Monday, November 14, 2005

മേ. പാപി ഹൂം ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു....




ഞാൻ ലക്ഷമി നത്തു. എന്നെ ല്ച്ചുമീ ന്നു എല്ലാരും പറയുന്നു. ഈ ഫോട്ടോ, നമ്പ്ര് 232, മന്ദിർഗഞ്ജിലെ, കൃഷൻബായിസാബിന്റെ ബഹുറാണീ അതുല്യാബേട്ടി വന്നപ്പോ എന്നെ ദീപാവലി അന്ന്, നിർബദ്ധിച്ചു നിർത്തി എടുപ്പിച്ച പടമാണിത്‌. ഒന്നു ലഹെങ്ക കമീസ്‌ മാറ്റി വരാംന്നു പറഞ്ഞിട്ട്‌ ജൽദി ജൽദിന്നു പറഞ്ഞ്‌ നിർത്തി എടുത്തു.

ആ കുട്ടി ഇങ്ങനെയാ, മദ്രാസി ബഹുറാണി, നമ്പ്ര് 232, മന്ദിർഗഞ്ജിൽ എത്തിയ അന്നമുതൽ അതുല്യക്കു തിരക്കാ, ഇടവഴിയിൽ തലയിൽ ഗുങ്ങട്ട്‌ ഇടാതെ ഓടി നടക്കും, ഈ കുഗ്രാമത്തിലെ ഒരു ചട്ടവട്ടങ്ങളും ആ കുട്ടിക്കു ബാധകമല്ലാ. പാവം കൃഷൻബായിസാബ്‌ ഒന്നും പറയില്ലാ, എല്ലാരോടും ഒരുപാടു കയറി ചോദ്യങ്ങൾ ഒക്കെ ചോദിച്ചു, എല്ലാ വിവരങ്ങളും കൂട്ടി വയ്കും. എന്നിട്ട്‌, കൃഷൻബായിസാബ്‌ ഫാക്റ്ററീന്നു ഇത്തുമ്പോ, പിന്നെ ചോദ്യ ശരമാണു... പപ്പാജി, എന്തു കൊണ്ടു ഇങ്ങനേ? ല്ച്ചുമീക്കു എരുമ ചാണകം കൊടുക്കുമ്പൊ എന്തു കൊണ്ടു കാശു വാങ്ങുന്നു? മെഹൃി (പാത്രം മെഴുക്കുന്നവൾ) വരുമ്പോ എന്തു കൊണ്ട്‌ അടുക്കളയ്ക്കകത്ത്‌ കടക്കല്ലേന്നു പറയുന്നു? അവൾക്കറിയുമോ ഈ നാടിൽ ഇതോക്കെയേ പറ്റു, ഇങ്ങനെ ഒക്കെയേ പറ്റുന്ന്.

പക്ഷെ അവളു താമസിക്കുന്ന ദിവസങ്ങളിൽ ഞങ്ങൾക്കു കുശിയാട്ടോ, ചായ കൊണ്ട്‌ കൈയ്യീതന്ന്, ഇനി ഇതു കുടിച്ചിട്ട്‌ ചാണകം വാരിയാ മതീന്നു പറയും. ഒപ്പം ഇരുന്നു ഒരുപാട്‌ "വറളി" തട്ടി തരും, ഒരു നേരം ഞാൻ വൈകുന്നേരം വന്നില്ലേങ്കിൽ, അതൊക്കെ അടുക്കി പെറുക്കി കെട്ടി വച്ചിട്ടുണ്ടാവും. ഞാൻ കഴിയുന്നതു, അതുല്യബേട്ടി, ഉറങ്ങുന്ന സമയത്തെ പോകൂ. അല്ലെങ്കിൽ ആ കുട്ടി, ചോദ്യങ്ങൾ ചോദിച്ചു എന്റെ പണി മുടക്കും. 9 വീട്ടിലെ പണിയെടുത്താലെ, 1 കിലോ ആട്ടാ തികച്ചു കിട്ടു. അതു കിട്ടിയിട്ട്‌ വേണ്ടേ എന്റെ 6 പെണ്ണിനും 2 ആണ്മക്കൾക്കും സൂക്കാ രൊട്ടിയുണ്ടാക്കാൻ?? രിക്ഷ വലിച്ചു നടന്ന എന്റെ ഭർത്താവു നത്തൻലാൽ മരിച്ചിട്ട്‌ കൊല്ലം പത്തായി.. ഞാൻ ഒരാളു വേണ്ടേ എല്ല്ലാത്തിന്റെയൂം വയർ നിറക്കാൻ? വർത്താനം പറഞ്ഞു നിന്നാ, വീടു കയറി ഇറങ്ങാൻ പറ്റില്ലലോ?

എന്റെ സൂര്യയൻ ഉദിക്കുന്നതു 232, മന്ദിർഗഞ്ജിലെ വീട്ടു വളപ്പിലെ "ജ്വാലാമുഖി" എന്ന ദേവിയേ കുടിയിരിത്തിയിരിക്കുന്ന അമ്പലത്തറയിൽ നിന്നാണു. അതുകൊണ്ടാണു, മന്ദിർഗഞ്ജ്‌ എന്ന പേരും ഈ വീട്ടിൽ വീണത്‌. എത്തവണ അതുല്യ് വന്നതു രണ്ടു ദിനത്തിനു മാത്രം. പക്ഷെ തിരിചു, പോയപ്പോ ഒരുപാടു കെട്ടി പിടിച്ചു കരഞ്ഞു. 15 കൊല്ലമായി ഞാൻ ആ കുട്ടിയെ അറിയും. ആ കുട്ടി 232, മന്ദിർഗഞ്ജിൽ വന്നതു മുതൽ. രാവിലെ കൈകാൽ കഴുകി ഞാൻ പ്രാർതിക്കാൻ വരും-മ്പോ, ഉമ്മറത്ത്‌ പപ്പാജിയോടോപ്പം, "അമർ ഉജാലാ" അക്ഷരം കൂട്ടി വായിചു ഇരിക്കുന്നതു കാണാം. ഞാൻ പ്രാർതിച്ചു ഇറങ്ങുമ്പോ, ചോദിക്കും, എന്തിനാ, ല്ച്ചുമീ എന്നും ഇങ്ങനെ.......... മേ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു.............. , മേ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു.............. ന്നു പറയണേ? പാപം ചെയാതിരുന്നൂടേ? ഇനി മേലാൽ ലച്ചുമീ ഇവിടേ വന്നു ഇങ്ങനെ പറയരുത്‌.... .. ഒരു പാടു വിലക്കും ആ കുട്ടി ഇതിനു. എന്നാലും, എനിക്കു പറയാതെ പറ്റില്ലല്ലോ......... ഞാൻ ചെയ്തതു കൊടും ചതിയും പാപവുമല്ലേ? ആരും കണ്ടില്ലെങ്കിലും, ആപൽബാഥവൻ എല്ലാം കണ്ടിട്ടുണ്ടാവില്ലേ? മേ.. പാപി ഹൂ ഭഗവാൻ......

പിറ്റേ ദിവസവവും, ഞാൻ പോയി ഇതു തന്നെ പറയും......... മെ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു.............. , ജ്വാലമുഖിയൊടൊല്ലാതെ ആരോടു പറയാൻ. ഒരു ദിവസം അവൾ എന്നെ കൊണ്ട്‌ തിണ്ണയിൽ ഇരുത്തി, ചോദ്യമായീ.......ഇന്നു ലചുമീ എന്നോടു പറയണം........എന്തിനു ഇങ്ങനെ പറയുന്നു? മോഷണമാണോ ജോലി?? അല്ലാ, ചാണകം തട്ടി വറളിയാക്കിയ ശേഷം ബാക്കി സമയം ലച്ചുമീ വ്യഭചരിച്ചു കുട്ടികളേ പോറ്റുന്നോ? ആജ്‌ ആപ്‌ ഏ ബതാക്കെ ഹീ ജായേഗാ.......... (ഇന്നു നീ പറഞ്ഞേ പോകു,,)

ഹേ, ഭഗവാൻ......ഇവൾ എന്താ ഇങ്ങനേ? ഇവൾ ആരു ഇതോക്കേ ചോദിക്കാൻ? ഞാൻ പറഞ്ഞു..... മേ തോ..... എ സേ ഹീ ബോലാ ബേട്ടീ.. കുച്ച്‌ ബാത്‌ നഹീ ഹൈ..... (ഒന്നുമില്ലാ കുട്ടി, ഞാൻ വെറുതെ.......)

പിറ്റേന്നും ഇതു തുടർന്നു..... അവൾ എന്നും ചോദിക്കും, ഞാൻ മുമ്പ്‌ പറഞ്ഞ മറുപടിയിൽ തൂങ്ങി ഞാനും.... പക്ഷെ, അതുല്യ ഒരുപാട്‌ മനസ്സറിയുന്നവൾ ആണു കേട്ടോ. ഈ ചോദ്യശരൺങ്ങൾക്കു ശേഷം എന്നിൽ വന്ന മാനസ്സിക സംഘർഷങ്ങൾ അവൾ ശ്രദ്ദിക്കുന്ന്ണ്ടായിരുന്നു.

കഴിഞ്ഞ തവണ പോകുന്നതിനു മുമ്പ്‌ എന്റെ ബ്ലൌസിനിടയിൽ 100 രുപാ തിരുകുന്നതിനിടയിൽ, പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.... ലച്ചുമീ. കുച്ച്‌ ഭി ഹേ തോ മെ രേകോ ബതാവോ......മെരെ കൊ പത ഹേ, തും കുച്‌ ചീസ്‌ മേ ബഹുതു തടപ്‌ രഹെ ഹോ... തും അന്ദർ സേ അന്ദർ ബഹുത്‌ ദുഖി ഹോ................ (എന്തോ ഉള്ളിൽ നിന്നു നീറീ പുകയുന്നു എന്ന്). ഞാൻ പറഞ്ഞ്‌... മോളേ... ഇത്തവണ നീ പോകൂ... അടുത്ത തവണ വരുമ്പൊ.. ഈ ലചുമീ അതു പറയാം....... നീ എനിക്കു ഒരുപാട്‌ സ്നേഹം തന്നവൾ........ ഞാനതു പറയാം, പ്രത്യ്‌-കിച്ചു നീ ഈ നാട്ടുകാരിയും അല്ലല്ലോ........


കഴിഞ്ഞ ദീവാളീക്കു തലേന്നു ജയ്കൃഷൺ ചാച്ചാ പറഞ്ഞു, കൃഷൺബായിസാബികാ ബഹുറാണീ ആയാ ഹേ... ബേട്ട ഭി ഹെ സാത്‌ മേ........ ലംബാ ഹൊഗയാ ചോട്ടാ അർജുൻ......

എന്റെ തലയ്കകത്ത്‌ ഒന്നു മിന്നി......... അവളോട്‌ ഞാൻ പറഞ്ഞ വാക്ക്‌.......... ഹെ ഭഗവാൻ............... രാവിലെ ജ്വാലമുഖിദേവിടെ അടുത്തു പോകും-മ്പോ....

രാവിലെ പോയപ്പോ തന്നെ അതുല്യ അങ്കണത്തിൽ രംഗോലി തിരക്കിൽ..... എന്നെ കണ്ടതും വന്നു കെട്ടി പിടിച്കു....... പിന്നെ സ്വരം താഴ്ത്തി പറഞ്ഞ്‌ ... തുമേ ബതാനാ ഹോഗാ..........മേ ദസ് ബജേ, ചൌക്‌ (പച്ചകറി കിട്ടുന്ന സ്തലം) ആയേഗാ, ടീക്‌ ഹേ......

