അതു അങ്ങു ദൂരേയല്ലേ..........................................
ഇന്നലെ ഓഫീസ് യാത്രയ്കിടയിലാണു, ഭൂമികിലുക്കം വാർത്ത കേട്ടതു റേഡിയോ വഴി. "ഇന്ത്യയിൽ" എന്നു മാത്രമാണു സിഗ്നൽ ലൈറ്റ് പച്ചയായ തത്ര പാടിൽ കേൾക്കാൻ കഴിഞ്ഞത്. വണ്ടി നിർത്തി ഇറങ്ങിയതും ഞാൻ സെക്യൂരിറ്റി ഓടു ചോദിച്ചു,
"എവിടാ ബാബു, ഭൂമി കുലിങ്ങ്യതു?"
വളരേ നിർവികാരമായീ അയാൾ പറഞ്ഞു,
"ഓ, അങ്ങു ദൂരയാ മാഡം, പാക് അധിനിവേശ കാശിമീരിലോ, എൽ. ഓ. സിലൊ ഒക്കെ, നമ്മുക്കു വിഷമിക്കൻ ഒന്നുമില്ല, പാകിസ്താനിലും ഉണ്ടായീന്ന് "(നമ്മൾ വെടി വച്ചിടാതെ കഴിഞ്ഞില്ലേ എന്നു കരുതിയോ ആവോ).
നമ്മൾ എപ്പൊഴാണു ഇങ്ങനെ ആയി മാറിയത്? വീട്ടുചുമരുകൾക്കുള്ളിലെ മരണമോ ആപത്തൊ മാത്രം ഒരു ദുരന്തം ആയി കാണുന്നവർ,അല്ലാത്തതു എല്ലാം ഒരു വാർത്ത മാത്രം ആയിത്തീരുന്നു, പിന്നെ, മറയുന്നു ഒപ്പം, മാഞ്ഞു ഇല്ല്ലാതാവുന്നു.
വറ്റുന്ന നദിയും,
മണലൂറ്റും,
ചന്ദന കൊള്ളയും,
രണ്ടു കഷ്ണം കടലാസ്സു കത്തിച്ചു, കാട്ടു തീയാക്കി മാറ്റി, ചാരം കാട്ടി നമ്മളെ പറ്റിച്ചു, തടി വെട്ടി "വെടുപാക്കലും",
കൊമ്പിനായി മാത്രം ഷോക്ക് അടിപ്പിച്ചു കൊല്ലപെടുന്ന ആനകളും,
കരി മണൽ ഘനനവും,
കുറെശ്ശെ കുറെശ്ശെ ആയി സായിപ്പന്മാർക്കു പതിച്ചു നൽകുന്ന നമ്മുടെ പച്ചതുരുത്തും, ('ലവൻ"മാരുടെ ഭാഷയിൽ പറയുന്ന വിദേശ പങ്കാളിത്തം)
വ്യാജ സ്പിരിറ്റും,
കോളയിലെ വിഷവും,
വാണിംഭത്തിനു ഇരയാവുന്ന നമ്മുടെ പെൺകുട്ടികളും,
നിരപരാധികളേ ഉരുട്ടി കൊല്ലുന്ന പോലീസും,
എല്ലാമെല്ലാം ഇന്നു നമുക്കു ഒരു വാർത്ത എങ്കിൽ നാളെ അതു നമുക്കൊരു "സ്പോൻസേർഡു പ്രോഗ്രാം" ആയി ചാനലുകാർ കാട്ടി തരുന്നു.
നൊമ്പരപെടാനും, കണ്ണീർ വാർക്കാനും ഒന്നുമില്ല, അതു നടന്നതു അങ്ങു ദൂരേയല്ലേ.......
13 Comments:
അതുല്യ ചേച്ചീ,
:( പാക്കിസ്താനിൽ മരിച്ചതും നമ്മുടെ സഹോദരങ്ങൾ തന്നെ. മരിച്ചവരുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ! അവരുടെ ബന്ധുക്കളെ ദൈവം സഹായിക്കട്ടെ!
