Sunday, October 02, 2005

നമ്മൾ മറന്ന ഗാന്ധിജി

ഒരു പ്രാവാസി ഇന്ത്യൻ എന്ന നിലയ്ക്കു, എനിക്കു തോന്നി ഇന്നത്തെ പോസ്റ്റ്‌ ബ്ലൊഗിൽ ഗാന്ധി മുത്തശ്ശനെ കുറിച്ചാവാം എന്ന്.
നന്മ, അഹിംസ എന്നിവ ഒക്കെ ഒരു ഓർമ മാത്രമായീ അവശേഷിച്ച ഈ കാലഘട്ടത്തിൽ, ഇതാ ഒരു ഗാന്ധി ജയന്തി കൂടി എത്തിയിരിക്കുന്നു.(ചിലർ ഇതു അറിഞ്ഞതു, റ്റി.വി. ചാനുലുകാർ നാട്ടിലെ അവധി ദിനം മുതൽ എടുക്കാൻ ഇടക്കു ഇടക്കു “ഒക്ടോ. 2, ഗാന്ധി ജയന്തി ദിന പരിപാടികൾ“എന്നു ആയിരം തവണ മുറവിളികൂട്ടീയപ്പോൾ ആവാം.)
നമ്മുടെ രാഷ്ട്രത്തിന്റെ ആൽത്മാവും, പിന്നെ രാഷ്ട്രപിതാവും ആയിതീർന്ന ഗാന്ധിജി, കാലത്തിന്റെ കുത്തൊഴിക്കിൽ, പ്രഭാഷണ പരമ്പരകൾക്കുള്ള ഒരു വിഷയവും, ഗവൺമേന്റ്‌ സൌധങ്ങളുടെ മുഖ്യ കവാടത്തിലെ ഒരു അലങ്കാര പ്രതിമയുമായി മാത്രം മാറിയിരിക്കുന്നു എന്നു എനിക്കു ചിലപ്പോ തോന്നറുണ്ട്‌. പുതിയ തലമുറക്കും ഗാന്ധിജിയെ കുറിച്ചുള്ള അറിവു ഒരു പക്ഷെ ഇതു തന്നെ ആവാം. വീട്ടിൽ ഒരു മുത്തശ്ശനൊ, മുത്തശ്ശിയോ ഇല്ലാത്ത കുറവുാണു ഇതു എന്നും എനിക്കു തോന്നായ്കയില്ല.
ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ, പാവപ്പെട്ടന്റെയും കർഷകന്റെയും ഇന്ത്യ, ഗ്രാമങ്ങളിൽ ആത്മാവുള്ള ഇന്ത്യ ഒക്കെ, നമുക്കു കൈവിട്ടു പൊയിരിക്കുന്നു. സമധാനം വിദൂരമായ ഒരു സ്വപ്നം മാത്രമായിരിക്കുന്നു. എങ്ങും കാലുഷ്യം, മത വർഗീയ കലാപങ്ങൾ, വിഘടന വാദം, ചിദ്രങ്ങൾ, യുധ്ദം എന്നിവ മാത്രം. ഇന്ത്യയുടെ ആത്മാവു കീറി മുറിക്കപെട്ടിരിക്കുന്നു, നോവുന്നു, കണ്ണീരൊലിക്കുന്നു. മനുഷ്യ തലകൾ സ്വത്തുകൾക്കും, മറ്റു ഒരു ശരാശരി മനുഷ്യന്റെ വ്യർത്ഥ വ്യാമോഹങ്ങൾക്കുമായി അറ്റു വീഴുന്നു ഇവിടെ. ഒരു പക്ഷെ എവിടെയൊ ഇരുന്നു ആ മഹാത്മാവിന്റെ ആത്മാവു കണ്ണീർ വാർക്കുന്നുണ്ടാവും. ആത്മാവുകൾ നിലനിൽക്കുന്നു എന്ന ഒരു വിശ്വാസം നമ്മളിൽ ആർകെങ്കിലും ഉണ്ടെങ്കിൽ, തീർച്ചയായും ആ കണ്ണീരിന്റെ ചൂടു നമ്മളുടെ മനസ്സിൽ പതിയണ്ടേ? ആ കണ്ണീരു നമ്മള്ളോടു ചോദിക്കുന്നില്ലേ നേടിയ സ്വതന്ത്ര്യം കൊണ്ടു നമ്മൾ എന്തു ചെയ്ടു എന്നു? വീഴിത്തിയിട്ട തലകളുടെ എണ്ണം കാട്ടി കൊടുത്താൽ മതിയോ?
