Thursday, October 06, 2005

"ഭൂമി ദേവിക്കു ഭാരം ആവുന്നവർ ഇവർ"


അയാൾ : ഹലോ, 56......98 അല്ലെ? മി..... ന്റെ വീടല്ലേ?

അങ്ങേതലയ്ക്കൽ നിന്ന് : അതെ. നിങ്ങൾ ആരാ??

അയാൾ : ഞാൻ......, .........മി....... ഉണ്ടോ അവിടെ?

അങ്ങേതലയ്ക്കൽ നിന്ന്: ഇല്ല, അങ്ങേരു രണ്ടു നാളായീ മരിച്ചിട്ടു.

അയാൾ : ഓ, ശരി, ഞാൻ അറിഞ്ഞില്ലാ.

----

പിറ്റേന്ന് വീണ്ടും.

അയാൾ : ഹലോ, 56....98 അല്ലെ?

മി....ണ്ടെ വീടല്ലേ?

അങ്ങേതലയ്ക്കൽ നിന്ന് : അതെ. നിങ്ങൾ ആരാ??


അയാൾ : ഞാൻ......., മി....... ഉണ്ടോ അവിടെ?


അങ്ങേതലയ്ക്കൽ നിന്ന്: ഇല്ല, അങ്ങേരു മൂന്നു നാളായീ മരിച്ചിട്ടു. ഇന്നല്ലേ പറഞ്ഞതല്ലേ?

അയാൾ : ഒാ, ശരി.

-----

വീണ്ടും രണ്ടു ദിനം കഴിഞ്ഞ്‌ :

അയാൾ : ഹലോ, 56....98 അല്ലെ? മി..... ന്റെ വീടല്ലേ?

അങ്ങേതലയ്ക്കൽ നിന്ന് : അതെ. നിങ്ങൾ ആരാ??

അയാൾ : ഞാൻ......., മി ....... ഉണ്ടോ അവിടെ?

അങ്ങേതലയ്ക്കൽ നിന്ന്: ഇല്ല, അങ്ങേരു കുറച്ചു നാളായീ മരിച്ചിട്ടു. അന്നു പറഞ്ഞതല്ലേ ഈ വിവരം? എന്തിനാ എന്നും ഇങ്ങനെ ഒരേ ചോദ്യം ചോദിക്കണേ?

അയാൾ : അദ്ദെഹം എന്റെ ബോസ്സ്‌ ആയിരുന്നു. കേക്കുമ്പോൾ ഒരു സുഖം തോന്നുന്നു. അതു കൊണ്ടാ പിന്നെയും പിന്നെയും വിളിക്കുന്നേ!!

--------

ഈ തമാശയിൽ അൽപം ക്രൂരത കൂടിയില്ലേ എന്നു നിങ്ങളെ പോലെ എനിക്കും തോന്നയ്ക ഇല്ലാ. പക്ഷെ, അങ്ങനെ, ഓർത്തു പോയ ഒരു മുനിസ്വാമിയെ ഈ ഗൾഫിൽ എനിക്കു അറിയാം. ആന്ധ്രാ പ്രദേശിലെ ഒരു കുഗ്രാമത്തിൽ നിന്നു 4 ക്ലാസ്സു പോലും പഠിക്കാൻ ആവാതെ, ഇവിടുത്തെ, 300 ഉലുവ, 30,000 രുപ യാണെന്നു മോഹിപ്പിച്ചു, "അവീർ" ലെ ഒരു കെമിക്കൽ ഫാക്റ്ററിയിൽ, ചുമയുണ്ടക്കുന്ന പുകയ്ക്കരികൽ ജീവിതം തീർക്കുമ്പോൾ, ഒരു ദിനം, അയാൾടെ, അമ്മ മരിക്കുന്നു. തിരിച്ചു പോകാൻ പാസ്സ്പോർട്‌ വേണമ്ന്നു പോലും തിരിച്ചറിയാൻ വയ്യാത്ത ഒരു നിരക്ഷരൻ, അമ്മ മരിച്ച വാർത്ത കേട്ടു അലമുറയിട്ടു കരയുന്നു, പിന്നെ പറയുന്നു, ""നാ അക്ക,, ഉച്ചക്കു പോക പോകിറേൻ, എനക്കു പ്ലൈനുക്കു കാശു കൊടുങ്കോ" ന്നു. തിരിച്ചു നാട്ടിൽ പോണമെങ്കിൽ പാസ്സ്പൊർട്‌ വേണമെന്നും, പിന്നെ, ആദ്യം വേണ്ടതു ലീവാണു എന്നും ഞങ്ങളിൽ ചിലർ അവനോടു പറഞ്ഞു. പിന്നെ, ലീവിന്റെ വക്കാലത്തുമായീ, ബോസ്സിന്റെ അടുത്തു ഞങ്ങൾ ചെന്നപ്പ്പ്പോ , ബോസ്സ്‌ പറയുന്നു, "അമ്മ എന്തായാലും മരിച്ചില്ലേ, ഇനി മുനിസ്വാമി പോയീട്ട്‌ എന്തു കാര്യം? വീട്ടിൽ വേറേ ആളില്ലേ? അവിടെ അയല്വവക്കത്തു ഒക്കെ ആളില്ലെ? അയൾക്കു, 3 വർഷം കൂടുമ്പോഴെ ടിക്കറ്റ്‌ ഉള്ളു. ലീവും തരാൻ പറ്റില്ലാ ഇപ്പ്പ്പോ. "വൈ ഉ സ്പെന്റ്‌ ഹാർട്‌ ഏർണ്ട്‌ മണി ലൈക്‌ ദിസ്‌ എന്ന്?"

