ഒരു വസ്ത്രാക്ഷേപ ..........
ഓഫീസിൽ രാവിലേ എത്തിയതും ഞാൻ വളരെ ഉദ്ദേശ ശുദ്ധിയോടെ ചെയ്യുന്ന ഒരു കാര്യം ഉണ്ട്, ഫാക്സ് കളക്ഷനോ, B.O.Q വിൽ വല്ല മാറ്റവും ഉണ്ടോ എന്നു നോക്കി കമ്പനിക്കു ഗുണം ചെയ്യുന്ന വല്ലതും ആണോ എന്നു മാന്യ വായനക്കാർ തെറ്റുധരിക്കരുതു കേട്ടോ. നേരെ പോയീ ചായക്കാരൻ ദീപക്കിനൊടു പറയും, "മേരാ ചായ് ലൈബ്രറി മേ ലെ ആവോ“ ന്നു. പാന്ററിയിൽ മേടിച്ചു വച്ച റയിൻബൊ അല്ലെൻങ്കിൽ പാൽപൊടിക്കു കേടു വന്നു പോവാതെ നോക്കേണ്ട ഒരു ബാധ്യത എനിക്കില്ലേ?? അല്ലെങ്കിൽ സ്പോൺസർ എന്തു കരുതും??
ഞാൻ എത്തിപ്പെട്ടു ഒരു പത്തു മിനിറ്റ് കഴിഞ്ഞാണ് ഓഫീസ് "ഓസ്" വണ്ടി വരുന്നതു. (എനിക്കു കാർ ഉണ്ടെന്നു ടൈപ്പ് ചെയ്യുക ആയിരുന്നു ഇതിൽ എളുപ്പം അല്ലേ?)ഈ വണ്ടിയിൽ വരുന്നവരേ കുറിച്ചു ഞാൻ ഇടക്കു പറയും, “ഇവർക്കു ആർക്കും ഓഫീസിലെക്കു വരുന്ന വഴി അറിയില്ല എന്നു, കാരണം, വണ്ടിയിൽ കയറിയാൽ, അപ്പോ കണ്ണു ഇറുക്കി അടച്ചു, വെടിക്കട്ടു കേക്കുമ്പോ ഇരിക്കുന്ന മാതിരി ഇരുന്നാ പിന്നെ തുറക്കണമെങ്കിൽ ഡ്രൈവർ പറയണം, “ഓഫീസ് എത്തീന്നു.“ !! ഇവരെ കൊണ്ടു കുഴിയിൽ ഉന്തിയിട്ടാ പോലും അവർ വിചാരിക്കും ദുബായിലെ റോഡിലും ഗട്ടർ വന്നു കാണുമെന്ന്!! .
എല്ലാരും എത്തീ സിസ്റ്റം ഒക്കെ ഒൺ ആക്കി, പിന്നെ ചായ കുടിച്ച ശേഷം ആണു "ജോലി" തുടങ്ങുന്നതു. അതായതു, “വെബ് സൈറ്റിൽ“ കയറി ആദ്യം “ദീപിക ഡൊട്ട് കോം“ (വേഗം ലോഡ് ആവും) പിന്നെ നാട്ടിലെ ചരമ കോളം വായിക്കാൻ എളുപ്പം ഉള്ള “മനോരമ“ പിന്നെ ഗൾഫ് ന്യൂസ്, (സ്പോൺസർഷിപ്പ് നിയമം മാറിയോ എന്നു അറിയണ്ടെ??) പിന്നെ തുടങ്ങുന്ന അടുത്ത "ജോലി“ യാണു , ചിലർക്കു, ഫ്രീ "പാര"സെറ്റമോൾ" ഗുളിക വിതരണം. അതായതു, "ഈച്ച" അങ്ങനെ ചെയ്തു, "ആന" ഇങ്ങനെ ചെയ്തു, "പൂച്ച" അതു ചെയ്തു എന്നൊക്കെ വില്ലന്റെ ഉടുപ്പു ഇടീച്ചു നിർത്തിയിരുക്കുന്ന “ജി എം“-ന്റെ വായിൽ മെൽപറഞ്ഞ ഗുളിക മിഴുങ്ങാൻ കൊടുത്തു, വെള്ളം ഒഴിക്കുന്ന ഏർപാട്. ജന്മ സിദ്ധമായി വിവരകേടുള്ള "ജി എം" അപ്പൊ പറയും, "ഈച്ച"യുടെ "വാൽ" നമുക്കു മുറിക്കണം, ആനയെ ഇന്നു മുതൽ എന്റെ "മേശയുടെ" താഴെ കെട്ടാം, "പൂചയ്ക്കു" എന്നു മുതൽ "പാൽ" മാത്രം കൊടുത്താ മതി, എന്നാലെ അവൻ പഠിക്കൂ എന്നോക്കെ.