അതിവേഗം ബഹുദൂരം എന്നൊക്കെ നമ്മടെ തലസ്താനത്തു, ശീതികരിച്ച മുറിയിൽ ഇരുന്നു കോള കുടിക്കുമ്പോൾ പറഞ്ഞു കൊഴുപിച്ചു, സൂത്രത്തിൽ, സ്വാതന്ത്ര്യം എന്ന ചീട്ടു മാത്രം കൈയിൽ പിടിച്ചു, ഭരണം നിങ്ങൾ ആയിക്കോ എന്നല്ലേ മറ്റു ബഹുദേശ കുത്തക മുതലാളികളുമായീ കരാറിൽ ഒപ്പിടൂമ്പോൾ പറയുന്നതു നമ്മുടെ രാഷ്ടീയ് നേതാക്കന്മാർ?
സമാധന പൂർണമായ ഐശ്വര്യ പൂർണമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അതിവേഗം ബഹുദൂരം എന്നൊക്കെ പറഞ്ഞ്‌, പരീക്ഷിച്ചു, തോൽ-വി നുണയുമ്പോൾ “ഇന്ത്യ“ എന്ന രോഗിക്കു നമ്മൾ, അസുഖം അറിയാതെ ചെയ്യുന്ന ചികിൽസ ചെയ്ത അവസ്ത ആവുന്നു. പിന്നെ ഇവർ ചെയ്യുന്നതു, ഒരു പക്ഷെ അവസ്ഥ മാറിയാലൊ എന്നു കരുതി, വീണ്ടും നമ്മളെ പിഴിഞു, ഒരു ഇലക്ഷൻ തട്ടികൂട്ടി നടത്തി, ചിലർ ഭരിക്കാൻ തുടങ്ങുമ്പോൾ നമ്മൾ പിന്നെയും അറിയുന്നു, ഇന്ത്യക്കു കോളറ മാറി, ക്യാൻസർ വന്നിരിക്കുന്നു എന്ന്!!!
ഒരു ഒറ്റപെട്ട ചിന്തകൊണ്ടൊന്നും രാജ്യം രക്ഷപെടുകയോ,നമ്മുടെ സഹോദരങ്ങൾ കൊല്ലപ്പെടാതിരിക്കുകയൊ, സഹോദരികൾ മാനഭംഗപെടതിരിക്കുകയോ ഒന്നുമില്ലാ എന്ന ഒരു തിരിച്ചറിവു എനിക്കില്ലാതില്ലാ, എങ്കിലും, ഒരു സമാനഹൃദയമുള്ള ഒരു കൂട്ടായ്ംക്കു ഒരുപാടു ചെയ്യാൻ ആവില്ലേ?
ഒന്നുമില്ലങ്കിൽ വീട്ടിലുള്ള കുഞ്ഞുങ്ങൾക്കു ഗാന്ധിജി എന്നുള്ള ഒരു മഹവ്യക്തി ഉണ്ടായിരുന്നു എന്നും,ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചുക്കാൻ അദ്ദെഹത്തിന്റെ കൈയിൽ ആയിരുന്നുവെന്നും, അദ്ദേഹം “My Experiements with Truth“എന്ന ഒരു മഹത് ഗ്രന്ഥം എഴുതിട്ടുണ്ടെന്നും , അടുത്ത വേനൽ അവധിക്കു നിനക്കു വാ‍ങി തരാം എന്നെങ്കിലും കുറഞ്ഞ്‌ പക്ഷം നമുക്കു പറഞ്ഞു കൊടുത്തൂടെ?

18 Comments:

Blogger Visala Manaskan said...