പറഞ്ഞപോലെ അവൾ വന്നു... എവിടെ തുടങ്ങണം? എന്തു പറയണം.......എങ്ങനേ പറയണം.......... ഒന്നു പേയ്തൊഴിഞ്ഞാൽ എനിക്കും മനസ്സിന്റെ കനം കുറയും.......ഒരു തിരിച്ചു നോട്ടം.............. അതുല്യ പറഞ പോലെ, പത്തു മണിക്കു വന്നു. ഒരു പടക്ക കട വരാന്തയുടെ, മൂലയിൽ ഞങ്ങൾ ഇരുന്നു. എന്റെ കൈ വിരലുകൾ ചേർത്ത്‌ പിടിച്ചു, അവൾ ഒരുപാട്‌ സ്നേഹം കാട്ടി... ഇടക്ക്‌.... നെറ്റിയിൽ വിഴുന്ന മുടികൾ മാടി ഒതുക്കി.........

ഞാൻ തുടങ്ങി.

14 വയസ്സിൽ നത്തുവിനെ കെട്ടിയത ഞാൻ. കുട്ടികൾ, അതും പെൺകുട്ടികൾ ഒന്നിനു പുറകേ ഒന്നു. പ്രസവം മാത്രം അല്ലെങ്കിൽ, പ്രസവ ദിനങ്ങൾക്കിടയിൽ മാത്രം എന്നെ ശാരീരികാമായി പീഠിപ്പ്പിക്കാത്തവൻ നത്തു. കിട്ടുന്നതു മുഴുവൻ കള്ളു കുടിച്ചു തീർക്കുന്നവൻ. ചില അപര സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങൾ. കള്ളു കുടിച്ചു തലക്കു വെളിവില്ലാതകുമ്പോൾ, നത്തുവിനു ഏറെ ഇഷ്ടം എന്നെ നഗ്നയായി മതിലിനോട്‌ ചേർത്തു നിർത്തി സിഗരറ്റ്‌ കൊണ്ട്‌ പൊള്ളിക്കുന്നത്. ഋതുമതിയായ പെൺ-മക്കൾക്കു മുമ്പിൽ എന്നെ നിർബദ്ധിച്ചു വേഴ്ച ചെയ്യിപ്പിക്കുക അടുത്ത വിനോദം . ഒരു ജീവിക്കുന്ന ചെകുത്താനെ കണ്ടാണു ഞാൻ ജീവിച്ചതു. രാവും പകലും പീഠനം ഞാൻ അനുഭവിച്ചു. പട്ടിണിയിൽ അലറിവിളിക്കുന്ന എന്റെ മക്കൾ. തീരെ പൊടിക്കുഞ്ഞിനു 2 മാസം പ്രായമായപ്പോൾ, പിന്നെയും എന്റെ വയറ്റിൽ ഒരു കുഞ്ഞു രൂപം കൊണ്ടു. കുപ്പിവള പൊടിച്ചരച്ചു തേനും കൂട്ടി ഞാൻ രണ്ടും കൽപിച്ചു കഴിച്ചു. പ്രസവത്തിനൊപ്പം വയറിൽ വ്രണം വന്നു ഞാൻ മരിക്കാറായി. മൂത്ത മകൾ രുക്ഗ്മിൺക്കു 17 വയസ്സു പ്രായം. അവൾ കുറെശ്ശെ സഹായിക്കാൻ തുടങ്ങി. രണ്ടാമത്തെ മകൾക്കു 16. അങ്ങനെ പോകുന്നു വയസ്സിന്റെ കണക്ക്‌.

ഒരു ദിനം ഞാൻ എന്നല്ലാ ഒരു അമ്മയും കാണാൻ ആഗ്രഹിക്കാത്തതു കണ്ടു. രണ്ടാമത്തവൾ സാവിത്രി കിടന്ന ചാക്കിനരികിൽ നത്തു അവളെ കാമർത്തമായി നോക്കി നിൽക്കുന്നതും, കെകളാൽ അവളുടെ മാറിൽ തൊടൻ ഒരുങ്ങുന്നതും ........ എന്റെ സർവ ഞെരമ്പുകളും, ഒടിഞ്ഞ്‌ ഇല്ലാതാവണ പോലെ തോന്നിയെനിക്ക്‌..... ജന്മം നൽകിയവൻ, അവന്റെ മകളേ.......

കുടിച്ചു ലക്ക്‌ കെട്ട്‌ നിക്കുന്ന നത്തുവിനോട്‌ എന്തെങ്കിലും പറഞ്ഞാ, അഭിമാന ക്ഷതം കൊണ്ട്‌ ഒരുപക്ഷെ ഒരു കൊലപാതകം നടന്നേക്കാം എന്ന ഭയം കൊണ്ട്‌ ഞാൻ ഒന്നും മിണ്ടാതെ, മുരടനക്കി എന്റെ പായയും കൊണ്ട്‌ പുറത്തേക്കു പോന്നു. എന്റെ മുരടനക്കം നത്തുവിന്റെ ബോധത്തിനു ഒരു തെളിവു നൽകിയിരിക്കണം, നത്തു മുറിവിട്ടെറങ്ങി.

പിറ്റേന്നു രാവിലെ, എന്നും റൊട്ടിക്കു ആട്ട കുഴക്കുന്ന രുഗ്മിണി ഉണർന്നില്ലാ. താഴെ വരി വരിയായി ബാക്കി മക്കൾ ഇപ്പോ എണീറ്റാ... എന്തെങ്കിലും ഒന്നു കൊടുത്തു വേണ്ടേ വായടക്കാൻ. ഞാൻ ഉറക്കെ വിളിച്കു.. രുക്കു.. ബെട്ടാ ഉടോ.... ആട്ടാ ഗൂന്ദ്‌-കേ (കുഴച്ച്‌) രഖോ. അവൾ ഒന്നു മൂളി ഞെരങ്ങി അവൾ. എന്റെ ഉറക്കെ വിളി, അട്ടഹാസമായീ. അവൾ എണീറ്റു. പക്ഷെ ഒാടി പോയീ ആ അഴുക്കു ചാൽ കാനയ്കരുകിൽ ഇരുന്നു. പിന്നെ ഞാൻ കേട്ടതു ഒക്കാന ശബ്ദം. എന്റെ ഉള്ളു ഒന്നു പിടഞ്ഞു. കഴിഞ്ഞാഴ്ച ആ ടേലാ വാലാ ജഗനോട്‌ (ഉന്തു വണ്ടി വിൽപ്പനക്കാരൻ) വർത്തമാനം പറഞ്ഞു നിന്നപ്പോ, എനിക്കു പന്തികേടു തോന്നി. ഹെ.. ഭഗവാൻ........ ഇസ്‌ ജിന്തഗീ.. മേ... ഇത്തനാ തക്ക്ലീഫ്‌ ക്യോം ദേത്താ ഹെ തു.... കാനയ്കരുകിൽ പോയി അവളുടെ മുടികുത്തിൽ പിടിച്കു കരണത്തു രണ്ട്‌ കൊടുത്തു.

എനിക്കു ആ നിമിഷം ചാവണം എന്നു തോന്നി. എന്നാലും, ചോദിച്ചു.. കോൻ ഹെ.. ഹെ രാക്ഷസ്‌.....അഭി ബതാവോ... ഉസ്കെ പാസ്‌ ജാകെ ജീയൊ തും. മെരേ കൊ തും അഭി തുമാരാ മൂ നഹി ദിഖാവോ......(നീ ആരോടൊപ്പം കിടന്നു? നീ അവന്റെ ഒപ്പം കുടെ പോയ്ക്കൊ, നിന്റെ മുഖം എനിക്കിനി കാണെണ്ട..) അവളെ ഞാൻ ഉന്തി തള്ളി വിട്ടു. അവൾ തല തല്ലി കരഞ്ഞു വീണു, എന്നിട്ടു പറഞ്ഞു.. മത്‌ പൂഛൊ.....മത്‌ പൂച്ചൊ... ഹം ബർവാത്‌ ഹൊഗയാ.. മാ. ബർവാത്‌ ഹോഗയാ...... പിന്നെ തളർന്ന സ്വരത്തിൽ പറഞ്ഞു ബാബുജിനേ ബഹുത്‌ മഹീനേ സേ.. മെരെകോ പരിശാൻ കർ രഹാ ഹേ...(ഒരുപാടു കാലമായി അഛൻ എന്നെ പീഠിപ്പിക്കുന്നു)

പത്തു രൂപയുടെ വിഷത്തിൽ എല്ലാം അവസാനിപിക്കാൻ എനിക്കു തോന്നി അന്ന്. നത്തു തിരിചു വന്നപ്പോ, ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ പറഞ്ഞു.

“രുഗ്മിണീയേ ആസ്പ്ത്രിയിൽ കൊണ്ട്‌ പോകണം, അവൾക്കു ഗർഭം, അതും നിന്നിൽ നിന്ന്. ഇനി മേലാൽ നിങ്ങളേ ഈ വീട്ടിൽ കണ്ടു പോകരുത്‌. പക്ഷെ ഇപ്പോ, ആസ്പ്ത്രിയിൽ വന്നു അവരോടു പറയണം നിങ്ങളാണു ഇതിനു കാരണം, അല്ലെങ്കിൽ, അവൾക്കു ചീത്ത പേരുണ്ടാവും.“

ഇതു എനിക്കു ആ സമയത്തിനു തോന്നിയ ഒരു ബുദ്ധിയാണു. അല്ലെങ്കിൽ എന്റെ മകൾ മാനകേടിൽ വെന്തു ഉരുകും.

നത്തു തിരിച്ചും പറഞ്ഞു, “ഞാൻ ഈ വീട്‌ വിട്ട്‌ പോകുന്ന പ്രശനമില്ലാ. ഞാൻ ഇവിടെ കിടന്ന നിന്നെ നരകിപിച്ചേ ചാവൂ.........നിന്നെ പെണ്മക്കളും എനിക്കുള്ളതാണു, ഞാനെവിടെ പോകാൻ? “

തർക്കിച്കു നിന്നാ ആസ്പ്ത്രീ പോക്കു നടക്കില്ലാ. ഞാൻ നത്തുവുമായി രിക്ഷയിൽ കയറി. പകുതി വഴിപിന്നിട്ടു കാണും. ഞാൻ കരഞ്ഞും, പഴിച്ചും, ശപിച്ചും കൊണ്ടിരുന്നു. തളർന്നു മയങ്ങീ രുക്കു. നത്തു അട്ടഹസിച്കു കൊണ്ടിരുന്നു, ഇടയിൽ പറഞ്ഞു...

“മേ ഉസ്കാ ബാപ്പ്‌ ഹേ... ഹോ അപ്നാ ഖേത്തിക്കാ മൂലി ഹേ... മേ വൊ ഖായേഗാ നഹി തോ ഫിർ കോൻ ഖായേഗാ? പടോസ്‌? “ (അവൾ എന്റെ വയലിലേ ഫലമാണ്, അവളെ ഞാൻ തിന്നിലെങ്കിൽ, പിന്നെ അയൽകാരനുള്ളതോ അതു?)

