Tuesday, October 04, 2005

പണ്ടു പാടിയ പാട്ടിൽ ഒരെണ്ണം ചുണ്ടിലൂറുമ്പോൾ..............



മനുഷ്യൻ, ജാതിയുടെയും മതത്തിന്റെയും ഒക്കെ കെണിയിൽ പെട്ടു നട്ടം തിരിയുമ്പോൾ, നമ്മളിൽ ചിലർ, കുറെ കാതം പിന്നിട്ട്‌, അന്നം തേടി, ഈ ആകാശം മുട്ടുന്ന സൌധങ്ങൾക്കിടയിൽ വന്നുപെട്ടു, പല വ്യഥകളിൽ പെട്ടു ഉഴലുമ്പോഴും, പതിയേ നമ്മുടെ മനം അറിയുന്നു, മുറ്റത്തെ മുല്ലക്കും ഉണ്ടയിരുന്നില്ലേ മണം? വളരെ നാളുകൽക്കു ശേഷം ഈ പഴയ ഗാനം ശ്രവിച്ചപ്പോൾ, ഒരുപക്ഷേ, എനിക്കു അങ്ങനെ തോന്നിയതാവാം. മനസ്സിനു ചെറിയ ഒരു ഭാരം പോലെയും തോന്നി.


മനസ്സിന്റെ ഭാരമ്ന്നു കരുതി ഇരുന്നാൽ, കുടുംബത്തിലെ ആൾകാരുടെ വയറു നിറയില്ലലോ അല്ലെ? എന്നാലും, എന്തെല്ലാമുണ്ടെങ്കിലും ഈ ഗാനത്തിനു ഒരു പകരമുണ്ടോ?


പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ

തിരകൾ വന്നു തിരുമുൽ കാഴ്ച നൽകിയതല്ലാ

മയില്ലാടും മലകളും പെരിയാറും സഖികളും

മാവേലി പാട്ടു പാടും

ഈ മലയാളം ഈ മലയാളം

(പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ............)

പറയി പെറ്റ പന്തിരു കുലം ഇവിടെ വളർന്നു

നിറകതിരും നിലവിളക്കും ഇവിടെ വിടർന്നു

മുല കച്ച കെട്ടി കൂന്തലിൽ പൂവിതൾ തിരുകി

നിർത്തമാടി വളർന്നതാണു ഈ മലയാളം...... ഈ മലയാളം........

(പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ............)

കുഞ്ചൻ പറമ്പിലെ പൈങ്കിളി പാട്ടിലെ

പഞ്ചാമൃതമുണ്ട മലയാളം , തുള്ളൽ കഥ പാടി കഥകളി പദമാടി

തിരുനാവു മണൽപുറത്തു അങ്കമാടി, മാമങ്കമാടി

(പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ............)

പുതിയ പുതിയ പൊൻപുലരികൾ ഇവിടെ ഉണർന്നു

കതിരു കൊയ്ത പൊന്നരിവാൾ ഇവിടെ ഉയർന്നു

പൂമിഴികളിൽ അഞ്ചനമെഴുതി പൊന്നീല അരയിൽ കെട്ടി ഭൂമിക്കു കണി വെക്കും

ഈ മലയാളം ............ഈ മലയാളം........

(പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ............)


----
വരികളിൽ തെറ്റുണ്ടാവാൻ സാധ്യതയുണ്ട്.

ചിത്രം : കൂട്ടു കുടുംബം.
വരികൾ എഴുതിയത് : വയലാർ
സംഗീതം : ദേവരാ‍ജൻ
പാടിയത് : പി. സുശീല
കൊല്ലം : ??????


7 Comments:

Blogger Kalesh Kumar said...

ഇത് സിനിമാ‍ പാട്ട് തന്നെയാണോ അതോ, വയലാർ അതുല്യാ വർമ്മ എഴുതിയതാണോ?
ഞാ‍ൻ കേട്ടിട്ടില്ല ഇത് - ഞാൻ കേട്ടിട്ടില്ല എന്നും പറഞ്ഞ് ഇങ്ങനെ ഒരു പാട്ട് ഉണ്ടായിക്കൂടെന്നില്ല!

