"തെളിവിന്റെ ശൈലി"
ഭർത്താവു രാത്രി പത്തു മണിക്കു വന്ന ഭാര്യയോടു:
"എന്നാടീ വൈകിയെ?"
ഭാര്യ : " ഓ, ഞാൻ ആ കൂട്ടുകാരിയുമായീ ഒന്നു കറങ്ങാൻപോയതാ, സാരി കടേല് കയറീപ്പോ, സമയം പോയതറിഞ്ഞല്ലാ ചേട്ടാ".
(പിറ്റേന്ന്, അവൻ, അവളറിയതെ, അവളുടെ, പത്തു അടുത്ത സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുന്നു, ഒരുവളും പറഞ്ഞില്ല, ഞങ്ങൾ ഒപ്പം കറങ്ങാൻ പോയീന്നു!!!)
രണ്ടു ദിനം കഴിഞ്ഞ്.
ഭാര്യ, രാത്രി വൈകി വന്ന് ഭാർത്താവിനോട്,
"എവിടെ പോയീ കറങ്ങീട്ടു, മണത്തോണ്ടു കയറി വന്നിരിക്കുവാ?”
ഭർത്താവ്: “ഓ.. ഞാൻ അവനുമായിട്ടൊന്നു കൂടിയതാടീ നേരം പോയതറിഞ്ഞീല്ലാടിയേ,"
(പിറ്റേന്ന് രാവിലെ, അവനറിയാതെ, അവൾ അവന്റെ പത്തു അടുത്ത സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുന്നു, 10 പേരും പറഞ്ഞു -- "ഓ, വിഷമിക്കണ്ടാ പെങ്ങളെ, ഞാനും അവനും, ഇന്നലെ ഒന്നു കൂടിയാതാ, ദേണ്ട്, ഇപ്പോഴും അവൻ ഇവിടെ കിറുങ്ങി കിടപ്പുണ്ട്, എണീക്കുമ്പോ പറഞ്ഞു വിട്ടേക്കാം! ”)
9 Comments:
വായിച്ചു, പുഞ്ചിരിച്ചു :-)
ഇത് തല തിരിച്ചാ.....
പെണ്ണുങ്ങൾ എന്നതിനു പകരം ആണുങ്ങൾ എന്ന് വായിക്കണം.
എനിക്കാകെ കൺഫ്യൂഷ്യൻ. ഭർത്താവു തലേന്ന് വീട്ടിൽ വന്നൂന്നല്ലെ പറഞ്ഞെ? പിന്നെങ്ങിന്യാ കൂട്ടുകാര് കാലത്തു അയാള് അവരുടെ കൂടെണ്ടെന്ന് പറഞ്ഞേ???
കലേഷേ,എന്തിനാ ഞാൻ എന്തു പറഞ്ഞാലും "തിരിച്ചാ" ന്നു പറയണേ? രിവെർസ് ഗിയർ ആണോ തലയും? ഞാൻ പാട്ടു എഴുതിയപ്പോ പറഞ്ഞു കേട്ടിട്ടില്ലാന്നു, ഓഫീസ് കഥ പറഞ്ഞപ്പോ പറഞ്ഞു, അങ്ങങ്ങെയ് ഓഫീസ് ഇല്ലാന്നു, ഇപ്പോ പറയുന്നു ഇതും തിരിച്ചാ എന്നു. നീ അടി വാങ്ങുവേ...
ജോ, ആണുങ്ങൾ പ്രത്യേകിച്ചു, കൂട്ടുകാർ ആവുമ്പോ, അവരിൽ ഒരാളേ രക്ഷിക്കാൻ, ദേ, എന്റെ കൂടെ ഉണ്ട് എന്നു വരേ പറയും എന്നാ ഞാൻ ഉദ്ധേശിച്ചതു. തമാശ കേക്കുമ്പോ, ദയവായീ, ആശയം വ്യക്തമാക്കൂ എന്നു പറയുന്നതു "ഇനി മേലാൽ ഇതു പോലെ........ :)
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലില്ലേ? അതു ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ബാധകം ആണ്. പക്ഷേ ചങ്ങാതികൾ ആയിരിക്കണം.
ആണുങ്ങൾ ആവുമ്പോൾ രക്ഷിക്കും എന്നു പറയുന്നത് വിഡ്ഡിത്തം അല്ലേ. പ്രത്യേകിച്ചും അതുല്യ ഒരു പെണ്ണായിരിക്കുമ്പോൾ? അതോ അതുല്യക്ക് നല്ല സുഹൃത്തുക്കൾ ഒന്നും ഇല്ലേ?
ബഹുജനം പല വിധം സു. പെണ്ണുങ്ങൾ തന്നെ ആണു പെണ്ണുങ്ങൾക്കു വിന ഈടയായീ. വാണിംഭങ്ങളുടെ ചുക്കാൻ മുക്കാലും ഇവരുടെ കൈയിൽ. പിന്നെ കഥകളിലും താമാശകളിലും തലനാരിഴ മുറിച്ചുള്ള ചോദ്യം ഉൽപ്പാദിക്കപെടുമ്പോൾ മറുപടി "അറിയില്ലാ" എന്നു പറയുന്നതിനേക്കാൾ ഞാൻ "ഒഴിവാക്കുന്നു" എന്നു പറയാൻ ആഗ്രഹിക്കുന്നു. പിന്നെ പെണ്ണെങ്കിലും, എഴുതുമ്പോൾ തോന്നുന്ന ചിന്തക്കാണു സ്ഥാനം, നടന്നതോ, നടക്കാൻ പോകുന്നാതോ ആവാം അതു ഇല്ലേ? സത്യം, അസത്യം എന്നിവ ഒക്കെ പിന്തള്ളപെടുന്നു ഒരു പരിധി വരേ. അതു കൊണ്ടല്ലേ "കഥ" ന്നു പറയുന്നത്??
ഹാ ഹാാ... അയ്യൂൂൂ.... എനിക്കതങ്ങട് കത്തീല്ല്യാ. :-)
സു ചേച്ചിക്ക് കൊടുത്ത മറുപടി ഇഷ്‌ടായി. :-) ഒരു mail dominated angleൽ നിന്ന് നോക്കീട്ടല്ല പറയണേട്ടോ. ഏതെങ്കിലും ഇസത്തിന്റെ തടവിൽ കിടക്കാത്ത ഒരാളെ കൂടി കണ്ടെത്തിയതിലുള്ള സന്തോഷം കൊണ്ട് പറഞ്ഞതാ.
രണ്ടാമതു വായിച്ചപ്പോഴാണു ശ്രദ്ധിച്ചത്, ഈ ഭാര്യയും ഭർത്താവും പറയുന്നത് ഞങ്ങളുടെ ഭാഷ. പ്രത്യേകിച്ചും ആ “എന്നാടീ” പ്രയോഗം പഴയ മൂവാറ്റുപുഴ ലോക്‌സഭാമണ്ഡലംകാരുടെ (പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ ...) സ്വന്തം. കൊച്ചി രാജാവിന്റെ പ്രജകൾ ഞങ്ങൾ തിരുവിതാംകൂറുകാരെ താറടിക്കാൻ ശ്രമിക്കുകയാണോ? :-) ഞങ്ങളെക്കണ്ടാൽ കിണ്ണം കള്ളന്മാരുടെ ഒരു ഗ്യാങ്ങ് പോലെയുണ്ടോ?
Post a Comment
<< Home