ഒരു വാക്കത്തി കൊണ്ട്‌ നത്തുവിന്റെ തലയറക്കാൻ തോന്നിയെനിക്കു അപ്പോ. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ലാ. ഇപ്പോ ആസ്പ്ത്രിയിൽ എത്തുകാ എന്നതാണു വിഷയം. ഈ വാഗ്വാവദ്ങ്ങൾകിടയിൽ എതിർ ദിശയിൽ നിന്നും ഒരു ട്രാക്റ്റർ വരുന്നുണ്ടായിരുന്നു. നത്തു പിന്നിടും എന്നോട്‌ എന്തോ പറഞ്ഞ് അട്ടഹസിക്കുവാൻ തല ഒന്നു തിരിച്ചു, ആ സമയം രിക്ഷ പോയി ട്രാക്റ്റരിൽ മുട്ടി, നത്തു തെറിച്ചു ട്രാക്റ്റരിൽ തലമുട്ടി വീണു, ഒപ്പം രിക്ക്ഷയും ഒന്നു മറിഞ്ഞു. ട്രാക്റ്റർ ഡ്രൈവർ, ഒന്നു തിരിഞ്ഞു നോക്കി, വണ്ടി ഓടിച്ചു പോയീ. ഹേ സാത്താൻ കാ ഗാവ് ഹെ നാ.. കോയി മത്-ലബ് നഹീ മർഗയാ തോ ബീ....

മകൾ രുക്കു നിലവളിച്ചു നിന്നു. അവളോട്‌ ഞാൻ അരികു ചേർന്നു നിക്കാൻ പറഞ്ഞു, അല്പം ദൂരേ മാറി, എന്നിട്ടു ഞാൻ നത്തുവിൻ അരികിൽ ചെന്നു നോക്കി. തലയിടിച്ചു വീണ നത്തു, ഒരു പാടു ചോര വാർന്നു കിടക്കുന്നു. “എന്നെ ആസ്പ്ത്രിയിൽ കൊണ്ടുപോകു“ എന്നു പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. മൂക്കിൽനിന്നും രക്തം വാർന്ന് വീഴുന്നുണ്ടായിരുന്നു. ജീവൻ ഒരു കുറച്ചു ബാക്കി, അല്പം ബോധവും.

ഞാൻ തിരിഞ്ഞു നോക്കി, രുക്കു അൽപം അകന്നു മണ്ണിൽ തലതാഴ്ത്തി ഇരിക്കുന്നു. എന്റെ മനസ്സിൽ ഒരുപാടു ഇരുട്ടു പടർന്നു. ഞാൻ നത്തുവിനെ എടുതു എന്റെ മടിയിൽ വചു. നത്തുവിന്റെ തലയിൽ കെട്ടിയിരുന്ന ഷാൾ ഊരി, സർവ ശക്തിയുമെടുത്ത്‌, നത്തുവിന്റെ മൂക്കും വായും കൂട്ടി പിടിച്ചു ഒരുപാട്‌ നേരം നിന്നു. പിടയാൻ ഉർജ്ജമില്ലാതെ,നത്തു പതുക്കെ പതുക്കെ, ഞെരങ്ങി ഞെരങ്ങി എന്റെ കൈകളിൽ അവസാന ശ്വാസം ആക്കത്തിൽ വലിച്ചു വിട്ടു.

പതുക്കെ ഞാൻ, നത്തുവിന്റെ, ജീവനറ്റ തല എന്റെ മടിയിൽ നിന്നും മാറ്റി താഴെ വച്കു, രുക്കുവിൻ അരികിൽ വന്നു പറഞ്ഞു, ബാബുജി ഹമേ ചോട്ക്കെ ഗയാ രുക്കു, സിർപേ ബഹുത്‌ ഗെഹെരാ ചോട്ട്‌ ഹെ....... ഹം അകേലാ ഹോഗയാാാാ... (അഛൻ നമ്മളേ വിട്ടു പോയീ, തലയിലേ പരുക്ക്‌ ഒരുപാട്‌ ആഴത്തിൽ ആയിരുന്നു).

ഞാൻ അങ്ങനെ എന്റെ ദുരന്തം ഞാൻ പോലും കൂട്ടികിഴിക്കാതെ, അവസാനിപ്പിച്ചു, ഒപ്പം കൊലപാതക കുറ്റമില്ലാതെ ഒരു കൊലപാതകവും. അന്നും മുതൽ എല്ല്ലാരും പറഞ്ഞു, നത്തു രിക്ഷയിൽ നിന്നും വീണു മരിച്ചു. പാവം ലച്ചുമിയും മക്കളും. പിന്നെ രുക്കു: അവൾ രിക്ഷ മറിഞ്ഞ ആഘാതത്തിൽ, രണ്ടു ദിന പനിക്കു ശേഷം, ഒരു സ്വഭാവികാമായ ഗർഭചിദ്രം വന്നു പെട്ട്, ഒരു വലിയ നാണക്കേടിൽ നിന്നും പുറത്തു വന്നു. ഭഗവാൻ കാ ദയാ......


അതുല്യ ബേട്ടി എന്റെ കൈകളിലേ പിടി ഒരുപാടു മുറുക്കി, എന്നെ മാറോടണക്കി, ഒരുപാട് നേരം തേങ്ങി. അങ്ങനെ ഞങ്ങൾ ഒരു പാടു നേരമിരുന്നു. ആ തേങലിൽ എനിക്കു തോന്നി അവളും ഇതു പോലെ ഒരു കഥ പറയാതെ പറയുന്നുവോ?

. മേ. പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു.............. , മേ.... പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു..............

31 Comments:

Blogger Kalesh Kumar said...

എനിക്കറിയില്ല എന്താ എഴുതേണ്ടതെന്ന്...
വായിച്ചിട്ട് ശരിക്ക് പുറം പെരുക്കുന്നു അതുല്യേച്ചീ...
ഭൂമിയിൽ ഇങ്ങനെയും രാക്ഷസജന്മങ്ങളോ?
ലക്ഷ്മി യാതൊരു പാപവും ചെയ്തിട്ടില്ല...
അവരെ ദൈവം അനുഗ്രഹിക്കും..
പി.എസ്: എഴുതിയ രീതിയും അതിമനോഹരമായിരിക്കുന്നു. കീ ജേ വിളിയല്ല. മനസ്സിൽ ശരിക്ക് തട്ടിയത് കൊണ്ട് പറയുന്നതാ...

5:07 PM  
Blogger അഭയാര്‍ത്ഥി said...

Gandharvan:-
I did a mistake by fighting with you atulya.

Really fantastic.

Njaan karayathirkkan nokkatte.

Vaakukal theepanthangal aakkkamennum jeevitham yatha thatham ezhuthamennum theliyichu ningal. Ella abhi nandhanangalum.

A curious question:- "is it real"?.
Aanengil-
"Dhaivame ninte cheythikal vichithram".

Eni gandharvan enthengilum paranjaal athikapattakum.

Panikkidayil ethinu comment ezhuthathe pattillennu thonny.

Sorry for all my boastful earlier comments

5:31 PM  
Blogger Achinthya said...

ഹോ അതുല്യ...
ഒന്നും പറയാൻ തോന്നീല്യ, ആദ്യം.പരയാണ്ടിരിക്കുമ്പോ നീറ്റം കൂടുണു.ഇങ്ങനെള്ള നത്തുക്കൾടേം രുഗ്മിണികൾടേമ്മ് കുലം എന്നു മുടിയും? ആ കുട്ടീടെ ജീവിതം ഇനി എന്താന്നറിയ്‌വോ? അയാൾടെ കത്ത്യല്ലേ കഴിഞ്ഞുള്ളു. അവൾടെ അശാന്തമായ ഉറക്കങ്ങളോ? ഭയവും അവിശ്വാസവും നിറഞ്ഞ ഉണർച്ചകളോ?
പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, പണ്ടിതനെന്നോ, പാമരനെന്നോ,വെളുത്തവനെന്നോ, കറുത്തവനെന്നോ വ്യത്യാസല്ല്യാണ്ടെ നത്തുമാർ പെരുകുണു.
നമ്മളവരെ പെഢോഫൈൽ എന്നു മധുരപ്പേരിട്ടു അവർക്കു ലൈസെൻസ്‌ കൊടുക്കുണു.
അതുല്യടെ കഥേലേ ചെകുത്താന്‌ അർഹിക്കണ ശിക്ഷ കിട്ടീ.പക്ഷെ എത്ര അമ്മമർ മക്കൾടെ ദുരനുഭവങ്ങൾ ദുഷ്പേരു ഭയന്നു പുറത്തു പറയാണ്ടേം, പ്രതികരിക്കാണ്ടേം ഇരിക്കുനു!അപ്രിയമായ ചില സത്യങ്ങൾ കേട്ടില്യാന്നു നമ്മളും നടിക്കിണില്യെ?

8:54 PM  
Blogger Kumar Neelakandan © (Kumar NM) said...

സത്യം? സത്യമാണെങ്കിലും അതുല്യയുടെ സങ്കൽ‌പ്പം എന്നു വിശ്വസിച്ചോട്ടെ.

വിഷമം തോന്നുന്നു.

9:12 PM  
Blogger രാജ് said...

ഒരു കഥയാണെങ്കിൽ...

കുറച്ചു ദിനങ്ങൾക്ക് ശേഷം അതുല്യ ഒന്നുകൂടി വായിച്ചുനോക്കൂ.. ഒരു മാസ്റ്റർ‍പീസ് കൈമോശം വന്നതുപോലെ തോന്നണം. വളരെ നല്ല ആഖ്യായനം.

10:45 PM  
Blogger Visala Manaskan said...

ഇതൊന്നും ഒരിക്കലും സത്യമാവരുതേ, വെറും കഥ മാത്രമാവണേ ദൈവമേ.

അതുല്യ, നെല്ലായിക്കാരീ, ഗംഭീരമായി എഴുതിയിരിക്കുന്നു. ഇങ്ങിനെയുള്ള എഴുത്തൊക്കെ കയ്യിലുണ്ടായിട്ടാണോ, ബ്ലോഗിൽ 'അടിയുണ്ടാക്കി' സമയം കളയുന്നത്‌?

7:33 AM  
Blogger ദേവന്‍ said...

അതുല്യേ,
ഭിക്ഷക്കാരി പോലും കാറോടിക്കുന്ന ഈ നാട്ടിലിരുന്ന് ഇതിന്റെ താഴെ രോഷത്തിന്റെ ഒരധ്യായം കൂട്ടിച്ചേര്‍ത്ത്‌ പീ സീ അണച്ച്‌, പിസയും കഴിച്ച്‌ ഗ്രൂഷോ മാര്‍ക്സിന്റെ സിനിമ കണ്ടുറങ്ങുന്നത്‌ ലചുമിയോടും അവളെ കണ്ടു കരഞ്ഞുപോയ അതുല്യയോടും ചെയ്യുന്ന അപരാധമാണെന്നൊക്കെ തോന്നുന്നതുകൊണ്ട്‌ ഒന്നുമെഴുതിയില്ലാ എന്നൊക്കെ വലിയവാചകം വേണമെങ്കിലെനിക്കു പറയാം.
ആത്മവഞ്ചനയില്ലാതെ ഒരു വരി കുറിക്കുകയാണെങ്കില്‍ അതിങ്ങനെയാവും " എനിക്കിത്തരം അനുഭവകഥകള്‍ പേടിയാണ്‌ .ആയിരം നത്തുമാരുടെ കഴുത്തരിഞ്ഞാല്‍ പോലും തീരാത്ത ഈ പ്രശ്നങ്ങളെക്കുറിച്ചോര്‍ത്താല്‍ നടുങ്ങിപ്പോകും .
. ഞാന്‍ പകരം റ്റീവീയില്‍ കോമഡി കസിന്‍സ്‌ കണ്ടോട്ടെ.."

