പ്രവാസിയുടെ ധൈര്യം !!!!
ഓഫീസിൽ ഉച്ച്ക്കു ഊണു കഴിച്ച ശേഷം ഞാൻ നോക്കിയപ്പോ എല്ലാരുടെയും ഇന്റെർകൊം അടിക്കുന്നു. ആദ്യം ഫോൺ എടുത്ത ജോസെഫ് പറഞ്ഞു "ജി.എം വിളിക്കുന്നു എന്ന്. ഇതു പറയുമ്പോൾ തന്നെ, എല്ലാ സ്റ്റാഫിനും വിളി വന്നു. ചില സ്റ്റാഫിനേ വിളിച്ച് ഇടക്കു കുശലം ചോദിക്കുക പതിവാണു അയാൾ. അതിനു വേണ്ടീ തന്നെ ജി.എം ബാത് റൂം ഇൽ പോകുന്ന സമയം ഫോട്ടോസ്റ്റാറ്റ് മഷീനിലൊ ഫക്സ് മഷീനിലൊ ഒക്കെ പേപ്പർ വച്ചുകാത്തിരിക്കുന്ന സ്റ്റാഫും ഉണ്ട്. ഇവർക്കു അയാളുടെ ഒരു ഗുഡ് മോർനിംഗ് പോലും ഒരു ഇൻക്രിമന്റ് കിട്ടിയ സന്തോഷം പോലെ ആണു. പക്ഷെ ഇന്നു ഇപ്പോ ഈ സർവമത പ്രാർതന പോലെ എല്ലാരെയും വിളിച്ചുള്ള യോഗം, അതും ഉച്ചക്കു എന്തിനു വേണ്ടി???
വല്ല കമ്പനി പൂട്ടുന്നു എന്നുള്ള അറിയിപ്പിനാവുമോ? ദൈവമേ എന്നു ചിലർ വിളിച്ചില്ലാ എന്നേ ഉള്ളൂ.
“ സെന്റ്രൽ സെർവർ ഇൽ നിന്നു ആരെങ്കിലും സ്റ്റാഫന്മാർ MSN ഇൽ ചാറ്റ് ചെയ്ത സമയവും, പേപ്പറുകൾ വായിച്ച സമയവും, സൈറ്റിൽ പോയി മക്കൾക്കു പ്രോജക്ട്റ്റ് കാര്യങ്ങൾ ഒക്കെ പ്രിന്റ് എടുത്തു കൊടുത്ത സമയവും ഒക്കെയുള്ള ഒരു ഡീറ്റൈൽ പ്രിന്റ് ഔട്ട് മറ്റൊ ജി. എംന്റെ കൈയിൽ വന്നു പെട്ടു കാണും“” എന്ന തല തിരിഞ്ഞ ബുദ്ധി ആണു എനിക്കു പോയത്.
എന്തായാലും ഉള്ളിൽ ഒരു ഇടി മിന്നൽ എല്ലാർക്കും ഉണ്ടായ്യീ. ഏല്ലാരും ട്ടിക്ക്റ്റ് വാങി സിനിമക്കു കയറുന്ന് പോലെ അകത്തേക്കു ചെന്നു. ചിലർ കൂടുതൽ പരിചയം ഭാവിച്ച് കുശലം പറഞ്ഞു. ചിലർ പറയാതെ ചിരിച്ചു പരുങി നിന്നു.
ജി.ഏം എല്ലാരോൊടും ആയി പറഞ്ഞു " ഈ കമ്പ്യുട്ടർ വളരെ ഒരു തമാശക്കാരൻ അല്ലേ“? “ സമയം പോയില്ലെങ്കിൽ ഇതു പോലെ നമ്മളെ സഹായിക്കുന്ന മാറ്റൊന്നു ഇല്ലാ അല്ലെ?“” “എത്ര വേഗം നമ്മൾ ദൂരങ്ങൾ താണ്ടി കാര്യങ്ങൾ കൈ മാറുന്നു? “
എനിക്കു ഉറപ്പായീ, എന്നെയും കൂട്ടത്തിൽ ചേർത്തു, വാർനിംഗ് ലെറ്റ്റ്റർ തരും, ഒപ്പൊം ഇൻന്െർനെറ്റ് ബില്ലും തരും, കാരണം ഒരു 15 MSN chat window എങ്കിലും ഞൻ എപ്പോഴും തുറന്നു വെക്കാറ് ആണു പതിവു. (എന്റെ CV യിൽ എഴുതിയ "multitasking capability" വെറേ മറ്റു ഒന്നുമല്ലാ!! ) എന്നാലും, എന്റെ തല മണ്ട ഇയാൾടെ മനസ്സു അറിഞ്ഞതിൽ അഭിമാനം പൂണ്ടു. ഏതായലും, എല്ലാരും സകല ദൈവങ്ങളെയും പിന്നെയും ഒന്നു കൂടി വിളിച്ചു ബുദ്ധിമുട്ടിച്ചു കാണും.