അപ്പൊഴാണു എന്റെ കണ്ണു, ജോസഫിന്റെ 3 പീസ് സ്യൂട്ടിൽ കോട്ടിൽ ഉടക്കിയതു. ഞാൻ ചോദിച്ചു "എന്താ ജോസഫേ, വല്ല തരികട പണിയോ ഇന്റർവ്യൂ ഓ, വല്ലതും പിന്നെയും ഒപ്പിച്ചൂവൊ?“ (ഇതിന്റെ പുറകിൽ ഒരു കഥ ഉണ്ടു കേട്ടൊ : ഒരു തവണ, ജോസഫ്, ജി. എമിനോടു പറഞ്ഞു, "സർ,എനിക്കു രാവിലെ, 11 മണി മുതൽ 2 മണികൂർ ഒരു ഷോർട്ട് ലീവ് വേണം, ച്ചേചിയെ ഹോസ്പിറ്റിലിൽ കാണാൻ പോകണം" ജി എം ഉം, പറഞ്ഞു, “ ഓകെ, പോക്കൊളു, ഞാനും ആ സമയം ഉണ്ടാവില്ല, എന്റെ ഭാര്യ വരുന്നു, എയർ പോർട്ടിൽ പോകണമ്ന്ന്.“ ജോസെഫ് തിരിച്ചു വന്നപ്പോ, വല്ലാത്ത ഒരു ഭാവം, ശരിക്കും പറഞ്ഞാൽ, കട്ട് എടുത്തു ഓടിയ, "ഇരുമ്പു ഒലക്ക" കാലിൽ വീണ മട്ട്. പിന്നെയാണു അറിഞ്ഞതു, ജോസെഫ് മുങ്ങി ഇന്റർവ്യൂ പോയപ്പോ, അവിടെ ജി എം-ഉം വേറെ പോസ്റ്റിനു ഇന്റർവ്യൂ ന്നു ഇരിക്കുന്നു എന്ന്!!)
വിവരണത്തിന്റെ തിരി പൊട്ടിയോ ?? അപ്പോ, ഞാൻ പറഞ്ഞു വന്നതു, ജോസഫ് പതിവില്ലാതെ ഇട്ടു വന്ന, 3 പീസ് കോട്ടാണു. ജോസഫ് പറഞ്ഞു, “ഹേയ്, മറ്റൊന്നുമല്ല, ലോണ്ട്രിക്കാരൻ ചതിച്ചു, റൂമിലെ പെസ്റ്റ് കണ്ട്രോൾ കഴിഞ്ഞു, വീക്കന്റിൽ ഞാൻ എല്ലാ തുണിയും കൂടി അലക്കാൻ കൊടുത്തു, ഇപ്പൊ നാത്തൂർ (വാച്ചുമാൻ) പറയുന്നു, അയാളു മുങ്ങി, മുൻസിപാലിറ്റി ചെക്കിങ്ങിനു വന്നപ്പോ, ലൈസെൻസ് ഇല്ലായിരുന്നു, ഇപ്പോൾ അയാൾ ജയിലിൽ പോയീന്നു!! പിന്നെ ആകെ ഉണ്ടയിരുന്നതു ഇതാണു, ഗതികേടു വരുത്തി വച്ച വിന ഇതു വലിച്ചു കേറ്റി ഇട്ടു വന്നു.“
സത്യം പറഞ്ഞാൽ, ഈ ചാർലി ചാപ്ലിന്റെ കോമാളി വേഷം, സാധരണ 3000 ഒ 4000 കൊടുത്തു തൈപ്പിച്ചു ഗൾഫ് ലെ ഇന്റർവ്യൂ(കൾ)കഴിഞാ പിന്നെ ആവശ്യം വരാറില്ല ഇവിടെ. കാരണം മറ്റൊന്നുമല്ലാ, M.C.A കാരൻ ഇന്റർവ്യൂ നു ചെല്ലുമ്പോ HR മാനേജർ എന്ന ഹുമാനിറ്റി ഒരു തുണ്ടു പോലും ഇല്ലാത്ത അയാൾ പറയും, ഒഴിവു, "Business System Analyst ആണ്, പക്ഷെ ഇപ്പൊ പർച്ചേസിൽ "Invoice Matching ചെയ്യാൻ ആൾ ഇല്ലാ, അതു കൊണ്ടു, അവിടെ മതി എങ്കിൽ, വിസ ശരിയാക്കൊം, പിന്നെ upgrade ചെയ്യാം. H.O ലെക്കു ക്കു ഒർഗനൈസേഷൻ ചാർട് വിട്ടിടുണ്ട്, നെക്സ്റ്റ് ബജറ്റിൽ അപ്പ്രുവൽ കിട്ടുമ്ന്നു. പിന്നെ എന്തായീന്നു ചോദിക്കതു, , അതു ഞാൻ പറയില്ല. എന്നെ കൊണ്ടു പറയിക്കരുത്.