അത് അവിടെ നിൽക്കട്ടെ. സീരിയസ്സാണല്ലോ വിഷയം.മനുഷ്യൻ ഓഫീസിൽ ടെൻഷൻ പിടിച്ചിരിക്കുമ്പം ഒന്നൂടെ ടെൻഷനാക്കുകയാണോ? തമാശ നന്നായി വഴങ്ങില്ലേ ചേച്ചിക്ക്? എന്താ എല്ലാവരേയും ചിരിപ്പിച്ചാൽ? ആ സൂ-വിനും ഇങ്ങനത്തെ പരിപാടിയുണ്ട്. മനുഷ്യനെ ചിരിപ്പിക്കാനുള്ള കഴിവ് എല്ലാവർക്കും ദൈവം കൊടുക്കില്ല. അതുള്ളവർ മനുഷ്യനെ ടെൻഷനടിപ്പിച്ചാൽ ദൈവം പൊറുക്കില്ല!
ഭൂമി ദേവി ദുഖിതയണോ കോപിഷ്ടയണോ എന്നെനിക്കറിയില്ല എങ്കിലും മനുഷ്യൻ ഭൂമിയോടുകാട്ടുന്ന കൊള്ളരുതായ്കയിൽ ദുഖിച്ചും വേദനിച്ചും പിടയുന്ന ഭൂമിയുടെ മരണവെപ്രാളമാണിതൊക്കെ. ചത്തില്ല ആയുസ് നീട്ടിക്കിട്ടിയെന്നാശ്വസിക്കാം. വിഷം കഴിച്ചാൽ ചാകാത്ത ഭൂമിയെക്കുറിച്ച് നമുക്ക് അഭിമാനിക്കാം.
കലേഷേ, സന്തോഷം നല്ലതു തന്നെ. പക്ഷെ നമ്മുടെ, അല്ലെങ്കിൽ കുറെപ്പേരുടെ സന്തോഷം മറ്റു കുറെ പേർക്കു സങ്കടം വരുത്തി വയ്ക്കുമ്പോ അതു ശരിയോ, തെറ്റോന്നു പറയാൻ എങ്കിലും നമുക്കു കഴിഞ്ഞാൽ, എന്നു മാത്രമാണു ഞാൻ ഉദ്ദെശിച്ചതു. ഒരു വിരൽ സ്പർശം കൊണ്ടു ഭൂമി നമ്മുടെ തെറ്റു തിരുത്തി തരുമ്പോ, തുലാവർഷത്തിൽ അൽപം മണ്ണു കൂടുതൽ ഒലിപ്പിച്ചു ഉരുൾ പൊട്ടലാക്കുമ്പോൾ, അതിനു ചെവിയോർക്കാതെ, പിന്നെയും മരം വെട്ടിയും, പ്രകൃതിയുടെ സന്തൂലിതാവസ്തക്കു കോട്ടം തട്ടുന്നതൊക്കെയും ചിലർ നിർഭേദം തുടരുമ്പോൾ, ഭൂമി, തൂവൽസ്പർശം നിർത്തി, ഇഷ്ടിക കൊണ്ട് നമ്മടെ മണ്ടക്കു എറിയുന്നതാവാം ഇതൊക്കെ. കാട്ടുന്നതു ചിലരും, കരയുന്നതു മറ്റു ചിലരും ആയിപോകുന്നു ചിലപ്പോ അത്ര മാത്രം.
ചിരി കഥകൾ പാകപെട്ടു വരുന്നുണ്ട് അടുക്കളയിൽ. ഒന്നും കൂടി വെന്തോട്ടെ ശരിക്കു കലേഷേ. കാത്തിരിക്കൂ. വരും വരാതിരിക്കില്ല.
കേരള ഫാർമറേ പോലെ ഇനിയും ഒരുപാടു പേരു ഉണ്ടാവട്ടെ, ഈ ചിന്താഗതി ഉള്ളവർ, നന്മ മനസ്സിൽ ബാക്കിയുള്ളവർ.