ഒരു നിമിഷം , ഈ ബോസ്സും മരിക്കില്ലേ ന്നു മുനിസ്വാമി ഓർത്തതിൽ തെറ്റുണ്ടോ?

അതു പോലേ എനിക്കും ചിലരെ ഈ ഭൂലോകത്തു ഇനി കാണണ്ട എന്നു അഗ്രഹിക്കേണ്ടി വന്നിട്ടുണ്ട്‌. ഇവർ ഭൂമി ദേവിക്കു ഭാരം എന്നും തോന്നാറുണ്ട്‌. അവരിൽ ചിലർ :

3 വയസ്സു കാരിയെ ബലൽസ്ഗം ചെയ്തു കൊന്ന സെബാസ്റ്റൈനെ,

ഒരു പഴയ മാരുതിക്കു വേണ്ടി, കണ്ണിലുന്ന്ണിയായ, ടോമി-നെ കൊന്ന, ജൈസൺ-നെ,

ബിസിനസ്സ്‌ തർക്കത്തിൽ, എവെരെസ്റ്റ്‌ ചിട്ടി കമ്പനി ഉടമ യെ ലോറി കയറ്റി കൊന്ന ആളുകളേ,

പ്രേമിച്ച്‌ മടുതപ്പോ, തന്ദൂരി അടുപ്പിൽ "നൈനയെ" ചുട്ടു കൊന്ന ശർമ്മയെ,

1/2 പവൻ കമ്മലിനു വേണ്ടി, ഒരു മുത്തശ്ശിയെ കൊന്ന റബർ വെട്ടുകാരനെ,

പ്രേമിച്ചു കെട്ടി എന്ന കുറ്റത്തിനു, ദമ്പതികളെ കെട്ടിയിട്ടു ഗ്യാസ്‌ തുറന്നു വിട്ടു കത്തിച്ചു, വീടു പൂട്ടി പോയ ദെൽ-ഹിയിലെ ചാട്ടെർജി- യെ,

മന്ദ ബുദ്ധി ആയ പെണ്ണിനെ, ബലാൽസംഗതിനു ഇരയക്കിയ കോട്ടയതെയ്‌ മൂന്നു പേരെ,

80 വയസ്സു കാരിയെ, കള്ളു കുടിചു, ബലാൽസംഗം ചെയ്തു കൊന്ന 40 വയസ്സുള്ള ഷിബു-വിനെ,

കാമുകന്റെ കൂടെ ഒളിച്ചോടാൻ , ഭർത്താവിനെ, പഴത്തിൽ, 20 ഉറക്ക ഗുളിക കൊടുത്തു കൊന്ന ഓമനെ-യെ,

അങ്ങനെ ഒരു പാടു പേരേ എനിക്കു ഈ ഭൂലോഗത്തിൽ കണേെണ്ട എന്നും, അവർ തുടച്ചു മാറ്റപെടണം എന്നു ഉണ്ടു. കലാപകാരികൾ, കഷ്മലന്മാർ, കണ്ണിൽ ചോരയില്ലാത്തവർ ഇവർ .

