി ഒടിച്ചാലോ, പേന എറിയാനും, പഞ്ചാരപാലുമിട്ടായി കാട്ടിയ പേനയെടുക്കാനും പോണ്ടാ. പൊട്ട കമന്റിനു കെറുവിച്ചാ, പിന്നെ അതു ഒരു “അപ്രഘ്യാപിത അടിയന്തരാവസ്തയ്ക്കു“ വഴങ്ങുന്ന പോലെയാവും. ഈ ലാത്തി ഞങ്ങൾക്കു പുല്ലാണു എന്ന് പറയാൻ കഴിവുള്ളവരെ സമരത്തിനിറങ്ങാവൂ. ഒരുപാ‍ട് മറവിൽ തിരുവു സൂക്ഷിക്കേണ്ടി വരുന്ന സ്തലമല്ലേ ജീവിതം (ഞാനും സീരിയസ്സായോ?)

ഒരുപാടു പേരു വായിക്കുന്ന ഒരു ബ്ലോഗാണിത്‌, ഈ കാണുന്ന കമന്റ്‌ വയ്ക്കുന്ന 4ഉം 3 എഴുപേരുടേതല്ലാ ഈ ലോകം. എവ്വുരാനെന്നോ, തുളസിയേന്നോ, വിശാലനെന്നോ, ദേവനെന്നോ, സു വെന്നോ, ഒക്കെ എറണാകുളം പനമ്പിള്ളി നഗർ വഴി പോകുന്നവർ വടക്കെ അറ്റത്തു കാണുന്ന പാർക്കിലേ, "കിഴവകൂട്ടത്തോട്‌" പറഞ്ഞ്‌ നോക്കു... അവർ മൽസരിച്ചു ഇവരിട്ട പോസ്റ്റിന്റെ പേരു പറയും.

4:36 PM  
Blogger കലേഷ്‌ കുമാര്‍ said...

ബൂലോഗം തിളച്ചു മറിയുന്നു!
പിന്മൊഴികൾ പിൻ-മൊഴികൾ ആകുന്നു(PIN പോലെ മൂർച്ചയുള്ള കൂരമ്പുകളാകുന്നു)
എങ്ങോട്ടാ ഈ പോക്ക് ദൈവമേ!
മറ്റൊരു മലയാള-വെടി ആകുമോ ഇവിടെയും?

5:04 PM  
Blogger Navaneeth said...

നമുക്ക്‌ ഇതു മറക്കാന്‍ ഉള്ള സമയം ആയില്ലേ അതുല്യ ചേച്ചീ???????

8:15 PM  
Blogger ഗന്ധര്‍വ്വന്‍ said...

Senior citizens of Panambilli nagar
Atulya- mind your langauange.
"panambilli nagarile kizhava kootangal" , manushya sneham parayunna ningalude vaakukal.
A computer gift to them wil entitle u to call so.

From Which military u were out after 50 years?. In that way u are also a kilavi?.

Is that so that really u own a toddy shop?. Or just a kootan kachavadam?. I must admire Devan for this formidable discovery. I can hear only scuffles in your writing, and I dont feel it creative to any extent.

Panambilli Nagarile kizahva kootam "njanimmel kaliyum vaayikkille"?. Word trapeze- not a puzzle.

I dare to offend ur territory. Show ur fighting skill. What ammunition u got to answer this.

9:10 AM  
Anonymous Anonymous said...

മാത്രുഭൂമി കമൽ റാം സജീവ്‌ എന്ന യുവ തുർക്കിയെ രംഗത്തിറക്കി പഴയ പ്രതാപം പിടിച്ചെടുത്ത കാര്യം അതുല്യേച്ചി അറിഞ്ഞില്ലേ?
സാറാ ജൊസഫിന്റേയും, മുകുന്തന്റേയും, സി.വി.ബാലകൃഷ്ണന്റേയും നോവൽ ഒരുമിച്ച്‌. എം.എൻ.കാരശേരി തകർക്കുന്നു.പിന്നെ നളിനി
ജമീലയുടെ പുസ്തകത്തെ 'നവ സാഹിത്യത്തിന്റെ ആസക്ത്തികൾ' എന ലേഖനത്തിളൂടെ കുറച്ചു കാട്ടാൻ ശ്രമിച്ച മുകുന്ദനെ കൊന്നു കൊലവിളിക്കുന്ന വായനക്കാർ.കെ.പി.അപ്പന്റെ ആത്മകഥ 'ഒറ്റയ്ക്കിരിക്കുമ്പോൾ തോന്നുന്നത്‌' ഉടൻ പ്രസിദ്ധീകരിക്കുന്നു.