ഇതൊക്കെ ചൂണ്ടിക്കാട്ടി വാദിച്ചവരെയെല്ലാം വികസനവിരോധികൾ എന്നു വിളിക്കാനാണല്ലോ ഐ.റ്റി. കാലത്തെ നമുക്ക് ഇഷ്ടം. കേരളത്തിന്റെ അറിയപ്പെടുന്ന ഭൂതകാലത്തെ സൈലന്റ് വാലി നിലനിർത്തുന്നതിനു വേണ്ടി നടന്ന പ്രക്ഷോഭം സിംഹവാലന്റെ മാത്രം പേരിൽ എന്നു പറഞ്ഞ് കളിയാക്കാൻ ഇന്നും ആളുണ്ട്. അതും കൊച്ചിയെ എഴുതി വിൽക്കുന്ന പുതിയ പ്രോജക്റ്റിനു വാദിക്കുന്നവർ പറയുന്നുണ്ട്. ഒക്കെ വിൽക്കട്ടെ. കത്തിക്കട്ടെ. നേതൃത്വം കൊടുക്കുന്നവർ അവരുടെ രണ്ടു തലമുറയ്ക്കു മാത്രമുള്ളതൊക്കെയേ ഇതെല്ലാം നശിപ്പിച്ചു വിറ്റാലും സ്വരുക്കൂട്ടാനിടയുള്ളൂ. പക്ഷേ അതിവിദൂരത്തല്ലാത്ത കാലത്തു തന്നെ ഭൂമിയെ വലയം ചെയ്തിരിക്കുന്ന ആപത്തുകൾ എന്തെന്നു പറയാൻ നോക്കുന്നവരെയാകെ വികസനവിരോധികൾ എന്നു മാത്രം വിളിച്ച് ഒതുക്കുന്നത് നല്ലതാണോ എന്ന് എല്ലാവരും ചിന്തിക്കട്ടെ.
ഒരു കൊച്ചു ഭൂമികുലുക്കം പോലും എത്രമാത്രം വിഭ്രാന്തി ആണുണ്ടാക്കുന്നതെന്ന് അത് ഒരിക്കലെങ്കിലും അനുഭവിച്ചവരോടു ചോദിക്കുക.
:) :(
ഇതിലൊന്നും വിഷമിച്ചിട്ടോ, “അയ്യോ” എന്നു പറഞ്ഞിട്ടോ എന്തു കാര്യം? സഹായം ചെയ്യാൻ പറ്റുന്നതു ചെയ്യുക എന്നതൊഴികെ.
മരം വെട്ടൽ മുതലായവയെപ്പറ്റി: ഞാൻ ചെകുത്താന്റെ വക്കീലാകാം (എല്ലാവരും ഒരേ അഭിപ്രായം തന്നെ പറഞുകൊണ്ടിരുന്നാൽ എന്തോന്നു രസം?). നമ്മൾ മരമൊന്നും വെട്ടാതെ കാത്തുസൂക്ഷിച്ചാൽ മനുഷ്യവർഗ്ഗത്തിന്റെ ആയുസ്സ് എത്രനാൾ നീട്ടിക്കിട്ടും? ഒരുനാൾ ഭൂമി അടക്കിവാണിരുന്ന ദിനോസറുകൾ വംശമറ്റതു മരം വെട്ടിയിട്ടോ, മണൽ വാരിയിട്ടോ ആണോ? ഭൂമിയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ജീവജാലങ്ങളുടെ കൂട്ടത്തോടെയുള്ള വംശനാശം ഇടക്കിടെ ഉണ്ടാവാറുണ്ട്. അങ്ങനെയാണെങ്കിൽ നമ്മുടെയൊക്കെയും വിധി മറ്റൊന്നാണോ, നമ്മൾ എങ്ങനെയൊക്കെത്തന്നെ സൂക്ഷിച്ചാലും?