പിന്നെ, അതു പോലെയാണു ഇവിടുത്തെ "സാറെ"ന്നു ഉള്ള വിളിയും, ആരും വിളിക്കില്ലാ,അത്ര തന്നെ!! അച്ഛനേ പോലും സ്വന്തം ഓഫീസിൽ എങ്കിൽ "രാമചന്ദ്രാാാ..." എന്നാണു വിളിക്കാറു. ഗുണമാണു കേട്ടോ ഇതു. തലവര കൊണ്ടു മാത്രം ജി ഏം ആയവനെ "ലുക്ക്, സ്റ്റീവ് എന്നോ, വില്ല്യം എന്നൊക്കെ വിളിക്കാം അല്ലോ. പിന്നെ "സാറേ"ന്നു ഒരു വിളി കിട്ടും, ചിലപ്പോ, അതു, നമ്മൾ ഓഫിസിലേക്കു രാവിലെ വരുന്ന വഴിക്കു, ഫ്രണ്ട് ഓഫീസിൽ ആരെങ്കിലും CV പിടിച്ചു, മോർചറിക്കു മുമ്പിൽ ഇരിക്കുന്ന പോലെ, ഇന്റർവ്യൂ നു ഇരിക്കുന്നുണ്ടെങ്കിൽ, അവൻ നമുക്കു ഒരു ഗുഡ് മൊർണിംഗ് സർ" തരും, അതു ആദ്യത്തെയും അവസാനത്തെയും വിളിയാണു കേട്ടോ, അന്നു അവൻ കരുതും, ഒരോരുത്തർ രാവിലെ വരുമ്പോഴും, ഇവൻ ആവും ചിലപ്പൊ ഇന്റർവ്യൂ നടത്തുക, അല്ലെങ്കിൽ ഇവിടെത്തെ മാനേജർ ആവും എന്നു ഒക്കെ. അവൻ പിന്നെ “സ്റ്റാഫ് ആയി“ മാറുമ്പോ, നമ്മളെ ചുണ്ടു കോട്ടി കാണിച്ചു "ആക്കി"ഒരു ചിരി ഉണ്ട്, നിന്നെ ഞാൻ അറിയാതെ "സാറെ"ന്നു വിളിച്ചു പോയീ എന്നാണു അതിന്റെ അർത്ഥം. എനിക്കും ഇതു പറ്റിന്നു പ്രത്യേകം പറയണ്ടല്ലോ.