ലിസ്റ്റിന്റെ നീളം കൂടും, ഈ കമ്പ്യൂട്ടറിലെ ബൈറ്റ്‌-സ്‌ ഒക്കെ തന്നെ ചിലപ്പൊ പോരാതെ വരും. നമ്മൾ ജീവിക്കുന്നത്‌ 21 ആം നൂറ്റാണ്ടിൽ ആയിപ്പോയില്ലേ?

10 Comments:

Blogger Kalesh Kumar said...

ബോസ്സുമാരെ സംബന്ധിച്ചടത്തോളം അവരുടെ കാര്യങ്ങൾ നേരേചൊവ്വേ നടക്കുന്നുണ്ടോ എന്നു മാത്രം അറിഞ്ഞാൽ മതി. കൂടെയുള്ളവർ മനുഷ്യരാണെന്നും അവർക്കും വീടും കുടുംബവും ഉള്ളതാണെന്നും ഒന്നും ബോസ്സുമാർക്കറിയണ്ട കാര്യമില്ല. ബോസ്സുമാർക്ക് എപ്പം വേണമെങ്കിലും ലീവിനു പോകാം. തോന്നുമ്പം കരീബിയനിലും അലാസ്കയിലും ഒക്കെ ക്രൂസിന് പോകാം, പക്ഷേ, താഴെയുള്ളവന് ലീവിനു പോകുമ്പോൾ ഒരു ദിവസം കൂടെ കൂടുതൽ നിന്നാൽ വീട്ടിൽ വർഷങ്ങൾക്കു ശേഷം ഓണം ഉണ്ണാമെന്ന് പറഞ്ഞാൽ അത് മനസ്സിലാകില്ല. ഇത് ഒരു യൂണിവേഴ്സൽ പ്രതിഭാസമാണ് അതുല്യ ചേച്ചീ, പോസ്റ്റ് നന്നായി!

3:39 PM  
Blogger SunilKumar Elamkulam Muthukurussi said...

കൊള്ളാം, ഒരു വാരഫലം കൃഷ്ണന്‍ നായര്‍ സ്റ്റൈലായിട്ടുണ്ട്‌.-സു-

4:46 PM  
Blogger keralafarmer said...

എനിക്കും ചിലരെ കാണുന്നതിഷ്ടമല്ല. അവർ ആരാണെന്നല്ലെ ഭൂമിക്കും പക്ഷിമൃഗാദികൾക്കും മനുഷ്യനും വിഷം കൊടുത്ത്‌ ഇഞ്ജിജായി കൊല്ലുന്നവരെ. അതുല്യയുടെ ലേഖനം വായിച്ചു കൊള്ളാം.

4:59 AM  
Blogger പാപ്പാന്‍‌/mahout said...

ആദ്യത്തെ തമാശ കൊള്ളാം. ഭാഗ്യം കൊണ്ട് ഇത്രയും കാലത്തിനിടയ്ക്കു അങ്ങനത്തെ ഒരു മേലാളനെയേ എനിക്കു കിട്ടിയിട്ടുള്ളൂ.

രണ്ടാമത്തെ ഭാഗത്തെ പല സംഭവങ്ങളും എനിക്കറിയാത്തവയായതുകൊണ്ടും, പൊതുവെ ഞാൻ പുതിയ നിയമത്തിലെ മത്തായി 7:1-5 വാക്യങ്ങളിൽ വിശ്വസിക്കാൻ ശ്രമിക്കുന്നവനായതുകൊണ്ടും പ്രത്യേകിച്ചഭിപ്രായമൊന്നും പറയാനാഗ്രഹിക്കുന്നില്ല. എനിക്കറിവുള്ള ഏക സംഭവം തന്ദൂർ കേസാണ് (നൈനാ ശർമ്മ). ചെകുത്താന്റെ വക്കീലിന്റെ കുപ്പായമിട്ടു ഞാൻ ചോദിക്കട്ടെ, ശവം തന്ദൂറിൽ വച്ചു കത്തിക്കാൻ അയാൾ ശ്രമിച്ചതാണോ കൊലപാതകത്തേക്കാൾ വലിയ കുറ്റം? [കുറ്റകൃത്യങ്ങൾ തെറ്റാണെന്നു പറഞ്ഞാൽ ആംഗലേയത്തിൽ platitude എന്നുവിളിക്കുന്ന സാധനമാകും.]

