Sunday, October 09, 2005

“ആളെ”കയറ്റി വണ്ടി ഓടിക്കാത്ത ചിന്താമണി

ഞാനങ്ങു കുറെ കാലം സൈനിക കാര്യാലയത്തിൽ ആയിരുന്നു. കുറച്ചു കാലം എന്നു പറഞ്ഞാൽ, ഇരുന്നിരുന്ന കസേര പോലും ഒരു പരിചിത ഭാവം കാട്ടാൻ തുടങ്ങീയ കാലത്തോളം. അവരെ ഒക്കെ ഉപദ്രവിച്ചു മതിയായിട്ടാണു ഇങ്ങോട്ടു കയറി പോന്നതു. (കൂടുതൽ ഉപദ്രവിച്ചതു മി. ശർമാജിയെ, ഉപദ്രവിച്ചു മതിയാവാതെ, കൂട്ടത്തിൽ കൂട്ടി വീട്ടിലും. ഇപ്പോഴും അതു തുടരുന്നു. ഏക്‌ പരദേശി മെരാ ദിൽ ലേഗയാ.....എന്നോ, സൈനിക കാര്യാലയത്തിലെ ജോലിയിൽ നിന്നും കിട്ടിയ എറ്റവും വലിയ ലാഭമെന്നോ പറയാം............)

രസകരമായ സംഭവങ്ങൾ സംഭവിക്കുന്നതിനു കൂടുതൽ വളകൂറുള്ള മണ്ണാണു സൈനീക കാര്യലങ്ങൾ എപ്പോഴും. മലയാളത്തിൽ എഴുതാൻ ഒരു വേദിയോ മൈതാനമോ കിട്ടിയപ്പോ, കേറി നിന്നു കൂവാംന്നു കരുതി ഞാനും. അതുകൊണ്ടു വായനക്കാർക്കു ചില ഉപദ്രവങ്ങൾ ഇതു പോലെ ഇനിയുമുണ്ടാകാൻ സാധ്യതയുണ്ട്‌. നോക്കിയും, കണ്ടും, വേലിയ്കത്തു കേറിയാ മതി.

ജോലി ചെയ്യുന്ന താവളവും, കിളി ഇറക്കി വിടുന്ന ബസ്സ്‌ സ്റ്റോപ്പും ഒരു പാടു ദൂരെയാണ്. എന്നിരുന്നാലും രാവിലെ, പട്ടാളക്കാരുടെ ഒക്കെ" മാർച്ച്‌ പാസ്റ്റോ", "ദൈനൈ ദെഖൊ"," “ഷൂസിന്റെ ചവിട്ടി പൊട്ടിക്കലൊ“ ഒക്കെ കണ്ടു ഞങ്ങൾ ഒരു പറ്റം സ്റ്റാഫുകൾ വളരെ അച്ചടക്കമായി , ചായം അടിച്ചു ചേർത്തു വച്ചിരിക്കുന്ന ഇഷ്ടിക വഴികളിലൂടെ നടന്നാണ് ഓഫീസിൽ എത്താറ്. ദൂരമെന്നു പറഞ്ഞാൽ ഒരു 45 മിനി. നടപ്പുണ്ടാവും. വളരെ സെക്യൂരിറ്റി ഉള്ള സ്ഥലം ആയതു കൊണ്ടു ബസ്സ്‌ സർവീസ്സോ ഓട്ടോ റിക്ഷയോ ഒന്നും അകത്തേയ്ക്കു വിടാറില്ല. സ്വന്തം സ്കൂട്ടർ എങ്കിൽ ആവാം അത്ര തന്നെ. 1985കളിൽ, ഒരു ബജാജ്‌ സ്കൂട്ടർ ആയിരുന്നു എറ്റവും വലിയ ലക്ഷുറി. അതു ഒന്നും വാങ്ങാൻ എനിക്കു എന്നല്ലാ, ഭൂരിഭാഗം പേർക്കും കെൽപ്പുണ്ടായിരുന്നില്ല.

അങ്ങനെയൊക്കെ ഇരിക്കുമ്പോൾ ആണു എന്നിലെ, ട്രേഡ്‌ യൂണിയൻ സ്വഭാവം ഉണർന്നതു, ഏമാന്മാർ ഒക്കെ കൊടിവച്ച നക്ഷത്ര കാറിൽ വന്നിറങ്ങുമ്പോ, ഞങ്ങൾ സബ്‌ സ്റ്റാഫുകൾ ഒക്കെ ഏചു ഏന്തി വലിച്ചു എത്തുന്നു. എവിടെത്തെ ന്യായം ഇതു?