ജി.ഏം തുടർന്നു “” ഇന്നു എനിക്കു വളരെ സന്തോഷമുള്ള ദിവസമാണ്“ (എന്റെ മനസ്സിൽ പൊന്തി വന്ന ആദ്യ ചോദ്യം, “ഭാര്യക്കു നാട്ടിലെക്കു ടിക്കറ്റ് വാങ്ങിയ വിശെഷം ഒന്നും പറഞ്ഞു കേട്ടില്ലല്ലൊ? )പിന്നെ പറഞ്ഞു “H.O ഇൽ നിന്നു എന്നെ അമേരിക്കയിലേക്കു വിടുന്നു, കമ്പ്നിയുടെ പൂരോഗതി നമ്മൾക്ക് ഫലം ചെയ്യും“ ഒരു മാസം ഞാൻ ഉണ്ടവില്ലാ.” (പ്ട്ടിക്കു രോമം വന്നാൽ ബാർബർക്കു എന്തു ഗുണം എന്നു അവിടെ കൂടിയ ചിലർ എങ്കിലും ഓർത്തു കാണണം. ) ജി. എം പിന്നെയും തുടർന്നു, “ ഇന്നു ഞാനും ലൊജിസ്റ്റിക്ക് മാനേജർ ഉം ആയീ ഈടെ തുറന്ന ഹോട്ടെലിൽ പോയിരുന്നു“ “ യു സീ, ഇറ്റ് വാസ് എ വണ്ടറുഫുൽ ലഞ്ച്. ഐ വാസ് നെവർ ഹാപ്പി ലൈക്ക് തിസ് ബിഫോർ വിത്ത് എ ഹൊട്ടൽ, അതു കൊണ്ടു ഞാൻ നിങ്ങളെ കുറച്ചു തമാശ എന്റെ ഈമൈയിൽ ഇൽ വന്നതു പറഞ്ഞു കേൾപ്പിക്കാൻ വിളിപ്പിച്ച്താണു. (വണ്ടറുഫുൽ ലഞ്ച്‌ഇന്റെ വിവരം ഏമാൻ നാളെ രാവിലെ അറിയുമ്ന്നു ഞാൻ മനസ്സിൽ പറഞ്ഞു.)
ഹാവൂ.............. ട്രെയിനിലെ ബാത്രൂം ഒഴിഞ്ഞ കിട്ടി കയറിയ പ്രതീതി എല്ലാരുടേയും മുഖത്തു വന്നു. അങ്ങനെ ജി.ഏം കമ്പ്യൂട്ടർ തുറന്നു അയാൾക്കു ഇടക്കാലത്തു വന്ന് കുറെ തമാശകൾ പറഞ്ഞു തുടങ്ങി. ഇടയിൽ ഹൊ, ഫണ്ണി ഫണ്ണീ ....റൈറ്റ്? എന്നു ചോദിച്ചു കണ്ണു തുറന്നു ഉറങ്ങുന്ന ചിലരെ ഉപദ്രവിച്ചു കൊണ്ടിരുന്നു.
ദൈവമേ ഇയാൾക്കു വട്ടായോ , നട്ടുച്ച്ക്കു വിളിച്ചു , പണ്ടു ഒരിക്കൽ ചന്ദ്രനിൽ മനുഷ്യൻ ആദ്യമായീ കാലുകുത്തിന്നു പറയുമ്പോൾ ഉള്ള വികാരമേ എല്ലാർക്കും ഉണ്ടായുള്ളു ഈ പഴയ ഈമൈൽ തമാശകൾ കേട്ട്പ്പോൾ.