9:54 AM  
Blogger അതുല്യ said...

ദേവനോട്‌ ഇതു പറയാതെ ഇരുന്നാൽ എനിക്കു ഇന്നു ശ്വാസം വലിക്കാൻ കിട്ടില്ലാ...

ഗാന്ധിജി അല്ലാ, വേറെ ഏതു പരബ്രഹ്മാവെങ്കിലും.....ഈ ലൈംഗീകത, അല്ലെങ്കിൽ രതി ചെയ്യാൻ ഉണ്ടാവുന്ന ത്ര്ക്ഷ്ണ, അല്ലെങ്കിൽ അതിനെ കുറിച്ചുള്ള ചിന്തകൾ, അല്ലെങ്കിൽ അതിന്റെ നിർവഹണം, അല്ലെങ്കിൽ അതു ചെയ്ത രീതികൾ ഒക്കെ ഒക്കെ, തികച്ചും സ്വകാര്യത അല്ലെങ്കിൽ ഗോപ്യമായി ഒരാൾ കടന്നു പോകുന്ന വഴികൾ മാത്രമാണു. ഒരു മീറ്റർ രീഡിങ്ങും ഇതു വരേ ഏർപെടുത്താത്ത സംഭവം. (ഇതിനു അപവാദം ഇപ്പ്പ്പോ നടക്കുന്ന പെൺ-വാണിഭ കേസുകളും അവർ നിരത്തും തെളിവുകളും, മോണിക്കലിവിൻസ്കിയെ, പോലെ കുപ്പ്പായ കോട്ടോ, പാന്റോ സൂക്ഷിച്ച ഒരുപാടുപേരുണ്ടാവും)

ഗാന്ധിജി അല്ലാ, വേറെ ഏതു പരബ്രഹ്മാവെങ്കിലും.....ഒരുവൻ ഒറ്റക്കിരുന്ന സമയത്ത്‌, അല്ലെങ്കിൽ, ഈ പറഞ്ഞ പെൺകുട്ടികളോടോപ്പം, തലയിണക്കുമേൽ, കൈകൽ ഒടിച്ചു 'വി' ഷേപ്പിൽ വച്ചു, കാലുകൾ "ഗ" ഷേപ്പിൽ വച്ചു ഉറങ്ങുന്ന ഗാന്ധിജിയുടെ മനോ-വ്യാപാരം, ഇന്ത്യയുടെ സ്വാന്തത്ര്യം, അല്ലെങ്കിൽ ദണ്ടീയാത്രക്കു പോകുമ്പോ ഉടുക്കേണ്ട മുണ്ട്‌ മാത്രമായിരുന്നു എന്ന്, ഏതു മനസ്സറിയും യന്ത്രം ഉപയോഗിച്ചാണു ഈ ഒരു ഗുണനിലവാരപട്ടിക നിരത്താൻ കഴിഞ്ഞത്‌?

ലൈംഗീകത, അല്ലെങ്കിൽ രതി ചെയ്യാൻ ഉണ്ടാവുന്ന ത്ര്ക്ഷ്ണ, അല്ലെങ്കിൽ അതിനെ കുറിച്ചുള്ള ചിന്തകൾ ഒക്കെ ഇതു വരേ ആരും ഒരു സ്തിതി വിവര കണക്കും സൂക്ഷിച്ച്‌, ഒരു ദവള പത്രം ഇറക്കക്കാത്തെ കാര്യങ്ങളല്ലേ? ഒരുതവണ സംഭവിച്ച, ഏതോരു പുരുഷനിലും, ഒരു അസാധരണത്തവും ഇല്ലാത്ത ഈ സംഭവം വിളിച്ചു പറഞ്ഞ ഗാന്ധിജി ഇതിൽ നിന്നു എന്താണു ഉദ്ദെശിച്ചതു? ഞാനും "പോന്ന" ഒരാണു തന്നെ, പക്ഷെ, എന്റെ "വിൽ പവർ" നിങ്ങൾ കാണൂന്നോ? അല്ലാ, ഞാൻ നിങ്ങൾക്കു വാക്കു തരുന്നു, ഇനി മേലാൽ ചെയ്യൂല്ലാന്നോ? ഏേതു ഗുരുവിനെ പേടിച്ചാണു, ജീവിനുള്ള കാലത്തോളം, മുടിയും നഖവും വളരുന്ന സർവ സാധാരണമായ ഈ സംഭവത്തെ നാലുപേരുടെയിടയിൽ വിളീച്ചു പറഞ്ഞതു?

അപ്പോ ഗാന്ധിജി, അല്ലെങ്കിൽ പരബ്രഹ്മാവെങ്കിലും, എന്തു ഭക്ഷണം ഉപേക്ഷിച്ചാലും,ഒരുപാട്‌ നല്ല വഴികളിലൂടെ മാത്രം ജീവിചാലും, നമ്മളുടെ രാഷ്ട്രപിതാവ്‌ എന്ന ഒർപാടു ബഹുമാനം അർപ്പിച്ചു കൊണ്ട്‌ തന്നെ , ഞാനിതു പറയുന്നു.... ഒരുവന്റെ, പ്രതേകിച്‌ പുരുഷന്റെ, മനസ്സിൽ കടന്നു പോയ ചിത്രങ്ങൾ/ചിന്തകൾ ആരും കാണാത്തതു കൊണ്ട്‌/മനസ്സറിയും യന്ത്രം സൃഷ്ടിക്കപെടാത്തതു കൊണ്ട്‌, ലോകത്ത്‌ അവന്റെ പെരുമ മറ്റു എല്ലാ കാര്യങ്ങളിലും നക്ഷത്രതിളക്കത്തിൽ വിരാജിക്കുന്നതു കൊണ്ട്‌, അവൻ ലൈംഗീകത, അല്ലെങ്കിൽ രതി ചെയ്യാൻ ഉണ്ടാവുന്ന ത്ര്ക്ഷ്ണ കാണിക്കാത്തവൻ എന്ന് ഒരു ദവള പത്രം മേശപുറത്തു വയ്ക്കുന്നതിൽ എത്രമാത്രം വസ്തുനിഷ്ടതയുണ്ട്‌? ചിന്തകൾ എല്ലാം എപ്പോഴും എല്ലാർക്കും ഗോപ്യം തന്നെ. അല്ലെങ്കിൽ, ഈ ലോകത്തുള്ള എല്ലാ കെട്ടിടങ്ങളും/വാസസ്തലങളും ഒക്കെ തന്നെ, ജയിലാക്കിയാ പോലും മതിയാവില്ലല്ലോ?

വാളിന്റെ വായ്ത്തല നാവു മുറിയാതെ നക്കിത്തുടച്ചവന്‍ എന്നാണ്‌ ഈ പരീക്ഷ ജയിക്കുന്നവനു കിട്ടുന്ന അംഗീകാരം.. തെറ്റീട്ടോ.... പരീക്ഷ ഈ വിധമല്ലല്ലോ ദേവാ.. വായില് ഒരുണ്ട ശർക്കര വച്ചു ഒരിറ്റ് ഉമിനീരു വരാതെ ഉറപ്പാക്കിയാ എന്നല്ലേ?

10:56 AM  
Blogger Kalesh Kumar said...

അതുല്യേച്ചീ, പിന്മൊഴികൾ ഉണർന്ന് ഉഷാറാ‍യി!
വാദപ്രതിവാദം അപ്പുറത്തെ പോസ്റ്റിലല്ലേ നടന്നുകൊണ്ടിരിക്കുന്നത്? അതെന്താ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്? ഗാലറിയിലിരുന്ന് വീക്ഷിച്ചിരുന്നവരൊക്കെ കളത്തിലിറങ്ങിയിട്ടുണ്ടല്ലോ...
ലാറി കോളിൻസും ഡൊമിനിക്ക് ലാപിയറും ചേർന്നെഴുതിയ അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം എന്ന പുസ്തകത്തിലും ഇതെ കുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. അത് നിറം പിടിപ്പിച്ച കഥകളാണെന്നാ എനിക്ക് വായിച്ചപ്പം തോന്നിയത്. പിന്നെ മറ്റേ വിവാദ വിഷയത്തെ കുറിച്ച് (മീറ്റർ റീഡിങ്ങ്) വല്യ ഐഡിയ ഇല്ലാത്തതുകൊണ്ട് ഒന്നും പറയാതെ ഞാ‍ൻ ഗാലറിയിലിരുന്ന് വീക്ഷിക്കാം!

11:25 AM  
Blogger ദേവന്‍ said...

അതുല്യേ,

എതു കവി എന്തു എന്തു മാങ്ങാത്തൊലി എഴുതിയാലും രതി എന്നാല്‍ ശരീരത്തിന്റെ സുഖിക്കാനുള്ള ആഗ്രഹവും മനസ്സിന്റെ ഉല്ലസിക്കാനുള്ള ആവസ്യവും കൂട്ടിച്ചേരുന്ന ഒരു കലാപരിപാടി മാത്രമാണ്‌.. ജനിച്ച കുഞ്ഞിനു പാലുകുടിക്കാന്‍ തോന്നുന്നതുപോലെ കുടിച്ചു തീരുമ്പോള്‍ അപ്പിയിടാന്‍ തോന്നുന്നപോലെ ഒരു തോന്നലല്ലേ ഇതുമെല്ലാം?

എന്തെങ്കിലും ഒരാവശ്യത്തില്‍ വജ്രസൂചി പോലെ നിങ്ങളൂടെ ജീവിതം ഉറച്ചാല്‍ മറ്റെല്ലാ ആവശ്യങ്ങളും അനാവശ്യമായിത്തീരും. ഇതിന്റെ തിരിച്ചെഴുത്ത്‌- നിങ്ങളുടെ ഒരാവശ്യത്തില്‍ -ആത്മീയതയോ മന്ത്രിക്കസേരയോ നിര്‍വ്വാണമോ എവറസ്റ്റ്‌ കൊടുമുടി കയറ്റമോ ഷഡ്കാല ഗോവിന്ദമാരാരെ പാടിത്തോല്‍പ്പിക്കലോ എന്താവശ്യത്തിലാണെങ്കിലും- പരമാവധി വിജയിക്കാന്‍ ആര്‍ത്തിയുള്ളതെല്ലാം ത്യജിക്കുക എന്നാണ്‌- എന്നുവച്ചാല്‍ പുകവലി നിറുത്തിയിട്ട്‌ രാവിലെ മുതല്‍ രാത്രി വരെ പുക വലിക്കില്ല പുകവലിക്കില്ല എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ജാതി ത്യാഗമല്ല, എന്തു പുക, എനിക്കിതു വേണ്ടാ എന്ന തരം ത്യാഗം..

യാജ്ഞവല്‍ക്യനും ഗാന്ധിസ്സാറും ഏര്‍ണസ്റ്റൊ ഗൂ വേരയും ഈഴം വിടുതലൈ വിടുതലൈ പെണ്‍പുലി ചീമയും 41 ദിവസം ബ്രഹ്മചര്യമെടുത്ത്‌ മണ്ണില്‍ ഇന്ത കാതല്‍ അന്‍പൈ എന്ന മൂച്ചുവിടാപ്പാട്ടു പാടിയ എസ്‌ പി ബാലസുബ്രഹ്മണ്യഗാരുവും ഒക്കെ ചെയ്ത സൂത്രം ഇതാണ്‌..