ഒരു പാടു കത്തിടപാടുകൾക്കു ശേഷം കമാണ്ടിംഗ്‌ ഓഫീസർ, സിറ്റിയിൽനിന്നും വരുന്നവർക്കു ഒരു പഴയ മിലിറ്ററി ബസ്സ്‌ ഏർപാടുചെയ്തു. ഒപ്പം ഒരു മിലിറ്ററി ഡ്രൈവറേയും. എല്ലാർക്കും വളരെ സന്തോഷം, നടപ്പു കുറഞ്ഞു കിട്ടുമല്ലോ, ഒപ്പം ആരോഗ്യവും കുറഞ്ഞു എന്ന കാര്യം, ഞങ്ങൾ ആലോചിക്കാതെ പോയ ഒരു വാസ്തവം.

ആദ്യദിവസം, ആദ്യം തന്നെ, എന്നെയാണു എന്റെ സ്റ്റോപ്പീന്നു കയറ്റിയത്, ചിന്താമണി എന്ന തമിഴ്‌നാടുകാരൻ ഡ്രൈവർ. ഞാൻ സ്കൂൾ ലീഡറെ പോലെ, വരുന്ന എല്ലാരുടെയും ലിസ്റ്റ്‌ വകയും ഒക്കെ ആയി ഞെളിഞ്ഞു ഇരിക്കുന്നു. രാവിലെ, 6.30 മണി സമയം, സൂര്യൻ ഒരു പാടുവെള്ള കീറിയട്ടില്ല, ദിനം വെളുത്തു വരുന്നേയുള്ളൂ, അടുത്ത സ്റ്റോപ്പിനു ഒരു 15 മിനു.സമയം ഉണ്ട്‌, ഒരു തിരിവും കഴിയണം. അവിടെന്നു ഒരു 5 പേരു കയറാനുണ്ട്‌. എതാണ്ടു, 10 മിനിട്ട് കഴിഞ്ഞതും, ഞാൻ ചിന്തമണിയൊട്‌ , വണ്ടി ഇനി ഇടത്തോട്ട്‌ തിരിഞ്ഞു പോകണമെന്നു പറഞ്ഞു.

ചിന്താമണി മറുപടി ഒന്നും പറഞ്ഞില്ല അപ്പോ.

കേട്ടതാവില്ലന്നു കരുതി, ഞാൻ പതുക്കെ എണീറ്റ്, ചിന്താമണിയെ ഒന്നു പതുക്കെ തോളിൽ തട്ടി.

തട്ടിയതു മാത്രമേ എനിക്കു ഓർമയുള്ളു. ചിന്തമണിയുടെ കൈ സ്റ്റീയറിങ്ങിൽ നിന്നു വിട്ട് വണ്ടി തെന്നി തെറിച്ചു റോഡ്‌ അരികിലെ വലിയ മതിൽകെട്ടിൽ പോയീ ഇടിച്ചു നിന്നു.

ഇതു ഇപ്പോ ഇവിടെ ഇരുന്നു എഴുതുന്നതു കൊണ്ട് എനിക്കു മരണം സംഭവിച്ചില്ലന്നു നിശ്ചയം. ചിന്തമണിക്കും കാര്യമായ മുറിവൊന്നും പറ്റിയില്ല. ബസ്സ്‌ കാത്തു നിന്നവർ പല വിധം ഓഫീസിൽ എത്തി. ഞാനും ചിന്താമണിയും പോലീസിന്റെ അക്രമണത്തിനും ശേഷം, എതാണ്ട്‌, 11 മണിയോടെ തിരിച്ചു കാര്യാലയത്തിൽ എത്തിപെട്ടു.

എന്റെ മനസ്സിൽ വണ്ടി ഇടിച്ചതോ, അല്ലേൽ ഞാൻ രക്ഷപെട്ടതോ ഒന്നും അല്ലാ പൊന്തി വന്നത്. ഞാൻ ഒന്നു പതുക്കെ തോളിൽ തട്ടിയപ്പോ ചിന്താമണി എന്തുകൊണ്ട്‌ ഞെട്ടി തെറിച്ച് കൈ വിട്ട് വണ്ടി നിയന്ത്രണംവിട്ട്‌ ഇടിച്ചത്‌? ഉഷാറായി “ഗുഡ്‌ മോർനിംഗ്‌ മാഡം“ ന്നു പറഞ്ഞു വന്ന ചിന്താമണി, 5 മിനിറ്റിൽ ഉറങ്ങാൻ ഒരു വഴിയുമില്ലാതാനും.