ആനന്ദലബ്ദിക്കിനിയെന്തുവേണം?

9:23 AM  
Blogger kumar © said...

23-മനായി ഞാനും വരുന്നു.
ഈ വരവ് ഗന്ധർവ്വനെ പിൻപറ്റിക്കൊണ്ടാണ്.

അതുല്യ, ‘പനമ്പള്ളി നഗറിലെ കിളവക്കൂട്ടങ്ങൾ’ എന്നുള്ള പ്രയോഗം, നമുക്ക് വാക്കുകൾ ഉപയോഗിക്കാൻ കഴിയുന്നതിന്റെ അഹങ്കാരമാണോ എന്ന് എന്നെക്കൊണ്ട് ചിന്തിപ്പിക്കുന്നു. പനമ്പള്ളി നഗറിലെ എൽഡേഴ്സ് ഫോറം പാർക്കിൽ ഇരിക്കുന്ന, പനമ്പള്ളി നഗറിനെയും ഗിരിനഗറിനെയും തമ്മിൽ വേർതിരിക്കുന്ന കാനയ്ക്കരികിലൂടെ ഇളവെയിൽ കൊണ്ടു നടക്കുന്ന പ്രായമേറിയ ഈ സമൂഹത്തെ ഇത്തരത്തിൽ ഒരു വാക്ക് ഉപയോഗിച്ച് വർണ്ണിക്കുന്നതിൽ ഒരു അപാകത പുളിയ്ക്കുന്നു.

മൂന്നുനാലുവർഷം മുൻപ് ഇതിനടുത്തായി താമസിച്ചിരുന്ന/ജോലിചെയ്തിരുന്ന കുറച്ചുവർഷങ്ങളിൽ ഇവർക്കൊപ്പം നടന്ന കുറേ അനുഭവങ്ങൾ മനസിലുണ്ട്. ചില ഒറ്റപ്പെട്ട ജീവിതങ്ങൾ മനസിലുണ്ട്. ചിലരിലൊക്കെ ഇറ്റുനിന്ന വേദനകൾ മനസിലുണ്ട്. അന്നു തോന്നിയിരുന്നു, വയസാകുന്നതുവരെ ഞാൻ ജീവിച്ചിരിക്കരുത് എന്നു. പക്ഷെ ഇന്ന് മറിച്ചു തോന്നുന്നു. കാരണം, വയസാകുന്നു എന്നതുതന്നെ.

ഈ നഗരത്തിന്റെ തിരക്കിൽ, തിരക്കുപിടിച്ച മക്കൾക്കും ചെറുമക്കൾക്കും ഇടയിൽ ഒറ്റപ്പെട്ടുപോകുന്നവർ അവർ മാത്രമാണ്. ഒരുവാക്കുകൊണ്ടെങ്കിലും നമുക്കവരെ വേദനിപ്പിക്കാതിരിക്കാം. (അതുല്യ പറഞ്ഞതനുസരിച്ചാണെങ്കിൽ അവർ അതുല്യ പറഞ്ഞ ഈ വിശേഷണവും വായിച്ചിരിക്കാൻ ഇടയുണ്ടാവും).

10:13 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ദേവരാഗത്തിന്റെ പ്രശ്നം തീർത്തു...
ഞാനും 'ബ്ലോഗ്‌ സ്പോട്ടിലെത്തി'..!

10:51 AM  
Blogger അതുല്യ said...

പ്രിയ സഖാവേ, (ആണോ?) ഗന്ധർവാ,.....