വിവരണത്തിന്റെ തിരി വിട്ടോ പിന്നെയും?? ഈ ജോസഫിന്റെ ഡ്രെസ്സിംഗ് കണ്ടപ്പോ, എനിക്കു തോന്നി മനുഷ്യൻ വസ്ത്രം ധരിക്കാൻ ഒക്കെ എത്ര സമയം എടുക്കുന്നുണ്ടാവും രാവിലെ? വീട്ടിൽ ഇരുന്നു ചായ കുടിച്ചാൽ സമയം പോകുമെന്ന് കരുതി ദുബായിൽ വഴിയിലൂടെയും കാറിലും ഒക്കെ ചായ കുടിക്കുന്നതു കാണാറുണ്ട്. അതു പോലെ ഒക്കെ വസ്ത്രത്തിന്റെ കാര്യത്തിൽ ചെയ്താൽ, ദുബായിലെ ട്രാഫിക് ബ്ലോക്ക് എന്താവും?? ശനിയാഴ്ചത്തെ ജോലിക്കു, ബുധനാഴ്ച പോകേണ്ടി വരില്ലെ? എന്നാലും, എന്റെ ചിന്ത പോയ പോക്കേ? വസ്ത്രം അണിയാൻ എടുക്കുന്ന സമയം കണക്കാക്കാൻ തോന്നിയതു? ഇതണോ, ഞാൻ എന്റെ "C.V“ യിൽ ചേർത്ത "can undertake creative thinking" ന്നു എനിക്കു തന്നെ തോന്നി പോയീ ഒരു അവസരം ആണു ഇതു.
ദോഷം പറയരുതല്ലോ, എറ്റവും കൂടുതൽ നല്ല ഡ്രസ്സ് ചെയ്തു, ത്രീ പീസ് കോട്ട് സ്യൂട്ടും, സ്വർണ ബട്ടൺസും ഒക്കെ കുത്തി തിരുകി വരുന്നതു "ജി എം" ആണു. ഒരു നാലു കിലോമീറ്റർ വരെ അറിയാം അയാൾ എത്തി കഴിഞ്ഞാൽ. പുതിയതായീ "പാര"സെറ്റമൊൾ വിതരണക്കാർ, സ്നേഹ പൂർവം മനസ്സിൽ ശപിച്ചു സമ്മനിച്ച പെർഫ്യൂംന്റെ ഗുണം തന്നെ!! 2 രൂപാ കടയിൽ നിന്നു വാങ്ങി, എന്തെങ്ങിലും അറബി പാർക്കുന്ന Jumeriah Beech villa സൈഡിലുള്ള വഴിയിലൂടെ പോയപ്പൊ കിട്ടിയ "രാസാസി"യോ "ആരീജ്"ന്റെയോ കാലി പെർഫ്യൂം കവറിൽ നിറച്ചതാകും അതും എന്നു എന്റെ വക്രബുദ്ധി പറയാറുണ്ടു (കുശുമ്പ് എന്നും വേണമെങ്കിൽ എളുപ്പത്തിനു പറയാം.)!!.
ഏതായാലും എല്ലാരും സമ്മതിച്ചു, വസ്ത്രം ധരിച്ചു കണ്ണാടി നോക്കി ഇളിച്ചു കാട്ടി വരുന്നതിൽ ഒരുപാടു സമയം പാഴകുന്നു എന്ന്. (കല്ല്യണം കഴിക്കുന്ന പോലേന്നു പറഞ്ഞ മതിയായിരുന്നു അല്ലെ?? )
എല്ലാരുടെയും ബുദ്ധിക്കു തീറ്റ കൊടുക്കണ്ടെ?? ചിന്താ ശീലം പാഴാവരുതു അല്ലോ എന്നു കരുതി ഞാൻ ചോദിച്ചു, അപ്പോ എന്നും ത്രീ പീസ് സൂട്ടൊക്കെ ഫിറ്റ് ചെയ്തു വരുന്ന ജി. എം എത്ര മാത്രം സമയം എടുക്കുന്നുണ്ടാവും അല്ലേ? ചിലർ പറഞ്ഞു , "അതൊക്കെ എന്നും ആവുമ്പോ, വളരേറെ ഈസ്സിയാവും" ഈ സിഗ്രറ്റ് കത്തിക്കുന്ന പോലെ എളുപ്പമായീ ചെയ്യാവുന്ന കാര്യം ആയീ മാറും എന്ന്."
