Monday, October 17, 2005

എത്രഭാഗ്യമെത്രസ്നേഹമെന്തൊരുസുഖം.....




അവളും അവനും
വന്നു, കണ്ടു, പിരണ്ടു വീണു,
അന്യോന്യം അവർ മൊഴിഞ്ഞു,
എത്രഭാഗ്യമെത്രസ്നേഹമെന്തൊരുസുഖം.....
നാട്ടീന്നുൊരുപാടു ദൂരെ
എനിക്കു നീയും നിനക്കു ഞാനും
വൈകുന്നേരങ്ങളിൽ ചായക്കു ഒരു കൂട്ടാവുന്നു
പ്രേമപുഴുക്കൾപെറ്റുപെരുകുന്നു
ഐസ്ക്രീെമിന്റെ പലവർണ്ണങ്ങൾ
അവർ ഒന്നിച്ച്കുനുണയുന്നു
സിനിമാക്കോട്ടകങ്ങളിലുണ്ടാവുന്നൊരുപാടു
ചേതമില്ലാസഹായങ്ങൾ
എത്രഭാഗ്യമെത്രസ്നേഹമെന്തൊരുസുഖം.....
ഫോണുകൾ നിർത്താതെ കാതലയ്ക്കുന്നു
കുന്ത്രാണ്ടം ചെവിയിൽത്തിരുകി
കഴുത്തൊടിഞ്ഞു തോളേലാവുന്നു
സമ്മാന പെരുമഴ മുറിയാതെ പെയ്യുന്നു
അവൾ മൊഴിഞ്ഞു - കാണാതെ വയ്യനിക്കിനി മിഴി
അവൻ മൊഴിഞ്ഞു - കേൾക്കാതെ വയ്യനിക്കിൻ മൊഴി
എന്നോന്നാവണമിനി കാമിനി?
നീയോന്നുമുരടനക്കിയാലഞ്ഞാനൊന്നുനീട്ടിമൂളാം
വേഗമൊന്നാവണം-നമുക്കിനി കാമിനി
നമുക്കിടയിലോരുകിടാവുവേണ്ടേചായുറങ്ങാൻ?
എത്രഭാഗ്യമെത്രസ്നേഹമെന്തൊരുസുഖം.....

പിന്നെൊരു നാൾ അവൾ മിഴിനീരോപ്പുന്നു,
ഊണില്ലാവുറക്കവുമ്മില്ലാ....

ഇപ്പ്പ്പോളിവിടെന്താണുണ്ടായേ?

ആരോ മൊഴിഞ്ഞീടൂന്നു,
അവനെ കണ്ടീല്ലാ പോലും,
ഫോൺ മയ്യത്തായീ പോലും
പിന്നെ ആരോ പറഞ്ഞീടുന്നു
അവനേതാ മോൻ,കെട്ടിയ്യോളു ഇരട്ടപെറ്റ്‌
നാട്ടിലോട്ടു കയറീപോയീടിനാനവൻ മിനിയാന്ന്

കരയവേ, ഫോണടിച്ചീടുന്നു
എടുക്കവേ, കരച്ചിൽ എട്ടാംകട്ടയിൽ
അലറിവിളിക്കുന്നു

ഇപ്പ്പ്പോളിവിടെന്താണുണ്ടായേ?

പിന്നെയും ആരോ മൊഴിഞ്ഞീടുന്നു,
മിണ്ടാണ്ടീരി കല്യാണീ,
ഇവൾടെ അമ്മായിയമ്മേനേയിപ്പ്പ്പോ കാലനെടുത്തൂന്ന്!!!

4 Comments:

Blogger Kalesh Kumar said...

അപ്പഴ് കവിതയും വഴങ്ങും! :)
ഉഗ്രനായിട്ടുണ്ട്!

ഇതാരുടെ കഥയാ ചേച്ചീ? :)

6:34 PM  
Blogger അതുല്യ said...

കഥയാക്കാൻ ഒരു കൈ നോക്കണോ നമുക്ക് കലേഷേ? Etisalat ഇന്റെ Turnover നമുക്കൊന്നു കൂട്ടിനോക്കിയാലോ?

9:44 AM  
Blogger സു | Su said...

ഉഗ്രൻ ഒക്കെ ആയിട്ടുണ്ട്. പക്ഷെ എന്താ ഇതിൽ ഇത്രയൊക്കെ പറയാൻ ഉള്ളത്? വിവാഹിതരായ രണ്ടു പേർ സ്നേഹത്തിൽ ആയതോ? അതിലൊന്നും വല്യ കാര്യം ഇല്ല. അതോ വിവാഹിതർ ആണെന്നത് പരസ്പരം അറിയാതെ പോയതോ? സ്നേഹംന്നു പറഞ്ഞാൽ ഇതൊന്നും അല്ല അതുല്യേ. മുമ്പും ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ. കാലില്ലാത്തവനെക്കണ്ട് കാമിനി പാഞ്ഞുപോയത്? ഇതൊക്കെയാണോ അതുല്യേടെ ചുറ്റും നടക്കുന്നത്?

10:13 AM  
Blogger 5689 said...

zzzzz2018.8.31
ugg boots
coach outlet
louboutin outlet
issey miyake
mulberry uk
fitflops shoes
off white jordan 1
hugo boss sale
off white clothing
polo ralph lauren

6:58 AM  

Post a Comment

<< Home