3:39 PM  
Blogger അതുല്യ said...

ഇതു പോലെ ഒരു പാട്ട് എഴുതാൻ കഴിഞ പിന്നെ ഞൻ ഈ ബ്ലൊഗിൽ നിങളെ ഒക്കെ ദ്രോഹിക്കാതെ, അടങി ഒതുങി മദ്രാസിലേക്കു പോകില്ലേ കലേഷേ? വയലാർന്റെ മകൻ മി. ശരചന്ദ്രവർമയുടെ പണി ഞാ‍ാനായിട്ട് കളയണോ?

10:26 AM  
Blogger Achinthya said...

haaa atulya, pandu schoolilokke sthiram nriththagaanaayirunnu ithu.
engane maRakkaan?

kalEsh,"kooTTukudumbam" enna chithRathile vEre pala paaTTukaLum kooduthal janapriyaayappo ithu mungi pOyathaavum.
Yesudas "thangabhasmakkuRIyiTTa thamburaaTTee" ennu paadeethu ee padathilaa. kuRachu koodi sukhalla vERe oru paaTTundithil:
"MElE maanaththe neelippulayikku mazhapeythaal chOrunna veedu..."

12:58 PM  
Blogger അതുല്യ said...

കലേഷേ, ഈ അചിന്ത്യേനേ ഒന്നു ശിഷ്യപെടുത്തി നോക്കു ദയവായീ. ദക്ഷിണ ഞൻ തരാം. എന്നാലും അചിന്ത്യ ഒന്നു മലയാളം പഠിച്ചു രക്ഷപെടട്ടേ.

പിന്നെ അചിന്ത്യേ, ബ്ലൊഗിലെ, ആ കരി മഷി ഇത്തിരി എണ്ണ തൂത്തു കളയൂ. ആ മുഖം ഒന്നു ഞാൺ ഒന്നു തെളിഞ്ഞു കാ‍ണട്ടേ.

2:09 PM  
Blogger Kalesh Kumar said...

അചിന്ത്യ, നന്ദി! തങ്കഭസ്മക്കുറി കേട്ടിട്ടുണ്ട്. ഈ പാട്ട് കേട്ടിട്ടില്ലായിരൂന്നു. അതുകൊണ്ടാ മണ്ടത്തരം എഴുതിയത്!
അതുല്യ ചേച്ചി, മലയാളം പഠിപ്പിക്കൽ സ്കൂൾ പൂട്ടി - അവസാനം എല്ലാം പഠിച്ച് കഴിഞ്ഞ് മലയാളത്തിൽ തന്നെ എന്റെ മേക്കിട്ട് കേറാനല്ലേ? ഇനി വേണ്ടാ! :)

3:18 PM  
Blogger Achinthya said...

hahaha ponnu athulya kumaari, kuthiraye puzhayOram vare kondu povaane pattu.kazhuthEnEm.veLLam kudippikkan pattilya. ithrakkokke angaTTU vishamikkalle ente rakshaye ORTHu.
paavam kalEsh, oraalde kizhukku kiTTiya ksheeNam ineem maaReeTTilya.
cheRIya kaaryangaLkkokke ingane asahishNutha vENo?
ente mukham thELinju thanne eppazhum, pakshe ente paavam manglish kaaraNam athulyade mukham thELiyaathathu kashTam thanne.
snEham

11:46 AM  
Blogger Unknown said...

പണ്ടു പാടിയ പാട്ടിൽ ഒരെണ്ണം ചുണ്ടിലൂറുമ്പോ

can i get this mp3 file?. it wud be highly appreciated if u can send me the file or link 2 download !

my id is vijishuk@yahoo.co.in

tnx n advance

Regards
Vijish

6:23 PM  

Post a Comment

<< Home