പണ്ടൊരു കുറുമ്പൻ ചെന്നായ, ഒരു ചു-ന്ദരി കൊക്കിനോട്‌ പറഞ്ഞു പോലും, എന്റെ വായീന്ന് ഈ എല്ലൊന്നു എടുത്തു തായോന്ന്! പിന്നെ എന്തു സാംഭവിച്ചൂന്ന് ആശാൻ പള്ളികൂടത്തീ പോയീ "തറ" "പറ" പഠിച്ചവർക്ക്‌ എല്ലാം ഓർമ്മയുണ്ടാവും. ഞാൻ ചു-ന്ദരീയാണു, പക്ഷെ, ആ കൊക്കു ഞാനല്ലാട്ടോ!!

പിന്നെ സ്നേഹമുള്ള എന്റെ അപ്പുനേ, തെമ്മാടീന്നേ ഞാൻ വിളികാറുള്ളു. അതു പോലെ തന്നെ, കിഴവാ കുറുമ്പാ എന്നൊക്കെ എന്റെ മുത്തശ്ശനെ വിളിക്കുമ്പോ എന്തോരം സന്തോഷം ടാ...........!!! പിന്നെ കൂട്ടികൂട്ടംന്നോ, വാനരകൂട്ടം ന്നോ വേനലവധിക്കു കളിച്ചു തിമർക്കുന്ന കുഞ്ഞുങ്ങളെ വിളിക്കാരുണ്ട്,അതു കൊണ്ട് അവരുടെ മാതപിതാക്കന്മാർ കുരങ്ങാണോന്ന് ചോദിക്കല്ലേ കുമാറേ. എന്റെ മുത്തശ്ശൻ അതിലുണ്ട്, അതു കൊണ്ടു ഒരു അറിയാത്ത “കൂട്ടത്തെ” കുറിച്ചു പറഞതല്ലാ ഞാൻ. നിങ്ങൾക്കു ആ വഴി പോയ പരിചമേയുള്ളു. ഞാൻ മുത്തശ്ശനെ എന്നും (7 കൊല്ലത്തൊളം) കൈപിടിച്ചു കൊണ്ടാക്കി, ഇല്ലാ കിഴവ്കൂട്ടത്തീനോടും സലാം പറഞു, ഒരുപാട് യുവത്വം പകരുന്ന കാര്യങ്ങൽ പറഞ്ഞു കൊഞ്ചി, എന്നും ഒരു “കിഴവനെ” കൊണ്ട്, “എന്റെ ആദ്യ പ്രണയ“ത്തെ കുറിച്ചു ഒരു പേജിൽ കുറയാതെ ഉപ്ന്യാസം എഴുതിച്ച ഒരു വ്യക്തിയാണു. അതു കൊണ്ടു അവർക്കൊന്നും നോവാനിടയില്ല, പ്രത്യേകിച്ചു, ഞൻ എന്റെ പേരിൽ തന്നെയാണു ബ്ലോഗുന്നതും.

ഗന്ധർവനോട്‌ ഞാൻ തല്ലിനില്ലാട്ടോ, അസുഖമില്ലാത്തപ്പോൾ ഇദ്ദേഹം ഒരുപാട്‌ "ഇങ്ക്ലിസു" വാക്കുകൾ നമ്മളെ പഠിപ്പിച്ചിരുന്നു. മരുന്നു മാറിയോ അല്ലാ തീർന്നോ?

10:51 AM  
Blogger ഗന്ധര്‍വ്വന്‍ said...

Gandharvan is enthralled by your words.
U did so much things.
Given computer. Guided a senile to garden every day. Influenced an old man to write love sonnets. Charity. etc etc...
Charity might be prolonging the pains of those senior citizens of panampilly nagar. Gandharvan only to say that.

Second thing about gandharvan's language. Gandharvan never teaches.
He unveil things surreptitiously moving around.

He respect all the languages , and all the writers. Equal respect to
Basheer and marques.
If u really loves malayalam, first thing u have to do is respect other languages as well. There exists a huge world outside ur well.