എന്നാലും ചിലർ, തല കുലുക്കിയും, കുമ്പ കുലുക്കിയും അടുത്തു നിൽക്കുന്ന് ആളുടെ തോളെല്ല് പിടിച്ചു അമുക്കിയും ജി.ഏം നോടുള്ള ഐക്യം പ്രഖാപിച്ചു. ചിലർ ഇതിന്റെ print out വേണം എന്ന ചോദ്യം കൊണ്ടു സുഖിപ്പിചു. (ചിരിക്കു പകരം ഇൻക്രിമന്റ് കിട്ടുന്ന സ്ഥലം വേറെ എന്തുണ്ടു? ഏെമാന്മാർ ബ്ലേഡിൽ ആണു പഴം വച്ചു നമ്മുക്കു തരുന്നതു എന്നു എത്ര പേർക്കറിയാം?)
ഏതായാലും ജി.ഏം ന്റെ മുറി ഒരു തെങ്കാശി പട്ടണം സിനിമ ഓടുന്ന തീയറ്റർ പോലെ ആയീ.
ഞാൻ കുറെ നേരമായീ നോക്കുന്നു ഫ്രാൻസിസ് മാത്രം ഒരു ഭാവഭേദം ഇല്ലാതെ നിൽക്കുന്നു. ഏന്തെങ്കിലും പ്രശ്നം ഉള്ളതായീ അറിവില്ല.
ജി.ഏം ചിരിച്ചു നിവർന്നു ഉടനെ ചോദിച്ചു, “ഫ്രാൻസിസ് , വാറ്റ് ഇസ് റോങ് വിത് യു? ആർ യു ഓ ക്കെ? കമോൺ മൈ ബോയ്, സീ ഓൾ ആർഹാപ്പി ആൻഡ് ലാഫിംഗ് ഔട്ട് ഒൻ മൈജൊക്ക്,“ യു ടോണ്ട് ഫീൽ ലൈക്ക് ലാഫിംഗ്? വൈ? “
ഫ്രാൻസിസ് തല അൽപം ചെരിച്ചു, ഒരു കോടിയ ചിരി വരുത്തി, ശബ്ദം കുറച്ചു പറഞ്ഞു,
“സർ, ഐ അം ലീവിംഗ് ദ് ജോബ് ദിസ് വീക്കെണ്ട് ആൻഡ് മൈഗ്രേറ്റിംഗ് റ്റു കാനഡ എന്ന്!! “
ഇതു കേട്ടതും ജി.ഏം വല്ലതായീ എങ്കിലും പാലത്തീന്നു വെള്ളത്തിൽ വീണാൽ നീന്താൻ ഇറങ്ങീന്നു പറയുന്നതാണല്ലോ കൂടുതൽ സുഖം എന്നു അയാൾക്കും അറിയാമായിരിക്കാം. എന്നിട്ടു മറുപടി പറഞ്ഞു, “ ഹൊ, സൊ യു ആർ ഓൽസൊ ഫ്ലൈിംഗ് ലൈക്ക് മി റ്റു അമേരിക്ക നെക്സ്റ്റ് വീക്? “
ജി. ഏം തന്നെ റൂമിൽ വിളിച്ചു വെട്ടിക്കോളാൻ തന്ന വാക്ക്ത്തി മൂർച തീരുംവരെ വെട്ടാൻ തന്നെ ഭാവിച്ചാവണം ഫ്രാൻസിസ്ന്റെ മറുപടി, “ നൊ സർ, സി , ദിസ് റ്റൈം ഐ ആം റ്റ്രിയിങ് എ ട്രെയിൻ ജേർണീ ന്നു “” !!
ഇപ്പോഴാണു ശരിക്കും ഉള്ളീന്നു ചിരി വന്നതു. പക്ഷെ ചിരിക്കാൻ പറ്റില്ലലോ, മിഗ്രേഷൻ പെർമിറ്റ് ഫ്രാൻസിസിനു അല്ലെയുള്ളു .
(ഇൻഡികെറ്റർ : ഏതു ഒരു പ്രവാസിക്കും, ഇവിടെ എത്തി പെട്ടാൽ, പിന്നെ കുറച്ചു കഴിയുമ്പോൾ (പശുവിന്റെ കടിയും കിളിയുടെ വിശപ്പും തീർന്നാൽ) സ്പോൻസർ ഒരു വില്ലനും, അയാളുടെ കുപ്പായം ജി.ഏം ഉം ആയി മാറുന്നു. അപ്പോ സ്പോൻസർഷിപ്പ് എന്ന വില്ലനെ കൊന്നാൽപ്പിന്നെ കുപ്പായത്തെ പെടിക്കണ്ടല്ലോ!!)