അതെ പാപ്പാനെ; പാപ്പാന്റെ പക്ഷത്താണു് ഞാനും. അറബിക്കടലില്‍ മഴപെയ്യുന്നത് അവിടെ കാടുണ്ടായിട്ടല്ലല്ലോ എന്ന് പണ്ടൊരു രാഷ്ട്രീയക്കാരന്‍ ചോദിച്ചത് പോലെ!
അതുല്യചേച്ചി,
ബ്ലോഗില്‍ ടൈറ്റില്‍ കോണ്‍ഫിഗര്‍ ചെയ്തത് നന്നായി, ഞാന്‍ പറയാനിരിക്കുകയായിരുന്നു..
പാപ്പാനേ, പെരിങ്ങോടരേ,
ദിനോസറുകള്‍, പതിനായിരം കൊല്ലങ്ങള്‍ക്ക് ശേഷമുള്ള മനുഷ്യവംശം, എന്നിങ്ങനെ ആലോചിക്കുമ്പോഴാണ് പ്രകൃതിയുടെ മാറ്റങ്ങളെ പറ്റി നാം relaxed ആവുന്നത്.. വളരെ പ്രസിദ്ധമായ ഒരു red-indian ചൊല്ലുണ്ട്:
"പ്രകൃതി, നാം മക്കള്‍ക്ക് ജന്മാവകാശമായി കൊടുക്കുന്നതല്ല, മറിച്ച്, മക്കളില്‍ നിന്നും കടംവങ്ങിയതാണ്.."
മക്കളുള്ളതുകൊണ്ടാവാം, എനിക്കീ പറഞ്ഞത് വളരെ നന്നായി മനസ്സിലാവും. പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിനു് എതിരേ നില്‍ക്കുന്നതും ഈ ഒരു reverse condition കൊണ്ടാണ് - പരിസ്ഥിതിയുടെ usage-ന് വിലനിശ്ചയിക്കേണ്ടവര്‍ ഇന്നില്ല.. അതുകൊണ്ട് പ്രകൃതിയോടുള്ള ബന്ധം ഒരു morality ആയേ നമുക്ക് മനസ്സിലാക്കാന്‍ പറ്റൂ..
ചൊവ്വയും ഭൂമിയും തമ്മിലുള്ളതും സഹാറയും കേരളവും തമ്മിലുള്ളതും പരിസ്ഥിതിയിലുള്ള വ്യത്യാസം മാത്രമാണ്. അതായത്, നമ്മള്‍ നമ്മുടെ മക്കള്‍ക്ക്, ഭൂമിക്ക് പകരം ചൊവ്വയും, കേരളത്തിനു പകരം സഹാറയും കൊടുക്കണോ?
ചേതനേ,
വെറുതെ ഐ. റ്റി. യെ കുറ്റപ്പെടുത്തല്ലേ. ഇക്കാണുന്ന വനം നശീകരണതിനും മറ്റും I.T യാണോ കാരണം? 'കൊച്ചിയെ എഴുതി വിൽക്കുന്ന' എന്ന പ്രയോഗവും തെറ്റ്. സ്മാർട്ട് സിറ്റി കൊണ്ട് ആരും ആരെയും എഴുതി വിൽക്കുന്നില്ല. താങ്കൾ ബാങ്കളൂരിലെ വൈറ്റ് ഫീൽഡ്‌സ് എന്ന സ്ഥലത്തുള്ള International Technology Park കണ്ടിട്ടുണ്ടോ? വർഷങ്ങളായി അതവിടെ ഉണ്ട്. സിങ്കപ്പൂർ ഗവണ്മെന്റും റ്റാറ്റായും ചേർന്നുള്ള പദ്ധതിയാണ്. അത് ഇതു വരെ ആർക്കും തീറെഴുതി പോയിട്ടില്ല. പിന്നെങ്ങനെ കേരളത്തിൽ വരുന്ന പദ്ധതി മാത്രം അധിനിവേശം ആകും???