Gandharvan ashamed to give a reply in english-but handicaped.
U r an ex-army personnel as u boast always, and will not be difficult understand the mad words of Gandharvan. Gandharvan is always an eccentric.

1:32 PM  
Blogger അതുല്യ said...

ഗന്ധർവാ, ഈ കൊക്ക്‌ ആ എല്ലെടുക്കില്ലാട്ടോ. ചുമ്മാ പണിമുടക്കിയിരിക്കല്ലേ.

എന്റെ ബ്ലോഗിനെ ഒരു ചാറ്റ്‌ റൂം ആക്കാൻ എനിക്കുദ്ദേശമില്ലാ, മാത്രവുമല്ലാ, ഒരോമണിക്കുർ ഇടവിട്ട്‌ രിഫ്രെഷ്‌ ചെയ്ത്‌, എന്റെ ബ്ലോഗിൽ 25/26/27.........എന്നു കൂടി വരുന്ന കമന്റിന്റെ നമ്പ്ര് കാണുമ്പോ, പിശുക്കൻ ബാങ്ക്‌ പാസുബുക്ക്‌ തുറന്നു നോക്കുമ്പോഴുണ്ടാവുന്ന മനസ്സമാധാനവും കിട്ടാറില്ലാ. അതു കൊണ്ടു, തർക്കുത്തരം മാത്രമാണു ഹോബിയെങ്കിൽ ദയവായി പ്രോഫൈലിൽ ഇമൈൽ വിലാസമുണ്ട്‌. അതാവുമ്പോ, നിങ്ങളുടെ “ഒരു ദിനം ഒരു ഹിന്ദി വാക്കു പഠിക്കൂ, ഇന്നത്തെ വാക്കു- “കലം“ = "പേന" - എന്നു നമ്മടെ റെയിൽ-വേ സ്റ്റേഷനിൾ എഴുതി വച്ചിരുക്കുന്ന കറുത്ത ബോറ്ടിലെ പോലത്തെ" ഇങ്ങ്ലീസ്‌ ബോറടി ഞാൻ മാത്രം സഹിച്ചാ മതീലോ.

ഇങ്ങ്ലീസ്‌ നല്ല ഭാഷയാട്ടോ. പക്ഷെ, i happened to see solanum lycopersicum എന്നു താങ്കൾ പറയുന്നതു, ഒരു “തക്കാളി“ കാണാനുള്ള അവസരം എനിക്കുണ്ടായീ എന്നു ലളിതമായി കേക്കാനാണു “എനിക്ക്” ഇഷ്ടം. ഇനി ശ്രദ്ധിക്കുമല്ലോ.

2:41 PM  
Blogger ഗന്ധര്‍വ്വന്‍ said...

Hum ne kalam se kath likhna chod dhiya - oh haseena.

One thing , Blog will think Atulya lose the battle.(miracle happens).

Thakali prayogikkalle. Gandharvanu blogil oru paadu nostalgia ullathanu- chhenjathum allathathum aaya thakkaliyodu.

Atulyakas markadiakas blogorificabiltudintatibus- njaan yudham nirthy . that's all.

2:58 PM  
Blogger പൊതുവാള് said...

അതുല്യച്ചേച്ച്യേ...
വായിച്ചു വന്നപ്പോള്‍ ബൂലോകം ഇളകിമറിയുന്നതായി തോന്നി, ഒരു സുനാമിയെ ദു:സ്വപ്നം കണ്ട്‌ പേടിച്ച കുട്ടിയുടെ അവസ്ഥയിലായിപ്പോ‍യി ഞാന്‍.തര്‍ക്കവിതര്‍ക്കങ്ങളും കുശുംബുംകുന്നായ്മയുമൊക്കെ തുലാവര്‍ഷം പോലെ പെയ്തടങ്ങി കൂട്ടായ്മയുടെ ഈ നീലവാനം തെളിയുംബോള്‍ ഞാന്‍ സന്തുഷ്ടനാണ്.
അവനവന്റെ ഹിതം പോലെ കമന്റട്ടെ (വ്യക്തി ഹത്യകള്‍ ഒഴിവാക്കി). അതവരുടെ അവകാശമാണെന്നു കരുതി സമാധാനിക്കുക.
നമുക്കു പറയാനുള്ളത്‌ പറഞ്ഞുകൊണ്ടേയിരിക്കാം.