This comment has been removed by a blog administrator.

1:59 PM  
Blogger അതുല്യ said...

വായിച്ചവർക്കു നന്ദി,അഭിമാനo കൊണ്ടവർക്കും. പക്ഷെ, മതത്തേ തൊട്ടുള്ള കളി വേണ്ടട്ടൊ വിശാല മനസ്സ്കക്കാ. അതു പടർന്നാൽ, അതു തീയായ്‌ മാറുകയും, പിന്നെ പടരുകയും, തീയായതു കൊണ്ടു അതിനു മതമോ, ഭാഷയോ അറിയാത്തതു കൊണ്ടും, അതിനെ, "തീ സാറെ" എന്നോ, "മിസ്റ്റർ തീ എന്നോ" ഒക്കെ വിളിച്ചാലും, എല്ലാം തീർത്തു, എരിച്ചു ചാമ്പൽ ആക്കിയേ അടങ്ങൂ. നമുക്കു മതം വച്ചുള്ള കളി ബ്ലൊഗിൽ വേണ്ട.(ലാഭം ഇല്ലലോ). അതു കൊണ്ടു ദയാവായീ മാമ്പഴം എറിഞ്ഞു വീഴ്തുമ്പോൾ കിളി കൂടെ ചിറകൊടിഞ്ഞു വീഴാതെ നോക്കുക.

2:21 PM  
Blogger അതുല്യ said...

This comment has been removed by a blog administrator.

2:21 PM  
Blogger Visala Manaskan said...

യ്യോ.. അങ്ങിനെയൊക്കെ വ്യാഖ്യാനിക്കപ്പെടാമോ ഇത്‌. ഔസേപ്പുണ്യാളന്റെ മുൻപിലൂടെ കുരിശു വരക്കാതെ ഒരിക്കൽ പോലും കടന്നുപോകാത്ത ഞാൻ ഒരു 'കുഞ്ഞുതമാശയിൽ' കൂടുതൽ ഒന്നും ഉദ്ദേശിച്ചിട്ടില്ല.

2:37 PM  
Blogger ചില നേരത്ത്.. said...

അതുല്യ..
ആ കമന്റ്‌ delete ചെയ്തത്‌ നന്നായി..എവിടെയോ കല്ല് കടിച്ചപോലെ..വിശാലമനസ്കാ..പല കമന്റുകളും പല ബ്ലോഗുഗളിൽ നിന്നും delete ചെയ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ വിഷമിക്കേണ്ട..
-ഇബ്രു-

3:03 PM  
Blogger Visala Manaskan said...

കൂടുതൽ വിഷമങ്ങൾ ഉണ്ടാകേണ്ട എന്നുവച്ച്‌ ഞാൻ തന്നെയാണത്‌ ഡിലീറ്റ്‌ ചെയ്തത്‌. എനിവേ, സോറി.

3:12 PM  
Blogger അതുല്യ said...

ഞാൻ ഒരു 'കുഞ്ഞുതമാശയിൽ' ഉദ്ദേശിച്ചാണു പാറഞതു, “മാമ്പഴം എറിഞ്ഞു വീഴ്തുമ്പോൾ കിളി കൂടെ ചിറകൊടിഞ്ഞു വീഴാതെ നോക്കുക“ എന്നു. സാരമില്ലാ. തമാശ എനിക്കു മനസ്സിലായീ.

3:15 PM  
Blogger Kalesh Kumar said...

അതുല്യ ചേച്ചി, നന്നായി! വിഷയം വളരെ സീരിയസ്സാണ്.
എല്ലാ ഭാരതീയർക്കും ഗാന്ധിജയന്തിദിനാശംസകൾ. ഒന്നുമില്ലെങ്കിലും കാക്കകൾ ‌‌“ഡാഷ്” ചെയ്ത് നാശമാക്കിയ ഗാന്ധിപ്രതിമകളെല്ലാം ഇന്നലെ കഴുകി വൃത്തിയാക്കിയിട്ടുണ്ടാകുമെന്ന കാര്യം ഓർത്ത് നമ്മുക്ക് സന്തോഷിക്കാം!