കോടാനുകോടിക്കണക്കിനുണ്ടായിരുന്ന ആശകള്‍ ആകെ ബ്രഹ്മത്തിലടങ്ങി എന്നു പറഞ്ഞ ശങ്കരേട്ടനു ഫീല്‍ ചെയ്ത ബ്രഹ്മചര്യ ത്വര എനിക്കു ഫീല്‍ ചെയ്യണമെന്നു പറഞ്ഞാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്കു നടപ്പില്ല.. ആത്മീയതയോ ഭക്തിയോ രാജ്യസ്നേഹമോ പ്രതികാരേശ്ചയോ ഒന്നും എന്നില്‍ അത്ര തീവ്രമല്ല.. അതുകൊണ്ട്‌ എനിക്ക്‌ മഹാകവിശ്രേഷ്ഠന്‍ ഗിരീഷ്‌ പുത്തഞ്ചേരി പറഞ്ഞപോലെ "ഒരു ചിരി കണ്ടാല്‍ മൊഴികേട്ടാല്‍ അതു മതി.." എന്നുവച്ച്‌ ബാപ്പുവും അതുപോലെ ആയിരുന്നെന്നു പറയില്ല ഞാന്‍.....

ഒരു ജനനായകന്‍ എന്ന നിലക്ക്‌ ജനങ്ങളിള്‍ നിന്ന് ഒന്നും ഒളിച്ചു വച്ചിരുന്നില്ല ബാപ്പുജി.. തന്റെ യജ്ഞങ്ങളോ കക്കൂസില്‍പ്പോക്കോ ഒന്നും.. ആരെയും ബോധിപ്പിക്കാനായിരുന്നില്ല..

ഇന്നലെ ഗോഡ്ഫാദര്‍ എന്ന സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു " ഇതുപോലെ ഒരു ഡോണ്‍ പോലും നമ്മുടെ കാലത്ത്‌ ഉണ്ടാവില്ല".. ശരിയാണത്‌.. ഇതു വ്യക്തിത്വമില്ലായ്മായുടെ, വ്യക്തി പ്രഭാവമില്ലായ്മയൂടെ കാലം.. ഉമിനീരൊലിക്കുന്ന വായകള്‍ മാത്രമേ ഇന്നുള്ളൂ എന്നു കരുതി കൈകളറ്റുപോയ തെണ്ടിയെക്കണ്ട്‌ തന്റെ ഭിക്ഷാപാത്രം കുപ്പയിലെറിഞ്ഞുകളഞ്ഞ ഡയോജിനസ്‌ ഒരുകാലത്തും ജീവിച്ചിരുന്നില്ലെന്നു കരുതരുതേ..

വെറും ശരാശരികള്‍ തേച്ചുമിനുക്കി അതിനെ പുരോഗതിയെന്നും ബുദ്ധിവൈഭവമെന്നും വിളിക്കുന്ന നമ്മള്‍ എന്നും രാവിലെ എഴുന്നേറ്റ്‌ നൂറ്റൊന്നുതവണ
ഓര്‍ക്കണം.. ഒരുപാടു പ്രഗത്ഭര്‍ ജീവിച്ചിരുന്നു ഇവിടെയൊക്കെ.. ഇന്ന് ഒരു മഹാത്മാവില്ല, ചെ ഗുവേരയില്ല, പ്രവാചകനില്ല, എഡിസണും ഐന്‍സ്റ്റീനുമില്ല, ജാക്‌ ലണ്ടനില്ല, വോഡൌസില്ല, ചെയര്‍മാന്‍ മാവോയില്ല..കാളിദാസനും ഭവഭൂതിയും പുരന്ദരദാസനും കൌടില്യനുമില്ല. വീ റ്റി ഭട്ടതിരിയും അയ്യങ്കാളിയും കൊലമരം ഗോപാലനും ഫ്രാങ്കോ രാഘവന്‍പിള്ളയുമില്ല. അയലത്ത്‌ തന്തൈ പെരിയാറില്ല തെലുങ്കാനായില്‍ സുന്ദരയ്യയും ഗുജറാത്തില്‍ ഗാന്ധിയും മഹാരാഷ്ട്രത്ത്‌ ശിവജിയുമില്ല.. ബെംഗാളില്‍ സത്യജിത്‌ റേ ഇല്ല. കാശ്മീരില്‍ ജവഹരിലാലും.. എന്നുവച്ച്‌ ഇവരെല്ലാം കെട്ടുകഥകളല്ല അതുല്യേ.. നമ്മളുടെ കാലത്തിന്റെ വിശ്വസനീയതക്കതീതരാണവര്‍..
(രാവിലെ ആവേശം ഇളക്കി വിടല്ലേ, ഇന്റര്‍നെറ്റില്‍ ഗാന്ധിമാര്‍ഗ്ഗം പ്രസംഗിക്കാനല്ല എനിക്കു സര്‍ക്കാര്‍ മാസാമാസം ചില്ലറ തരുന്നത്‌)


വാളുവയ്ക്കുന്ന കാര്യം.. ഛീ തെറ്റി വാള്‍ നക്കുന്ന കാര്യം.. അസി ധാര എന്നതിന്റെ വാഗര്‍ത്ഥമതാണ്‌.. യാജ്ഞാവല്‍ക്യേട്ടനു ശര്‍ക്കര, ചക്കക്കൂട്ടാന്‍ എന്നിവ കണ്ടാല്‍ കൊതിക്കില്ല എന്നത്‌ ഒരു കാര്യം.. വെറുതെ ആശിച്ചു എന്നല്ല ഈ തീക്കളി.. ഒന്നു പിഴച്ചാല്‍ നാവു പോയി.. മുപ്പതാണ്ടു ബ്രഹ്മചര്യം ഒരു നിമിഷത്തെ പാഴു ചിന്തയാല്‍ ഗോവിന്ദാപുരം ഗോവിന്ദാപുരം...

12:04 PM  
Blogger അതുല്യ said...

ഇപ്പറഞ്ഞതു ശരി... ഇന്ന് ഒരു മഹാത്മാവില്ല, ചെ ഗുവേരയില്ല, പ്രവാചകനില്ല, എഡിസണും ഐന്‍സ്റ്റീനുമില്ല, ജാക്‌ ലണ്ടനില്ല, വോഡൌസില്ല,.. ഒക്കെ ശരി...
പക്ഷെ ഇവർ ഒന്നും മഹാന്മാർ അല്ലാ എന്നോ, ഇവരേ ഞാൻ മറന്നു എന്നോ ഒന്നും എനിക്കഭിപ്രായമില്ലാ. ഇവരുടെ സ്വകാര്യത സൂക്ഷിക്കുന്ന മനസ്സിന്റെ കോണുകൾ നമ്മൾക്കു എത്രമാത്രം കയറി ചെല്ലാൻ കഴിഞ്ഞിട്ടുണ്ട്ന്ന സംശയം മാത്രമാണു, ഞൻ പറയാൻ ഉദ്ദേശിച്ചതു.
പാട പാട രാഗം.............
പടുക്ക പടുക്ക രോഗം........
കൊടുക്കുന്തോറും ഏറിടും....
അളക്കുന്തോറും കുറഞ്ഞീടും.......
നിർത്താം അല്ലേ?
പണി കളഞ്ഞുള്ള കണിയൊരുക്കൽ വേണ്ടല്ലോ ........

12:51 PM  
Blogger ദേവന്‍ said...

ഇതൊരു ഓച്ചിറക്കളിയാ ബെന്നിയേ...
ചോരവീഴും പക്ഷേ ജഡം വീഴില്ല. തോല്‍വിയില്ല, ജയവുമില്ല, വെറുതേയൊരങ്കക്കലി തീര്‍ക്കല്‍..

അല്ല ഓച്ചിറക്കളിക്കു കാണിയും റഫറിയുമൊക്കെ എന്തിനാ, കലേഷും ബെന്നിയും ഇങ്ങോട്ടു കളത്തിലിറങ്ങിക്കേ ഇതാ പിടിച്ചോ വാള്‍.. ഉറഞ്ഞു കയറട്ടെ കലി.. വിത്തുവാരി വിതക്കും ഞാന്‍... ഹിയ്യാാ

2:03 PM  
Blogger അതുല്യ said...

This comment has been removed by a blog administrator.

3:49 PM  
Blogger അതുല്യ said...

This comment has been removed by a blog administrator.

3:51 PM  
Blogger അതുല്യ said...

ഞങ്ങളെ ഒന്നു പിടിച്ചു മാറ്റാൻ കൂടി ആരൂല്യ. പിന്നേ ഇങ്ങനേ ഇടി കൊണ്ടിട്ടും കൊടുത്തിട്ടും എന്നാ കാര്യം. പരിക്കു പറ്റി ഐസിയൂവിൾ എങ്ങാനും കിടന്നാ,ഫീസൊക്കെ കെട്ടണമെങ്കിൽ, പത്ത്-പതിനേട്ട് വീട് പണയം വെയ്ക്കേണ്ടി വരും. ചുമ്മ മൂലയ്കു നിന്നു കളികണ്ടാ, അതാ നല്ലതു, കളികഴിയുമ്പോ, ഒന്നുമില്ലെങ്കിൽ തിക്കും തെരക്കും ഇല്ലാതെ,വേഗം, ഗ്രൌണ്ട് ഇറങ്ങി വീ‍ട്ടി പോകാലോ.

ഇനി നല്ലതു, വല്ലാ പുതിയ കൂട്ടാനോ മറ്റോ ആരോ എഴുതിയോന്ന് നോക്കട്ട്. ദേ.. പുതിയരോണ്ണം... “വിഭവം“
കാച്ചിയാ പാൽ
വേണ്ട സാധനങ്ങൾ :
ഒരു പാത്രം,
പാൽ ആവശ്യത്തിനു,
പിന്നെ കത്തുന്ന തീ.......

എന്തെളുപ്പം. ദയവായി ഇതു പരീക്ഷിച്ചു സ്നേഹമുള്ളവർക്കു വിളമ്പി, ന്നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ധേശങ്ങളും, മറക്കാതെ അറിയിക്കുക. അറിയിക്കേണ്ട വിലാസം :-
പോസ്റ്റോഫീസ് നിന്നിരുന്ന കെട്ടിടം ഇന്നലേ ഈ വഴി വന്ന രാഷ്ടീയാക്കർ കമ്മിറ്റി ഓഫീസാക്കി. അവരൊഴിയുമ്പോ, വിലാസം വീണ്ടും തരാം.

3:55 PM  
Blogger keralafarmer said...

:) എനിക്കറിയില്ല എന്താ എഴുതേണ്ടതെന്ന്...

5:44 PM  
Blogger അഭയാര്‍ത്ഥി said...

Foot Note: Before going home.

What is the debate?. Whether Bappuji knows the technology?.
My simple answer is yes he did it very well. He never followed familly planning. (Still we will consider him as patriot).

We all shows up extravaganza. Some may become baapu. Some may become chaacha.
Some deshabandhu.

Regardless of all denomination we are blessed with some basic instincts. Eat,duo,populate.
That is the only true self. Denominations are attributed or connived.

Difference - One is Noun and another is adjective in conjunction.

Gandharva sandhya- pani pooty

6:00 PM  
Blogger അഭയാര്‍ത്ഥി said...

Foot Note: Before going home.

What is the debate?. Whether Bappuji knows the technology?.
My simple answer is yes he did it very well. He never followed familly planning. (Still we will consider him as patriot).