1:35 PM  
Blogger ഏറനാടന്‍ said...

ഗന്ധര്‍വാതുല്ല്യ പോരാട്ടം കണ്ട്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്ന രണ്ട്‌ മുതിര്‍ന്നവരുടെ നടുക്ക്‌ പകച്ച്‌ കണ്ണും തള്ളി നിക്കണ കുട്ടീടെ സ്ഥിതിയിലാ ഈ നാടന്‍!!

ഈ പോസ്‌റ്റിനിപ്പോ ഏത്‌ ഗ്രേഡാണ്‌ കൊടുക്കുന്നത്‌ ചേച്ചിയേ? (ഗ്രാനേഡാവൂല ഒറപ്പാ)

1:50 PM  
Blogger ദേവന്‍ said...

എന്താ ഏറനാടോ
ഈ അടി ത്രെഡിന്റെ വാര്‍ഷികം ആഘോഷിക്കുകയാണോ? :)

ഭയക്കണ്ടാ, ഇങ്ങനെ തല്ലീം കൊണ്ടും കൊടുത്തും വളര്‍ന്നതുകൊണ്ടല്ലേ ഇപ്പോ ഇങ്ങനെ ഉറച്ചു നില്‍ക്കുന്നത്‌ ബൂലോഗം.. ഇനിയെത്ര അടി നടക്കാന്‍ കിടക്കുന്നു.. ഒരെണ്ണത്തിന്റെ മണം ഈ ബ്ലോഗില്‍ തന്നെ കിട്ടുന്നുണ്ടല്ലോ? ഇരുന്നമര്‍ന്ന് ഞെരിഞ്ഞമര്‍ന്ന് നടപിടിച്ച്‌ നടുവിടിച്ച്‌ ഇടവെട്ടി മുടിവെട്ടി ഇടിവെട്ടി..

2:05 PM  
Blogger ഏറനാടന്‍ said...

ഛെ. ഇത്‌ പഴയ അടിയായിരുന്നുവല്ലേ? ദേവേട്ടന്റെ കമന്റ്‌ വായിച്ച്‌ നോക്കുമ്പോഴാ കണ്ടത്‌ ഈ പോസ്റ്റിന്റെ തിയ്യതി!!
(പണ്ടേതോ പടത്തീ കണ്ട പോലെ, മുകേഷും തിലകനും കൂട്ടരും പഴേ പത്രം നോക്കി അമിതാബച്ചനെ കാണാന്‍ കൊച്ചീല്‍ പോയ രംഗം - അതും ഭ്രാന്താലയം ചാടീട്ട്‌!!)

2:19 PM  
Blogger ninest123 Ninest said...

ninest123 09.28
oakley sunglasses, jordan shoes, ugg boots, louis vuitton, michael kors outlet, louboutin outlet, polo ralph lauren outlet, louis vuitton outlet, prada outlet, tiffany and co, nike air max, cheap oakley sunglasses, longchamp outlet, louboutin, ray ban sunglasses, louis vuitton, michael kors, burberry, louboutin shoes, ugg boots, prada handbags, louis vuitton outlet, uggs on sale, longchamp, longchamp outlet, tory burch outlet, chanel handbags, ugg boots, replica watches, nike air max, gucci outlet, ray ban sunglasses, christian louboutin outlet, tiffany jewelry, burberry outlet online, michael kors outlet, nike outlet, nike free, michael kors outlet, michael kors outlet, louis vuitton, polo ralph lauren outlet, ugg boots, oakley sunglasses, ray ban sunglasses, oakley sunglasses, michael kors outlet, replica watches, oakley sunglasses

6:13 AM  
Blogger ninest123 Ninest said...

