Thursday, November 17, 2005

ബന്ധങ്ങൾ : കൂട്ടി വയ്ക്കേണ്ടതോ കുപ്പയിലേറിയേണ്ടതോ ?



നമ്മൾക്കു തമ്മിലുള്ള ചിന്തകൾക്ക്‌ ഒരുപാട്‌ ദൂരം സംഭവിച്ചിരുക്കുന്നു അല്ലേ? ചിലപ്പോ എനിക്കു തോന്നാറുണ്ട്‌, ഒരു വലിയ അഗാധ ഗർത്തം തന്നേ നമ്മുക്കിടയിൽ? ഒോഫീസും, പ്രൊഗ്രാം ഡെവലപ്മെന്റും,നിന്റെ ഈ ടൂറുകളും, പ്രോടക്റ്റ്‌ ലോഞ്ജുകളും, സുഹൃത്ത്‌ വലയങ്ങളും മറ്റുമായി നീ ചുറ്റി തിരിയുമ്പോൾ, നിന്റെ സ്നേഹം എനിക്ക്‌ എത്തിപിടിക്കാൻ പറ്റാത ഒരു തുരുത്തിലേക്കു നിന്നെ കൊണ്ട്‌ പോകുന്നു. നമുക്കിടയിൽ ഉറങ്ങാനുള്ള ഒരു കുഞ്ഞു വേണ്ടേ? ജീവിതത്തിന്റെ നിറം മങ്ങുന്നു, അല്ലെങ്കിൽ ഇല്ലാതാവുന്നു നാളുകൾ കഴിയുന്തോറും. നിനക്കു എന്തു തോന്നുന്നു? എന്തുകൊണ്ടിങ്ങനേ സംഭവിച്ചു? പ്രണയവും, എന്നോട്‌ ഒത്തുള്ള ഒരു ജീവിതവും നിനക്കു ഒരു വിഷയമല്ലാതായിരിക്കുന്നു, അതുകൊണ്ടു തന്നെ. അജയനു അവളോടു ചോദിക്കാതിരിക്കാനായില്ലാ.

"ഏക്ക്കൌണ്ടിൽ വീഴുന്ന ഭീമമായ തുകകൾ നിങ്ങൾ കാണുന്നില്ലേ? പിന്നെ കുഞ്ഞ്‌, അതു എനിക്കീ അവസ്തയിൽ ഒരു അധികപെറ്റാവും, ഒരു കുഞ്ഞും അതിന്റെ നുലാമാലകളും ഒന്നും ശരിയാവില്ലാ. പോരാത്തതിനു, നാലു കൊല്ലത്തേക്കു കുട്ടികൾ ഉണ്ടാവില്ലാ, “ഫാമിലിഹാസിത്സു” ഒന്നും തന്നെ ഉണ്ടാവില്ലാ, “ഫുൾ ഡെടിക്കേഷനുണ്ടാവും“ എന്നു ഞാൻ ഒപ്പിട്ടു കൊടുത്തിട്ടാണു ഈ ജോലിക്കു ഞാൻ കയറിയത്‌. ഒരു നീക്കു പോക്കിനു എന്നെ കൊണ്ടു സാധ്യമല്ലാ. അവൾ തീർത്തു പറഞ്ഞു.

“പക്ഷെ ഒരു കുഞ്ഞിനെ മറോടണക്കാനുള്ള എന്റെ ആഗ്രഹം നിനക്കു കാണാനാവില്ലേ? മൂന്നു മാസത്തെ അവധികൊണ്ട്‌ പോകുന്ന ജോലി വേണ്ടാന്നു വയ്കാൻ, അതും എനിക്കു വേണ്ടി നിനക്കു കഴിയില്ലേ? നീ മുലയൂട്ടുന്ന എന്റെ കുഞ്ഞാണു എന്റെ ഏറ്റവും വലിയ സ്വപ്നം എന്നു നിനക്കറിയില്ലേ? ഈ വിധമുള്ള നിന്റെ ഉത്തരങ്ങൾ, ഇന്നല്ലെങ്കിൽ നാളെ, ഒരു വേർപിരിയലിന്റെ വക്കിൽ എത്തിക്കുമോ എന്ന ആശങ്ക എന്നിൽ ഉണ്ടാക്കുന്നു.“ അജയ്‌ വീണ്ടും പറഞ്ഞു.