10 Comments:
ഇനിയിപ്പോ ജി. എം .അങ്ങോട്ട് തെറ്റിക്കിട്ടിയാൽ കുറെ പോസ്റ്റുകൾ ഒന്നായിട്ടിങ്ങ് പോരട്ടെ. :)
സു: വെള്ളത്തിൽ ജീവിക്കുമ്പോൾ ചീങ്കണ്ണിയെ ശ്ത്രുവാക്കാൻ പാടില്ലല്ലോ. ആ ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിൽ മാത്രമാണു ഇവിടെ പ്രാവാസികൾ ജീവിക്കുന്നത്.
ചേച്ചീ, അടിപൊളി! :)
പ്രവാസജീവിതത്തിന്റെ തമാശകൾ ഇനിയും പോരട്ടേ! രാവിലെ തലചുടുപിടിച്ചിരിക്കുകയായിരുന്നു! ഇങ്ങനത്തെ stress busters ഇനിയും പോസ്റ്റ് ചെയ്യണേ!
അതുല്യ: :-) രാവിലെ ഉറക്കമെഴുന്നേറ്റവഴിയാണിതു വായിച്ചത്. ചിരിച്ചു മനസ്സു തെളിഞ്ഞു ദിവസം തുടങ്ങാൻ സഹായിച്ചതിന് നന്ദി. ഓഫീസ്കഥകളുടെ സീരീസും, ഉപയോഗിക്കുന്ന അലൻകാരങളും ഗംഭീരം...
ബി.ബി.സിയുടെ ഓഫീസ് (http://www.bbc.co.uk/comedy/theoffice/) കണ്ടതിനു് ശേഷം ഓഫീസ് തമാശകളെ കുറിച്ചോർക്കുന്നത് ഈയിടെ അതുല്യയുടെ ബ്ലോഗുകളിലൂടെയാണു്. എന്റെ ഓഫീസിൽ തമാശകളില്ല; അതോ ഞാനാണോ ഇനി വലിയൊരു തമാശ?
ഇന്നലെ എന്റെ ഒരടുത്ത സുഹൃത്ത് ചോദിച്ചിരുന്നു. അതുല്യയുടെ ബ്ലോഗ് എങ്ങനെ എന്ന്.
ഞാൻ പറഞ്ഞു എനിക്കറിയാവുന്ന ഭാഷയിൽ വായിച്ചു തുടങ്ങട്ടെ എന്നിട്ടു പറയാം.
ഇന്ന് നാളെ ആ സുഹൃത്തിനെ കണ്ടാൽ ആദ്യം പറയും.
അതുല്യയുടെ ബ്ലോഗ്, പ്രത്യേകിച്ചും ഈ പോസ്റ്റ് അതുല്യം എന്ന്.
(ഈ “പശുവിന്റെ കടി, കിളിയുടെ വിശപ്പ്” പ്രയോഗം മനസ്സിലായില്ല)
പരീക്ഷണം
സത്യം പറയൂ അതുല്യേച്ചി, ശരിക്കു് നടന്നതാണോ? ഏതായാലും കലക്കി!
എന്റെ ആപ്പീസിൽ നടന്ന ഒരു സംഭവം ഓർമ്മ വന്നു:
മദ്രാസിലിരുന്നു് മാനേജർ വീക്‌ലി കോൾ നടത്തുന്നു. അപ്പുറത്തുള്ളതു് ട്രിച്ചി സൈറ്റിലുള്ള എഞ്ജിനിയർ ആണു്.
സംസാരിക്കേണ്ട കാര്യങ്ങൾ കഴിഞ്ഞപ്പോൾ മാനേജർ ചോദിച്ചു:
“എന്താ, നിന്റെ ശബ്ദം വരാൻ ഒരു ഡിലേ? കുറേ അകലെയിരുന്നു് വിളിക്കുന്ന പോലെ?”
“അതിനൊരു കാരണമുണ്ടു് സാർ. ഞാൻ ഇപ്പോൾ അമേരിക്കയിലാണു്. പുതിയ കമ്പനിയിൽ കയറി. പേടിക്കണ്ടാ, എന്റെ റസിഗ്നേഷൻ ലെറ്റർ പോസ്റ്റൽ ആയി അയച്ചിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ പറഞ്ഞാ മതി. വേറെ കോപി അയച്ചുതരാം”
zzzzz2018.8.31
nike outlet
adidas superstar
ugg boots
oakley sunglasses wholesale
canada goose outlet
coach outlet online
pandora
uggs outlet
adidas outlet
christian louboutin shoes
Post a Comment
<< Home