We all shows up extravaganza. Some may become baapu. Some may become chaacha.
Some deshabandhu.

Regardless of all denomination we are blessed with some basic instincts. Eat,duo,populate.
That is the only true self. Denominations are attributed or connived.

Difference - One is Noun and another is adjective in conjunction.

Gandharva sandhya- pani pooty

6:06 PM  
Blogger Achinthya said...

ഗാന്ധിജീം നെഹ്രൂം അവടെ ഇരിക്കട്ടെ. നമ്മടെ സാമൂഹിക,സാംസ്കാരിക രംഗങ്ങളിലെ ചില പ്രഗൽ-ഭൻമാർ`ടെ പേരൊക്കെ കുറച്ചു കൊല്ലങ്ങൾക്കു മുൻപു പത്രങ്ങളിൽ വന്നിരുന്നു. അതൊക്കെ എത്ര വ്രിത്ത്യായി തേഞ്ഞു മാഞ്ഞു പോയി! ദിവ്യന്മാരേം അവതാരപുരുഷൻമാരേം പ്രിസേർവ്‌ ചെയ്തു വെക്കാൻല്ല ത്വരയിൽ നമ്മൾ എറിഞ്ഞുടക്കണത്‌ നമ്മടെ മക്കൾടെ ജീവിതാഠാിലന്റ്‌ പീഡോഫൈലുകൾ-ക്കു അവര്‌ടെ തീരങ്ങൾ- അടച്ചപ്പോ നമ്മൾ- തുറന്നു കൊടുത്തില്യേ ഗോവ! അവടെ "ഉമീന്ദ്‌" ന്നുള്ള സംഘടന പ്രശ്നങ്ങൾ ണ്ടാക്കാൻ തുടങ്ങ്യേപ്പോ ദാ കെടക്കുണു കോവളം...

Those who want to pretend it doesnt happen, can always do so. But no one can wish this away. The fact remains...
we sell them young, coconuts and children!

9:00 PM  
Blogger ദേവന്‍ said...

പീഡൊഫൈലുകള്‍ നമ്മുടെയിടയിലുള്ളിടത്തോളം ഒരു കുട്ടിയും സുരക്ഷിതയോ സുരക്ഷിതനോ അല്ല. കുട്ടികളെ പരമാവധി സൂക്ഷിക്കുക, സൂക്ഷിക്കാന്‍ പഠിപ്പിക്കുക അതിലുപരി അവരുടെമേല്‍ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കുക, അവര്‍ക്കെന്തും വീട്ടില്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കൊടുക്കുക, അവരോടൊത്തിടപഴകുന്നവരെയെല്ലാം അടുത്തറിയുക.പരമാവധി സംരക്ഷണം ഇതുവഴി കുട്ടിക്കു കൊടുക്കാം

അചിന്ത്യ പറയുന്ന ബാലവേശ്യാവൃത്തി ഇതിനെക്കാള്‍ സങ്കീര്‍ണ്ണവും പരിഹരിക്കാനേറെ ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രശ്നമാണ്‌. കോവളവും (ഇന്ത്യയിലെ മറ്റെല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും, ശ്രീലങ്ക, കംബോഡിയ, തായ്‌ലന്റ്‌, പഴയ സോവിയറ്റ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ബാലവേശ്യാവൃത്തി ഭയങ്കരമായി വ്യാപിക്കാന്‍ തുടങ്ങിയ 1990യുടെ ആദ്യം ക്രൈ തുടങ്ങിയ അന്താരാഷ്ട്ര സംഖടനകള്‍ കോവളത്തെ ബാലവേശ്യകളെ പുനരധിവസിപ്പിക്കാന്‍ ശ്രമം തുടങ്ങി (പത്രങ്ങള്‍ വെണ്ടക്കാ നിരത്തി, പോലീസ്‌ കുറച്ചൊക്കെ സഹായിച്ചു)

എന്റെ രണ്ടു സുഹൃത്തുക്കള്‍ അതിശക്തമായ കോവളം ബാലലൈംഗികവ്യാപാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു ..ബാലികാവേശ്യകളെക്കാള്‍ കോവളത്ത്‌ ബാലന്മാരായിരുന്നു അന്നുകാലത്ത്‌ കാണാനായത്‌.. കണ്ടെത്തിയ പെണ്‍കുട്ടികളാകട്ടെ അതിശക്തമായ മാഫിയകള്‍( ജഡം കടലില്‍ ഒഴുക്കുമെന്നു ചുമ്മാ
വീമ്പിളക്കുന്ന ഊപ്പകളല്ല, രാജ്യാന്തരങ്ങളോളം വ്യാപിച്ച ശൃംഖലകള്‍) മയക്കുമരുന്ന് ദല്ലാളുകളായും മറ്റുമുള്ള ജോലികള്‍ ഏല്‍പ്പിച്ചവരാകയാല്‍ ആശയവിനിമയം നടത്താനാവാത്തവരുമായിരുന്നു.. ആണ്‍കുട്ടികള്‍ കുറച്ചുകൂടെ സ്വാതന്ത്ര്യമുള്ളവരും ഫ്രീലാന്‍സര്‍മാരുമായിരുന്നതിനാല്‍ കണ്ടെത്തല്‍ എളുപ്പമായിരുന്നു.. സുനിലും ആന്റണിയും അവരിലെ രണ്ടുപേര്‍.

ആന്റണി ഞങ്ങള്‍ ഉപഭോക്താക്കളല്ലെന്നു കണ്ടതും സ്ഥലം വിട്ടു, എന്നാല്‍ സുനില്‍ അവന്റെ വിലയേറിയ സമയം ഞങ്ങളോടൊത്തു ചെലവിട്ടു.. അവനില്‍ നിന്നു എന്റെ സുഹൃത്തുക്കള്‍ക്കു ലഭിച്ചതും പോലീസ്‌ കൈമാറിയതുമായ വിവരങ്ങളിള്‍ നിന്ന്

1. ദാരിദ്ര്യം, കുത്തഴിഞ്ഞ (വിവാഹേതര ബന്ധം, മദ്യാസക്തി, ക്രിമിനല്‍ ജോലിയെടുക്കല് ) ‍മാതാപിതാബന്ധം, ടൂറിസം ഇതു മൂന്നും ചേരുമ്പോള്‍ മാത്രമേ ബാല-ബാലികാവേശ്യ ജനിക്കുന്നുള്ളു.. ടൂരിസമില്ലാത്ത ഗ്രാമത്തിലും ഒരു ശിശുവേശ്യാലയം ഇല്ല.അതുപോലെ ശക്തമായൊരു വിവാഹബന്ധതിനുള്ളിലെ അതെത്ര പാവപ്പെട്ടവരുടെതായാലും കുട്ടി വേശ്യാവൃത്തിക്ക്‌ കുഞ്ഞുനാളിലേ ഇറങ്ങുന്നില്ല

2. സുനില്‍ 3 ലക്ഷം രൂപ ബാങ്കു ബാലന്‍സ്‌ ഉള്ളവനും വീട്ടുകാര്‍ക്ക്‌ കാറുവാങ്ങിക്കൊടുത്തവനും അച്ഛന്റെ ചികിത്സയും മറ്റും ഏറ്റെടുത്ത്‌ നടത്തുകയാല്‍ വീട്ടില്‍ ഒരു മുതിര്‍ന്ന കാരണവരോളം ബഹുമാനം നേടിയവനുമായിരുന്നു.. മിക്ക
ബാലന്മാരുടെയും കാര്യം ഏതാണ്ട്‌ ഇങ്ങനെ ഒക്കെ തന്നെ... തനിക്കു സഹിക്കേണ്ടിവരുന്ന പീടനങ്ങളും വേദനകളും അപമാനവും എല്ലാം അതിനെക്കാള്‍ ഭീകരമായ പട്ടിണിയും ദാരിദ്ര്യവും വീട്ടുകാരുടെ ആവശ്യങ്ങളും ഓര്‍ത്ത്‌ ഇവര്‍ സഹിക്കുന്നു.. ഒരു ബാലവേശ്യക്ക്‌ 25 വര്‍ഷം മുന്‍പ്‌ 200 ഡോളര്‍ വരെ ആവശ്യപ്പെടാമായിരുന്നു കോവളം മാംസച്ചന്തയില്‍... ഒരു പോലീസ്‌ ഇന്‍സ്പകറുടെ ഒരു മാസത്തെ ശമ്പളത്തെക്കാളധികം.. റീഹാബിലിറ്റേഷന്‍ ദുഷ്കരമായിപ്പോകുന്നത്‌ ഈ കാരണങ്ങള്‍കൊടാണ്‌.

3. കോവളം പോലുള്ള സ്ഥലങ്ങളില്‍ മാലയും വളയും കപ്പലണ്ടിയും വില്‍ക്കുന്ന ഏതാണ്ടെല്ലാ കുട്ടികളും പാര്‍ട്ട്‌ അല്ലെങ്കില്‍ ഫുള്‍ ടൈം വേശ്യാവൃത്തി ചെയ്യുന്നവരാണ്‌. പോലീസ്‌ ബലം പ്രയോഗിച്ച്‌ ഇവരെ ജുവനൈല്‍ സെന്ററിള്‍ ഏല്‍പ്പിക്കാനുള്ള പദ്ധതിയാരാഞ്ഞപ്പോള്‍ അന്നത്തെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു" ഈ ജീവിതത്തെക്കാള്‍ ദുരിതമാണത്‌, ദരിദ്രമാണത്‌, ഭീകരവും.. പിന്നെ ലൈംഗിക സുരക്ഷിതത്വം? അനിയാ പുറത്തുള്ളത്ര പോലും അകത്തതു കിട്ടില്ല ഈ പിള്ളേര്‍ക്ക്‌, ഒരുനേരം ചോറുണ്ണാനുള്ള കാശെങ്കിലും ഇപ്പോഴുണ്ട്‌"

4. ഏതാണ്ടെല്ലാ ബാല ബാലികാ വേശ്യമാരും അമ്മയുടെയും അച്ഛന്റേയും സമ്മതത്തോടെ വരുന്നവരാണ്‌ (പോലീസ്‌, സമൂഹ്യപ്രവര്‍ത്തകരൊഴികെ ആരും ഇതു വിശ്വസിക്കില്ലെന്നറിയാം, നമ്മള്‍ക്ക്‌ ഇന്നും ഭിക്ഷാടകര്‍ മോഷ്ടിച്ച്‌ വേശ്യാവൃത്തിക്കു
കടത്തിണ്ണയില്‍ വിട്ടെന്ന നോര്‍ത്ത്‌ ഇന്ത്യന്‍ കഥയാണ്‌ കൂടുതല്‍ വിശ്വാസം സ്വന്തം കുഞ്ഞുങ്ങളെ വിറ്റു തിന്നുന്ന മൃഗങ്ങളെക്കാള്‍ എത്രയോ അധ:പ്പതിച്ച ഒരു അച്ഛനേയും അമ്മയേയും സങ്കല്‍പ്പിക്കാന്‍ വയ്യാ എന്നതുതന്നെ കാരണം)

12:34 AM  
Blogger ദേവന്‍ said...

ക്ഷമാപണം:
മുകളിലെ 25 വര്‍ഷം 15 എന്നു തിരുത്തി വായിക്കാനപേക്ഷ.. ഇവിടെ സമയം 12.30 രാത്രി..

12:41 AM  
Blogger Achinthya said...

നരകത്തിനുള്ളിലേകു വീണ്ടും ഒരെത്തി നോട്ടം...