ഒരു ചെറിയ തമാശ പറഞ്ഞോട്ടേ? ഇത് തമാശയായിട്ട് മാത്രമേ എടുക്കാവൂ! കുട്ടിക്കാലത്തെ ഒരു ഓർമ്മ :

മഹാത്മാ ഗാന്ധി
പുഴയിൽ പോയി നീന്തി
മണ്ണിൽ പോയി പൂന്തി
ഞാൻ പോയി മാന്തി
നോക്കുമ്പോൾ ഗാന്ധി!

4:13 PM  
Blogger ചില നേരത്ത്.. said...

അതുല്യ..
പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു.ഓർമകൾ പുതുക്കുവാനുപകരിച്ചു. ടി വിയിൽ ഗാന്ധിജയന്തി പരിപാടികളെ കുറിച്ച്‌ പരസ്യങ്ങൾ കണ്ടപ്പോൾ ഒരു പതിവില്ലായ്മ തോന്നി. ഒക്ടോബർ 2 ഇക്കുറി ഞായറാഴ്ചയാണെന്ന് പിന്നീട്‌ ആണ്‌ മനസ്സിലായത്‌.
-ഇബ്രു-

4:25 PM  
Blogger സു | Su said...

അവസാനം പറഞ്ഞു നിർത്തിയ വാക്കുകൾ നന്നായി. എന്തു വികസനവും സ്വന്തം വീട്ടിൽ നിന്നു തുടങ്ങുന്നതാ നല്ലത്.

10:54 PM  
Blogger പാപ്പാന്‍‌/mahout said...

My Experiments വാങ്ങിക്കൊടുത്താലും ഒട്ടുമിക്കവാറും കുട്ടികൾ അതു വായിക്കുവാനോ, അതു വായിച്ച്തുകൊണ്ടുമാത്രം ഒരാളെൻകിലും ഒരു ഗാന്ധിയനാകാനോ പോകുന്നില്ല. ഗാന്ധിജിയെപ്പറ്റി കുട്ടികൾക്കു പറഞ്ഞുകൊടുക്കണമെൻകിൽ കുറച്ചുകൂടി light ആയ എന്തെൻകിലുമാകും നല്ലത്. (ഒരു കാര്യം കൂടി -- ടി പുസ്തകം (Experiments) സൌജന്യമായി വെബ്-ൽ കിട്ടും)

8:33 AM  
Blogger viswaprabha വിശ്വപ്രഭ said...

test

12:25 AM  
Blogger Unknown said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:16 PM  
Blogger Unknown said...

The Seahawks and Cardinals Nike Air Max 90 played to a messy 6-6 tie in Sunday night’s matchup. Their tie marks the first time wholesale nfl jerseys since the NFL instituted overtime in 1974 that two teams have played Nike Air Max 2015 Shoes to a 6-6 tie, and it also marks the Nike Roshe Run lowest-scoring tie in NFL Jerseys the overtime era.

The Cardinals seem to have a history Nike Free Run with the cheap nfl jerseys 6-6 tie dating back to their time in St. Louis, however, nfl jerseys store as ESPN’s stats team pointed out.

6:53 PM  
Blogger Unknown said...

zzzzz2018.5.24
moncler jackets
dsquared
moncler online outlet
valentino shoes
coach outlet online
nike outlet
michael kors uk
coach outlet
polo ralph lauren
louboutin shoes

5:03 AM  
Blogger Unknown said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:23 PM  
Blogger naila akifa said...


Thank you, the article is very petrifying

Tips Paling Ampuh Untuk Pengobatan Meningitis
Tips Untuk Menormalkan Kanker Kelenjar Getah Bening
Obat Herbal Radang Selaput Dada
Cara Mengobati Anyang-anyangan
Obat Cedera Patah Tulang

8:23 AM  
Blogger yanmaneee said...

coach outlet
nike air max 95
adidas tubular
moncler
nike react
jordan 11
off white nike
supreme hoodie
nike foamposite
supreme clothing

3:15 PM  

Post a Comment

<< Home