ഇന്നോ നാളെയോ എന്നു പറഞ്ഞാൽ? അവൾ വീണ്ടും ചോദിച്ചു.

അജയ്‌ : “ഏതായാലും, ഇന്നില്ലാ, അതു ഉറപ്പ്‌, പക്ഷെ, നാളെയേ കുറിച്ചു എനിക്കിപ്പോ പറയാനാവില്ല. എനിക്കു ഒരു കുഞ്ഞു വേണം, അതും എത്രയും വേഗം. സാമ്പത്തീക പരാധീനകൾ ഉണ്ടാ‍യാൽ തന്നെ, അതു തീർക്കൻ ഭർത്താവെന്ന നിലയിൽ, എനിക്കാവും.“

ഒരു കുഞ്ഞോ? അതു ഇപ്പോ എന്റെ അവസ്തയിൽ അധികപറ്റു തന്നെ. അവൾ തുടർന്നു, “പക്ഷെ, വേർപിരിയാനുള്ള ഒരു തീരുമാനം, അതു നിലകൊള്ളുന്ന നിങ്ങളുടെ മൻസ്സ്, ഇവയെല്ലാം കൊണ്ട് , ഞാൻ നിങ്ങൾകൾക്കു തികച്ചും ഒരു അന്യ തന്നെ ഇപ്പോൾ, എനിക്കു നിങ്ങൾ ഒരു തികഞ്ഞ അപരിചിതനും. അപരിചിതനായ നിങ്ങളോടോപ്പം, എനിക്കിനി ഈ ഒരു രാത്രിയും പിന്നെ ഉണ്ടാകുന്ന പകലുകളും ചിലവഴിക്കാനാവില്ലാ. അവൾ ആ വീടിന്റെ വാതിൽ തള്ളി തുറന്ന് ഇരുട്ടിലേക്ക്‌ നടന്നിറങ്ങി.

5 Comments:

Blogger Kalesh Kumar said...

ഇതാ ഞാന്‍ പെണ്ണുകെട്ടാത്തത്‌!

6:35 PM  
Blogger Navaneeth said...

നല്ല ഒരു കഥ വായിച്ച സന്തോഷം. നന്നായിട്ടുണ്ട്‌ കേട്ടൊ

5:04 AM  
Blogger ദേവന്‍ said...

ഇതാ കൊഴപ്പം. കൊച്ചു വേണമെന്ന് ആ പെമ്പ്രന്നോർക്കു തോന്നുന്നില്ലേല് വേണ്ടെന്നു വയ്ക്കുന്നതാ ബുദ്ധി. അതു ജനിച്ചാല് മരിക്കുന്ന ദിവസം വരെ കഷ്ടകാലമായിരിക്ക്കും.. കരഞാൽ പാലില്ല.. ലണ്ടനിൽ പോയാൽ ഡയാപർ മാറ്റില്ല.. ഈ നാശ കാരണം എന്നാവും ആ വീട്ടിലെ മിക്കവാറും ഡയലോഗും തുടങ്ങുക.. ഒറ്റപ്പെടല്, അധോമുഖത്വം, സന്തോഷമില്ലായ്മ, ചുറ്റിത്തിരിയൽ, മദ്യം, അതിനു ലഹരി പോരാതെ വരുമ്പോ.. വേണ്ട..

11:04 AM  
Anonymous Anonymous said...

ബന്ധങ്ങൾ ചുവന്നു തുടുത്ത തക്കാളിയാണ്‌.ഐസും പെട്ടിയിലൊക്കെ ഇട്ട്‌ സൂക്ഷിച്ച്‌ വെച്ചാൽ ഫ്രഷായിരിക്കും,ചീഞ്ഞളിയുമ്പോൾ വലിച്ചെറിയുക

2:07 PM  
Blogger സു | Su said...

ദേവരാഗം പറഞ്ഞതാ ശരി ;)
അല്ല കലേഷ് പറഞ്ഞതോ ? അതോ കഥയിലെ അയാൾ പറഞ്ഞതോ? അല്ല അവൾ പറഞ്ഞതോ ? എനിക്ക് ആകപ്പാടെയൊരു കൺഫ്യൂഷൻ

2:18 PM  

Post a Comment

<< Home