Wednesday, November 30, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 2

ഷയ്ക്ക്‌ അമ്മ പുതിയ പാവാട വാങ്ങിയില്ലാ, അതു മതി ഇപ്പോ. ചെരുപ്പോ? എന്തിനാ ഇപ്പൊ പുതിയതു? പഴയത്‌ തുന്നിയിട്ടാ മതി. അവധിക്കെങ്ങും പോണ്ട നമ്മൾ, നമുക്കാ ചിലവൊന്നും പറ്റില്ല, മെഴുക്കുപുരട്ടിയുണ്ടെങ്കിൽ പപ്പടം കാച്ചിയില്ലാ ആ അമ്മ. അമ്മമ്മയ്കു പിറന്നാളിനു പുതിയ മുണ്ടു വാങ്ങിയില്ല. ഇളയതിനെ ടൂഷനു വിട്ടില്ലാ. ഒരുദിനം പോലും ഹോട്ടലീന്ന് രാത്രി ആഹാരത്തിനു സമ്മതിക്കില്ല. റ്റീവിയുള്ളപ്പോ തിയറ്ററിലു സിനിമയോ? വേണ്ടാ. റ്റീ‍വീലു വരുമ്പോ കണ്ടാ മതി. അഛന്റെ സൈക്കിളു പോലും മാറ്റി വാങ്ങിയ്കാൻ സമ്മതിച്ചില്ല. എല്ലാം എല്ലാം അധിക ചെലവാകും ഉഷയുടെ അമ്മയ്ക്കു. ഒരൊറ്റ ചില്ലി കാശും പാഴാക്കാതെ, എല്ലാമെല്ലാം സ്വരുക്കൂട്ടി അവർ.

പിന്നെ ഒരു ദിനം, ഒരു ഉച്ച കൊണ്ട്‌ സ്വരുകൂട്ടിയതൊക്കെയും ചിലവാക്കി തീർത്തു, ഉഷയും വരനും, ഒരു അംബാസ്സിഡറിൽ കേറി,വടക്കഞ്ചേരിക്കു യാത്രയായി.

8 Comments:

Blogger രാജ് said...

ആരോ ഹൃദയത്തില്‍ സ്പര്‍ശിച്ചിറങ്ങിപ്പോയതു് പോലെ...

5:56 PM  
Blogger Kumar Neelakandan © (Kumar NM) said...

അതുല്യ പെട്ടെന്ന് എഴുതി തീർത്തതെങ്കിലും മനസിൽ നിൽക്കുന്നതാണീ കഥ. ചെറുതെങ്കിലും വളരെ വലുതാണീ കഥ. ശരിക്കും അതുല്യം. ഇതൊക്കെ കയ്യിൽ വച്ചിട്ടാണോ ...........................................................................................................ഇത്രയും കാലം എഴുതാതിരുന്നത്?

6:26 PM  
Blogger myexperimentsandme said...

നല്ല, മനസ്സിൽ തട്ടുന്ന കഥ....ഒരു വലിച്ചുനീട്ടലുമില്ലാതെ വളരെ വലിയ ഒരു കാര്യം നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു....കൊള്ളാം.

6:35 PM  
Blogger ചില നേരത്ത്.. said...

അയ്യോ അതുല്യചേച്ചീ ഉഷയെ കല്യാണം കഴിപ്പിച്ച് വിട്ടതാണല്ലെ..ഞാന്‍ വിചാരിച്ചു ഉഷ ഒളിച്ചോടിയതാണെന്ന്..ക്ഷമിക്കണേ..

7:57 PM  
Blogger aneel kumar said...

ഉഷയോടൊപ്പം അംബാസിഡറേറിയ കണവൻ പിന്നെ ഓട്ടോയിൽ വന്ന് ഡ്യൂസ് ചോദിക്കാൻ നിക്കാതിരുന്നാൽ, പിന്നെയുള്ള കാലമെങ്കിലും അമ്മയ്ക്കും ഇളയതിനും അമ്മമ്മയ്ക്കും മെഴുക്കുപുരട്ടിയിലെങ്കിലും നാളുകൾ കഴിക്കാം.

7:59 PM  
Blogger evuraan said...

നന്നായിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ ഇത്തിരി വാചകങ്ങളിൽ പറഞ്ഞിരിക്കുന്നു.

ഇഷ്ടമായി. ഇനിയും ഇമ്മാതിരി എഴുതണം.

--ഏവൂരാൻ

8:16 PM  
Blogger അതുല്യ said...

അൽപം സ്പ്പീഡ്‌ കൂടി പോയോ എന്നു എനിക്കു തന്നെ തോന്നി എഴുതി തീർത്തപ്പോ. എന്നാലും നന്നായീന്ന് എല്ലാരും പറഞ്ഞപ്പോ വലിയ സന്തോഷം തോന്നുന്നു.

ഇനി 4 ദിവസം എന്നെ കൊണ്ട്‌ ശല്യം ഉണ്ടാവില്ല്ലാട്ടോ. ഇവിടെ വാരാന്ത്യവും,പൊതു അവധിയുമൊക്കെയാ. എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കൾക്കും വീണ്ടും സന്ധിപ്പിൻ വരെക്കും വണക്കം ചൊൽകിറേൻ.

10:42 AM  
Blogger അഭയാര്‍ത്ഥി said...

Very much symbolic, precise to the core.

“kaakka koottil kuyil mutta”
“ Makkal mujjamma sathrukkal”

We can hear from the far “a mothers cry”.
This snap compels us to introspect, and our conscious say to us “u r usha , u opportunist”.

Atulya proves her prowess once again.

10:48 AM  

Post a Comment

<< Home