ഫസ്റ്റ്‌ ഇൻഫർമേഷൻ എൻക്വൈറി ഒക്കെ കഴിഞ്ഞു വന്നപ്പൊ ഞാൻ ചോദിചു,
"എന്നാ ചിന്താമണി, നീ, ഞാൻ തൊട്ടപ്പോ വണ്ടിയെ കൊണ്ടു ഇടിച്ചു പോട്ടെ? നീ ഡ്രൈവർ ഇല്ലയാ, സത്യത്തെ ചൊല്ലി വിട് ഇപ്പോ"

ചിന്താമണി അപ്പോഴും ഒരു ഭയത്തിന്റെ പിടിയിലാണെന്ന് മുഖം പറയുന്നതായി എനിക്കു തോന്നി. എന്നിട്ടു, പാവം, എന്നോടു പതുക്കെ വന്നു പറഞ്ഞു, “മാഡം ജി, ഞാൻ നേറ്റ (ഇന്നലെ) വരെ, മിലിറ്ററി ഹോസ്പിറ്റൽ മോർച്ചറി ആംബുലൻസ്‌ ഡ്രൈവർ ആയിരുന്തേൻ, ഇതു വരൈക്കും ബസ്സ്‌ ഓടിച്ചതു കടയാതു, ആളെ കയറ്റിനതും കിടയാത്‌. ഒരു നിമിടം ഞാൻ ആംബുലൻസ്‌ ഡ്രൈവർന്നു നിനചിട്ടെൻ എന്ന്!! ”

12 Comments:

Blogger Kalesh Kumar said...

അതുല്യ ചേച്ചീ,
ഉഗ്രൻ! അടിപൊളി തമാശ :))
ആലോചിച്ച് വീണ്ടും വീണ്ടും ചിരിച്ചു!
ഇങ്ങനത്തെ കിടിലം സാധനങ്ങളൊക്കെ സ്റ്റോക്ക് ചെയ്തിട്ടാണീ മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സാധനങ്ങളൊക്കെ പോസ്റ്റ് ചെയ്യുന്നതല്ലേ? :)

5:25 PM  
Blogger എന്‍റെ ചേതന said...

തമാശയൊക്കെ നന്നായി കലേഷ്.
പക്ഷേ ടെൻഷനടിക്കാൻ ഇഷ്ടപ്പെടാതെ എത്രകാലം?
എന്തു ചെയ്യും?

5:35 PM  
Blogger Kumar Neelakandan © (Kumar NM) said...

രസകരം. അപ്പോൾ പട്ടാളക്കഥകൾ ഇനിയും ഉണ്ടാകും അല്ലേ?

6:41 PM  
Blogger Kalesh Kumar said...

പ്രിയ ചേതന, :) യാതൊരു ടെൻഷനുമില്ലാത്ത മനുഷ്യരെ കാണണമെങ്കിൽ ശവപറമ്പിൽ പോകണമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.എനിക്ക് ഓഫീസിലും സ്വകാര്യ ജീവിതത്തിലും പലതരം ടെൻഷനുകളും ഉണ്ട് - അതിന്റെയർത്ഥം 24 മണിക്കുറും ടെൻഷനും കൊണ്ട് നടക്കുന്ന ജീവിയാണ് ഞാ‍ൻ എന്നല്ല. ടെൻഷനിൽ നിന്നും സ്റ്റ്റസ്സിൽ നിന്നും ഒക്കെ ഒരു മോചനത്തിനായി മനുഷ്യൻ പല കാര്യങ്ങളും ചെയ്യില്ലേ? ഉദാ: പാട്ട് കേൾക്കുക, ഇഷ്ടമുള്ള പ്രിയപ്പെട്ടവരോട് സംസാരിക്കുക, എന്തേലുമൊക്കെ മനസ്സിനു പിടിക്കുന്നത് വായിക്കുക - അങ്ങനെയൊക്കെയല്ലേ?

തലപെരുത്തിരിക്കുന്ന സമയത്ത് വീണ്ടും തലപെരുപ്പിക്കുന്ന സംഭവങ്ങൾ വായിച്ചാൽ എങ്ങനെയിരിക്കും?

ടെൻഷനടിപ്പിക്കാനും കരയിപ്പിക്കാനും വളരെ എളുപ്പമാണ് - ഞാൻ മനസ്സിലാക്കിയിടത്തോളം.(ഞാൻ ഒരു വിവാദത്തിന് തിരി കൊളുത്തുകയല്ല. എന്റെ എളിയ അഭിപ്രായം പറഞ്ഞെന്നെയുള്ളു. ആരെയും കുറ്റപ്പെടുത്തുകയോ കുറച്ചുകാണിക്കുക്യ്ൊ അല്ല) മറ്റൊരാളെ ചിരിപ്പിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. അതിനു കഴിവുള്ളവർ ഈ ലോകത്തും നമ്മുടെ ബൂലോഗത്തും വളരെ കുറവാണ്. ദൈവദത്തമായ കഴിവുകൾ ഉള്ളവർ അത് വിനിയോഗിക്കണം. ഞാൻ അത്രയേ ഉദ്ദേശിച്ചുള്ളു.