7:40 AM  
Blogger Kumar Neelakandan © (Kumar NM) said...

ആദ്യത്തെ തമാശ എനിക്കും ഇഷ്ടമായി.
ഇതുവായിക്കുന്നവരിൽ ഏതെങ്കിലും ‘ബോസ്’ ഉണ്ടോ??

10:21 AM  
Blogger Kalesh Kumar said...

പ്രിയ പാപ്പാൻ, പുതിയ നിയമത്തിലെ മത്തായി 7:1-5 എന്താ എന്നൊന്നു പറഞ്ഞു തരാമോ?

7:05 PM  
Blogger പാപ്പാന്‍‌/mahout said...

കലേഷേ, ഇങ്ങനെ, എന്റെ പൊങ്ങച്ചത്തെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ :-)

seriously,
മലയാളം ബൈബിൾ കൈയിലില്ല. ഇംഗ്ലീഷ്:
http://tinyurl.com/aeuf9

12:42 AM  
Blogger അതുല്യ said...

വയിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.

കലേഷിന്റെ പാപ്പനോടുള്ള ബൈബിളിലേ
ചോദ്യം കേട്ടപ്പ്പ്പോ, ബൈബിളിൽ ...... പേജിൽ , ഷെർലീടെ ഒരു ഗ്രീറ്റിങ്ങും, ക്രെടിറ്റ്‌ കാർഡിന്റെ ബാങ്ക്‌ സ്റ്റേറ്റ്‌മന്റ്‌, പിന്നെ ഒരു ഡ്രൈക്ലീൻ ബില്ലും കണ്ടേക്കും എന്നു പപ്പാൻ പറയുംന്നാ ഞാൻ കരുതിയേ കലേഷേ.

11:30 AM  
Blogger Kalesh Kumar said...

അതുല്യേച്ചീ,
ഈ തമാശ കേട്ടപ്പം പഴയ ഒരു ബോബനും മോളിയും കഥയാ എനിക്കോർമ്മ വന്നത്. ഇടവകയിൽ പുതിയതായി വന്ന അച്ഛൻ വഴിവക്കിൽ നിൽക്കുകയായിരുന്ന ബോബനോടും മോളിയോടും വഴി ചോദിക്കുന്നിടത്ത് നിന്നാ അത് തുടങ്ങുന്നത്. ബൈബിളിനകത്ത് എന്തൊക്കെയുണ്ടെന്ന് ചോദിക്കുമ്പം ബോബനും മോളിയും പറയും ബൈബിളിനകത്ത് എന്തൊക്കെയുണ്ടെന്ന് അവർക്കറിയാമെന്ന്. ഷെർലീടെ ഒരു ഗ്രീറ്റിങ്ങും, ക്രെടിറ്റ്‌ കാർഡിന്റെ ബാങ്ക്‌ സ്റ്റേറ്റ്‌മന്റ്‌, പിന്നെ ഒരു ഡ്രൈക്ലീൻ ബില്ലും പോലത്തെ സാധനങ്ങളുടെ പേര് പറയും. അച്ചന് ദേഷ്യം വരും. അപ്പഴ് ബോബനും മോളിയും ചോദിക്കും ഇന്നടത്തോട്ടുള്ള വഴി അറിയാത്ത അച്ചനെങ്ങനെയാ സ്വർഗ്ഗരാജ്യത്തോട്ടുള്ള വഴി പറഞ്ഞുതരുന്നത് എന്ന്!

1:23 PM  
Blogger പാപ്പാന്‍‌/mahout said...

ക്രെഡിറ്റ്കാർഡ് statements ഞാൻ രാമായണത്തിനകത്താ സാധാരണ വയ്ക്കുന്നത് :-) അതൊഴിച്ചാൽ ബാക്കി ശരി.

ബോബൻ/മോളി തമാശ :)

2:38 PM  

Post a Comment

<< Home