ഭൂമിയെ വലയം ചെയ്യുന്ന ആപത്തിനെ പറ്റി ദുഖിക്കുന്ന ഒരു രാഷ്ട്രീയ കക്ഷി ഇപ്പൊ ദാ, ഒരു വാട്ടർ തീം പാർക്ക് തുടങ്ങാൻ പോണൂന്ന് കേട്ടു. (വെള്ളം ഊറ്റുന്നത് പെപ്സിയും കോക്കും മാത്രമാണല്ലൊ, അല്ലേ?). കുറച്ചു നാൾ മുൻപ് ഇതേ കക്ഷികൾ കുറചു ബൂർഷ്വകളായ ഉരഗങ്ങളുടെ ഒരു പാർക്ക് തീയിട്ടെന്നും കേട്ടു. എന്തൊരു പരിസ്തിതി സ്നേഹം ആണെന്റെ കർതാവേ!
ഫാർമർ പറഞ്ഞതൊരു സത്യം. ഭൂമി ഇങ്ങനെ പ്രതികരിക്കും. കറ്റ്‌റീനയായും റീറ്റയായും ദാ, ഇപ്പൊ ഭൂകമ്പമായും ഒക്കെ.
പാപ്പാൻ പറഞ്ഞത് പോലെ, അതിനെ കുറിച്ച് രണ്ട് വരി എഴുതിയത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. നമുക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ പണമായിട്ടോ അല്ലെങ്കിൽ വളണ്ടിയറിംഗ് വഴിക്കോ ആ പാവങ്ങളെ സഹായിക്കാൻ ശ്രമിക്കാ. അത്രന്നെ. :-)
ജോ,
ഞാൻ പറഞ്ഞതിൽ രാഷ്ട്രീയം കലർന്നു എന്നു തോന്നിയതിൽ ഖേദമുണ്ട്.
ഐ.ടി. പരിസ്ഥിതിയെ നശിപ്പിക്കും എന്നല്ല, നശിപ്പിക്കാൻ മുന്നിട്ടുനിന്ന ചരിത്രമുള്ളവരൊക്കെത്തന്നെയാണ് കുപ്പായമിട്ട് വാദിക്കാൻ മുന്നിലുള്ളതെന്നാണ്. തൊഴിൽരഹിതർക്ക് തൽക്കാലം ആട്ടിൻ തോലേ കാണാൻ പറ്റുന്നുള്ളൂ എന്നുമാത്രം.
നടക്കട്ടെ എന്നല്ലാതെ എന്തുപറയാനാവും. നടക്കണ്ട എന്നു പറഞ്ഞാലും രക്ഷയില്ലല്ലോ.
അതെ, ദൂരം ഒരു അനുഗ്രഹമല്ലേ..പ്രതികരിക്കവേണ്ടല്ലൊ. പിന്നെ മനസ്സമാധാനമാണു പ്രശ്നമെങ്കിൽ ഒന്നു രണ്ടു donation/charity കൊടുത്ത് വാങ്ങാവുന്നതല്ലേയുള്ളൂ..
zzzzz2018.5.24
ralph lauren uk
chrome hearts
nike outlet
houston texans jerseys
nike air jordan
pandora
adidas outlet online
coach outlet online
ralph lauren outlet
moncler jackets
"borttagning fransförlängning
mens aquascutum bucket hat
nesiojamo kompiuterio hdd Saugotis
jaffa verhot
adidas incite batting helmet
monic de la angel.ochelari de soare
hirevue south jordan utah zvon balcon
ذكر صناعي للبيع
all star nba 2017 jersey Host of
chanclas nike sb Tremendo azufre
nike rhyodomo átváltható rongy
mexican senorita dress
finančni Woods Rusija ozon shemo
stella gartenstuhl
waldläufer wanderstiefel
dewalt xr drill mutka
terrex swift r2 gtx adidas
air max bw eladó
asics 1071a019
asics gel cumulus 20 44 dvisluoksnis
leggins cortos mujer decathlon
adidas nmd olive green and pink
termostat fiat panda 1.2 gravitatie
socks graphic design cerinţe
"
Post a Comment
<< Home