അതുകൊണ്ട്,െൻഷനടിക്കാൻ ഇഷ്ടപ്പെടാതെ എത്രകാലം എന്നു ചോദിച്ചാൽ കഴിയുന്നിടത്തോളം കാലം എന്നേ പറയാനുള്ളു! :) ചിരിക്കൂ.. ചിരിപ്പിക്കൂ...

9:43 PM  
Blogger Visala Manaskan said...

:)

8:37 AM  
Blogger പാപ്പാന്‍‌/mahout said...

:)

വെള്ളാനീ, എന്താണ് “മഖൻസിങ്ങിന്റെ മരണം”? ആരെഴുതിയതാണ്?

9:02 AM  
Blogger പാപ്പാന്‍‌/mahout said...

(പ്രിയാ, ഞാൻ സീരിയസ് ആയിട്ടു ചോദിച്ചതായിരുന്നു. ഉത്തരത്തിനു നന്ദി. ഞാൻ വായിച്ചിട്ടില്ലാത്ത കാക്കത്തൊള്ളായിരം കഥകളിലൊന്നു്.)

9:45 AM  
Blogger അതുല്യ said...

കലേഷേ, ചിരി ഒരു രിലാക്സിഗ് തെറാപ്പിയാണു എന്നാണു ഇപ്പോൾ കണ്ടുപിടീച്ചിരിക്കുന്നതു. എന്നിട്ടും, ടീച്ചർ ഇല്ലാത്ത നേരത്തു, ക്ലാസ്സിൽ ചിരിച്ചു വർത്തമാനം പറഞ്ഞതിനു, ഫൈൻ അടിച്ചു, രക്ക്ഷിതാക്കളെ വിളിപ്പീക്കുന്ന സ്കൂളുകാർ. അതു കൊണ്ടു വളർന്നു വലുതാവുന്ന അവർ, ചിരിച്ചാ‍ൽ, ചിരിപ്പിച്ചാൽ,എന്തൊക്കെയോ നഷ്ടപെട്ടു പോകുമെന്നോ, കുറഞ്ഞു പോകുമെന്നോ കരുതുന്നു. ജീവിതം എന്നാ‍ൾ ഒഫീസിൽ പോയി ശമ്പളം വാങ്ങുക എന്നതായീ മാത്രം ഒതുങ്ങുന്നു ചിലർക്ക് എന്നു എനിക്കു ചിലപ്പോ തോന്നാറുണ്ടു. കലേഷിനു കുറച്ചു കാലം കൂടി ചിരിക്കാം, കല്യാണം കഴിച്ചിട്ടില്ലല്ലോ അല്ലേ??


Priyan: I cannot read your name correctly first of all. Priya or priayan or priyavellany. When i decide to write my service stories, i cannot indulge in reading books and tell some of my dept. drivers to act like a character in the book.

പിന്നെ ഒരു വാടക വീടോ, ഒരു ആനയോ ഒക്കെ മനസ്സിൽ കണ്ട്‌, "സന്മൻസ്സുള്ളവർക്കു സമാധാനവും", "പായിക്കര പാപ്പാനും" ഒക്കെ രണ്ടര മണിക്കൂർ സിനിമയാക്കുന്ന ആൾക്കാരേ കുറിച്ചു പ്രിയനു എന്താണു പറയാനുള്ളത്‌? ബക്കറ്റിൽ ഉള്ളത്‌, വെള്ളാനി പരിസരത്തു എറിയാൻ അല്ലേ കൂടുതൽ എളുപ്പം? വാക്കത്തീടെ മൂർച്ച അവനവന്റെ വാഴയിൽ നോക്കിയാ പോരെ? എന്നിട്ട് ബാക്കി സമയമുണ്ടെങ്കിൽ വരമൊഴി പഠിച്ചു മലയാളത്തിൽ എഴുതുക. നമുക്കു ഒരു സക്കറിയ-ബാ‍ൾച്ചന്ദ്രൻ ചുള്ളികാടോ ഒക്കെ പോലെ ആവണ്ടെ?

10:10 AM  
Blogger SunilKumar Elamkulam Muthukurussi said...

Nice one. boolOkatthil aksharatthetukaL dhaaraaLam varunnath~ panTatthe pathraadhipadharmmam Ormmippikkunnu.(Proof reading!)

10:12 AM  
Anonymous Anonymous said...

thanks for changing the blog skin.u write well.hope u will try poems for Jo.

11:22 AM  
Blogger 5689 said...

zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes

7:15 AM  
Blogger yanmaneee said...

nike air max 97
nike air max 95
nike flyknit
supreme
golden goose outlet
off white clothing
nike shox
golden goose
birkin bag
supreme clothing

3:26 PM  

Post a Comment

<< Home