ദേവൻ പറഞ്ഞ പോലെ, കുട്ടികളെ ബോധവാൻമാരാക്കൽ- അതു അത്രക്കങ്ങട്ടു എളുപ്പല്ല. അമേരിക്കേല്‌ ഇങ്ങനെള്ള ഒരുപാടു പഠനങ്ങൾടെ ഫലായിട്ട്‌ അവർ കുട്ട്യോൾക്ക്‌ ക്ലാസ്സുകൾ എടുക്കാന്‌ തുടങ്ങി.
They began by teaching the kids the difference between the "good" and the "bad" touches.സംഗതി എളുപ്പല്ലാ ന്നു മനസ്സിലായീല്ലോ. എന്താ ഈ നല്ല തൊടൽ, ഏതാ ഈ ചീത്ത തൊടൽ?പാവം മക്കൾ .
The most characteristic, and appealing features of a child is the innocence and trust he/she has in him/her.ഈ നിഷ്കളങ്കതേം,പരിപൂർണവിശ്വാസ്വാ ഇവടെ ചൂഷണം ചെയ്യപ്പെടണതും, നശിപ്പിക്കപ്പെടണതും.
ദേവൻ പറഞ്ഞ സുപ്രധാനായിട്ടുള്ള വേറെ ഒരു കാര്യം, നമ്മടെ മക്കൾക്ക്‌` നമ്മളോട്‌`് എല്ലം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ണ്ടാവാ ന്നുള്ളത്‌- എത്ര ശര്യാ. മാത്രല്ല, അതിനു പ്രതികരിക്കേം വേണം. മുഖം നോക്ക്ക്കാണ്ടെ,കാരണം കുടുംബത്തിലെ തന്നെ ആളുകളാ പലപ്പഴും ഇതിൽ പ്രതികൾ
It confuses and hurts the kid even more when it is the protector who turns the predator.അയ്യോ ക്ലാസ്സിൽ പോട്ടെ, പിന്നെ കാണാം.

8:17 AM  
Blogger ദേവന്‍ said...

ങേ ഇതില് പാചകവും ഉണ്ടായിരുന്നൊ? ഞാന് കണ്ടില്ല..
എന്റെ വക ഒരെണ്ണം.. നോണ് വെജ് ആണു അല്യ ക്ഷെമി.

ചില്ലി ചിക്കൻ
ചേരുവകള്: ചില്ലി ചിക്കന് ഒരു ഫുള്ള് കടയില് നിന്നു വാങിയത്

തയാറാക്കുന്ന രീതി: ഒന്നും ചെയ്യേണ്ടാ- എന്തെളുപ്പം!

10:02 AM  
Blogger അതുല്യ said...

നന്നാവില്ലാ, ശരിയാവില്ലാ ഒന്നുമിവിടെ..... ഒരു വിവരം കെട്ട അഹങ്കാരവുമായീ ഈയിടെ നളിനി ജമീല സ്റ്റാർ ന്യുസിൽ അഭിമുഖത്തിൽ പറയുകയുണ്ടായി, "ഞാൻ ഈ തൊഴിൽ മനസ്സറിഞ്ഞു ചെയ്യുന്നു, മാത്രമല്ലാ ഞാൻ ഇതിൽ ബഹുമാനിക്കുന്നു, ഇത്രയും നല്ല മുതൽ മുടക്കില്ലാതെ, ആരുടെയും കാലുപിടിക്കാതെ, സ്വയം തൊഴിൽ വെറെയില്ലാന്ന്. പോരാത്തതിനു,എന്റെ മകൾ എന്നോടു ചോദിച്ചാലും പറയും, നിനക്ക്‌ ഈ തൊഴിൽ ഇഷ്ടമെങ്കിൽ, തീർച്ചയായും, നീ ഇതിലേക്കു വരണം, ഞാൻ ഒരു കാരണത്താലും എതിരു നിൽക്കിലാന്ന്.!!! ഇതോക്കെ പോരാത്തതിനു, കറങ്ങുന്ന കസേരയിൽ ഇരുന്നു കാലാട്ടി, സംവിധായകൻ, ശ്രീമാൻ മുകേഷ്‌ ഭട്ട്‌ പറഞ്ഞു, ഇവളാണു ദുർഗയേ പോലുള്ളവൾ, ഇവളുടെ കാൽക്കൽ ഞാൻ വീഴുന്നു. കുറെ കഴിഞ്ഞപ്പോ പിന്നെയും പറഞ്ഞു, ഇവളെ ഞാൻ കെട്ടിപിടീച്ചതായിട്ടു പറയൂ. (വീടിയോ കോൺഫരൻസിംഗ്‌ ആയിരുന്നു. ഈ പ്രോഗ്രാം കണ്ട, കാണാൻ നിർഭാഗ്യം ഉണ്ടായ ഏതെങ്കിലും, അമ്മയ്ക്കോ, മകൾക്കോ ഒക്കെ ഒരു പക്ഷെ, തോന്നിയോ ആവോ, കൊള്ളാല്ലാ, കാമാക്ഷീ, ഒന്നു പരീക്ഷിച്ചാലോ ന്നു. ഇത്രയും പ്രചരണം കൊോടുത്ത ഒരു സംപ്പ്രേക്ഷൻണം റ്റി.വിക്കാർ എന്തിനു വേണ്ടി ചെയ്തു, അല്ലെങ്ക്ലിൽ ഈ ഒരു സ്ത്രീയുടെ വേശ്യയായ കഥ ഇത്രക്കു പ്രാധാന്യം അർഹിക്കുന്നതാണോ? സ്വന്തം മക്കളുടെ മുമ്പിൽ, കൊല്ലങ്ങളോളം, ഓഫീെസിലോ മറ്റൊ പോകുന്നതു പോലെ, ഈ "ജോലി" ചെയ്തവർക്ക്‌ എന്തു പേരിട്ടു വീക്കണം? ദാരിദ്ര്യ നിവാരണത്തിനോ, കുട്ടികളുടെ വിശക്കുന്ന വയറിനോ ആയാൽ തന്നെ, ഒരു ആക്രി പെറുക്കാൻ ഇറങ്ങിയാൽ, ഒരു നേരം വിശപ്പടക്കാനുള്ളതു ഇവർക്കു കിട്ടില്ലേ? ശരീരം ഒരു സുഖത്തിനായി, ഒരു ദുഭല നിമിഷത്തിൽ, പങ്കു വെക്കപ്പ്ടെടേണ്ടി വരുമെന്ന സത്യം നിലവിൽ ഇരിക്കുമ്പോ തന്നെ, അതു ദൈനംദിനം വിറ്റു കാശാക്കി, ഇത്‌ എന്നെ പോലെ നിങ്ങൾക്കും ആയിക്കൂടെ എന്ന ഒരു പ്രലോഭന വചനം ഏറ്റവും വലിയ ദ്ര്ശ്യ മാധ്യ്‌-മത്തിലൂടെ പറയുവാൻ അവരേ, എന്തെങ്കിലും പ്രേരിപ്പിചിട്ടുണ്ടെങ്കിൽ,അതു തീർച്ചയായും, ഇതിൽ നിന്നും കിട്ടുന്ന വരുമാനവും, മറ്റു ബന്ധങ്ങളും മറ്റേതു സംരംഭത്തേക്കാളും ആദായം എന്നു തോന്നിയിരിക്കണം. പിന്നെ നമ്മുടെ ചുറ്റുമുള്ള മനുഷ്യർ ഈ കാലഘട്ടത്തിൽ, "ഏത്രയും വേഗം ഒരുപാട്‌ നേട്ടം" എന്ന പരക്കം പാച്ചിലിൽ ഇരിക്കുമ്പോ, അൽപം ചിന്താശ്രേണിക്കു കോട്ടമുള്ള വിഭാഗം, ഈ വക മുതൽ മുടക്കില്ലാതെ, നൂറു ശതമാനം ലാഭമുള്ള ഈ "വ്യവസായത്തി"ലേക്കു എടുത്തു ചാടുന്നതിൽ എത്രമാത്രം തെറ്റ്‌ ചൂണ്ടിക്കാണീക്കാൻ പെറ്റും? ഇതു എവിടെ ചെന്നു അവസാനിക്കും? ഈ കാണുന്ന ഇന്ത്യ മുഴുവനും, രഹസ്യമായി ഒരോരുത്തനും "ഐഡ്‌-സ്‌ എന്ന നീരാളിയുടെ പിടിയിൽ ആവുന്നതു വരേയോ?

വേശ്യാവൃത്ത്തി, ഒരു ദുഷിച പ്രവർത്തിയാണെന്നു ഞാനായിട്ട്‌ പറയില്ല, പക്ഷെ, നമ്മൾ അല്ലെങ്കിൽ കേരളകരക്കാർ അല്ലെങ്കിൽ, ഇന്ത്യക്കാർ ആകെ മൊത്തം, നമ്മുടെ കുഞ്ഞുങ്ങൾക്കു, ജീവിതതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളിൽ ഇതു പെടുമോ എന്നു എനിക്കു സംശയമുണ്ട്‌. പിന്നെ ഈ വൃത്തിക്കു ഒരു ലിസെൻസ്‌ നമ്പ്ര് ഓ, ഒരു രെഗിസ്റ്റ്രേഷൻ നമ്പ്രോ, അല്ലാ,m/s ........(dealers in various expert sex professionals) എന്നോ ഒരു ബോർടും കണ്ടതായിട്ട്‌ ഓർമ്മയ്യില്ല.

പിന്നെ ഏതു ഹീനവും ചെയ്യുന്നവർക്കു, മെഡിക്കൽ സൈൻസിന്റെ പുരോഗതി അകമൊഴിഞ്ഞു നൽകുന്നു ഒരോ ചെല്ലപേരുകൾ, അരുമ പേരുകൾ, നീതിപാലകർ പിടിച്ചാ തന്നെ, കോടതി, അല്ലെങ്കിൽ, കോടികൾ വാങ്ങുന്ന വക്കീലു വാദിക്കും, 'ഹീ ഈസ്‌ സഫറിഗ്‌ ഒരു ഏലിംഗ്‌ ഫ്രം............................. നിയ..... ദയ കാട്ടൂ എന്ന്. വെറുതെ വിടില്ലാ എങ്കിലും, ഒരു വിചാരണയ്ക്കും കാര്യമായി അടിമപെടാതെ, സ്വസ്തം ജയിൽ വാസം..........

നിങ്ങൾ സുഖസുഷ്പ്ത്തിയിലാവൂ..
ആരും കണ്ണു തുറക്കരുതു..
ഇമകൾ പൂട്ടിയടക്കു..
എന്തെന്നാൽ കാണേണ്ടി ഇവരുന്നതൊക്കെ
സത്യമാണു നീതിക്കു നിരക്കാത്തതും
ചിലർ മരിച്ചാ മാത്രം
ഇല്ലാതാവുന്ന സത്യം.....

--------------
സിബു നിർദ്ദേശിച്ച ആശയങ്ങൽക്ക് ഒരുപാട് ആശംസകൾ

5:56 PM  
Blogger Achinthya said...