പെണ്ണല്ലേ വംശത്തിൽ ഞാൻ, 5 മണി ആയാൽ അല്ലേ പോകാനും പറ്റു, ഞാൻ പിന്നെയും വാദിച്ചു, എന്നാലും ഒരു 10-15 മിനിറ്റ് ചുരുങ്ങിയതു വേണ്ടി വരില്ലേ ഇതിനൊക്കെ? (എന്റെ സ്പൊൺസർ ഇതു എങ്ങാനും വായിച്ചാ, ചിന്താ ശീലം അല്ലാ, ഈ ബ്ലോഗ് എഴുത്തുന്ന ശീലം വരെ തട്ടിപ്പോയീ കിട്ടും,) എല്ലാത്തിനും ഈമൈയിൽ തെളിവും വെബ് ലിങ്കും ഒക്കെ തരുന്ന ജോസേഫ്, ഇതു ധരിക്കാൻ 10 മിനിട്ടെ ഇന്നു അയാൾ എടുത്തുള്ളു എന്നും, വേണമെങ്കിൽ ഒരു ലൈവ് ഡെമോ വരെ ആവാം എന്നുള്ള വക്കിൽ വരേ സംഗതി എത്തി ചേർന്നു.
അപ്പോഴാണു, ഇതു എന്തോ ഒരു ആഗോള സീരിയസ് കാര്യമാണു എന്നു കരുതിയിട്ടവാണം മേശ തുടക്കാൻ വന്ന മണി പറഞ്ഞതു, "മാഡത്തിനു അറിയാഞ്ഞിട്ടാ, നമ്മടെ പണ്ടെത്തേ, ആ കഴിഞ്ഞ മാസം പിരിച്ചു വിട്ട ജൂലി മാഡം തലമുടി മാത്രം ചീകുന്ന 5 മിനിട്ടിൽ, "ജി എം സാർ", ഈ മൂന്നു പൊല്ലാപ്പും കൂടി ഇട്ടു പുറത്തു ഇറങ്ങിയട്ടുണ്ടാവും, എന്നിട്ടാ എപ്പോ ഈ ജോസഫ് സാറിന്റെ തെളിയിക്കാനുള്ള പുറപ്പാട് എന്ന്!!"
ഇനി ഒരുപാടു തെളിവുകൾ മണി നിരത്തിയാലോ എന്ന ഭയപാടിൽ ഞാൻ എന്റെ ചായ മേശപ്പുറത്തു തട്ടി, മണിയുടെ ശ്രദ്ധ മാറ്റി. ചില്ലു കൂടാരം പോലെയുള്ള വിഷയങ്ങൾ ആവുമ്പോ, കല്ലു കൊണ്ടുള്ള കളി ശരിയല്ലല്ലോ.
ഇന്റിക്കേറ്റർ: ഇതാണു പറയുന്നതു, ഏതു തെളിയാത്ത കേസിനും തുമ്പുണ്ടാവണമെങ്കിൽ, ഒന്നില്ലെങ്കിൽ അപ്പുറത്തെ വീട്ടിലെ വേലക്കരിയോടോ, അല്ലെങ്കിൽ താഴെത്തേ സലൂണിലെ, ബാർബറോടൊ, ചോദിച്ചാ മതീന്നു!,"സി.ബി.ഐ" ക്കു പണിയും കുറഞ്ഞു കിട്ടും.
5 Comments:
അതുല്യ ചേച്ചീ, ഓഫീസ് തമാശകൾ നന്നാകുന്നുണ്ട്. ഗൾഫിലെ ഓഫീസുകൾ ഇങ്ങനെയൊക്കെയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുമോ? സാരമില്ല. ചില ഓഫീസുകൾ ഇങ്ങനെയാണ് അല്ലേ? തമാശകൾ ഉണ്ടാകാത്ത ഓഫീസുകൾ എവിടെയാണുണ്ടാകുക?
:-)
രസകരമായ ശൈലി. പക്ഷേ വലിച്ചു നീട്ടുന്ന ചില വശങ്ങളിൽ ഞങ്ങൾ നാട്ടുകാരായ മലയാളികൾക്ക് അൽപ്പം രസത്തിരി വിട്ടുപോകുന്നു, അതു ഞങ്ങളുടെ കുഴപ്പമാണ്.
വീണ്ടും വരട്ടെ സർവീസ് സ്റ്റോറികൾ!
zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes
off white nike
jordan 12
kyrie 6
adidsas yeezy
jordan shoes
kobe basketball shoes
yeezy
yeezy boost 350 v2
off white outlet
off white shoes
Post a Comment
<< Home