nike roshe, vans pas cher, true religion jeans, longchamp pas cher, ray ban uk, lacoste pas cher, nike air max, michael kors, kate spade handbags, mulberry, air max, nike free, coach outlet, true religion outlet, north face, nike air max, lululemon, coach factory outlet, air jordan pas cher, nike air max, hollister, michael kors, true religion jeans, true religion jeans, hogan, north face, ray ban pas cher, sac longchamp, burberry, michael kors, oakley pas cher, ralph lauren pas cher, nike blazer, air force, hermes, michael kors, abercrombie and fitch, coach outlet, timberland, louboutin pas cher, vanessa bruno, converse pas cher, hollister pas cher, nike roshe run, new balance pas cher, coach purses, tn pas cher, sac guess, nike free run uk, ralph lauren uk, kate spade outlet

6:14 AM  
Blogger ninest123 Ninest said...

nfl jerseys, bottega veneta, giuseppe zanotti, birkin bag, insanity workout, mont blanc, vans shoes, gucci, converse, oakley, hollister, louboutin, celine handbags, beats by dre, nike air max, hollister, jimmy choo shoes, instyler, wedding dresses, north face outlet, reebok shoes, soccer shoes, baseball bats, asics running shoes, chi flat iron, hollister, nike air max, nike roshe, mac cosmetics, longchamp, ferragamo shoes, abercrombie and fitch, herve leger, new balance, ghd, iphone 6 cases, converse outlet, nike huarache, lululemon, p90x workout, vans, soccer jerseys, mcm handbags, ralph lauren, babyliss, valentino shoes, nike trainers, timberland boots, ray ban, north face outlet, moncler

6:16 AM  
Blogger ninest123 Ninest said...

juicy couture outlet, links of london, ugg,uggs,uggs canada, sac louis vuitton pas cher, moncler, moncler outlet, pandora charms, canada goose outlet, karen millen, canada goose, lancel, canada goose, swarovski, ugg boots uk, ugg pas cher, hollister, montre pas cher, moncler, canada goose uk, doke gabbana outlet, michael kors handbags, coach outlet, louis vuitton, michael kors outlet, replica watches, doudoune canada goose, louis vuitton, canada goose outlet, moncler, toms shoes, wedding dresses, barbour jackets, ugg,ugg australia,ugg italia, swarovski crystal, barbour, moncler, thomas sabo, marc jacobs, moncler, louis vuitton, louis vuitton, canada goose, moncler, pandora jewelry, pandora jewelry, pandora charms, supra shoes, canada goose, juicy couture outlet, bottes ugg, michael kors outlet online
ninest123 09.28

6:19 AM  
Blogger 艾丰 said...

jianbin1128
michael kors handbags
nike trainers uk
air jordan shoes
kansas city chiefs
chicago bulls
babyliss outlet
nike air max
ray ban
wellensteyn coats
oklahoma city thunder
soccer jerseys,soccer jerseys wholesale,soccer jerseys cheap,soccer jerseys for sale,cheap soccer jersey,usa soccer jersey,football jerseys
oakley outlet
futbol baratas
ugg boots outlet
tiffany jewellery
the north face
tods shoes,tods shoes sale,tods sale,tods outlet online,tods outlet store,tods factory outlet
golden state warriors
cheap ugg boots
lacoste polo
converse sneakers
belstaff jackets
oakley
true religion sale
michael kors handbags clearance
ray-ban sunglasses
oakley sunglasses
tiffany jewelry
valentino shoes
north face outlet
swarovski outlet
nike outlet

7:55 AM  
Blogger Minko Chen said...

kobe 9
nhl jerseys
nike air max
air max 90
mcm backpack
ugg outlet online
hermes belt for sale
ugg outlet store
ralph lauren outlet
louis vuitton outlet store
ralph lauren uk
juicy couture tracksuit
coach outlet
lacoste shirts
abercrombie and fitch
snow boots
true religion jeans
longchamp handbags
hermes outlet store
1203minko

7:42 AM  
Blogger Stjsrty Xtjsrty said...

zzzzz2018.5.24
new england patriots jerseys
fitflops sale
tods shoes
coach outlet online
supreme outlet
pandora charms
mbt
fitflops sale clearance
michael kors outlet
coach outlet online

5:08 AM  

Post a Comment

<< Home