ബാലവേശ്യാവ്രിത്തി എല്ലാം വീട്ടിലെ ദാരിദ്ര്യം കൊണ്ടു മാത്രല്ലാട്ടൊ ദേവാ.ഗോവേൽ പ്രസിദ്ധായ ഒരു ഫ്രെഡി പീറ്റ്സ്‌ കേസ്‌ ണ്ഡ്‌. കേട്ടിട്ടുണ്ടാവും.പീറ്റ്സ്‌ ഒരു ടിപികൽ മുത്തച്ചൻ, വെള്ളതാഡീം, വെള്ളമുഡീം, ഒക്ക്യായി,ചുള്ളൻ ഒരു സൈകിളിൽ ഇങ്ങനെ ഗ്രാമം മുഴോനും കറങ്ങും. എല്ലാർക്കും ഇഷ്ടായിരുന്നു. അങ്ങേരടെ ഗുരുകുലം ന്നൊരു കുട്ട്യോൾക്കുള്ള സ്ഥാപനോം നടതീര്‌ ന്നു അദ്ധേഹം.അവടെ പോണ കുട്ട്യ്യോൾക്കൊക്കെ നിറച്ചും സമ്മാനങ്ങളൊക്കെ കിട്ടൂം, അവിടന്നു തിരിച്ചു വന്ന കുട്ട്യോളൊക്കീ കളി കഴിഞ്ഞ ക്ഷീണത്തിൽ വേഗം കിടന്നുറങ്ങേം ചെയ്യും.ഒരു കുട്ടി ഒരിക്കൽ എന്തോ കമ്പ്ലെയിന്റ്‌ പറഞ്ഞു.
That set people asking questions. One thing led to another. ഗുരുകുലത്തിന്നു പോലിസ്‌ കണ്ടെടുത്തതെന്തൊക്ക്യാന്നറിയ്‌വോ? പെട്ടിപെട്ട്യായിട്ടു പടങ്ങൾ, എല്ലാം കുട്ടികളെ ലൈംഗികമായി പല വിധങ്ങളിൽ ഉപയോഗിക്കണെന്റെയ മുഴോനും. He was the agent of a world-wide paedofile group thre.He used to drug the kids and offer them for his guests .vayya

8:52 PM  
Blogger Achinthya said...

അതെയ്‌ കൂട്ടരെ, സിബു പറേണതൊക്കെ മനസ്സിലാക്കണമ്ന്നൊക്കെ ഭീകരായിട്ടു മോഹോം ദാഹോം ഒക്കെണ്ട്‌.പക്ഷെ എന്റെ പരിമിതമായിട്ടുള്ള ബിദ്ധീം സമയക്കുറവും കാരണം നീളൻ കമെന്റുകളൊക്കേം ഇങ്ങനെത്തന്നെ വരുണു. ഗന്ധർവൻ പറഞ്ഞ പോലെ ചില പരിമിതികൾ-.ക്ഷമിക്കാൻ പട്ട്വെങ്കി ക്ഷമിക്ക്യ. അല്ലെങ്കി?

9:00 PM  
Blogger ദേവന്‍ said...

അചിന്ത്യക്കു ബാലവേശ്യാവൃത്തിയും ശിശുപീഡനവും തങ്ങളിലുള്ള അതിര്‌ പിടികിട്ടിയില്ലേ?

"ഡോക്ടര്‍" ഫ്രെഡി പീറ്റിന്റെ അടുത്തു പോയിരുന്ന ബാലന്മാര്‍ വേശ്യകളായിരുന്നില്ല, അവര്‍ വഞ്ചിക്കപ്പെട്ട്‌ പീഡിതരായവര്‍. പനജിയില്‍ കുറച്ചുനേരം ഒരു ബക്ക്‌പാക്ക്‌ തൂക്കി നിന്നാല്‍ പതുക്കെ പ്രത്യക്ഷപ്പെടുന്ന കുട്ടികള്‍ പണം പ്രതീക്ഷിച്ചാണ്‌ എത്തുന്നത്‌.. അവരാണ്‌ വേശ്യാവൃത്തിയില്‍പ്പെട്ടുപോയവര്‍..

പീറ്റ്‌ കേസ്‌ അപ്പനുമമ്മക്കും വിദ്യാഭ്യാസവും വിവരവുമില്ലെങ്കില്‍ പിള്ളേര്‍ക്കെന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണം.. പീറ്റ്‌ പിള്ളേര്‍ക്ക്‌ ഫ്രീയായി ഇഞ്ജെക്ഷന്‍ വാങ്ങി കൊടുക്കുമായിരുന്നത്രേ.. അപ്പനമ്മമാര്‍ നന്ദിയോടെ പീറ്റ്‌ സായിപ്പിനെ "ഡോക്റ്റര്‍" എന്ന് സ്ഥാനപ്പേരു നല്‍കി (ഒരുപാടു പഴേ കേസാണല്ലോ.. അചിന്ത്യ ഇപ്പോഴും ഇതൊക്കെ ഓര്‍ത്തിരിക്കുന്നൊ?)

9:41 AM  
Blogger ദേവന്‍ said...

ഒരുകാലത്ത്‌ നമ്മുടെനാട്ടില്‍ വലിയ വേശ്യകളും കൂട്ടിക്കൊടുപ്പുകാരുമൊക്കെയായിരുന്നു വലിയ മാന്യസ്ഥാനമുള്ളത്‌ അതുല്യേ. നാട്ടില്‍ പ്രമാണിത്തമുള്ള സ്ത്രീകള്‍ എന്നാല്‍ "രാജാക്കന്‍മാരും പ്രഭുക്കളും മന്ത്രിമാരും മുതല്‍ ഈ നാട്ടില്‍ പത്തുവയസ്സിനു മെലെ പ്രായമായവ്‌ ആണെല്ലാം എന്റെ വീട്ടുപുരക്കല്‍ പൊന്നും പണവുമായി വന്നു പട്ടിയെപ്പോലെ കാത്തുകിടന്നവൃ ആണെന്ന്" വീമ്പിളക്കുന്നവര്‍ ആയിരുന്നു.(ഈ വാചകത്തിന്റെ ഉടമസ്ഥ കൊല്ലത്തുകാരി കമ്മാംകുളം എന്ന പഴയൊരു പ്രമുഖ വേശ്യയുടെത്‌) . വീ കേ എന്‍ ഈ ഹുങ്കിനെക്കുറിച്ച്‌ പേറ്റൂരാന്‍ എന്നൊരു കഥയെഴുതിയിട്ടുന്റ്‌.. രഷ്ട്രീയ സാംസ്കാരിക നവോത്ഥാന നായകര്‍ പ്രവാചകരെപ്പോലെ അവതരിച്ച്‌ അതില്‍ നിന്നും ഒരിക്കല്‍ നമ്മെ മോചിപ്പിച്ചതാണ്‌. ഇന്നു ലോകമെല്ലാം വാസവദത്തയുടെയും ം കമ്മാങ്കുളത്തിന്റെയും കാലടിയിലൊതുങ്ങുമ്പോള്‍ കേരളം മാത്രമെന്തിനു ഒഴുക്കിനെതിരേ? അഭിനവ ചിരുതേവിചരിതം തകര്‍ക്കട്ടെ.. അച്ചടിശ്ശാലയിലും സ്റ്റുഡിയോകളിലും തേവിടിയാന്‍പാട്ടുകള്‍ പാടുന്നവര്‍ നിറയട്ടെ. നാട്ടിലെ വേശ്യകളെ എന്ത്തിനു കുറ്റം പറയുന്നു, ജീവിക്കാന്‍ തരക്കേടില്ലാത്ത ജോലി ഉണ്ടായിട്ടും പാര്‍റ്റ്‌ ടൈം വേശ്യാവൃിത്തിയുംകൂടെകൊണ്ട്‌ നടക്കുന്ന എത്ര നരീരത്നങ്ങളെ കാണണമെങ്കിലും കാട്ടിത്തരം. അതോ മീഡിയ സിറ്റിയിലെ തന്റെ കമ്പനിക്ക്‌ ഒരു വര്‍ക്ക്‌ കിട്ടാന്‍ വേണ്ടി പ്രസ്ത്തുത പണി ചെയ്യുന്ന കമ്പനി ഉടമസ്ഥകളെ കാണണൊ? മുല്ലപ്പൂവും വച്ചു മുറുക്കി ചുവപ്പിച്ചു ട്രാന്‍സ്പൊറ്‍ട്ട്‌ ബസ്സ്റ്റന്‍ഡില്‍ നില്‍ക്കുന്നവള്‍ക്ക്‌ വിശപ്പെന്ന കാരണം പറയാനുണ്ട്‌.. ഇവര്‍ക്കോ?
(i guess my comments are too lengthy and too many.. am I a "blog diverter"?)

12:34 PM  
Blogger അതുല്യ said...

മാന്യ സ്താനം ഈടയായി കുപ്രസിദ്ധി നേടയവർക്കു തന്നേയാന്നാ തോന്നണേ ദേവാ. എന്നു രാവിലെ "സീ" ന്യുസിൽ ,YES, YES, I AM ABSOLUTELY HAPPY WITH THE SECURITY ARRANGEMENTS എന്ന വാചകം കേട്ടപ്പോ, ഞാൻ കരുതി, വല്ല പ്രധാന മന്ത്രിയോ, മറ്റോ വരണുണ്ട്‌ എന്നു. പിന്നെ നോക്കിയപ്പോ കണ്ടു, 260 പേരേയോളം ചുട്ടു കൊന്ന അളിയൻ മരാ രാ ശ്രീ പത്രക്കാരോടു പറഞ്ഞതാ, എന്റെ ജീവന്റെ ഭീക്ഷണി നിലനിൽക്കുന്ന അവസ്തയിൽ, YES, YES, I AM ABSOLUTELY HAPPY WITH THE SECURITY ARRANGEMENTS ന്നു!

സർകാരിനു ഇതു ഈ കാട്ടാളനെ കൊണ്ടു പറയിക്കാൻ ചിലവായ തുക 15 കോടിയോളം വരും, ഒപ്പം ഒരു 14 കൊല്ലവും.!!

പെരുമൺ ദുരന്തത്തിൽ , അങ്ങനെ ഒരുപാട് സംഭവങളിൽ, ഒരുപാട്‌ ജീവിതങ്ങൾ, സ്വന്തം ജീവൻ പണയം വച്ചു രക്ഷിച്ചവരുണ്ട്‌, അവരൊക്കെ സർക്കാരു കൊടുത്തതു നാലും മൂന്നു ഏഴു ചില്ലി കാശ്‌!! സഹിക്കാതെ പറ്റില്ലാ, കാരണം മറ്റൊന്നും നമുക്ക്‌ ചെയ്യാൻ പറ്റില്ലാത്തതു കൊണ്ട്‌ തന്നേ!!!

2:14 PM  
Blogger അഭയാര്‍ത്ഥി said...

Gandharvan's morning stroll lead him to various areas but, no overnight miracles found. Might be overlooked due to lack of time.
The most striking he felt was of that of ACHINTHYA's comment on child prostitution.
"we sell them young cocunut and childredn"."protector become predator". The serious concern which she put forward as a foot note to Laxmi Nathu of Mandhir Ganj is a matter to be mull over.

In this world, Gandharvan read some where, an adluterous fornication is happened in every 3 seconds. We all are existing as a society of quale cocks where the proportion is 1 male to 10 females.
This social evil will remain forever. Kalpantha kaalatholam

8:20 AM  
Anonymous Anonymous said...

എക്കാലവും നിലനില്‍ക്കുന്ന അതുല്യ സ്യഷ്ടി.
സത്യമാകരുതേയെന്നാഗ്രഹിച്ച് പോകുന്നു.
ഇപ്പോഴെങ്കിലും മറുപടി അയച്ചില്ലങ്കില്‍ എനിക്കുറക്കം കിട്ടില്ല.

10:37 AM  

Post a Comment

<< Home